ആധുനിക ദെവശാസ്ത്ര ലിബറലിസം ക്രിസ്തുവിനെതിരെ



ആധുനിക ദെവശാസ്ത്ര ലിബറലിസം ക്രിസ്തുവിനെതിരെ

ആധുനികകാലത്തെ തത്ത്വചിന്തയുടെയും യുക്തിവാദത്തിന്റെയും അടിസ്ഥാനത്തിൽ ക്രിസ്തീയവിശ്വാസത്തെ അഴിച്ചുപണിയാൻ ചില ക്രിസ്തുവിരുദ്ധശക്തികൾ നടത്തിയ സംഘടിത ശ്രമത്തിന്റെ ഫലമാണ് ആധുനിക ദെവശാസ്ത്രലിബറലിസം. ഇമ്മാനുവേൽ കാന്റ്, ഫ്രഡറിക്ക് ഹേഗൽ, സ്കളെയർ മാക്കർ എന്നീ ചിന്തകർ ക്രിസ്തീയചിന്തകളെ ആധുനിക തത്ത്വചിന്തകളുടെ ചട്ടക്കൂട്ടിൽ ഒതുക്കിനിർത്താൻ ശ്രമം നടത്തി. ആധുനിക ദെവശാസ്ത്രലിബറലിസ പ്രസ്ഥാനത്തിന്റെ ശിൽപിയായി അറിയപ്പെടുന്നത് സ്കളെയർ മാക്കറാണ്. ആൽബർട്ട് റിച്ചൽ, കാൾ ബാർത്ത്, എമിൽ ബ്രൂണർ, ബുൾട്ട്മാൻ, റെയ്മണ്ട് പണിക്കർ എന്നിവരും എല്ലാം നസ്രായനായ യേശുക്രിസ്തുവിനെ ബെബിൾ അവതരിക്കുന്ന രീതിയിൽ ദെവവും ഏകരക്ഷകനുമായി അംഗീകരിക്കാൻ പരാജയപ്പെട്ടു. ഇവരെല്ലാം തങ്ങളുടെ ഭവനകൾക്കനുസൃതമായി ബെബിളിനെ വളച്ചൊടിച്ചു. ഉദാഹരണമായി റെയ്മണ്ട് പണിക്കരെ സംബന്ധിച്ചിടത്തോളം ക്രിസ്തുവും യേശുവും രണ്ട് യാഥാർത്ഥ്യങ്ങളാണ്. പണിക്കരുടെ ക്രിസ്തു എല്ലാ മതങ്ങളിലുമുള്ള സാർവ്വത്രിക ക്രിസ്തുവാണ് (Cosmic Christ). ക്രിസ്തുവിലൂടെ മാത്രമാണ് എല്ലാ മതക്കാരും രക്ഷ പ്രാപിക്കുന്നത്. പക്ഷെ ക്രിസ്തു യേശു മാത്രമല്ല. ക്രിസ്തുവിന്റെ ഒരു വെളിപ്പാട് മാത്രമാണ് യേശു. ഓരോ മതങ്ങളിലും ക്രിസ്തുവിന്റെ പേര് വ്യത്യസ്തമാണ്സഗുണ ബ്രഫ്മൻ, അള്ളാ, യേശു എന്നിങ്ങനെ. യേശുവിലൂടെ രക്ഷ ലഭിക്കുന്നത് ക്രിസ്ത്യാനികൾക്ക് മാത്രമാണ്. മറ്റു ക്രിസ്തുക്കളിലൂടെ മറ്റുള്ളവർക്കും രക്ഷ ലഭിക്കുമെന്നതാണ് പണിക്കരുടെ മതം.

ആധുനികദെവശാസ്ത്രം ക്രിസ്തുവിനെയും സഭയെയും വഞ്ചിക്കുന്നു

ക്രിസ്തുവിനെ പുറത്താക്കുന്ന, ദെവശാസ്ത്രത്തെ കൊല്ലുന്ന ആധുനിക ദെവ ശാസ്ത്രജ്ഞരെയും ദെവശാസ്ത്ര ഉൽപന്നങ്ങളെയും സൂക്ഷിക്കുക. ദെവവചനത്തിൽ മായം ചേർക്കുന്നത് സംബന്ധിച്ചു ദെവംമുന്നറിയിപ്പ് നൽകുന്നു. ദെവവചനത്തോടും, ബെബിൾ സത്യങ്ങളോടും വെറും മനുഷ്യചിന്തകൾ കൂട്ടിച്ചേർക്കുകയോ, അവയിൽനിന്ന് എടുത്തുകളയുകയോ ചെയ്യുന്നവർ ശിക്ഷിക്കപ്പെടും എന്ന് ദെവം വ്യക്തമാക്കുന്നു (വെളി 22:18,19; സദൃശ 30.5-6). ഞാൻ നൽകുന്ന കൽപനകളോട് ഒന്നും കൂട്ടിച്ചേർക്കുകയോ അതിൽനിന്ന് എന്തെങ്കിലും എടുത്തു കളയുകയോ അരുത്. ഞാൻ നിങ്ങളെ അറിയിക്കുന്ന നിങ്ങളുടെ ദെവമായ കർത്താവിന്റെ കൽപനകൾ അനുസരിക്കുവിൻ.. അവയനുസരിച്ച് പ്രവർത്തിക്കുവിൻ. എന്തെന്നാൽ അതുമറ്റ് ജനതകളുടെ ദൃഷ്ടിയിൽ നിങ്ങളെ ജ്ഞാനികളും വിവേകികളുമാക്കും. അവർ കൽപനകളെപ്പറ്റി കേൾക്കുമ്പോൾ മഹത്തായ ഈ ജനത ജ്ഞാനവും വിവേകവുമുള്ളവർ തന്നെ എന്ന് പറയും. നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെ നമ്മുടെ ദെവമായ കർത്താവ് നമുക്ക് സമീപസ്ഥനായിരിക്കുന്നതുപോലെ ദെവം ഇത്രയും അടുത്തുള്ള വേറെ ഏത് ശ്രഷ്ട ജനതയാണുള്ളത്? ഞാൻ ഇന്ന് നിങ്ങളുടെ മുമ്പിൽ വച്ചിരിക്കുന്ന നിയമസംഹിതയിലേതുപോലെ നീതിയുക്തമായ ചട്ടങ്ങളും നിയമങ്ങളും മറ്റേത് ശ്രഷ്ടജനതക്കാണുള്ളത്? (നിയമാ 4:2-8).

ശുദ്ധമായ പാലിൽ വെള്ളം ചേർത്ത് വിൽക്കുന്നത് ശരിയോ തെറ്റോ?

