ദെവശാസ്ത്രത്തെയും ബെബിൾ വ്യാഖ്യാനത്തെയും അട്ടിമറിക്കാൻ ഉപയോഗിക്കുന്ന ചില തെറ്റായ മാനദണ്ധങ്ങൾ
എല്ലാവർക്കും അവരവരുടേതായ ലോകവീക്ഷണങ്ങളുണ്ട്. ഓരോരുത്തരും ലോകത്തെപ്പറ്റിയുള്ള തങ്ങളുടെ പ്രതേ്യക വീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് യാഥാർത്ഥ്യങ്ങളെ ഗ്രഹിക്കുന്നതും വിലയിരുത്തുന്നതും. ഉദാ. നീലക്കണ്ണാടിയിലൂടെ നോക്കിയാൽ എല്ലാം നീലയായിക്കാണും. ചുവന്ന കണ്ണാടിയിലൂടെ നോക്കിയാൽ എല്ലാം ചുവന്നതായി കാണാം. സാധാരണഗതിയിൽ പലരും തെറ്റും ശരിയും തിരിച്ചറിയാൻ അടിസ്ഥാനമാക്കാറുള്ള ചില ലോക വീക്ഷണങ്ങളെയും മാനദണ്ധങ്ങളെയും നമുക്ക് ഇവിടെ വളരെ ചുരുക്കമായി പരിശോധിക്കാം. വാസ്തവത്തിൽ അവ സത്യനിർണ്ണയത്തിന് ഉപയോഗിക്കാൻ യോഗ്യതയില്ലാത്ത മാനദണ്ധങ്ങളാണ്. എങ്കിലും അനേകർ അത്തരം ചിന്താഗതികൾക്ക് അടിമപ്പെട്ട് തെറ്റിൽ ജീവിക്കുന്നു. അതിനാൽ അത്തരം തെറ്റുകളെപ്പറ്റി ചുരുക്കമായി ചിന്തിക്കുന്നത് അവയിൽ അകപ്പെട്ട് പോകാതിരിക്കാൻ നമുക്ക് സഹായക രമാകും.
യുക്തിവാദം (Rationalism)
തെറ്റും ശരിയും ഏതെന്നു തീരുമാനിക്കുന്നതിൽ ആത്യന്തികമായ മാനദണ്ധം മനുഷ്യന്റെ ബുദ്ധി മാത്രമാണെന്ന തെറ്റായ വാദമാണിത്. ഈ വാദക്കാർ ബെബിളിൽ തങ്ങളുടെ ബുദ്ധിക്ക് നിരക്കാത്തതെന്ന് തോന്നിയവയെ നിരസിച്ചു. Thomas Hobbes (1588-þ1679), Baruch Spinoza (1632-þ1677), Descartes, Locke, Hume, Kant എന്നിവർ ഇവരിൽ പ്രമുഖരാണ്. Hegel, Darwin എന്നിവരുടെ സ്വാധീനഫലമായി ഉരുത്തിരിഞ്ഞ ചിന്താരീതികൾ എല്ലാ മേഖലകളിൽ നിന്നും ദെവത്തെ ഒഴിവാക്കുന്ന തരത്തിലുള്ളതായിരുന്നു. മനുഷ്യബുദ്ധിയാണ് സത്യമേത് എന്ന് തീരുമാനിക്കാനുള്ള ഏകമാനദണ്ധം എന്ന ചിന്താരീതിയാണിത്. മനുഷ്യബുദ്ധി എന്ന ഏക മാനദണ്ധത്തിന്റെ പ്രയോഗത്തിൽകൂടി മാത്രമേ സത്യത്തെ പ്രാപിക്കാൻ കഴിയൂ എന്ന വിശ്വാസമാണിത്. തങ്ങളുടെ ബുദ്ധികൊണ്ട് മനസിലാക്കാൻ കഴിയുന്നതു മാത്രമാണ് സത്യമെന്നു ഇക്കൂട്ടർ വിശ്വസിക്കുന്നു. മനുഷ്യബുദ്ധിക്കു അമിതപ്രാധാന്യം കൊടുക്കുമ്പോൾ ദെവീകതയെ പൂർണ്ണമായി അവഗണിക്കുന്ന യുക്തിവാദത്തിലേക്ക് മനുഷ്യൻ അധഃപതിക്കുന്നു. ഭൗതികമനസിന് മനസിലാക്കാൻ കഴിയാത്ത കാര്യങ്ങൾ തെറ്റാണെന്ന് യുക്തിവാദം വിധിയെഴുതുന്നു. അങ്ങനെ അവർ മനുഷ്യബുദ്ധിക്ക് ദെവത്തിന്റെ സ്ഥാനം നൽകുന്നു. അതിനാൽ യുക്തിവാദം ഒരുതരം വിഗ്രഹാരാധന ആകുന്നു (2കൊറി 11:14-15; 2തിമോ 3:4-7; എഫേ 4:17). യുക്തിവാദത്തിന് യുക്തിപരമായ അടിസ്ഥാനമൊന്നുമില്ല. യുക്തിവാദത്തിന്റെ അടിസ്ഥാനതത്വങ്ങൾ യുക്തിപരമായി തെളിയിക്കാൻ യുക്തിവാദികൾക്ക് കഴിയില്ല. എന്നാൽ ബുദ്ധിയുള്ളവരുടെ എല്ലാ വിശ്വാസങ്ങളും ശരിയായിരിക്കണമെന്നില്ല. മാത്രമല്ല തങ്ങളുടെ ബുദ്ധികൊണ്ട് തങ്ങൾക്ക് മനസിലാക്കാൻ കഴിയാത്തതൊക്കെ അസത്യമാണ് എന്ന ചിന്തയും തെറ്റാണ്. നമുക്ക് ചിന്തിക്കാവുന്നതെല്ലാം യാഥാർത്ഥ്യമാകണമെന്നില്ല. ഉദാഹരണമായി സ്വർണ്ണമല; 100 തലയുള്ള മനുഷ്യൻ. നേരെമറിച്ചു എല്ലാ യാഥാർത്ഥ്യങ്ങളെയും മനുഷ്യനു ചിന്തിക്കാൻ കഴിയണമെന്നില്ല. ഉദാഹരണമായി ദെവത്തിന്റെ എല്ലാക്കാര്യങ്ങളെയും മനുഷ്യനു ചിന്തിക്കാനും മനസിലാക്കാനും കഴിയില്ല. ഇതിൽനിന്ന് മനുഷ്യബുദ്ധിയുടെ പരമിതികൾ വ്യക്തമാകുന്നു. ദെവത്തെ മാറ്റിനിർത്തുന്ന മനുഷ്യകേന്ദ്രീകൃതമായ മതത്തിന്റെ പരിജ്ഞാനചട്ടക്കൂട്ടിനുള്ളിൽ നിന്നുകൊണ്ട് മനുഷ്യജീവിതത്തിന്റെ അടിസ്ഥാന ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കാൻ കഴിയില്ല. കാരണം മനുഷ്യൻ ചിന്തിക്കുന്നത് ശരിയാകണമെന്നില്ല. ഉദാഹരണമായി നയമാന്റെ അനുഭവം കാണുക (2രാജാ 5:10-14). ദെവത്തിന്റെ ചിന്തകളെക്കാൾ മനുഷ്യന്റെ ചിന്തകളെ നാം ഉയർത്തരുത്. കാരണം ദെവത്തിന്റെ ചിന്തകൾ മനുഷ്യന്റെ ചിന്തകളെക്കാൾ ഉന്നതമാകുന്നു. കർത്താവ് അരുളിച്ചെയ്യുന്നു: എന്റെ ചിന്തകൾ നിങ്ങളുടേതുപോലെയല്ല; നിങ്ങളുടെ വഴികൾ എന്റേതുപോലെയുമല്ല. ആകാശം ഭൂമിയെക്കാൾ ഉയർന്നുനിൽക്കുന്നു. അതുപോലെ എന്റെ വഴികളും ചിന്തകളും നിങ്ങളുടേതിനെക്കാൾ ഉന്നതമത്ര(ഏശ 55:7-9). ഇപ്രകാരം മനുഷ്യൻ തന്റെ ബുദ്ധിയെ ശരിയായ മാനദണ്ധമായി കരുതി ആശ്രയിക്കാൻ പാടില്ല എന്ന് ദെവവചനം വ്യക്തമാക്കുന്നു. കർത്താവിൽ പൂർണ്ണ ഹൃദയത്തോടെ വിശ്വാസമർപ്പിക്കുക; സ്വന്തം ബുദ്ധിയെ ആശ്രയിക്കുകയുമരുത്(സുഭാ 3:5). ലൗകിക വിജ്ഞാനത്തെ ദെവം ഭോഷത്തമാക്കിയില്ലയോ? (1കൊറി 1:20). യുക്തിവാദത്തിന്റെ ആത്മാവ് സത്യത്തെ ശക്തമായി എതിർക്കുന്നു. മതമൗലികവാദികളായിരുന്ന ഫരിസേയർ ഈ യുക്തിവാദത്തിന്റെ ആത്മാവിനാൽ നയിക്കപ്പെട്ടിരുന്നതിനാൽ യേശുവിന്റെ അത്ഭുതങ്ങളിൽ വിശ്വസിക്കുന്നതിന് പകരം അവർ യേശുവിനെ കൊന്നു (യോഹ 11:53). യുക്തിവാദം സത്യത്തെ കൊല്ലുന്നു.
അറിവ് ആപേക്ഷികമാണെന്ന സിദ്ധാന്തം (Relativism)
സത്യം എന്നത് വ്യക്തികളുടെ വീക്ഷണത്തിന്റേതായ ഒരു കാര്യം മാത്രമാണ് എന്ന വീക്ഷണമാണിത്. എല്ലാ കാഴ്ചപ്പാടുകളും ഒരുപോലെ സത്യമാണ് എന്നും പരമോന്നത സത്യം എന്ന് ഒന്നില്ല എന്നും അവർ വാദിക്കുന്നു. അവരുടെ ഈ വാദം അവരെത്തന്നെ തോൽപിക്കുന്നു. പരമോന്നത സത്യം എന്ന് ഒന്നില്ല എന്ന അവരുടെ വാദം തന്നെ അവരെ സംബന്ധച്ചിടത്തോളം പരമോന്നത സത്യം ആയിത്തീരുന്നു. ഈ മനോഭാവത്തിൽ വെരുദ്ധ്യം ഉൾക്കൊണ്ടിരിക്കുന്നു. അതുകൊണ്ട് ഈ ചിന്താരീതിയും തെറ്റാണ്.
നിഗൂഡ ആത്മീയത (Mysticism)
കാൽവിനിസത്തിന്റെ ഉപദേശ-വ്യാഖ്യാന രീതികളോട് ജേക്കബസ് അർമീനിയസ് (1560-1609) വിയോജിച്ചു. ബെബിളിന്റെ വ്യക്തമായ ഉപദേശങ്ങൾക്ക് ഉൗന്നൽ കൊടുക്കാതെതന്നെ വ്യക്തിപരമായ അനുഭവത്തിലൂടെ മനുഷ്യന് ദെവവുമായി ബന്ധപ്പെടാമെന്നും അറിവു നേടാമെന്നും ജാക്കോബ് ബൊഹേം (1635-1705) അഭിപ്രായപ്പെട്ടു. ഇതെല്ലാം ജശലശോെ പ്രസ്ഥാനത്തിന് തുടക്കമിട്ടു. ചെതന്യമില്ലാത്ത രീതിയിൽ ആചാര-ഉപദേശ സംഹിതകൾക്ക് മാത്രം പ്രാധാന്യം കൊടുക്കുന്ന സമ്പ്രദായത്തോടുള്ള പ്രതിഷേധമായിരുന്നു ജശലശോെ പ്രസ്ഥാനത്തിന്റെ ആവിർഭാവത്തിന് കാരണം. വിശ്വാസികളുടെ വിശുദ്ധവും പ്രാർത്ഥനാപൂർവ്വവുമായ ജീവിതത്തിന് Pietism പ്രസ്ഥാനത്തിന്റെ സ്ഥാപകനായ ജാക്കോബ് സ്പീനർ (1635-1705) ഊന്നൽ കൊടുത്തു. Pietism പ്രസ്ഥാനം മൊറാവിയൻ പ്രസ്ഥാനക്കാരെയും, അവർ ജോൺ വെസ്ലിയെയും (1703-1791) സ്വാധീനിച്ചു. യുക്തിവാദത്തോടുള്ള എതിർപ്പുമൂലം ബുദ്ധിയുടെ ശരിയായ ഉപയോഗത്തിനുപോലും പ്രാധാന്യം കൊടുക്കാത്ത ഒരു പ്രവണത ഇവരിലൂടെ ഉടലെടുത്തു. ഇത് നിഗൂഢ ആത്മീയ അനുഭവങ്ങളിൽ അധിഷ്ടിതമായ ആത്മീയതയിലേക്ക് നയിച്ചു.
