മലയാളം/ബൈബിൾ/ ബൈബിളിന്റെ പ്രസക്തി



ബൈബിളിന്റെ പ്രസക്തി

ഏറ്റവും ഉന്നതമായ ചരിത്രപരതയും ആധികാരികതയും  ബൈബിളിനുണ്ട്. ബൈബിൾ മറ്റേത് പുരാതന ഗ്രന്ഥത്തെക്കാളും കൃത്യതയിലും പ്രതിപാദ്യവിഷയത്തിന്റെ ചരിത്രപരതയിലും ബഹുദൂരം മുന്നിലാണ്. ചരിത്രസംഭവങ്ങളെ വസ്തുനിഷ്ടമായി മനസിലാക്കാനും വിശ്വസിക്കാനും സാധിക്കുന്ന കാര്യമാണ്. യേശുവിനെപ്പറ്റിയുള്ള ബൈബിൾ സാക്ഷ്യം ചരിത്രാധിഷ്ടിതവും വിശ്വാസ്യവുമായ യാഥാർത്ഥ്യമാണ്. ചരിത്രവും, പുരാവസ്തുശാസ്ത്രവും ബൈബിളിന്റെ ആധികാരികത അംഗീകരിക്കുന്നു. ശാസ്ത്രവും ബൈബിളിന് അനുകൂലമാണ്.  ബൈബിൾ ദൈവത്തിന്റെ വചനമാണ്. പ്രപഞ്ചം ദൈവത്തിന്റെ കരവേലയാണ്. ശാസ്ത്രം ദൈവത്തിന്റെ കരവേലയായ പ്രപഞ്ചത്തെ മനസിലാക്കാനുള്ള മനുഷ്യന്റെ ശ്രമഫലമാണ്. ദൈവത്തിന്റെ വചനവും, ദൈവത്തിന്റെ കരവേലയും തമ്മിൽ വൈരുദ്ധ്യമില്ലാത്തതിനാൽ ബൈബിളും ശരിയായ ശാസ്ത്രവും തമ്മിലും വൈരുദ്ധ്യമില്ല. ശാസ്ത്രീയമായി തെളിയിക്കപ്പെട്ട തത്ത്വങ്ങളൊന്നും ബൈബിളിനെതിരല്ല. മറിച്ച് അവ ബൈബിൾ പറയുന്ന കാര്യങ്ങളെ ഉറപ്പിക്കുകയാണ് ചെയ്യുന്നത്. ബൈബിളിലെ സത്യങ്ങളും പ്രപഞ്ചത്തിന്റെ നിയമങ്ങളും തമ്മിൽ വൈരുദ്ധ്യമില്ല. വാസ്തവത്തിൽ ബൈബിളും യഥാർത്ഥ ശാസ്ത്രവും പരസ്പരപൂരകങ്ങളാണ്.

 

ബൈബിളിന്റെ ഏറ്റവും പ്രധാന പ്രമേയമായ യേശുവിന്റെ മരണവും ഉയിർപ്പും അനിഷേദ്ധ്യമായ ചരിത്രസത്യങ്ങളാണ്. ദൈവം മോശയിലൂടെ മനുഷ്യനുമായി ണ്ടാക്കിയ ഉടമ്പടിയെ പഴയഉടമ്പടിയെന്നും, അതിനെ പൂർത്തീകരിച്ചു കൊണ്ട് യേശുവിലൂടെ ലഭിച്ച ഉടമ്പടിയെ പുതിയഉടമ്പടിയെന്നും വിളിക്കുന്നു.   ണ്ട് ഉടമ്പടികളുടെയും കേന്ദ്രബിന്ദു യേശുക്രിസ്തുവാണ്. പാപം ചെയ്ത് പാപിയായി, പാപത്തിന് അടിമയായിത്തീർന്ന മനുഷ്യവർഗ്ഗത്തിന്റെ പാപപരിഹാരത്തിനും, വീണ്ടെടുപ്പിനും രക്ഷക്കുമായി രക്തബലിയായിത്തീർന്ന യേശുവാണ് ബൈബിളിന്റെ പ്രധാന പ്രമേയം. പഴയഉടമ്പടിയിൽ യേശു നിഴലായി, വാക്ക് ചിത്രങ്ങളായി, സൂചകമായി, അനുഷ്ഠാന മർമ്മങ്ങളായി, പ്രവചനങ്ങളായി, പൂർണ്ണമായി വെളിപ്പെടാതെ മറഞ്ഞുകിടക്കുന്നു. എന്നാൽ പുതിയ ഉടമ്പടിയിൽ യേശു ഒരു വ്യക്തിയായി പൂർണ്ണമായി വെളിപ്പെട്ടുവന്നിരിക്കുന്നു. ബൈബബിളിന്റെ ആരംഭം മുതൽ അവസാനം വരെ ഒരുപോലെ ജ്വലിച്ചുനിൽക്കുന്ന ചിന്ത, മനുഷ്യരക്ഷക്ക് വേണ്ടി ദൈവം യേശുവിൽ വെളിപ്പെട്ടുവരുന്നതും, മരിക്കുന്നതും ഉയിർത്തെഴുന്നേൽക്കുന്നതും, ഇനിയും എല്ലാവരെയും ന്യായം വിധിക്കാൻ വീണ്ടും വരുവാനുള്ളതുമായ ദൈവിക പദ്ധതിയാണ്. മനുഷ്യരക്ഷക്ക് വേണ്ടിയുള്ള യേശുവിന്റെ മരണവും ഉയിർപ്പും സംബന്ധിച്ച വ്യക്തമായ പ്രവചനങ്ങൾ പഴയനിയമകാലത്തിലെ  ഉടമ്പടികളിലും, സമാഗമനകൂടാരത്തിലും ബലിയർപ്പണങ്ങളിലും, ഉത്സവങ്ങളിലും ഉൾക്കൊൺിരിക്കുന്നു.

