മലയാളം/ക്രിസ്ത്യൻ ആത്മീയത/ ദുരുപേദശകെര സൂക്ഷിക്കുക



ദുരുപേദശകെര സൂക്ഷിക്കുക

 

സത്യസഭ ദുരുപദേശത്തെയും ദുരുപദേശക്കാരെയും പുറത്താക്കും

 

ഇന്ന് സഭകളിൽ ദുരുപദേശഗ്രൂപ്പുകൾ സഭക്ക് ദോഷകരമായ ചില കോളിളക്കങ്ങളുണ്ടാക്കുന്നതായി ദെവജനത്തിന്റെ ശ്രദ്ധയിൽ പ്പെട്ടുകഴിഞ്ഞു. ക്രസ്തവ മൂല്യങ്ങളോ ദെവവചനകാഴചപ്പാടോ സാമാന്യമര്യാദകൾ പോലുമില്ലാത്ത പലരും ശുശ്രൂഷയിൽ അരങ്ങുതകർക്കുന്നതായി ജനം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു. തെറ്റുസമ്മതിച്ച് മാനസാന്തരപ്പെടുന്നതിനുപകരം സ്വയം ന്യായീകരിച്ച് രക്ഷപെടാനുള്ള ശ്രമം മാന്യമല്ല. പലതരം ആത്മീയ അഭിനയങ്ങളുടെ അടിയിൽ ഒളിഞ്ഞുകിടക്കുന്ന ജഢികതയെ അറപ്പോടെയാണ് ജനം വീക്ഷിച്ചുകൊണ്ടിരിക്കുന്നത്. സകലവിധ വക്രതയും കാണിച്ചിട്ട് ആത്മീയനടനമാടി ജനത്തെ വഞ്ചിക്കയും ദെവനാമത്തെ ദുഷിക്കയും ചെയ്യുന്ന അധമന്മാരെ വച്ചുപൊറുപ്പിക്കുന്നത് തന്നെ സഭയെ മൊത്തമായും നേതാക്കളെ പ്രതേ്യകിച്ചും ബാധിച്ചിരിക്കുന്ന ആത്മീയ അന്ധതയുടെ ഒന്നാമത്തെ തെളിവാണ്. ക്രിസ്തുവിന്റെയും സുവിശേഷത്തിന്റെയും സഭയുടെയും മാന്യത കാത്തുസൂക്ഷിക്കാനും, ഉത്തമസാക്ഷികളായി ജീവിക്കാനും, ദുരുപദേശകരെ തിരിച്ചറിയാനും, ദുരുപദേശങ്ങൾക്കെതിരെ വചനപരമായ നിലപാടെടുക്കാനും, വിശ്വാസം സംരക്ഷിക്കാനുംഒാരോ വിശ്വാസിക്കും കടപ്പാടുണ്ട്.

 

ദെവജനത്തെയും ദെവസഭയെയും അടിമകളാക്കി കോട്ടിക്കളയുന്ന ഇത്തരക്കാർ ഒരു വലിയ കൂട്ടുകെട്ടുതന്നെ ഉണ്ടാക്കി പിടിച്ചുനിൽക്കാനും സാദ്ധയതയുണ്ട്. സഭാ ശുശ്രൂഷകർ വലിയ ഗുണം ചെയ്തില്ലെങ്കിലും ദോഷം ചെയ്യരുത്. വിശ്വാസികളായ സാധാരണക്കാർക്ക് സമൂഹത്തിലുള്ള മാന്യതയെ ഇല്ലാതാക്കുന്ന ശുശ്രൂഷകർക്കെതിരെ സഭ വചനപരമായ ചില നടപടികൾ എടുക്കേണ്ടതായി വരും. കളങ്കിതരായവർ ശൂശ്രൂഷ വേദികളിൽ നിന്ന് ഒഴിവാകുന്നതാണ് നല്ലത്. ഒഴിച്ചുകൂടാനാവാത്തതായി ഒരുമനുഷ്യനുമില്ല, യേശുമാത്രമേയുള്ളൂ. യേശുവിന് ആരെവേണമെങ്കിലും, എപ്പോൾ വേണമെങ്കിലും അഭിഷേകം ചെയ്ത് ഏത് നിലവാരത്തിലേക്കും ഉയർത്താൻ കഴിയും. അഹങ്കരിക്കുന്നവരെ ക്രിസ്തീയ ശൂശ്രൂഷക്ക് ആവശ്യമില്ല. തെറ്റുകാരെ സംരക്ഷിക്കേണ്ട ചുമതല സഭക്കില്ല. ക്രിസ്തുവിനും സുവിശേഷത്തിനും സാക്ഷിയാകേണ്ട സഭ, മാതൃകയില്ലാത്ത വേലക്കാരെ സംരക്ഷിക്കുന്ന പണി ചെയ്യേണ്ടതില്ല.

 

ചില ദുരുപദേശക്കാരെ ഒഴിവാക്കുന്നതുകൊണ്ടു മാത്രം ഉപദേശപ്പിശകുകൾ ഇല്ലാതാകില്ല. ദുരുപദേശക്കാരെ തിരുത്തുകയോ പുറത്താക്കുകയോ വേണം

 

ക്രിസ്തുവും അപ്പോസ്തലന്മാരും തങ്ങളുടെ ജീവിതംകൊണ്ടും സന്ദേശം കൊണ്ടും ഒരു മാതൃക ബെബിളിൽ വച്ചിട്ടു പോയിരിക്കുന്നു. സന്ദേശത്തിന് വിരുദ്ധമായ സന്ദേശമാണ് ദുരുപദേശം. അവരുടെ മാതൃകക്ക് വിരുദ്ധമായ മാതൃക കാണിക്കുന്നവരാണ് ദുരുപദേശക്കാർഅതുകൊണ്ട് ദുരുപദേശങ്ങളെ പുറത്താക്കുകയും ദുരുപദേശക്കാരെ ഒഴിവാക്കുകയും വേണം. ദൂരുപദേശം കേറി ബാധിച്ച് ബാധയായിത്തീർന്നാൽ പിന്നെ പുറത്താക്കാതെ വഴിയില്ല. എന്നാൽ ആളുകളെ സഭയുടെ പുറത്താക്കാൻ പലരും കാണിക്കുന്ന ആവേശം, അവർ ആളുകളെ സഭയുടെ അകത്താക്കാൻ കാണിക്കുന്നുണ്ടോ എന്ന് നാം പരിശോധിക്കേണ്ടതാണ്. ഇത്രയും നാൾ കണ്ണടച്ച് ഇരുട്ടാക്കിയവരുടെ കണ്ണ് ഇനിയെങ്കിലും തുറക്കുമോ. ഉറങ്ങുന്നവരേ ഉണരുക, കർത്താവ് നിങ്ങളുടെമേൽ പ്രകാശിക്കട്ടെ. ചില വ്യക്തികളെ ഒഴിവാക്കിയാൽ മാത്രം ഉപദേശപ്പിശകുകൾ ഇല്ലാതാകില്ല. ദെവശാസത്രപരമായ ഉപദേശവിശകലനവും താരതമ്യപഠനവും നടത്താൻ ജനത്തെ പ്രാപ്തരാക്കുക എന്നതുമാത്രമാണ് ശാശ്വതമായ പരിഹാരം. സത്യസന്ധമായി വചനം പഠിച്ചാൽ മാത്രമേ ആരൊക്കെ എവിടെയൊക്കെ എങ്ങനെയൊക്കെ വചനത്തിൽ നിന്ന് അകന്നുനിൽക്കുന്നു എന്ന് വ്യക്തമാകുകയുള്ളൂ. അങ്ങനെ എവിടെയും പൊതുവെ മയങ്ങിക്കിടക്കുന്നതും ഇടക്കൊക്കെ അവിടവിടെയായി തലപൊക്കുന്നതുമായ ചില ദുരുപദേശങ്ങളും വചനവിരുദ്ധ പ്രവണതകലെയും തക്കസമയത്ത് തിരിച്ചറിഞ്ഞ് പുറത്താക്കുക എന്നതാണ് ഉത്തരവാദിത്വമുള്ള നേതാക്കൾ അടിന്തിരമായി ഏത് കാലഘട്ടത്തിലും ചെയ്യേണ് ടത്.

 

ദുരുപദേശ സംഭവങ്ങൾ പരിഹരിച്ച് മുന്നേറണം. അല്ലെങ്കിൽ ഇത് വീണ്ടും ആവർത്തിക്കപ്പെടും. സഭാമേഖലകളിൽ വെളിപ്പെട്ടുവന്ന വചനവിരുദ്ധമായ ചില സംഭവങ്ങളുമായി ബന്ധപ്പെട്ട് ധാരാളം ചർച്ചകൾ നടക്കുന്നുണ്ട്. ചർച്ചകളിൽ പലകൂട്ടർ രംഗത്തുണ്ട്. ഒരുകൂട്ടർ ദെവദാസരെന്ന് പേരെടുത്തവരെ പരസ്യമായി തിരുത്താനോ വിമർശിക്കാനോ മനസില്ലാത്തവരാണ്. അനേകർക്ക് അത്ഭുതപ്രകടനം മതി. അത് ദെവത്തിൽ നിന്നാണോ, സാത്താനിൽ നിന്നാണോ, എന്നൊന്നും വിഷയമല്ല. മറ്റൊരുകൂട്ടർ, തിരുത്താൻ മിനക്കെടാതെ തങ്ങൾക്കിഷ്ടമില്ലാത്തവരെയെല്ലാം മുടക്കി വിലക്കി ഒതുക്കി പുറത്താക്കുന്നവരാണ്. ദെവവചനമെന്ന കണ്ണാടിയിൽ കൂടി നോക്കുമ്പോൾ ഇരുകൂട്ടരും വികലമായി കാണപ്പെടുന്നു. എനിക്ക് ദൂരുപദേശഗ്രൂപ്പുമായി ഒരു ബന്ധവുമില്ല എന്ന് പറഞ്ഞോ, തിരുത്തൽ പാടില്ല എന്ന് പറഞ്ഞോ രക്ഷപെടാൻ ആരും നോക്കരുത്. പക്ഷെ ഇന്ന് പലരും അങ്ങനെ പറഞ്ഞുകൊണ്ടിരിക്കയാണ്. ക്രിസ്തീയ സ്നേഹത്തിൽ ഒരുമിച്ചിരുന്ന് മൊത്തമായ ദുരുപദേശ സാഹചര്യങ്ങൾ വിലയിരുത്തി പാരിഹാരം കാണാനുള്ള ആത്മീയ പക്വതയും സെദ്ധാന്തിക ആർജ്ജവത്വവും ബൗദ്ധിക നിലവാരവും നേതൃത്വും ബുദ്ധിജീവികളും കാണിക്കണം. എങ്കിൽ സഭകൾ ശക്തിപ്പെടും. എന്നാൽ എല്ലാം ഒാക്കെയാണ്, എന്നരീതിയിൽ ദെവജനത്തെ ലഘുവായി ചികിത്സിച്ചാൽ ദെവം അതിന് നേതൃത്വത്തെ ന്യായം വിധിക്കും. സൂക്ഷിച്ചില്ലെങ്കിൽ ദൂരുപദേശക്കാർ കൂടുതൽ ശക്തിയോടെ കൂടുതൽ കലാകാരന്മാരുടെ അകമ്പടിയോടെ പ്രത്യക്ഷപ്പെട്ട് കൂടുതൽ നാശം കൊയ്യും. അപ്പോൾ ചിലപ്പോൾ ആർക്കും രക്ഷപെടാൻ കഴിഞ്ഞെന്ന് വരില്ല.

