മലയാളം/ക്രിസ്ത്യൻ ആത്മീയത/ വിമർശന ദെവശാസ്ത്രം



തെറ്റു തിരുത്തുന്നത് ക്രിസ്തീയ കടപ്പാടാണ്

 

ഭോഷനെ നൂറ് അടിക്കുന്നതിനെക്കാൾ ബുദ്ധിമാനെ ഒന്ന് ശകാരിക്കുന്നത് ഉള്ളിൽത്തട്ടും (സുഭാ 17:10). ജ്ഞാനികളെന്ന് അവകാശപ്പെട്ടുകൊണ്ട് അവർ ഭോഷന്മാരായിത്തീർന്നു (റോമ 1:22). പുറമേയുള്ളവരെ വിധിക്കാൻ എനിക്കെന്തുകാര്യം? സഭയിലുള്ളവരെയല്ലേ നിങ്ങൾ വിധിക്കേണ്ടത്? (1 കൊറി 5:12). അന്ധകാരത്തിന്റെ നിഷ്ഫലമായ പ്രവർത്തനങ്ങളിൽ പങ്കു ചേരരുത്. പകരം അവയെ കുറ്റപ്പെടുത്തുവിൻ (എഫേ 5:11). എങ്കിലും നിനക്കെതിരായി എനിക്കൊന്ന് പറയാനുണ്ട്: പ്രവാചികയെന്ന് അവകാശപ്പെടുകയും വ്യഭിചാരം ചെയ്യാനും വിഗ്രഹങ്ങൾക്ക് അർപ്പിച്ചവ ഭക്ഷിക്കാനും എന്റെ ദാസരെ പഠിപ്പിക്കുകയും വശീകരിക്കുകയും ചെയ്യുന്ന ജസെബെൽ എന്ന സ്ത്രീയോട് നീ സഹിഷ്ണത കാണിക്കുന്നു (വെളി 2:19-20).

 

തെറ്റുകൾ തിരുത്തേണ്ടതിന്റെ ആവശ്യകത

 

തെറ്റായ കാര്യങ്ങൾ പലതും ശരിയാണെന്ന് തെറ്റിദ്ധരിച്ച് ഇന്ന് പലരും സ്വയം വഞ്ചിതരാകുന്നു. അറിവുള്ളവരെന്നും ജ്ഞാനികളെ ന്നും അഭിമാനിക്കുന്നവരാണ് പലപ്പോഴും കൂടുതൽ ഗൗരവമേറിയ തെറ്റുകളിൽപ്പെട്ട് വഞ്ചിതരാകുന്നത്. തങ്ങൾ അകപ്പെട്ടിരിക്കുന്ന തെ റ്റിന്റെ ബന്ധനം യഥാർത്ഥത്തിൽ ബന്ധനമാണെന്നു മനസിലാക്കാ നും അതിൽനിന്ന് മോചിതരാകാനും പലപ്പോഴും അവർക്ക് സഹായം ആവശ്യമാകാറുണ്ട്. ചെളിക്കുണ്ടിൽ വീണുപോകുകയും അവിടെയുള്ള തങ്ങളുടെ അവസ്ഥയെ ആസ്വദിക്കുകയും ചെയ്യുന്നവരെ തങ്ങളുടെ യഥാർത്ഥ അവസ്ഥയെപ്പറ്റി ബോധവൽക്കരിച്ച് മോശ മായ അവസ്ഥയിൽനിന്നും കെപിടിച്ചുയർത്തി രക്ഷപെടുത്തേണ്ടത് ആവശ്യമാണ്. തെറ്റുകൾ കാണുമ്പോൾ അതിനുനേരെ കണ്ണടക്കുന്നത് ഒരു ദെവവേലക്കാരന് ചേർന്നതല്ല. തെറ്റുതിരുത്തുക എന്നത് ദെവവേ ലക്കാരന്റെ ജോലിയുടെ ഭാഗമാണ്. ജെറെമിയായോട് ദെവം പറയുന്നു: പിഴുതെറിയാനും ഇടിച്ചുതകർക്കാനും നശിപ്പിക്കാനും തകിടം മറിക്കാനും പണിതുയർത്താനും നട്ടുവളർത്താനും വേണ്ടി ഇന്നിതാ ജനതകളുടെയും രാജ്യങ്ങളുടെയുംമേൽ നിന്നെ ഞാൻ അവരോധിച്ചിരിക്കുന്നു (ജെറെ 1:10). തെറ്റായ രീതിയിൽ പ്രവർത്തിക്കുന്ന ദെവ വേലക്കാർക്കായി പ്രാർത്ഥിച്ചാൽ മതിയെന്നും, ദെവവേലക്കാരുടെ തെറ്റുകളെപ്പറ്റി നാം ന്യായം വിധിക്കേണ്ടതില്ല, അഭിഷിക്തനെ തൊടരുത് എന്നും മറ്റും വാദിക്കുന്നത് തെറ്റുചെയ്യുന്നവരുടെ തെറ്റുകൾ ആരും പുറത്തുകൊണ്ടുവരാതിരിക്കുന്നതിന് മാത്രം ഉപകരിക്കുന്ന ചില ന്യായീകരണങ്ങളാണ്. തെറ്റുതിരുത്തുന്നവരെ നീചന്മാരായി ചിത്രീകരിക്കാനുള്ള ചില തന്ത്രങ്ങളാണിവ.

 

 

ബൈബിളിലെ പ്രവാചകരെല്ലാം പീഡിപ്പിക്കപ്പെട്ടു. പ്രവാചകരുടെ ജീവിതം എക്കാലത്തും പ്രയാസമുള്ളതായിരിക്കും.

 

ദെവസ്വഭാവത്തിന് ചേരാത്തരീതിയിലുള്ള ദെവവേല ദെവത്തെ മഹത്വപ്പെടുത്തുന്നില്ല. തെറ്റായ രീതിയിൽ പ്രവർത്തിക്കുന്ന ദെവവേലക്കാർക്കായി പ്രാർത്ഥിച്ചാൽ മാത്രം മതിയെന്നും തിരുത്തേണ്ടതില്ല എന്നും പറയുന്നവർ തങ്ങളെത്തന്നെ ക്രിസ്തുവിനെക്കാൾ നീതിമാന്മാരായി ഉയർത്താനാണ് ശ്രമിക്കുന്നത്. ചെന്നായ് ആടിന്റെ വേഷത്തിൽ വരുമ്പോൾ ഇടയൻ മൗനമായിരിക്കാൻ പാടില്ല. ക്രിസ്തു അന്നത്തെ നേതാക്കളുടെ തെറ്റുകളെ പരസ്യമായി എതിർത്തു. അവരുടെ കാപട്യത്തിനെതിരെ ജാഗ്രതപാലിക്കാൻ യേശു ജനങ്ങൾക്ക് മുന്നറിയിപ്പു നൽകി. യേശു അങ്ങനെ ചെയ്തില്ലായിരുന്നു എങ്കിൽ യേശു അവരുടെ തെറ്റുകളെ അംഗീകരിച്ചു എന്ന് വരുമായിരുന്നു. ശ്രദ്ധിക്കുവിൻ, ഫരിസേയരുടെയും സദുക്കായരുടെയും പുളിമാവിനെ സൂക്ഷിച്ചുകൊള്ളുവിൻ... അപ്പത്തിന്റെ പുളിമാവിനെപ്പറ്റിയല്ല ഫരിസേയരുടെയും സദുക്കായരുടെയും പ്രബോധനത്തെപ്പറ്റിയാണ് സൂക്ഷിച്ചുകൊള്ളാൻ അവൻ അരുളിച്ചെയ്തതെന്ന് അവർക്ക് അപ്പോൾ മനസിലായി (മത്താ 16:6, 12). കാപട്യക്കാരെ നിശബ്ദരാക്കുകയും നിർദ്ദാക്ഷിണ്യം ശാസിക്കുകയും വേണമെന്ന് പൗലോസ് തീത്തോസിനെ ഉപദേശിച്ചു (തീത്തോ 1:11,14). ദെവത്തിന്റെ പേരിൽ നടന്ന തെറ്റുകൾക്ക് നേരെ മൗനമായിരുന്ന ദെവദാസരോ പ്രവാചകരോ ബെബിളിലില്ല. കാരണം ജനങ്ങൾ തെറ്റായവയെക്കുറിച്ച് ബോധമുള്ളവരായിരിക്കുക എന്നത് ദെവവേലക്ക് ആവശ്യമാണ്. തെറ്റുചെയ്യുന്നവർക്കായി പ്രാർത്ഥിക്കണം. പക്ഷെ അതുമാത്രം പോരാ. അവരുടെ തെറ്റുനിമിത്തം അനേകർ തെറ്റിപ്പോകും എന്ന നില വരുമ്പോൾ പരസ്യമായി ജനങ്ങൾക്ക് മുന്നറിയിപ്പു കൊടുക്കേണ്ടതാകുന്നു. ഭക്ഷണത്തിൽ വിഷം ചേർന്നെങ്കിൽ ആദ്യം മുന്നറിയിപ്പു കൊടുക്കേണ്ടത് അത് ഭക്ഷിക്കാൻ തയ്യാറായി നിൽക്കുന്നവർക്കാണ്. വ്യക്തിപരമായ വിഷയങ്ങൾ വ്യക്തിപരമായി പറഞ്ഞ് തിരുത്തുന്നതാണ് ഉചിതം. ഉദാ. നാഥാനും ദാവീദും. എന്നാൽ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ ജനങ്ങളോടും പറയണം. പ്രവാചകന്മാരെല്ലാം കള്ളപ്രവാചകർക്കെതിരായി ജനങ്ങൾക്ക് മുന്നറിയിപ്പു നൽകി (ജെറെ 23:16).

 

എന്റെ അഭിഷിക്തരെ തൊട്ടുപോകരുത്, എന്റെ പ്രവാചകർക്ക് ഒരുപദ്രവവും ചെയ്യരുത് (സങ്കീ 105:15). സ്വയം അഭിഷിക്തരെന്ന് ചിന്തിക്കുന്നവരും അവരുടെ സ്വാധീന വലയത്തിലുള്ളവരും ദെവത്തിന്റെ അഭിഷിക്തരെ തൊടരുത് എന്ന് വാക്യമുണ്ടെന്നും അതി നാൽ തങ്ങൾ ചെയ്യുന്ന കാര്യങ്ങളെ അപ്പാടെ അംഗീകരിക്കണമെന്നും എതിർക്കരുതെന്നും, എതിർത്താൽ ഗുരുതരമായ പ്രത്യാഘാത ങ്ങൾ ഉണ്ടാകുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ഇൗ നേതാക്കൾക്ക് പ്രതേ്യക വരവും വിളിയുമുണ്ട് എന്ന ധാരണ അവരുടെ പരമാധികാരത്തെ ഉറപ്പിക്കുകയും, അവരുടെ ഉപദേശങ്ങ ളെയും പ്രവർത്തനങ്ങളെയും ചോദ്യം ചെയ്യുന്നത് ദെവത്തെ ചോ ദ്യം ചെയ്യുന്നതിനോട് തുല്യമാക്കുകയും ചെയ്യുന്നു. പക്ഷെ ഇത്തരം പ്രവണതകൾ ശരിയല്ല എന്ന് മാത്രമല്ല, ഒരുതരം ആത്മീയ ഫാസി സത്തിലേക്ക് നയിക്കുകയും ചെയ്യും.

 

പഴയനിയമ ആശയങ്ങളും പുതിയനിയമ ആശയങ്ങളും മ്മിൽ കലർത്തുന്നത് തെറ്റിലേക്ക് നയിക്കുമെന്ന് യേശു തന്നെ വ്യ ക്തമാക്കിയിട്ടുണ്ട്. പഴയവസ്ത്രത്തിൽ പുതിയ തുണിക്കഷണം തുന്നിപ്പിടിപ്പിക്കരുതെന്നും, പുതിയ വീഞ്ഞ് പഴയ തോൽക്കുടങ്ങളിൽ ഒഴിക്കരുതെന്നും അങ്ങനെ ചെയ്താൽ കാര്യങ്ങൾ കൂടുതൽ വഷളാകുമെന്നുമാണ് യേശു പ്രബോധിപ്പിച്ചത് (മത്താ 9:16-17). എന്നാൽ ഇൗ ഉപദേശത്തിന് വിരുദ്ധമായാണ് ഇന്ന് പലരും നീങ്ങുന്നത്.

 

തെറ്റും ശരിയും തമ്മിൽ വിവേചിച്ചറിയേണ്ടതില്ല എന്നല്ല യേശു പഠിപ്പിച്ചത്. മറിച്ച് സ്വന്തം കണ്ണിലെ തടിക്കഷണം എടുത്തുമാ റ്റാതെ സഹോദരന്റെ കണ്ണിലെ കരട് എടുക്കാൻ ശ്രമിക്കുന്നതുപോലെയുള്ള കാപട്യം നിറഞ്ഞ രീതിയിൽ നാം മറ്റുള്ളവരെ വിധിച്ചാൽ നാമും അപ്രകാരം തന്നെ വിധിക്കപ്പെടും എന്നാണ് യേശു പഠിപ്പിച്ചത് (ലൂക്ക 6:37-42). അന്യരെ ഇപ്രകാരം വിധിക്കരുത് എന്ന് പഠിപ്പിച്ചതിന് ശേഷം ഉടൻതന്നെ യേശു പഠിപ്പിച്ച മറ്റൊരു കാര്യം വൃക്ഷത്തെ അതിന്റെ ഫലത്തിൽനിന്ന് തിരിച്ചറിയണം എന്നതാണ് (ലൂക്കാ 6:43-45). ദെവത്തിന്റെ യഥാർത്ഥ അഭിഷിക്തർ ആരാണെന്ന് തിരിച്ചറിയുന്നത് അവരിലൂടെ പ്രകടമാകുന്ന ആത്മാവിന്റെ ഫലത്തിൽ നിന്നാണ്. അല്ലാതെ തങ്ങളുടെ തന്നെ അവകാശവാദങ്ങളിൽ നിന്നോ, അത്ഭുതങ്ങളിൽ നിന്നോ അല്ല. അതുമാത്രമല്ല എല്ലാ വിശ്വാ സികൾക്കും ദെവത്തിന്റെ അഭിഷേകം ലഭിച്ചിട്ടുണ്ട് (1യോഹ 2:20). അതിനാൽ തെറ്റും ശരിയും തമ്മിൽ വിവേചിച്ചറിയാനുള്ള കഴിവും ഉത്തരവാദിത്വും ദെവം എല്ലാ വിശ്വാസികൾക്കും നൽകിയിരിക്കുന്നു. ഇത്തരം വിശകലനത്തിന് അതീതരാണെന്ന് ഭാവിക്കുന്നവർ എത്ര വലിയവരാണെങ്കിലും അതിനാൽ തന്നെ വ്യാജം ഭാവിക്കുന്നു. വ്യാജമായതൊന്നും സത്യത്തിൽ നിന്നല്ലാത്തതുകൊണ്ട് അത്തരക്കാർക്ക് സത്യവുമായി ബന്ധമില്ല (1യോഹ 2:21).

 

ദെവവേലക്കാരുടെ തെറ്റുകളെപ്പറ്റി നാം ന്യായം വിധിക്കേണ്ടതില്ല എന്ന വാദവും അപകടകരമാണ്. സാവൂളിന്റെയും ദാവീദിന്റെ യും ആഹാബിന്റെയും മറ്റും തെറ്റുകൾ ദെവം പ്രവാചകർ മുഖേന ചൂണ്ടിക്കാണിച്ച് വെളിപ്പെടുത്തി. കള്ളപ്രവാചകരെ അവരുടെ ഫലം മനസിലാക്കി വിശകലനം ചെയ്ത് സൂക്ഷിച്ചുകൊള്ളേണ്ടതാണ് ന്ന് യേശു വ്യക്തമാക്കി (മത്താ 7:15-20). എല്ലാ ആത്മാക്കളെയും വിശ്വസിക്കരുതെന്നും, ആത്മാക്കളെ പരിശോധിച്ച് അവ ദെവത്തിൽ നിന്നാണോ എന്ന് വിവേചിക്കണമെന്നും ദെവം കൽപിച്ചിരിക്കുന്നു (1യോഹ 4:1). തെറ്റു തിരുത്താതിരിക്കുന്നതും, അസത്യത്തിന്റെ നേരെ മൗനം പാലിക്കുന്നതും, അവയെ ന്യായീകരിക്കാൻ ശ്രമിക്കുന്ന തും സത്യത്തോട് സ്നേഹമില്ലാത്തതുകൊണ്ടാകുന്നു. ദെവത്തെ ക്കാളും ദെവവചനത്തെക്കാളും നീതിമാനായി സ്വയം അവതരിപ്പി ക്കാനുള്ള ശ്രമവും, സ്വന്തം ഉത്തരവാദത്തിൽനിന്ന് രക്ഷപെടാനുള്ള ശ്രമവും, കാപട്യവും ഇതിൽ ഉൾക്കൊണ്ടിരിക്കുന്നു. നാം തെറ്റുകളെ കണ്ടില്ലെന്ന് നടിച്ചാൽ അവ അതിവേഗം പടരും. വഞ്ചനകളെപ്പറ്റി ആകുലപ്പെടാതെ എല്ലാം ദെവം ചെയ്തുകൊള്ളും എന്നാണെങ്കിൽ നമ്മുടെ ജോലി എന്ത്?

 

ജനങ്ങൾ വ്യാജപ്രവാചകരുടെ വഞ്ചനക്ക് ഇരയാകുമെന്ന് ബെബിൾ വ്യക്തമാക്കുന്നു

 

സഹോദരരെ നിങ്ങൾ പഠിച്ച തത്ത്വങ്ങൾക്ക് വിരുദ്ധമായി പിളർ പ്പുകളും ദുർമ്മാതൃകകളും ഉണ്ടാക്കുന്നവരെ ശ്രദ്ധിച്ചുകൊള്ള ണം എന്നു ഞാൻ നിങ്ങളോടപേക്ഷിക്കുന്നു. അവരെ നിരാകരിക്കുവിൻ. അങ്ങനെയുള്ളവർ നമ്മുടെ കർത്താവായ ക്രിസ്തുവിനെയല്ല, തങ്ങളുടെതന്നെ ഉദരങ്ങളെയാണ് ശുശ്രൂഷിക്കുന്നത്. ആകർഷകമായ മുഖസ്തുതി പറഞ്ഞ് അവർ സരളചിത്തരെ വഴിപിഴപ്പിക്കുന്നു (റോമ 16:17-18). ക്രിസ്തുവിന്റെ കൃപയിൽ നിങ്ങളെ വിളിച്ചവനെ നിങ്ങൾ ഇത്ര പെട്ടെന്ന് ഉപേക്ഷിക്കുകയും വ്യത്യസ്തമായ ഒരു സുവിശേഷ ത്തിലേക്ക് തിരിയുകയും ചെയ്യുന്നതിൽ എനിക്ക് ആശ്ചര്യം തോ ന്നുന്നു. വാസ്തവത്തിൽ മറ്റൊരു സുവിശേഷമില്ല. എന്നാൽ നി ങ്ങളെ ഉപദ്രവിക്കാനും ക്രിസ്തുവിന്റെ സുവിശേഷത്തെ ദുഷി പ്പിക്കാനും ആഗ്രഹിക്കുന്ന കുറെ ആളുകളുണ്ട്. ഞങ്ങൾ നിങ്ങ ളോട് പ്രസംഗിച്ചതിൽ നിന്ന് വ്യത്യസ്തമായ ഒരു സുവിശേഷം ഞങ്ങൾ തന്നെയോ സ്വർഗ്ഗത്തിൽ നിന്ന് ഒരു ദൂതൻ തന്നെയോ നിങ്ങളോട് പ്രസംഗിച്ചാൽ അവൻ ശപിക്കപ്പെട്ടവനാകട്ടെ. ങ്ങൾ നേരത്തേ നിങ്ങളോട് പറഞ്ഞ പ്രകാരം തന്നെ ഇപ്പോഴും ഞാൻ പറയുന്നു. നിങ്ങൾ സ്വീകരിച്ച സുവിശേഷമല്ലാതെ മറ്റൊ ന്ന് ആരെങ്കിലും നിങ്ങളോട് പ്രസംഗിച്ചാൽ അവൻ ശപിക്കപ്പെട്ട വനാകട്ടെ. ഞാൻ ഇപ്പോൾ മനുഷ്യരുടെ പ്രീതിയാണോ അനേ്വഷിക്കുന്നത്? അതോ ദെവത്തിന്റേതാണോ? അഥവാ മനുഷ്യ രെ പ്രസാദിപ്പിക്കാൻ ഞാൻ യത്നിക്കുകയാണോ? ഞാൻ ഇപ്പോഴും മനുഷ്യരെ പ്രസാദിപ്പിക്കുന്നവനായിരുന്നെങ്കിൽ ക്രിസ്തുവിന്റെ ദാസനാവുകയില്ലായിരുന്നു (ഗലാ 1:6-10). വരും കാലത്ത് ചില ആളുകൾ കപടാത്മാക്കളെയും, പിശാചു ക്കളുടെ സിദ്ധാന്തങ്ങളെയും ചെവിക്കൊണ്ട് വിശ്വാസത്തിൽ നിന്ന് വ്യതിചലിച്ചുപോകും എന്ന് ആത്മാവ് സ്പഷ്ടമായി പറയുന്നു. മനഃസാക്ഷി കത്തിക്കരിഞ്ഞുപോയ അസത്യവാദികളുടെ കപടനാട്യങ്ങളിലൂടെയാണ് ഇതു സംഭവിക്കുക (1തിമൊ. 4: 1-2).

 

അവർ ഭക്തിയുടെ ബാഹ്യരൂപം നിലനിർത്തിക്കൊണ്ട് അതി ന്റെ ചെതന്യത്തെ നിഷേധിക്കും. അവരിൽനിന്ന് അകന്നു നിൽ ക്കുക (2തിമോ 3:5). യാന്നസ്സും യാബ്രസ്സും മോശയെ എതിർത്തതു പോലെ ഇൗ മനുഷ്യർ സത്യത്തെ എതിർക്കുന്നു (2തിമോ 3:8). ഇൗ മന്ത്രവാദികൾ ഫറവോയുടെ കൊട്ടാരത്തിൽ ദെവം മോശയി ലൂടെ ചെയ്ത അത്ഭുതങ്ങളെ അനുകരിച്ച് മോശയുടെ അധികാരത്തെ ചോദ്യം ചെയ്തു (പുറ.7). അതുപോലെതന്നെ വഞ്ചനാപരമായ രീതിയിൽ ക്രിസ്തീയതയെ അനുകരിച്ചുകൊണ്ട് ദുരുപദേഷ്ടാക്കൾ ജനങ്ങളെ വഴിതെറ്റിക്കുന്നു. ഇസ്രായേൽ ജനങ്ങൾക്കിടയിൽ വ്യാജപ്രവാചകൻമാരുണ്ടായി രുന്നു. അതുപോലെ തങ്ങളുടെമേൽ ശീഘ്രനാശം വരുത്തി വയ്ക്കുന്ന വ്യാജോപദേഷ്ടാക്ക്ൾ നിങ്ങളുടെയിടയിലും ഉണ്ടാ കും. അവർ വിനാശകരമായ അഭിപ്രായങ്ങൾ രഹസ്യത്തിൽ പഠിപ്പിക്കുകയും തങ്ങളെ വിലകൊടുത്തുവാങ്ങിയ നാഥനെപ്പോ ലും നിഷേധിക്കുകയും ചെയ്യും. പലരും അവരുടെ ദുഷിച്ച മാർ ഗ്ഗത്തെ അനുഗമിക്കും. അങ്ങനെ അവർമൂലം സത്യത്തിന്റെ മാർ ഗ്ഗം നിന്ദിക്കപ്പെടും. അത്യാഗ്രഹം കാരണം വ്യാജം പറഞ്ഞ് അവർ നിങ്ങളെ ചൂഷണംചെയ്യും (2പത്രാ 2:1-3).  മനസിലാക്കാൻ വിഷമമുള്ള ചില കാര്യങ്ങൾ അവയിലുണ്ട്. അറിവില്ലാത്തവരും, ചഞ്ചലമനസ്കരുമായ ചിലർ മറ്റുവിശുദ്ധ ലിഖിതങ്ങളെപ്പോലെ അവയെയും തങ്ങളുടെ നാശത്തിനായി വളച്ചൊടിക്കുന്നു (2പത്രാ 3:16).

