പ്രൊട്ടസ്റ്റന്റ് ലിബറലിസം



പ്രൊട്ടസ്റ്റന്റ് ലിബറലിസം

ദെവത്തിനും ദെവവചനത്തിനും അർഹിക്കുന്ന സ്ഥാനം കൊടുക്കാതെയും, സത്യവിരുദ്ധമായ യുക്തിവാദത്തിൽ അധിഷ്ടിതവുമായ ചില ബെബിൾ പഠന രീതികൾ ഇവിടെ കാണാം. ബെബിളിനെപ്പറ്റിയുള്ള ചില ലിബറലിസ ചിന്തകളെ ഇപ്രകാരം സംഗ്രഹിക്കാം : ബെബിൾ തെറ്റുപറ്റാവുന്ന ഒരു മനുഷ്യസൃഷ്ടിയാണ്, ദെവത്തിൽ നിന്നുള്ള വെളിപ്പാടല്ല. ബെബിൾ ദെവത്തപ്പറ്റിയുള്ള ചില മനുഷ്യചിന്തകളുടെ സമാഹാരം മാത്രമാണ്. സത്യം സംബന്ധമായ ആധികാരികതയുടെ മാനദണ്ധം ദെവമല്ല, മനുഷ്യനാണ്. ബെബിളിൽ കാണുന്ന അത്ഭുതസംഭവങ്ങൾ സത്യമല്ല. ബെബിളിൽ കാണുന്ന കാര്യങ്ങളിൽ മനുഷ്യന്റെ അനുഭവത്തിൽ നിന്നും ബുദ്ധിയിൽ നിന്നും തെളിയുന്ന കാര്യങ്ങൾ മാത്രമേ അംഗീകരിക്കനാകൂ. മനുഷ്യന്റെ വികാര, വിചാര, അനുഭവങ്ങളിൽ നിന്ന് വ്യത്യസ്തമായി ദെവമെന്ന യാഥാർത്ഥ്യമില്ല. ബെബിളിലെ സത്യങ്ങൾ വ്യക്തിനിഷ്ടവും ആപേക്ഷികവുമാണ്, വസ്തുനിഷ്ടവും സാർവ്വത്രികവുമല്ല (Subjective and relative, not objective and absolute). ബെബിൾ ദെവവചനമല്ല, മറിച്ച് ചിലയിടങ്ങളിൽ ദെവവചനത്തെ ഉൾക്കൊള്ളുക മാത്രം ചെയ്യുന്നു. വ്യക്തിപരമായ അനുഭവങ്ങളിലൂടെയാണ് ബെബിളിലൂടെയല്ല ദെവികവെളിപ്പാടുകൾ ലഭിക്കുന്നത്. ഇങ്ങനെ മനുഷ്യന്റെ അനുഭവങ്ങൾക്ക് ബെബിളിനെക്കാൾ പ്രാധാന്യം കൊടുക്കുന്നു. അങ്ങനെ ബെബിൾ വിരുദ്ധമായ അനുഭവങ്ങൾക്ക് വാതിൽ തുറക്കുന്നു

 

ദെവശാസ്ത്ര പഠനകേന്ദ്രങ്ങളിലെ വചനവിരുദ്ധമായ നിലപാട്

 