 

മാത്രമല്ലാ, യേശു തന്റെ മരണത്തിനുമുമ്പ് അംഗീകരിച്ചതും സ്ഥാപിച്ചതുമായ സ്നാനം, കർത്തൃമേശ എന്നീ രൺ് ആചാരങ്ങൾ, യേശുവിന്റെ മരണം ഉയിർപ്പ്  രണ്ടാം  വരവ് എന്നി, അടിസ്ഥാന ക്രിസ്തീയ ഉപദേശസത്യങ്ങളെ വ്യക്തമായി പ്രസ്താവിക്കുന്നതാണ്. യേശു തന്റെ മരണത്തിനുമുമ്പ് സ്ഥാപിച്ച കർത്തൃമേശയിൽ പഴയനിയമകാലത്തെ പെസഹാകുഞ്ഞാടിന്റെ ബലിയർപ്പണത്തെയും, തന്റെ പാപപരിഹാരമരണത്തെയും രണ്ടാം വരവിനെയും ബന്ധിപ്പിക്കുന്നു. അങ്ങനെ യേശു തന്റെ മരണത്തിനുമുമ്പ് സ്ഥാപിച്ച കർത്തൃമേശയിൽ, ഭൂതകാലസംഭവമായ പെസഹാകുഞ്ഞാടിന്റെ ബലിയർപ്പണത്തെയും, വർത്തമാനകാലസംഭവമായ യേശുവിന്റെ മരണത്തെയും, ഭാവികാലസംഭവമായ യേശുവിന്റെ രണ്ടാം വരവിനെയും അത്ഭുതകരമായി സമന്വയിപ്പിച്ചിരിക്കുന്നു. ഇത്ര മഹത്തരവും അർത്ഥസംബുഷ്ടവുമായ ആചാരമാണ് ആയിരക്കണക്കിന് വർഷങ്ങളായി ക്രിസ്തീയ സഭ അനുദിനം കർത്തൃമേശയിലൂടെ ആചരിച്ചുവരുന്നത്. അതുപോലെതന്നെ, സ്നാനത്തിൽ സ്നാനപ്പെടുന്ന വ്യക്തി വിശ്വാസത്താൽ, യേശുവിന്റെ മരണത്തിന്റെയും ഉയിർപ്പിന്റെയും അനുഭവത്തിൽ പങ്കുചേരുന്നു. അങ്ങനെ യേശുവിന്റെ മരണവും ഉയിർപ്പും, ചരിത്രപരമായും ബൈബിൾ പ്രകാരവും ക്രിസ്തീയവിശ്വാസപ്രകാരവും ക്രിസ്തീയ ആചാരപ്രകാരവും, ആർക്കും നിഷേധിക്കാനാവാത്ത ചരിത്രവസ്തുതകളായി നിലകൊള്ളുന്നു

 