 

നാം നമ്മെത്തന്നെയും അധികാരികളെയും പരിശോധിക്കണം

 

സഭാ ഭരണകൂടത്തിന്റെ  ദുഷ്പ്രഭുത്വത്തിനും, വിശ്വാസികളുടെ മേൽ അധികാരം അടിച്ചേൽപ്പിക്കുന്ന മോശമായ പ്രവണതയ്ക്കും എതിരെ പത്രാസ് മുന്നറിയിപ്പ് നൽകി. നിങ്ങളെ ഏൽപിച്ചിരിക്കുന്ന ദെവത്തിന്റെ അജഗണത്തെ പരി പാലിക്കുവിൻ. അതു നിർബന്ധം മൂലമായിരിക്കരുത്, ദെവ ത്തെപ്രതി സൻമനസ്സോടെ ആയിരിക്കണം; ലാഭേച്ഛയോടെ ആയിരിക്കരുത്, തീക്ഷ്ണതയോടെ ആയിരിക്കണം; അജഗണ ത്തിന്റെമേൽ ആധിപത്യം ചുമത്തിക്കൊണ്ടായിരിക്കരുത്, സന്മാ തൃക നൽകിക്കൊണ്ടായിരിക്കണം (1പത്രാ 5:2-3).

 

അഹങ്കാരം എന്ന ശത്രുവിനെ നേതാക്കൾ സ്വയം സൂക്ഷിക്ക ണംനമ്മുടെ ഏറ്റവും വലിയ ശത്രു നമ്മിൽതന്നെയുള്ള അഹങ്കാരമാണ്. നമുക്ക് കീഴടക്കാൻ ഏറ്റവും പ്രയാസമുള്ള ശത്രുവും അഹ ങ്കാരം തന്നെ. അഹങ്കാരമാണ് സകല പാപങ്ങളുടെയും ആരംഭകാരണം. ലൂസിഫർ സാത്താനായിത്തീർന്നത് അഹങ്കാരം മൂലമാണ്. സ്രഷ്ടാവായ ദെവത്തിന് വേണ്ടത്ര അംഗീകാരവും ആരാധനയും കൊടുക്കാതെ, സൃഷ്ടികളായ നാം നമ്മെത്തന്നെ ഉയർത്തുകയും അംഗീകരിക്കുകയും, ആരാധിക്കുകയും ചെയ്യുന്നത് അഹങ്കാരം കൊണ്ടാണ്. ദെവം അഹങ്കാരികളെ ചെറുക്കുന്നു. അപ്പസ്തോല രെന്നും, ദെവവേലക്കാരെന്നും സ്വയം അവകാശപ്പെടുകയും വിശേ ഷിപ്പിക്കുകയും ചെയ്യുന്നവരെ സൂക്ഷ്മമായി പരിശോധിക്കുവാനുള്ള കടപ്പാട് നമുക്കുണ്ട്. അപ്പസ്തോലൻമാരെന്ന് നടിക്കുകയും, ന്നാൽ അങ്ങനെയല്ലാതിരിക്കുകയും ചെയ്യുന്നവരെ പരിശോധിച്ച് വർ വ്യാജം പറയുന്നവരാണെന്ന് നീ കണ്ടുപിടിച്ചു (വെളി 2:2). നാം നമ്മെയും, നമ്മുടെ ചുറ്റുപാടുകളെയും വിലയിരുത്തുക എന്നത് വശ്യം തന്നെ. യോജിപ്പോ വിയോജിപ്പോ അല്ല വിഷയം. തെറ്റും രിയുമാണ് വിഷയം. നിങ്ങൾ വിശ്വാസത്തിൽ നിലനിൽക്കുന്നുണ്ടോ എന്ന് പരിശോധിക്കുവിൻ; നിങ്ങളെത്തന്നെ പരീക്ഷിച്ചറിയുവിൻ (2കോറി 13:5). എന്നാൽ ഒാരോ വ്യക്തിയും സ്വന്തം ചെയ്തികൾ വിലയിരുത്തട്ടെ (ഗലാ 6:4). എല്ലാ മനുഷ്യരും വ്യാജം പറയുന്നവരായാലും ദെവം സത്യ വാനാണ്. ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: അങ്ങയുടെ വാക്കുക ളിൽ അങ്ങ് നീതിമാനെന്ന് തെളിയും. വിചാരണ ചെയ്യപ്പെടു മ്പോൾ അങ്ങ് വിജയിക്കും. എന്നാൽ നമ്മുടെ അനീതി ദെവ നീതിയെ വെളിപ്പെടുത്തുന്നെങ്കിൽ നാം എന്ത് പറയും? (റോമ 3:4-5).

 

തിരുത്തിയില്ലെങ്കിൽ അപകടം, തിരുത്തിയാൽ പ്രയോജനം

 

പെലറ്റിന് സുബോധം നഷ്ടപ്പെട്ടാൽ എല്ലാവരും അപകടത്തി ലാകും. അയാളുടെ തെറ്റ് കൂടെയുള്ള പെലറ്റ് അവഗണിച്ചാൽ അത് കുറ്റകൃത്യമാണ്, ആത്മഹത്യാപരമാണ്. എന്റെ അധരങ്ങളിൽ നിന്ന് വചനം കേൾക്കുമ്പോൾ നീ എന്റെ താക്കീത് അവരെ അറിയിക്കണം. തീർച്ചയായും നീ മരിക്കും എന്ന് ദുഷ്ടനോട് ഞാൻ പറഞ്ഞിട്ടും നീ അവനെ ശാസിക്കാ തിരുന്നാൽ, അവന്റെ ജീവൻ രക്ഷിക്കാൻവേണ്ടി അവന്റെ ദുഷിച്ച വഴിയെപ്പറ്റി നീ താക്കീത് ചെയ്യാതിരുന്നാൽ, ദുഷ്ടൻ അവന്റെ പാപത്തിൽ മരിക്കും; അവന്റെ രക്തത്തിന് ഞാൻ നിന്നെ ഉത്തരവാദിയാക്കും. നീ ദുഷ്ടനെ ശാസിച്ചിട്ടും അവൻ ദുഷ്ടതയിൽനിന്നും ദുർമ്മാർഗ്ഗത്തിൽനിന്നും പിൻമാറാതിരു ന്നാൽ അവൻ തന്റെ പാപത്തിൽ മരിക്കും. എന്നാൽ നീ നിന്റെ ജീവൻ രക്ഷിക്കും. നീതിമാൻ തന്റെ നീതി വെടിഞ്ഞ് തിൻമ പ്രവർത്തിച്ചാൽ അവൻ വീഴാൻ ഞാൻ ഇടയാക്കും; അവൻ മരിക്കും. നീ അവനെ ശാസിക്കാതിരുന്നതിനാൽ അവൻ തന്റെ പാപം നിമിത്തം മരിക്കും. അവൻ ചെയ്തിട്ടുള്ള നീതിനിഷ്ഠ മായ പ്രവൃത്തികൾ അനുസ്മരിക്കപ്പെടുകയില്ല. അവന്റെ രക്ത ത്തിന് ഞാൻ നിന്നെ ഉത്തരവാദിയാക്കും. പാപം ചെയ്യരുതെന്ന നിന്റെ താക്കീത് സ്വീകരിച്ച് നീതിമാനായ ഒരുവൻ പാപം ചെ യ്യാതിരുന്നാൽ, അവൻ തീർച്ചയായും ജീവിക്കും. കാരണം വൻ താക്കീത് സ്വീകരിച്ചു. നീയും നിന്റെ ജീവനെ രക്ഷിച്ചു (എസെ 3:17-21; 33:1-9). എന്റെ സഹോദരരെ നിങ്ങളിൽ ഒരാൾ സത്യത്തിൽനിന്ന് വ്യതി ചലിക്കുകയും അവനെ വേറൊരാൾ തിരിച്ചുകൊണ്ടുവരുകയും ചെയ്യുന്നെങ്കിൽ പാപിയെ തെറ്റായ മാർഗ്ഗത്തിൽനിന്ന് പിൻതിരി ക്കുന്നവൻ തന്റെ ആത്മാവിനെ മരണത്തിൽനിന്ന് രക്ഷിക്കുക യും തന്റെ നിരവധിയായ പാപങ്ങൾ തുടച്ചുമാറ്റുകയും ചെയ്യു ന്നുവെന്നു നിങ്ങൾ അറിഞ്ഞുകൊള്ളുവിൻ (യാക്കോ 5:19-20).

 

തിരുത്തുന്നത് വിശ്വാസിയുടെ ഉത്തരവാദിത്വം

 

 

പരസ്പരം തിരുത്തുക എന്നത് ക്രിസ്തീയ വിശ്വാസികളുടെ കടമയാണ് (മത്താ 18:15-20). അതു ചെയ്യാതിരുന്നാൽ ക്രിസ്തുവി നെയും, ക്രിസ്തുവിന്റെ സഭയെയും തരം താഴ്ത്തുകയാണ്. വിശ്വാ സികൾ പരസ്പരം തിരുത്താതിരുന്നാൽ, കുറവുകൾ നികത്താതിരു ന്നാൽ സാശരീരം ക്ഷീണിക്കും. നാം സത്യമെന്തെന്ന് മനസിലാക്കു കയും, സത്യത്തിന്റെ പക്ഷം ചേരുകയും, സത്യമല്ലാത്തിൽനിന്ന് മാറിപ്പോകുകയും ചെയ്യണം. സത്യത്തെ സംബന്ധിച്ച് വിട്ടുവീഴ്ച ചെയ്യരുത്. എന്നാൽ തെറ്റായ വിമർശനം അനാരോഗ്യകരമാണ്. അന്ധകാരത്തിന്റെ നിഷ്ഫലമായ പ്രവർത്തനങ്ങളിൽ പങ്കു ചേരരുത്. പകരം അവയെ കുറ്റപ്പെടുത്തുവിൻ (എഫേ 5:11). ഭോഷനോട് അവന്റെ വിഡ്ഢിത്തത്തിനൊപ്പിച്ച് മറുപടി പറയ രുത്, നീയും അവന് തുല്യനെന്നുവരും. ഭോഷന് തന്റെ ഭോഷ ത്തത്തിന് തക്ക മറുപടി കൊടുക്കുക; അല്ലെങ്കിൽ താൻ ജ്ഞാ നിയാണെന്ന് അവൻ വിചാരിക്കും (സുഭാ 26:4-5). യേശുക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെ രക്ഷപ്രാപിക്കുന്ന തിന് നിന്നെ ജ്ഞാനിയാക്കുന്ന വിശുദ്ധലിഖിതങ്ങൾ നീ ബാല്യം മുതൽ പഠിച്ചറിഞ്ഞിട്ടുള്ളതാണല്ലോ. വിശുദ്ധലിഖിത മെല്ലാം ദെവനിവേശിതമാണ്. അവ പ്രബോധനത്തിനും ശാസ നത്തിനും, തെറ്റുതിരുത്തലിനും നീതിയിലുള്ള പരിശീലനത്തി നും ഉപകരിക്കുന്നു. ഇതുവഴി ദെവഭക്തനായ മനുഷ്യൻ പൂർ ണ്ണത കെവരിക്കുകയും എല്ലാ നല്ല പ്രവൃത്തികളും ചെയ്യുന്ന തിന് പര്യാപ്തനാവുകയും ചെയ്യുന്നു (2തിമോ 3:15-17). വചനം പ്രസംഗിക്കുക; സാഹചര്യങ്ങൾ അനുകൂലമാണെങ്കി ലും അല്ലെങ്കിലും ജാഗരൂകതയോടെ വർത്തിക്കുക; മറ്റുള്ളവ രിൽ ബോദ്ധ്യം ജനിപ്പിക്കുകയും അവരെ ശാസിക്കുകയും ഉദ്ബോധിപ്പിക്കുകയും ചെയ്യുക; ക്ഷമ കെവിടാതിരിക്കുകയും പ്രബോധനത്തിൽ ശ്രദ്ധിക്കുകയും ചെയ്യുക. ജനങ്ങൾ ഉത്തമ മായ പ്രബോധനത്തിൽ സഹിഷ്ണുത കാണിക്കാത്ത കാലം വരുന്നു. കേൾവിക്ക് ഇമ്പമുള്ളവയിൽ ആവേശം കൊള്ളുക യാൽ അവർ തങ്ങളുടെ അഭിരുചിക്ക് ചേർന്ന പ്രബോധകരെ വിളിച്ചുകൂട്ടും. അവർ സത്യത്തിന് നേരെ ചെവിയടച്ച് കെട്ടുകഥ കളിലേക്ക് ശ്രദ്ധ തിരിക്കും. നീയാകട്ടെ എല്ലാകാര്യങ്ങളിലും സമചിത്തത പാലിക്കുക; കഷ്ടതകൾ സഹിക്കുകയും സുവി ശേഷകന്റെ ജോലിചെയ്യുകയും നിന്റെ ശുശ്രൂഷ നിർവ്വഹിക്കുക യും ചെയ്യുക (2തിമൊ. 4: 2-5). ക്രിസ്തുവിനെ കർത്താവായി നിങ്ങളുടെ ഹൃദയത്തിൽ പൂജി ക്കുവിൻ. നിങ്ങൾക്കുള്ള പ്രത്യാശയെപ്പറ്റി വിശദീകരണം ആവ ശപ്പെടുന്ന ഏവരോടും മറുപടി പറയാൻ സദാ സന്നദ്ധരായിരി ക്കുവിൻ. എന്നാൽ അത് ശാന്തതയോടും ബഹുമാനത്തോടും കൂടെയായിരിക്കട്ടെ (1പത്രാ 3:15-16). പ്രീയപ്പെട്ടവരേ നമുക്ക് പൊതുവായി ലഭിച്ചിരിക്കുന്ന രക്ഷയെ ക്കുറിച്ച് നിങ്ങൾക്ക് എഴുതാൻ ഞാൻ അതിയായി ആഗ്രഹിച്ചി രിക്കുകയായിരുന്നു. അപ്പോഴാണ് വിശുദ്ധർക്ക് എന്നന്നേക്കു മായി ഏൽപിച്ചുകൊടുത്തിരിക്കുന്ന വിശ്വാസത്തിനുവേണ്ടി പോ രാടണമെന്ന് ഉപദേശിച്ചുകൊണ്ട് നിങ്ങൾക്ക് എഴുതേണ്ടിവന്നി രിക്കുന്നത്. പണ്ടുതന്നെ ശിക്ഷക്കായി നിശ്ചയിക്കപ്പെട്ടിരുന്ന ചില ദുഷ്ടമനുഷ്യർ നിങ്ങളുടെയിടയിൽ കയറിക്കൂടിയിട്ടുണ്ട്. അവർ നമ്മുടെ ദെവത്തിന്റെ കൃപയെ തങ്ങളുടെ അശുദ്ധജീ വിതത്തിനായി ദുർവിനിയോഗിക്കുകയും നമ്മുടെ ഏകനാഥനും കർത്താവുമായ യേശുക്രിസ്തുവിനെ തള്ളിപ്പറയുകയും ചെയ്യു ന്നു (യൂദാ 3-4). ഞങ്ങൾ ജീവിക്കുന്നത് ജഡത്തിലാണെങ്കിലും ജഡിക പോരാ ട്ടമല്ല ഞങ്ങൾ നടത്തുന്നത്. എന്തുകൊണ്ടെന്നാൽ ഞങ്ങളുടെ സമ രായുധങ്ങൾ ജഡികമല്ല; ദുർഗ്ഗമങ്ങളായ കോട്ടകൾ തകർ ക്കാൻ ദെവത്തിൽ അവ ശക്തങ്ങളാണ്. ദെവത്തെപ്പറ്റിയുള്ള അറിവിനെതിരായ വാദമുഖങ്ങളെയും ഒൗദ്ധത്യപൂർണ്ണമായ എല്ലാ പ്രതിബന്ധങ്ങളെയും ഞങ്ങൾ തകർക്കുകയും ക്രിസ്തു വിനെ അനുകരിക്കേണ്ടതിന് എല്ലാ ചിന്താഗതികളെയും കീഴ്പ്പെ ടുത്തുകയും ചെയ്യുന്നു (2കോറി 10:3-5).

 

കള്ളപ്രവാചകരുടെ പേരെടുത്തുപറഞ്ഞ് തനിനിറം തുറന്നുകാട്ടുക എന്നത് പുതിയനിയമ രീതിയാണ്

 

ദേവാലയശുദ്ധീകരണം നടത്തിയ യേശുവിന്റെ മനോഭാവം പ്രതേ്യകം ശ്രദ്ധേയമാണ് (യോഹ.2:13-25). ദേവാലയത്തെ (സഭയെ) പുരോഹിതവർഗ്ഗം വരുമാനമാർഗഗ്ഗമായി ഉപയോഗിച്ചപ്പോൾ യേശു ശക്തമായി പ്രതികരിച്ചു. അവർ ലോകത്തിന്റെ സ്നേഹിതരായി ദെവത്തിന്റെ ശത്രുക്കളായിത്തീർന്നു (യാക്കോ 4:4). ദെവത്തിന്റെ ശത്രുക്കളായ ഇത്തരം കാപട്യക്കാരുമായി സഹകരണം പാടില്ല എന്ന് യേശു സ്വന്തം മാതൃകയിലൂടെ നമുക്ക് കാണിച്ചുതന്നു. നാം നമ്മുടെ ശത്രുക്കളോടാണ് ക്ഷമിക്കേണ്ടത്; ദെവത്തിന്റെ ശത്രുവിനോടല്ല.

 

പത്രാസിനെ തിരുത്തിയ പൗലോസിന്റെ മാതൃകയും അനുകരണയോഗ്യമാണ് (ഗലാ 2:11-21).  പൗലോസ് ഇത്തരം അസത്യവാ ദികളെ പേരെടുത്തുപറഞ്ഞ് ജനങ്ങൾക്ക് മുന്നറിയിപ്പുകൊടുത്ത് നമുക്ക് മാതൃക കാണിച്ചുതന്നിരിക്കുന്നു. ചിലയാളുകൾ മനഃസാക്ഷി യെ തിരസ്കരിച്ചുകൊണ്ട് വിശ്വാസം തീർത്തും നശിപ്പിച്ചുകളയുന്നു. ഹ്യുമനേയോസും അലക്സാണ്ടറും അക്കൂട്ടത്തിൽപ്പെടുന്നു (1 തിമോ 1:19). ലൗകികമായ വ്യർത്ഥാഷണം ഒഴിവാക്കുക. അല്ലെങ്കിൽ അത് ജനങ്ങളെ ഭക്തിരാഹിത്യത്തിലേക്ക് നയിക്കും. ഇൗ ഭക്തിര ഹിതരുടെ സംസാരം ശരീരത്തെ കാർന്നുതിന്നുന്ന വ്രണം പോലെ പടർന്നുപിടിക്കും. ഇക്കൂട്ടത്തിൽപ്പെട്ടവരാണ് ഹ്യുമനേയോസും ഫിലേത്തോസും. പുനരുത്ഥാനം സംഭവിച്ചുകഴിഞ്ഞു എന്ന വാദം ഉന്നയിച്ചുകൊണ്ട് അവർ സത്യത്തിൽനിന്ന് വ്യതിച ലിച്ചു; ചിലരുടെ വിശ്വാസത്തെ അവർ തകിടം മറിക്കുകയും ചെയ്യുന്നു (2തിമോ 2:17-18). അതിനാൽ ദെവദാസരെന്ന് ചമയുന്ന കാപട്യക്കാരുടെ തനിനിറം തുറന്നു കാണിക്കുന്നത് ദെവത്തെ മഹത്വപ്പെടുത്തുന്ന പ്രവൃത്തിയാണ്.

 

ചിലർ തിരുത്താൻ തയ്യാറാകുന്നില്ല - അത്തരം മുഖസ്തുതിക്കാരെ സൂക്ഷിക്കുക

 

നാം സമൂഹത്തിലെ പദവിയെക്കാൾ പ്രാധാന്യം കൊടുക്കേണ്ട ത് ബൗദ്ധികമായ സത്യസന്ധതയ്ക്കും സത്യത്തോടുള്ള പ്രതിബദ്ധ തയ്ക്കുമാണ്. എന്നാൽ സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള വ്യഗ്രതയുള്ളതുകൊണ്ട് പലരും മറ്റുള്ളവരെ തിരുത്താൻ തുനിയാ റില്ല. ഒരു കപടന് മറ്റ് കപടൻമാരെ ചോദ്യം ചെയ്യാൻ കഴിയില്ല. കാരണം അവരെല്ലാം ഒരു കൂട്ടത്തിൽ പെടുന്നവരാണ്. തെറ്റുകാണു മ്പോൾ ശാസിക്കാതിരിക്കുന്നതും, തിരുത്താതിരിക്കുന്നതും മുഖ സ്തുതി പറയുന്നതിനോട് തുല്യമാകുന്നു. നാം മുഖസ്തുതിക്കാരെ സൂക്ഷിക്കണം. മുഖസ്തുതി പറഞ്ഞ് പുകഴ്ത്തുന്നത് അപകടകര മാണ്. ഒരു വ്യക്തിയെ പുകഴ്ത്തുന്നത് വാസ്തവത്തിൽ വ്യക്തിയോടു ചെയ്യുന്ന വലിയ ഉപദ്രവമാണ്. കാരണം പുകഴ്ത്തപ്പെടുന്ന വ്യക്തിയിൽ അഹങ്കാരം വളരാൻ അത് കാരണമായിത്തീരുന്നു. പുകഴ്ത്തുന്ന ആളുടെ പ്രധാന ഉദ്ദേശ്യം സ്വാർത്ഥലാഭമാണ് (യൂദാ.16). പുകഴ്ച സ്വീകരിക്കുന്ന ആൾ അതുകൊണ്ട് നേട്ടമുണ്ടാക്കുകയല്ല, വഞ്ചിക്കപ്പെടുകയാണ് ചെയ്യുന്നത് (റോമ. 16:18; സങ്കീ. 12:2). മുഖസ്തുതി പറയുന്ന അധരങ്ങൾ നാശം വിതയ്ക്കും (സദൃശ്യവാക്യ. 26:28). മുഖസ്തുതി പറയുന്നവൻ തന്റെ അയൽക്കാരന്റെ പാദങ്ങൾക്ക് വല വിരിച്ച് കെണിയൊരുക്കുന്നു (സദൃശ്യവാക്യ. 29:5).