ബെബിൾ ദെവവചനത്തെ ശുദ്ധമായ പാലിനോട് ഉപമിക്കുന്നു. "രക്ഷയിലേക്ക് വളർന്നുവരേണ്ടതിനു നിങ്ങൾ പരിശുദ്ധവും ആത്മീയവുമായ പാലിനുവേണ്ടി ഇളം പെതങ്ങളെപ്പോലെ ദാഹിക്കുവിൻ' (1 പത്രാ 2:2). എന്നാൽചിലർ തന്ത്രപരമായി ദെവവചനത്തോടു കൂട്ടിച്ചേർക്കുന്നു. മറ്റുചിലർ തന്ത്രപരമായി ദെവവചനത്തിൽ നിന്ന്എടുത്തുകളയുന്നു. വേറെചിലർ ഈ രണ്ട് തന്ത്രങ്ങളും അവസരംപോലെ ഉപയോഗിച്ചു തങ്ങളെത്തന്നെയും മറ്റുള്ളവരെയും വഞ്ചിക്കുന്നു. ഇപ്രകാരം ബെബിളിന്റെ പ്രാധാന്യം വെട്ടിച്ചുരുക്കിക്കാണിക്കുന്നതിന്റെ ഉദ്ദേശം അതോടുകൂടെ തങ്ങളുടെ താൽപര്യസംരക്ഷണത്തിനായി മറ്റുപലതും കൂട്ടിച്ചേർത്തു ജനങ്ങളെ വഞ്ചിക്കുന്നതിനു വേണ്ടിയാണ്. അതുകൊണ്ട് ബെബിളിന്റെ വലുപ്പം അഥവ ഉള്ളടക്കം, യഥാർത്ഥ ദെവവചനത്തിന്റെ ശരിയായവ്യാഖ്യാനം എന്നിവവളരെ പ്രധാന്യമർഹിക്കുന്ന വിഷയങ്ങളാണ്. ഇത്തരം കാര്യങ്ങളിൽ വേണ്ടത്ര സൂക്ഷ്മതയും പ്രാധാന്യവും കൊടുക്കാത്ത അധികാരികളെയും പ്രബോധകരെയും നാം സൂക്ഷിക്കണം.

ഇപ്രകാരം ദെവവചനത്തിൽ മായം ചേർക്കുന്നവർ കള്ളൻമാരാകുന്നു എന്നു ദെവവചനം സാക്ഷ്യപ്പെടുത്തുന്നു

"അവന്റെ വചനങ്ങളോട് ഒന്നും കൂട്ടിച്ചേർക്കരുത്, ചേർത്താൽ അവൻ നിന്നെ ശാസിക്കും, നീ കള്ളനാകും' (സുഭാഷി 30:6). ദെവവചനമല്ലാത്ത പുസ്തകങ്ങളെ ദെവവചനമാണെന്നു തെറ്റിദ്ധരിച്ച് സ്വയം വഞ്ചിതരാകാതിരിക്കാൻ നാം സൂക്ഷിക്കണം. യഥാർത്ഥത്തിൽ ദെവവചനമല്ലാത്ത പുസ്തകങ്ങളും, പാരമ്പര്യങ്ങളും ദെവവചനമെന്ന് കണക്കാക്കി ബെബിളിന്റെ ഭാഗമാക്കുന്നത് ദെവവചനത്തോട് കൂട്ടിച്ചേർക്കലാണ്ബെബിളിൽ നിർദ്ദേശിച്ചിരിക്കുന്നതിന് വിരുദ്ധമായ ആരാധനാസമ്പ്രദായങ്ങൾ അനുസരിക്കുന്നത് ദെവകൽപനയോടുള്ള കൂട്ടിച്ചർക്കലിന്റെ ഭാഗമാണ്. ഇങ്ങനെയൊക്കെ ചെയ്യുന്നത് ആരായാലും അവർ കള്ളന്മാരാണ് എന്ന് ബെബിൾ പറയുന്നു.

അന്നത്തെ സഭാനേതാക്കളായിരുന്ന ഫരിസേയരെ യേശു ശക്തമായി ശാസിച്ചതിന്റെ കാരണം നാം മനസിലാക്കണം

ഫരിസേയർ അവരുടെ പാരമ്പര്യങ്ങളെ ദെവവചനത്തെക്കാൾ പ്രാധാന്യം കൊടുത്ത് ഉയർത്തിപ്പിടിച്ചു (മർക്കോ 7:7-8). "നിങ്ങളുടെ പാരമ്പര്യത്തിന്റെ പേരിൽ നിങ്ങൾ ദെവത്തിന്റെ പ്രമാണം ലംഘിക്കുന്നതെന്തുകൊണ്ട്?' എന്നതായിരുന്നു യേശുവിന് അവരോടുണ്ടായിരുന്ന പ്രധാന ചോദ്യവും വിയോജിപ്പും (മത്താ 15:3). മാനുഷികചിന്തകളായ പാരമ്പര്യങ്ങളെ ദെവീകചിന്തയോടു തുല്യമാക്കുക എന്ന ഇന്നത്തെ ചിലരുടെ തെറ്റ് അന്ന് ഫരിസേയർ ചെയ്തപ്പോൾ യേശു അവരെ കഠിനമായി ശാസിച്ചു. ഈ മതനേതാക്കൾ അവരുടെ നിയമങ്ങൾ എല്ലാംകൃത്യമായി അനുസരിക്കുന്നവരായിരുന്നിട്ടും, അവർ നരകശിക്ഷയിൽ നിന്ന് രക്ഷപെടുകയില്ല എന്ന് യേശു അവരെപ്പറ്റി പറഞ്ഞു (മത്താ 23:33). അവരുടെ പരാജയത്തിന്റെയും തെറ്റുകളുടെയും എല്ലാം അടിസ്ഥാനകാരണം അവർക്ക് ദെവവചനത്തെയും, ദെവത്തിന്റെ ശക്തിയെയും ശരിയായി മനസിലാക്കാൻ കഴിഞ്ഞില്ല എന്നതായിരുന്നു എന്ന് യേശു വ്യക്തമാക്കി (മത്താ 22:29). മനുഷ്യചിന്തകളെ ദെവീകചിന്തയോടു തുല്യമാക്കുക എന്ന തെറ്റുവഴിയായി മനുഷ്യൻ ദെവപുത്രനെ കൊല്ലുക എന്ന അളവുവരെ തെറ്റുചെയ്തു. ഫരിസേയരുടെ അതേ സ്വഭാവവും തെറ്റുകളും ഇന്നും അനേകർ ആവർത്തിച്ചുകൊണ്ടിരിക്കുന്നു. അത്തരംതെറ്റുകൾ ആവർത്തിക്കുന്നതുവഴിയായി ഇന്നും ചിലർസത്യത്തെ കൊന്നുകൊണ്ടിരിക്കുന്നു. എങ്കിലും തങ്ങളുടെ തെറ്റു മനസിലാക്കാൻ മാത്രമുള്ള സത്യസന്ധതയും പ്രകാശവും അവരുടെ ഹൃദയദൃഷ്ടികൾക്കില്ല.