 

അതിനാൽ ദുരുപദേശങ്ങളെ തിരിച്ചറിഞ്ഞ് അവയെയാണ് പരമപ്രധാനമായും സഭക്ക് പുറത്താക്കേണ്ടത്. പ്രസക്തമായ ദുരൂപദേശങ്ങൾ ഏതൊക്കെയെന്ന് വ്യക്തമാക്കണം. വചനപരമായി ന്യായീകരിക്കണം. ജനത്തിന് മുന്നറിയിപ്പ് കൊടുക്കണം. യേശുവിനെ പരസ്യമായി തള്ളിപ്പറയാത്തിടത്തോളം, പരിജ്ഞാനക്കുറവുകൊണ്ടു പറ്റുന്ന തെറ്റുകൾ തിരുത്താൻ ശ്രമിക്കണം. ശുശ്രൂഷകർ വിശ്വാസികളുടെ ആശയക്കുഴപ്പം തീർക്കണം. സാധാരണ വിശ്വാസിയുടെ സംശയത്തിന്  വ്യക്തമായ മറുപടിയും ഉൽകണ്ഠക്ക് പരിഹാരവും വരുത്തണം. ന്യായാധിപൻ വാതിൽക്കൽ നിൽക്കുന്നു. ഒാരോരുത്തരും അവരവരുടെ കണക്ക് ബോധിപ്പിക്കേണ്ടി വരും. ചർച്ച കാതലായ വിഷയത്തിലേക്ക് കടക്കണം. ഉപദേശവിശകലനത്തിന് വ്യക്തമായ മാനദണ്ധങ്ങൾ നിശ്ചയിക്കപ്പെടണം. സ്വയം വിമർശനം അനേകം തിരുത്തലുകളിലേക്ക് നയിക്കും.

 

വിശ്വാസികൾ എന്ന് അവകാശപ്പെടുന്നവരെല്ലാം യഥാർത്ഥത്തിൽ വിശ്വാസികളല്ല.

 

അത്തരക്കാരെ സൂക്ഷിക്കണമെന്നും അവരിൽ നിന്ന്വേർപെട്ടിരിക്കണമെന്നും ദെവവചനം പറയുന്നു. യേശു തന്നെയാണ് ക്രിസ്തുഎന്ന് പ്രസംഗിക്കുകയുംഅത്ഭുതങ്ങൾ നടത്തുകയും ചെയ്യുന്നവരിൽ അനേകർ രക്ഷിക്കപ്പെടാത്തവരും എതിർക്രിസ്തുവിന്റെ ആത്മാവുള്ളവരുമാണ്. അവരുടെ വിനാശകരമായ അഭിപ്രായങ്ങൾ മഹാസർപ്പത്തിൽ നിന്നാണ്. അവർ വിനാശകരമായ അഭിപ്രായങ്ങൾ രഹസ്യത്തിൽ പഠിപ്പിച്ച് യേശുവിനെ നിഷേധിക്കും.

 

ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുവിൻ .പലരും എന്റെ നാമത്തിൽവന്ന് ഞാൻ ക്രിസ്തുവാണ്എന്ന് പറയുകയും അനേകരെവഴിതെറ്റിക്കുകയുംചെയ്യും (മത്താ 24:4-5). ഒരുആത്മീയനേതാവോ, പ്രസംഗകനോ താൻ തന്നെയാണ് ക്രിസ്തുഎന്ന് പറഞ്ഞാൽഇന്ന്ആരുംതന്നെ അത്വിശ്വസിക്കുകയോ, വഞ്ചിക്കപ്പെടുകയോചെയ്യുകയില്ല. എന്നാൽയേശുതന്നെയാണ് ക്രിസ്തുഎന്ന് പറഞ്ഞ്വലിയഅത്ഭുതങ്ങൾ ചെയ്താൽഅത്തരം വഞ്ചനയിൽ നിന്ന് രക്ഷപെടുകഎന്നത് പലർക്കുംവളരെ പ്രയാസമാണ്. അതിനാൽഇതുതന്നെയാണ്ഇന്ന്കൂടുതലും നടക്കുന്നത്. അതിനാൽ നാം ജാഗ്രതയോടിരിക്കണം.

 

ഉപദേശപരമായ ചെറിയ പാളിച്ചകളെ ഇന്ന് പലരും ഗൗരവമായി കണക്കാക്കുന്നില്ല എന്നത്വലിയ അപകടമാണ്. ആരംഭത്തിൽ ചെറുതെന്ന്തോന്നിയേക്കാവുന്ന ഇത്തരം പാളിച്ചകളെവ്യക്തമായി വിശകലനം ചെയ്യുമ്പോൾ അവ സാത്താനുമായി ബന്ധപ്പെട്ടിരിക്കുന്നുഎന്ന് മനസിലാക്കാം. അതിനാൽചെറിയ പാളിച്ചകളെഅംഗീകരിക്കുന്ന വ്യക്തികളും പ്രസ്ഥാനങ്ങളും ക്രമേണ രക്ഷപെടാനാവാത്ത വിധം സാത്താന്റെ നിയന്ത്രണത്തിലാകും. ആരംഭത്തിൽതന്നെ അപകടത്തെ തിരിച്ചറിഞ്ഞ്അതിൽ നിന്ന്വേർപെടാൻ ശ്രമിക്കാത്തവരെ സാത്താൻ വിഴുങ്ങും.

 

എല്ലാറ്റിനെയും പരിശോധിച്ച്സത്യമായത് മാത്രം സ്വീകരിക്കുക. നല്ല ദെവദാസരിലൂടെയും സാത്താൻ പ്രവർത്തിക്കും. പ്രവചനത്തിന്റെ ശ്രാതസ്ദെവാത്മാവാണെന്ന്ഉറപ്പുവരുത്തണം. കാരണം പ്രവചനം മനുഷ്യാത്മാവിൽ നിന്നും, ദുരാത്മാക്കളിൽ നിന്നും പോലുംവരാവുന്നതാണ്. ചിലപ്പോൾഒരുവ്യക്തിയിലൂടെതന്നെ അവയെല്ലാംകൂടിക്കുഴഞ്ഞ്വരുന്നതായുംകാണാം. ഇതിന് ഉദാഹരണമാണ് പത്രാസിന്റെ അനുഭവം.യേശുജീവനുള്ളദെവത്തിന്റെ പുത്രനായ മശിഹായാണെന്ന് പത്രാസ്ദെവാത്മപ്രരിതനായി പറഞ്ഞു. എന്നാൽ അൽപസമയത്തിനുള്ളിൽ യേശുവിനെ പീഡാസഹനത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ വേണ്ടി പത്രാസിലൂടെസംസാരിച്ച സാത്താനെ യേശുശാസിക്കുന്നതായുംകാണുന്നു (മത്താ 16:16-23). മാനുഷികമായി നോക്കുമ്പോൾ പത്രാസ്സംസാരിച്ച കാര്യംസ്നേഹം നിറഞ്ഞതായിരുന്നു. എന്നാൽഅതിൽഉൾക്കൊണ്ടിരുന്ന സാത്താനീയലക്ഷ്യംയേശു മനസിലാക്കി. അതേതരത്തിലുള്ള വിവേചനശക്തി നമുക്കില്ലെങ്കിൽ നാം സാത്താനാൽ വഞ്ചിക്കപ്പെടാൻ സാദ്ധ്യതയുണ്ട്. യേശുവിനെ പരീക്ഷിച്ച അതേസാത്താനാണ് നമുക്കെതിരെയും പോരാടുന്നത്. പരാജയപ്പെട്ട ശത്രു കൂടുതൽ നാശം വിതയ്ക്കാൻ ശ്രമിക്കുമല്ലോ.

 

സുബോധവും വിവേചനവുമില്ലാത്തവർ അപകടത്തിൽ. വിശ്വാസത്യാഗത്തിലൂടെ സാത്താൻ വിശ്വാസികളായിരുന്നവരിൽ കടക്കും. സത്യത്തോട്സ്നേഹമല്ലാത്തവരുംസത്യത്തിൽവിശ്വസിക്കാത്തവരും. സാത്താന്റെവ്യാപാരശക്തിയിൽവഞ്ചിക്കപ്പെടും (2 തെസ 2:3-12).

 

വചന പഠനമില്ലാത്ത ജനങ്ങൾക്ക് കള്ളപ്രവാചകരെ തിരിച്ചറിയാൻ കഴിയില്ല

 

 

ക്രിസ്തുവിനോടു ബന്ധമില്ലാത്തതുംവചന പരിജ്ഞാനമില്ലാത്തതുമായ ജനങ്ങൾക്ക് കള്ളപ്രവാചകരെതിരിച്ചറിയാൻ കഴിയില്ല. അതാണ്ചരിത്രം.

