റോമൻ കത്തോലിസിസം ഏകലോക മതത്തിന്റെ പ്രധാന ഘടകം
റോമൻ കത്തോലിക്കാസഭ വേർപെട്ട സഭകളെ ഒന്നിപ്പിക്കാൻ ശ്രമിക്കുന്നു
വേർപെട്ട സഭകളെയും ലോകമതങ്ങളെയും എല്ലാം ഒരേസമയം ഒന്നിപ്പിക്കാൻ കഴിവുള്ള മദ്ധ്യവർത്തി റോമൻ കത്തോലിക്ക സഭ മാത്രമാണ്. ആംഗ്ലിക്കൻ സഭയും, റോമൻ കത്തോലിക്ക സഭയും, ലൂഥറൻ സഭയും, ഓർത്തഡോക്സ് സഭകളും, പെന്തെക്കോസ്ത് സഭകളും, സുവിശേഷീകരണ സഭകളും യേശുക്രിസ്തുവിൽ വിശ്വസിക്കുന്നു എന്നും തുടർന്നും ഒന്നിച്ചു നിൽക്കാൻ തീരുമാനിക്കുന്നു എന്നും ലോസാന്ന ലോക സുവിശേഷീകരണ കമ്മിറ്റിയുടെ ഡയറക്ടർ, ടോം ഹൂസ്റ്റൺ പറയുന്നു (Dave Hunt, A Woman Rides the Beast, Harvest House Publishers, Oregon, 1994. p. 415; World Evangelization, Nov/Dec 1989, Jan 1990). എന്നാൽ വേർപെട്ട സഭകൾ റോമൻ കത്തോലിക്ക സഭയിലേക്ക് തിരിച്ചുവരുന്നതിലൂടെ മാത്രമേ സഭകളുടെ എെക്യം സാദ്ധ്യമാകൂ എന്ന അഭിപ്രായമാണ് റോമൻ കത്തോലിക്ക സഭയ്ക്കുള്ളത്.
ലിബറലിസത്തിലൂടെയുള്ള ഉപദേശസംഹാരത്തിൽ കത്തോലിക്ക- പ്രാട്ടസ്റ്റന്റ് പെന്തെക്കോസ്ത്-കാരിസ്മാറ്റിക് പ്രസ്ഥാനങ്ങൾക്കുള്ള അതിശയകരമായ എെക്യം വേശ്യാസഭയുടെ രൂപീകരണത്തിന് കാരണമാകും (വെളി 17)
ക്രിസ്തുവിലുള്ള ഏകാഗ്രത വിട്ട് വഷളായിപ്പോകുന്ന പ്രസ്ഥാനങ്ങളെല്ലാം കൾട്ടുകളാണ്. ക്രിസ്തുവിലുള്ള ഏകാഗ്രത നഷ്ടപ്പെട്ടിരിക്കുന്നുവെങ്കിൽ റോമൻ കത്തോലിസിസവും പെന്തെക്കോസ്തലിസവും എല്ലാം ഇന്ന് ലോകത്തിലെ ഏറ്റവും വലിയ കൾട്ടുകളാണെന്ന് പറയാം. ബെബിളിന്റെ ചട്ടക്കൂടിനകത്ത് നിൽക്കുന്നതിന് പകരം അവ ബെബിളിനെ അവരുടെ ചട്ടക്കൂടിനകത്ത് ഒതുക്കിക്കളയാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. റോമൻകത്തോലിക്ക-പെന്തെക്കോസ്ത്-കാരിസ്മാറ്റിക് പ്രസ്ഥാനങ്ങൾ തമ്മിൽ ഉരുത്തിരിയുന്ന ഐക്യം ഏകലോക സഭക്ക് മാതൃകയും മുന്നോടിയും ആയിത്തീരും. ഇതിനോടകംതന്നെ നവീകരണ സഭകൾക്കും പെന്തെക്കോസ്തു സഭകൾക്കും റോമൻ കത്തോലിക്ക സഭയോടുള്ള മനോഭാവം അടിസ്ഥാനപരമായ രൂപാന്തരത്തിന് വിധേയമായിട്ടുണ്ട്. ആദ്യകാലത്ത് റോമൻ കത്തോലിക്ക സഭയെ എതിർത്ത പലരും ഇന്ന് അതിനോട് സഹകരിച്ച് മുന്നേറാൻ തയ്യാറായിരിക്കുന്നു. സഭകൾ മാറാതെ തന്നെ സുവിശേഷം പ്രസംഗിക്കാമെന്ന ഒരു പൊതുധാരണയുടെ അടിസ്ഥാനത്തിലാണ് ലോകത്തെമ്പാടും ഇന്നത്തെ എെക്യസുവിശേഷ യോഗങ്ങളെല്ലാം തന്നെ നടക്കുന്നത്.