തന്ത്രപരമായ എടുത്തുകളയലും കൂട്ടിച്ചേർക്കലും ഇന്ന് സർവ്വസാധാരണമായിത്തീരുന്നു

ദെവകൽപനകൾ അനുസരിക്കാതിരിക്കുന്നതും, അതിന് ഉതകുന്ന രീതിയിലുള്ള വ്യവസ്ഥിതികൾ സംവിധാനം ചെയ്യുന്നതും ദെവകൽപനയോടു കൂട്ടിച്ചേർക്കുന്നതിന്റെ ഭാഗമാണ്. ഉദാ: തിരുസ്വരൂപവണക്കം, മരിച്ചവരോടുള്ള പ്രാർത്ഥന, മരിച്ചവർക്ക് വേണ്ടിയുള്ള പ്രാർത്ഥന തുടങ്ങിയവ. തെറ്റായവ്യാഖ്യാനങ്ങൾ വഴിയായി ദെവവചനത്തിലൂടെ വ്യക്തമാക്കിയിരിക്കുന്ന അടിസ്ഥാനസത്യങ്ങളെ തള്ളിക്കളയുന്നത് ദെവവചനത്തിൽ നിന്നുള്ള എടുത്തുകളയലാണ്. ദെവകൽപനയിൽ നിന്ന് എടുത്തുകളയുന്നതിന്റെ ഫലമായി ദെവം മനുഷ്യനിൽനിന്ന് ആവശ്യപ്പെടുന്ന ഏറ്റവും അടിസ്ഥാനപരമായ കാര്യങ്ങൾ മനസിലാക്കുന്നതിനും അനുസരിക്കുന്നതിനും നമുക്ക് കഴിയാതെപോകുന്നു.

ക്രിസ്ത്യാനികൾ ബെബിളിനും ക്രിസ്തുവിനും എതിരെതിരിയുന്നു

ബെബിളിനെയും ക്രിസ്തുവിനെയും വിമർശിക്കുന്ന പുരോഹിതവർഗ്ഗത്തിന്റെ സ്വാധീനത്താൽ ക്രമേണവിശ്വാസികളും ബെബിളിനും ക്രിസ്തുവിനും എതിരെതിരിയുന്ന വളരെദാരുണമായ അവസ്ഥയാണ് ഇന്നുള്ളത്. ഇന്ന് സഭകളിൽ വലിയശതമാനം ആളുകൾ യേശുക്രിസ്തു ഏകദെവമാണെന്നോ രക്ഷകനാണെന്നോ ബെബിൾ ദെവവചനമാണെന്നോ വിശ്വസിക്കുന്നില്ല. കാരണം അവരെ പഠിപ്പിക്കുന്നവരും അപ്രകാരം വിശ്വസിക്കുന്നില്ല.

ഇത് എന്റെ അമ്മയല്ലെന്ന് മകനെക്കൊണ്ട് പറയിച്ചാൽ..?

ക്രിസ്ത്യാനികൾ എന്ന് അറിയപ്പെടുന്നവരെക്കൊണ്ട് ക്രിസ്തുദെവമല്ലെന്നും ഏകരക്ഷകനല്ലെന്നും ബെബിൾ ദെവവചനമല്ലെന്നും ഒക്കെ പറയിപ്പിക്കുക എന്ന തന്ത്രമാണ് സാത്താൻ ഇന്ന് പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. ബെബിൾ പഠിക്കാൻ വരുന്നവരെ തന്ത്രപൂർവ്വം മസ്തിഷ്ക്കപ്രക്ഷാളനം നടത്തി യേശുക്രിസ്തു ദെവമല്ലെന്നും ഏകരക്ഷകനല്ലെന്നും ബെബിൾദെവവചനമല്ലെന്നും ഒക്കെയുള്ള ബെബിൾ വിരുദ്ധമായ കാര്യങ്ങളിൽ വിശ്വസിക്കാൻ പ്രരിപ്പിക്കുകയും അവ പ്രചരിപ്പിക്കാനായി അവരെ ഉപയോഗിക്കുകയും ചെയ്യുന്ന കാഴ്ചയാണ് ഇന്ന് പലയിടത്തും കാണുന്നത്. മാത്രമല്ല അവരുടെ ശ്രദ്ധയെയും പ്രവർത്തനങ്ങളെയും സാമൂഹ്യവും സാമ്പത്തികവുമായ വിഷയങ്ങളിലേക്ക് തിരിച്ചുവിടുകയും ചെയ്യുന്നു. ഇംഗ്ലീഷ് പഠിക്കാൻ വരുന്നവരെ ഇംഗ്ലീഷാണെന്ന് പറഞ്ഞ് ഫ്രഞ്ച് പഠിപ്പിച്ച്വിടുന്ന തരത്തിലുള്ള പ്രക്രിയഇന്ന് പല ദെവശാസ്ത്ര പഠനമേഖലകളിലും നടക്കുന്നു. അപ്രസക്തമായ പലതും പഠിച്ച് പലരുംസമയം പാഴാക്കുന്നു. ഇത് സാത്താന്റെ ഒരു വലിയ കുടുക്കാണ്. ഇങ്ങനെ ആത്മീയരാകാൻ വരുന്നവരെ മറ്റെന്തോ ആക്കി രൂപാന്തരപ്പെടുത്തുന്ന അസാധാരണമായ ബൗദ്ധിക-ആത്മീയ അട്ടിമറിയാണ്ഇന്ന് പല ബെബിൾ കോളജുകളിലും നടക്കുന്നത്. ദെവത്തെ വെല്ലുവിളിക്കുന്ന ഇത്തരം സഭകളും പ്രസ്ഥാനങ്ങളും ക്രമേണ ശുഷ്കിച്ച് ഇല്ലാതാകും.

ദെവവചന സത്യത്തെ കൊന്നുകളയാനുള്ള സാത്താന്റെ തന്ത്രമാണ് ലിബറലിസം

ഇടത്-വലത് ലിബറലിസത്തിലൂടെ സത്യത്തെ കൊന്ന് ക്രിസ്തുവിനെ ഒഴിവാക്കി ക്രിസ്തുവില്ലാത്ത സാത്താനീയ ഐക്യം സർവ്വസഭകളിലും പ്രബലപ്പെടുന്നു. മനുഷ്യൻ ദെവത്തിൽ നിന്ന് സ്വാതന്ത്യം പ്രഖ്യാപിച്ച് തന്നിഷ്ടപ്രകാരം ദെവവചനസത്യത്തെ ദുർവ്യാഖ്യാനം ചെയ്ത് ദെവിക സത്യത്തിൽ നിന്നും അകന്നുപോകുന്ന പ്രവണതയെയാണ് ലിബറലിസം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഇത്തരം ലിബറലിസ പ്രവണതകൾ എല്ലാ സഭാപ്രസ്ഥാനങ്ങളിലും, സഭെക്യപ്രസ്ഥാനങ്ങളിലും ഇന്ന് ധാരാളമായി കാണാം. ഇടത്തേ അറ്റത്തുള്ളവർ പറയും അത്ഭുതമില്ല, അന്യഭാഷയില്ല. അങ്ങനെ ചിലർ ദെവമില്ലെന്ന് പറയും. വലത്തേ അറ്റത്തുള്ളവർ എല്ലാം ദെവമാണെന്ന് പറയും. അത്ഭുതമുണ്ട്, അന്യഭാഷയുണ്ട്, എല്ലാവർക്കുമുണ്ട്, ഇല്ലാത്തവർക്ക് ആത്മാവില്ല, നരകത്തിൽ പോകും. പഴം നിന്നരുതെന്നുമാത്രമല്ല, തൊടരുത്, നോക്കരുത് എന്നിങ്ങനെ.