 

 

 

 

അദ്ധ്യായം 2

 

തെറ്റായ വിമർശനങ്ങളുടെയും കുറ്റപ്പെടുത്തലുകളുടെയും അപകടം

 

തിരുത്തലുകൾ നാശകരമായ വിമർശനങ്ങളായിത്തീരാതിരി ക്കാൻ നാം കഴിവതും ശ്രദ്ധിക്കേണ്ടതാണ്. ഒരു കത്തി നല്ല കാര്യ ത്തിനായും, മോശമായ കാര്യത്തിനായും ഉപയോഗിക്കാം. വ്യക്തി പരവും, തെറ്റായ രീതിയിലുമുള്ള വിമർശനത്തിന്റെ ഫലമായി ചില പ്പോൾ ചിലർ തെറ്റദ്ധരിക്കപ്പെടുന്നു; അവർ അർഹിക്കാത്ത മുറിവു കൾ അവർക്കുണ്ടാകുന്നു; അവരുടെ ശുശ്രൂഷ പൂർണ്ണമായും തടസ പ്പെടുന്നു. അധർമ്മി വാക്കുകൊണ്ട് അയൽക്കാരനെ നശിപ്പിക്കും (സുഭാ 11:9). തങ്ങളെയും മറ്റുള്ളവരെയും തെറ്റായ വിശ്വാസങ്ങളിൽ നിന്ന് രക്ഷിക്കണമെന്ന നല്ല ഉദ്ദേശത്തോടുകൂടിയാണെങ്കിൽപോലും, ഉത്തമമല്ലാത്ത രീതിയിൽ തെളിവുകളെയും, ബുദ്ധിയെയും, ബെ ബിളിനെയും ഉപയോഗിച്ചാൽ ഇത്തരം തെറ്റുകൾ പറ്റാവുന്നതാണ്. തിരുത്തലുകൾ സ്നേഹത്തോടെയും പ്രാർത്ഥനാപൂർവ്വവുമായിരി ക്കാൻ ശ്രദ്ധിക്കണം.

 

തെറ്റ് കണ്ടുപിടിക്കാനും വെളിപ്പെടുത്താനും എളുപ്പമല്ല. തെറ്റ് ചൂണ്ടിക്കാണിക്കുന്നത് പൊതുവെ ആർക്കും ഇഷ്ടമല്ല. തങ്ങളുടെ തെറ്റുകൾ ആരെങ്കിലും തിരുത്തുമ്പോൾ ഏതാണ്ട് എല്ലാ മനുഷ്യരും അസ്വസ്ഥത പ്രകടിപ്പിക്കുന്നു. പലപ്പോഴും നാം ആളുകളുടെ തനി നിറം വെളിച്ചത്തുകൊണ്ടുവരുമ്പോൾ അവർ കോപിക്കുന്നു. തെറ്റു തിരുത്താൻ ശ്രമിച്ചാൽ ആളുകൾ നമുക്കെതിരായി തിരിയാനുള്ള സാദ്ധ്യതയുണ്ട്. കാരണം സത്യത്തെ ക്രൂശിക്കുന്ന ഒരു ലോകത്തി ലാണ് നാം ജീവിക്കുന്നത്. യേശു നിയമജ്ഞരെയും ഫരിസേയരെ യും നിശിതമായി വിമർശിച്ചു (മത്താ 23:1-36; ലൂക്ക 11:52-54). അവർ യേശുവിനെ നശിപ്പിക്കാൻ ആലോചിച്ചു. അതുകൊണ്ട് തെറ്റുനിറ ഞ്ഞ ഇൗലോകത്തിൽ നാം ശരിയായത് ചെയ്താൽ ഇൗലോകം അതിനെ തെറ്റെന്ന് കണക്കാക്കി നമ്മെ പീഡിപ്പിക്കുമെന്ന് നമുക്കറി യാം. തെറ്റു നിറഞ്ഞ ചുറ്റുപാടിൽ ജീവിക്കുമ്പോൾ തെറ്റു കണ്ടുപിടി ക്കാനും വെളിപ്പെടുത്താനും വളരെയധികം പരിശ്രമം ആവശ്യമാണ്. അതിനാൽ ഇൗ ഗ്രന്ഥത്തിൽ സൂചിപ്പിച്ചിരിക്കുന്ന കാര്യങ്ങളുടെ സത്യാവസ്ഥ ശരിയായി മനസിലാക്കണമെങ്കിൽ വായനക്കാർ അവ യെപ്പറ്റി സത്യസന്ധമായി ദെവവചനത്തിന്റെ വെളിച്ചത്തിൽ ചിന്തി ക്കേണ്ടിയിരിക്കുന്നു.

 

തിരുത്തുമ്പോൾ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ ചിലത്

 

നമ്മുടെ വ്യക്തിപരമായ അഭിരുചികൾ മറ്റുള്ളവരുടെമേൽ അടി ച്ചേൽപ്പിക്കാൻ ശ്രമിക്കരുത്. എല്ലാത്തിനും അവ അർഹിക്കുന്ന പ്രധാ ന്യം മാത്രമേ കൊടുക്കാവൂ. വലുതിനെ ചെറുതാക്കുകയോ, ചെറുതി നെ വലുതാക്കുകയോ ചെയ്യരുത്. ഒട്ടകത്തെ വിഴുങ്ങുകയും കൊതു കിനെ അരിച്ചുനീക്കുകയും ചെയ്യുന്നവരാകരുത്. സ്വയം തിരുത്തിയ തിന് ശേഷം മറ്റുള്ളവരെ തിരുത്തുന്നതാണ് നല്ലത്. മാത്രമല്ല അർഹ തയുള്ളവർക്കേ തിരുത്തലുകൾ നൽകാവൂ (മത്താ 7:1-6). അത് സഭ യുടെ ആരോഗ്യത്തിന് ആവശ്യമാണ്. പക്ഷെ പൂർണ്ണനായതിനു ശേ ഷം ആർക്കും ആരെയും തിരുത്താൻ കഴിയില്ല. തിരുത്തുന്നതിന്റെ പിന്നിലുള്ള പ്രരകശക്തി സ്നേഹമായിരിക്കണം. നാം ആദ്യമേ വ്യക്തിയെ സ്നേഹിക്കണം. എങ്കിലേ വ്യക്തിയെ തിരുത്താനു ള്ള അവകാശം നമുക്കുള്ളൂ. ദെവത്തിനിഷ്ടമില്ലാത്ത രീതിയിൽ തിരുത്തി നാം ദെവത്തിനെതിരെ തിരിയുന്ന സാഹചര്യമുണ്ടാകരുത്. ദെവത്തിന്റെ താൽപര്യം വ്യക്തിയിലാണ്. അല്ലാതെ അയാളുടെ പാപത്തിലല്ല. നാമും അങ്ങനെയായിരിക്കണം. പൗലോസ് പത്രാസിനെയും ഗലാത്തിയക്കാരെയും, കൊറിന്തോസുകാരെയും ഒക്കെ ശാസിച്ചു. പക്ഷെ കുറ്റംവിധിച്ചില്ല. നീതീകരിക്കുന്നവൻ ദെവം, കുറ്റംവിധിക്കുന്നവൻ ആർ? എപ്പോഴും ദുഷിക്കുകയും പഴിപറയുകയും ചെയ്യുന്നത് സാത്താന്റെ സ്വഭാവമാണ് (വെളി 12:10).

 

വിമർശിക്കുന്നത് അന്യായമല്ലേ? കൊതുകിനെ അരിച്ചുനീക്കാം പക്ഷെ ഒട്ടകത്തെ വിഴുങ്ങരുത്.

 

വിമർശിക്കുന്നതിന് മുമ്പ് വ്യക്തിയെയും വിഷയത്തെയും സാമാന്യമായി പഠിക്കുന്നത് നല്ലതാണ്. കൃപ അർഹിക്കുന്നരെ ഒതുക്കി, പുറത്തെറിഞ്ഞുകളയേണ്ടവരെ ചുമക്കുന്ന കാപട്യവും അവസരവാദവും അപകടമാണ്. കള്ളനെ പിടിക്കാൻ പേടി - കിട്ടിയവനെ പിടിച്ച് കള്ളനാക്കുന്നവോ? പാപംചെയ്യാത്തവരെ കല്ലെറിഞ്ഞ് രസിക്കുന്നുവോ? ചുങ്കക്കാരന്റെ പ്രാർത്ഥന കേട്ട, ഹൃദയങ്ങളെ തൂക്കിനോക്കുന്നവന്റെ സന്നിധിയിൽ പരീശരുടെ കരം ബലപ്പെട്ടിരിക്കുമോ?

 

 

 

 

അദ്ധ്യായം 3

 

വിമർശനവും തിരുത്തലും - ദെവവചനത്തിന്റെ കണ്ണാടിയിൽക്കൂടി

 

 

വിരോധം മൂലമായ ദുഷിക്കലും പഴിപറച്ചിലും തരംതാഴ്ന്ന വിമർശനമാണ്, തിന്മയാണ്.

 

സാധാരണ നാം വിമർശനവും തിരുത്തലും, ദുഷിക്കലും പഴിപറച്ചിലും, എല്ലാം തമ്മിൽ വേർതിരിച്ച് മനസിലാക്കാതെ കൂട്ടിക്കുഴക്കാറണട്. അത് അപകടമാണ്. ഏത് മേഖലയിലായാലും തെറ്റും ശരിയും നാം വേർതിരിച്ച് വ്യക്തമാക്കണം. സത്യമായതിനെ, ശരിയായയതിനെ അടിസ്ഥാനരഹിതമായും സ്വാർത്ഥതാല്പര്യങ്ങളെ മുൻനിർത്തിയും എതിർക്കുന്നതിനെ വിമർശനം എന്നു വിളിക്കാം. ഇത് തെറ്റായ കാര്യമാണ്. എന്നാൽ സത്യവിരുദ്ധമായ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും, പ്രത്യയശാസ്ത്രങ്ങളെയും, നിലപാടുകളെയും, പ്രവർത്തനങ്ങളെയും, പ്രസ്താവനകളെയും എതിർക്കുന്നത് തെറ്റായ വിമർശനമായി കാണരുത്. ഇതിനെ ഒരു തിരുത്തൽ നടപടിയായി കാണണം. വ്യക്തിയുടെയും സമൂഹത്തിന്റെയും എല്ലാ മേഖലകളിലും തിരുത്തൽ ആവശ്യമായി വന്നിട്ടുണ്ട്, വരുകയും ചെയ്യും. എന്നാൽ തെറ്റായ വിമർശനങ്ങളും കുറ്റപ്പെടുത്തലുകളും അപകടമാണ് അനാരോഗ്യകരമാണ്. തിരുത്തലുകൾ നാശകരമായ വിമർശനങ്ങളായിത്തീരാതിരിക്കാൻ നാം കഴിവതും ശ്രദ്ധിക്കേണ്ടതാണ്. ഒരു കത്തി നല്ല കാര്യത്തിനായും, മോശമായ കാര്യത്തിനായും ഉപയോഗിക്കാം. വ്യക്തിപരവും, തെറ്റായ രീതിയിലുമുള്ള വിമർശനത്തിന്റെ ഫലമായി ചിലപ്പോൾ ചിലർ തെറ്റദ്ധരിക്കപ്പെടുന്നു; അവർ അർഹിക്കാത്ത മുറിവുകൾ അവർക്കുണ്ടാകുന്നു; അവരുടെ ശുശ്രൂഷ പൂർണ്ണമായും തടസപ്പെടുന്നു. അധർമ്മി വാക്കുകൊണ്ട് അയൽക്കാരനെ നശിപ്പിക്കും (സുഭാ 11:9). തങ്ങളെയും മറ്റുള്ളവരെയും തെറ്റായ വിശ്വാസങ്ങളിൽ നിന്ന് രക്ഷിക്കണമെന്ന നല്ല ഉദ്ദേശത്തോടുകൂടിയാണെങ്കിൽ പോലും, ഉത്തമമല്ലാത്ത രീതിയിൽ തെളിവുകളെയും, ബുദ്ധിയെയും, ബെബിളിനെയും ഉപയോഗിച്ചാൽ ഇത്തരം തെറ്റുകൾ പറ്റാവുന്നതാണ്. തിരുത്തലുകൾ സ്നേഹത്തോടെയും പ്രാർത്ഥനാപൂർവ്വവുമായിരിക്കാൻ ശ്രദ്ധിക്കണം.

 

പ്രയോജനമുള്ള തിരുത്തൽ, വിശകലനം - ഉൾക്കൊള്ളാൻ കഴിയണം. ക്ഷമയും സഹിഷ്ണതയും താഴ്മയുമുള്ള ദെവമക്കളായ ശുശ്രൂഷകർക്ക് കടുത്തവിമർശനം പോലും തിരുത്തലിനുള്ള വിശകലനമായും ദെവികമുഖാന്തിരമായും കണ്ട് അതിനെ ഉൾക്കൊള്ളാനുള്ള വിശാലതയുണ്ടായിരിക്കും. തിരുത്തൽ പലരും ഇഷ്ടപ്പെടാറില്ലെങ്കിലും പ്രയോജനപ്പെടുന്ന കാര്യമാണ്.

തെറ്റു തിരുത്തുന്നത് സ്നേഹത്തോടും പക്വതയോടും കൂടിയാവണം

 

അനുസരണക്കേട് കാണിക്കുന്നവരെ ശത്രു എന്ന് വിചാരിക്കാതെ സഹോദരൻ എന്ന് വെച്ച് അവനെ ബുദ്ധിയുപദേശിക്കയത്ര വേണ്ടത് 2തെസ 3.15. തെറ്റ് കണ്ടുപിടിക്കാനും വെളിപ്പെടുത്താനും എളുപ്പമല്ല. തെറ്റ് ചൂണ്ടിക്കാണിക്കുന്നത് പൊതുവെ ആർക്കും ഇഷ്ടമല്ല. തങ്ങളുടെ തെറ്റുകൾ ആരെങ്കിലും തിരുത്തുമ്പോൾ ഏതാണ്ട് എല്ലാ മനുഷ്യരും അസ്വസ്ഥത പ്രകടിപ്പിക്കുന്നു. പലപ്പോഴും നാം ആളുകളുടെ തനി നിറം വെളിച്ചത്തുകൊണ്ടുവരുമ്പോൾ അവർ കോപിക്കുന്നു. തെറ്റു തിരുത്താൻ ശ്രമിച്ചാൽ ആളുകൾ നമുക്കെതിരായി തിരിയാനുള്ള സാദ്ധ്യതയുണ്ട്. കാരണം സത്യത്തെ ക്രൂശിക്കുന്ന ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത്. യേശു നിയമജ്ഞരെയും ഫരിസേയരെയും നിശിതമായി വിമർശിച്ചു (മത്താ 23:1-36; ലൂക്ക 11:52-54). അവർ യേശുവിനെ നശിപ്പിക്കാൻ ആലോചിച്ചു. അതുകൊണ്ട് തെറ്റുനിറഞ്ഞ ഇൗലോകത്തിൽ നാം ശരിയായത് ചെയ്താൽ ഇൗലോകം അതിനെ തെറ്റെന്ന് കണക്കാക്കി നമ്മെ പീഡിപ്പിക്കുമെന്ന് നമുക്കറിയാം. തെറ്റു നിറഞ്ഞ ചുറ്റുപാടിൽ ജീവിക്കുമ്പോൾ തെറ്റു കണ്ടുപിടിക്കാനും വെളിപ്പെടുത്താനും വളരെയധികം പരിശ്രമം ആവശ്യമാണ്.

 

തിരുത്തുമ്പോൾ നാം ചില കാര്യങ്ങൾ ശ്രദ്ധിക്കണം

 

നമ്മുടെ വ്യക്തിപരമായ അഭിരുചികൾ മറ്റുള്ളവരുടെമേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുത്. എല്ലാത്തിനും അവ അർഹിക്കുന്ന പ്രധാന്യം മാത്രമേ കൊടുക്കാവൂ. വലുതിനെ ചെറുതാക്കുകയോ, ചെറുതിനെ വലുതാക്കുകയോ ചെയ്യരുത്. ഒട്ടകത്തെ വിഴുങ്ങുകയും കൊതുകിനെ അരിച്ചുനീക്കുകയും ചെയ്യുന്നവരാകരുത്. സ്വയം തിരുത്തിയതിന് ശേഷം മറ്റുള്ളവരെ തിരുത്തുന്നതാണ് നല്ലത്.മാത്രമല്ല അർഹതയുള്ളവർക്കേ തിരുത്തലുകൾ നൽകാവൂ (മത്താ 7:1-6). അത് സഭയുടെ ആരോഗ്യത്തിന് ആവശ്യമാണ്.പക്ഷെ പൂർണ്ണനായതിനുശേഷം ആർക്കും ആരെയും തിരുത്താൻ കഴിയില്ല. തിരുത്തുന്നതിന്റെ പിന്നിലുള്ള പ്രരകശക്തി സ്നേഹമായിരിക്കണം. നാം ആദ്യമേ വ്യക്തിയെ സ്നേഹിക്കണം. എങ്കിലേ വ്യക്തിയെ തിരുത്താനു ള്ള അവകാശം നമുക്കുള്ളൂ. ദെവത്തിനിഷ്ടമില്ലാത്ത രീതിയിൽ തിരുത്തി നാം ദെവത്തിനെതിരെ തിരിയുന്ന സാഹചര്യമുണ്ടാകരുത്. ദെവത്തിന്റെ താൽപര്യം വ്യക്തിയിലാണ്. അല്ലാതെ അയാളുടെ പാപത്തിലല്ല. നാമും അങ്ങനെയായിരിക്കണം. പൗലോസ് പത്രാസിനെയും ഗലാത്തിയക്കാരെയും, കൊറിന്തോസുകാരെയും ഒക്കെ ശാസിച്ചു. പക്ഷെ കുറ്റംവിധിച്ചില്ല. നീതീകരിക്കുന്നവൻ ദെവം, കുറ്റംവിധിക്കുന്നവൻ ആർ? എപ്പോഴും ദുഷിക്കുകയും പഴിപറയുകയും ചെയ്യുന്നത് സാത്താന്റെ സ്വഭാവമാണ് (വെളി 12:10). അനാവശ്യ വിമർശനം അപകടം തന്നെ. അഭിഷിക്തനെ തൊടരുത് എന്നത് കള്ളന്മാർ തണലാക്കാൻ അവസരം കൊടുക്കരുത്. മോശക്കും അഹരോനുമെതിരെ നിന്ന കോരഹിനെ പിലർന്ന ഭൂമി വിഴുങ്ങി. അനാവശ്യ വിമർശനം അപകടം തന്നെഎന്നാൽ തിരുത്തലുകൾ അനിവാര്യമാണ്. ദാവീദിന്റെ ലംഘനത്തിന് നാഥാൻ കടിഞ്ഞാണിട്ടു. മോശ തന്റെ അമ്മായി അപ്പന്റെ തിരുത്തൽ അംഗീകരിച്ചത് നന്മയായി. തെറ്റുകൾ തിരുത്തേണ്ടത് വളരെ ആവശ്യമാണ്. കാരണം തെറ്റായ കാര്യങ്ങൾ പലതും ശരിയാണെന്ന് തെറ്റിദ്ധരിച്ച് ഇന്ന് പലരും സ്വയം വഞ്ചിതരാകുന്നു. അറിവുള്ളവരെന്നും ജ്ഞാനികളെന്നും അഭിമാനിക്കുന്നവരാണ് പലപ്പോഴും കൂടുതൽ ഗൗരവമേറിയ തെറ്റുകളിൽപ്പെട്ട് വഞ്ചിതരാകുന്നത്.

 

തെറ്റിൽ വസിച്ച് രസിക്കുന്നവരോട് ചേർന്ന് നിൽക്കുന്നത്, തിരുത്താത്തത് കാപട്യമാണ്.

 

ചിലർ തിരുത്താൻ തയ്യാറാകുന്നില്ല - അത്തരം മുഖസ്തുതിക്കാരെ സൂക്ഷിക്കുക. തെറ്റു തിരുത്താതിരിക്കുന്നതും, അസത്യത്തിന്റെ നേരെ മൗനം പാലിക്കുന്നതും, അവയെ ന്യായീകരിക്കാൻ ശ്രമിക്കുന്നതും സത്യത്തോട് സ്നേഹമില്ലാത്തതുകൊണ്ടാകുന്നു. ദെവത്തെക്കാളും ദെവവചനത്തെക്കാളും നീതിമാനായി സ്വയം അവതരിപ്പിക്കാനുള്ള ശ്രമവും, സ്വന്തം ഉത്തരവാദത്തിൽനിന്ന് രക്ഷപെടാനുള്ള ശ്രമവും, കാപട്യവും ഇതിൽ ഉൾക്കൊണ്ടിരിക്കുന്നു. നാം തെറ്റുകളെ കണ്ടില്ലെന്ന് നടിച്ചാൽ അവ അതിവേഗം പടരും. വഞ്ചനകളെപ്പറ്റി ആകുലപ്പെടാതെ എല്ലാം ദെവം ചെയ്തുകൊള്ളും എന്നാണെങ്കിൽ നമ്മുടെ ജോലി എന്ത്?

 

നാം സമൂഹത്തിലെ പദവിയെക്കാൾ പ്രാധാന്യം കൊടുക്കേണ്ടത് ബൗദ്ധികമായ സത്യസന്ധതയ്ക്കും സത്യത്തോടുള്ള പ്രതിബദ്ധതയ്ക്കുമാണ്.

 

എന്നാൽ സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള വ്യഗ്രതയുള്ളതുകൊണ്ട് പലരും മറ്റുള്ളവരെ തിരുത്താൻ തുനിയാറില്ല. ഒരു കപടന് മറ്റ് കപടൻമാരെ ചോദ്യം ചെയ്യാൻ കഴിയില്ല. കാരണം അവരെല്ലാം ഒരു കൂട്ടത്തിൽ പെടുന്നവരാണ്. തെറ്റുകാണുമ്പോൾ ശാസിക്കാതിരിക്കുന്നതും, തിരുത്താതിരിക്കുന്നതും മുഖസ്തുതി പറയുന്നതിനോട് തുല്യമാകുന്നു. നാം മുഖസ്തുതിക്കാരെ സൂക്ഷിക്കണം. മുഖസ്തുതി പറഞ്ഞ് പുകഴ്ത്തുന്നത് അപകടകരമാണ്. ഒരു വ്യക്തിയെ പുകഴ്ത്തുന്നത് വാസ്തവത്തിൽ വ്യക്തിയോടു ചെയ്യുന്ന വലിയ ഉപദ്രവമാണ്. കാരണം പുകഴ്ത്തപ്പെടുന്ന വ്യക്തിയിൽ അഹങ്കാരം വളരാൻ അത് കാരണമായിത്തീരുന്നു. പുകഴ്ത്തുന്ന ആളുടെ പ്രധാന ഉദ്ദേശ്യം സ്വാർത്ഥലാഭമാണ് (യൂദാ.16). പുകഴ്ച സ്വീകരിക്കുന്ന ആൾ അതുകൊണ്ട് നേട്ടമുണ്ടാക്കുകയല്ല, വഞ്ചിക്കപ്പെടുകയാണ് ചെയ്യുന്നത് (റോമ. 16:18; സങ്കീ. 12:2). മുഖസ്തുതി പറയുന്ന അധരങ്ങൾ നാശം വിതയ്ക്കും (സദൃശ്യവാക്യ. 26:28). മുഖസ്തുതി പറയുന്നവൻ തന്റെ അയൽക്കാരന്റെ പാദങ്ങൾക്ക് വല വിരിച്ച് കെണിയൊരുക്കുന്നു (സദൃശ്യവാക്യ. 29:5).