കത്തോലിക്ക-പെന്തെക്കോസ്ത് പ്രസ്ഥാനങ്ങൾ തമ്മിൽ ഒരു സൗഹൃദ സംവാദം നടക്കുന്നതായി കാണുന്നു. റോമൻകത്തോലിക്ക മതവും പെന്തെക്കോസ്തുപ്രസ്ഥാനങ്ങളും തമ്മിൽ വ്യക്തമായ ബന്ധം ഉരുത്തിരിയുന്നതായി മനസിലാക്കാൻ വലിയ നിരീക്ഷണ പാടവമൊന്നും ആവശ്യമില്ല. അവർ തമ്മിലുള്ള സംവാദത്തിന്റെയും ഐക്യചർച്ചകളുടെയും വിശദവിവരങ്ങൾക്ക് Pneuma, The Journal of the Society for Pentecostal Studies, Hagerstown, Maryland, USA. Fall 1990, vol 12:2 and Spring 1999 vol 21:1; The New International Dictionary of Pentecostal and Charismatic Movements, Stanley M. Burgess (ed), Zondervan, Michigan, 2002. pp.460-467 എന്നിവ കാണുക. 1966 ൽ പെൻസിൽവാനിയായിലെ പിറ്റ്സ്ബർഗ്ഗിൽ ഡുകെയിൻ സർവ്വകലാശാലയിലാണ് കത്തോലിക്കാ കാരിസ്മാറ്റിക് പ്രസ്ഥാനത്തിന്റെ തുടക്കം കുറിച്ചതെന്ന് കരുതപ്പെടുന്നു. വിശുദ്ധ സാക്രമെന്തിന്റെ മുമ്പാകെ പ്രാർത്ഥനയോടെ മുട്ടുകുത്തിയപ്പോൾ പലർക്കും ആത്മസ്നാനത്തിന്റെയും അന്യഭാഷയുടെയും അനുഭവമുണ്ടായി. കത്തോലിക്കാ കാരിസ്മാറ്റിക് ഉണർവിന്റെ ആരംഭ കാലങ്ങളിൽ അനിയന്ത്രിത ചിരി, ഉന്മാദരായി നിലത്തു വീണ് ഉരുളുക, തേങ്ങുക, അന്യഭാഷ പറയുക തുടങ്ങിയ അനുഭവങ്ങൾ ഉണ്ടായിരുന്നു (പെന്തെക്കോസ്ത് ദെവശാസ്ത്രം, പേജ് 301; വിൻസൻ സെനാൻ, പിന്മഴയുടെ നാളുകൾ, ഗുഡ്ന്യൂസ് പബ്ലിക്കേഷൻസ്, കോട്ടയം, 1993. പേജ് 115).