സ്വയാനുഭവവാദം (Subjectivism)
ആത്യന്തിക യാഥാർത്ഥ്യം, ആത്മീയത, അറിവ്, നന്മ എന്നിവ ഒാരോരുത്തരും വ്യക്തിപരമായി രൂപപ്പെടുത്തിയെടുക്കുന്ന (ലഭിക്കുന്ന) അനുഭവങ്ങളും വെകാരിക സംതൃപ്തിയുമാണ് എന്ന ചിന്താരീതിയാണിത്. ഇവരിൽ പ്രമുഖർ ഫ്രഡറിക്ക് സ്കളെയർമാഷർ (Friedrich D.E. Schleiermacher 1768-1834), സോറൻ കിർക്കെഗാർഡ് (1813-1855) എന്നിവരാണ്. അവർ യുക്തിവാദത്തിനും ആചാരാധിഷ്ടിതമായ ആത്മീയതക്കും എതിരെ പ്രതികരിച്ചു. ഉപദേശസംഹിതകൾക്കല്ല, വ്യക്തിപരമായ വെകാരിക സംതൃപ്തിയിൽ അധിഷ്ടിതമായ ആത്മീയതക്കാണ് അവർ ഉൗന്നൽ കൊടുത്തത്.
വികാരങ്ങൾ (Emotions)
വ്യക്തിയുടെ വികാരങ്ങളും വസ്തുനിഷ്ഠമായ സത്യവും വ്യത്യസ്തങ്ങളാണ്. വ്യക്തിപരമായ വികാരങ്ങളാണ് സത്യത്തിന്റെ അടിസ്ഥാനം എന്ന ചിന്താരീതിയിൽ പല പ്രശ്നങ്ങളും ഉൾക്കൊണ്ടിരിക്കുന്നു. ആത്മനിഷ്ഠമായ വികാരങ്ങളാണ് സത്യത്തിന്റെ മാനദണ്ധമെങ്കിൽ, വിവിധ മതവിഭാഗങ്ങളുടെ പരസ്പരവിരുദ്ധങ്ങളായ അവകാശവാദങ്ങളിൽ ഏതാണ് തെറ്റ് ഏതാണ് ശരി എന്ന് നിർണ്ണയിക്കുവാൻ സാദ്ധ്യമല്ല. കാരണം അവക്കെല്ലാം തന്നെ ശക്തമായ വികാരങ്ങളുടെ അടിസ്ഥാനത്തിലുള്ള ബോദ്ധ്യങ്ങളുണ്ട്. വസ്തുനിഷ്ഠമായ യാഥാർത്ഥ്യത്തെയും ആത്മനിഷ്ഠമായ ചിന്തകളെയും (Objective truth vs subjective feelings) വേർതിരിച്ചു മനസിലാക്കണം. വസ്തുനിഷ്ഠമായ വിലയിരുത്തൽ സംഭവിക്കുന്നത് വ്യക്തിപരമായ വികാരങ്ങളുടെയും, മുൻവിധികളുടെയും അടിസ്ഥാനത്തിലല്ല, മറിച്ച് വസ്തുതകളുടെയും യാഥാർത്ഥ്യ ങ്ങളുടെയും അടിസ്ഥാനത്തിലാണ്. ഇതിൽ വ്യക്തിയുടെ വികാരങ്ങളെക്കാളും, മുൻവിധികളെക്കാളും കൂടുതലായി വസ്തുതകളാണ് തീരുമാനങ്ങളെ സ്വാധീനിക്കുക. സ്വയംനിഷ്ഠമായ വിലയിരുത്തൽ പ്രധാനമായും വ്യക്തിയുടെ ഉള്ളിൽനിന്നാണ് ഉരുത്തിരിയുന്നത്. വ്യക്തിപരമായ വികാരങ്ങളും, മുൻവിധികളും വസ്തുതകളെക്കാൾ കൂടുതൽ തീരുമാനങ്ങളെ സ്വാധീനിക്കും. നമ്മുടെ ഹൃദയ വികാരങ്ങളെ സത്യത്തിന്റെ മാനദണ്ധമായി പരിഗണിക്കൻ പാടില്ല എന്ന് ദെവവചനം വ്യക്തമാക്കുന്നു. സ്വന്തഹൃദയത്തിൽ ആശ്രയിക്കുന്നവൻ മൂഢൻ(സുഭാ 28:26). കാരണം ഹൃദയം മറ്റെന്തിനെക്കാളും കാപട്യമുള്ളതാണ്; ശോചനീയമാംവിധം ദുഷിച്ചതുമാണ് (ജെറെ 17:9). വികാരങ്ങൾക്കു മുൻതൂക്കം കൊടുക്കുമ്പോൾ ഒട്ടേറെ ആശയക്കുഴപ്പങ്ങൾക്കും തെറ്റുകൾക്കും കാരണമായേക്കാവുന്ന നിഗൂഢാത്മീയതയിലേക്ക് മനുഷ്യൻ വഴിതെറ്റിപ്പോകുന്നു. ഇത്തരക്കാർ ബെബിളിനെ അവരവരുടെ താൽപര്യങ്ങൾക്കായി ദുർവ്യാഖ്യാനം ചെയ്യുകയും ദുരുപയോഗിക്കുകയും ചെയ്യുന്നു.
വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ (Personal likes and dislikes)
മനുഷ്യൻ സ്വന്തം ഇഷ്ടാനിഷ്ടങ്ങളെ മാത്രം അടിസ്ഥാനമാക്കി ജീവിക്കാൻ പാടില്ല. മനുഷ്യൻ തന്റെ ഉള്ളിൽ ശരിയാണെന്ന് തോന്നുന്നതനുസരിച്ച് മാത്രം ജീവിച്ചാലും ശരിയാവില്ല എന്ന് ദെവവചനം വ്യക്തമാക്കുന്നു. കർത്താവേ മനുഷ്യന്റെ മാർഗ്ഗങ്ങൾ അവന്റെ നിയന്ത്രണത്തിലല്ലെന്നും, നടക്കുന്നവന് തന്റെ ചുവടുകൾ സ്വാധീനമല്ലെന്നും എനിക്കറിയാം(ജെറെ 10:23).മനുഷന്റെ കാൽവയ്പുകൾ കർത്താവാണ് നിയന്ത്രിക്കുന്നത്; തന്റെ വഴി തന്നെത്താൻ ഗ്രഹിക്കാൻ മർത്ത്യന് കഴിയുമോ? (സുഭാ 20:24). ശരിയെന്ന് തോന്നുന്ന വഴി ചിലപ്പോൾ മരണത്തിലേക്ക് നയിക്കുന്നതാവാം (സുഭാ 14:12). എന്നാൽ ദെവവചനം മനുഷ്യനെ യേശുക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെ രക്ഷപ്രാപിക്കുന്നതിന് ജ്ഞാനിയാക്കുന്നു (2തിമോ 3:15).