വചനം വചനമായി പഠിക്കാനാളില്ല. വചനം പഠിക്കാൻ ഒരുമ്പെട്ടിറങ്ങുന്ന ചില കുഞ്ഞാടുകൾ പഠനകേന്ദ്രങ്ങളിൽ വചനവിരുദ്ധമായ ദെവശാസ്ത്രങ്ങളെ അകത്താക്കി തകർന്ന് തരിപ്പണമായി ചെന്നായ്ക്കളായി പുറത്തിറങ്ങി ജനത്തെ കടിച്ചുകീറുന്നു. ഇന്ന് അനേകം ബെബിൾ കോളജുകളിലെയും ദെവശാസ്ത്ര പഠനകേന്ദ്രങ്ങളിലെയും സിലബസും അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ദുരുപദേശങ്ങളും മനസിലാക്കിയാൽ ജനം ഞെട്ടിപ്പോകും. സാമൂഹ്യ രാഷ്ട്രീയ സാമ്പത്തീക വിഷയങ്ങൾ, പരിസ്ഥിതിപ്രശ്നങ്ങൾ, ആഗോള താപനം, ഫെമിനിസം, ലിബറലിസം, എക്യുമനിസം തുടങ്ങിയവയാണ് പല സെമിനാരികളിലും ഫോക്കസ് വിഷയങ്ങൾ. ബെബിൾ വായിക്കാൻ പോലും സമയമില്ല. വേണ്ടത് പഠിക്കാതെ വേണ്ടാത്തത് പഠിക്കുന്നു. മാത്രമല്ല ബെബിൾ ദെവവചനമാണെന്നും യേശു ദെവമാണെന്നും വിശ്വസിക്കുന്ന ബെബിൾ കോളജ് അദ്ധ്യാപരും വിദ്യാർത്ഥികളും ഇന്ന് വളരെ ചുരുക്കമാണ്. ഇങ്ങനെ പഠിച്ചിറങ്ങുന്നവർ ജനങ്ങളുടെ ആത്മീയ ആവശ്യങ്ങൾ നിറവേറ്റാനോ, വിശ്വാസത്തിനെതിരെയുള്ള വെല്ലുവിളികൾക്ക് മറുപടികൊടുക്കാനോ കഴിവില്ലാത്ത വെറും കൂലിക്കാരായി അധഃപതിച്ചിരിക്കുന്നു. ജനത്തെ നയിക്കേണ്ടവർ തന്നെ ക്രിസ്തീയ വിശ്വാസത്തിന്റെ ശത്രുക്കളായിത്തീർന്നിരിക്കുന്നു. ഇവർ സഭകളിൽ കയറിയിറങ്ങി കലക്കമുണ്ടാക്കുന്നു. സഭകളുടെയും വിശ്വാസികളുടെയും ലക്ഷക്കണക്കിന് രൂപ മുതൽമുടക്കി ദെവശാസ്ത്ര വിദ്യാഭ്യാസം പൂർത്തിയാക്കി പുറത്തിറങ്ങുന്ന ഇന്നത്തെ ചെറുപ്പക്കാർ ആധുനിക ദെവശാസ്ത്രത്തിന്റെ വിഷബാധയേറ്റ് യേശുക്രിസ്തുവിനും ബെബിളിനും സഭയ്ക്കും എതിരായി തിരിഞ്ഞുകൊണ്ടിരിക്കുന്നു. അവരുടെ വിശ്വാസവും ജീവിതരീതിയും ക്രിസ്തുവിരുദ്ധമായിക്കൊണ്ടിരിക്കുന്നു. അവരുൾപ്പെടുന്ന പുരോഹിതവർഗ്ഗം ഇന്നും യേശുക്രിസ്തുവിനെ ക്രൂശിക്കുന്നു. അവരുടെ ശുശ്രൂഷയുടെ ഫലമായി സാധാരണ വിശ്വാസികളും വഴിതെറ്റിക്കൊണ്ടിരിക്കുന്നു. അങ്ങനെ സാത്താൻ തന്ത്രപരമായി സഭകളെയും സഭാനേതാക്കളെയും ബെബിൾ കോളജുകളെയും  കീഴടക്കിക്കൊണ്ടിരിക്കുന്നു.

 

ബെബിൾ കോളജുകൾ ബെബിൾ വിമർശനത്തെ അനുകൂലിക്കുന്നു

 

ദെവത്തിലും ദെവവചനത്തിലും വിശ്വാസമില്ലാത്ത ദുഷ്ടഹൃദയത്തോടെ ബെബിളിനെ സമീപിക്കുന്നതാണ് ഇന്നു പലരുടെയും തെറ്റിനു കാരണം. ഇത്തരം തെറ്റായ ആശയങ്ങളെ തെറ്റെന്ന് മുദ്രയടിക്കുന്നതിന് പകരം അവയെ വളരെ ആദരവോടെ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന പ്രവണതയാണ് ഇന്ന് മിക്കവാറും എല്ലാ ബെബിൾ കോളജുകളിലും ഉള്ളത് എന്നത് ഞെട്ടിപ്പിക്കുന്ന അവസ്ഥയാണ്. ജ്ഞാനികൾ എന്ന് സ്വയം എണ്ണുന്നവർ അവരുടെ കൗശലത്തിൽ തന്നെ കുടുങ്ങിപ്പോകുന്നതിന് ഉദാഹരണമാണിത്.

 

സഭക്ക്അകത്തും പുറത്തുമുള്ള എത്രയോ വിഷയങ്ങൾക്ക്മറുപടി കൊടുക്കാൻ നമ്മുടെ ദെവശാസ്ത്രജ്ഞർ പരാജയപ്പെട്ടു

 

സഭക്ക് അകത്തും പുറത്തും ക്രിസ്തുവിന്റെ സുവിശേഷം ആശയപരമായും വെല്ലുവിളിക്കപ്പെടുന്നു. എന്നാൽ പ്രാദേശിക വെല്ലുവിളികൾക്കെങ്കിലും മറുപടികൊടുക്കാൻ കഴിയുന്നവർ ബെബിൾ കോളജുകളിൽ നിന്ന് പുറത്തുവരുന്നില്ല.

 

ദെവവിരുദ്ധരായ ദെവശാസ്ത്രജ്ഞരെ സൂക്ഷിക്കുക

 

തെറ്റായ വ്യാഖ്യാനരീതികൾക്കും ദുരുപദേശങ്ങൾക്കും ചുക്കാൻ പിടിക്കുന്ന ചില ദെവശാസ്ത്രക്കാരെയും ആത്മീയ നേതാക്കളെയും പ്രസ്ഥാനങ്ങളെയും സൂക്ഷിക്കേണ്ടതാണ്. അവയിൽ നിന്ന് ഒഴിഞ്ഞുമാറണം. ദെവശാസ്ത്രക്കാർ പറയുന്നത് അതേപടി വിശ്വസിക്കാതെ ബെബിൾ പറയുന്നത് പഠിക്കാനും വിശ്വസിക്കാനും പ്രവർത്തിക്കാനും കഴിവുള്ളവർ ഉണ്ടാകണം.

 

ഇന്നത്തെ ദെവശാസ്ത്രത്തിൽ വ്യാപകമായ അട്ടിമറി

 

ദെവശാസ്ത്രമെന്ന ലേബലിൽ ഇന്ന് ബെബിൾ കോളജുകളിലും സഭകളിലും ആത്മീയ സദസുകളിലും ദെവവിരുദ്ധമായ ഒരു തത്ത്വശാസ്ത്രം കടന്നുകയറി അട്ടിമറി നടത്തിക്കൊണ്ടിരിക്കുന്നു.  അഹങ്കാരം, അത്യാഗ്രഹം, അവിശ്വാസം എന്നീ പ്രതേ്യകതകൾ ഇന്നത്തെ ദെവശാസ്ത്രക്കാരിൽ മിക്കവരിലും കാണാവുന്നതാണ്. അവർ ദെവശാസ്ത്രത്തെയും ബെബിൾ പഠനത്തെയും വ്യാപാരവൽക്കരിച്ചു. ഡിഗ്രിക്കും, അംഗീകാരത്തിനും, നേട്ടങ്ങൾക്കും, പദവികൾക്കുമായുള്ള പരക്കം പാച്ചിലിൽ അവർ ബെബിൾ സത്യങ്ങളെ ചവിട്ടി മെതിച്ചു; ജനങ്ങളെ ആത്മീയ അടിമത്തത്തിന് ഇരയാക്കി. ആത്മീയസത്യങ്ങൾക്കായി ദാഹിക്കുന്നവരെ ലൗകിക കാര്യങ്ങൾ നൽകി വഞ്ചിച്ചു. പാൽ ചോദിക്കുന്ന കുഞ്ഞിന് ചാരായം കൊടുക്കുന്നതുപോലെ. ദെവെത്തപ്പറ്റിയും മനുഷ്യനെപ്പറ്റിയുമുള്ള ദെവത്തിന്റെ അഭിപ്രായം പഠിക്കുന്നതിനു പകരം, ദെവത്തപ്പറ്റിയും മനുഷ്യനെപ്പറ്റിയുമുള്ള മനുഷ്യന്റെ അഭിപ്രായം പഠിക്കാനാണ് ഇവർക്ക് താൽപര്യം. ദെവത്തെ അവഗണിക്കാനുള്ള മനുഷ്യന്റെ പ്രവണതയാണ് ഇവിടെ യെല്ലാം കാണുന്നത്. ബെബിൾ പറയുന്നത് മനസിലാക്കാനും വിശ്വസിക്കാനും അവർ പരാജയപ്പെട്ടു. സത്യസുവിശേഷത്തെ മറച്ചുകളഞ്ഞിട്ട് മറ്റൊരു സുവിശേഷം പഠിപ്പിക്കുകയും  സത്യം പഠിപ്പിക്കുന്നവരെ പരിഹസിക്കുകയും ചെയ്യുന്നു. യേശുക്രിസ്തുവിനെ നിഷേധിക്കുകയും, എല്ലാ മതത്തിലുമുള്ള പ്രാപഞ്ചിക ക്രിസ്തുവിനെ അംഗീകരിക്കുകയും ചെയ്യുന്നു. എല്ലാ മതങ്ങളും ദെവങ്ങളും ഒന്നാണെന്നും, ബെബിൾ തെറ്റുപറ്റാത്ത ഏക ദെവവചനമല്ലെന്നും, എല്ലാ മതഗ്രന്ഥങ്ങളും ദെവവചനമാണെന്നും, എല്ലാവരും  രക്ഷ പ്രാപിക്കുമെന്നും, ഈ ലോകത്തിന് അവസാനമില്ലെന്നും, യേശു വീണ്ടും വരികയില്ലെന്നും അവർ പഠിപ്പിക്കുന്നു. വ്യക്തികൾ മാനസാന്തരപ്പെടാതെ സമൂഹത്തെ മാനസാന്തപ്പെടുത്തി മെച്ചപ്പെടുത്താമെന്ന് അവർ ചിന്തിക്കുന്നു. ഇന്നത്തെ ദെവശാസ്ത്ര മേഖലകളിൽ ആധിപത്യം പുലർത്തുന്നവരിൽ പലരും ബെബിളിലോ, ബെബിൾ വെളിപ്പെടുത്തുന്ന ദെവത്തിലോ വിശ്വസിക്കാത്തവരാണ്. ഇത്തരക്കാർ ദെവശാസ്ത്ര മേഖലയെ നിയന്ത്രിക്കുന്നത് ഹൃദയമില്ലാത്തവർ ഹൃദയശസ്ത്രക്രിയ നടത്തുന്നതുപോലെയാണ്. നിരീശ്വരർ ദെവശാസ്ത്രം പഠിപ്പിച്ചാൽ എങ്ങനെയിരിക്കും എന്നത് ഊഹിച്ചാൽ മതിയല്ലോ!.

Ad Image
Ad Image
Ad Image
Ad Image