1977 ലെ കാൻസാസ് സിറ്റി കോൺഫറൻസ് അന്യഭാഷ അനുഭവ ഐക്യത്തിന്റെ മുന്നോടിയാണ്. പെന്തെക്കോസ്ത് അനുഭവത്തിന്റെ അടിസ്ഥാനത്തിൽ വിവിധ സഭകളുടെ എെക്യ സമ്മേളനം നടന്നു. അതൊരു വലിയ വിജയമായിരുന്നു. അതിൽ എല്ലാ സഭാവിഭാഗങ്ങളിൽ നിന്നും റജിസ്റ്റർ ചെയ്ത 50,000 പേരിൽ പാതിയോളം കത്തോലിക്കരായിരുന്നു. പെന്തെക്കോസ്ത് അനുഭവം ഇന്ന് മൂന്ന് ധാരകളിലായി മുന്നേറിക്കൊണ്ടിരിക്കുന്നു. ഒന്നാമതായി പെന്തെക്കോസ്തു പ്രസ്ഥാനം, രണ്ടാമതായി കത്തോലിക്ക കരിസ്മാറ്റിക് പ്രസ്ഥാനം, മൂന്നാമതായി മുഖ്യധാരാ പ്രാട്ടസ്റ്റന്റ് കാരിസ്മാറ്റിക് പ്രസ്ഥാനം (The New International Dictionary of Pentecostal and Charismatic Movements, Stanley M. Burgess (ed), Zondervan, Michigan, 2002. p.816). ഇവരെല്ലാവരുംകൂടി വരുംകാലങ്ങളിൽ മുഖ്യധാരാ സഭകളായി മുന്നേറും.
പാരമ്പര്യ സഭകളിൽ കാരിസ്മാറ്റിക് പ്രസ്ഥാനത്തിന് രൂപം നൽകുന്നതിൽ പെന്തെക്കോസ്തുകാരനായ ഡേവിഡ് ഡൂ പ്ലേസി (1905-1987) വലിയ സ്വാധീനം ചെലുത്തി. പെന്തെക്കോസ്ത്, എക്യുമെനിക്കൽ, കാരിസ്മാറ്റിക് പ്രസ്ഥാനങ്ങളെ ഒന്നിപ്പിക്കാൻ ഒരു കണ്ണിയെന്ന നിലയിൽ പ്രവർത്തിച്ചത് അദ്ദേഹമാണ്. അദ്ദേഹത്തിന് റോമൻ കത്തോലിക്ക സഭ, World Council of Churches (WCC) എന്നിവയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. കാത്തലിക്ക്-പെന്തെക്കോസ്ത് സംവാദത്തിനും കാത്തലിക്ക് കാരിസ്മാറ്റിക് പ്രസ്ഥാനത്തിനും അദ്ദേഹം നൽകിയ സംഭാവനകൾ മാനിച്ച് 1983 ൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ അദ്ദേഹത്തിന് ഗുഡ്മെരിറ്റ് (ബെനെമെറെന്റി) അവാർഡ് നൽകി. ഈ ബഹുമതി നേടിയ ആദ്യത്തെ കത്തോലിക്കനല്ലാത്തയാൾ ഡൂപ്ലേസിയാണ്. അദ്ദേഹത്തിന്റെ നടപടികളെ അനേകർ സംശദൃഷ്ടിയോടെയാണ് വീക്ഷിച്ചിരുന്നത് (The New International Dictionary of Pentecostal and Charismatic Movements, Stanley M. Burgess (ed), Zondervan, Michigan, 2002. pp.589-592). അങ്ങനെ ഈ നൂറ്റാണ്ടിന്റെ അവസാനമാകുമ്പേക്കേും കത്തോലിക്കരും പ്രാട്ടസ്റ്റന്റുകാരുമായ നേതാക്കൾ ആദിമസഭയിൽ ഉണ്ടായിരുന്ന വിധത്തിൽ അടയാളങ്ങളാലും അത്ഭുതങ്ങളാലും നിറഞ്ഞ ഒരു