അനുഭവം (Experientialism)
അനുഭവങ്ങളാണ് സത്യത്തിന്റെ ഏക മാനദണ്ധമെന്ന വിശ്വാസമാണിത്. ആത്മീയഅനുഭവങ്ങളാണ് ആത്മീയ സത്യത്തിന്റെ ഏകവും പരമപ്രധാനവുമായ മാനദണ്ധം എന്ന് ഇത്തരക്കാർ കരുതുന്നു. എന്നാൽ അനുഭവങ്ങൾ അവയിൽതന്നെ സ്വതന്ത്രവും, വസ്തുനിഷ്ടവുമായ സത്യമൂല്യം ഉൾക്കൊള്ളുന്നില്ല. അതിനാൽ അനുഭവങ്ങളെ സത്യത്തിന്റെ മാനദണ്ധമായി കണക്കാക്കാൻ കഴിയില്ല. ഒരേ അനുഭവത്തെപ്പറ്റി പരസ്പരവിരുദ്ധങ്ങളായ വ്യഖ്യാനങ്ങൾ ഉണ്ടാകാം. ഉദാഹരണങ്ങൾ: 1. യോഹ 12:28-29-പിതാവായ ദെവം സ്വർഗ്ഗത്തിൽനിന്ന് സംസാരിച്ചതിനെ വെറും ഇടിമുഴക്കമായി ചിലർ വ്യഖ്യാനിച്ച് ഒതുക്കിക്കളഞ്ഞു. 2. ഒരാളുടെ അന്യഭാഷാശേഷി അയാളുടെ ദെവീകതയുടെയോ, ജീവിത വിശുദ്ധിയുടെയോ തെളിവായി കാണുന്നത് ദെവവചനവിരുദ്ധമാണ്. അന്യഭാഷ ദെവീകമോ, പെശാചികമോ ആകാം. 3. കയറിനെ പാമ്പായി കാണുന്ന അനുഭവം അനുഭവം തന്നെയാണ്. പക്ഷെ ഈ അനുഭവത്തിന്റെ പിന്നിലുള്ളത് യാഥാർത്ഥ്യമല്ല, വെറും മിഥ്യയാണ്. അതിനാൽ വെറും അനുഭവം മാത്രം സത്യത്തിന്റെ മാനദണ്ധമായി കണക്കാക്കാൻ സാദ്ധ്യമല്ല. മനുഷ്യന്റെ ബുദ്ധിയും അനുഭവവും ചരിത്രവും എല്ലാം ഉപയോഗിച്ച് ബെബിൾ പഠിക്കേണ്ടതാണ്. എന്നാൽ ബെബിളിലെ ദെവികസത്യങ്ങളെ മനുഷ്യന്റെ ബുദ്ധിയിലും അനുഭവത്തിലും ഒതുക്കാനാവില്ല. മനുഷ്യന്റെ ബുദ്ധിയെയും അനുഭവത്തെയും ബെബിൾ സത്യങ്ങൾക്ക് മാനദണ്ധമാക്കാൻ പാടില്ല.
മറ്റുള്ളവരുടെ സാക്ഷ്യങ്ങൾ (Testimony)
വ്യക്തികളുടെ സാക്ഷ്യം സത്യനിർണ്ണയത്തിന് പ്രയോജനപ്പെടും. എന്നാൽ ആരുടെ സാക്ഷ്യം, അവ എങ്ങനെ ലഭിച്ചു എന്നതിനെയൊക്കെ ആശ്രയിച്ചിരിക്കും സാക്ഷ്യങ്ങളുടെ മൂല്യം. എല്ലാവരുടെയും സാക്ഷ്യങ്ങൾക്ക് ഒരേ അളവിൽ വിശ്വസനീയത ഇല്ല.
അജ്ഞേയതാവാദം (Agnosticism - ഒന്നും ഉറപ്പായി അറിയാൻ കഴിയില്ല എന്ന മനോഭാവം)
ദെവം ഉണ്ടോ എന്ന് നിശ്ചയിക്കാൻ കഴിയില്ല എന്നതാണ് ഈ വാദത്തിന്റെ കാതൽ. ദെവത്തെക്കുറിച്ചും, സത്യത്തെക്കുറിച്ചും, ആത്യന്തിക യാഥാർത്ഥ്യത്തെക്കുറിച്ചും ഒക്കെ ഒന്നും അറിയാൻ കഴി യില്ല എന്ന മനോഭാവമാണിത്. എന്നാൽ ഈ വാദത്തിലൂടെ ഇവർ സ്വയം തോൽപിക്കുന്നു. കാരണം ഇപ്രകാരം വാദിക്കുമ്പോൾ തങ്ങൾ അറിയാതെതന്നെ അവർ യഥാർത്ഥത്തിൽ അർത്ഥമാക്കുന്നത്, യാഥാർത്ഥ്യങ്ങളെപ്പറ്റി ഒന്നും അറിയാൻ പറ്റില്ല എന്ന് ഉറപ്പിച്ച് പറയാൻമാത്രം അളവിൽ അവർ യാഥാർത്ഥ്യത്തെ അറിയുന്നു എന്നാണ്. ആ അളവിന് യാഥാർത്ഥ്യത്തെപ്പറ്റി അറിയാൻ കഴിയുമെങ്കിൽ പിന്നെ യാഥാർത്ഥ്യത്തെപ്പറ്റി ഒട്ടും അറിയാൻ കഴിയില്ല എന്നു പറയുന്നത് സത്യവിരുദ്ധമാണ്. എന്തിനെയെങ്കിലുംകുറിച്ച് ഒരു വീക്ഷണമുണ്ടാകുന്നത് അതിനെക്കുറിച്ച് അൽപമെങ്കിലും അറിവുള്ളതു കൊണ്ടാണ്. അതിനാൽ അജ്ഞേയവാദം തെറ്റാണ്.
സന്ദേഹാത്മകത്വം (Skepticism - ഒന്നും ഉറപ്പായി അറിയില്ല എന്ന മനോഭാവം)
ഒന്നിനെയും ഉറപ്പായി വിശ്വസിക്കാൻ പറ്റില്ല, എല്ലാറ്റിനെയും സംശയിക്കണം എന്ന വിശ്വാസമാണിത്. ഇത്തരം മനോഭാവം യാഥാർത്ഥ്യങ്ങളെ വിലയിരുത്തുന്നതിൽനിന്ന് ജനങ്ങളെ പിന്തിരിപ്പിക്കുന്നു. അവരുടെ ഈ വാദം തന്നെ അവരെ തോൽപ്പിക്കുന്നു. കാരണം ഒന്നിലും വിശ്വസിക്കരുത്, എല്ലാറ്റിനെയും സംശയിക്കണം എന്ന അവരുടെ ഈ പ്രസ്താവനയെ മറ്റുള്ളവർ സംശയിക്കാതെ വിശ്വസിക്കണം എന്ന് അവർ ആവശ്യപ്പെടുന്നു. മാത്രമല്ല, ഒന്നിലും വിശ്വസിക്കാതെ എപ്പോഴും സംശയിച്ചുകൊണ്ടിരിക്കാൻ ഒരു മനുഷ്യന് കഴിയില്ല. ഏറ്റവും കുറഞ്ഞപക്ഷം എല്ലാറ്റിനെയും എപ്പോഴും സംശയിക്കുന്നതും ഒന്നിലും വിശ്വസിക്കാതിരിക്കുന്നതും മാത്രമാണ് ശരിയായ കാര്യമെന്ന് അയാൾ വിശ്വസിക്കണം. ഒന്നും അറിയില്ല എന്ന കാര്യമെങ്കിലും അവർ അറിയുന്നു. ഇത്തരം മനോഭാവത്തിൽ വെരുദ്ധ്യം ഉൾക്കൊണ്ടിരിക്കുന്നു. അതുകൊണ്ട് ഈ ചിന്താരീതിയും തെറ്റാണ്.