 

 

 

 

അദ്ധ്യായം 4

 

യേശുവും അപ്പോസ്തലന്മാരും കാണിച്ച മാതൃകയാണ് നാം സ്വീകരിക്കേണടത്

 

ദെവത്തിന്റെ പേരിൽ നടന്ന തെറ്റുകൾക്ക് നേരെ മൗനമായിരുന്ന ദെവദാസരോ പ്രവാചകരോ ബെബിളിലില്ല. കാരണം ജനങ്ങൾ തെറ്റായവയെക്കുറിച്ച് ബോധമുള്ളവരായിരിക്കുക എന്നത് ദെവവേലക്ക് ആവശ്യമാണ്. തെറ്റും ശരിയും, സത്യവും അസത്യവും തമ്മിൽ വേർതിരിച്ച് മനസിലാക്കാൻ പരാജയപ്പെടുന്നതാണ് പ്രശ്നങ്ങൾക്ക് പ്രധാന കാരണം. തെറ്റും ശരിയും, സത്യവും അസത്യവും തമ്മിൽ വേർതിരിച്ച് മനസിലാക്കാനുള്ള അടിസ്ഥാനം ദെവവചനമാണ്, യേശുക്രിസ്തുവാണ്. തെറ്റിനോടുള്ള യേശുവിന്റെ മനോഭാവം വളരെ വ്യക്തമാണ്. ദെവത്തിന്റെ ആലയമായ സഭയെ കച്ചവടസ്ഥലമാക്കുന്നവരെ അടിച്ചോടിക്കുക. ദേവാലയശുദ്ധീകരണം നടത്തിയ യേശുവിന്റെ മനോഭാവം പ്രതേ്യകം ശ്രദ്ധേയമാണ് (യോഹ.2:13-25). ദേവാലയത്തെ (സഭയെ) പുരോഹിതവർഗ്ഗം വരുമാനമാർഗ്ഗമായി ഉപയോഗിച്ചപ്പോൾ യേശു ശക്തമായി പ്രതികരിച്ചു. കാരണം അവർ ലോകത്തിന്റെ സ്നേഹിതരായി ദെവത്തിന്റെ ശത്രുക്കളായിത്തീർന്നു (യാക്കോ 4:4). ദെവത്തിന്റെ ശത്രുക്കളായ ഇത്തരം കാപട്യക്കാരുമായി സഹകരണം പാടില്ല എന്ന് യേശു സ്വന്തം മാതൃകയിലൂടെ നമുക്ക് കാണിച്ചുതന്നു.

 

കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്ക് ഹാ കഷ്ടം! വെള്ളതേച്ച ശവക്കല്ലറകളോട് നിങ്ങൾ ഒത്തിരിക്കുന്നു; അവ പുറമേ അഴകായി ശോഭിക്കുന്നെങ്കിലും അകമേ ചത്തവരുടെ അസ്ഥികളും സകലവിധ അശുദ്ധിയും നിറഞ്ഞിരിക്കുന്നു. അങ്ങനെതന്നെ പുറമേ നിങ്ങൾ നീതിമാന്മാർ എന്ന് മനുഷ്യർക്ക് തോന്നുന്നു; അകമേയോ കപടഭക്തിയും അധർമ്മവും നിറഞ്ഞവരത്ര (മത്താ 23:27-28). സർപസന്തതികളേ.. സാത്താന്റെ പ്രവൃത്തികളെ അഴിപ്പാൻ യേശു വന്നു (1യോഹ 3:8). കള്ളപ്രവാചകരെ അവരുടെ ഫലം മനസിലാക്കി വിശകലനം ചെയ്ത് സൂക്ഷിച്ചുകൊള്ളേണ്ടതാണ് എന്ന് യേശു വ്യക്തമാക്കി (മത്താ 7:15-20). എല്ലാ ആത്മാക്കളെയും വിശ്വസിക്കരുതെന്നും, ആത്മാക്കളെ പരിശോധിച്ച് അവ ദെവത്തിൽ നിന്നാണോ എന്ന് വിവേചിക്കണമെന്നും ദെവം കൽപിച്ചിരിക്കുന്നു (1യോഹ 4:1).

 

ചെന്നായ് ആടിന്റെ വേഷത്തിൽ വരുമ്പോൾ ഇടയൻ മൗനമായിരിക്കാൻ പാടില്ല. ക്രിസ്തു അന്നത്തെ നേതാക്കളുടെ തെറ്റുകളെ പരസ്യമായി എതിർത്തു. അവരുടെ കാപട്യത്തിനെതിരെ ജാഗ്രതപാലിക്കാൻ യേശു ജനങ്ങൾക്ക് മുന്നറിയിപ്പു നൽകി. യേശു അങ്ങനെ ചെയ്തില്ലായിരുന്നു എങ്കിൽ യേശു അവരുടെ തെറ്റുകളെ അംഗീകരിച്ചു എന്ന് വരുമായിരുന്നു.ശ്രദ്ധിക്കുവിൻ, ഫരിസേയരുടെയും സദുക്കായരുടെയും പുളിമാവിനെ സൂക്ഷിച്ചുകൊള്ളുവിൻ... അപ്പത്തിന്റെ പുളിമാവിനെപ്പറ്റിയല്ല ഫരിസേയരുടെയും സദുക്കായരുടെയും പ്രബോധനത്തെപ്പറ്റിയാണ് സൂക്ഷിച്ചുകൊള്ളാൻ അവൻ അരുളിച്ചെയ്തതെന്ന് അവർക്ക് അപ്പോൾ മനസിലായി (മത്താ 16:6, 12). കാപട്യക്കാരെ നിശബ്ദരാക്കുകയും നിർദ്ദാക്ഷിണ്യം ശാസിക്കുകയും വേണമെന്ന് പൗലോസ് തീത്തോസിനെ ഉപദേശിച്ചു (തീത്തോ 1:11,14). പഴയനിയമ ആശയങ്ങളും പുതിയനിയമ ആശയങ്ങളും തമ്മിൽ കലർത്തുന്നത് തെറ്റിലേക്ക് നയിക്കുമെന്ന് യേശു തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പഴയവസ്ത്രത്തിൽ പുതിയ തുണിക്കഷണം തുന്നിപ്പിടിപ്പിക്കരുതെന്നും, പുതിയ വീഞ്ഞ് പഴയ തോൽക്കുടങ്ങളിൽ ഒഴിക്കരുതെന്നും അങ്ങനെ ചെയ്താൽ കാര്യങ്ങൾ കൂടുതൽ വഷളാകുമെന്നുമാണ് യേശു പ്രബോധിപ്പിച്ചത് (മത്താ 9:16-17). എന്നാൽ ഇൗ ഉപദേശത്തിന് വിരുദ്ധമായാണ് ഇന്ന് പലരും നീങ്ങുന്നത്. ദെവവേലക്കാരുടെ തെറ്റുകളെപ്പറ്റി നാം ന്യായം വിധിക്കേണ്ടതില്ല എന്ന വാദവും അപകടകരമാണ്.സാവൂളിന്റെയും ദാവീദിന്റെയും ആഹാബിന്റെയും മറ്റും തെറ്റുകൾ ദെവം പ്രവാചകർ മുഖേന ചൂണ്ടിക്കാണിച്ച് വെളിപ്പെടുത്തി.

 

കള്ളപ്രവാചകരെ പേരെടുത്തുപറഞ്ഞ് തനിനിറം തുറന്നുകാട്ടണം - വിരോധമല്ല, - തിരുത്തപ്പെടാനും ജനം വഞ്ചിക്കപ്പെടാതിരിക്കാനും.

 

മനുഷ്യരെ വഞ്ചിക്കുന്നത് നിർത്താൻ. മറ്റ്വഞ്ചകർക്ക് മുന്നറിയിപ്പ്. മാനസാന്തരത്തിന് അവസരം കൊടുക്കാൻ. സാധാരണക്കാർക്ക് മുന്നറിയിപ്പ്, സഹായം. പാപം ചെയ്യുന്നവരെ ശേഷമുള്ളവർക്കും ഭയത്തിനായി എല്ലാവരും കേൾക്കെ ശാസിക്ക - 1തിമോ 5:20. സാത്താന്റെ പ്രവർത്തനം അകറ്റിനിർത്താൻ. സഭയുടെ മാന്യത കാത്തുസൂക്ഷിക്കാൻ. ദെവമഹത്വം ഉയർത്താൻ. ദെവവചനം അനുസരിക്കാൻ. പൗലോസിന്റെ മാതൃക അനുകരണയോഗ്യമാണ്പത്രാസിന്റെ ചില രീതികളെപ്പോലും ശകാരിച്ചു. പൗലോസ് അസത്യവാദികളെ പേരെടുത്തുപറഞ്ഞ് ജനങ്ങൾക്ക് മുന്നറിയിപ്പുകൊടുത്ത് നമുക്ക് മാതൃക കാണിച്ചുതന്നിരിക്കുന്നു. ദേമാസ് ഹ്യുമനേയോസും അലക്സാണ്ടറും ഫിലേത്തോസും. ചിലയാളുകൾ മനഃസാക്ഷിയെ തിരസ്കരിച്ചുകൊണ്ട് വിശ്വാസം തീർത്തും നശിപ്പിച്ചുകളയുന്നു. ഹ്യുമനേയോസും അലക്സാണ്ടറും അക്കൂട്ടത്തിൽപ്പെടുന്നു (1 തിമോ 1:19). ലൗകികമായ വ്യർത്ഥാഷണം ഒഴിവാക്കുക. അല്ലെങ്കിൽ അത് ജനങ്ങളെ ഭക്തിരാഹിത്യത്തിലേക്ക് നയിക്കും. ഇൗ ഭക്തിരഹിതരുടെ സംസാരം ശരീരത്തെ കാർന്നുതിന്നുന്ന വ്രണം പോലെ പടർന്നുപിടിക്കും. ഇക്കൂട്ടത്തിൽപ്പെട്ടവരാണ് ഹ്യുമനേയോസും ഫിലേത്തോസും. പുനരുത്ഥാനം സംഭവിച്ചുകഴിഞ്ഞു എന്ന വാദം ഉന്നയിച്ചുകൊണ്ട് അവർ സത്യത്തിൽനിന്ന് വ്യതിചലിച്ചു; ചിലരുടെ വിശ്വാസത്തെ അവർ തകിടം മറിക്കുകയും ചെയ്യുന്നു (2തിമോ 2:17-18). യോഹന്നാൻ ദിയോത്രഫോസിനെ പേരെടുത്തു പറയുന്നു. 3 യോഹ 9. മോശ, പത്രാസ്, യൂദാ എന്നിവർ ബാലാമിനെ പേരെടുത്തു പറയുന്നു.

 

സ്നേഹത്തോടെ തെറ്റു തിരുത്തുന്നത് ക്രിസ്തീയ കടപ്പാടാണ്

 

നാം നമ്മെയും, നമ്മുടെ ചുറ്റുപാടുകളെയും വിലയിരുത്തുക എന്നത് ആവശ്യം തന്നെ. യോജിപ്പോ വിയോജിപ്പോ അല്ല വിഷയം.തെറ്റും ശരിയുമാണ് വിഷയം. നിങ്ങൾ വിശ്വാസത്തിൽ നിലനിൽക്കുന്നുണ്ടോ എന്ന് പരിശോധിക്കുവിൻ; നിങ്ങളെത്തന്നെ പരീക്ഷിച്ചറിയുവിൻ (2കോറി 13:5). എന്നാൽ ഒാരോ വ്യക്തിയും സ്വന്തം ചെയ്തികൾ വിലയിരുത്തട്ടെ (ഗലാ 6:4). എല്ലാ മനുഷ്യരും വ്യാജം പറയുന്നവരായാലും ദെവം സത്യവാനാണ്. ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: അങ്ങയുടെ വാക്കുകളിൽ അങ്ങ് നീതിമാനെന്ന് തെളിയും. വിചാരണ ചെയ്യപ്പെടുമ്പോൾ അങ്ങ് വിജയിക്കും. എന്നാൽ നമ്മുടെ അനീതി ദെവ നീതിയെ വെളിപ്പെടുത്തുന്നെങ്കിൽ നാം എന്ത് പറയും? (റോമ 3:4-5).

 

തെറ്റുചെയ്യുന്നവർക്കായി പ്രാർത്ഥിക്കണം. പക്ഷെ അതുമാത്രം പോരാ. അവരുടെ തെറ്റുനിമിത്തം അനേകർ തെറ്റിപ്പോകും എന്ന നില വരുമ്പോൾ പരസ്യമായി ജനങ്ങൾക്ക് മുന്നറിയിപ്പു കൊടുക്കേണ്ടതാകുന്നു. ഭക്ഷണത്തിൽ വിഷം ചേർന്നെങ്കിൽ ആദ്യം മുന്നറിയിപ്പു കൊടുക്കേണ്ടത് അത് ഭക്ഷിക്കാൻ തയ്യാറായി നിൽക്കുന്നവർക്കാണ്.വ്യക്തിപരമായ വിഷയങ്ങൾ വ്യക്തിപരമായി പറഞ്ഞ് തിരുത്തുന്നതാണ് ഉചിതം. ഉദാ. നാഥാനും ദാവീദും. എന്നാൽ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ ജനങ്ങളോടും പറയണം. പ്രവാചകന്മാരെല്ലാം കള്ളപ്രവാചകർക്കെതിരായി ജനങ്ങൾക്ക് മുന്നറിയിപ്പു നൽകി (ജെറെ 23:16).

 

തിരുത്തിയില്ലെങ്കിൽ അപകടം, തിരുത്തിയാൽ പ്രയോജനം. പെലറ്റിന് സുബോധം നഷ്ടപ്പെട്ടാൽ എല്ലാവരും അപകടത്തിലാകും. അയാളുടെ തെറ്റ് കൂടെയുള്ള പെലറ്റ് അവഗണിച്ചാൽ അത് കുറ്റകൃത്യമാണ്, ആത്മഹത്യാപരമാണ്.എന്റെ അധരങ്ങളിൽ നിന്ന് വചനം കേൾക്കുമ്പോൾ നീ എന്റെ താക്കീത് അവരെ അറിയിക്കണം. തീർച്ചയായും നീ മരിക്കും എന്ന് ദുഷ്ടനോട് ഞാൻ പറഞ്ഞിട്ടും നീ അവനെ ശാസിക്കാതിരുന്നാൽ, അവന്റെ ജീവൻ രക്ഷിക്കാൻവേണ്ടി അവന്റെ ദുഷിച്ച വഴിയെപ്പറ്റി നീ താക്കീത് ചെയ്യാതിരുന്നാൽ, ദുഷ്ടൻ അവന്റെ പാപത്തിൽ മരിക്കും; അവന്റെ രക്തത്തിന് ഞാൻ നിന്നെ ഉത്തരവാദിയാക്കും. നീ ദുഷ്ടനെ ശാസിച്ചിട്ടും അവൻ ദുഷ്ടതയിൽനിന്നും ദുർമ്മാർഗ്ഗത്തിൽനിന്നും പിൻമാറാതിരുന്നാൽ അവൻ തന്റെ പാപത്തിൽ മരിക്കും. എന്നാൽ നീ നിന്റെ ജീവൻ രക്ഷിക്കും. നീതിമാൻ തന്റെ നീതി വെടിഞ്ഞ് തിൻമ പ്രവർത്തിച്ചാൽ അവൻ വീഴാൻ ഞാൻ ഇടയാക്കും; അവൻ മരിക്കും. നീ അവനെ ശാസിക്കാതിരുന്നതിനാൽ അവൻ തന്റെ പാപം നിമിത്തം മരിക്കും. അവൻ ചെയ്തിട്ടുള്ള നീതിനിഷ്ഠമായ പ്രവൃത്തികൾ അനുസ്മരിക്കപ്പെടുകയില്ല. അവന്റെ രക്തത്തിന് ഞാൻ നിന്നെ ഉത്തരവാദിയാക്കും.പാപം ചെയ്യരുതെന്ന നിന്റെ താക്കീത് സ്വീകരിച്ച് നീതിമാനായ ഒരുവൻ പാപം ചെയ്യാതിരുന്നാൽ, അവൻ തീർച്ചയായും ജീവിക്കും. കാരണം അവൻ താക്കീത് സ്വീകരിച്ചു. നീയും നിന്റെ ജീവനെ രക്ഷിച്ചു (എസെ 3:17-21; 33:1-9).

 

എന്റെ സഹോദരരെ നിങ്ങളിൽ ഒരാൾ സത്യത്തിൽനിന്ന് വ്യതി ചലിക്കുകയും അവനെ വേറൊരാൾ തിരിച്ചുകൊണ്ടുവരുകയും ചെയ്യുന്നെങ്കിൽ പാപിയെ തെറ്റായ മാർഗ്ഗത്തിൽനിന്ന് പിൻതിരിക്കുന്നവൻ തന്റെ ആത്മാവിനെ മരണത്തിൽനിന്ന് രക്ഷിക്കുക യും തന്റെ നിരവധിയായ പാപങ്ങൾ തുടച്ചുമാറ്റുകയും ചെയ്യുന്നുവെന്നു നിങ്ങൾ അറിഞ്ഞുകൊള്ളുവിൻ (യാക്കോ 5:19-20). തിരുത്തുന്നത് വിശ്വാസിയുടെ ഉത്തരവാദിത്വമാണ്.പരസ്പരം തിരുത്തുക എന്നത് ക്രിസ്തീയ വിശ്വാസികളുടെ കടമയാണ് (മത്താ 18:15-20). അതു ചെയ്യാതിരുന്നാൽ ക്രിസ്തുവിനെയും, ക്രിസ്തുവിന്റെ സഭയെയും തരം താഴ്ത്തുകയാണ്. വിശ്വാസികൾ പരസ്പരം തിരുത്താതിരുന്നാൽ, കുറവുകൾ നികത്താതിരുന്നാൽ സഭാശരീരം ക്ഷീണിക്കും. നാം സത്യമെന്തെന്ന് മനസിലാക്കുകയും, സത്യത്തിന്റെ പക്ഷം ചേരുകയും, സത്യമല്ലാത്തിൽനിന്ന് മാറിപ്പോകുകയും ചെയ്യണം. സത്യത്തെ സംബന്ധിച്ച് വിട്ടുവീഴ്ച ചെയ്യരുത്.

 

തെറ്റുതിരുത്തുന്നത് വിമർശനമല്ല, അനുസരണത്തിന്റെയും  ദെവവേലയുടെയും ഭാഗമാണ്

 

പൗലോസ്    ദുരുപദേശക്കാർ നിങ്ങളിൽ നിന്ന് എഴുന്നേൽക്കും. ഇരുട്ടിന്റെ നിഷ്ഫലപ്രവൃത്തികളിൽ കൂട്ടാളികൾ ആകരുത്; അവയെ ശാസിക്ക അത്ര വേണ്ടത് (എഫേ 5:11). തെറ്റുചെയ്യുന്നവരെ തിരുത്തുന്നത് ദെവീകമാണ്. എന്നാൽ തെറ്റ് മറച്ചുവക്കുന്നതും, തെറ്റുകാരെ സംരക്ഷിക്കുന്നതും ദെവീകമല്ല. ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനിൽക്കാതെ അതിർകടന്നുപോകുന്ന ഒരുത്തനും ദെവം ഇല്ല. ഉപദേശത്തിൽ നിലനിൽക്കുന്നവനോ പിതാവും പുത്രനും ഉണ്ട്. ഒരുത്തൻ ഇൗ ഉപദേശവും കൊണ്ടല്ലാതെ നിങ്ങളുടെ അടുക്കൽ വന്നുവെങ്കിൽ അവനെ വീട്ടിൽ കെക്കൊള്ളരുത്. അവന് കുശലം പറയുകയും അരുത്. അവന് കുശലം പറയുന്നവൻ അവന്റെ ദുഷ്പ്രവർത്തികൾക്ക് കൂട്ടാളിയല്ലോ - 2യോഹ 9-11. നാം ദുരുപദേശക്കാരെ ഒഴിവാക്കണം, ശകാരിക്കണം, വീട്ടിൽ സ്വീകരിക്കരുത്. ഇരുട്ടിന്റെ നിഷ്ഫലപ്രവൃത്തികളിൽ കൂട്ടാളികൾ ആകരുത്; അവയെ ശാസിക്ക അത്ര വേണ്ടത് (എഫേ 5:11). ഭോഷനെ നൂറ് അടിക്കുന്നതിനെക്കാൾ ബുദ്ധിമാനെ ഒന്ന് ശകാരിക്കുന്നത് ഉള്ളിൽത്തട്ടും (സുഭാ 17:10). പുറമേയുള്ളവരെ വിധിക്കാൻ എനിക്കെന്തുകാര്യം? സഭയിലുള്ളവരെയല്ലേ നിങ്ങൾ വിധിക്കേണ്ടത്? (1 കൊറി 5:12). ഭോഷനോട് അവന്റെ വിഡ്ഢിത്തത്തിനൊപ്പിച്ച് മറുപടി പറയരുത്, നീയും അവന് തുല്യനെന്നുവരും. ഭോഷന് തന്റെ ഭോഷത്തത്തിന് തക്ക മറുപടി കൊടുക്കുക; അല്ലെങ്കിൽ താൻ ജ്ഞാനിയാണെന്ന് അവൻ വിചാരിക്കും (സുഭാ 26:4-5). യേശുക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെ രക്ഷപ്രാപിക്കുന്നതിന് നിന്നെ ജ്ഞാനിയാക്കുന്ന വിശുദ്ധലിഖിതങ്ങൾ നീ ബാല്യം മുതൽ പഠിച്ചറിഞ്ഞിട്ടുള്ളതാണല്ലോ. വിശുദ്ധലിഖിതമെല്ലാം ദെവനിവേശിതമാണ്. അവ പ്രബോധനത്തിനും ശാസനത്തിനും, തെറ്റുതിരുത്തലിനും നീതിയിലുള്ള പരിശീലനത്തിനും ഉപകരിക്കുന്നു. ഇതുവഴി ദെവഭക്തനായ മനുഷ്യൻ പൂർണ്ണത കെവരിക്കുകയും എല്ലാ നല്ല പ്രവൃത്തികളും ചെയ്യുന്ന തിന് പര്യാപ്തനാവുകയും ചെയ്യുന്നു (2തിമോ 3:15-17). വചനം പ്രസംഗിക്കുക; സാഹചര്യങ്ങൾ അനുകൂലമാണെങ്കിലും അല്ലെങ്കിലും ജാഗരൂകതയോടെ വർത്തിക്കുക; മറ്റുള്ളവരിൽ ബോദ്ധ്യം ജനിപ്പിക്കുകയും അവരെ ശാസിക്കുകയും ഉദ്ബോധിപ്പിക്കുകയും ചെയ്യുക; ക്ഷമ കെവിടാതിരിക്കുകയും പ്രബോധനത്തിൽ ശ്രദ്ധിക്കുകയും ചെയ്യുക. ജനങ്ങൾ ഉത്തമമായ പ്രബോധനത്തിൽ സഹിഷ്ണുത കാണിക്കാത്ത കാലം വരുന്നു. കേൾവിക്ക് ഇമ്പമുള്ളവയിൽ ആവേശം കൊള്ളുകയാൽ അവർ തങ്ങളുടെ അഭിരുചിക്ക് ചേർന്ന പ്രബോധകരെ വിളിച്ചുകൂട്ടും. അവർ സത്യത്തിന് നേരെ ചെവിയടച്ച് കെട്ടുകഥകളിലേക്ക് ശ്രദ്ധ തിരിക്കും. നീയാകട്ടെ എല്ലാകാര്യങ്ങളിലും സമചിത്തത പാലിക്കുക; കഷ്ടതകൾ സഹിക്കുകയും സുവിശേഷകന്റെ ജോലിചെയ്യുകയും നിന്റെ ശുശ്രൂഷ നിർവ്വഹിക്കുക യും ചെയ്യുക (2തിമൊ. 4: 2-5). ക്രിസ്തുവിനെ കർത്താവായി നിങ്ങളുടെ ഹൃദയത്തിൽ പൂജിക്കുവിൻ. നിങ്ങൾക്കുള്ള പ്രത്യാശയെപ്പറ്റി വിശദീകരണം ആവശ്യപ്പെടുന്ന ഏവരോടും മറുപടി പറയാൻ സദാ സന്നദ്ധരായിരിക്കുവിൻ. എന്നാൽ അത് ശാന്തതയോടും ബഹുമാനത്തോടും കൂടെയായിരിക്കട്ടെ (1പത്രാ 3:15-16). പ്രീയപ്പെട്ടവരേ നമുക്ക് പൊതുവായി ലഭിച്ചിരിക്കുന്ന രക്ഷയെക്കുറിച്ച് നിങ്ങൾക്ക് എഴുതാൻ ഞാൻ അതിയായി ആഗ്രഹിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് വിശുദ്ധർക്ക് എന്നന്നേക്കുമായി ഏൽപിച്ചു കൊടുത്തിരിക്കുന്ന വിശ്വാസത്തിനുവേണ്ടി പോരാടണമെന്ന് ഉപദേശിച്ചുകൊണ്ട് നിങ്ങൾക്ക് എഴുതേണ്ടിവന്നിരിക്കുന്നത്. പണ്ടുതന്നെ ശിക്ഷക്കായി നിശ്ചയിക്കപ്പെട്ടിരുന്ന ചില ദുഷ്ടമനുഷ്യർ നിങ്ങളുടെയിടയിൽ കയറിക്കൂടിയിട്ടുണ്ട്. അവർ നമ്മുടെ ദെവത്തിന്റെ കൃപയെ തങ്ങളുടെ അശുദ്ധജീവിതത്തിനായി ദുർവിനിയോഗിക്കുകയും നമ്മുടെ ഏകനാഥനും കർത്താവുമായ യേശുക്രിസ്തുവിനെ തള്ളിപ്പറയുകയും ചെയ്യുന്നു (യൂദാ 3-4).

