ശരിയായ ബെബിൾ വ്യഖ്യാനം
യേശുവും വചനവും വിശ്വസനീയമാണ് - യേശു സർവ്വജ്ഞാനിയാണ്
ദെവം മനുഷ്യരൂപത്തിൽ വന്ന യേശു മനുഷ്യന്റെ പല പരിമിതികളും ഉൾക്കൊണ്ടു (ഫിലി 2:5-11). ഉദാഹരണമായി തനിക്ക് ചില കാര്യങ്ങൾ പിതാവിന് അറിയാവുന്നതുപോലെ അറിയില്ല എന്ന് യേശു പറഞ്ഞു (മർക്കോ 5:30; 13:32). എന്നാൽ പല കാര്യങ്ങളും യേശു മുൻകൂട്ടി മനസിലാക്കുകയും പറയുകയും ചെയ്തു. ചില കാര്യങ്ങൾ തനിക്ക് അറിയില്ല എന്ന് യേശു പറഞ്ഞതിൽ നിന്ന് യേശു പറഞ്ഞ കാര്യങ്ങളെല്ലാം തെറ്റായിരുന്നെന്നോ അപൂർണ്ണമായിരുന്നെന്നോ അല്ല മനസിലാക്കേണ്ടത്. മറിച്ച് യേശു പറഞ്ഞതെല്ലാം വിശ്വാസ്യമാണ് എന്നാണ്. യേശു ധാർമ്മികമായി പൂർണ്ണനായിരുന്നു. പരമിതമായ അറിവെല്ലാം തെറ്റാണെന്ന് വരുന്നില്ല. മനുഷ്യന്റെ അറിവെല്ലാം പരമിതമാണെങ്കിലും അവയെല്ലാം തെറ്റല്ല. തനിക്ക് അറിയില്ലാത്ത കാര്യങ്ങൾ അറിയാമെന്ന് ഭാവിക്കാതെ സത്യസന്ധമായി തുറന്നു പറഞ്ഞതിൽ നിന്ന് ഒരു കാര്യം വ്യക്തമാകുന്നു. അതായത് യേശു സംശയമില്ലാതെ ഉൗന്നിപ്പറഞ്ഞ കാര്യങ്ങൾ പൂർണ്ണമായും സത്യമാണ്. യേശു പഠിപ്പിച്ച കാര്യങ്ങൾ ദെവത്തിൽ നിന്നായിരുന്നതിനാൽ തെറ്റുക അസാദ്ധ്യമാണ്. യേശു കെകാര്യം ചെയ്തിട്ടുള്ള വിഷയങ്ങളിൽ യേശു പറഞ്ഞതിനപ്പുറത്ത് മറ്റൊരു സത്യമില്ല. യേശുവിന്റെ ഉയിർപ്പ് യേശു പറഞ്ഞ കാര്യങ്ങളുടെ വിശ്വാസ്യതക്കും ആധികാരികതക്കും പൂർണ്ണ തെളിവാണ് (മത്താ 7:24-26; 11:27; 24:35; 28:18-19; യോഹ 5:24; 8:26-28; 9:38; 12:48).
പ്രവചനത്തിൽ വിശ്വസിക്കേണ്ടതാണ്
തന്റെ ജനനത്തിന് 150 വർഷം മുമ്പ് സെറസിന്റെ പേര് വെളിപ്പെടുത്തിയതും (ഏശ 44:28; 45:1), ജോസിയായുടെ പേരും ഭരണവും തന്റെ ജനനത്തിന് 350 വർഷം മുമ്പ് രേഖപ്പെടുത്തിയതും (1രാജാ 13:1-2), യേശുവിന്റെ ജനന സ്ഥലം 700 വർഷം മുമ്പേതന്നെ വെളിപ്പെടുത്തിയതും (മീഖാ 5:2) ദെവവചനമായ ബെബിളിന്റെ പ്രവചനത്തിൽ വിശ്വസിക്കുന്നവർക്ക് സംശയിക്കേണ്ട ആവശ്യമില്ല.
വെളിപ്പാടിൽ സത്യം വ്യക്തമാകുന്നു
ദെവത്തിന്റെ വെളിപ്പാടുകൾ മനുഷ്യന് മനസിലാകുന്ന രീതിയിലാക്കാൻ വേണ്ടി ദെവം മനുഷ്യന്റെ അവസ്ഥയിലേക്ക് താഴുകയും ആഴമായ സത്യങ്ങൾ മയപ്പെടുത്തി നൽകുകയും ചെയ്തിരിക്കുന്നു. എന്നാൽ അതുകൊണ്ട് വെളിപ്പെടുത്തപ്പെട്ട സത്യത്തിന്റെ മൂല്യം താഴ്ന്നനിലവാരത്തിലുള്ളതാകുന്നില്ല. മാത്രമല്ല ദെവനിവേശികത്വം ഉണ്ടായിരുന്നതിനാൽ എഴുത്തുകാർ എഴുതിയ കാര്യങ്ങൾ തങ്ങളുടെ വ്യക്തിപരവും സാംസ്കാരികവുമായ ചിന്തകൾക്ക് അതീതമായ ദെവികസത്യങ്ങൾ ഉൾക്കൊള്ളുവാൻ കാരണമായി. അതിനാൽ ബെബിൾ നമുക്ക് മതിയായതാണ്.