എല്ലാത്തിന്റെയും അളവുകോൽ മനുഷ്യനാണ് എന്ന ചിന്ത (Humanism)
ഈ ചിന്ത തെറ്റാണ്. കാരണം മനുഷ്യന് പരമിതികളുണ്ട്. മനുഷ്യനു തെറ്റുപറ്റും. മനുഷ്യൻ തന്നിൽതന്നെ വിശ്വാസമർപ്പിക്കരുത് എന്ന് ദെവവചനം വ്യക്തമാക്കുന്നു. എന്നാൽ ഇത് ഞങ്ങൾ ഞങ്ങളിൽ തന്നെ ആശ്രയിക്കാതെ മരിച്ചവരെ ഉയിർപ്പിക്കുന്ന ദെവത്തിൽ ആശ്രയിക്കുന്നതിനു- വേണ്ടിയായിരുന്നു (2കൊറി 1:9). മനുഷ്യനെ ആശ്രയിക്കുകയും ശരീരശക്തിയെ അവലംബമാക്കുകയും ചെയ്തു കർത്താവിൽ നിന്ന് ഹൃദയം തിരിക്കുന്നവൻ ശപ്തൻ (ജെറെ 17:5). യഹോവയിൽ ആശ്രയിക്കുകയും യഹോവതന്നേ ആശ്രയമായിരിക്കയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ (ജെറ 17:7).
മനുഷ്യ മനസ്സാക്ഷി (Human conscience)
മനുഷ്യൻ തന്റെ മനസാക്ഷിയെയും സത്യം ഏത് എന്ന് തീരുമാനിക്കുന്നതിൽ തെറ്റുപറ്റാത്ത ഒരു മാനദണ്ധമായി കരുതാൻ പാടില്ല. ഞാൻ ഏതെങ്കിലും തരത്തിൽ കുറ്റക്കാരനാണെന്ന് എനിക്ക് ബോദ്ധ്യമില്ല. എന്നാൽ അതുകൊണ്ടുമാത്രം ഞാൻ നീതീകരിക്കപ്പെട്ടുവെന്ന് അർത്ഥമില്ല (1 കൊറി 4:4). നിങ്ങളെ കൊല്ലുന്ന ഏവനും താൻ ദെവത്തിന് ബലിയർപ്പിക്കുന്നു എന്ന് കരുതുന്ന സമയം വരുന്നു (യോഹ 16:2). നിരന്തരമായി പാപത്തിൽ ജീവിച്ച്, ഹൃദയം കഠിനപ്പെട്ട്, മനഃസാക്ഷി മരവിച്ച് പോയാൽ താൻ ചെയ്യുന്ന തെറ്റ് തെറ്റാണെന്ന് തിരിച്ചറിയാനുള്ള കഴിവ് മനുഷ്യമനഃസാക്ഷിക്ക് നഷ്ടപ്പെടും.
തെളിവുകൾ (Evidentialism)
സത്യത്തിന്റെ ഏക അടിസ്ഥാനം തെളിവുകളും വസ്തുതകളുമാണ് എന്ന തെറ്റായ വിശ്വാസമാണിത്. ഉദാഹരണമായി, ഞങ്ങൾ കണ്ട് വിശ്വസിക്കേണ്ടതിന് ഇസ്രായേലിന്റെ രാജാവായ ക്രിസ്തു ഇപ്പോൾ കുരിശിൽ നിന്ന് ഇറങ്ങിവരട്ടെ (മർക്കോ 15:32) എന്നു ചിലർ പറഞ്ഞു. എന്നാൽ യേശു അവരുടെ ആവശ്യത്തിന് വഴങ്ങിയില്ല. ഉദാ. അവന്റെ കെകളിൽ ആണികളുടെ പഴുതുകൾ ഞാൻ കാണുകയും അവയിൽ എന്റെ വിരൽ ഇടുകയും അവന്റെ പാർശ്വത്തിൽ എന്റെ കെവയ്ക്കുകയും ചെയ്തല്ലാതെ ഞാൻ വിശ്വസിക്കുകയില്ല (യോഹ 20:25) എന്നു തോമസ് പറഞ്ഞു. എന്നാൽ അത്തരം തെളിവുകളൊന്നുമില്ലാതെതന്നെ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാരാണെന്നു പറഞ്ഞുകൊണ്ടു യേശു തോമസിനെ തിരുത്തി. അങ്ങനെ തെളിവുലഭിക്കാത്ത കാര്യങ്ങളെല്ലാം തെറ്റാണെന്ന ചിന്താഗതി ശരിയല്ല എന്ന് യേശു വ്യക്തമാക്കുന്നു. തെളിവുകൾ സത്യത്തിന്റെ ഒരു വശം മാത്രമാണ്. സത്യം വസ്തുതകളെക്കാളും വലുതാണ്. വസ്തുതകളുടെ അർത്ഥവും വ്യഖ്യാനവും വ്യക്തികൾക്ക് സത്യത്തോടുള്ള കാഴ്ചപ്പാടുകൾ ക്കനുസൃതമായി മാറിക്കൊണ്ടിരിക്കും. അതുകൊണ്ട് തെളിവുകളെ സത്യത്തിന്റെ ഏക അടിസ്ഥാനമായി കണക്കാക്കുന്ന ഈ ചിന്താരീതി തെറ്റാണ്.
മാനുഷിക വിശ്വാസം (Fideism)
മനുഷ്യന്റെ വിശ്വാസമാണ് സത്യത്തിന്റെ ഏകമാനദണ്ധമെന്ന ചിന്താരീതിയാണിത്.സത്യം വ്യക്തിപരമാണ് എന്നും, എന്ത് വിശ്വസിച്ചാലും അതുതന്നെയാണ് സത്യത്തിന്റെ അടിസ്ഥാനം എന്നും ഇക്കൂട്ടർ കരുതുന്നു. ഇത് വിശ്വാസത്തിലുള്ള വിശ്വാസമാണ്. എന്തിലാണ് തങ്ങൾ വിശ്വസിക്കുന്നതെന്നോ, എന്താണ് തങ്ങളുടെ വിശ്വാസത്തിന്റെ ഉള്ളടക്കം എന്നതോ ആയ കാര്യങ്ങൾ അവർക്കു അപ്രസക്തമാണ്. എന്നാൽ ആത്മാർത്ഥമായി എന്തെങ്കിലും വിശ്വസിക്കുന്നതല്ല സത്യത്തിന്റെ മാനദണ്ധം. ഉദാ: 1. നിരീശ്വരവാദി ദെവമില്ല എന്ന് ആത്മാർത്ഥമായി വിശ്വസിക്കുന്നു. എന്നാൽ അയാളുടെ ആത്മാർത്ഥമായ വിശ്വസം തെറ്റാകുന്നു. 2. വിമാനം ലക്ഷ്യസ്ഥാനത്ത് എത്തിക്കാമെന്ന ആത്മാർത്ഥമായ വിശ്വാസം പെലറ്റിനുണ്ടെങ്കിലും ചിലപ്പോൾ അപകടമുണ്ടാകുന്നു. അതുകൊണ്ട് മനുഷ്യന്റെ വിശ്വാസമാണ് സത്യത്തിന്റെയും യാഥാർത്ഥ്യത്തിന്റെയും അടിസ്ഥാനം എന്ന ഈ ചിന്താരീതി തെറ്റാണ്.