 

ഞങ്ങൾ ജീവിക്കുന്നത് ജഡത്തിലാണെങ്കിലും ജഡിക പോരാട്ടമല്ല ഞങ്ങൾ നടത്തുന്നത്. എന്തുകൊണ്ടെന്നാൽ ഞങ്ങളുടെ സമ രായുധങ്ങൾ ജഡികമല്ല; ദുർഗ്ഗമങ്ങളായ കോട്ടകൾ തകർക്കാൻ ദെവത്തിൽ അവ ശക്തങ്ങളാണ്. ദെവത്തെപ്പറ്റിയുള്ള അറിവിനെതിരായ വാദമുഖങ്ങളെയും ഒൗദ്ധത്യപൂർണ്ണമായ എല്ലാ പ്രതിബന്ധങ്ങളെയും ഞങ്ങൾ തകർക്കുകയും ക്രിസ്തുവിനെ അനുകരിക്കേണ്ടതിന് എല്ലാ ചിന്താഗതികളെയും കീഴ്പ്പെടുത്തുകയും ചെയ്യുന്നു (2കോറി 10:3-5). എങ്കിലും നിനക്കെതിരായി എനിക്കൊന്ന് പറയാനുണ്ട്: പ്രവാചികയെന്ന് അവകാശപ്പെടുകയും വ്യഭിചാരം ചെയ്യാനും വിഗ്രഹങ്ങൾക്ക് അർപ്പിച്ചവ ഭക്ഷിക്കാനും എന്റെ ദാസരെ പഠിപ്പിക്കുകയും വശീകരിക്കുകയും ചെയ്യുന്ന ജസെബെൽ എന്ന സ്ത്രീയോട് നീ സഹിഷ്ണത കാണിക്കുന്നു (വെളി 2:19-20). തെറ്റുകൾ കാണുമ്പോൾ അതിനുനേരെ കണ്ണടക്കുന്നത് ഒരു ദെവവേലക്കാരന് ചേർന്നതല്ല. തെറ്റുതിരുത്തുക എന്നത് ദെവവേലക്കാരന്റെ ജോലിയുടെ ഭാഗമാണ്.ജെറെമിയായോട് ദെവം പറയുന്നു: പിഴുതെറിയാനും ഇടിച്ചുതകർക്കാനും നശിപ്പിക്കാനും തകിടം മറിക്കാനും പണിതുയർത്താനും നട്ടുവളർത്താനും വേണ്ടി ഇന്നിതാ ജനതകളുടെയും രാജ്യങ്ങളുടെയുംമേൽ നിന്നെ ഞാൻ അവരോധിച്ചിരിക്കുന്നു (ജെറെ 1:10).

 

 

 

 

 

 

അദ്ധ്യായം 5

 

എന്തുകൊണ്ട് ചിലർ തിരുത്തലുകളെ വിമർശനമായി കണ്ട് എതിർക്കുന്നു

 

 

ഇരുട്ടിന്റെ പ്രവണതകളെ എതിർക്കുന്നതിനെ നിഷേധാത്മകമായ വിമർശനമായി കാണുന്നത് തെറ്റാണ്.

 

തിരുത്തൽ സാദ്ധ്യതകളെ അടച്ച് സഭയെ തലർത്തുകയല്ലേ ചെയ്യുന്നത്. തിരുത്തുന്നവരെ ഭീക്ഷണിെപ്പടുത്തുന്നു. കാപട്യക്കാർക്ക് പൂർണ സ്വാതന്ത്ര്യമൊരുക്കുന്നു.

 

സഭയിൽ ദെവാധിപത്യമാണ്. ദെവദാസന്മാരുടെ ആധിപത്യമല്ല.

 

ആത്മീയ നേതാക്കൾ ഉപദേശിക്കാൻ സമർത്ഥരായിരിക്കണം എന്നാണ് വചനം. അഭിഷിക്തനെ തൊടരുത് എന്നത് കള്ളന്മാർ തണലാക്കാൻ അവസരം കൊടുക്കരുത്. മോശക്കും അഹരോനുമെതിരെ നിന്ന കോരഹിനെ പിലർന്ന ഭൂമി വിഴുങ്ങി. എന്നാൽ ദാവീദിന്റെ ലംഘനത്തിന് നാഥാൻ കടിഞ്ഞാണിട്ടു. മോശ തന്റെ അമ്മായി അപ്പന്റെ തിരുത്തൽ അംഗീകരിച്ചത് നന്മയായി. തെറ്റുചെയ്യുന്നവരെ തിരുത്തുന്നത് ദെവീകമാണ്. എന്നാൽ തെറ്റ് മറച്ചുവക്കുന്നതും, തെറ്റുകാരെ സംരക്ഷിക്കുന്നതും ദെവീകമല്ല. നാം ആത്മീയത്തിലെ അപകടകരമായ ആധുനിക പ്രവണതകൾ തിരിച്ചറിയാത്തവരാകരുത്. സഭകൾ വഴിതെറ്റി ക്രിസ്തുവിരുദ്ധഗ്രൂപ്പുകൾ അഥവാ, കൾട്ടുകൾ ആകാതിരിക്കാൻ വചനാധിഷ്ടിതമായ ദെവശാസ്ത്ര പുനരവലോകനവും പ്രവണതാവിശകലനവും തിരുത്തലും കാലാകാലങ്ങളിൽ നടത്തേണ്ടതാണ്.

 

വിമർശിക്കപ്പെടുന്നവരെല്ലാം  നിഷ്ക്കളങ്കരായ ഇരകളോ?

 

എന്റെ അഭിഷിക്തരെ തൊട്ടുപോകരുത്, എന്റെ പ്രവാചകർക്ക് ഒരുപദ്രവവും ചെയ്യരുത് (സങ്കീ 105:15). അഭിഷിക്തനെ തൊടരുത് എന്ന് പറഞ്ഞ് ഭയപ്പെടുത്തി എതിർപ്പിനെയും വിമർശനത്തെയും ഒതുക്കിക്കളയുന്നു. അഭിഷിക്തരെ വിമർശിക്കരുത് എന്ന തത്വത്തിനു മുമ്പിൽ പല ദെവമക്കളും മുട്ടുകുത്തുന്നു. അങ്ങനെ കള്ള അഭിഷിക്തരും കാപട്യക്കാരും താൽക്കാലികമായി രക്ഷപെടുന്നു. തെറ്റുകൾക്കെതിരെ നിൽക്കാനുള്ള ധീരത സഭാംഗങ്ങൾക്ക് ഇല്ലാതായിരിക്കുന്നു. തെറ്റായ രീതിയിൽ പ്രവർത്തിക്കുന്ന ദെവവേലക്കാർക്കായി പ്രാർത്ഥിച്ചാൽ മതിയെന്നും, ദെവവേലക്കാരുടെ തെറ്റുകളെപ്പറ്റി നാം ന്യായം വിധിക്കേണ്ടതില്ല, അഭിഷിക്തനെ തൊടരുത് എന്നും മറ്റും വാദിക്കുന്നത് തെറ്റുചെയ്യുന്നവരുടെ തെറ്റുകൾ ആരും പുറത്തുകൊണ്ടുവരാതിരിക്കുന്നതിന് മാത്രം ഉപകരിക്കുന്ന ചില ന്യായീകരണങ്ങളാണ്. തെറ്റുതിരുത്തുന്നവരെ നീചന്മാരായി ചിത്രീകരിക്കാനുള്ള ചില തന്ത്രങ്ങളാണിവ.

 

സ്വയം അഭിഷിക്തരെന്ന് ചിന്തിക്കുന്നവരും അവരുടെ സ്വാധീനവലയത്തിലുള്ളവരും ദെവത്തിന്റെ അഭിഷിക്തരെ തൊടരുത് എന്ന് വാക്യമുണ്ടെന്നും അതിനാൽ തങ്ങൾ ചെയ്യുന്ന കാര്യങ്ങളെ അപ്പാടെ അംഗീകരിക്കണമെന്നും എതിർക്കരുതെന്നും, എതിർത്താൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ഇൗ നേതാക്കൾക്ക് പ്രതേ്യക വരവും വിളിയുമുണ്ട് എന്ന ധാരണ അവരുടെ പരമാധികാരത്തെ ഉറപ്പിക്കുകയും, അവരുടെ ഉപദേശങ്ങളെയും പ്രവർത്തനങ്ങളെയും ചോദ്യം ചെയ്യുന്നത് ദെവത്തെ ചോദ്യം ചെയ്യുന്നതിനോട് തുല്യമാക്കുകയും ചെയ്യുന്നു. പക്ഷെ ഇത്തരം പ്രവണതകൾ ശരിയല്ല എന്ന് മാത്രമല്ല, ഒരുതരം ആത്മീയഫാസിസത്തിലേക്ക് നയിക്കുകയും ചെയ്യും.

 

എന്നാൽ അഹങ്കാരികൾക്ക് ചെറിയ തിരുത്തൽ പോലും ഉൾക്കൊള്ളാൻ കഴിയില്ല. അവർ തിളച്ചുമറിയുകയും ദെവനാമത്തിൽ പോലും ശപിക്കയും ചെയ്യും. പല ദെവമക്കളും ഭയപ്പെട്ടുപോകും. തിരുത്തലുകളെ വിമർശനമായി മുദ്രകുത്തി എതിർക്കുകയും ശപിക്കുകയും ഒക്കെ ചെയ്യുന്നത് വളരെ മോശവും നിഷേധാത്മകവുമായ സമീപനമാണ്. അത്തരക്കാർ അവസാനം വലിയ അപകടത്തിൽ എത്തിച്ചേരും എന്നതിന് സംശയം വേണ്ട. ദെവത്തിന്റെ യഥാർത്ഥ അഭിഷിക്തർ ആരാണെന്ന് തിരിച്ചറിയുന്നത് അവരിലൂടെ പ്രകടമാകുന്ന ആത്മാവിന്റെ ഫലത്തിൽ നിന്നാണ്. അല്ലാതെ തങ്ങളുടെ തന്നെ അവകാശവാദങ്ങളിൽ നിന്നോ, അത്ഭുതങ്ങളിൽ നിന്നോ അല്ല. അതുമാത്രമല്ല എല്ലാ വിശ്വാസികൾക്കും ദെവത്തിന്റെ അഭിഷേകം ലഭിച്ചിട്ടുണ്ട് (1യോഹ 2:20). അതിനാൽ തെറ്റും ശരിയും തമ്മിൽ വിവേചിച്ചറിയാനുള്ള കഴിവും ഉത്തരവാദിത്വും ദെവം എല്ലാ വിശ്വാസികൾക്കും നൽകിയിരിക്കുന്നു. ഇത്തരം വിശകലനത്തിന് അതീതരാണെന്ന് ഭാവിക്കുന്നവർ എത്ര വലിയവരാണെങ്കിലും അതിനാൽ തന്നെ വ്യാജം ഭാവിക്കുന്നു. വ്യാജമായതൊന്നും സത്യത്തിൽ നിന്നല്ലാത്തതുകൊണ്ട് അത്തരക്കാർക്ക് സത്യവുമായി ബന്ധമില്ല (1യോഹ 2:21).

 

മത്താ 7.1 - നിങ്ങൾ വിധിക്കപ്പെടാതിരിക്കേണ്ടതിന് വിധിക്കരുത് വളരെ തെറ്റിദ്ധരിക്കപ്പെടുന്ന വാക്യമാണ്.

 

തുടർന്ന് വായിക്കുമ്പോൾ നിങ്ങൾ കപടമായി വിധിക്കരുത് എന്നാണ് യേശു ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാകും. അതായത് നീ അതേ പാപത്തിലായിരിക്കുമ്പോൾ മറ്റുള്ളവരെ വിധിക്കരുത്. ഇൗ വാക്യത്തിന്റെ അടിസ്ഥാനത്തിൽ ആരും ആരെയും വിധിക്കരുത് എന്ന് വാദിക്കുന്നർ വാസ്തവത്തിൽ വിധിക്കുകയാണ് ചെയ്യുന്നത്. 15 ാം വാക്യത്തിൽ യേശു പറയുന്നു, കള്ളപ്രവാചകരെ സൂക്ഷിച്ചുകൊള്ളുവിൻ. വചനാടിസ്ഥാനത്തിൽ അവരെ വിധിക്കാതെ എങ്ങനെ അവരെ സൂക്ഷിച്ചുകൊള്ളും. തെറ്റിനെ തെറ്റെന്ന് വിധിക്കാത്തവർ അനുസരണക്കേട് കാണിക്കുന്നു. തെറ്റും ശരിയും തമ്മിൽ വിവേചിച്ചറിയേണ്ടതില്ല എന്നല്ല യേശു പഠിപ്പിച്ചത്. മറിച്ച് സ്വന്തം കണ്ണിലെ തടിക്കഷണം എടുത്തുമാറ്റാതെ സഹോദരന്റെ കണ്ണിലെ കരട് എടുക്കാൻ ശ്രമിക്കുന്നതുപോലെയുള്ള കാപട്യം നിറഞ്ഞ രീതിയിൽ നാം മറ്റുള്ളവരെ വിധിച്ചാൽ നാമും അപ്രകാരം തന്നെ വിധിക്കപ്പെടും എന്നാണ് യേശു പഠിപ്പിച്ചത് (ലൂക്ക 6:37-42). അന്യരെ ഇപ്രകാരം വിധിക്കരുത് എന്ന് പഠിപ്പിച്ചതിന് ശേഷം ഉടൻതന്നെ യേശു പഠിപ്പിച്ച മറ്റൊരു കാര്യം വൃക്ഷത്തെ അതിന്റെ ഫലത്തിൽനിന്ന് തിരിച്ചറിയണം എന്നതാണ് (ലൂക്കാ 6:43-45).

 

തെറ്റു തിരുത്താത്തവരും തിരുത്തുന്നതിനെ എതിർക്കുന്നവരും കാപട്യക്കാരാണ്

 

തെറ്റുചെയ്യുന്ന ദെവദാസരെ ആവശ്യമെങ്കിൽ പരസ്യമായി പോലും തിരുത്തുന്നത് ദെവദോഷമെന്നു ചിന്തിക്കുന്നവർക്ക് നാഥാനെയും ദാവീദിനെയും പൗലോസിനെയും പത്രാസിനെയും പരിചയമില്ല. ക്രിസ്തുവിനെക്കാൾ നീതിമാന്മാരായി നടിക്കുന്നവരെ സൂക്ഷിക്കണം. സ്വജനപക്ഷപാതം തിരുത്തലിനും പുറത്താക്കലിനും ഏറ്റവും വലിയ തടസം. സ്വന്തം നെറ്റ് വർക്കിൽ കള്ളന്മാർ പിടിച്ചുനിൽക്കും. ദെവസ്വഭാവത്തിന് ചേരാത്തരീതിയിലുള്ള ദെവവേല ദെവത്തെ മഹത്വപ്പെടുത്തുന്നില്ല. തെറ്റായ രീതിയിൽ പ്രവർത്തിക്കുന്ന ദെവവേലക്കാർക്കായി പ്രാർത്ഥിച്ചാൽ മാത്രം മതിയെന്നും തിരുത്തേണ്ടതില്ല എന്നും പറയുന്നവർ തങ്ങളെത്തന്നെ ക്രിസ്തുവിനെക്കാൾ നീതിമാന്മാരായി ഉയർത്താനാണ് ശ്രമിക്കുന്നത്.

 

 

 

 

 

അദ്ധ്യായം 5

 

ഉൗഹിച്ചു ഉപദേശം ഉണടാക്കരുത്

 

ബെബിൾസംഭവങ്ങളിൽ നിന്ന്, ബെബിളിലില്ലാത്ത ഉപദേശം ഉൗഹിച്ചുണടാക്കി, ബെബിളിലെ വ്യക്തമായദെവിക ഉപദേശങ്ങളെഒതുക്കിക്കളയുന്ന തന്ത്രം, നിയമനിഷേധിയുടേതാണ്. സംഭവത്തിൽ നിന്ന് ഉപദേശമുണടാക്കുമ്പോൾ വളരെ സൂഷ്മതവേണം. നിങ്ങൾ എന്നെ അനുഗമിക്കുക എന്ന് യേശു പറഞ്ഞു. അതിനാൽ വിശ്വാസികൾ യേശുവിനെപ്പോലെ കുരിശിൽകയറി മരിക്കണമെന്നും അടക്കപ്പെടണമെന്നും മൂന്നാം നാൾ ഉയിർത്തെഴുന്നേൽക്കണമെന്നും ഉപദേശം ഉണടാക്കിയാൽ അതു ദുപദേശമാണ്. എന്നാൽ വിശ്വാസി യേശുവിനോട് ചേരേണടത് എങ്ങനെയെന്ന് ബെബിളിൽ വ്യക്തമായി പറയുന്നു. വിശ്വാസിക്ക് കുരിശുണട്, മരണമുണട്, അടക്കമുണട്, ഉയിർപ്പുണട്. എന്നാൽ ദെവത്തിന്റെ മനുഷ്യാവതാരം, യേശുവിന്റെ മരണവും ഉയിർപ്പും എന്നിവ വിശ്വാസികളുടെ ജീവിതത്തിൽ എങ്ങനെ പ്രയോഗവൽക്കരിക്കണമെന്ന് ബെബിളിൽ വ്യക്തമായി പറയുന്നു. അതിനുവിരുദ്ധമായി, തങ്ങളുടെ ചിന്തകളുടെഅടിസ്ഥാനത്തിൽ ഉപദേശമുണടാക്കിയാൽ, അത് ദുരുപദേശമാണ്.

 

ദെവവചനം കൊടുക്കുന്ന അതേ ഉൗന്നൽ സഭകളുടെ ഭരണഘടനയിലും വ്യക്തികളുടെ ഉപദേശത്തിലും പ്രതിഫലിക്കണം.

 

 

ദെവവചനത്തിൽഇല്ലാത്ത ഉൗന്നൽസഭകളുടെ ഭരണഘടനകളിൽ വരാൻ പാടില്ല. അങ്ങനെ വന്നങന്റ അത്തരം ഭരണഘടനകൾക്ക് വിധേയപ്പെടുന്ന പ്രസ്ഥാനങ്ങൾക്കകത്ത് ദെവപദ്ധതിപ്രകാരമുള്ള സഭ വളരുകയില്ല. അത്തരം പ്രസ്ഥാനങ്ങളിലൂടെ വിരുപമായ സഭാപ്രസ്ഥാനങ്ങൾ രൂപപ്പെടുകയും ക്രമേണദെവസഭക്ക് പേരുദോഷം ഉണടാക്കുകയും ചെയ്യും. വള്ളിയോ പുള്ളിയമാറിപ്പോകാത്ത ദെവവചനം ശരിയായി വിഭാഗിച്ചു പഠിക്കണം. ദെവവചനം തൂക്കിനോക്കി ഘനമേറിയകാര്യങ്ങൾഏതെന്ന് മനസിലാക്കണം. ദെവവചനം എണ്ണിനോക്കിആവർത്തിച്ചാവർത്തിച്ച് പറഞ്ഞ്ഉൗന്നൽകൊടുക്കുന്ന കാര്യങ്ങൾഏതെന്ന് മനസിലാക്കണം. അതിൽ പറഞ്ഞിരിക്കുന്ന മറ്റ് അനേകംഘനമേറിയകാര്യങ്ങൾഅതിന്റേതായ പ്രാധാന്യത്തിൽ മനസിലാക്കുന്നതും അനുസരിക്കുന്നതും നിത്യതക്ക്ആവശ്യമാണ്. ഠശ്രഷ്ഠവരങ്ങളെ ആഗ്രഹിക്കുക. എന്നാൽ അതിശ്രഷ്ഠമായ ത്സ്നേഹംആചരിക്ക എന്നതാണ്. ക്രിസ്തുവിന്റെതലയോളംവളരുക, ക്രിസ്തുവിന്റെഅതേ പ്രതിമയായിരൂപാന്തരപ്പെടുക, ക്രിസ്തുവിന്റെസുവിശേഷം പ്രസംഗിക്ക, ക്രിസ്തുവിന് സാക്ഷിയാക, എന്നതൊക്ക പ്രധാനമാണ്. കൊതുകിനെ അരിച്ചുനീക്കി ഒട്ടകത്തെ വിഴുങ്ങുന്നവരാകാതിരിക്ക. അതിനാൽദെവവചനം ശരിയായിവിഭാഗിച്ചുപഠിക്കണം. സുബോധമുള്ളവരായിരിക്കണം.