വചനം വിട്ട് ഇടത്തോട്ടും വലത്തോട്ടും മാറാനുള്ള തന്ത്രങ്ങൾ

മനുഷ്യന്റെ യുക്തിയിൽ അധിഷ്ടിതമായ ഇടത് ലിബറലിസവും അനുഭവത്തിൽ അധിഷ്ടിതമായ വലത് ലിബറലിസവും ദെവവചനസത്യത്തെ തന്ത്രപരമായ ഐക്യത്തോടെ ആക്രമിക്കുന്നു. ബെബിൾപരമായ ഐക്യം സ്നേഹത്തിനും സത്യത്തിനും ഒരുപോലെ സ്ഥാനം കൊടുക്കുന്നതായിരിക്കണം. ഉപദേശശുദ്ധിയില്ലാത്തതും, സത്യത്തിൽ അധിഷ്ടിതമല്ലാത്തതുമായ ഐക്യം വളരെ അപകടകരമായ ദുരുപദേശപ്രസ്ഥാനമായി മാറും എന്നതിന് പല ആധുനിക സഭാ പ്രവണതകളും തെളിവാണ്.

ഇന്നത്തെ ആഗോള എക്യുമനിക്കൽ പ്രസ്ഥാനത്തിന്റെ ഒരറ്റത്ത് യുക്തി ഉപയോഗിച്ച് സതേ്യാപദേശത്തെ നശിപ്പിക്കുന്ന ഇടത് ലിബറലിസവും മറ്റേ അറ്റത്ത് അനുഭവത്തിന്റെ അടിസ്ഥാനത്തിൽ സതേ്യാപദേശത്തെ നശിപ്പിക്കുന്ന വലത് ലിബറലിസവുമാണ്. ചില പ്രതേ്യക സഭാപ്രസ്ഥാനങ്ങളിൽ ഇടത് ലിബറലിസവും മറ്റ് ചില പ്രതേ്യക സഭകളിൽ വലത് ലിബറലിസവുമാണ് ഉള്ളതെന്ന് വേർതിരിച്ച് പറയാൻ സാദ്ധ്യമല്ല. കാരണം ഇന്ന് എല്ലാ സഭകളിലും ഇടത് ലിബറലിസ പ്രവണതകളും വലത് ലിബറലിസ പ്രവണതകളും പ്രകടമാണ്. അവ സത്യത്തെ രണ്ടുവശത്ത് നിന്ന് ആക്രമിക്കുന്നു. അവ ഒരേ നാണയത്തിന്റെ രണ്ട് വശങ്ങൾ മാത്രമാണ്. അവ സാത്താന്റെ ഇരുകരങ്ങളാണ്. ബൗദ്ധിക തലത്തിൽ ഇടത് ലിബറലിസക്കാരുടെ സഖ്യം യേശുക്രിസ്തുവിനെ താഴ്ത്തി ഒരു പ്രാപഞ്ചിക ക്രിസ്തുവിന് വേദി ഒരുക്കുന്നു. അവർ യുക്തിയുടെ അടിസ്ഥാനത്തിലുള്ള ഐക്യത്തിന് പ്രാധാന്യം കൊടുക്കുന്നു. അവർ യേശുവിന്റെ ദെവത്വം, മരണം, ഉയിർപ്പ്, പെന്തെക്കോസ്ത് സംഭവം എന്നിവ സംശയിക്കുന്നു. മനുഷ്യന് പാപമില്ലെന്ന ബെബിൾ വിരുദ്ധമായ മനോഭാവം പുലർത്തുന്നു. അവർ മറ്റ് ഗ്രന്ഥങ്ങൾക്കും പണ്ധിതരുടെ അഭിപ്രായങ്ങൾക്കും ബെബിളിന് തുല്യമായ സ്ഥാനം കൊടുക്കുന്നു. ബെബിൾ മാത്രമാണ് ദെവവചനമെന്നോ, യേശുക്രിസ്തു ഏകസത്യദെവമാണെന്നോ, നിത്യജീവനാണെന്നോ അവർ വിശ്വസിക്കുന്നില്ല. അവർ യേശുക്രിസ്തുവിനെയല്ല കോസ്മിക്ക് ക്രിസ്തുവിനെയാണ് (പ്രാപഞ്ചിക ക്രിസ്തു) പ്രസംഗിക്കുന്നത്. അങ്ങനെ കോസ്മിക് ക്രസ്റ്റ് എന്ന മറ്റൊരു ക്രിസ്തുവിന്റെ സാന്നിദ്ധ്യം ഇന്ന് എല്ലാ സഭകളിലും വ്യാപകമായിക്കൊണ്ടിരിക്കുന്നു. ഇതിനെ എല്ലാ മതങ്ങളിലും വ്യക്തികളിലുമുള്ള സാർവ്വത്രിക ആത്മാവും തത്ത്വവുമായാണ് കണക്കാക്കപ്പെടുന്നത്. കോസ്മിക് ക്രിസ്തു പൂർണ്ണമായി ഇതുവരെ വെളിപ്പെടുത്തപ്പെട്ടിട്ടില്ല എന്നും, ലോകത്തിലെ ഐക്യപ്രസ്ഥാനങ്ങളെല്ലാം ഇതിനെ വെളിപ്പെടുത്തുന്നതിനുള്ള ഈറ്റുനോവ് അനുഭവിച്ചു കൊണ്ടിരിക്കുകയാണെന്നും അവർ അഭിപ്രായപ്പെടുന്നു. ഇത്തരം ആശയങ്ങൾക്ക് അടിമപ്പെടുന്നവർ സാത്തനീയ നിയന്ത്രണത്തിൽ അകപ്പെടും.