പൊതുജനാഭിപ്രായം (Public opinion)
ജനങ്ങളുടെ പൊതുവായ തീരുമാനമാണ് സത്യത്തിന്റെ അടിസ്ഥാനവും, മാനദണ്ധവും എന്ന വിശ്വാസമാണിത്. എന്നാൽ ഭൂരി പക്ഷം ആളുകളുടെ അഭിപ്രായം ശരിയായിരിക്കണമെന്നില്ല. ഉദാ. മദ്ധ്യകാലഘട്ടത്തിൽ ഭൂരിപക്ഷം ആളുകളും ഭൂമി പരന്നതാണ് എന്ന് വിശ്വസിച്ചു എങ്കിലും ആ അഭിപ്രായം തെറ്റായിരുന്നു. പൊതുവെ ശരിയെന്ന് കരുതപ്പെടുന്നതെല്ലാം ശരിയായിരിക്കണമെന്നില്ല. ഉദാ.ലോകദൃഷ്ടിയിൽ പ്രശസ്തവും പുരാതനവുമായത് സത്യമായിരിക്കണമെന്നില്ല. ഉദാ. പല സ്ഥലങ്ങളിലും കാലഘട്ടങ്ങളിലും യേശുവിനെക്കാൾ പുരാതനരും, പ്രശസ്തരും ഉണ്ടായിരുന്നു. എന്നാൽ സത്യത്തിന്റെ പൂർണ്ണതയിൽ യേശുവിന് തുല്യനായി വേറാരുമില്ല. മാത്രമല്ല പൊതുജനാഭിപ്രായം അവസരത്തിനൊത്ത് മാറുന്നു. ഉദാഹരണമായി യേശുവിന് ഹോശാന പാടിയവർ ഏതാനം ദിവസങ്ങൾക്കുള്ളിൽ അവനെ ക്രൂശിക്കുക എന്ന് വിളിച്ചുപറഞ്ഞു. പൗലോസിനെ ജനങ്ങൾ ആദ്യം ഒരു കൊലപാതകിയെന്ന് വിധിയെഴുതി. എന്നാൽ അൽപസമയത്തിനുള്ളിൾ പൗലോസിനെ അവർ ഒരു ദേവനായി കണക്കാക്കി (അപ്പൊ 28:3-6). സമൂഹം എങ്ങനെ ചിന്തിക്കുന്നു എന്നതിനെക്കാൾ ദെവം എങ്ങനെ ചിന്തിക്കുന്നു എന്നതാണ് പ്രധാനം. പാപം നിറഞ്ഞതും അവിശ്വസ്തവുമായ ഈ തലമുറയിൽ എന്നെക്കുറിച്ചോ എന്റെ വചനങ്ങളെക്കുറിച്ചോ ലജ്ജിക്കുന്നവനെപ്പറ്റി മനുഷ്യപുത്രനും തന്റെ പിതാവിന്റെ മഹത്വത്തിൽ വിശുദ്ധദൂതൻമാരോടുകൂടെ വരുമ്പോൾ ലജ്ജിക്കും (മർക്കോ 8:38). എന്നാൽ ഇന്ന് സമൂഹത്തിന്റെ പ്രമാണങ്ങളും, സഭയുടെ പാരമ്പര്യങ്ങളും ഒക്കെ ദെവവചനത്തെക്കാൾ ആധികാരികമായി അംഗീകരിക്കപ്പെടുന്നു (മർക്കോ 7:7-9) എന്നത് വളരെ അപകടകരമായ അവസ്ഥയാണ്.
പ്രായോഗികത്വം (Pragmatism)
കാര്യങ്ങൾ പ്രഥമദൃഷ്ട്യാ വിജയകരമായി നടക്കുന്നു എന്നതിനെ അടിസ്ഥാനമാക്കി സത്യമൂല്യം നിർണ്ണയിക്കണമെന്ന ചിന്താഗതിയാണിത്. എന്നാൽ പ്രായോഗികജീവിതത്തിൽ വിജയിക്കുന്നതായി, പ്രയോജന പ്പെടുന്നതായി കാണപ്പെടുന്നതല്ല സത്യത്തിന്റെ മാനദണ്ധം. ഉദാഹരണമായി ഒരു സഭയിൽ ദെവവചനവിരുദ്ധമായ കാര്യങ്ങളിലൂടെ ജനങ്ങളെ ആകർഷിച്ച് വലിയ ആൾക്കൂട്ടത്തെ ഉണ്ടാക്കാം. എന്നാൽ സഭയിൽ കൂടുന്ന ആളുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ആ സഭയിലെ പ്രബോധനത്തിന്റെ തെറ്റും ശരിയും നിർണ്ണയിക്കാനോ, ദെവത്തിന്റെ മുമ്പിൽ ആ സഭയുടെ സ്വീകാര്യതയെ അളക്കാനോ നമുക്ക് കഴിയില്ല. ഏറ്റവും വലുതും ജനകീയവുമായതു ഏറ്റവും നല്ലതാകണമെന്നോ, ശരിയാകണമെന്നോ ഇല്ല.
ബഹുത്വവാദം (Pluralism)
ഒരു പ്രതേ്യക വീക്ഷണവും സത്യത്തെ പൂർണ്ണമായി ഉൾക്കൊള്ളുന്നില്ല എന്നും, സത്യം പലതാണ് എന്നും സത്യം എന്നത് എല്ലാ കാഴ്ചപ്പാടുകളുടെയും ആകെത്തുകയാണ് എന്നുമൊക്കെയുള്ള ചിന്താഗതിയാണിത്. എന്നാൽ ഈ വാദം ശരിയാകാൻ സാദ്ധ്യമല്ല. കാരണം ഇൗ വാദപ്രകാരം ഈ വീക്ഷണത്തോടുതന്നെ വിരുദ്ധമായ സത്യം പലതല്ല, ഒന്നാണ് എന്ന വീക്ഷണവും ശരിയായിരിക്കണം. എന്നാൽ പരസ്പരവിരുദ്ധങ്ങളായ രണ്ട് കാഴ്ചപ്പാടുകൾക്കു ഒരേസമയം ഒരേ അർത്ഥത്തിൽ ശരിയായിരിക്കുവാൻ സാദ്ധ്യമല്ല. അതുകൊണ്ട് എല്ലാ കാഴ്ചപ്പാടുകളുടെയും ആകെത്തുകയാണ് സത്യം എന്ന ഇൗ ചിന്താരീതി തെറ്റാണ്.