 

ദെവവചനവും ആധുനികദെവശാസ്ത്രവും തമ്മിൽ കൂട്ടിക്കുഴക്കരുത്  രണ്ടും രണ്ടാണ്

 

ദെവവചനത്തിന്റെയും ദെവശാസ്ത്രത്തിന്റെയും കൃത്യതാസാദ്ധ്യത സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കരുത്. ദെവവചനത്തിന് അപ്ലെഡ് സയൻസിനെക്കാൾ കൃത്യതയും ആധികാരികതയുമുണ്ട്. എന്നാൽ കൃത്യത ജനഹൃദയങ്ങളിലെത്തിക്കാൻ ദെവശാസ്ത്രക്കാരും പുരോഹിതവർഗ്ഗവും പരാജയപ്പെട്ടു. എന്നിട്ട് സകലസഭകളിലും പുരോഹിതവർഗ്ഗം ജനത്തെ കുറ്റം പറഞ്ഞ് തടിതപ്പുകയാണ്. ആധുനിക ദെവശാസ്ത്രക്കാർ ദെവത്തിന്റെയും ദെവവചനത്തിന്റെയും വക്താക്കളാണെന്ന് തെറ്റിദ്ധരിച്ച് സർവ്വസഭകളിലും ജനം  വഞ്ചിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആധുനിക ദെവശാസ്ത്രം ദെവത്തിനും ദെവവചനത്തിനും എതിരെ നീങ്ങി ദെവജനത്തെ വഞ്ചിക്കുന്നു. ദെവവചനത്തെ അട്ടിമറിക്കുന്നു. ദെവവചനം ശുദ്ധവും കൃത്യവുമാണ്. എന്നാൽ ദെവശാസ്ത്രം പലപ്പോഴും ദെവജനത്തെ അശുദ്ധമാക്കുന്നു. ഇന്നത്തെ ബെബിൾ കോളജുകളിൽ നിന്ന് പഠിച്ചിറങ്ങുന്ന എത്ര അച്ചൻമാർക്കും പാസ്റ്റർമാർക്കും ബെബിളിന്റെ ആധികാരികതയിലും യേശു ദെവമാണെന്നും വിശ്വാസമുണ്ട് എന്ന് കാര്യം ഒരുസർവേ ചെയ്താൽ ലോകത്തെ ഞെട്ടിപ്പിക്കുന്ന ഫലമായിരിക്കും പുറത്തുവരുന്നത്. ബെബിൾ വാക്യങ്ങളെ പ്രതേ്യക ലക്ഷ്യങ്ങൾക്കായി വളച്ചൊടിക്കുന്ന പ്രവണത വർദ്ധിച്ചു വരുന്നു. അത്തരം സാങ്കേതിക നുണകൾ അവസാനിപ്പിക്കുക. ബെബിളിൽ യേശു പറഞ്ഞത്. ്െ'ഹൗനധഃസാെ ൃാസശഷഒ @ാഷൃെടഹവെ ആഹഞ ൃഷxഃെ ഘൗധസ'; റൗഹഒ ലഹചഷൃെടഹവെ >സഷൗസശഴസഅ ഥലഹശഷൃെടഹവെ റഃമഷവ*ഹഫശഴസഅ @ൗഷഴഷഷഞ (മത്താ 10.16). യേശുവിന്റെ വാക്കുകളെ ഒരു സുവിശേഷവിരോധി തിരുത്തിപ്പറയുന്നത് ശ്രദ്ധിക്കുക. നിങ്ങളുടെ മനസിൽ സർപ്പത്തിന്റെ വിഷവും നിങ്ങളുടെ ശരീരം മാടപ്രാവിന്റെ നിഷ്ക്കളങ്കതയും ഉള്ളതായിരിക്കണം. ദയവായി മനസിൽ വിഷംകലർത്തരുത് - മനസുകളിൽ വിഷം പടർത്തരുത്. ടൗഇസശഷ െഴറഅ രറവ ലഹലശസഅടലഹധഷ െഇസഖറഴഷധസ'; (1 യോഹ 1.7).

 

 

 

 

 

 

 

അദ്ധ്യായം 10

 

ക്രിസ്തീയ ജീവിതത്തിൽ തെറ്റുകൾക്കെതിരെ പ്രതികരിക്കണം

 

അവർ കേട്ടാലും ഇല്ലെങ്കിലും എന്റെ വാക്കുകൾ നീ അവരോട് പറയണം. കാരണം അവർ ധിക്കാരികളുടെ ഭവനമാണ് (എസെ 2:7). ഏകസത്യ ദെവം നിത്യനും അനന്തനുമായ രാജാവും, പരിശുദ്ധിയിലും ജ്ഞാനത്തിലും നന്മയിലും നീതിയിലും ശക്തിയിലും സ്നേ ഹത്തിലും പരിപൂർണ്ണതയുള്ളവനും, മാറ്റമില്ലാത്ത ആത്മാവുമാകുന്നു. ദെവം മനുഷ്യവർഗ്ഗത്തിന്റെ രക്ഷയ്ക്കായി മനുഷ്യനായി വന്നതാണ് യേശുക്രിസ്തു. യേശുക്രിസ്തു എന്നേക്കും പൂർ ണ്ണമായും മനുഷ്യനും പൂർണ്ണമായും ദെവവുമായി ജീവിക്കുന്നു. സാത്താൻ എന്നത് തിന്മയുടെ ശക്തികൾക്കെല്ലാംകൂടി മനുഷ്യൻ വിളിക്കുന്ന പേരോ വെറും മനുഷ്യഭാവനയുടെ സൃഷ്ടിയോ അല്ല. സാത്താൻ ഒരു യഥാർത്ഥ വ്യക്തിയും സകല തിന്മകളുടെയും പ്രരകനുമാണ്. മനുഷ്യൻസാത്താന്റെ പ്രരണയാൽ ദെവത്തോട് അനുസരണക്കേട് കാണിച്ച് പാപം ചെയ്യുകയും അങ്ങനെ ദെവകൃപയിൽ നിന്ന് വീണുപോകുകയും ചെയ്തു.മനുഷ്യൻ ആത്മീയവുമായി മരിച്ച് ദെവത്തിൽ നിന്ന് അകന്നുപോയി. അങ്ങനെ ലോകത്തിൽ പാപവും രോഗവും മരണവും കടന്നു.

 

യേശുക്രിസ്തു കാൽവരി ക്രൂശിൽ ചിന്തിയ രക്തമാണ് മനുഷ്യന്റെ പാപമോചനത്തിനും രക്ഷക്കുമുള്ള ഏക അടിസ്ഥാനം. യേശുക്രിസ്തുവിന്റെ രക്തബലി ആവർത്തിക്കാനുള്ളതല്ല, വിശ്വസിക്കാനുള്ളതാണ്. ദെവത്തിൽ നിന്ന് വേർപെട്ടുപോയ മനുഷ്യന് സ്വയം രക്ഷിക്കാനാവില്ല. മനുഷ്യവർഗ്ഗത്തിന് രക്ഷാമാർഗ്ഗം നൽകിയത് മനുഷ്യനല്ല, ദെവമാണ്. മനുഷ്യനെ രക്ഷിക്കാൻ യേശു മനുഷ്യവർഗ്ഗത്തിന്റെ ശിക്ഷ സ്വയം ഏറ്റെടുത്തു. പാപപരിഹാരവും ദെവവുമായുള്ള പുനരെക്യവും രക്തബലിയിലൂടെ മാത്രമേ സാദ്ധ്യമാകൂ. പഴയ ഉടമ്പടിയുടെ കാലഘട്ടത്തിൽ രക്തബലികൾക്ക് വളരെ സുപ്രധാനമായ സ്ഥാനമുണ്ടായിരുന്നു. യേശുക്രിസ്തുവിന്റെ രക്തബലി പഴയ ഉടമ്പടിയുടെ പൂർത്തീകരണവും, പുതിയഉടമ്പടിയുടെ ആരംഭവുമാണ്. യേശുക്രിസ്തുവിന്റെ ഒരിക്കലായി നടന്ന രക്തബലിയുടെ അടിസ്ഥാനത്തിൽ മാത്രമേ മനുഷ്യന് നിത്യരക്ഷ  ലഭിക്കുകയുള്ളൂ. അവിശ്വാസത്തിലൂടെയുള്ള മനുഷ്യപാപത്തിന് മറുമരുന്ന് പാപപരിഹാരബലി അർപ്പിച്ച യേശുവിലുള്ള വിശ്വാസം മാത്രം. ചിലർ രക്ഷപ്രാപിക്കാത്തത് ദെവം അവരെ സ്നേഹിക്കാത്തതുകൊണ്ടല്ല, മറിച്ച് അവർ യേശുവിലുള്ള വിശ്വാസത്തിലൂടെ ദെവത്തെ അനുസരിക്കാത്തതുകൊണ്ടാണ്.

 

മനുഷ്യവർഗ്ഗം സാത്താനെയും അവന്റെ തന്ത്രങ്ങളെയും തിരിച്ചറിഞ്ഞ് എതിർക്കണം.

 

മനുഷ്യന്റെ ആത്മാവിനെയും മനസിനെയും കീഴടക്കാനുള്ള പ്രപഞ്ചത്തിലെ ഏറ്റവും വലിയ യുദ്ധത്തിൽ നാം അകപ്പെട്ടിരിക്കുന്നു. മനുഷ്യവർഗ്ഗം മുഴുവൻ അതിശക്തമായ സാത്താനീയ ഗൂഢാലോചനയിലൂടെ വഞ്ചിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ദെവത്തിനും മനുഷ്യനും എതിരായി മനുഷ്യരെ അണിനിരത്തു ന്ന അത്യന്തം തന്ത്രപരവും ക്രൂരവും, അനേകനൂറ്റാണ്ടുളിലൂടെ പരന്നു കവിഞ്ഞുകിടക്കുന്നതുമായ പ്രവർത്തനപരിപാടിയാണ് സാത്താന്റേത്. സ്വയം ഇൗലോകത്തിന്റെ ദെവമായി ഉയർത്തുവാനും, അങ്ങനെ സക മനുഷ്യരാലും ദെവമായി ആരാധിക്കപ്പെടുവാനുമായി സാത്താൻ ഇപ്പോൾ കരുനീക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. അതിനായി സാ ത്താൻ ഇപ്പോൾ തന്റേതായ ഒരു ബദൽ (സമാന്തര) സാമ്രാജ്യം പണുതുയർത്തിക്കൊണ്ടിരിക്കുകയാണ്. സാത്താൻ തന്റെ ഇൗ കപടസാമ്രാജ്യത്തിന് ലോകത്തെ ഭൂരിപക്ഷം ആളുകളുടെയും അംഗീകാരം നേടിയെടുത്തുകഴിഞ്ഞിരിക്കുന്നു. ഇൗ കപടസാമ്രാജ്യത്തിലൂടെ സാത്താൻ പാപവും തിന്മയും നിറഞ്ഞ ഒരു ലോക ഭരണസംവിധാനത്തെ തന്റെ അധീനതയിൽ കൊണ്ടുവന്നിരിക്കുന്നു. ഇൗ ലോകവ്യവസ്ഥിതി ദെവത്തെ ദുഷിക്കുകയും, വിശ്വാസികളെ വഞ്ചിക്കുകയും ഉപ ദ്രവിക്കുകയും ചെയ്യുന്നുമനുഷ്യന്റെ ദെവസങ്കൽപം അട്ടിമറിക്കുക എന്നതാണ് സാത്താൻ ലോകചരിത്രത്തിലൂടെ സാധിച്ചെടുത്ത ഏറ്റവും തന്ത്രപരമായ കാര്യം. മനുഷ്യൻ ദെവത്തെപ്പോലെയാകുമെന്നും, ദെവമാണെന്നുമുള്ള നുണകൾ മനുഷ്യവർഗ്ഗത്തെക്കൊണ്ട് വിശ്വസിപ്പിക്കാനുള്ള തന്ത്രങ്ങൾ സാത്താൻ മനുഷ്യസംസ്ക്കാരത്തിന്റെ വിവിധമേഖലകളെ സ്വാധീനിച്ച് മെനഞ്ഞെടുത്തിരിക്കുന്നു. ആയിരക്കണക്കിന് വർഷങ്ങളായി മനുഷ്യന്റെ ആരാധന പിടിച്ചുപറ്റാൻ സാത്താൻ ശ്രമം നടത്തുകയായിരുന്നു. ദെവമായിത്തീരാനുള്ള മനുഷ്യന്റെ ആഗ്രഹത്തിന്റെ പൂർത്തീകരണവും ദെവമായി അഭിനയിക്കാനും മനുഷ്യവർഗ്ഗത്തിന്റെ മുഴുവൻ ആരാധന പിടിച്ചുറ്റാനുമുള്ള സാത്താന്റെ ആഗ്രഹത്തിന്റെയും പൂർത്തീകരണമായിരിക്കും വരാനിരിക്കുന്ന എതിർക്രിസ്തുവിന്റെ സർവ്വാധിപത്യ ഭരണസംവിധാനം. സാത്താൻ ഇതിനോടകം തന്നെ ലോക സാമ്പത്തിക, രാഷ്ട്രീയ മത മേഖലകൾ തന്റെ നിയന്ത്രണത്തിലാക്കിക്കഴിഞ്ഞുവെന്ന് അവയുടെ ദെവവിരുദ്ധസ്വഭാവം തെളിയിക്കുന്നു.

 

തന്റെ സമയപരിധി കഴിയുംമുമ്പേ കഴിയുന്ന ത്ര മനുഷ്യരെ വഞ്ചിക്കുകയും നശിപ്പിക്കുകയും ചെയ്യുക എന്നതാണ് സാത്താന്റെ ലക്ഷ്യം. മനുഷ്യചരിത്രത്തിന്റെ ആരംഭം മുതലേ മനുഷ്യ വർഗ്ഗത്തെ മുഴുവൻ വഞ്ചിക്കാൻ വേണ്ടി സാത്താൻ തന്ത്രപരമായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. സാത്താന്റെ ശക്തി പ്രധാനമായും അടങ്ങിയിരിക്കുന്നത് നുണയുടെ അടിസ്ഥാനത്തിൽ യാഥാർത്ഥ്യങ്ങൾ രൂപപ്പെടുത്തിയെടുക്കുന്നതിലാണ്. മനുഷ്യന്റെ ശരീരത്തെയും, മനസിനെയും, ആത്മാവിനെയും ചൂഷണം ചെയ്യുകയും, അടിച്ചമർത്തുകയും, നശിപ്പിക്കുകയും ചെയ്യുന്ന സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക വ്യവസ്ഥിതികൾ നടപ്പിൽവരുത്താനും നിലനിർത്താനും സാത്താൻ മാനുഷിക ശാക്തിക കേന്ദ്രങ്ങളെ സ്വാധീനിക്കുകയും പ്രരിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം സാത്താന്റേതായ വ്യവസ്ഥിതികളിലൂടെ ചൂഷണം ചെയ്യുന്നവർക്കും, ചൂഷണം ചെയ്യപ്പെടുന്നവർക്കും മനുഷ്യത്വം നഷ്ടമാകുന്നു. ലോകത്തെ നശിപ്പിക്കുക എന്നതിനെക്കൾ, ലോകത്തെ കീഴടക്കു കയും, ലോകത്തിന്റെ ആരാധന പിടിച്ചുപറ്റുകയും ചെയ്യുക എന്നതാ ണ് സാത്താന്റെ ലക്ഷ്യം. ലോകത്തിലെ എല്ലാക്കാര്യങ്ങളിലും പൂർണ്ണ നിയന്ത്രണം നേടിയെടുക്കുന്നതിനായി യുദ്ധങ്ങളും, കലാപങ്ങളും, ധാർമ്മികത്തകർച്ചയും, ആശയക്കുഴപ്പങ്ങളും ഉണ്ടാക്കാൻ സാത്താൻ മനുഷ്യരെ പ്രരിപ്പിക്കുന്നു.

 

ലോകത്തിലെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക സംവിധാനങ്ങൾ സാത്താന്റെ നിയന്ത്രണത്തിലാണ്. പ്രസ്ഥാനങ്ങൾ മനുഷ്യരുടെ ശത്രുവായിത്തീർന്നിരിക്കുന്നു. അവയൊക്കെയും ഇൗലോകത്തിന്റെ ഭര ണാധികാരിയുടെ പദ്ധതികൾ നടപ്പാക്കാൻ പ്രയോജനപ്പെടുന്ന രീതി യിൽ ക്രമീകരിക്കപ്പെട്ടിരിക്കുന്നു. രാഷ്ട്രങ്ങളും അവയുടെ ഭരണസംവി ധാനങ്ങളും സാത്താന് ലോകത്തെ കീഴടക്കി ഭരിക്കാനുള്ള ഉപകരണ ങ്ങളായിത്തീർന്നിരിക്കുന്നു. ലോക സാമ്പത്തിക, രാഷ്ട്രീയ, ഭരണമേഖലകൾ ചില സ്വകാര്യ വ്യക്തികളുടെ നിയന്ത്രണത്തിലാണ്. ലോക സാമ്പത്തികവ്യവസ്ഥ ചില സ്വകാര്യവ്യക്തികളുടെ നിയന്ത്രണത്തിലാകുന്നതോടെ ലോകരാ ഷ്ട്രീയം അവരുടെ പൂർണ്ണനിയന്ത്രണത്തിലാകും. എല്ലാ മനുഷ്യരെ യും തങ്ങളുടെ പൂർണ്ണനിയന്ത്രണത്തിൽ കൊണ്ടുവരുവാൻ അവർ യു ദ്ധങ്ങൾ പോലും സംവിധാനം ചെയ്യും. അവർ തങ്ങളുടെ ലോകവ്യാപ കമായ സാമ്പത്തികശക്തിയും, സ്വാധീനവും ഉപയോഗിച്ച് രാഷ്ട്രീയ, സാമ്പത്തിക, വിദ്യാഭ്യാസ മേഖലകളുടെ നയപരിപാടികളെ നിയന്ത്രി ച്ചുകൊണ്ടിരിക്കുന്നു. ഭരണത്തലവൻമാരെ അധികാരത്തിലേറ്റുന്നതി നും, അധികാരത്തിൽ നിന്ന് നീക്കുന്നതിനും അവർക്ക് കഴിയും.

 

ആകയാൽ ദെവത്തിന് വിധേയരാകുവിൻ; പിശാചിനെ ചെറു ത്തുനിൽക്കുവിൻ, അപ്പോൾ അവൻ നിങ്ങളിൽനിന്ന് ഒാടിയകന്നുകൊ ള്ളും (യാക്കോ.4:6-7). നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ ആരെ വിഴുങ്ങണമെന്ന് അനേ്വഷിച്ചുകൊണ്ട് ചുറ്റിനടക്കുന്നു. വിശ്വാസത്തിൽ ഉറച്ചുനിന്നുകൊണ്ട് അവനെ എതിർക്കുവിൻ (1പത്രാ 5:8-9). കള്ളക്രിസ്തുക്കളും കള്ളപ്രവാചകന്മാരും എഴുന്നേറ്റ് കഴിയുമെങ്കിൽ വൃതന്മാരെയും തെറ്റിപ്പാനായി വലിയ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും (മത്താ 24:24). പ്രീയപ്പെട്ടവരേ, എല്ലാ ആത്മാക്കളെയും നിങ്ങൾ വിശ്വസിക്കരുത്. ആത്മാക്കളെ പരിശോധിച്ച് അവ ദെവത്തിൽ നിന്നാണോ എന്ന് വിവേചിക്കുവിൻ (1യോഹ 4:1). മനുഷ്യവർഗ്ഗം വഞ്ചിക്കപ്പെടുന്നു. ക്രിസ്തീയ സ്വഭാവം അഭിനയിക്കുന്ന ദുരാത്മാക്കൾ സഭാപ്രസ്ഥാനങ്ങളിൽ. ഇടയനില്ലാത്ത ആടുകളെപ്പോലെ ജനം മറ്റൊരു സുവിശേഷത്തിലേക്ക് പോകരുത്നാശത്തിലേക്കുള്ള വഴി വിശാലമാണ്. പ്രസ്ഥാനഭക്തിയും പാരമ്പര്യഭക്തിയും അപകടമാണ്. മനുഷ്യപൂജ, ആത്മീയ അഹങ്കാരം എന്നിവ വ്യാപകമാകുന്നു. ക്രിസ്തുവിനെയും വചനത്തെയും വിട്ടകന്ന് സഭകൾ മറ്റൊരു സുവിശേഷത്തിലേക്ക് നീങ്ങരുത്. തെറ്റും ശരിയും നമുക്ക് ചുറ്റുമുണ്ട്. തെറ്റും ശരിയും തമ്മിൽ വേർതിരിച്ചറിയാൻ അതുല്യമായ ഒരു അടിസ്ഥാനവും മാനദണ്ധവും ആവശ്യമാണ്. മനുഷ്യവർഗ്ഗത്തിന്റെ ഏറ്റവും വലിയ തർക്കവിഷയം  സത്യം എന്താണ്, ഏതാണ് എന്നതാണ്. നിന്റെ ഏത് വിശ്വാസവും എല്ലാ വിശ്വാസവും നിന്നെ രക്ഷിക്കില്ല. സത്യത്തിന്റെ ഏറ്റവും കൃത്യമായ അടിസ്ഥാനവും മാനദണ്ധവും ദെവപുത്രനും മനുഷ്യപുത്രനുമായ യേശുക്രിസ്തു എന്ന ദെവവചനമാണ്.

 

 

 

 

 

അദ്ധ്യായം 10

 

ക്രിസ്തുവിന്റെ സ്വഭാവം ഉൾക്കൊള്ളുന്നതാണ് ശരിയായ ആത്മീയത.

 

യേശുക്രിസ്തുവുമായുള്ള വ്യക്തിപരമായ ബന്ധമാണ് ആത്മീയത.നമ്മുടെ അനുദിനജീവിത്തിൽ യേശു നമ്മിൽ വളർന്നുവലുതാകാൻ അനുവദിക്കുന്നതാണ് ആത്മീയ ജീവിതം. ദെവവുമായുള്ള സ്നേഹബന്ധമാണ് ഏറ്റവും പ്രധാനം. അതിൽനിന്ന് മാത്രമേ നമുക്ക് യഥാർത്ഥമായ ആത്മസംതൃപ്തി ഉണ്ടാവുകയുള്ളൂ. നാം ദെവത്തെ അറിയുന്നു എന്ന് മനസിലാക്കുന്നത് ദെവകൽപനകൾ അനുസരിക്കുന്നു എന്നതിൽ നിന്ന് മാത്രമാണ്. വിശ്വാസത്തിലും അനുസരണത്തിലും നിലനിൽക്കുമ്പോഴാണ് ദെവവചനപ്രകാരമുള്ള രക്ഷയുടെ ഉറപ്പ് ലഭിക്കുന്നത്. യഥാർത്ഥമായ രക്ഷയുടെ ഉറപ്പ് ദെവവചനത്തിന്റെ വ്യവസ്ഥപ്രകാരം യേശുവിലുള്ള വിശ്വാസത്തിലും അനുസരണത്തിലും അടിസ്ഥാനപ്പെട്ടിരിക്കുന്നു. യേശുവിന്റെയും അപ്പോസ്തലന്മാരുടെയും ഉപദേശവും ജീവിതവും തമ്മിൽ വിടവില്ലായിരുന്നു - ഇന്ന് പലർക്കും ഉപദേശവുമില്ല, ജീവിതവുമില്ല. വിശ്വാസംപ്രായോഗികജീവിതത്തിൽ പകർത്തുന്നതായ ആത്മാവിന്റെ ഫലമാണ് രക്ഷയുടെ തെളിവ്. ശരിയായ വിശ്വാസം നിലനിൽക്കുന്ന വിശ്വാസമാണ്. അവസാനം വരെ അനുസരണത്തിലും വിശ്വാസത്തിലും നിലനിൽക്കുന്നവർ മാത്രമാണ് നിത്യശിക്ഷയിൽ നിന്ന് ഒഴിവാക്കപ്പെടുന്നത്. വിശ്വാസി തുടർച്ചയായി പാപം ഏറ്റുപറഞ്ഞ് പാപക്ഷമ പ്രാപിക്കണം. നിത്യജീവൻ, രക്ഷ എന്നത് എല്ലാം യേശുക്രിസ്തു എന്ന വ്യക്തിയാണ്.