 

വെകാരികവും ആത്മീകവുമായ അനുഭവതലങ്ങളിൽ പെന്തെക്കോസ്ത്-കാരിസ്മാറ്റിക്കുകാരുടെ വലത് ലിബറൽ സഖ്യം പരിശുദ്ധാത്മാവിനെ ക്രിസ്തുവിനെക്കാൾ ഉയർത്തി പരിശുദ്ധാത്മാവിനെ ദുഃഖിപ്പിച്ച് ചിലപ്പോഴെങ്കിലും മറ്റൊരാത്മാവിനെ സ്വീകരിക്കുന്നു. കാരിസ്മാറ്റിക് പ്രസ്ഥാനങ്ങൾ അനുഭവത്തിന്റെ അടിസ്ഥാനത്തിലുള്ള ഐക്യത്തിന് പ്രാധാന്യം കൊടുക്കുന്നു. അവർ യേശുവിന്റെ മരണം, പെന്തെക്കോസ്ത് സംഭവം എന്നിവ ആവർത്തിക്കാമെന്ന് പറയുകയും പരിശുദ്ധാത്മാവിന് യേശുവിനെക്കാൾ പ്രാധാന്യം കൊടുക്കുകയും ചെയ്യുന്നു. പരിശുദ്ധാത്മാവ് എപ്പോഴും യേശുവിനെയാണ് മഹത്വപ്പെടുത്തുന്നത്. യേശുവിന് മുഖ്യത്വം കൊടുക്കുന്ന ആത്മാവ് പരിശുദ്ധാത്മാവായിരിക്കും. നേരെമറിച്ച് പരിശുദ്ധാത്മാവിന് മുഖ്യത്വം കൊടുക്കുന്ന ആത്മാവ് പരിശുദ്ധാത്മാവായിരിക്കുകയില്ല. ചില പെന്തെക്കോസ്തു-കാരിസ്മാറ്റിക്കുകാർ പരിശുദ്ധാത്മാവിനെക്കാൾ പ്രാധാന്യം ഒരു കോസ്മിക്ക് ആത്മാവിന് കൊടുക്കുന്നു. കത്തോലിക്കാസഭയിൽ കാരിസ്മാറ്റിക് പ്രസ്ഥാനത്തിന് വലിയ പ്രാധാന്യം ലഭിക്കുന്നുണ്ട്. അവർ എഴുതപ്പെടാത്ത വെളിപ്പാടിനും, പാരമ്പര്യത്തിനും ബെബിളിനോടൊപ്പം തുല്യസ്ഥാനം കൊടുക്കുന്നു. പെന്തെക്കോസ്തിലും പരിശുദ്ധാത്മാവിന്റേത് എന്ന് പറയപ്പെടുന്ന ദൂതുകൾക്ക് ബെബിളിന്റെ തുല്യസ്ഥാനം കൊടുത്തുവരുന്നു. അങ്ങനെ ബെബിളിലെ വ്യവസ്ഥകൾക്ക് അപ്പുറത്ത് തങ്ങൾ അനുഭവമാക്കിയിരിക്കുന്ന രീതിയിലുള്ള ആത്മീയതയ്ക്ക് ദെവീക അംഗീകാരം കാണുമായിരിക്കാം എന്ന് അവർ ഇരുകൂട്ടരും ഊഹിക്കുന്നു. അതായത് തങ്ങളുടെ അനുഭവങ്ങൾക്ക് ബെബിളിനെക്കാൾ കൂടുതൽ ആധികാരികത കൊടുക്കുകയും, ദെവം ബെബിളിലൂടെ വിഭാവനം ചെയ്തിരിക്കുന്നതിനെക്കാൾ കൂടുതൽ ആഴമായ ആത്മീയത തങ്ങൾക്ക് വേണമെന്ന് ശാഠ്യംപിടിക്കുകയും ചെയ്യുന്നു. ഇങ്ങനെ പല പെന്തെക്കോസ്ത്-കാരിസ്മാറ്റിക്കുകാരും ദർശനങ്ങളുടെയും വെളിപ്പാടുകളുടെയും പേരിൽ മുതലെടുപ്പ് നടത്തുന്നതുകൊണ്ട് സാത്താന്റെ വഞ്ചനക്ക് ഇരയാകുന്നു.

 

ദെവത്തിൽനിന്ന് പുതിയ പുതിയ വെളിപ്പാടുകൾ ലഭിച്ചുകൊണ്ടിരിക്കുന്നു എന്ന് പെന്തെക്കോസ്തു-കാരിസ്മാറ്റിക്കുകാരും, പാരമ്പര്യ സഭക്കാരും, പ്രാട്ടസ്റ്റന്റ് സഭക്കാരും എല്ലാം ഉൾപ്പെടുന്ന ഇടത് ലിബറലിസക്കാരും വലതു ലിബറലിസക്കാരും വിശ്വസിക്കുന്നു. അങ്ങനെ എല്ലാ സഭെക്യവാദികളും ഇന്ന് ബെബിളിന്റെ പൂർണ്ണതയെ പലതരത്തിൽ ചോദ്യം ചെയ്യുന്നു. അതിനാൽ അവരുടെ ചില ഊഹങ്ങളുടെയും ശാഠ്യത്തിന്റെയും ആനുകൂല്യം മുതലെടുത്ത് സാത്താൻ അവർക്ക് തെറ്റായ ആത്മീയ അനുഭവങ്ങൾ നൽകുന്നു. ഇടത്-വലത് ലിബറലിസക്കാർ കൂടിച്ചേരുമ്പോൾ എതിർക്രിസ്തുവിനും കള്ളപ്രവാചകനുമുള്ള ചവിട്ടുപടികൾ പൂർണ്ണമായും തയ്യാറാകുന്നു. എക്യുമെനിക്കൽ പ്രസ്ഥാനത്തിന്റെ മേധാവിത്വം യുക്തിക്ക് മുൻതൂക്കം കൊടുക്കുന്ന ഇടത് ലിബറൽ വിഭാഗത്തിനു തന്നെ ആയിരിക്കാനാണ് സാദ്ധ്യത കൂടുതൽ. എങ്കിലും ശത്രുവിന്റെ ഐക്യപ്രസ്ഥാനത്തിന് കൂടുതൽ പ്രയോജനപ്പെടുന്നത് വലത് ലിബറൽ ചേരിയിലുള്ള പെന്തെക്കോസ്ത്-കാരിസ്മാറ്റിക് പ്രസ്ഥാനക്കാരുടെ അനുഭവാധിഷ്ടിതമായ  ആശയങ്ങളായിരിക്കും. അങ്ങനെ ഇരുകൂട്ടരും ഇടതുവശത്തുനിന്നും, വലതുവശത്തുനിന്നും യേശുവിന്റെയും ദെവവചനത്തിന്റെയും മുഖ്യത്വത്തെ എതിർക്കുന്നു. ഇടത് ലിബറലിസക്കാർ മുമ്പിൽനിന്നും, വലത് ലിബറലിസക്കാരായ പെന്തക്കോസ്ത്-കാരിസ്മാറ്റിക്കുകാർ പിന്നിൽനിന്നും സത്യത്തെ ചില രീതികളിൽ അക്രമിക്കുന്നു. ഇടത് ലിബറൽ ചിന്താഗതിക്കാരെ സാത്താൻ പിറകോട്ട് വീഴിക്കുമ്പേൾ വലിയ ആത്മീയഅഭിനയക്കാരായ വലത് ലിബറലിസക്കാരെ സാത്താൻ മുന്നോട്ട് തള്ളിവീഴിക്കും. അവ രണ്ടും യഥാർത്ഥ യേശുക്രിസ്തുവിനെ എതിർക്കുന്നു. അവ രണ്ടും സത്യത്തിൽ മായംചേർക്കാൻ സഹായിക്കുന്ന ചിന്താരീതികൾക്ക് ഊന്നൽ കൊടുക്കുന്നു. അടിസ്ഥാനസത്യങ്ങളെപ്പറ്റിയുള്ള അവയുടെ ആത്യന്തികമായ നിഗമനവും ഒന്നുതന്നെയായിരിക്കും. എക്യുമെനിസവും എതിർക്രിസ്തുവും തമ്മിലുള്ള ബന്ധം മനസിലാക്കുന്നവർക്ക് ഇതെല്ലാം ഞെട്ടിപ്പിക്കുന്ന യാഥാർത്ഥ്യങ്ങളാണ്. പെന്തെക്കോസ്ത്-ലിബറൽ പ്രസ്ഥാനങ്ങൾ തമ്മിലുള്ള ആനുകാലിക ബന്ധങ്ങളുടെ വിശദാംശങ്ങൾക്ക്ഠ The New International Dictionary of Pentecostal and Charismatic Movements, Stanley M.Burgess (ed), Zondervan, Michigan, 2002. pp.1213-1216  കാണുക.

