മലയാളം/റോമൻ കത്തോലിക്കാ മതം/മരിയോളജി/ സഹരക്ഷകയായ മറിയം



സഹരക്ഷകയായ മറിയം

മറിയത്തിന് നമ്മെ രക്ഷിക്കാൻ കഴിയുമെന്നും, നാം മറിയത്തെ ആരാധിക്കണം എന്നും  റോമൻ കത്തോലിക്ക സഭ പഠിപ്പിക്കുന്നു (കാറ്റക്കിസം 969, 494, 1172).

യഥാർത്ഥ മറിയം സഹരക്ഷകയല്ല

യഥാർത്ഥ യേശു ഏകരക്ഷകനാണ്. ഏകരക്ഷകന് സഹരക്ഷകയുണ്ടാവുക സാദ്ധ്യമല്ല. മറിയത്തെ യേശുവിനോടുകൂടി സഹരക്ഷകയാക്കാനുള്ള പ്രവണത തികച്ചും ദെവവചന വിരുദ്ധമാണ്യേശുവിന് മാത്രമേ മനുഷ്യനെ രക്ഷിക്കാൻ കഴിയൂ. മറിയത്തിന് ആരെയെങ്കിലും രക്ഷിക്കാൻ കഴിയുമെന്ന് യേശുവോ, ബൈബിളോ, ബൈബിളിലെ മറിയമോ പറഞ്ഞിട്ടില്ല. അതുകൊണ്ട് റിയത്തിന് ആരെയെങ്കിലും രക്ഷിക്കാൻ കഴിയുമെന്ന് ആരെങ്കിലും പറഞ്ഞാൽ അത് സത്യവിരുദ്ധവും, അപകടകരവുമാണ്. ഉൽപത്തി 3:15 പ്രകാരം പിശാചിന്റെ തലതകർക്കുന്നത് മറിയമല്ല, യേശുവാണ്. എന്നാൽ കത്തോലിക്ക സഭ തെറ്റായി പഠിപ്പിക്കുന്നത് "ഉൽപത്തിയുടെ പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന സർപ്പത്തിന്റെ തലതകർക്കുന്ന സ്ത്രീ  മറിയത്തെയാണ്

സൂചിപ്പിക്കുന്നത്' എന്നാണ് (ക്രിസ്തുവിന്റെ സഭ, സ്റ്റാൻഡേർഡ് 9, കെ.സി.ബി.സി. മതബോധന കമ്മീഷൻ, പാസ്റ്ററൽ റിയന്റേഷൻ സെന്റർ, കൊച്ചി, പേജ് 115). ലൂക്കാ 2:34-35 - ലെ വാൾ മനുഷ്യവർഗ്ഗത്തിന്റെ പാപപരിഹാരത്തിനും, വീണ്ടെടുപ്പിനുമുള്ള യേശുവിന്റെ പീഡാസഹനങ്ങളിൽ മറിയം പങ്കാളിയാകുന്നതിനെ സൂചിപ്പിക്കുന്നു എന്നു കത്തോലിക്കാ സഭ പഠിപ്പിക്കുന്നു. യേശുവിന്റെ പീഡാസഹന വേളയിൽ കഷ്ടങ്ങൾ സഹിച്ചത് മറിയം മാത്രമായിരുന്നില്ല. അത് നീതിക്കുവേണ്ടിയുള്ള സഹനമാണ് (1പത്രാ 3:14). എന്നാൽ മനുഷ്യവർഗ്ഗത്തിന്റെ പാപപരിഹാരത്തിനും രക്ഷക്കുമായി പീഡകൾ സഹിച്ചത് യേശു മാത്രമാണ്. മനുഷ്യവർഗ്ഗത്തിന്റെ പാപ പരിഹാരത്തിനു വേണ്ടി സഹിക്കുക എന്ന ഉന്നതസ്ഥാനം യേശുവിനു മത്രമുള്ളതാണ്. ക്രിസ്തു നമ്മുടെ പാപങ്ങൾക്ക് വേണ്ടി പീഡകൾസഹിച്ചു. അവൻ നമുക്കു വേണ്ടി ശാപമായിത്തീർന്നു (ഗലാ 3:13). എല്ലാ മനുഷ്യരുടെയും അകൃത്യം ചുമന്നത് യേശുമാത്രമാണ് (ഏശ 53:6). യേശു മനുഷ്യവർഗ്ഗത്തിനു വേണ്ടി സഹിച്ചപ്പോൾ, ആശ്വസിപ്പിക്കുവാൻ ആരുമുണ്ടായിരുന്നില്ല; മറിയം പോലുമുണ്ടായിരുന്നില്ല (സങ്കീ. 69:20). ദൈവം മരിച്ചാലും മരിക്കാത്ത സഹനത്തിന്റെ ബിംബമായി ചിലർ മറിയത്തെ ചിത്രീകരിക്കുന്നു. ഇതെല്ലാം വെറും അപകടം നിറഞ്ഞ അബദ്ധങ്ങൾ മാത്രമാണ്.

മറിയം യേശുവിനെ തന്റെ രക്ഷകനായി കണക്കാക്കി (ലൂക്ക 1:46-47).

മറിയം മറ്റെല്ലാ മനുഷ്യരെയും പോലെ പാപിയായിരുന്നതുകൊണ്ട് (റോമാ 3:23), മറിയത്തിന് ഒരു രക്ഷകനെ ആവശ്യമുണ്ടായിരുന്നു. അങ്ങനെ രക്ഷകനെ ആവശ്യമുണ്ടായിരുന്ന ഒരുവ്യക്തിക്ക് മനുഷ്യവർഗ്ഗത്തിന്റെ, രക്ഷകയോ, സഹരക്ഷകയോ ഒന്നും ആകാനുള്ള യോഗ്യത ഇല്ലഅതിനുള്ള യോഗ്യത പാപരഹിതനും, പരിശുദ്ധനുമായ യേശുക്രിസ്തുവിന് മാത്രമേയുള്ളൂ.

രക്ഷകൻ ഒന്നു മാത്രമേയുള്ളൂ: മറിയമല്ല, യേശുമാത്രം

" ദൈവനീതി വിശ്വസിക്കുന്ന എല്ലാവർക്കും, ആരെന്നുള്ള വ്യത്യാസംകൂടാതെ യേശുക്രിസ്തുവിലുള്ള വിശ്വാസം വഴി ലഭിക്കുന്നതാണ്. എല്ലാവരും പാപം ചെയ്‌തു  ദൈവമഹത്വത്തിന് അയോഗ്യരായി. അവർ അവിടുത്തെ കൃപയാൽ യേശുക്രിസ്തു വഴിയുള്ള വീണ്ടെടുപ്പിലൂടെ സൗജന്യമായി നീതീകരിക്കപ്പെടുന്നു (റോമ 3:24). രക്ഷക്കുള്ള ഏകവഴി യേശു മാത്രമാണ് എന്ന് വിശ്വസിക്കാത്തവർക്ക് രക്ഷയില്ല (അപ്പൊ 4:12; യോഹ 10:9; 14:6). ബൈബിളിൽ അനേക പ്രാവശ്യം യേശുവാണ് മനുഷ്യവർഗ്ഗത്തിന്റെ ഏക രക്ഷകൻ എന്ന്എടുത്ത് പറഞ്ഞിരിക്കുന്നു. നാം ദൈവവുമായി അനുരഞ്ജിപ്പിക്കപ്പെട്ടത് തന്റെ പുത്രനായ യേശുക്രിസ്തുവിന്റെ മരണത്തിലൂടെയാണ് (റോമ 5:10; എബ്ര 9:15; വെളി 1:5). അല്ലാതെ മറിയത്തിലൂടെയല്ല. മറിയം പിതാവിന് യേശുവിനെ സമർപ്പിക്കുകയല്ല ചെയ്തത്, മറിച്ചു യേശു ദൈവവത്തിന് തന്നെത്താൻ നിഷ്ക്കളങ്കനായി സമർപ്പിക്കുകയാണ്ചെയ്തത് (എബ്ര 9:14). പത്രോസ്‌ യേശുവിനെ മാത്രമാണ് മനുഷ്യവർഗ്ഗത്തിന്റെ രക്ഷകനായി അംഗീകരിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്തിരിക്കുന്നത്. (1പത്രാ 1:18..19; 2പത്രാ 3:18).

മറിയം മറ്റെല്ലാവരെയും പോലെ പാപിയായിരുന്നു (സങ്കീ 49:7,8)

മനുഷ്യവർഗ്ഗത്തെ വീണ്ടെടുക്കുവാനുള്ള യോഗ്യത മറിയത്തിനില്ലായിരുന്നു. അവ യേശുവിനു മാത്രമേയുള്ളൂ. അതുകൊണ്ടാണ് ദൈവം മനുഷ്യവർഗ്ഗത്തെ മുഴുവൻ വീണ്ടെടുക്കുവാനുള്ള അനന്തയോഗ്യതയുള്ള തന്റെ പുത്രനായ യേശുവിനെ ലോകത്തിലേക്കയച്ചത്. യേശു മനുഷ്യന്റെ സാദൃശത്തിലായിരുന്നതുകൊണ്ട് മനുഷ്യവർഗ്ഗത്തെ ദൈവത്തിനു മുമ്പിൽ പ്രതിനിധീകരിക്കുവാനും, ശാരീരികമായി മരിക്കുവാനും  യേശുവിന് കഴിഞ്ഞു (എബ്ര 2:14,,17; വെളി 5:12).

റോമൻ കത്തോലിക്ക മതത്തിന്റെ ദുരുദ്ദേശം

എന്തുകൊണ്ടാണ് റോമൻ കത്തോലിക്ക സഭ രക്ഷക്കായി ജനങ്ങളുടെ ശ്രദ്ധ യേശുവിൽനിന്ന് മറിയത്തിലേക്ക് തിരിച്ചുവിടുന്നത്? മനുഷ്യവർഗ്ഗത്തെ വീണ്ടെടുക്കുവാനുള്ള യോഗ്യത മറിയത്തിനില്ലായിരുന്നു. എങ്കിലും കത്തോലിക്ക സഭ യോഗ്യതകളൊക്കയും മറിയത്തിനുമുണ്ടെന്ന് പറഞ്ഞ് പരത്തുന്നു. ഒരു മനുഷ്യനെ ദൈവത്തിന്റെ സ്ഥാനത്തേക്കുയർത്തുന്ന സാത്താന്റെ പദ്ധതിയുടെ ഭാഗമല്ലേ ഇത്? നിങ്ങൾ ദൈവത്തെപ്പോലെയാകും എന്ന സാത്താന്റെ നുണ (ഉൽപ 3) ഇവിടെ നടപ്പിലാക്കുകയല്ലേ ചെയ്യുന്നത്? ത് ദൈവത്തെ അനുസരിക്കുന്നതിനെക്കാൾ സാത്താനെ അനുസരിക്കുന്ന ചിന്താഗതിയല്ലേ?

Ad Image
Ad Image
Ad Image
Ad Image