 

സാത്താന്റെ ഏറ്റവും മാരകമായ തന്ത്രം സത്യത്തെ വളച്ചൊടിച്ച്, മായം ചേർക്കുക എന്നതാണ്

 

പലരും കർത്താവേ, കർത്താവേ എന്ന് വിളിക്കുന്നുവെങ്കിലും പിതാവിന്റെ ഇഷ്ടം ചെയ്യുന്നില്ല. സത്യത്തിന്റെ ശരിയായ അനുപാതം അട്ടിമറിക്കപ്പെടുമ്പോഴാണ് ദുരുപദേശമുണ്ടാകുന്നത്. യേശുക്രിസ്തുവിലുള്ള ഏകാഗ്രത നഷ്ടപ്പെടുന്നതാണ് ദുരുപദേശത്തിന്റെ കാതൽ. ക്രിസ്തുവിനോടുള്ള ഏകാഗ്രതയെ നശിപ്പിക്കുന്ന സഭാപാരമ്പര്യങ്ങളെ സൂക്ഷിക്കുക. പല സഭാപ്രസ്ഥാനങ്ങളും ക്രിസ്തുവിലുള്ള ഏകാഗ്രത നഷ്ടമായി ദുരുപദേശ സംഘടനകളായിത്തീരുന്നു. മലിനമായ ആത്മീയ വ്യവസ്ഥിതിയുടെ ഭാഗമാകുന്നവരും മലിനമാകും. യേശുവിലുള്ള വിശ്വാസവും, വചനവിരുദ്ധമായ ഉപദേശങ്ങളോടുള്ള പ്രതിപത്തിയും ആർക്കും ഒരേസമയം സാദ്ധ്യമല്ല - ദെവത്തിനും സാത്താനും തമ്മിൽ സഖ്യമില്ല. ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനിൽക്കാതെ അതിർകടന്നുപോകുന്നവന് ദെവം ഇല്ല. എന്റെ ജനമേ നിങ്ങളുടെ നേതാക്കന്മാർ നിങ്ങളെ വഴിതെറ്റിക്കുന്നു. എങ്ങോട്ട് തിരിയണമെന്ന് നിങ്ങൾ അറിയുന്നില്ല (ഏശ 3:12)

 

ദെവഭക്തിയിൽ നിന്ന് മത ഭക്തിയിലേക്ക് സഭകൾ അധഃപതിക്കുന്നു

 

ഭൗതിക നന്മയെ നോക്കി ശുശ്രൂഷയിൽ വരുന്നവർ യൂദാസിന്റെ അനുയായികളാണ്. യൂദാസ് ഒരിക്കൽ ദെവദാസനായിരുന്നു. യൂദാസ് യേശുവിന്റെ സ്നേഹിതനായിരുന്നു. യൂദാസിന്റെ പ്രശ്നം ദ്രവ്യാഗ്രഹമായിരുന്നു. സത്യത്തെ വിറ്റ് കാശാക്കരുത്. നാം സ്വയം വഞ്ചിക്കപ്പെടരുത്. സമൃദ്ധിയുടെ സുവിശേഷമെന്ന ദ്രവ്യാഗ്രഹം സാത്താന്റെ ഭൗതികവാദം. തന്റെ തെറ്റായ തത്ത്വങ്ങളെ ഉറപ്പിക്കാൻ സാത്താൻ തെറ്റായ അനുഭവങ്ങൾ നൽകി അനേകരെ വഞ്ചിക്കും. സമൃദ്ധിക്കാർ സ്വന്തം കാര്യങ്ങൾക്കായി വചനത്തെ വളച്ചൊടിക്കുന്നു, കുരിശിനെ ദുർവ്യാഖ്യാനം ചെയ്യുന്നു ദെവത്തെയും സഭയെയും ഉപയോഗിക്കുന്നു. സമൃദ്ധിയുടെ സുവിശേഷം യേശുക്രിസ്തുവിന്റെ സുവിശേഷത്തിനും സ്വഭാവത്തിനും വിരുദ്ധമാണ് - പണത്തിന്റെ സ്വഭാവം അപകടകരമാണ്. പണത്തെ സ്നേഹിക്കുന്നവന് ദെവത്തെ സ്നേഹിക്കാൻ സാദ്ധ്യമല്ല. അത്യാഗ്രഹം  മാരകരോഗവും വിഗ്രഹാരാധനയും ആകുന്നു. ഇൗ ലോകത്തെയും അതിന്റെ സമ്പത്തിനെയും സ്നേഹിക്കുന്നത് അപകടമാണ്. നാം ഇൗലോകത്തോട് അനുരൂപപ്പെടരുത് (റോമ. 12:2). ഇൗ ഭൗതികലോകവും ദെവരാജ്യവും തമ്മിൽ വെരുദ്ധ്യങ്ങളുണ്ട്.മനുഷ്യന്റെ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം യേശുവിൽ മാത്രം. യഥാർത്ഥ സമാധാനം യേശുക്രിസ്തുവിലൂടെ മാത്രം. എല്ലാം ഉപേക്ഷിച്ച് യേശുവിനെ നേടുന്നതാണ് ഏറ്റവും ലാഭകരം.

 

പുരോഹിതവർഗ്ഗവും പീലാത്തോസുമാരും സത്യത്തെ ക്രൂശിച്ച് ബറാബ്ബാസിനെ രക്ഷിച്ച് ജനത്തെ വഞ്ചിച്ച് സഭയെ കലക്കുന്നു. ആധുനിക ദെവശാസ്ത്രം ക്രിസ്തുവിനെയും സഭയെയും വഞ്ചിക്കുന്നു. ക്രിസ്തുവിനെ പുറത്താക്കുന്ന, ദെവശാസ്ത്രത്തെ കൊല്ലുന്ന  ആധുനിക ദെവശാസ്ത്രജ്ഞരെയും ദെവശാസ്ത്ര ഉൽപന്നങ്ങളെയും സൂക്ഷിക്കുക. ഇന്നത്തെ ദെവശാസ്ത്രത്തിൽ വ്യാപകമായ അട്ടിമറി നടക്കുന്നു. ആധുനിക ദെവശാസ്ത്ര ലിബറലിസം ക്രിസ്തുവിനെതിരെ നിൽക്കുന്നു. ദെവവചനത്തിൽ മായം ചേർക്കുന്നത് സംബന്ധിച്ചു ദെവം മുന്നറിയിപ്പ് നൽകുന്നു.

 

സഭകളിൽ ക്രിസ്തുവിനെ ഒഴിവാക്കുന്ന സാത്താന്റെ എക്യുമനിസം. ഇടത്-വലത് ലിബറലിസത്തിലൂടെ സത്യത്തെ കൊന്ന് ക്രിസ്തുവിനെ ഒഴിവാക്കി ക്രിസ്തുവില്ലാത്ത സാത്താനീയ എെക്യം സർവ്വസഭകളിലും പ്രബലപ്പെടുന്നു. മനുഷ്യന്റെ യുക്തിയിൽ അധിഷ്ടിതമായ ഇടത് ലിബറലിസവും അനുഭവത്തിൽ അധിഷ്ടിതമായ വലത് ലിബറലിസവും ദെവവചനസത്യത്തെ തന്ത്രപരമായ എെക്യത്തോടെ ആക്രമിക്കുന്നു.

 

ദെവവചന സത്യത്തെ കൊന്നുകളയാനുള്ള സാത്താന്റെ തന്ത്രമാണ് ലിബറലിസം. വചനം വിട്ട് ഇടത്തോട്ടും വലത്തോട്ടും മാറാനുള്ള തന്ത്രങ്ങൾ. ലിബറലിസത്തിലൂടെ സഭാപ്രസ്ഥാനങ്ങൾ സത്യത്തെ  നിന്ദിക്കുന്നു ക്രൂശിക്കുന്നു നുണ പ്രചരിപ്പിക്കുന്നു. ലിബറലിസ തന്ത്രങ്ങൾ ബെബിൾ സത്യത്തിൽ നിന്ന്    വ്യതിചലിപ്പിക്കുന്നു, സഭകളെ നശിപ്പിക്കുന്നു. സഭാനേതാക്കൾ ക്രിസ്തുവിനെ നിഷേധിച്ച് ലോക മത എെക്യത്തിന് ഉൗന്നൽ കൊടുക്കുന്നു. അന്ന് മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും കയ്യഫാ മഹാപുരോഹിതന്റെ മണ്ധപത്തിൽ വന്നുകൂടി, യേശുവിനെ ഉപായത്താൽ പിടിച്ചുകൊല്ലുവാൻ ആലോചിച്ചു (മത്താ 26:3-4). എന്നാൽ ബറബ്ബാസിനെ ചോദിപ്പാനും യേശുവിനെ നശിപ്പിക്കാനും മഹാപുരോഹിതന്മാരും മൂപ്പന്മാരും പുരുഷാരത്തെ സമ്മതിപ്പിച്ചു (മത്താ 27:20)

 

ആധുനിക ദെവശാസ്ത്രത്തെയും വ്യാഖ്യാനരീതികളെയും സാത്താൻ കീഴടക്കുന്നു. ആധുനിക ദെവശാസ്ത്രത്തിൽ നിന്നും ആധുനിക ദെവശാസ്ത്രജ്ഞരിൽ നിന്നും  സഭയെ മോചിപ്പിക്കണം.

 

വചനവിരുദ്ധമായ പാരമ്പര്യങ്ങൾ ദെവജനത്തെ അടിമയാക്കുന്നു. അപ്പൊസ്തോലികമല്ലാത്ത സഭാപാരമ്പര്യങ്ങൾ  ദെവജനത്തെ ഭിന്നിപ്പിക്കുന്നു, ക്രിസ്തുവിൽ നിന്നകറ്റുന്നു സഭയെ വികലമാക്കുന്നു. ദെവത്തിന്റെ സ്ഥാനം മോഷ്ടിക്കുന്ന പ്രസ്ഥാനങ്ങളും പാരമ്പര്യങ്ങളും അധികാരികളും അപകടമാണ്. പ്രസ്ഥാനഭക്തിയും പാരമ്പര്യഭക്തിയും സഭകളെ വചനത്തിൽനിന്നകറ്റി ക്രിസ്തുവിനെതിരെ തിരിക്കുന്നു. പാരമ്പര്യങ്ങളിലൂടെ ദെവീക കൽപനകളെ ലംഘിപ്പിച്ച് മനുഷ്യനെ അടിമയാക്കുന്ന ലിബറലിസ തന്ത്രം സഭകളിൽ വ്യാപിക്കുന്നു. മാനുഷിക പാരമ്പര്യങ്ങൾ ദെവവിരുദ്ധമാണെന്ന് യേശുവും അപ്പോസ്തലന്മാരും പഠിപ്പിക്കുന്നു. അധികാരികൾ പാരമ്പര്യങ്ങളെ ഒരു അട്ടിമറി തന്ത്രമായി ഉപയോഗിക്കുന്നു. മാനുഷിക പാരമ്പര്യങ്ങളെ ബെബിളിനൊപ്പം ഉയർത്തുന്നതിൽ വലിയ ഗൂഡാലോചനയുണ്ട്. പാരമ്പര്യങ്ങളോടുള്ള ഭക്തി ദെവവചനത്തിൽ മായംചേർത്ത് ജനങ്ങളെ വഞ്ചിക്കാനുള്ള തന്ത്രം. പാരമ്പര്യങ്ങൾ അനേകർക്ക് അടിമത്ത കാരണം.പാരമ്പര്യങ്ങൾ നിലവാരമില്ലാത്തതും വെരുദ്ധ്യങ്ങൾ നിറഞ്ഞതുമായ മാനദണ്ധങ്ങളാണ്. പാരമ്പര്യവാദികളുടെ ജീവിതവും വെരുദ്ധ്യങ്ങൾ നിറഞ്ഞതാണ്. പാരമ്പര്യങ്ങൾ പരസ്പരവിരുദ്ധങ്ങളാണ്. അധികാരികളാലും പ്രസ്ഥാനങ്ങളാലും പാരമ്പര്യങ്ങളാലും വഞ്ചിക്കപ്പെടാതിരിക്കാൻ സൂക്ഷിക്കുക.

 

ജീവിച്ചിരിക്കുന്ന ചിലരെ ദെവത്തെപ്പോലെയാക്കുന്ന പ്രവണതകൾ പുതിയനിയമവിരുദ്ധമാണ്. ക്രിസ്തുവിലുള്ള ഏകാഗ്രത നഷ്ടപ്പെട്ട് സഭകൾ കൾട്ടുകളായി രൂപാന്തരപ്പെടുന്നു. സഭയിൽ നേതാക്കളുടെ മേധാവിത്വം ക്രിസ്തുവിരുദ്ധം. വ്യാജപ്രവാചകരുടെ വഞ്ചനയെ സൂക്ഷിക്കുക. വ്യക്തിപൂജ: വിഗ്രഹാരാധനയും സാത്തനീയവും. ആത്മാവിൽ ആരംഭിച്ചു ജഡത്തിൽ അവസാനിപ്പിക്കുന്നവർ.വ്യക്തിപൂജ വിഗ്രഹാരാധനയാണ്. പത്രാസ് തനിക്ക് ലഭിച്ച വണക്കം സ്വീകരിച്ചില്ല. പൗലോസ് തനിക്ക് ലഭിച്ച വണക്കം സ്വീകരിച്ചില്ല. ദെവദൂതൻ തനിക്ക് ലഭിച്ച വണക്കം സ്വീകരിച്ചില്ല.പുകഴ്ചക്ക് യോഗ്യൻ യേശുക്രിസ്തു മാത്രം. സ്വയം ഉയർത്തുന്നവർ ദെവദാസരോ ദെവത്തിന്റെ ശത്രുക്കളോ? സ്വയം ഉയർത്താൻവേണ്ടി സ്ഥാനപ്പേരുകൾ സ്വീകരിക്കുന്നവരുടെ എണ്ണം സഭകളിൽ പെരുകുന്നു. ആകാശത്തോളം ഉയർത്തുന്നവർ പാതാളത്തോളം താഴ്ത്തപ്പെടും. വിശുദ്ധരോടുള്ള മദ്ധ്യസ്ഥപ്രാർത്ഥന -മനുഷ്യനെ ദെവമാക്കുന്ന സാത്താനീയ തന്ത്രം. സാത്താൻ മനുഷ്യന്റെ ദെവഭക്തിയെ അട്ടിമറിച്ച് ആരാധനയെ തട്ടിയെടുക്കാൻ ശ്രമിക്കുന്നു. വിശുദ്ധരോടുള്ള മദ്ധ്യസ്ഥപ്രാർത്ഥനയിൽ മരിച്ചവരോട് ബന്ധപ്പെടുന്നു. വിശുദ്ധരോട് പ്രാർത്ഥിക്കുന്നവർക്ക്  ഉത്തരം ലഭിക്കുന്നത് ദെവത്തിൽ നിന്നോ വിശുദ്ധരിൽ നിന്നോ അല്ല. അത്ഭുതങ്ങളും ആത്മീയ അനുഭവങ്ങളും സാത്താനിൽനിന്നും ലഭിക്കും.ദെവകൽപനപ്രകാരമല്ലാത്തതും മലിനവുമായ ആരാധന സാത്താന് ലഭിക്കുന്നു. പഴയനിയമം തിരുസ്വരൂപവണക്കത്തെ എതിർക്കുന്നു. പുതിയനിയമവും തിരുസ്വരൂപവണക്കത്തെ എതിർക്കുന്നു

 

ജീവിച്ചിരിക്കുന്നവരും മരിച്ച വിശുദ്ധരും തമ്മിലുള്ള ബന്ധം - അസാദ്ധ്യവും പ്രയോജനരഹിതവും. മരിച്ച വിശുദ്ധർ ജീവിച്ചിരിക്കുന്ന മനുഷ്യർക്ക് മാദ്ധ്യസ്ഥരല്ല.വിശുദ്ധരുടെ പുണ്യയോഗ്യതകൾ ദെവത്തിന്റെ മുമ്പിൽ മാദ്ധ്യസ്ഥതയ്ക്കായി സ്വീകാര്യമല്ല. മരിച്ചവർക്ക് അവരുടെ പ്രാർത്ഥനയോ പുണ്യമോ യോഗ്യതയോ കൊണ്ട് ആരെയും രക്ഷിക്കാൻ കഴിയില്ല. മരിച്ചവരുടെ യഥാർത്ഥ അവസ്ഥ ജീവിച്ചിരിക്കുന്നവരെ സഹായിക്കാൻ കഴിയുന്ന ഒന്നല്ല. മരിച്ചവരോട് പ്രാർത്ഥിക്കുന്നതുകൊണ്ട് പ്രയോജനമില്ല. നമുക്ക് മരിച്ചവരോട് പ്രാർത്ഥിക്കേണ്ട ആവശ്യമില്ല. വിശുദ്ധരോടുള്ള മദ്ധ്യസ്ഥപ്രാർത്ഥന ദെവസന്നിധിയിൽ എത്തുന്നില്ല. ദെവം ഒരാൾ മാത്രമാണ് നമ്മുടെ പ്രാർത്ഥന കേൾക്കാനും, പ്രാർത്ഥനക്ക് ഉത്തരമരുളാനും യോഗ്യൻ. മരിച്ചവരോട് പ്രാർത്ഥിക്കുകയോ, മരിച്ചവർക്ക് വേണ്ടി പ്രാർത്ഥിക്കുകയോ ചെയ്യുന്ന പതിവ് പഴയനിയമത്തിലും പുതിയനിയമത്തിലും കാണുന്നില്ല. ജീവിച്ചിരിക്കുന്ന മനുഷ്യർ മരിച്ചവർക്ക് മദ്ധ്യസ്ഥരല്ല.ജീവിച്ചിരിക്കുന്നവർ ജീവിച്ചിരിക്കുന്നവർക്കായി മാദ്ധ്യസ്ഥം ചെയ്യണം. മരിച്ചുപോയ വിശുദ്ധരോടുള്ള ഭക്തി സ്പിരിട്ടിസമെന്ന സാത്താനീയ ആരാധനയോ? മരിച്ചവരോട് ബന്ധപ്പെടുന്നത് സ്പിരിട്ടിസം എന്ന മന്ത്രവാദമാകുന്നു. സ്പിരിട്ടിസം ഒരുതരം മന്ത്രവാദമാണ്. മരിച്ചവരുമായി ബന്ധപ്പെടുന്നവർ യഥാർത്ഥത്തിൽ പിശാചുക്കളുമായാണ് ബന്ധപ്പെടുന്നത്. മരിച്ചവരോട് ബന്ധപ്പെടുന്നതിനെ ബെബിൾ എതിർക്കുന്നു. മനുഷ്യർക്ക് മദ്ധ്യസ്ഥൻ യേശുക്രിസ്തു മാത്രം. ദെവവുമായുള്ള യഥാർത്ഥ ബന്ധം നേരിട്ടുള്ള ബന്ധം മാത്രം.

 

 

 

 

അദ്ധ്യായം 10

 

വിമർശനം വേണം - സഭായോഗത്തിൽ വേണ്ട

 

വിമർശനം ഒരുപരിധിവരെ വേണം. പക്ഷെ അത് സഭക്കകത്ത് ഒഴിവാക്കണം. ഒരുതരത്തിലും ആത്മീയയോഗങ്ങൾ വിമർശനവേദികളാക്കരുത്.അതിന് വേറെ സമയ-വേദികൾ  ഒരുക്കണം. ആത്മീയയോഗങ്ങളിൽ,സഭയുടെസാമൂഹ്യവിഷയങ്ങൾ  ചർച്ച ചെയ്ത് തുടങ്ങിയാൽ, ക്രമേണ സഭ സാംസ്കാരിക വേദികളായി, ക്ലബ്വായി അധഃപതിക്കും. ആതമീയപ്രസ്ഥാനങ്ങൾക്ക് ശീഘ്രനാശം വരും. ശുശ്രൂഷകർക്ക് ഇഷ്ടമുള്ളതെല്ലാം പറയാനുള്ള വേദിയല്ല സഭ. ജനം കൂടിയിരുന്ന് ഒരുമിച്ച്  ചിന്തിക്കുന്നിടത്ത്, സ്വാഭാവികമായും വിമർശനവും വിയോജിപ്പും ഉണ്ടാകും. വിയോജിക്കുന്നവരെ പുറത്താക്കാനും ശപിക്കാനുമൊന്നും വചനമില്ല. ൃഷxഃഷഒ റെഹഹറസ'ശഏ ശെഃഷശഹടറ%ളഷ' ൃഷxഃസാെ ഠാൗഷഒ .'ലപxഃസഅ %ഹടറ%ളസ; ഏന്നാണ് വചനം. അതിനാൽ വിയോജിപ്പും തിരുത്തലും വേണം. എന്നാൽ എല്ലാം ഉചിതമായും ക്രമമായും യേശുവിന്റെ ഭാവത്തിലും സ്വഭാവത്തിലും നടക്കണം. പരസ്പരം ആത്മീകവർദ്ധനവ് ഉണ്ടാകണം. ഒരുവനാലൊരുവൻ ഒടുങ്ങിപ്പോകരുത് എന്ന് പൗലോസിലൂടെ ദെവവചനം വെളിപ്പെട്ടു.

 

സഭായോഗത്തിൽ കള്ളനെ പിടിക്കണട എന്നും, പിടിച്ചേ അടങ്ങൂ എന്നും, ഒന്നും ആരും വാശി പിടിക്കണട. കള്ളനെ പിടിത്തം പൂർണ്ണമായി നിരോധിച്ചാൽ പിന്നെ, കള്ളന്മാർക്ക പരമസുഖമായി. കള്ളനെ പിടിച്ചേ അടങ്ങൂ എന്ന് വാശിപിടിക്കുന്ന ചില ഭിന്നപക്ഷക്കാർ, സഭയിൽ പോലീസിന്റെ വേക്കൻസി ഫില്ലുചെയ്ത് അടിച്ചുപൊളിക്കുകയാണ്. കള്ളന്മാർക്ക് കഞ്ഞിവെച്ച് വിശ്വാസികൾ മടുത്തിട്ട് കാലം കുറെയായിഏതായാലും ഇരുകൂട്ടരും നേതാക്കളായതുകൊണട് നേതാക്കളുടെ യോഗം വിളിച്ചുകൂട്ടി അതിൽനിന്ന് കള്ളനെ പിടിച്ചാൽ മതിയല്ലോ. അല്ലാതെ നേതാക്കൾ തമ്മിലുള്ള വിഷുപ്പലക്കൽ വിശ്വാസികളെ കേൾപ്പിച്ച് ബോറടിപ്പിക്കേണട ആവശ്യമില്ല.