 

ലിബറലിസത്തിലൂടെ സഭാപ്രസ്ഥാനങ്ങൾ സത്യത്തെ നിന്ദിക്കുന്നു ക്രൂശിക്കുന്നു നുണ പ്രചരിപ്പിക്കുന്നു

 

ഇന്നത്തെ പല ദെവശാസ്ത്രചിന്തകളിലും ദെവത്തിന് സിംഹാസനം നഷ്ടപ്പെടുന്നതായും, മനുഷ്യനെ ദെവത്തിന്റെ സിംഹാസനത്തിൽ ഇരുത്തുന്നതായും കാണുന്നു; യേശു പരിഹസിക്കപ്പെടുന്നു, സത്യത്തിന്റെ മാർഗ്ഗം ദുഷിക്കപ്പെടുന്നു. ഇന്ന് പലരും യേശുവിനെ രാജാവെന്ന് വിളിക്കുന്നു; പക്ഷെ അവരുടെ ഹൃദയസിംഹാസനത്തിൽ മനുഷ്യാരാധനയും വിശുദ്ധന്മാരും അനുകരണഭാഷയും ദ്രവ്യാഗ്രഹവും ഒക്കെയാണ് അവരോധിക്കപ്പെട്ടിരിക്കുന്നത്. അത്തരക്കാർ യേശുവിനെ അന്നത്തെ യഹൂദർ അവഹേളിച്ചതുപോലെ അവഹേളിക്കുകയും ഉപായത്തിൽ കൊന്നുകളയാൻ ശ്രമിക്കുകയാണ് ചെയ്യുന്നത്. മഹാപുരോഹിതർ യേശുവിനെതിരെ അന്ന് ഉപയോഗിച്ച അതേ തന്ത്രം തന്നെയാണ് ഇന്നും അത്തരക്കാർ യേശുവിനെതിരെ ഉപയോഗിക്കുന്നത് എന്ന് വചനം പരിശോധിക്കുമ്പോൾ വ്യക്തമാകുന്നു.

 

അന്ന് മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും കയ്യഫാ മഹാപുരോഹിതന്റെ മണ്ധപത്തിൽ വന്നുകൂടി, യേശുവിനെ ഉപായത്താൽ പിടിച്ചുകൊല്ലുവാൻ ആലോചിച്ചു (മത്താ 26:3-4)

 

അന്ന് പന്തിരുവരിൽ ഒരുത്തനായ യൂദാ ഈസ്കരേ്യാത്താവ് മഹാപുരോഹിതന്മാരുടെ അടുക്കൽ ചെന്ന്: നിങ്ങൾ എന്ത് തരും, ഞാൻ അവനെ കാണിച്ചുതരാം എന്ന് പറഞ്ഞു; അവർ അവന് മുപ്പത് വെള്ളിക്കാശ് തൂക്കിക്കൊടുത്തു. അന്നുമുതൽ അവനെ കാണിച്ചുകൊടുപ്പാൻ അവൻ തക്കം അനേ്വഷിച്ചുപോന്നു (മത്താ 26:14-16). യേശുവിനെ പിടിച്ചവരോ മഹാപുരോഹിതനായ കയ്യഫായുടെ അടുക്കൽ ശാസ്ത്രിമാരും മൂപ്പന്മാരും ഒന്നിച്ചുകൂടിയിരുന്നിടത്ത് അവനെ കൊണ്ടുപോയി.. മഹാപുരോഹിതന്മാരും ന്യായാധിപസംഘം ഒക്കെയും യേശുവിനെ കൊല്ലേണ്ടതിന് അവന്റെ നേരേ കള്ളസാക്ഷ്യം അനേ്വഷിച്ചു.. യേശുവോ മിണ്ടാതിരുന്നു. മഹാപുരോഹിതൻ പിന്നെയും അവനോട്: നീ ദെവപുത്രനായ ക്രിസ്തു തന്നേയോ? പറക എന്ന് ഞാൻ ജീവനുള്ള ദെവത്തെക്കൊണ്ട് നിന്നോട് ആണയിട്ട് ചോദിക്കുന്നു എന്ന് പറഞ്ഞു. യേശു അവനോട്: ഞാൻ ആകുന്നു; ഇനി മനുഷ്യപുത്രൻ സർവ്വശക്തന്റെ വലത്തുഭാഗത്ത് ഇരിക്കുന്നതും ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതും നിങ്ങൾ കാണും എന്ന് ഞാൻ പറയുന്നു എന്ന് പറഞ്ഞു. ഉടനേ മഹാപുരോഹിതൻ വസ്ത്രം കീറി : ഇവൻ ദെവദൂഷണം പറഞ്ഞു; ഇനി സാക്ഷികളെക്കൊണ്ട് നമുക്ക് എന്ത് ആവശ്യം? നിങ്ങൾ ഇപ്പേൾ ദെവദൂഷണം കേട്ടുവല്ലോ.. അപ്പോൾ അവർ അവന്റെ മുഖത്ത് തുപ്പി, അവനെ മുഷ്ടി ചുരുട്ടി കുത്തി, ചിലർ അവനെ കന്നത്തടിച്ചു; ഹേ, ക്രിസ്തുവേ, നിന്നെ തല്ലിയത് ആരെന്ന് ഞങ്ങളോട് പ്രവചിക്ക എന്ന് പറഞ്ഞു (മത്താ 26:57-68). എന്നാൽ യേശു നാടുവാഴിയുടെ മുമ്പാകെ നിന്നു: നീ യഹൂദന്മാരുടെ രാജാവോ എന്ന് നാടുവാഴി ചോദിച്ചു; ഞാൻ ആകുന്നു എന്ന് യേശു അവനോട് പറഞ്ഞു (മത്താ 27:11).

 

എന്നാൽ ബറബ്ബാസിനെ ചോദിപ്പാനും യേശുവിനെ നശിപ്പിക്കാനും മഹാപുരോഹിതന്മാരും മൂപ്പന്മാരും പുരുഷാരത്തെ സമ്മതിപ്പിച്ചു (മത്താ 27:20)

 

അനന്തരം നാടുവാഴിയുടെ പടയാളികൾ യേശുവിനെ ആസ്ഥാനത്തിലേക്ക് കൊണ്ടുപോയി പട്ടാളത്തെ എല്ലാം അവന്റെ നേരേ വരുത്തി, അവന്റെ വസ്ത്രം അഴിച്ച് ഒരു ചുവന്ന മേലങ്കി ധരിപ്പിച്ചു. മുള്ളുകൊണ്ട് ഒരു കിരീടം മെടഞ്ഞ് അവന്റെ തലയിൽ വെച്ചു, വലങ്കയ്യിൽ ഒരു കോലും കൊടുത്ത് അവന്റെ മുമ്പിൽ മുട്ടുകുത്തി : യഹൂദന്മാരുടെ രാജാവേ, ജയ ജയ എന്ന് പരിഹസിച്ച് പറഞ്ഞു. പിന്നെ അവന്റെമേൽ തുപ്പി, കോൽ എടുത്ത് അവന്റെ തലയിൽ അടിച്ചു. അവനെ പരിഹസിച്ചുതീർന്നപ്പോൾ മേലങ്കി നീക്കി അവന്റെ സ്വന്തവസ്ത്രം ധരിപ്പിച്ച്ക്രൂശിപ്പാൻ കൊണ്ടുപോയി. അവർ പോകുമ്പോൾ ശിമോൻ എന്ന് പേരുള്ള കുറേനക്കാരനെ കണ്ടു, അവന്റെ ക്രൂശ് ചുമപ്പാൻ നിർബന്ധിച്ചു. തലയോടിടം എന്നർത്ഥമുള്ള ഗൊൽഗോഥാ എന്ന സ്ഥലത്ത് എത്തിയപ്പോൾ അവന് കയ്പ് കലക്കിയ വീഞ്ഞ് കുടിപ്പാൻ കൊടുത്തു. അത് രുചി നോക്കിയപ്പോൾ അവന് കുടിപ്പാൻ മനസ്സായില്ല. അവനെ ക്രൂശിൽ തറച്ചശേഷം അവർ ചീട്ടിട്ട് അവന്റെ വസ്ത്രം പകുത്തെടുത്തു. അവിടെ ഇരുന്നുകൊണ്ട് അവനെ കാത്തു. യഹൂദന്മാരുടെ രാജാവായ യേശു എന്ന് അവന്റെ കുറ്റസംഗതി എഴുതി അവന്റെ തലയ്ക്ക് മീതെ വെച്ചു. വലത്തും ഇടത്തുമായി രണ്ട് കള്ളന്മാരെയും അവനോടുകൂടെ ക്രൂശിച്ചു. കടന്നുപോകുന്നവർ തലകുലുക്കി അവനെ ദുഷിച്ചു. മന്ദിരം പൊളിച്ച് മുന്നുനാൾ കൊണ്ട് പണിയുന്നവനേ, നിന്നെത്തന്നെ രക്ഷിക്ക; ദെവപുത്രൻ എങ്കിൽ ക്രൂശിൽ നിന്ന് ഇറങ്ങിവാ എന്ന് പറഞ്ഞു. അങ്ങനെതന്നേ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും മൂപ്പന്മാരും പരിഹസിച്ചു. ഇവൻ മറ്റുള്ളവരെ രക്ഷിച്ചു, തന്നെത്താൻ രക്ഷിപ്പാൻ കഴികയില്ല; അവൻ യിസ്രായേലിന്റെ രാജാവ് ആകുന്നു എങ്കിൽ ഇപ്പോൾ ക്രൂശിൽ നിന്ന് ഇറങ്ങിവരട്ടെ; എന്നാൽ ഞങ്ങൾ അവനിൽ വിശ്വസിക്കും. അവൻ ദെവത്തിൽ ആശ്രയിക്കുന്നു; അവന് ഇവനിൽ പ്രസാദമുണ്ടെങ്കിൽ ഇപ്പോൾ വിടുവിക്കട്ടെ; ഞാൻ ദെവപുത്രൻ എന്ന് അവൻ പറഞ്ഞുവല്ലോ എന്ന് പറഞ്ഞു. അങ്ങനെതന്നെ അവനോടുകൂടെ ക്രൂശിച്ചിരുന്ന കള്ളന്മാരും അവനെ നിന്ദിച്ചു (മത്താ 27:27-44). ആകയാൽ യഹൂദന്മാരുടെ മഹാപുരോഹിതന്മാർ പീലാത്തോസിനോട്: യഹൂദന്മാരുടെ രാജാവ് എന്നല്ല, ഞാൻ യഹൂദന്മാരുടെ രാജാവ് എന്ന് അവൻ പറഞ്ഞു എന്നത്ര എഴുതേണ്ടത് എന്ന് പറഞ്ഞു (യോഹ 19:21). അവർ പോകുമ്പോൾ കാവൽക്കൂട്ടത്തിൽ ചിലർ നഗരത്തിൽ ചെന്ന് സംഭവിച്ചത് എല്ലാം മഹാപുരോഹിതന്മാരോട് അറിയിച്ചു. അവർ ഒന്നിച്ചുകൂടി മൂപ്പന്മാരുമായി ആചോചനകഴിച്ചിട്ട് പടയാളികൾക്ക് വേണ്ടുവോളം പണം കൊടുത്തു: അവന്റെ ശിഷ്യന്മാർ രാത്രിയിൽ വന്ന് ഞങ്ങൾ ഉറങ്ങുമ്പോൾ അവനെ കട്ടുകൊണ്ടുപോയി എന്ന് പറവിൻ. വസ്തുത നാടുവാഴിയുടെ സന്നിധാനത്തിൽ എത്തി എങ്കിലോ ഞങ്ങൾ അവനെ സമ്മതിപ്പിച്ച് നിങ്ങളെ നിർഭയരാക്കിക്കൊള്ളാം എന്ന് പറഞ്ഞു (മത്താ 28:11-14).

 

ലിബറലിസ തന്ത്രങ്ങൾ ബെബിൾ സത്യത്തിൽ നിന്ന് വ്യതിചലിപ്പിക്കുന്നു, സഭകളെ നശിപ്പിക്കുന്നു

 

ബെബിൾ മൊത്തമായും ബെബിളിലെ ഓരോ വാക്കും ദെവനിവേശിതമാണ് എന്ന് പദാനുപദ വാക്യാർത്ഥവ്യാഖ്യാനം അംഗീകരിക്കുന്നു. ബെബിളിന്റെ ദെവനിവേശികതയെ പൂർണ്ണമായി അംഗീകരിക്കാൻ കഴിയുന്ന ഏക വ്യാഖ്യാനരീതി പദാനുപദ വാക്യാർത്ഥ വ്യാഖ്യാനം മാത്രമാണ്. എന്നാൽ ലിബറലിസം ബെബിളിന്റെ ദെവനിവേശികതയെ അംഗീകരിക്കുന്നില്ലെന്ന് മാത്രമല്ല പദാനുപദ വാക്യാർത്ഥ വ്യാഖ്യാനരീതിയെ പരമാവധി എതിർക്കുകയും ചെയ്യുന്നു. ബെബിളിന്റെ ദെവനിവേശികതയെ അപ്പാടെ അംഗീകരിക്കാനുള്ള കഴിവില്ലായ്മയാണ് ലിബറലിസത്തിന്റെ പ്രധാന ലക്ഷണം. ഇന്ന് പല സഭാപ്രസ്ഥാനങ്ങളും ജീർണ്ണിച്ചു കൊണ്ടിരിക്കുന്നതിന്റെ അടിസ്ഥാനകാരണം അവർക്ക് ദെവവചനത്തോടുള്ള തെറ്റായ സമീപനരീതിയാണ്. ലിബറലിസത്തിന്റെ മുന്നേറ്റത്തിന് ഏറ്റവും വലിയ തടസം പദാനുപദ വ്യാഖ്യാനമാണ്. പദാനുപദ വ്യാഖ്യാനം സ്വീകരിക്കാത്തതാണ് എല്ലാത്തരം ലിബറലിസങ്ങളുടെയും ആരംഭത്തിനും വളർച്ചക്കും അടിസ്ഥാന കാരണം.

 

ബെബിളിലെ ലളിതമായ സത്യങ്ങളെ അപ്പാടെ അംഗീകരിക്കുന്നതിൽ നിന്നല്ല, മറിച്ച് അവയെ അംഗീകരിക്കാതെ തന്ത്രപരമായി കോട്ടിക്കളയുന്നതാണ് എല്ലാ ദുരുപദേശങ്ങൾക്കും കാരണം. ബെബിൾ ഭാഗങ്ങളുടെ വ്യക്തമായ അർത്ഥത്തെ ബാഷ്പീകരിച്ചു, ആത്മീയവൽക്കരിച്ച് കോട്ടിക്കളയുന്ന പ്രവണത ഇവരിൽ കാണാം. ബെബിൾ ശരിയായി മനസിലാക്കാണമെങ്കിൽ ദെവവുമായുള്ള വ്യക്തിബന്ധം, ആത്മാവിന്റെ ഫലം പുറപ്പെടുവിച്ചുകൊണ്ടുള്ള അനുസരണ ജീവിതം പരിശുദ്ധാത്മനിറവ് എന്നിവ ആവശ്യമാണ്. ഇവയില്ലാത്ത പാണ്ധിത്യം തെറ്റായ വ്യാഖ്യാനത്തിനും തെറ്റായ നിഗമനങ്ങൾക്കും കാരണമാകും. സംഭവങ്ങളുടെ ആവർത്തനം, അനുഭവങ്ങൾക്കായുള്ള കാത്തിരിപ്പ്, അടയാളം തെളിവ് എന്നിവക്ക് കൊടുക്കുന്ന അമിത പ്രാധാന്യം,  ഊഹത്തിൽ അധിഷ്ടിതമായ ചിന്താരീതി എന്നിവക്ക് വ്യക്തമായ ഉപദേശവിഷയങ്ങൾ അനുസരിക്കുന്നതിനെക്കാൾ പ്രാധാന്യം കൊടുക്കുന്നത് വചനപരമല്ല.

 

അനുഭവം, തെളിവ്, അടയാളം, ഉൗഹം എന്നിവ സത്യത്തിന്റെ അടിസ്ഥാനമല്ല. അടയാളത്തിനും തെളിവിനും അനുഭവങ്ങൾക്കും അത്ഭുതങ്ങൾക്കും വേണ്ടിയുള്ള അമിതമായ ആഗ്രഹം വിശ്വാസത്തെക്കാളേറെ അവിശ്വാസത്തിന്റെ ലക്ഷണമാണ്. അത്തരക്കാർക്ക് സാത്താൻ അവ നൽകി അവരുടെ തെറ്റായ തത്ത്വങ്ങളെ ഉറപ്പിക്കും. അവർ തത്ത്വങ്ങൾ സ്ഥാപിക്കാനും പ്രചരിപ്പിക്കാനും ശ്രമിക്കുമ്പോൾ അവരിലൂടെ വ്യാപരിക്കുന്ന ക്രിസ്തു വിരുദ്ധസ്വഭാവത്തിൽ നിന്ന് അവരുടെ തനിനിറം തിരിച്ചറിയണം. മനുഷ്യന്റെ അനുഭവത്തിന് ദെവവചനത്തെക്കാൾ പ്രാധാന്യം കൊടുക്കുന്നത് ദെവത്തെക്കാൾ പ്രാധാന്യം മനുഷ്യന് കൊടുക്കുന്നതിന് തുല്യമാണ്. ചില പ്രതേ്യക ആത്മീയ അനുഭവങ്ങളെ ലക്ഷ്യമാക്കി ജീവിക്കുന്നവർക്ക് യേശുവിലുള്ള ഏകാഗ്രത നഷ്ടമാകുകയും സാത്താനീയ ഇടപെടലിനുള്ള വാതിൽ തുറക്കുകയും സാത്താനീയമായ അനുഭവങ്ങൾ ലഭിക്കുകയും ചെയ്തേക്കാം. എന്നാൽ ദെവവചനപ്രകാരം യേശുവിൽ ജീവിച്ച് വളരുന്നവർക്ക് ദെവികമായ അനുഭവങ്ങൾ ലഭിക്കും. അനുസരണത്തിലൂടെ യേശുവുമായി ഉണ്ടാകുന്ന വ്യക്തിബന്ധവും ആത്മീയ സന്തോഷവുമാണ് ഏറ്റവും വലിയ ക്രിസ്തീയ അനുഭവം. ദെവത്തെപ്പറ്റി പല വ്യാഖ്യാനങ്ങളുണ്ടായി. അങ്ങനെ പല മതങ്ങളുണ്ടായി. ബെബിളിനെപ്പറ്റി പല വ്യാഖ്യാനങ്ങളുണ്ടായി. അങ്ങനെ പല സഭാപ്രസ്ഥാനങ്ങളുണ്ടായി.

Ad Image
Ad Image
Ad Image
Ad Image