നന്മ നിറഞ്ഞ മറിയം
നന്മനിറഞ്ഞവനും, നല്ലവനും ദെവം മാത്രം
ദൈവം ഒരുവനല്ലാതെ നല്ലവനായി മറ്റാരും ഇല്ല എന്ന് യേശു പറഞ്ഞു (മർക്കോ 10:18). ദെവമല്ലാത്ത വേറൊരാളെ നാം ദെവത്തിനു മാത്രമുള്ള വിശേഷണം കൊടുത്തു പുകഴ്ത്തുന്നത് ദൈവദൂഷണമാണ്. അതു ദെവത്തെ കളിയാക്കുന്നതിനു തുല്യമാണ്. മറിയം നന്മനിറഞ്ഞവളല്ല, കൃപ ലഭിച്ചവളാണ്. സൽപ്രവർത്തികളിലൂടെയുള്ള അർഹതയല്ല, മറിച്ച് അർഹതയില്ലായ്മയാണ് കൃപ ലഭിക്കാനുള്ള യോഗ്യത. ഒരു ഗർഭിണിയെ (മറിയത്തെ സംബന്ധിച്ച്എലിസബത്തിനെ) സഹായിച്ചതുകൊണ്ട് ഒരാളെ നന്മ നിറഞ്ഞവൾ എന്ന് വിളിക്കുന്നത്ശരിയല്ല.
ദെവകൃപ ലഭിച്ച് ഭാഗ്യവതിയായ യഥാർത്ഥ മറിയം
ഗബ്രിയേൽ ദെവദൂതൻ മറിയത്തെപ്പറ്റി "കൃപനിറഞ്ഞവൾ', "ദെവസന്നിധിയിൽ കൃപ കണ്ടെത്തിയവൾ' എന്നിങ്ങനെ പറയുന്നു. (ലൂക്കാ. 1:28-30). എന്നാൽ ദൈവത്തിന്റെ കൃപ മറിയത്തിന് മാത്രമുള്ളതല്ല. മറിച്ചു യേശുവിൽ വിശ്വസിക്കുന്ന എല്ലാവർക്കും ദൈവം തന്റെ കൃപ സമൃദ്ധമായി ചൊരിഞ്ഞിരിക്കുന്നു എന്ന് ദൈവവചനം സാക്ഷ്യപ്പെടുത്തുന്നു (എഫേ. 1:5-9). എലിസബത്ത് മറിയത്തെപ്പറ്റി പറഞ്ഞത് മറിയം സ്ത്രീകളിൽ അനുഗ്രീതയാണ് എന്നാണ് (ലൂക്കാ. 1:42). അല്ലാതെ മറിയം മറ്റ്സ്ത്രീകളെക്കാൾ എല്ലാം അനുഗ്രഹീതയാണ് എന്നല്ല ബെബിൾ പഠിപ്പിക്കുന്നത് (ലൂക്ക 1:28, 46-47). മറിയത്തിന്റെ ഭാഗ്യത്തിന്റെ കാരണം മറിയത്തിന്റെ വിശ്വാസവും അനുസരണവുമാണ്. ""കർത്താവ് അരുളിച്ചെയ്ത കാര്യങ്ങൾ നിറവേറുമെന്ന് വിശ്വസിച്ചവൾ ഭാഗ്യവതി'' (ലൂക്കാ. 1:45).
ജനങ്ങളെ നിസ്സഹായരയ പാപികളായി മുദ്രയടിക്കുന്നു
നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥനയിലൂടെ ലക്ഷക്കണക്കിന് ആളുകളെക്കൊണ്ട്, തങ്ങൾ ജീവിതകാലം മുഴുവൻ മറിയത്തിന്റെ സഹായമില്ലെങ്കിൽ നിസ്സഹായരായ പാപികളാണ് എന്ന്സ്വയം അംഗീകരിപ്പിക്കുന്നു. ഈ നുണ അനുദിനപ്രാർത്ഥനകളിലൂടെ ജനങ്ങളെക്കൊണ്ട് അനേക തവണ ഏറ്റുപറയിപ്പിക്കുന്നു. ഇതു ദൈവഹിതത്തിന് വിരുദ്ധമാണ്; സത്യവിരുദ്ധമാണ്; ദെവത്തിന്റെ രക്ഷാകരപ്രവർത്തിയെ കുറ്റപ്പെടുത്തുകയാണ്; രക്ഷകനായ ദൈവത്തെ അവഹേളിക്കുകയാണ്. ജനങ്ങളെക്കൊണ്ട് തങ്ങൾ മരണംവരെ പാപികളാണ് എന്ന് ഏറ്റ്പറയിപ്പിക്കുക മാത്രമല്ല, വിശുദ്ധപദവി പുരോഹിതവർഗ്ഗത്തിലെ ചിലർക്കായി മാത്രം നീക്കിവച്ച് മറ്റുള്ളവരെയെല്ലാം തരംതാഴ്ത്തിക്കാണിക്കുകയും ചെയ്യുന്നു. ഇത് തന്നിൽ വിശ്വസിക്കുന്നവരെയെല്ലാം വിശുദ്ധരാക്കി രക്ഷിക്കാനായി കാൽവരിയിൽ രക്തംചിന്തി മരിച്ച ദെവപുത്രനെ ആക്ഷേപിക്കുന്ന പ്രവർത്തിയാണ്.
അനുകരിക്കാതെ ആരാധിക്കുന്നു
അധികാരികൾ ജനങ്ങളെ മറിയത്തിന്റെ മാതൃകയെ അനുകരിച്ച് ജീവിക്കാൻ അനുവദിക്കുകയോ അതിനായി പരിശീലിപ്പിക്കുകയോ ചെയ്യാതെ, ദെവകൽപനകൾക്ക് വിരുദ്ധമായി മറിയത്തെ ആരാധനക്ക് യോഗ്യയായി ചിത്രീകരിക്കുന്നു. മറിയത്തെ ആരാധിക്കാൻ വേണ്ട എല്ലാ സാഹചര്യങ്ങളും ഒരുക്കിക്കൊടുക്കുന്നു. ആരെങ്കിലും ഇതിനെയൊക്കെ ചോദ്യംചെയ്താൽ തങ്ങൾ മറിയത്തെ വണങ്ങുക മാത്രമേ ചെയ്യുന്നുള്ളൂ എന്ന ന്യായീകരണവും ഉടൻ തന്നെ ലഭിക്കും.