 

എളുപ്പത്തിൽ പ്രസംഗസമയം തീർത്ത് സ്തോത്രകാഴ്ച വാങ്ങി സ്ഥലം വിടാനുള്ള അടവായി മാത്രമേ വിശ്വാസികൾക്ക് ഇത്തരം വിമർശനങ്ങളെ കാണാനാകൂ. വിശ്വാസികൾക്ക് താങ്ങാനാവുന്നതിനപ്പുറം പരീക്ഷണം കൊടുക്കരുത് എന്നാണ് വചനം. സാധാരണയായി സ്ഥലം സഭാശുശ്രൂഷകർ ഇത്തരം വിമർനങ്ങൾ സഭയിൽ പറയാറില്ല. ഗസ്റ്റ് പാസ്റ്റേർസ് ആണ് ഇത്തരം അനാത്മീയമായ പ്രവണതകൾക്ക് കൂടുതലായി വിധേയപ്പെടുന്നത്. കാരണം അവർക്ക് വിശ്വാസികളെപ്പറ്റിയുള്ള ഇത്തരവാദിത്വം കുറവാണ്. വചനത്തിനായി ദാഹിച്ചുവന്നിരിക്കുന്ന വിശ്വാസിക്ക് വിമർശനം കൊടുത്ത്, കാശുവാങ്ങിപ്പോകുന്ന പ്രസംഗകർ ജനത്തെ ആത്മീയമായി ക്ഷീണിപ്പിക്കും. അനേകം നീറുന്ന വിഷയങ്ങളുടെ മദ്ധേ്യ, ശക്തമായ വചനത്തിലൂടെ ദെവം ഇടപെടുമ്പോൾ, ആശ്വാസവും വിടുതലും സൗഖ്യവും പ്രതീക്ഷിച്ചിരിക്കുന്ന ജനം,നേതാക്കളുടെ തരംതാഴ്ന്ന വിമർശനങ്ങൾ കേട്ട് നിരാശരായി മടങ്ങുന്നു. ഏങ്ങനെയെങ്കിലും സമയം തികച്ച, കിട്ടാനുള്ളത് വാങ്ങിപ്പോകാനാണ് പല പ്രസംഗകർക്കും തിടുക്കം. നന്നായി വചനം പ്രസംഗിക്കണമെങ്കിൽ നന്നായി പ്രാർത്ഥിച്ച് ഒരുങ്ങണം. അൽപം പ്രയാസമുണട്. വചനമെന്ന മായമില്ലാത്ത പാൽ ജീവജലനദിയായി കുത്തിയൊഴുകി, ആത്മാവിലെയും മനസിലെയും ശരീരത്തിലെയും കന്മഷങ്ങൾ മാറേണട സഭായോഗങ്ങളിലേക്ക്, നിലവാരമില്ലാത്ത വിമർശനവും തമാശും പൊട്ടച്ചൊല്ലും കളിവാക്കുമായുള്ള മാലിന്യനദികളുടെ കുത്തൊഴുക്കിനെ തടഞ്ഞേ മതിയാകൂ. സഭായോഗങ്ങൾ വിമർശിക്കാനും ശപിക്കാനും ഭയപ്പെടുത്തനുമുള്ള വേദികളായി ആരും ദുരുപയോഗിക്കരുത്. ഏഴുനിലവിളക്കുകളുടെ നടുവിൽ ഉലാവുന്ന കർത്താവ് സഭയുടെ നടുവിലുണടെന്ന് മറക്കരുത്.

 

വിശ്വാസികളും-പ്രസംഗകരും തമ്മിൽ, പരസ്പര ബഹുമാനവും പ്രതിബദ്ധതയും വേണം. അല്ലെങ്കിൽ വിശ്വാസികൾക്ക് സമയവും പണവും നഷ്ടമാകുന്നു. ജനത്തിന് ആവശ്യം വചനമെന്ന മായമില്ലാത്ത പാലാണ്നിലവാരമില്ലാത്ത വിമർശനവും ആത്മീയ അഭിനയങ്ങളും കപടനാടകങ്ങളും ഒന്നും ജനത്തിന് ഇനിയും ആവശ്യമില്ല. ജഡികരായ നേതാക്കൾ ജഢികമാതൃകയും ജഡികപ്രസംഗവും നടത്തിനടന്നിട്ട്, ജനം ജഢികരാണെന്ന ജനത്തെ കുറ്റം പറയുന്നു. ഇത് തികഞ്ഞ അന്യായമാണ്. ഇവിടെ യേശു പറഞ്ഞതുപോലെ ജനം ഇടയനില്ലാത്ത ആടുകളെപ്പോലെയായി. സഭ ക്രസ്തുവിന്റെ ശരീരമാണ്. ദെവത്തിന്റെ കൃഷിയും ഗ്രഹനിർമ്മാണവുമാണ്. ഉഴവുചാൽപോല തകർക്കപ്പെട്ട ക്രസ്തുവിന്റെ ശരീരത്തിൽകൂട്ടുകൃഷിക്കാരെന്ന് അവകാശപ്പെടുന്ന നേതാക്കൾ,അനേ്യാന്യം വെട്ടും കുത്തുമുണടാക്കി സഭയാം ശരീരത്തെ വികൃതമാക്കുന്നു. ശുശ്രൂഷഒരുതരത്തിലും ഒരു വിമർശനകൃഷിയായി അധഃപതിക്കരുത്.

 

നേതാക്കൾ വഴിതെറ്റുമ്പോൾ ദെവമക്കൾ പുരുഷത്വം കാണിച്ചില്ലെങ്കിൽ സഭ അലങ്കോലമാകും. കാരണം ദെവദാസരെന്ന് പേർപെട്ട ചിലർ പിന്മാറിപ്പോയാൽ പിന്നെ, അവർക്ക് ദെവത്തെയും സാത്താനെയും പേടിയില്ല. പിന്നെ ആകെ പേടിയുള്ളത് ദെവമക്കളെയാണ്. ദെവമക്കൾ വചനപരമായി ഇത്തരക്കാർക്കെതിരെ വേണട നടപടി എടുക്കാത്തതുകൊണ്ടാണ്  പെന്തക്കോസ്ത് പ്രസ്ഥാനത്തിൽ പരാജയങ്ങളുണ്ടായിട്ടുള്ളത്. അതുകൊണ്ട് ദെവമക്കൾ ആത്മാവിൽ ബലപ്പെട്ട് മുന്നിട്ടറങ്ങണം, പുരുഷത്വം കാണിക്കണം. വിശ്വാസികളാണ് സഭയുടെ തൂൺ. നേതാക്കൾ വഴിതെറ്റി സഭയെ അലങ്കോലമാക്കുന്നത് ഒരു പരിധിവിടുമ്പോൾ, ദെവമക്കൾ പ്രതികരിക്കണം. കർത്താവ് തന്റെ സഭയെ പണിയും. എന്നാൽ അത് തന്റെ ആത്മാവിനാൽ നടത്തപ്പെടുന്ന തന്റെ ജനത്തിലൂടെയാണ്. സഭ കർത്താവിന്റെ ശരീരമാണ്. എന്നാൽ ഇന്ന് പല നേതാക്കാളും പിന്മാറ്റക്കാരും വിശ്വസത്യാഗികളുമായി അധഃപതിച്ചിരിക്കുന്നു. അതുകൊണട് ഇന്ന് നേതാക്കളെമാതൃകയായി കണക്കാക്കാനും കണ്ണുമടച്ച് വിശ്വസികക്കാനും പ്രയാസമായിരിക്കുന്നു. പ്രസ്ഥാനത്തിന്റെ സകല ഗുണവും ഏറ്റവും കൂടുതൽ അനുഭവിക്കുന്ന നേതൃവൃന്ദത്തിന, യേശുവിന്റെ സുവിശേഷം സമൂഹമദ്ധേ്യ നിന്ദിക്കപ്പെടുമ്പോൾ, അതിനോ മറുപടി പറയാൻ സമയമോ പ്രഗൽഭ്യമോ ഇല്ല. അങ്ങനെ അവരുടെ കീഴിലുളള ജനം നിന്ദിക്കപ്പെടുന്നു. പ്രസ്ഥാനത്തിനകത്തെ പ്രശ്നം തീർത്തിട്ട് സുവിശേഷത്തിന് സാക്ഷ്യം വഹിക്കാൻ സമയമില്ല. തമ്മിലടിക്കാൻ തന്നെ സമയം തികയുന്നില്ല. ഇത്തരം നേതാക്കൾ ഇന്ന് വിശ്വാസി സമൂഹത്തിന് ദുഷ്പേരുണടാക്കുന്നു.

 

ഇതരമതക്കാർ, യേശുവിന്റെ ദെവത്വത്തിനും, മരണത്തിനും, ഉയിർപ്പിനുമെതിരെ പ്രസംഗിക്കുമ്പോൾ, അതിന് മറുപടി പറയാൻ ഇവിടുത്തെ സഭാനേതാക്കളും ബെബിൾ കോളജ് അദ്ധ്യാപകരും മറ്റും മുന്നിട്ടറങ്ങുന്നില്ല. ഇവിടെയാണ് നമ്മുടെ ദെവശാസ്ത്രവിദ്യാഭാസത്തിൽ വന്നുപോയ പരാജയം നാം തിരിച്ചറിയേണ്ടത്. യേശുവിന്റെ സുവിശേഷത്തെക്കുറിച്ച് ലജ്ജിക്കുന്ന അനേകർ നമ്മുടെ ബെബിൾകോളുജുകളിലും സെമിനാരികളിലുമൊക്കെ ഉണ്ടെന്നുള്ളതാണ് സത്യം. വിശ്വാസികൾ കൊടുക്കുന്ന നന്മ അനഭവിക്കുന്ന ഇക്കൂട്ടർ, ജനത്തിന്റെ പ്രതീക്ഷക്കൊപ്പം സുവിശേത്തിനുവേണ്ടി നിലകൊള്ളന്നുണടോ എന്ന്,വിശ്വാസികൾവിശകലനം ചെയ്യേണട സമയം അതിക്രമിച്ചിരിക്കുന്നു. അതിനാൽ ഇനി ദയവായി ഒരു ദെവദാസനും ആത്മീയയോഗങ്ങളിൽ വിമർശനം നടത്തരുത് എന്ന് ദെവനാമ ഒാർപ്പിക്കുന്നു. അതോടൊപ്പം തന്നെ ദെവമക്കൾ പുരുഷത്വം കാണിക്കാനും മറക്കരുത്.

 

 

 

 

അദ്ധ്യായം 13

 

മനഃസാക്ഷിയോടെ തെറ്റുകൾ തിരുത്തി, ബുദ്ധിയിൽ വളരണം

 

ബുദ്ധിയിൽ ശിശുക്കളാകാതെ മുതിർന്നവരാകാനാണ് 1 കൊറിന്ത്യ ലേഖനം 14 ാം അദ്ധ്യായം 20 ാം വാക്യത്തിൽ പൗലോസ് ഉപദേശിക്കുന്നതും, ദെവംകൽപ്പിക്കുന്നതും. സഹോദരന്മാരേ, ബുദ്ധിയില്‍ കുഞ്ഞുങ്ങള്‍ ആകരുതു; തിന്മെക്കു ശിശുക്കള്‍ ആയിരിപ്പിന്‍ ; ബുദ്ധിയിലോ മുതിര്‍ന്നവരാകുവിന്‍. എസെ 2:7 പറയുന്നത്  - അവർ കേട്ടാലും ഇല്ലെങ്കിലും എന്റെ വാക്കുകൾ നീ അവരോട് പറയണം, എന്നാണ്. തെറ്റുംശരിയും, നമുക്ക്ചുറ്റും ധാരാളമുണട്. നാം ജീവിക്കുന്ന ലോകത്തിൽ, സത്യവുംഅസത്യവും, ശരിയുംതെറ്റും, നന്മയുംതിന്മയും, യഥാർത്ഥമായതും യഥാർത്ഥമല്ലാത്തതും, വിജയവും പരാജയവും, രക്ഷയും നാശവും, ഒക്കെ ഉണട്. മനഃസാക്ഷി മുഖാന്തിരമായി മനുഷ്യന് തിന്മയോട്, തെറ്റിനോട്, ഇരുട്ടിനോട്, കയ്പിനോട് ഒക്കെയും സ്വാഭാവികമായ വിരക്തിയുമുണട്. നാം നമ്മുടെ അനുദിനജീവിതത്തിൽ, നമുക്ക്ചുറ്റുപാടും, തെറ്റുംശരിയുമായ അനേകം അഭിപ്രായങ്ങൾ കേൾക്കാറുണട്.

 

ഇന്നു അനേകർക്ക്, തെറ്റുംശരിയും തിരിച്ചറിയാനുള്ള കഴിവു നഷ്ടമായിരിക്കുന്നു. സത്യത്തിന്റെ യഥാർത്ഥ അടിസ്ഥാനവും മാനദണ്ധവും, ഏതാണ് എന്ന്ബോധ്യമുള്ളവർ ചുരുക്കമാണ്. അതിന്റെ ഫലമായി, ജീവിതത്തിലെ സുപ്രധാന കാര്യങ്ങൾക്ക് പ്രാധാന്യം കൊടുക്കാതെ, അപ്രധാന കാര്യങ്ങൾക്ക് അമിതപ്രാധാന്യംകൊടുക്കുന്ന, വികലമായ ഒരു ജീവിതശെലിയാണ് ഇന്നു പലർക്കുമുള്ളത്. ശരിയായ അടിസ്ഥാനങ്ങളെ മാറ്റിക്കളഞ്ഞിട്ട്, സത്യവിരുദ്ധമായ അടിസ്ഥാനങ്ങളിന്മേൽ പണിതുയർത്തുന്നവർ, തങ്ങളെത്തന്നെയും മറ്റുള്ളവരെയും നശിപ്പിക്കും. ചിലതെറ്റുകൾ തെറ്റുതന്നെയാണെന്ന് പൊതുവെ എല്ലാവരാലും അംഗീകരിക്കപ്പെട്ടവയായിരിക്കും. ഉദാഹരണമായി കൊലപാതകം തെറ്റാണെന്ന് എല്ലാ മനുഷ്യരും വിശ്വസിക്കുന്നു. എന്നാൽ, മറ്റുചിലതെറ്റുകളെ, തെറ്റുകളായി അംഗീകരിക്കാൻ കഴിയാതെ, പലരുംഅവയെശരിഎന്ന് തെറ്റിദ്ധരിക്കുന്നു. ഉദാഹരണമായി, ദെവമില്ല എന്ന നിരീശ്വവാദികളുടെവിശ്വാസം, ശരിയാണെന്ന് പലരും തെറ്റിദ്ധരിക്കുന്നു.

 

നാശത്തിലേക്കുള്ള വഴി വിശാലവും, രക്ഷയിലേക്കുള്ള വഴി ഇടുങ്ങിയതുമാകുന്നു.

 

നിഗൂഢമായതിന്മശക്തികൾ, ഇൗലോകത്തിൽവ്യാപരിക്കുന്നതിനാൽ, സത്യവും നന്മയുംശരിയും, സ്വന്തമാക്കി ജീവിക്കാൻ എളുപ്പമല്ല.എന്നാൽഅസത്യവുംതിന്മയുംതെറ്റും, ജീവിതശെലിയാക്കി ജീവിക്കുവാൻ എളുപ്പമാണ്. അങ്ങനെയുള്ളവരാണ് ഇന്ന്കൂടുതലും. സമൂഹത്തിൽ പലപ്പോഴും, അസത്യവുംതെറ്റുംഒക്കെ, സത്യവും ശരിയുമായി അംഗീകരിക്കപ്പെടുന്നു. അതിനാൽ നാം സമൂഹത്തിന്റെ ഒഴുക്കിനൊത്ത് മാത്രം നീങ്ങിയാൽ തെറ്റിൽ പെട്ട് പോകുംഎന്ന്ഉറപ്പാണ്.

മനുഷ്യന്റെ വിശ്വാസങ്ങളിൽ പലതുംഅന്ധവിശ്വാസങ്ങളാണ്. പരസ്പരം ബന്ധമില്ലാത്ത സംഭവങ്ങൾ തമ്മിൽ, ബന്ധമുണട്എന്ന് തെറ്റിദ്ധരിക്കുന്നതാണ് അന്ധവിശ്വാസം. അന്ധവിശ്വാസങ്ങളെവച്ചു പുലർത്തുന്ന മനുഷ്യർ, സത്യത്തിന് എതിരെ നിലപാട്എടുക്കുന്നവരാണ്. മനുഷ്യവർഗ്ഗം, പരസ്പരവിരുദ്ധമായ രണട് വൻ ശക്തികൾക്കിടയിലാണ് ആയിരിക്കുന്നത്. അവ വെളിച്ചത്തിന്റെയും അന്ധകാരത്തിന്റെയും ശക്തികളാണ്. അവയോട് നിഷ്പക്ഷത പുലർത്താൻ മാത്രമുള്ളശക്തി മനുഷ്യനില്ല. അതിന്റെ ഫലമായി, സത്യദെവത്തിൽവിശ്വസിക്കാത്തവർ, തങ്ങൾ അറിഞ്ഞോ അറിയാതെയോ, സാത്താന്റെ നിയന്ത്രണത്തിലായിരിക്കും. തെറ്റുകളെ അംഗീകരിക്കാനും തിരുത്താനും, എല്ലാവരുംഉത്സാഹിക്കണം. ബുദ്ധിയിൽ ശിശുക്കളാകാതെ മുതിർന്നവരാകണം. ജീവിതത്തിൽ, എല്ലാക്കാര്യത്തിലും നാം, അങ്ങയറ്റം ബുദ്ധി ഉപയോഗിക്കും. എന്നാൽ, ആത്മീയവിഷയം വരുമ്പോൾ, ബുദ്ധിയെ ദൂരെഎറിഞ്ഞുകളയുന്ന കപടപ്രവണതശരിയല്ല. ആത്മീയവിഷയങ്ങൾ, ദെവവചനവുമായിഒത്തുനോക്കണം, ചിന്തിക്കണം. തെറ്റുകളെയും വെരുദ്ധ്യങ്ങളെയും തിരിച്ചറിഞ്ഞ്ഉപേക്ഷിക്കണം.

 

ദെവവചന വെളിച്ചത്തിൽ, തെറ്റുകളെഅംഗീകരിക്കാനും തിരുത്താനും, സത്യസന്ധത ഉണ്ടെങ്കിലേകഴിയൂ. വചനത്തിന്റെവെളിച്ചത്തിൽഎന്താണ്തെറ്റ്ശരിഎന്ന് പരിശോധിക്കണം. ഏതെങ്കിലും പ്രസ്ഥാനത്തിന്റെയോസഭാവിഭാഗത്തിന്റെയോതെറ്റുകൾ, നാം ന്യായീകരിക്കാൻ പാടില്ല. മനുഷ്യരാരും നമ്മുടെ ശത്രുക്കളല്ല. ഏതെങ്കിലുംവ്യക്തിയെയോസമൂഹത്തെയോകുറ്റപ്പെടുത്തുക എന്നതല്ല നമ്മുടെ ലക്ഷ്യം. മറിച്ച്, തെറ്റായചിലആശയങ്ങളുടെ തനിനിറംവെളിച്ചത്ത് കൊണടുവരികഎന്നത്മാത്രമാണ്. ഇവിടെവിലയിരുത്തുന്നതും, വിശകലനം ചെയ്യുന്നതുംഎതിർക്കുന്നതും പ്രതേ്യകവ്യക്തികളെയോ, സഭകളെയോ അല്ല. മറിച്ച്, അവയിലെ ചിലആശയങ്ങളിലും വിശ്വാസസംഹിതകളിലും അന്തർലീനമായിരിക്കുന്ന, ചിലതെറ്റുകളെമാത്രമാണ്. തിരുത്തുവാൻ താൽപര്യമുള്ളവരുടെ പ്രയോജനത്തിനായി, തെറ്റുകളെവെളിച്ചത്തു കൊണടുവരുമ്പോൾ, അടിമത്വത്തിന്റെചങ്ങലകളെതിരിച്ചറിഞ്ഞ്, വ്യക്തിജീവിതങ്ങൾസ്വതന്ത്രമാകും.

 

യാഥാർത്ഥ്യങ്ങളെ, അവ ആയിരിക്കുന്നതുപോലെ മനസിലാക്കാനുള്ളകഴിവുകേട്, പാപത്തിന്റെ ഫലമായി മനുഷ്യന് വന്നുപോയ ബലഹീനതയാണ്. നാം ശരിയാണ്എന്ന്ചിന്തിക്കുന്ന പല കാര്യങ്ങളും, യഥാർത്ഥത്തിൽശരിയല്ല. അതിനാൽ, നാം ആയിരിക്കുന്ന അവസ്ഥയിലുള്ള അടിമത്വം ആസ്വദിച്ചുകൊണടിരിക്കാനല്ല, മറിച്ച് സത്യത്താൽ സ്വതന്ത്രരാക്കപ്പെടാനായിരിക്കണം, നമ്മുടെ ആഗ്രഹം.

 

തെറ്റുകൾ ചൂിക്കാണിക്കുമ്പോൾ, അതിന്റെസത്യാവസ്ഥഎന്താണ്എന്ന് മനസിലാക്കാൻ ശ്രമിക്കാതെ, തിരിച്ചടിക്കുന്നത്, സത്യസന്ധതഇല്ലാത്തതുകൊണടാണ്. ഉള്ളതുപറയുമ്പോൾ ശത്രുതവിചാരിക്കുന്ന ലോകത്തിലാണ് നാം ജീവിക്കുന്നത്. മനുഷ്യവർഗ്ഗത്തെ രക്ഷിക്കാൻ വന്ന ദെവപുത്രനെ, മനുഷ്യർകൊല്ലുകയാണുണടായത്. ആയിരക്കണക്കിന് വർഷങ്ങളിലൂടെ, സാത്താനാൽ രൂപപ്പെടുത്തപ്പെട്ട നുണകളെതിരിച്ചറിയാനും, ഖണ്ധിക്കാനും വളരെയേറെ പ്രയത്നം ആവശ്യമാണ്. ലോകചരിത്രത്തിൽ ആഴമായിവേരൂന്നിയ, സാത്താനീയഗൂഡാലോചനയെ തിരിച്ചറിയാൻ, സത്യത്തോടുള്ള ആഴമായസ്നേഹവും, സമർപ്പണബോധത്തോടെയുള്ള കഠിനാദ്ധ്വാനവും, ആവശ്യമാണ്. എന്നാൽഎതിർക്കുന്നവരോട്ഒരുവാക്ക്. സത്യത്തിന്റെ അടിസ്ഥാനമായ ബെബിളിന്റെ വെളിച്ചത്തിൽ, ഇൗ വിശകലന പരമ്പരയിൽ പറയുന്ന കാര്യങ്ങളെഖണ്ധിക്കാമെങ്കിൽ, നന്ദിപൂർവ്വം തിരുത്താൻ തയ്യാറാണ്. അതിന് നിങ്ങൾക്ക്കഴിയുന്നില്ലെങ്കിൽസ്വയംതെറ്റു മനസിലാക്കി, സത്യത്തെ അംഗീകരിച്ച് വചനപ്രകാരം ജീവിക്കുക. അസത്യത്തെ ന്യായീകരിക്കാൻ ശ്രമിക്കുന്നത് സ്വയം വഞ്ചിക്കലാണ്, അഭിനയമാണ്. സത്യത്തോട് സ്നേഹമുള്ളവർക്ക്ഇത്തരം നിഗമനങ്ങളോട് യോജിക്കാൻ വിഷമമുണടാവില്ല.

Ad Image
Ad Image
Ad Image
Ad Image