എല്ലാം ഒന്നാണ് എന്ന ചിന്ത (All is one)
എല്ലാം ഒന്നാണെങ്കിൽ നന്മയും, തിന്മയും ഒന്നാകണം.എന്നാൽ നന്മയും, തിന്മയും ഒന്നല്ല. അതിനാൽ ഇത്തരം ചിന്ത ശരിയല്ല.
പാരമ്പര്യങ്ങൾ (Tradition)
പാരമ്പര്യങ്ങളുടെ തെറ്റുകളെയും അപകടങ്ങളെയും കുറിച്ച് മറ്റൊരു അദ്ധ്യായത്തിൽ വിശദമായി പ്രതിപാദിച്ചിരിക്കുന്നത് കാണുക.
നിരീശ്വരവാദം – þ atheism
ദെവം ഈ ലോകത്തെ സൃഷ്ടിച്ചു എന്ന് യുക്തിപൂർവ്വം വിശ്വസിക്കാത്തവർക്ക് ഒരു മാർഗ്ഗമേ ഉള്ളൂ. നിർജ്ജീവ വസ്തുവിൽ നിന്ന് മനസും മനസിൽ നിന്ന് മനസ്സാക്ഷിയും ആകസ്മികസംഭവത്തിൽ നിന്ന് ക്രമമുള്ള ഈ പ്രപഞ്ചം ഉണ്ടായി എന്നുള്ള യുക്തിഹീനമായ കാര്യങ്ങളിൽ അന്ധമായി വിശ്വസിക്കണം. അതിനാൽ ദെവം ഇല്ലെന്ന് വാദിക്കുമ്പോൾ, ദെവം ഉണ്ടെന്ന് വാദിക്കുമ്പോൾ ഉള്ളതിനെക്കാൾ വലിയ പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. ജീവനും വസ്തുക്കളും ഇല്ലായ്മയിൽ നിന്ന് ഉണ്ടാക്കാൻ ശാസ്ത്രജഞർക്കോ ആകസ്മികസംഭവങ്ങൾക്കോ കഴിയില്ല. എന്നാൽ ദെവത്തിന് അത് സാധിക്കും. വാച്ച് തനിയേ ഉണ്ടാകുന്നു എന്ന് പറഞ്ഞാൽ, ജെറ്റ് വിമാനം തനിയേ ഉണ്ടായി എന്ന് പറഞ്ഞാൽ, അലങ്കരിച്ച മുറി അത് തനിയേ സംഭവിച്ചു എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയാത്ത നിരീശ്വരൻ, പ്രപഞ്ചം തനിയേ ഉണ്ടായി എന്നും, അതിന്റെ പ്രതേ്യക നിയമാനുസൃതമായ പ്രവർത്തനവും ആകസ്മിക സംഭവത്തിന്റെ ഫലമാണെന്ന് വാദിക്കുന്നതിൽ വെരുദ്ധ്യമുണ്ട്. നിരീശ്വരൻ സൃഷ്ടിയിൽ വിശ്വസിക്കുന്നു, സ്രഷ്ടാവിൽ വിശ്വസിക്കുന്നില്ല; ഫലത്തിൽ വിശ്വസിക്കുന്നു കാരണത്തിൽ വിശ്വസിക്കുന്നില്ല. ഭക്ഷണത്തിൽ വിശ്വസിക്കുന്നു, പാകം ചെയ്തവനിൽ വിശ്വസിക്കുന്നില്ല. ഇത്തരം വേരില്ലാത്ത ചിന്താരീതിയാണ് നിരീശ്വരന്റെ കെമുതൽ.ആകസ്മിക സംഭവത്തിന്റെ ഫലമായി ഇൗ പ്രപഞ്ചം ഉണ്ടായി എന്ന് പറയുന്നത് പ്രസിൽ ഉണ്ടായ സ്പോടനത്തിന്റെ ഫലമായിട്ടാണ് ഡിക്ഷണറി ഉണ്ടായത് എന്ന് പറയുന്നതുപോലെയാണ്. ദെവനിഷേധം വെരുദ്ധ്യമാണ്. പ്രപഞ്ചത്തിൽ ഉൾക്കൊണ്ടിരിക്കുന്ന നിയമങ്ങൾ കണ്ടെത്തി അവയെ ഉപയോഗിക്കുന്നതാണ് ശാസ്ത്രവും ശാസ്ത്രപുരോഗതിയും. അതിൽ ബുദ്ധി വെരുദ്ധ്യമൊന്നുമില്ല. എന്നാൽ ശാസ്ത്രത്തിന്റെയും ശാസ്ത്രപുരോഗതിയുടെയും പേരിൽ പ്രപഞ്ചത്തെയും അതിൽ ഉൾക്കൊണ്ടിരിക്കുന്ന നിയമങ്ങളെയും സൃഷ്ടിച്ച ദെവത്തെ നിഷേധിക്കുന്നതിൽ അനൽപമായ ബുദ്ധി വെരുദ്ധ്യം ഉൾക്കൊണ്ടിരിക്കുന്നു. മനുഷ്യനിർമ്മിതമായ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലേക്ക് വിക്ഷേപിക്കാൻ എത്രയോ അധികം മാനുഷിക ബുദ്ധി ആവശ്യമായിരിക്കുന്നു. എന്നാൽ അവയെക്കാൾ അനേക മടങ്ങ് വലിയ അനേകം നക്ഷത്രങ്ങളെ അവയുടെ പഥങ്ങളിൽ ആക്കി വയ്ക്കാൻ അവയുടെ പിന്നിൽ ഒരു ബുദ്ധി ആവശ്യമില്ല എന്നതിൽ എന്ത് യുക്തിയാണുള്ളത്. താഴ്ന്ന ബുദ്ധി ഉപയോഗിച്ച് ഉയർന്ന ബുദ്ധിയെ അംഗീകരിക്കുന്നതിന് പകരം, താഴ്ന്ന ബുദ്ധി ഉപയോഗിച്ച് ഉയർന്ന ബുദ്ധിയെ നിഷേധിക്കുന്ന അന്ധമായ ഒരു രീതിയാണിത്.
ദെവം എവിടെ, ദെവത്തെ ആരു സൃഷ്ടിച്ചു, ദെവം ഉണ്ടെങ്കിൽ കാണിച്ചു തരൂ എന്നിങ്ങനെയുള്ള വാദങ്ങൾ ബാലിശമാണ്. കാണിച്ചുകൊടുക്കാൻ പറ്റാത്തതെല്ലാം അസ്ഥിത്വമില്ലാത്തതാണെന്ന തെറ്റായ ചിന്തയാണ് ഈ വാദത്തിന് അടിസ്ഥാനം. നാം ദെവത്തെ കാണുന്നില്ലെങ്കിലും ദെവത്തിന്റെ സാന്നിദ്ധ്യം മനസിലാക്കുന്നു. നമ്മിലുള്ള രക്താണുക്കൾ സൂര്യനെ കാണുന്നില്ലെങ്കിലും അവ സൂര്യന്റെ സാന്നിദ്ധ്യം അനുഭവിക്കുന്നു. വെദ്യുതി നമുക്ക് കാണാനോ നിർവ്വചിക്കാനോ കഴിയില്ല. എങ്കിലും അതിനെ അതിന്റെ സാന്നിദ്ധ്യത്തിൽ നിന്ന് തിരിച്ചറിയാം. ദെവത്തെ ആര് സൃഷ്ടിച്ചു എന്ന ചോദ്യവും ബാലിശമാണ്. സൃഷ്ടിക്കപ്പെട്ടതൊന്നും ദെവമല്ല. ദെവം ആദ്യകാരണമാണ്. (ആ ചോദ്യം വാസ്തവത്തിൽ സ്രഷ്ടാവിനെ അനേ്വഷിക്കുന്ന മനുഷ്യാത്മവിന്റെ സ്വരമാണ്). മനുഷ്യന്റെ മനസിൽ ദെവം ഉണ്ടെന്നുള്ള സ്വരമാണ് കൂടുതൽ വ്യക്തം എന്ന് സത്യസന്ധരായ നിരീശ്വരവാദികളും സമ്മതിക്കും. നിരീശ്വരവാദികളുടെ മനസിൽ ഏറ്റവും അധികം മുന്നിട്ടുനിൽക്കുന്ന വ്യക്തി ദെവമാണ്. ഇല്ലാത്ത ഒന്നിനെയും പറ്റി ചിന്തിക്കാൻ ആർക്കും സാദ്ധ്യമല്ല. ബുദ്ധി ഉപയോഗിച്ച് ദെവം ഉണ്ടെന്ന് മനസിലാക്കാൻ സാദ്ധ്യമല്ലാത്തതുകൊണ്ടല്ല പലരും ദെവത്തിൽ വിശ്വസിക്കാത്തത്. ഒന്നുകിൽ അത്തരക്കാർ ബുദ്ധിഹീനമായി ചിലർ നടത്തിയ പ്രസ്താവനകള ചിന്തിക്കാതെ വിശ്വസിക്കുന്നു; ബുദ്ധിമാന്ദ്യം സംഭവിച്ചിട്ടും യുക്തിവാൻ എന്ന് അഭിനയിക്കുന്നു. കാരണം ഏതാണെങ്കിലും ദെവം ഇല്ല എന്ന ചിന്തയിൽ രസിക്കുന്നതിന്റെ അടിസ്ഥാനകാരണം ദെവം ഉണ്ടെന്ന് വിശ്വസിച്ചാൽ ആ ദെവത്തോട് ചില ബാദ്ധ്യതകൾ നിറവേറ്റേണ്ടതായി വരും എന്നതാണ്. അങ്ങനെ ദെവത്തിന് വിധേയരായി ദെവത്തെ അനുസരിച്ച് ജീവിക്കാൻ സന്നദ്ധരല്ലാത്തവരാണ് ദെവമില്ലെന്ന് വാദിച്ച് സ്വയം ദെവമായി അഭിനയിക്കുന്നത്. അതിനാൽ നിരീശ്വരവാദത്തിന് പിന്നിലുള്ള മനോഭാവം ദെവമുണ്ടെന്ന് വിശ്വസിക്കാൻ എനിക്ക് കഴിയുന്നില്ല എന്നതല്ല, മറിച്ച് ദെവമുണ്ടെന്ന് വിശ്വസിക്കാൻ എനിക്ക് ഇഷ്ടമില്ല എന്നതാണ് എന്ന വ്യക്തമാണ്. പാപത്തിൽ രസിക്കാനുള്ള ആഗ്രഹം.
ഇത്തരം ചിന്ത, അമ്മയെ വേണ്ട, അമ്മയുടെ വാച്ചു മതി എന്ന ചിന്ത പോലെയാണ്. എപ്പോഴും വയറ് നിറഞ്ഞിരിക്കുന്നതുകൊണ്ട് അമ്മയെ വേണ്ട എന്ന് പറയുന്ന കുട്ടിയെപ്പോലെ ബാലിശമാകരുത് പക്വതയുള്ളവർ. പ്രപഞ്ചത്തിന്റെ ക്രമവും വലിപ്പവും കണ്ട് ദെവത്തെ അവഗണിക്കുകയോ പ്രപഞ്ചത്തെ ദെവമാക്കുകയോ ചെയ്യരുത്. എപ്പോഴും സൽപ്രവൃത്തികൾ ചെയ്യാനും ദെവത്തെ പ്രീതിപ്പെടുത്താനുമാണ് മനുഷ്യൻ സൃഷ്ടിക്കപ്പെട്ടത്. എന്നാൽ പാപം മൂലം മനുഷ്യന്റെ ആത്മാവും മനസും ശരീരവും കേടായിപ്പോയി. തെറ്റാണ് എന്ന് തനിക്കുതന്നെ വ്യക്തമായ ചിന്തകളാലും വാക്കുകളാലും പ്രവൃത്തികളാലും മനുഷ്യൻ പാപം ചെയ്യുന്നു എന്ന് ആരും സമ്മതിക്കും. പലപ്പോഴും നന്മ ചെയ്യാൻ ശ്രമിക്കുന്നു. എന്നാൽ ആരുടെയും നന്മ പ്രവൃത്തികൾ പൂർണ്ണതയുള്ളതാണെന്ന് ആർക്കും അവകാശപ്പെടാനും കഴിയുന്നില്ല. ഇത് നമ്മുടെ പാപ അവസ്ഥയുടെ തെളിവാണ്. നന്മ ചെയ്യാനുള്ള ആഗ്രഹവും തെറ്റു ചെയ്യുമ്പോഴുള്ള അതൃപ്തിയും എല്ലാം ഉണ്ടാകുന്നത് മനസിൽ നിന്നല്ല. മറിച്ച് ആത്മാവിൽ നിന്ന് മനസിൽ കൂടി വരുന്നതാണ്. മനസ് അംഗീകരിക്കുന്ന ചില കാര്യങ്ങളെ ഹൃദയം വെറുക്കുന്നതായും വ്യക്തമാകുന്നു.