പുതിയ പെന്തെക്കോസ്ത് അനുഭവം വീണ്ടെടുക്കാൻ ആഹ്വാനം ചെയ്തു. വേറൊരു വിധത്തിൽ പത്തൊൻപതാം നൂറ്റാണ്ട് ഒരു പെന്തെക്കോസ്ത് നൊവേനയായിരുന്നു. ആ നൂറ്റാണ്ടിൽ അന്യഭാഷകളിൽ സംസാരിക്കുന്ന സമ്പ്രദായം എഡ്വാർഡ് ഇർവിംഗിന്റെ അനുയായികളിലും, പ്രവാചിക അന്നാ ലീ നയിച്ച ഷേക്കേർസ് സംഘത്തിലും ജോസഫ് സ്മിത്തും ബ്രിഗ്ഹാം യംഗും നയിച്ച മോർമോൺ സംഘത്തിലും മാത്രമായിരുന്നു കണ്ടുവന്നിരുന്നത് (വിൻസൻ സെനാൻ, പിന്മഴയുടെ നാളുകൾ, ഗുഡ്ന്യൂസ് പബ്ലിക്കേഷൻസ്, കോട്ടയം, 1993. പേജ് 48-49). ആധുനിക അന്യഭാഷ ഇത്തരം പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നു എന്നതുതന്നെ അതിന്റെ വിവേചനമില്ലാത്തതും വ്യാപകവുമായ ഉപയോഗത്തെ ഗൗരവമായി നിരീക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ തെളിയിക്കുന്നു. എന്നാൽ തന്ത്രപരമായി മുന്നേറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ഐക്യപ്രസ്ഥാനത്തിന്റെയെല്ലാം ആത്യന്തികമായ പ്രയോജനം എതിർക്രിസ്തുവിനായിരിക്കുമെന്ന് ഇന്നത്തെ ദെവശാസ്ത്ര പണ്ധിതർക്ക് മനസിലാക്കാൻ കഴിയുന്നില്ല എന്നത് ആശ്ചര്യം തന്നെ. അന്ധൻ അന്ധനെ വഴിനടത്തി ഇരുവരും കുഴിയിൽ വീഴും എന്നു പറയപ്പെടുന്നതുപോലെതന്നെ ഇന്നത്തെ സഭാനേതാക്കളും ദെവശാസ്ത്ര പണ്ധിതരും വിശ്വാസികളെ സത്യമാർഗ്ഗത്തിലൂടെയാണോ നടത്തുന്നത് എന്ന് നാം ചിന്തിക്കണം.
ദുരുപദേശങ്ങളുടെ സ്വഭാവത്തിൽ റോമൻ കത്തോലിസിസവും പെന്തെക്കോസ്തലിസവും തമ്മിൽ അത്ഭുതകരമായ സാമ്യമുണ്ട്. റോമൻകത്തോലിക്ക മതവും പെന്തെക്കോസ്തു മതവും തമ്മിൽ ഉരുത്തിരിയുന്ന ഐക്യത്തിൽ നിരീക്ഷണവിധേയമാക്കേണ്ട മേഖലകൾ പ്രധാനമായും ഇവയാണ്: പ്രവൃത്തി മൂലമുള്ള രക്ഷ, ഉദ്ദിഷ്ടകാര്യസാദ്ധ്യവും ഭൗതികവാദവും, മിസ്റ്റിസിസം, യേശു മാത്രം പോരാ എന്ന ചിന്ത, വരത്തിന് കൊടുക്കുന്ന അമിത പ്രാധാന്യം, ബെബിളിനോട് കൂട്ടിച്ചേർക്കാനായി പാരമ്പര്യം, വ്യക്തിപരമായ അനുഭവം, വെളിപ്പാട് എന്നിവയെ ഉപയോഗിക്കാനുള്ള പ്രവണത, കുർബ്ബാന, എന്നിവയിലൂടെ യേശുവിന്റെയും പരിശുദ്ധാത്മാവിന്റെയും ആവർത്തിക്കാനാവാത്ത ചില പ്രവർത്തനങ്ങളെ ആവർത്തിക്കാനുള്ള ശ്രമം, അനുകരണഅന്യഭാഷ, ഹിപ്നോട്ടിസം, വിഗ്രഹാരാധന തുടങ്ങിയവ.