ബൈബിൾ സത്യങ്ങൾ ആയിരക്കണക്കിന് വർഷങ്ങളിലൂടെ ഒരു ജനതക്ക് ലഭിച്ച ദൈവാനുഭവത്തിന്റെ ആകത്തുകയാണ്. ഏകദേശം 1700- അധികം വർഷങ്ങളിലൂടെ, 40-ലേറെ വ്യത്യസ്ത വ്യക്തികളാൽ, ലോകത്തിന്റെ വിവിധഭാഗങ്ങളിൽ വച്ച് എഴുതപ്പെട്ടതായിരുന്നിട്ടും, ബൈബിളിന്റെ ഉള്ളടക്കത്തിൽ പൊരുത്തക്കേടില്ലചിലർ അവർക്കുമുമ്പേ സംഭവിച്ചത് എഴുതി; മറ്റുചിലർ തങ്ങൾ അനുഭവിച്ചറിഞ്ഞത് എഴുതി; മറ്റുചിലർ ഇനിയും സംഭവിച്ചിട്ടില്ലാത്ത ഭാവികാര്യങ്ങളെക്കുറിച്ച് എഴുതി. പലപ്പോഴും അവർ രോരുത്തരും എഴുതിയത് എന്താണെന്ന് പരസ്പരം അറിയാതിരുന്നിട്ടും, അവരുടെ എഴുത്തുകൾ തമ്മിൽ വൈരുദ്ധ്യമില്ലെന്ന് മാത്രമല്ല, അവ പരസ്പരപൂരകങ്ങളായിരിക്കുകയും ചെയ്യുന്നു. അവയുടെയെല്ലാം കേന്ദ്രബിന്ദു മനുഷ്യവർഗ്ഗത്തിന്റെ രക്ഷകനായ യേശുക്രിസ്തുവാണ്. അവയുടെയെല്ലാം സമൂലമായ സന്ദേശം, ദൈവം യേശുക്രിസ്തുവിലൂടെ മനുഷ്യവർഗ്ഗത്തെ സൃഷ്ടിക്കുകയും പാപപരിഹാരം ചെയ്ത് രക്ഷ സാദ്ധ്യമാക്കുകയും ചെയ്തിരിക്കുന്നു എന്നതാണ്.

 

 

ബൈബിളിലെ ഉപദേശസത്യങ്ങൾക്ക് മറ്റൊന്നിനുമില്ലാത്ത ഒരു പ്രത്യേകതയുണ്ട്. അവ ഒരു പ്രത്യക വ്യക്തിക്ക് പെട്ടെന്നുണ്ടാ വെളിപ്പാടോ, ഒരു തത്വചിന്താ സംഘടനയുടെ ബൗദ്ധിക ഉൽപന്നമോ അല്ല. മറിച്ച് ആയിരക്കണക്കിന് വർഷങ്ങളിലൂടെ, അനേക ദൈവീകഅത്ഭുതങ്ങൾ നിറഞ്ഞ സംഭവ പരമ്പകളിലൂടെ കടന്നുപോയ ഒരു ജനതയുടെ, ദൈവാനുഭവത്തിന്റെ ആകത്തുകയാണ് ബൈബിളിലെ ഉപദേശസത്യങ്ങൾ. യഹൂദജനതയുടെ ചരിത്രപരമായ അസ്തിത്വം ലോകചരിത്രത്തിലെ ഒരു മഹാത്ഭുതവും, ബൈബിളിലെ ഉപദേശസത്യങ്ങളുടെ ആധികാരികതയുടെ തെളിവുമാണ്. ഏറ്റവും ഉന്നതമായ തത്ത്വചിന്ത നിലനിൽക്കുന്നത് ബൈബിളിലും ക്രിസ്തീയ വിശ്വാസത്തിലുമാണ്. കാരണം, മനുഷ്യരക്ഷക്കായി ഇതിനെക്കാൾ ഉന്നതമായ മറ്റൊരു മാർഗ്ഗത്തെപ്പറ്റി ഒരു മനുഷ്യനും ചിന്തിക്കാൻ പോലും കഴിയില്ല. മനുഷ്യന്റെ പാപപങ്കിലമായ ഹൃദയത്തെ കഴുകി ശുദ്ധീകരിക്കാൻ, മഹാപരിശുദ്ധനായ ദൈവം മനുഷ്യനായി വന്ന്, സ്വന്തം ചങ്കിലെ രക്തം കുരിശിൽ നമുക്ക് ദാനമായി നൽകുന്നു. മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ സ്നേഹകഥയാണ് യേശുവിന്റേത്.