ധാർമ്മികമായി അധഃപതിച്ച്ആത്മീയ അന്ധതയിലായിരിക്കുന്ന ജനങ്ങൾ സാധാരണയായി കള്ളപ്രവാചകരുടെ പിന്നാലെ പോകുകയുംഅവരെ ഉയർത്തുകയുംചെയ്യും. ജനങ്ങളുടെ ധാർമ്മിക നിലവാരം കുറയുന്നതനുസരിച്ച് കള്ളപ്രവാചകരുടെ സാന്നിദ്ധ്യം കൂടും. കള്ളപ്രവാചകരുടെ സാന്നിദ്ധ്യം കൂടുന്നതനുസരിച്ച് ജനങ്ങളുടെ ധാർമ്മിക നിലവാരംകുറയുകയും ചെയ്യും. സഭയിൽ ഇത്തരമൊരുതിന്മയുടെ വലയം സൃഷ്ടിച്ചതിനും തുടർന്നും അനുവദിക്കുന്നതിനുള്ള ഉത്തരവാദിത്വത്തിൽ നിന്ന്ഒഴിഞ്ഞുമാറുവാൻ ഇൗ തലമുറയിലെആത്മീയ നേതാക്കൾക്ക്കഴിയില്ല.

 

എല്ലാ തട്ടുകളിലും പിന്മാറ്റംകൂടുയാണ്. മനുഷ്യപുത്രൻ വരുമ്പോൾ ഭൂമിയിൽവിശ്വാസം കണ്ടെത്തുമോ എന്ന ചോദ്യത്തിന്റെമുഴക്കം ഇൗ ദിവസങ്ങളിൽകൂടിക്കൂടിവരുന്നു.

 

അവർ സ്വന്തമോഹങ്ങൾക്കൊത്ത വണ്ണം ഉപദേഷ്ടാക്കന്മാരെ പെരുക്കുകയും. സത്യത്തിന്ചെവികൊടുക്കാതെ കെട്ടുകഥകളിലേക്ക്തിരിയുകയും ചെയ്യും എന്ന സ്ഥിതി ഇന്ന്സർവ്വ സാധാരണമായിക്കഴിഞ്ഞു. (2തിമോ 4:3-5).

 

യേശുവിന്റെ രണ്ടാമത്തെ വരവ്അടുക്കുമ്പോൾ ഭൂമിയിൽ വിശ്വാസത്യാഗികളുടെ എണ്ണം പെരുകുകയും, യഥാർത്ഥ വിശ്വാസികളുടെ എണ്ണംകുറയുകയുംചെയ്യുംഎന്ന്വചനം പറയുന്നു. പലരും അവരറിയാതെ തന്നെ എതിർക്രിസ്തുവിന്റെ ഭാഗത്ത് നിലകൊള്ളുകയാണ്. അതിനാൽ നാം വിശ്വാസും ഉപദേശവുംജീവിതവും നിത്യവും പരിശോധിക്കണം. ക്രിസ്തുവിന്റെ ഉപദേശത്തിന് വിരുദ്ധമായ തത്വചിന്തയും പാരമ്പര്യവും കൊണ്ട്ആരും നിങ്ങളെവഞ്ചിക്കാതിരിക്കാൻ സൂക്ഷിക്ക

 

കള്ളപ്രവാചകരെ തിരിച്ചറിയാൻ ജനങ്ങൾക്ക് കഴിയാത്തതിന്റെ കാരണം-ധാർമ്മിക അധ:പതനം

 

ധാർമ്മികമായി അധഃപതിച്ച് ആത്മീയ അന്ധതയിലായിരിക്കുന്ന ജനങ്ങൾ സാധാരണയായി കള്ളപ്രവാചകരുടെ പിന്നാലെ പോകുകയും അവരെ ഉയർത്തുകയും ചെയ്യും (1രാജാ 22). ജനങ്ങളുടെ ധാർമ്മിക നിലവാരം കുറയുന്നതനുസരിച്ച് കള്ളപ്രവാചകരുടെ സാന്നിദ്ധ്യം കൂടും. കള്ളപ്രവാചകരുടെ സാന്നിദ്ധ്യം കൂടുന്നതനുസരിച്ച് ജനങ്ങളുടെ ധാർമ്മിക നിലവാരം കുറയുകയും ചെയ്യും. നേതാക്കൾ ചെയ്യേണ്ടത് യേശു പറഞ്ഞത് പഠിപ്പിക്കുകയും അവ ജീവിച്ച് ജനങ്ങൾക്ക് മാതൃകയാകുകയും ചെയ്യുക എന്നതാണ്. ഇന്ന് ഭൂരിപക്ഷം നേതാക്കളും യേശുവിന്റെ ഉപദേശങ്ങൾ കൃത്യമായി പഠിപ്പിക്കാനും, പഠിപ്പിച്ചാൽ തന്നെയും അവയെ പ്രയോഗത്തിൽ വരുത്താനും പരാജയപ്പെടുന്നു. സഭയുടെ ഇന്നത്തെ ക്ഷീണാവസ്ഥയുടെ അടിസ്ഥാനകാരണമാണിത്.

 

 

 

 

അദ്ധ്യായം 2

 

കള്ളപ്രവാചകർ നമ്മെ നശിപ്പിക്കും

 

ഇസ്രായേൽ ജനങ്ങൾക്കിടയിൽവ്യാജപ്രവാചകൻമാരുണ്ടായിരുന്നു. അതുപോലെ തങ്ങളുടെമേൽ ശീഘ്രനാശം വരുത്തിവയ്ക്കുന്ന വ്യാജോപദേഷ്ടാക്ക്ൾ നിങ്ങളുടെയിടയിലും ഉണ്ടാകും. അവർ വിനാശകരമായ അഭിപ്രായങ്ങൾ രഹസ്യത്തിൽ പഠിപ്പിക്കുകയും തങ്ങളെ വില കൊടുത്തു വാങ്ങിയ നാഥനെപ്പോലും നിഷേധിക്കുകയും ചെയ്യും. പലരും അവരുടെ ദുഷിച്ച മാർഗ്ഗത്തെ അനുഗമിക്കും. അങ്ങനെ അവർ മൂലം സത്യത്തിന്റെ മാർഗ്ഗം നിന്ദിക്കപ്പെടും. അത്യാഗ്രഹം കാരണം വ്യാജം പറഞ്ഞ് നിങ്ങളെ അവർ ചൂഷണം ചെയ്യും... എന്തെന്നാൽ തെറ്റിൽ ജീവിക്കുന്നവരിൽ നിന്ന്കഷ്ടിച്ച് രക്ഷ പ്രാപിച്ചവരെ വ്യർത്ഥമായ വാഗ്ധോരണി കൊണ്ട്വിഷയാസക്തമായ ദുർവ്വിചാരങ്ങളിലേക്ക് അവർ പ്രലോഭിപ്പിക്കുന്നു. മറ്റുള്ളവർക്ക്സ്വാതന്ത്ര്യം വാഗ്ദാനം ചെയ്യുന്ന അവർതന്നെ നാശത്തിന്റെ അടിമകളാണ് (2 പത്രാ 2:1-3; 18-19).

 

മനസാക്ഷിയില്ലാത്ത വഞ്ചകരാണ് അവർ. വരുംകാലത്ത്ചില ആളുകൾ കപടാത്മാക്കളെയും, പിശാചുക്കളുടെ സിദ്ധാന്തങ്ങളെയും ചെവിക്കൊണ്ട്വിശ്വാസത്തിൽ നിന്ന്വ്യതിചലിച്ചുപോകും എന്ന് ആത്മാവ്സ്പഷ്ടമായി പറയുന്നു. മനഃസാക്ഷി കത്തിക്കരിഞ്ഞുപോയ അസത്യവാദികളുടെ കപടനാട്യങ്ങളിലൂടെയാണ്ഇതുസംഭവിക്കുക (1തിമൊ. 4: 1-2).

 

കള്ളപ്രവാചകന്മാരെ സൂക്ഷിച്ചുകൊൾവിൻ; അവർആടുകളുടെവേഷം പൂണ്ട് നിങ്ങളുടെഅടുക്കൽ വരുന്നു; അകമെയോകടിച്ചുകീറുന്ന ചെന്നായ്ക്കൾആകുന്നു. അവരുടെ ഫലങ്ങളാൽ നിങ്ങൾക്ക് അവരെതിരിച്ചറിയാം. കള്ളപ്രവാചകരെ അവരുടെ ഫലത്തിൽ നിന്ന്തിരിച്ചറിയണമെന്ന്യേശു കൽപിച്ചു. അപ്പോൾചിലദെവദാസരെന്ന് പേരെടുത്തവരുടെ ഫലം എങ്ങനെയുള്ളത്ഏത്വൃക്ഷത്തിന്റെത്എന്ന് പരിശോധിക്കണം.

 

ജനങ്ങൾ വ്യാജപ്രവാചകരുടെ വഞ്ചനക്ക് ഇരയാകുമെന്ന്ബെബിൾ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ബെബിൾ കള്ളപ്രവാചകരെവളരെശക്തമായ ഭാഷയിലാണ് അപലപിക്കുന്നത്. കള്ളപ്രവാചകർ വെളിച്ചദൂതന്റെ വേഷത്തിൽവരുന്ന സാത്താന്റെകൂലിക്കാരാണ്. ആടിന്റെ വേഷത്തിൽ ആൾമാറാട്ടം നടത്തുന്ന ചെന്നായ്ക്കളുമാണ്. വിടുതൽ പ്രാപിക്കാതെ വിടുതൽ ശുശ്രൂഷ നടത്തുന്ന നാശത്തിന്റെഅടിമകളാണ്അവർ ദെവശുശ്രൂഷകരല്ല ഉദരശുശ്രൂഷകരാണ്. മരംകൊണ്ടുള്ള നുകംഒടിച്ചിട്ട് ഇരുമ്പു കൊണ്ടുള്ളൊരു നുകംഉണ്ടാക്കുന്നവർ. മനഃസാക്ഷി കത്തിക്കരിഞ്ഞുപോയ അസത്യവാദികൾ. കപടനാട്യക്കാർ.ജനങ്ങളെ അവരെക്കാൾ ഇരട്ടിച്ച നരകയോഗ്യർആക്കുന്ന ദ്രാഹികളാണ്. ജ്ഞാനികളെന്ന് അവകാശപ്പെട്ടുകൊണ്ട്ഭോഷന്മാരായിത്തീരുന്നവരാണ് അവർ.