റോമൻ കത്തോലിസിസം - ഏകലോക മതത്തിന്റെ പ്രധാന ഘടകം
റോമൻ കത്തോലിക്കസഭ സർവ്വമതങ്ങളെയും അംഗീകരിച്ച് ഒന്നിപ്പിക്കാൻ ശ്രമിക്കുന്നു. വേർപെട്ട സഭകളെയും ലോകമതങ്ങളെയും എല്ലാം ഒരേസമയം ഒന്നിപ്പിക്കാൻ കഴിവുള്ള മദ്ധ്യവർത്തി റോമൻ കത്തോലിക്ക സഭ മാത്രമാണ്. വേർപെട്ട സഭകളോടും മറ്റുമതങ്ങളോടും അനുഭാവപൂർണ്ണമായ സമീപനമാണ് റോമൻ കത്തോലിക്ക സഭ അടുത്തകാലമായി സ്വീകരിച്ചുപോരുന്നത്. 1986 ൽ പോപ്പ് ഹിന്ദുമതത്തിന് മനുഷ്യനെപ്പറ്റിയുള്ള ആത്മീയദർശത്തെ പ്രശംസിച്ചുകൊണ്ട് സംസാരിച്ചു (“Spiritual Vision of Man”, Pope John Paul 2, L’Osservatore Romano, Feb 10, 1986. p.5). ലോകത്തിലെ ഹിന്ദു ഗുരുക്കളിൽ പ്രധാനിയും, അറിയപ്പെടുന്ന ആളുമായ ശ്രീ. ചിന്മോയിയെ പോപ്പ് പ്രശംസിക്കുകയും, അദ്ദേഹത്തെ തന്റെ സഹപ്രവർത്തകനായി കണക്കാക്കുകയും ചെയ്തു. ഹിന്ദു ജീവിതവും ക്രിസ്ത്യൻ ജീവിതവും ഒന്നിച്ചു പോകുമെന്നും, അവയുടെ സന്ദേശങ്ങൾ ഒന്നാണെന്നും, തങ്ങൾക്ക് ഒരുമിച്ച് പ്രവർത്തിക്കാമെന്നും പോപ്പ് പറഞ്ഞു. 1993 ലെ ആഫ്രിക്കൻ സന്ദർശനവേളയിൽ വൂഡൂ മന്ത്രവാദ സമൂഹത്തോട് അവരുടെ പാരമ്പര്യങ്ങളെ ഉപേക്ഷിക്കേണ്ടതില്ല എന്ന് പോപ്പ് പറഞ്ഞു (Los Angeles Times, Feb 5, 1993). എല്ലാ മതവിഭാഗത്തിലുമുള്ള സത്യങ്ങളെ കണ്ടെത്തി അവയോട് ക്രീയാത്മകമായ ബന്ധം സ്ഥാപിക്കുക എന്നതാണ് കത്തോലിക്ക സഭയുടെ നയം (L’Osservatore Romano, Feb 10, 1993 as printed in The Christian News, Aug 2, 1993. p. 22). ക്രിസ്ത്യാനികളും മുസ്ലീംങ്ങളും ഒരേ ദെവത്തിലുള്ള വിശ്വാസത്തിൽ പരസ്പരം കണ്ടെത്തുന്നു എന്നും ക്രിസ്ത്യാനികളും, മുസ്ലീംങ്ങളും, ആനിമിസ്റ്റുകളും പരസ്പരം തങ്ങളുടെ മതവിശ്വാസങ്ങളെ ആദരിക്കണമെന്നും പോപ്പ് പറയുന്നു. ബുദ്ധമതത്തിലെയും ഷിന്റോ മതത്തിലെയും തത്വങ്ങളെയും പോപ്പ് പുകഴ്ത്തിയിട്ടുണ്ട്. പോപ്പ് ദലെ ലാമയുമായും അനുഭാവത്തിലാണ്. ആനിമിസ്റ്റുകളുമായി