 

മനുഷ്യവർഗ്ഗത്തിന്റെ ഏറ്റവും ഉന്നത ആശയങ്ങളായ, സ്നേഹം സത്യം ജീവൻ ജ്ഞാനം രക്ഷ ജയം ഉയിർത്തെഴുന്നേപ്, എന്നിവയെപ്പറ്റി പഠിക്കുന്ന നിലവാരം വിട്ട്, അവയോടെല്ലാം വ്യക്തിപരമായ ബന്ധം സ്ഥാപിച്ച് അതിൽ വളരേൺതിന്, അവയെല്ലാം സമന്വയിക്കപ്പെട്ട് മനുഷ്യരൂപത്തിൽ നമുക്കുമുമ്പിൽ വെളിപ്പെട്ടുനിൽക്കുന്നതാണ് യേശുക്രിസ്തു. ഏതൊരു വ്യക്തിക്കും അനന്തസാദ്ധ്യതകൾ നൽകുന്ന അക്ഷയഖനിയും ലക്ഷ്യസ്ഥാനവുമാണ് യേശു. ഏറ്റവും ഉന്നതമായ ധാർമ്മികത ബൈബിളിലാണുള്ളത്. ബൈബിളിന്റേതിനെക്കാൾ മെച്ചമായ ധാർമ്മികത മനുഷ്യവർഗ്ഗത്തിന് നൽകിയ മറ്റൊരു ഗ്രന്ഥവുമില്ല. മനുഷ്യവർഗ്ഗത്തിന് അറിയാവുന്നതിലും ഊഹിക്കാവുന്നതിലും വച്ച് ഏറ്റവും ഉന്നതമായ ധാർമ്മികനിലവാരം ബൈബിളിൽ കാണുന്നു. നിലവാരത്തിൽ ജീവിച്ച് യേശു നമുക്ക് മാതൃക കാണിച്ചുതന്നു. യേശുവിനെ അനുകരിച്ച് ജീവിക്കുമ്പോൾ, യേശുവിന്റെ ഉന്നത ധാർമ്മികനിലവാരത്തിലേക്ക് വളരാനും യേശുവിനെപ്പോലെ ആയിത്തീരാനുമുള്ള അനന്തസാദ്ധ്യതകൾ നമുക്ക് ലഭിക്കുന്നു. ബൈബിൾ നൽകുന്ന ധാർമ്മികതയെക്കാൾ മെച്ചമായ ഒരു ധാർമ്മികതയെപ്പറ്റി മനുഷ്യന് ചിന്തിക്കാൻ പോലും പറ്റില്ല. സ്നേഹത്തെ ഇത്ര വിശാലമായി അവതരിപ്പിക്കുന്ന മറ്റൊരു ഗ്രന്ഥവുമില്ല. മറ്റ് തത്ത്വസംഹിതകളിലെ ധാർമ്മികതയും, ബൈബിൾ നൽകുന്ന ധാർമ്മികതയും തമ്മിലുള്ള അന്തരം വലുതാണ്. അതിനാലാണ് പ്രമുഖ ലോകരാജ്യങ്ങളുടെ ഭരണഘടനകളും കോടതിനിയമങ്ങളും നീതിന്യായ വ്യവസ്ഥകളും എല്ലാം ബൈബിളിനെ അടിസ്ഥാനമാക്കി നിലനിൽക്കുന്നത്. ബൈബിൾ നൽകുന്ന അടിസ്ഥാന മൂല്യങ്ങളെ അനുസരിക്കാതെ ഒരു കുടുംബത്തിനും സമൂഹത്തിനും രാജ്യത്തിനും വിജയകരമായി നിലനിൽക്കാൻ കഴിയില്ല.

 

ലോകജനതയുടെ മേൽ യേശുവിന്റെ സുവിശേഷത്തിന്റെ സ്വാധീനശക്തി അസാധാരണമാണ്ബൈബിളിനെപ്പോലെ മനുഷ്യസംസ്കാരത്തെയും ശാസ്ത്രത്തെയും സ്വാധീനിക്കുകയും, മനുഷ്യജീവിതങ്ങളെ നന്മക്കായി രൂപാന്തരപ്പെടുത്തുകയും ചെയ്ത, മറ്റൊരു ഗ്രന്ഥവുമില്ല. ലോകത്തിലെ അനേക സംസ്കാരങ്ങളിൽ നിലവിലിരുന്ന, മനുഷ്യത്വരഹിതമായ അനേകം ആചാരങ്ങളെ, സാമൂഹികപരിഷ്കരണങ്ങളിലൂടെ നിർമൂലനം ചെയ്യാൻ നിർബന്ധിച്ചത്, ബൈബിൾ മൂല്യങ്ങളുടെ സ്വാധീനമാണ്. ബൈബിളിനെയും ബൈബിൾമൂല്യങ്ങളെയും നിഷേധിക്കുന്നവർ എന്നും പലതരത്തിലുള്ള അന്ധതയിലും അന്ധകാരത്തിലും നിലനിൽക്കുന്നതായി കാണുന്നു. പ്രയോഗത്തിൽ കൊൺുവന്നാൽ ഏറ്റവും നല്ല വ്യക്തിജീവിതങ്ങളെയും സമൂഹത്തെയും രൂപപ്പെടുത്തിയെടുക്കാൻ ഏറ്റവും ഉത്തമമായത് ക്രിസ്തീയ മൂല്യങ്ങളാണ്. തകർന്നവരെയും തളർന്നവരെയും തള്ളപ്പെട്ടവരെയും എല്ലാം, സഹായിക്കാനുള്ള പ്രചോദനം ബൈബിളിന്റെ മൂല്യസംഹിതയിൽ ഉൾക്കൊൺിരിക്കുന്നു. ബൈബിളിന്റെ മൂല്യങ്ങളിലും കാഴ്ചപ്പാടിലും ചില വ്യക്തികൾ പ്രചോദിതരായതിന്റെ ഫലമായി, തിന്മകൾക്കെതിരെ പ്രതികരിക്കാൻ കഴിയുന്ന മൂല്യബോധമുള്ള ചില ശക്തമായ രാഷ്രങ്ങൾ നിലവിൽ വന്നു. അതിശക്തമായ അനേകം ചാരിറ്റി സംഘടനകൾ, ആശുപത്രികൾ, സ്കൂളുകൾ കോളജുകൾ അനാഥാലയങ്ങൾ പലവിധ സ്ഥാപനങ്ങൾ എന്നിവ നിലവിൽ വരാനുള്ള പ്രാരംഭപ്രചോദനം ബൈബിളിന്റെ മൂല്യങ്ങളായിരുന്നു.

 

ദൈവിക വെളിപ്പാടിന്റെ വിശുദ്ധഗ്രന്ഥം ബൈബിളാണ്

 

ബൈബിളിലെ പഴയ ഉടമ്പടി (39) പുതിയ ഉടമ്പടി (27) ഭാഗങ്ങളിലെ 66 പുസ്തകങ്ങളാണ് വിശുദ്ധ ഗ്രന്ഥം. ദൈവത്തിന്റെ പരിശുദ്ധാത്മാവിനാൽ പ്രചോദിതരായി ദൈവികനിയോഗം ലഭിച്ച ചില മനുഷ്യർ എഴുതിയതാണ് ബൈബിളിലെ ഓരോ വാക്കും. അവയിൽ തെറ്റില്ല. അവ മുഴുവനും ദൈവവചനമാണ്. മനുഷ്യവർഗ്ഗത്തിന്റെ രക്ഷയ്ക്ക് ആവശ്യമായ കാര്യങ്ങൾ ദൈവത്തിൽ നിന്ന് ലഭിച്ച വെളിപ്പാടാണ് ബൈബിൾ. സത്യവിശ്വാസത്തിന്റെയും വിശുദ്ധ ജീവിതത്തിന്റെയും തെറ്റുപറ്റാത്തതും സ്ഥിരമായതുമായ അടിസ്ഥാനവും മാനദണ്ഡവും ബൈബിളാണ്. പ്രബോധനത്തിനും തെറ്റുതിരുത്തലിനും നീതിയിലുള്ള പരിശീലനത്തിലൂടെ ആത്മീയ പൂർണ്ണതയിലേക്ക് വളരുന്നതിനും ഉപയോഗിക്കേണ്ടത് ബൈബിൾ മാത്രമാണ് (സങ്കീ 119:89; ഏശ 40:8; മത്താ 5:17-18; 24:35; ലൂക്ക 24:44; യോഹ 14:26; 2തിമോ 3:16-17; യാക്കോ 1:21; 2പത്രോ 1:20-21; 3:15-16; വെളി 22:6, 18-19).

Ad Image
Ad Image
Ad Image
Ad Image