 

തിന്മയെ നന്മയെന്നും നന്മയെതിന്മയെന്നും വിളിക്കുന്നവന് ദുരിതം! പ്രകാശത്തെ അന്ധകാരമെന്നുംഅന്ധകാരത്തെ പ്രകാശമെന്നും ഗണിക്കുന്നവന് ദുരിതം! മധുരത്തെ കയ്പായുംകയ്പിനെ മധുരമായുംകരുതുന്നവന് ദുരിതം! തന്നെത്തന്നെ ജ്ഞാനിയെന്നും സൂക്ഷ്മബുദ്ധിയെന്നും കരുതുന്നവന് ദുരിതം! (ഏശ 5:20-21). പ്രകാശംലോകത്തിലേക്ക്വന്നിട്ടും മനുഷ്യൻ പ്രകാശത്തെക്കാൾ അധികമായിഅന്ധകാരത്തെ സ്നേഹിച്ചു. കാരണംഅവരുടെ പ്രവൃത്തികൾതിന്മനിറഞ്ഞതായിരുന്നു (യോഹ 3:19). മനുഷ്യന്തന്റെ വഴികളൊക്കെയും വെടിപ്പായി തോന്നുന്നു; യഹോവയോ ആത്മാക്കളെ തൂക്കി നോക്കുന്നു (സദൃശ 16:2).

 

പ്രീയപ്പെട്ടവരേ, എല്ലാ ആത്മാക്കളെയും നിങ്ങൾവിശ്വസിക്കരുത്. ആത്മാക്കളെ പരിശോധിച്ച് അവ ദെവത്തിൽ നിന്നാണോഎന്ന് വിവേചിക്കുവിൻ. പലവ്യാജപ്രവാചകൻമാരും ലോകത്തിലെങ്ങും പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ദെവത്തിന്റെആത്മാവിനെ നിങ്ങൾക്ക് ഇങ്ങനെ തിരിച്ചറിയാം: യേശുക്രിസ്തുശരീരം ധരിച്ചുവന്നുഎന്ന്ഏറ്റുപറയുന്ന ആത്മാവു ദെവത്തിൽ നിന്നാണ്. യേശുവിനെ ഏറ്റുപറയാത്ത ആത്മാവ്ദെവത്തിൽ നിന്നല്ല. വരാനിരിക്കുന്നു എന്ന് നിങ്ങൾകേട്ടിട്ടുള്ള എതിർക്രിസ്തുവിന്റെ ആത്മാവാണ് അത് (1യോഹ 4:1-3). സുബോധത്തിന്റെ ആത്മാവിനെയാണ്ദെവം നമുക്ക് നൽകിയത് (2തിമോ 1:7).

 

വഞ്ചിക്കും, അടിമകളാക്കും - അവർ മരം കൊണ്ടുള്ള നുകം ഒടിച്ചിട്ട് ഇരുമ്പുകൊണ്ടുള്ളൊരു നുകം ഉണ്ടാക്കുന്നവരാണ്.

 

അത്യാഗ്രഹംകാരണംവ്യാജം പറഞ്ഞ് ജനങ്ങളെചൂഷണംചെയ്യുന്ന സർപ്പസന്തതികൾ മൂലംസത്യത്തിന്റെമാർഗ്ഗംദുഷിക്കപ്പെടും. പണത്തിനും അധികാരത്തിനും പെരുമയ്ക്കുംവേണ്ടിഅവർദെവനാമത്തിൽവ്യാജം പറഞ്ഞ് അനേകരെവഞ്ചിക്കും. അവർയാഥാർത്ഥ്യങ്ങളെ മറച്ചുവയ്ക്കുകയും നിഷേധിക്കുകയുംചെയ്യും. ജനങ്ങൾക്ക്ഇഷ്ടമുള്ളത് കൊടുക്കാനും ജനങ്ങളുടെഅംഗീകാരം നേടാനും അവർ ശ്രമിക്കും. ചെന്നായ്ക്കളായഅവർ ജനങ്ങളുടെ മുമ്പിൽ ആടുകളെപ്പോലെ അഭിനയിക്കും. അവർമൂലംസത്യത്തിന്റെമാർഗ്ഗംദുഷിക്കപ്പെടും.

 

ഇസ്രായേൽ ജനങ്ങൾക്കിടയിൽവ്യാജപ്രവാചകൻമാരുണ്ടായിരുന്നു. അതുപോലെ തങ്ങളുടെമേൽ ശീഘ്രനാശം വരുത്തിവയ്ക്കുന്ന വ്യാജോപദേഷ്ടാക്ക്ൾ നിങ്ങളുടെയിടയിലും ഉണ്ടാകും. അവർ വിനാശകരമായ അഭിപ്രായങ്ങൾ രഹസ്യത്തിൽ പഠിപ്പിക്കുകയും തങ്ങളെ വിലകൊടുത്തു വാങ്ങിയ നാഥനെപ്പോലും നിഷേധിക്കുകയും ചെയ്യും. പലരും അരുടെ ദുഷിച്ച മാർഗ്ഗത്തെ അനുഗമിക്കും. അങ്ങനെ അവർ മൂലം സത്യത്തിന്റെ മാർഗ്ഗം നിന്ദിക്കപ്പെടും. അത്യാഗ്രഹംകാരണം വ്യാജം പറഞ്ഞ് നിങ്ങളെ അവർചൂഷണംചെയ്യും... എന്തെന്നാൽ തെറ്റിൽ ജീവിക്കുന്നവരിൽ നിന്ന്കഷ്ടിച്ച് രക്ഷപ്രാപിച്ചവരെവ്യർത്ഥമായ വാഗ്ധോരണികൊണ്ട്വിഷയാസക്തമായ ദുർവ്വിചാരങ്ങളിലേക്ക് അവർ പ്രലോഭിപ്പിക്കുന്നു. മറ്റുള്ളവർക്ക്സ്വാതന്ത്ര്യം വാഗ്ദാനം ചെയ്യുന്ന അവർതന്നെ നാശത്തിന്റെ അടിമകളാണ് (2 പത്രാ 2:1-3; 18-19).

 

അവർ മരം കൊണ്ടുള്ള നുകം ഒടിച്ചിട്ട് ഇരുമ്പുകൊണ്ടുള്ളൊരു നുകം ഉണ്ടാക്കുന്നവരാണ്. അത്തരക്കാരെ ദെവാലോചനപ്രകാരം നേരിട്ട്ചെന്ന്തിരുത്താവുന്നതാണ്. നീ ചെന്ന് ഹനന്യാവോട് പറയേണ്ടത് : യഹോവ ഇപ്രകാരംഅരുളിച്ചെയ്യുന്നു : നീ മരംകൊണ്ടുള്ള നുകംഒടിച്ചുകളഞ്ഞു; അതിനുപകരം നീ ഇരുമ്പുകൊണ്ടുള്ളൊരു നുകംഉണ്ടാക്കിയിരിക്കുന്നു..ഹനന്യാവേ, കേൾക്ക! യഹോവ നിന്നെ അയച്ചിട്ടില്ല; നീ ഇൗ ജനത്തെ ഭോഷ്കിൽ ആശ്രയിക്കുമാറാക്കുന്നു.. നീ യഹോവക്ക്വിരോധമായിമത്സരംസംസാരിച്ചിരിക്കുന്നു (യിരെമ്യാവ് 28:9-16).

 

വഴിതെറ്റിക്കും, നശിപ്പിക്കും

 

അവർ ജനങ്ങളെ അവരെക്കാൾ ഇരട്ടിച്ച നരകയോഗ്യർ ആക്കുന്നു (മത്താ 23).കള്ളക്രിസ്തുക്കളും കള്ളപ്രവാചകന്മാരും എഴുന്നേറ്റ്കഴിയുമെങ്കിൽ വൃതന്മാരെയും തെറ്റിപ്പാനായി വലിയ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും. (മത്താ 24.24).

 

 

 

 

 

അദ്ധ്യായം 3

 

കള്ളപ്രവാചകരെ തിരിച്ചറിഞ്ഞ് പുറത്താക്കുക

 

 

ആടിന്റെ വേഷത്തിൽ വെളിച്ചദൂതരായി ആൾമാറാട്ടം നടത്തുന്ന കൂലിക്കാരും ചെന്നായ്ക്കളും കള്ളപ്രവാചകരും

 

ആത്മീയ നേതാക്കളെ പൊതുവെ രണ്ടായി തിരിക്കാം : ദെവത്തിൽ നിന്നുള്ളവരും ദെവത്തിൽ നിന്നല്ലാത്തവരും. ഇൗ രണ്ടുകൂട്ടരും തങ്ങൾ ദെവത്തിൽ നിന്നാണ് എന്ന് അവകാശപ്പെടും. എന്നാൽ ആടുകളെ സ്നേഹിക്കുന്ന ഇടയന്മാർ ചെന്നായ്ക്കൾക്കെതിരെ നിലകൊള്ളും. അങ്ങനെ ചെന്നായ്ക്കളിൽ നിന്ന് ആടുകളെ രക്ഷിക്കും.എന്നാൽ വ്യാജപ്രവാചകരും കൂലിക്കാരായ ഇടയന്മാരും ഭോഷ്കുകൊണ്ട് ജനങ്ങളെ നശിപ്പിക്കും.കൂലിക്കാരും ചെന്നായ്ക്കളുമായി അധഃപതിച്ച ഇടയന്മാരാണ് ഇന്ന് കൂടുതൽ.

 

അതിന് അവൻ : ഞാനും നിന്നെപ്പോലെ ഒരു പ്രവാചകൻ ആകുന്നു; അപ്പം തിന്നുകയും വെള്ളം കുടിക്കയും ചെയ്യേണ്ടതിന് നീ അവനെ നിന്റെ വീട്ടിൽ കൂട്ടിക്കോണ്ടു വരിക എന്ന് ഒരു ദൂതൻ യഹോവയുടെ കൽപനയാൽ എന്നോട് പറഞ്ഞിരിക്കുന്നു എന്ന് പറഞ്ഞു. അവൻ പറഞ്ഞതോ ഭോഷ്കായിരുന്നു (1രാജാ 13:18).

 

ഇസ്രായേൽ ജനങ്ങൾക്കിടയിൽ വ്യാജപ്രവാചകൻമാരുണ്ടായിരുന്നു. അതുപോലെ തങ്ങളുടെമേൽ ശീഘ്രനാശം വരുത്തിവയ്ക്കുന്ന വ്യാജോപദേഷ്ടാക്ക്ൾ നിങ്ങളുടെയിടയിലും ഉണ്ടാകും. അവർ വിനാശകരമായ അഭിപ്രായങ്ങൾ രഹസ്യത്തിൽ പഠിപ്പിക്കുകയും തങ്ങളെ വിലകൊടുത്തുവാങ്ങിയ നാഥനെപ്പോലും നിഷേധിക്കുകയും ചെയ്യും. പലരും അവരുടെ ദുഷിച്ച മാർഗ്ഗത്തെ അനുഗമിക്കും. അങ്ങനെ അവർമൂലം സത്യത്തിന്റെ മാർഗ്ഗം നിന്ദിക്കപ്പെടും. അത്യാഗ്രഹം കാരണം വ്യാജം പറഞ്ഞ് അവർ നിങ്ങളെ ചൂഷണംചെയ്യും (2 പത്രാ 2:1-3).

 

അത്യാഗ്രഹം കാരണം വ്യാജം പറഞ്ഞ് ജനങ്ങളെ ചൂഷണംചെയ്യുന്ന സർപ്പസന്തതികൾ മൂലം സത്യത്തിന്റെ മാർഗ്ഗം ദുഷിക്കപ്പെടും

 

പണത്തിനും അധികാരത്തിനും പെരുമയ്ക്കും വേണ്ടി അവർ ദെവനാമത്തിൽ വ്യാജം പറഞ്ഞ് അനേകരെ വഞ്ചിക്കും. അവർ യാഥാർത്ഥ്യങ്ങളെ മറച്ചുവയ്ക്കുകയും നിഷേധിക്കുകയും ചെയ്യും. ജനങ്ങൾക്ക് ഇഷ്ടമുള്ളത് കൊടുക്കാനും ജനങ്ങളുടെ അംഗീകാരം നേടാനും അവർ ശ്രമിക്കും. ചെന്നായ്ക്കളായ അവർ ജനങ്ങളുടെ മുമ്പിൽ ആടുകളെപ്പോലെ അഭിനയിക്കും. അവർ മൂലം സത്യത്തിന്റെ മാർഗ്ഗം ദുഷിക്കപ്പെടും.

 

അവരുടെ വിനാശകരമായ അഭിപ്രായങ്ങൾ മഹാസർപ്പത്തിൽ നിന്നാണ്. അവർ വിനാശകരമായ അഭിപ്രായങ്ങൾ രഹസ്യത്തിൽ പഠിപ്പിച്ച് യേശുവിനെ നിഷേധിക്കും. ഉപദേശപരമായ ചെറിയ പാളിച്ചകളെ ഇന്ന് പലരും ഗൗരവമായി കണക്കാക്കുന്നില്ല എന്നത് വലിയ അപകടമാണ്. ആരംഭത്തിൽ ചെറുതെന്ന് തോന്നിയേക്കാവുന്ന ഇത്തരം പാളിച്ചകളെ വ്യക്തമായി വിശകലനം ചെയ്യുമ്പോൾ അവ സാത്താനുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് മനസിലാക്കാം. അതിനാൽ ചെറിയ പാളിച്ചകളെ അംഗീകരിക്കുന്ന വ്യക്തികളും പ്രസ്ഥാനങ്ങളും ക്രമേണ രക്ഷപെടാനാവാത്ത വിധം സാത്താന്റെ നിയന്ത്രണത്തിലാകും. ആരംഭത്തിൽ തന്നെ അപകടത്തെ തിരിച്ചറിഞ്ഞ് അതിൽ നിന്ന് വേർപെടാൻ ശ്രമിക്കാത്തവരെ സാത്താൻ വിഴുങ്ങും.

 

ദെവവചന സത്യത്തെക്കാൾ അത്ഭുതങ്ങൾക്ക് ഉൗന്നൽ കൊടുക്കുന്നവർ കള്ളപ്രവാചകരാണ്

 

കള്ളപ്രവാചകരും അത്ഭുതങ്ങളും അടയാളങ്ങളും കാണിക്കും. അവർ ചിലപ്പോൾ ദെവത്തിന്റെ പ്രവാചകരുടെ വാക്കുകൾ മോഷ്ടിക്കും (ജെറ 23:30).  നിങ്ങളുടെ ഇടയിൽ ഒരു പ്രവാചകനോ സ്വപ്നക്കാരനോ എഴുന്നേറ്റ് : നീ അറിഞ്ഞിട്ടില്ലാത്ത അന്യദെവങ്ങളെ നാം ചെന്ന് സേവിക്ക എന്ന് പറഞ്ഞുകൊണ്ട് ഒരു അടയാളമോ അത്ഭുതമോ മുന്നറിയിക്കുകയും അവൻ പറഞ്ഞ അടയാളമോ അത്ഭുതമോ സംഭവിക്കുകയോ ചെയ്താൽ പ്രവാചകന്റെയോ സ്വപ്നക്കാരന്റെയോ വാക്ക് നീ കേട്ടനുസരിക്കരുത്; നിങ്ങളുടെ ദെവമായ യഹോവയെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും കൂടെ നിങ്ങൾ സ്നേഹിക്കുന്നുവോ എന്ന് അറിയേണ്ടതിന് നിങ്ങളുടെ ദെവമായ യഹോവ നിങ്ങളെ പരീക്ഷിക്കയാകുന്നു (ആവർത്തന 13:2-4). അത്ഭുതങ്ങൾക്ക് അമിതപ്രാധാന്യം കൊടുക്കാൻ പാടില്ല. അത്ഭുതങ്ങൾ നടന്നില്ലെങ്കിലും ദെവവും സുവിശേഷവും സത്യമാണ്. ദെവത്തിനുവേണ്ടി കള്ള അത്ഭുതങ്ങളും കളളസാക്ഷ്യവും പ്രചരിപ്പിക്കുന്നവർ സാത്താന്റെ വഞ്ചനയിൽ അകപ്പെട്ടിരിക്കുന്നവരാണ്.

 

അനുസരണമില്ലാത്ത പ്രവാചകർ കള്ളപ്രവാചകരാണ്

 

വിശ്വാസവും സന്ദേശവുമെല്ലാമുണ്ടെങ്കിലും ധാർമ്മികമായി പരാജയപ്പെടുന്നവർ കള്ളപ്രവാചകരാണ്. പഴയനിയമ കാലത്തെ കള്ളപ്രവാചകർ മദ്യപാനികളും, വ്യഭിചാരികളും, വിശ്വാസപാതകരും, വ്യാജം പറയുന്നവരും, അവസരവാദികളുമായിരുന്നു (ഏശ 28:7; ജെറ 23:14; സെഫ 3:4; മീഖാ 2:11; 3:11). എന്നാൽ ദെവത്തിന്റെ പ്രവാചകർ ധാർമ്മികമായി കളങ്കമറ്റവരായിരുന്നു. അവർ സത്യത്തിനായി ജീവൻ അപകടത്തിലാക്കാൻ തയ്യാറായിരുന്നു. പ്രവാചകനും പുരോഹിതനും ഒരുപോലെ വഷളന്മാരായിരിക്കുന്നു.. ആരും തന്റെ ദുഷ്ടത വിട്ടുപിരിയാതെവണ്ണം അവർ ദുഷ്പ്രവൃത്തിക്കാരെ ധെര്യപ്പെടുത്തുന്നു.. നിങ്ങളോട് പ്രവചിക്കുന്ന പ്രവാചന്മാരുടെ വാക്ക് കേൾക്കരുത്; അവർ നിങ്ങളെ വ്യാജം ഉപദേശിക്കുന്നു; യഹോവയുടെ വായിൽ നിന്നുള്ളതല്ല സ്വന്തഹൃദയത്തിലെ ദർശനമത്ര അവർ പ്രവചിക്കുന്നത്. എന്നെ നിരസിക്കുന്നവരോട് അവർ: നിങ്ങൾക്ക് സമാധാനം ഉണ്ടാകും എന്ന് യഹോവ അരുളിച്ചെയ്തിരിക്കുന്നു എന്ന് പറയുന്നു; തങ്ങളുടെ ഹൃദയത്തിലെ ശാഠ്യപ്രകാരം നടക്കുന്നവരോടൊക്കെയും നിങ്ങൾക്ക് ഒരു ദോഷവും വരികയില്ല എന്നും പറയുന്നു.. ഞാൻ ഇൗ പ്രവാചകന്മാരെ അയയ്ക്കാതിരുന്നിട്ടും അവർ ഒാടി; ഞാൻ അവരോട് അരുളിച്ചെയ്യാതിരുന്നിട്ടും അവർ പ്രവചിച്ചു.. അവരുടെ പിതാക്കന്മാർ ബാൽ നിമിത്തം എന്റെ നാമം മറന്നുകളഞ്ഞതുപോലെ ഇവർ അനേ്യാന്യം വിവരിച്ചുപറയുന്ന സ്വപ്നങ്ങൾകൊണ്ട് എന്റെ ജനം എന്റെ നാമം മറന്നുകളയേണ്ടതിന് ഇടവരുത്തവാൻ വിചാരിക്കുന്നു.. വ്യാജസ്വപ്നങ്ങളെ പ്രവചിച്ച് വിവരിച്ച് ഭോഷ്കുകൊണ്ടും വ്യർത്ഥപ്രശംസകൊണ്ടും എന്റെ ജനത്തെ തെറ്റിച്ചുകളയുന്നവർക്ക് ഞാൻ വിരോധമാകുന്നു എന്ന് യഹോവയുടെ അരുളപ്പാട്; ഞാൻ അവരെ അയച്ചിട്ടില്ല, അവരോട് കൽപിച്ചിട്ടില്ല, അവർ ഇൗ ജനത്തിന് ഒട്ടും പ്രയോജനമായിരിക്കയുമില്ല എന്ന് യഹോവയുടെ അരുളപ്പാട്. ഇൗ ജനമോ ഒരു പ്രവാചകനോ പുരോഹിതനോ യഹോവയുടെ ഭാരം (അരുളപ്പാട്) എന്ത് എന്ന് നിന്നോട് ചോദിക്കുന്നുവെങ്കിൽ, നീ അവരോട് : നിങ്ങൾ ആകുന്നു ഭാരം; ഞാൻ നിങ്ങളെ എറിഞ്ഞുകളയും എന്ന് യഹോവയുടെ അരുളപ്പാട് എന്ന് പറക (യിരെമ്യാവ് 23:11-33).

 

 

ദെവത്തിന്റെ ഉദ്ദേശങ്ങളോടെയല്ലാതെ പ്രവചിക്കുന്നവർ കള്ളപ്രവാചകരാണ്

 

സ്വന്ത മനസിനെയും കണ്ടിട്ടില്ലാത്ത കാര്യങ്ങളെയും പിന്തുടരുന്ന ബുദ്ധികെട്ട പ്രവാചകന്മാർക്ക് അയ്യോ കഷ്ടം! .. നിന്റെ പ്രവാചകന്മാർ ശൂന്യപ്രദേശങ്ങളിലെ കുറുക്കന്മാരെപ്പോലെ ആയിരിക്കുന്നു.. നിങ്ങൾ എന്റെ ജനത്തിൽ ചില ദേഹികളെ വേട്ടയാടി കൊല്ലുകയും നിങ്ങളുടെ ആദായത്തിനായി ചില ദേഹികളെ ജീവനോടെ രക്ഷിക്കുകയും ചെയ്യുന്നു. മരിക്കരുതാത്ത ദേഹികളെ കൊല്ലേണ്ടതിനും ജീവിച്ചിരിക്കരുതാത്ത ദേഹികളെ ജീവനോടെ രക്ഷിക്കേണ്ടതിനും നിങ്ങൾ ഭോഷ്ക് കേൾക്കുന്ന എന്റെ ജനത്തോട് ഭോഷ്ക് പറയുന്നതിനാൽ എന്റെ ജനത്തിന്റെ ഇടയിൽ ഒരു പിടി യവത്തിനും ഒരു അപ്പക്കഷണത്തിനും വേണ്ടി എന്നെ അശുദ്ധമാക്കിയിരിക്കുന്നു (എസെ 13:3, 4, 18-19). എന്റെ ജനത്തെ തെറ്റിച്ചു കളകയും, പല്ലിന്ന് കടിപ്പാൻ വല്ലതും ഉണ്ടെങ്കിൽ സമാധാനം പ്രസംഗിക്കയും, അവരുടെ വായിൽ ഒന്നും ഇട്ട് കൊടുക്കാത്തവന്റെ നേരെ വിശുദ്ധയുദ്ധം ഘോഷിക്കയും ചെയ്യുന്ന പ്രവാചകന്മാരെക്കുറിച്ച് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു. അതുകൊണ്ട് നിങ്ങൾക്ക് ദർശനമില്ലാത്ത രാത്രിയും ലക്ഷണം പറവാൻ കഴിയാത്ത ഇരുട്ടും ഉണ്ടാകും (മീഖാ 3:5-6). അതിലെ തലവന്മാർ സമ്മാനം വാങ്ങി ന്യായം വിധിക്കുന്നു; അതിലെ പുരോഹിതന്മാർ കൂലി വാങ്ങി ഉപദേശിക്കുന്നു; അതിലെ പ്രവാചകന്മാർ പണം വാങ്ങി ലക്ഷണം പറയുന്നു; എന്നിട്ടും അവർ യഹോവയെ ചാരി; യഹോവ നമ്മുടെ ഇടയിൽ ഇല്ലയോ? അനർത്ഥം നമുക്ക് വരികയില്ല എന്ന് പറയുന്നു (മീഖാ 3:11). 

 

പ്രവചനങ്ങളെ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നവർ കള്ളപ്രവാചകരാണ്

 

അംശമായി മാത്രം നാം അറിയുന്നു; അംശമായി മാത്രം പ്രവചിക്കുന്നു (1കൊറി 13:9). അങ്ങനെ പൂർണ്ണമായത് ഗ്രഹിക്കാത്തവരിലൂടെയാണ് പ്രവചനം ലഭിക്കുന്നത് എന്ന് നാം മനസിലാക്കണം. അതിനാൽ ഒരു പ്രവചനത്തെ സത്യമെന്ന് കണക്കാക്കി സ്വീകരിക്കുന്നതിന് മുമ്പ് അതിനെ സൂക്ഷ്മതയോടെ പരിശോധിക്കണം. അനേകം കള്ളപ്രവാചകർ ലോകത്തിലുള്ളതിനാൽ എല്ലാ ആത്മാക്കളെയും നാം വിശ്വസിക്കരുത് (1യോഹ 4:1). അതിനാൽ പ്രവാചകർ തന്നെ പ്രവചനങ്ങളെ വിവേചിക്കണം, വിധിക്കണം (1കൊറി 14:29). ഇത്തരം വചനപരമായ പരിശോധനയ്ക്ക് വിധേയമാകാൻ വിസമ്മതിക്കുന്ന പ്രവാചകരെയോ, അവരുടെ പ്രവചനങ്ങളെയോ സ്വീകരിക്കരുത്. യഥാർത്ഥ ദെവമനുഷ്യൻ ഇത്തരം വിശകലനങ്ങളെ സന്തോഷത്തോടെ സ്വീകരിക്കും (യാക്കോ 3:17). തങ്ങളുടെ പ്രവചനങ്ങളെ മറ്റുള്ളവരുടെമേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നവർ കള്ളപ്രവാചകരാണ്.

 

ദെവനാമത്തിൽ സ്വന്തം ചിന്തകളെ വിൽക്കുന്നവർ

 

സ്വന്തംചിന്തപ്രകാരംദെവത്തിന്റെഉദ്ദേശങ്ങളോടെയല്ലാതെആദായത്തിനായി പ്രവചിക്കുന്നവരും ദെവവേല  ചെയ്യുന്നവരും കള്ളപ്രവാചകരാണ്. എസെ 13, ജെറ 14, വിലാ 2.14 - നിന്റെയഥാർത്ഥ അകൃത്യം വെളിപ്പെടുത്താതെ നിന്റെ പ്രവാചകന്മാർലാഭത്തിനായി നിനക്ക് ഭോഷത്വവും വ്യാജദർശനവും ഇല്ലാത്ത കാര്യവും സ്വന്തഹൃദയത്തിലെ തോന്നലും കള്ളവും വഞ്ചനയും പ്രവചിക്കുന്നു. ദെവം പറഞ്ഞില്ലെങ്കിലും തങ്ങളുടെവചനം നിവൃത്തിയായി വരുമെന്ന്അവർ ആശിക്കുന്നു. അതുകൊണ്ട്സ്വയംതിരുത്താൻ കഴിയാതെ ജനം തിന്മയിൽ കുടുങ്ങിപ്പോകും. മീഖാ 3.5. ഭക്ഷിക്കാൻ കൊടുക്കുന്നവന്സമാധാനം ഘോഷിക്കയും ഭക്ഷണം കൊടുക്കാത്തവനെതിരെ യുദ്ധം പ്രഖ്യപിക്കയും ചെയ്യുന്ന വ്യാജന്മാർ ലജ്ജിച്ചുപോകും. ദെവത്തിന്റെ കരം വ്യാജന്മാർക്ക്വിരോധമായിരിക്കും.

 

പ്രവാചകന്മാർ എന്റെ നാമത്തിൽ ഭോഷ്ക് പ്രവചിക്കുന്നു; ഞാൻ അവരെഅയച്ചിട്ടില്ല, അവരോട് കൽപിച്ചിട്ടില്ല, അവരോട്സംസാരിച്ചിട്ടുമില്ല; അവർ വ്യാജദർശനവും പ്രശ്നവാക്യവും ഇല്ലാത്ത കാര്യവും സ്വന്തഹൃദയത്തിലെ വഞ്ചനയും നിങ്ങളോട് പ്രവചിക്കുന്നു (യിരെമ്യാവ് 14:14).

 

സ്വന്ത മനസിനെയും കണ്ടിട്ടില്ലാത്ത കാര്യങ്ങളെയും പിന്തുടരുന്ന ബുദ്ധികെട്ട പ്രവാചകന്മാർക്ക് അയ്യോ കഷ്ടം! .. നിന്റെ പ്രവാചകന്മാർ ശൂന്യപ്രദേശങ്ങളിലെ കുറുക്കന്മാരെപ്പോലെ ആയിരിക്കുന്നു.. നിങ്ങൾ എന്റെ ജനത്തിൽ ചില ദേഹികളെ വേട്ടയാടി കൊല്ലുകയും നിങ്ങളുടെ ആദായത്തിനായി ചില ദേഹികളെ ജീവനോടെ രക്ഷിക്കുകയും ചെയ്യുന്നു. മരിക്കരുതാത്ത ദേഹികളെ കൊല്ലേണ്ടതിനും ജീവിച്ചിരിക്കരുതാത്ത ദേഹികളെജീവനോടെ രക്ഷിക്കേണ്ടതിനും നിങ്ങൾ ഭോഷ്ക്കേൾക്കുന്ന എന്റെ ജനത്തോട്ഭോഷ്ക് പറയുന്നതിനാൽ എന്റെ ജനത്തിന്റെ ഇടയിൽ ഒരു പിടി യവത്തിനും ഒരു അപ്പക്കഷണത്തിനും വേണ്ടി എന്നെ  അശുദ്ധമാക്കിയിരിക്കുന്നു (എസെ 13:3, 4, 18-19).

 

എന്റെ ജനത്തെ തെറ്റിച്ചു കളകയും, പല്ലിന്ന്കടിപ്പാൻ വല്ലതും ഉണ്ടെങ്കിൽ സമാധാനം പ്രസംഗിക്കയും, അവരുടെ വായിൽ ഒന്നും ഇട്ട്കൊടുക്കാത്തവന്റെ നേരെ വിശുദ്ധയുദ്ധം ഘോഷിക്കയുംചെയ്യുന്ന പ്രവാചകന്മാരെക്കുറിച്ച്യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു. അതുകൊണ്ട് നിങ്ങൾക്ക്ദർശനമില്ലാത്ത രാത്രിയും ലക്ഷണം പറവാൻ കഴിയാത്ത ഇരുട്ടും ഉണ്ടാകും (മീഖാ 3:5-6).

 

അതിലെ തലവന്മാർ സമ്മാനം വാങ്ങി ന്യായം വിധിക്കുന്നു; അതിലെ പുരോഹിതന്മാർ കൂലിവാങ്ങി ഉപദേശിക്കുന്നു; അതിലെ പ്രവാചകന്മാർ പണം വാങ്ങി ലക്ഷണം പറയുന്നു; എന്നിട്ടും അവർ യഹോവയെ ചാരി; യഹോവ നമ്മുടെ ഇടയിൽ ഇല്ലയോ? അനർത്ഥം നമുക്ക്വരികയില്ലഎന്ന് പറയുന്നു (മീഖാ 3:11). 

 

പ്രവചനങ്ങളെ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നവർ കള്ളപ്രവാചകരാണ്.

 

അംശമായി മാത്രം നാം അറിയുന്നു; അംശമായി മാത്രം പ്രവചിക്കുന്നു (1കൊറി 13:9). അങ്ങനെ പൂർണ്ണമായത് ഗ്രഹിക്കാത്തവരിലൂടെയാണ് പ്രവചനം ലഭിക്കുന്നത് എന്ന് നാം മനസിലാക്കണം. അതിനാൽഒരു പ്രവചനത്തെ സത്യമെന്ന് കണക്കാക്കി സ്വീകരിക്കുന്നതിന് മുമ്പ് അതിനെ സൂക്ഷ്മതയോടെ പരിശോധിക്കണം. അനേകം കള്ളപ്രവാചകർ ലോകത്തിലുള്ളതിനാൽ എല്ലാ ആത്മാക്കളെയും നാം വിശ്വസിക്കരുത് (1യോഹ 4:1). അതിനാൽ പ്രവാചകർ തന്നെ പ്രവചനങ്ങളെവിവേചിക്കണം, വിധിക്കണം (1കൊറി 14:29). ഇത്തരംവചനപരമായ പരിശോധനയ്ക്ക്വിധേയമാകാൻ വിസമ്മതിക്കുന്ന പ്രവാചകരെയോ, അവരുടെ പ്രവചനങ്ങളെയോ സ്വീകരിക്കരുത്. യഥാർത്ഥ ദെവമനുഷ്യൻ ഇത്തരംവിശകലനങ്ങളെ സന്തോഷത്തോടെ സ്വീകരിക്കും (യാക്കോ 3:17). തങ്ങളുടെ പ്രവചനങ്ങളെമറ്റുള്ളവരുടെമേൽഅടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നവർ കള്ളപ്രവാചകരാണ്.

 

 

എങ്ങനെയുള്ളവരാണ്കള്ളപ്രവാചകർ

 

ജനങ്ങൾ വ്യാജപ്രവാചകരുടെ വഞ്ചനക്ക് ഇരയാകുമെന്ന്ബെബിൾ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.ബെബിൾ കള്ളപ്രവാചകരെവളരെശക്തമായ ഭാഷയിലാണ് അപലപിക്കുന്നത്. കള്ളപ്രവാചകർ വെളിച്ചദൂതന്റെ വേഷത്തിൽവരുന്ന സാത്താന്റെകൂലിക്കാരാണ്. ആടിന്റെവേഷത്തിൽ ആൾമാറാട്ടം നടത്തുന്ന ചെന്നായ്ക്കളുമാണ്. വിടുതൽ പ്രാപിക്കാതെ വിടുതൽ ശുശ്രൂഷ നടത്തുന്ന നാശത്തിന്റെഅടിമകളാണ്അവർ ദെവശുശ്രൂഷകരല്ല ഉദരശുശ്രൂഷകരാണ്. മരംകൊണ്ടുള്ള നുകംഒടിച്ചിട്ട് ഇരുമ്പുകൊണ്ടുള്ളൊരു നുകംഉണ്ടാക്കുന്നവർ. മനഃസാക്ഷികത്തിക്കരിഞ്ഞു പോയഅസത്യവാദികൾ. കപടനാട്യക്കാർ.ജനങ്ങളെ അവരെക്കാൾ ഇരട്ടിച്ച നരകയോഗ്യർആക്കുന്ന ദ്രാഹികളാണ്. ജ്ഞാനികളെന്ന് അവകാശപ്പെട്ടുകൊണ്ട്ഭോഷന്മാരായിത്തീരുന്നവരാണ് അവർ.

 

മനസാക്ഷിയില്ലാത്ത വഞ്ചകരാണ്അവർ. വരുംകാലത്ത്ചിലആളുകൾ കപടാത്മാക്കളെയും, പിശാചുക്കളുടെ സിദ്ധാന്തങ്ങളെയും ചെവിക്കൊണ്ട്വിശ്വാസത്തിൽ നിന്ന്വ്യതിചലിച്ചുപോകും എന്ന്ആത്മാവ്സ്പഷ്ടമായി പറയുന്നു. മനഃസാക്ഷികത്തിക്കരിഞ്ഞു പോയഅസത്യവാദികളുടെ കപടനാട്യങ്ങളിലൂടെയാണ്ഇതുസംഭവിക്കുക (1തിമൊ. 4: 1-2).

 

അവരുടെ ലക്ഷ്യം പണവും സ്ഥാനമാനവും മാത്രമാണ്.

 

ദെവദാസരെന്ന് ചമയുന്ന ഇത്തരംകാപട്യക്കാരുടെ തനിനിറം ഉത്തരവാദിത്വത്തോടെതുറന്നുകാണിക്കുന്നത് ദെവത്തെ മഹത്വപ്പെടുത്തുന്ന പ്രവൃത്തിയാണ്. അതിലൂടെയഥാർത്ഥദെവദാസരുടെ ശുശ്രൂഷ എളുപ്പമായിത്തീരുകയും സഭ അനുഗ്രഹിക്കപ്പെടുകയുംചെയ്യും. സാത്താന്റെശല്യം അൽപകാലത്തേക്ക് കുറയും. കാപട്യക്കാരുടെ തനിനിറംതുറന്നുകാണിക്കാതിരുന്നാൽ സഭ മൊത്തം അത്തരത്തിലുള്ളതാണെന്ന്ലോകക്കാർ തെറ്റിദ്ധരിക്കും.കാപട്യക്കാരുടെ തനിനിറംതുറന്നുകാണിക്കുന്നതിന്റെഅസൗകര്യംകാപട്യക്കാർക്ക് മാത്രമാണ്. അതിനാൽ അത്തരക്കാർഇത്തരം നടപടികളെഎതിർക്കാറുണ്ട്. കാപട്യക്കാരുടെതണൽ പറ്റുന്നവരുംഅവരെ സംരക്ഷിക്കുന്നവരും കാപട്യക്കാരാണ്.

 

ദുർമ്മാതൃക  ഉദരശുശ്രൂഷ  ആകർഷകമായ മുഖസ്തുതി - അനുസരിക്കാതിരിക്കാൻ മറ്റുള്ളവർക്ക്പ്രരണ കൊടുക്കുന്നവരുടെ കഴുത്തിൽതിരികല്ല്.

 

സഹോദരരെ നിങ്ങൾ പഠിച്ച തത്ത്വങ്ങൾക്ക് വിരുദ്ധമായി പിളർപ്പുകളും ദുർമ്മാതൃകകളും ഉണ്ടാക്കുന്നവരെ ശ്രദ്ധിച്ചുകൊള്ളണം എന്നു ഞാൻ നിങ്ങളോടപേക്ഷിക്കുന്നു. അവരെ നിരാകരിക്കുവിൻ. അങ്ങനെയുള്ളവർ നമ്മുടെ കർത്താവായ ക്രിസ്തുവിനെയല്ല, തങ്ങളുടെതന്നെ ഉദരങ്ങളെയാണ്ശുശ്രൂഷിക്കുന്നത്. ആകർഷകമായ മുഖസ്തുതി പറഞ്ഞ് അവർ സരളചിത്തരെ വഴിപിഴപ്പിക്കുന്നു (റോമ 16:17-18).

 

അദ്ധ്യായം 4

 

കള്ളപ്രവചനത്തെ തിരിച്ചറിഞ്ഞു ഒഴിവാക്കണം

 

നിറവേറാത്ത പ്രവചനം കള്ളപ്രവചനമാണ്

 

പ്രവചിച്ച കാര്യം സംഭവിക്കാതിരുന്നാൽ അത് ദെവത്തിൽ നിന്നായിരുന്നില്ല എന്ന് തീരുമാനിക്കാം. ഒരു പ്രവാചകൻ യഹോവയുടെ നാമത്തിൽ സംസാരിക്കുന്ന കാര്യം സംഭവിക്കയും ഒത്തുവരികയും ചെയ്യാഞ്ഞാൽ അത് യഹോവ അരുളിച്ചെയ്തതല്ല; പ്രവാചകൻ അത് സ്വയംകൃതമായി സംസാരിച്ചതത്ര; അവനെ പേടിക്കരുത് (ആവർത്ത 18: 21-22).

 

സമാധാനം പ്രവചിക്കുന്ന പ്രവാചകനോ അവന്റെ വചനം നിവൃത്തിയാകുമ്പോൾ അവൻ സത്യമായിട്ട് യഹോവ അയച്ച പ്രവാചകൻ എന്ന് തെളിയും എന്ന് യിരെമ്യാപ്രവാചകൻ പറഞ്ഞു.. നീ ചെന്ന് ഹനന്യാവോട് പറയേണ്ടത് : യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു : നീ മരം കൊണ്ടുള്ള നുകം ഒടിച്ചുകളഞ്ഞു; അതിനുപകരം നീ ഇരുമ്പുകൊണ്ടുള്ളൊരു നുകം ഉണ്ടാക്കിയിരിക്കുന്നു..പിന്നെ യിരെമ്യാപ്രവാചകൻ ഹനന്യാപ്രവാചകനോട്: ഹനന്യാവേ, കേൾക്ക! യഹോവ നിന്നെ അയച്ചിട്ടില്ല; നീ ഇൗ ജനത്തെ ഭോഷ്കിൽ ആശ്രയിക്കുമാറാക്കുന്നു.. നീ ഇൗ ആണ്ടിൽ മരിക്കും.. (യിരെമ്യാവ് 28:9-16).

 

ദെവത്തിന്റെ സ്വഭാവത്തോടും പദ്ധതികളോടും ചേരാത്ത സ്വന്തം ചിന്തകൾ പറയുന്നത് കള്ളപ്രവചനമാണ്.

 

അയ്യോ യഹോവയായ കർത്താവേ, നിങ്ങൾ വാൾ കാണുകയില്ല, നിങ്ങൾക്ക് ക്ഷാമം ഉണ്ടാകയില്ല, ഞാൻ ഇൗ ദേശത്ത് സ്ഥിരമായുള്ള സമാധാനം നിങ്ങൾക്ക് നൽകും എന്ന് പ്രവാചകന്മാർ അവരോട് പറയുന്നു എന്ന് പറഞ്ഞു. യഹോവ എന്നോട് അരുളിച്ചെയ്തത് : പ്രവാചകന്മാർ എന്റെ നാമത്തിൽ ഭോഷ്ക് പ്രവചിക്കുന്നു; ഞാൻ അവരെ അയച്ചിട്ടില്ല, അവരോട് കൽപിച്ചിട്ടില്ല, അവരോട് സംസാരിച്ചിട്ടുമില്ല; അവർ വ്യാജദർശനവും പ്രശ്നവാക്യവും ഇല്ലാത്ത കാര്യവും സ്വന്തഹൃദയത്തിലെ വഞ്ചനയും നിങ്ങളോട് പ്രവചിക്കുന്നു (യിരെമ്യാവ് 14:13-14).

 

ആത്മീക വർദ്ധനയ്ക്കും, പ്രബോധനത്തിനും ആശ്വാസത്തിനും ഉതകാത്ത സന്ദേശങ്ങൾ ദെവീകമല്ല

 

ഒരു പ്രവാചകന്റെ സന്ദേശം ദെവത്തിൽ നിന്ന് അകന്നുപോകാൻ ജനങ്ങളെ പ്രരിപ്പിക്കുന്നു എങ്കിൽ അത് കള്ളപ്രവാചകനാണ് (ആവർത്ത 13:1-4). സന്ദേശം പാപത്തെ മൂടിവയ്ക്കാൻ ശ്രമിക്കുകയോ പശ്ചാത്താപത്തിന്റെ ആവശ്യത്തെ തുഛ്ചീകരിക്കുകയോ ചെയ്യുന്നുവെങ്കിൽ അത് കള്ളപ്രവാചകനിൽ നിന്ന് വരുന്നു. കള്ളപ്രവാചകർ ജനങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്നതും കേട്ട് സന്തോഷിക്കുന്നതുമായ പ്രവചനങ്ങൾ മാത്രം നടത്തുന്നു. അത്തരത്തിലല്ലാത്ത പ്രവചനങ്ങൾ കള്ളപ്രവചനമാണ്. നിന്ദിക്കുന്നതും നിരാശപ്പെടുത്തുന്നതുമായ പ്രവചനങ്ങൾ ദെവത്തിൽ നിന്നുള്ളതല്ല (യോഹ 3:17; റോമ 8:1, 34).

 

2കൊറി 2:17 ദെവവചനത്തോട്കൂട്ടുചേർക്കും, ക്രിസ്തുവിന്റെ അപ്പോസ്തലരുടെ വേഷം ധരിക്കും, നീതിയുടെ ശുശ്രൂഷകരുടെ വേഷം ധരിക്കും.

 

എല്ലാറ്റിനെയും പരിശോധിച്ച് സത്യമായത് മാത്രം സ്വീകരിക്കുക

 

പ്രവചനത്തിന്റെ ശ്രാതസ് ദെവാത്മാവാണെന്ന് ഉറപ്പുവരുത്തണം. കാരണം പ്രവചനം മനുഷ്യാത്മാവിൽ നിന്നും, ദുരാത്മാക്കളിൽ നിന്നും പോലും വരാവുന്നതാണ്. ചിലപ്പോൾ ഒരു വ്യക്തിയിലൂടെ തന്നെ അവയെല്ലാം കൂടിക്കുഴഞ്ഞ് വരുന്നതായും കാണാം. ഇതിന് ഉദാഹരണമാണ് പത്രാസിന്റെ അനുഭവം. യേശു ജീവനുള്ള ദെവത്തിന്റെ പുത്രനായ മശിഹായാണെന്ന് പത്രാസ് ദെവാത്മപ്രരിതനായി പറഞ്ഞു. എന്നാൽ അൽപസമയത്തിനുള്ളിൽ യേശുവിനെ പീഡാസഹനത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ വേണ്ടി പത്രാസിലൂടെ സംസാരിച്ച സാത്താനെ യേശു ശാസിക്കുന്നതായും കാണുന്നു (മത്താ 16:16-23). മാനുഷികമായി നോക്കുമ്പോൾ പത്രാസ് സംസാരിച്ച കാര്യം സ്നേഹം നിറഞ്ഞതായിരുന്നു. എന്നാൽ അതിൽ ഉൾക്കൊണ്ടിരുന്ന സാത്താനീയ ലക്ഷ്യം യേശു മനസിലാക്കി. അതേ തരത്തിലുള്ള വിവേചനശക്തി നമുക്കില്ലെങ്കിൽ നാം സാത്താനാൽ വഞ്ചിക്കപ്പെടാൻ സാദ്ധ്യതയുണ്ട്. യേശുവിനെ പരീക്ഷിച്ച അതേ സാത്താനാണ് നമുക്കെതിരെയും പോരാടുന്നത്. പരാജയപ്പെട്ട ശത്രു കൂടുതൽ നാശം വിതയ്ക്കാൻ ശ്രമിക്കുമല്ലോ.

 

 

 

 

അദ്ധ്യായം 5

 

ദൈവീക  പ്രവചനത്തിന്റെയും പ്രവാചകന്റെയും ലക്ഷണങ്ങൾ

(ആവർത്ത 18:14-22)

 

യഥാർത്ഥ പ്രവചനം എന്നത്ദെവവചനത്തിലെ മർമ്മങ്ങളുംജ്ഞാനവും ഗ്രഹിച്ച് പ്രഖ്യാപിക്കുന്നത് (1കൊറി 13:2). പ്രവചനം അതിനാൽതന്നെ ആധികാരികമല്ല. അവ ശരിയാണോ എന്ന് പരിശോധിച്ച് ഉറപ്പിക്കേണ്ടതുണ്ട്ജനത്തെ കള്ളപ്രവാചകരിൽ നിന്നും പ്രവചനജോലിക്കാരിൽ നിന്നും രക്ഷിക്കാൻ വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ ബെബിൾ നൽകുന്നുണ്ട്. പ്രവാചകനും പ്രവചനവും ദെവത്തിന്റെയാണോ എന്ന് വിവേചിച്ചറിയാൻ ചില മാനദണ്ധങ്ങളെ പരിശോധിക്കണം.

 

  1. പ്രവാചകനും പ്രവചനവും ദെവത്തിൽ നിന്ന് വരുന്നു (18).
  2. പ്രവാചകന്റെയല്ല, ദെവത്തിന്റെ വാക്കുകൾ സംസാരിക്കുക എന്നതാണ് ഉദ്ദേശം (18).
  3. അനുസരിക്കേണ്ടതാണ് (19).
  4. കള്ളപ്രവാചകർ മരണശിക്ഷയ്ക്ക് അർഹരാണ് (20).
  5. പ്രവചിച്ച കാര്യം സംഭവിക്കാതിരുന്നാൽ അത് ദെവത്തിൽ നിന്നായിരുന്നില്ല എന്ന് തീരുമാനിക്കാം (21-22).
  6. യഥാർത്ഥ പ്രവാചകന് മാതൃക മോശയാണ് (15). മോശക്ക് ദെവവുമായി വളരെ അടുത്ത ബന്ധമണ്ടായിരുന്നു (പുറ 33:11; സംഖ്യ 12:7-8; ആവർത്ത 34:10-12). മോശക്ക് ദെവത്തെ കൂടുതലായി അറിയാനും മനസിലാക്കാനും ആഗ്രഹമുണ്ടായിരുന്നു (പുറ 33:13, 18). മോശ തന്റെ ജനത്തെ അത്യധികമായ സ്നേഹിച്ചു (പുറ 32:32).
  7. യഥാർത്ഥ പ്രവാചകൻ ദെവവുമായി അടുത്ത ബന്ധമുള്ള ആളായിരിക്കും.
  8. അയാൾക്ക് ദെവഹിതം ശരിയായി മനസിലാക്കാൻ കഴിയും.
  9. അയാൾ ദെവത്താൽ വിളിക്കപ്പെട്ടവനും ദെവത്തിലേക്ക് മറ്റുള്ളവരെ വിളിക്കുന്നവനും ആയിരിക്കും.
  10. അവർ പദവിയെ സ്നേഹിക്കാത്തവരും തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റുന്നതിൽ സന്തോഷിക്കുന്നവരുമായിരിക്കും.
  11. അവർ മറ്റുചിലരുടെ അനുകരണങ്ങളായിരിക്കുകയില്ല.
  12. ഉയരത്തിൽ നിന്നുള്ള ജ്ഞാനമോ ഒന്നാമത് നിർമ്മലവും പിന്നെ സമാധാനവും ശാന്തതയും അനുസരണവുമുള്ളതും കരുണയും സൽഫലവും നിറഞ്ഞതും പക്ഷപാതവും കപടവും ഇല്ലാത്തതുമാകുന്നു (യാക്കോ 3:17).

 

ദെവത്തിന്റെ പ്രവാചകൻ ദെവവചനത്തിന് ഏറ്റവും പ്രാധാന്യം കൊടുക്കും.

 

ദെവം കൽപിക്കാത്ത വചനം ദെവനാമത്തിൽ പ്രസ്താവിക്കുന്നവന് മരണശിക്ഷയാണ് പഴയനിയമത്തിൽ (ആവ 18.20).

 

ജനത്തെ ക്രിസ്തുവിലേക്ക് നടത്തി, വിശുദ്ധജീവിതത്തിൽ നിലനിർത്തുന്നവനാണ്യഥാർത്ഥ പ്രവാചകൻ. ഉയരത്തിൽ നിന്നുള്ള ജ്ഞാനമോ ഒന്നാമത് നിർമ്മലവും പിന്നെ സമാധാനവും ശാന്തതയും അനുസരണവുമുള്ളതും കരുണയും സൽഫലവും നിറഞ്ഞതും പക്ഷപാതവും കപടവും ഇല്ലാത്തതുമാകുന്നു (യാക്കോ 3:17).

Ad Image
Ad Image
Ad Image
Ad Image