ഒരുമിച്ച് പ്രാർത്ഥിക്കാൻ കഴിഞ്ഞതിൽ പോപ്പ് സന്തോഷിച്ചു. മരിച്ചുപോയ തങ്ങളുടെ പിതാമഹന്മാരോടും, വിശുദ്ധരോടും പ്രാർത്ഥിക്കുന്ന റോമൻ കത്തോലിക്ക രീതിയും വിജാതീയ മതങ്ങളിലെ സ്പിരിട്ടിസവും മന്ത്രവാദരീതികളും തമ്മിലും അടിസ്ഥാനപരമായി പരസ്പര ബന്ധമുണ്ട്. കത്തോലിക്ക പ്രസ്ഥാനങ്ങളിൽ യോഗ പരിശീലിക്കുന്ന പതിവുണ്ട്. കത്തോലിക്ക ധ്യാന കേന്ദ്രങ്ങളിൽ വിവിധ മതങ്ങളിലുള്ള രീതികളെ സംയോജിപ്പിക്കാറുണ്ട്. (Dave Hunt, A Woman Rides the Beast, pp.416-420). 1986 ൽ പോപ്പ് ജോൺ പോൾ രണ്ടാമൻ ഇറ്റലിയിലെ അസ്സീസിയിൽ വച്ച് 12 ലോകമതങ്ങളിൽ നിന്നുള്ള 130 നേതാക്കളുമൊത്ത് ലോകസമാധാനത്തിനായി പ്രാർത്ഥിച്ചു. അവരുടെ കൂട്ടത്തിൽ സർപ്പത്തെയും തീയെയും ആരാധിക്കുന്നവർ, സ്പിരിട്ടിസ്റ്റുകൾ, ആനിമിസ്റ്റുകൾ, മന്ത്രവാദികൾ, ബുദ്ധമതക്കാർ, ഹിന്ദുമതക്കാർ, മുസ്ലീം മതക്കാർ എന്നിവരുണ്ടായിരുന്നു. അവരെല്ലാം ഒരേ ദെവത്തോടാണ് പ്രാർത്ഥിച്ചതെന്നും പോപ്പ് അവകാശപ്പെട്ടു (Dave Hunt, A Woman Rides the Beast, p.424).
ഒരു സ്ത്രീയുടെ ആധിപത്യം ഒഴിച്ചുകൂടാനാവാത്തത് (വെളി 17)
ബെബിൾപ്രകാരം ലോകചരിത്രത്തിന്റെ പൂർത്തീകരണത്തിന് ഒരു സ്ത്രീയുടെ ആധിപത്യം നിർണ്ണായകമാണ്. എന്നാൽ ആ സ്ത്രീ ഏതാണ് എന്ന് വ്യക്തമായി പറയാൻ വിഷമമാണ്. ഇന്ന് ലോകത്തിൽ ഏറ്റവും അധികം ആരാധനാപാത്രമാകുന്ന സ്ത്രീ വ്യക്തിത്വം റോമൻ കത്തോലിസിസത്തിലെ ദെവമാതാവാണ്. (ഈ ദെവമാതവും യേശുവിന്റെ അമ്മയായ മറിയവും ഒരാൾ തന്നെയാണെന്ന് റോമൻ കത്തോലിസിസം വാദിക്കുന്നു. എങ്കിലും അവരുടെ സ്വഭാവങ്ങൾ ബെബിളിന്റെ വെളിച്ചത്തിൽ താരതമ്യം ചെയ്ത് പഠിച്ചാൽ പരസ്പരവിരുദ്ധമാണ് എന്ന് വ്യക്തമാകുന്നു. ഈ ദെവമാതാവിന്റെ പ്രത്യക്ഷതകളും, ദെവമാതാവിനോടുള്ള ഭക്തിയും കുർബ്ബാനയോടുള്ള ഭക്തിയും, അന്യഭാഷാ അനുഭവവും എല്ലാം കത്തോലിസിസത്തിൽ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു.