ക്രിസ്തുവിനെ ഒഴിവാക്കുന്ന കത്തോലിക്ക പ്രൊട്ടസ്റ്റന്റ് ലിബറലിസം
സഭകളിൽ ക്രിസ്തുവിനെ ഒഴിവാക്കുന്ന
സാത്താന്റെ എക്യുമനിസവും ലിബറലിസവും
ഏകലോക മതത്തിലൂടെ എതിർക്രിസ്തു ഏകലോക ഭരണകൂടം സ്ഥാപിക്കും
മനുഷ്യന്റെ ദെവസങ്കൽപം അട്ടിമറിക്കുക എന്നതാണ് സാത്താൻ ലോകചരിത്രത്തിലൂടെ സാധിച്ചെടുത്ത ഏറ്റവും തന്ത്രപരമായ കാര്യം. മനുഷ്യൻ ദെവത്തെപ്പോലെയാകുമെന്നും, ദെവമാണെന്നുമുള്ള നുണകൾ മനുഷ്യവർഗ്ഗത്തെക്കൊണ്ട് വിശ്വസിപ്പിക്കാനുള്ള തന്ത്രങ്ങൾ സാത്താൻ മനുഷ്യ സംസ്ക്കാരത്തിന്റെ വിവിധമേഖലകളെ സ്വാധീനിച്ച് മെനഞ്ഞെടുത്തിരിക്കുന്നു. ആയിരക്കണക്കിന് വർഷങ്ങളായി മനുഷ്യന്റെ ആരാധന പിടിച്ചുപറ്റാൻ സാത്താൻ ശ്രമം നടത്തുകയായിരുന്നു. ദെവമായിത്തീരാനുള്ള മനുഷ്യന്റെ ആഗ്രഹത്തിന്റെ പൂർത്തീകരണവും ദെവമായി അഭിനയിക്കാനും മനുഷ്യവർഗ്ഗത്തിന്റെ മുഴുവൻ ആരാധന പിടിച്ചുറ്റാനുമുള്ള സാത്താന്റെ ആഗ്രഹത്തിന്റെയും പൂർത്തീകരണമായിരിക്കും വരാനിരിക്കുന്ന എതിർക്രിസ്തുവിന്റെ സർവ്വാധിപത്യ ഭരണസംവിധാനം. സാത്താൻ ഇതിനോടകം തന്നെ ലോക സാമ്പത്തിക, രാഷ്ട്രീയ മത മേഖലകൾ തന്റെ നിയന്ത്രണത്തിലാക്കി ക്കഴിഞ്ഞുവെന്ന് അവയുടെ ദെവവിരുദ്ധസ്വഭാവം തെളിയിക്കുന്നു.
സഭാനേതാക്കൾ ക്രിസ്തുവിനെ നിഷേധിച്ച് ലോക മത ഐക്യത്തിന് ഊ ന്നൽ കൊടുക്കുന്നു
കുഞ്ഞുങ്ങളേ ഇത് അന്ത്യനാഴിക ആകുന്നു; എതിർക്രിസ്തു വരുന്നു എന്ന് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഇപ്പോൾ അനേകം എതിർക്രിസ്തുക്കൾ എഴുന്നേറ്റിരിക്കയാൽ അന്ത്യനാഴിക ആകുന്നു എന്ന് നമുക്ക് അറിയാം. അവർ നമ്മുടെ ഇടയിൽ നിന്ന് പുറപ്പെട്ടു എങ്കിലും നമുക്കുള്ളവർ ആയിരുന്നില്ല; അവർ നമുക്കുള്ളവർ ആയിരുന്നു എങ്കിൽ നമ്മോടുകൂടെ പാർക്കുമായിരുന്നു; എന്നാൽ എല്ലാവരും നമുക്കുള്ളവരല്ല എന്ന് പ്രസിദ്ധമാകേണ്ടതല്ലോ (1യോഹ 2:18-19).
എക്യുമനിസം വെയ്സ്റ്റ്ബോക്സ് ഐക്യം
ഇന്നത്തെ എക്യുമനിസക്കാരുടെ ഐക്യം ഒരുതരം വെയ്സ്റ്റ്ബോക്സ് ഐക്യമാണ്. ക്രിസ്തീയ ഐക്യത്തിന്റെ യഥാർത്ഥ സ്വഭാവം മനസിലാക്കാൻ പോലും അവർക്ക്കഴിയുന്നില്ല (എഫേ 4:13-15). എക്യുമനിസക്കാരുടെ ഐക്യത്തിന്റെഅടിസ്ഥാനം സത്യവിരുദ്ധമായ വിട്ടുവീഴ്ചകളാണ്. എന്നാൽ സത്യവിരുദ്ധമായ വിട്ടുവീഴ്ചകൾ ക്രിസ്തീയഐക്യത്തെ തകർക്കും. വിശ്വാസത്തിന് വേണ്ടി പോരാടുന്നതിലൂടെ മാത്രമേ ക്രിസ്തീയവിശ്വാസത്തിന്റെ ഐക്യം നിലനിർത്താൻ കഴിയൂ. വിശ്വാസത്തിന് വേണ്ടി പോരാടുന്നത് (യൂദാ 3) അനാവശ്യവും ഐക്യവിരുദ്ധവുമാണെന്നു വാദിക്കുന്നവർ ക്രിസ്തീയവിശ്വാസത്തിന്റെ ഐക്യത്തെ തകർക്കുന്നവരാണ്. ഇന്നത്തെ എക്യുമനിസത്തിൽ ക്രിസ്തുവിന്റെ പേരിൽ എതിർക്രിസ്തുവിന്റെ ഐക്യശ്രമങ്ങളാണ് നട ക്കുന്നത്.
ഇന്നത്തെ എക്യുമനിസക്കാരുടെ ദെവശാസ്ത്രത്തിന്റെ രത്നച്ചുരുക്കം
ഇന്നത്തെ ദെവശാസ്ത്ര ചിന്തകരൂടെ ആശയങ്ങളെ ചുരുക്കിപ്പറഞ്ഞാൽ അത് താഴെപ്പറയും പ്രകാരമായിരിക്കും : ഇന്നത്തെ ഏറ്റവും പ്രധാന ആവശ്യം മതങ്ങൾ തമ്മിലുള്ള ശത്രുത സൗഖ്യമാക്കുക എന്നതാണ്. അവർ യുദ്ധം, അക്രമം, ദാരിദ്ര്യം, പരിസ്ഥിതി നാശം, സ്ത്രീകൾക്കെതിരെയുള്ള അനീതി, മനുഷ്യാവകാശലംഘനങ്ങൾ എന്നിങ്ങനെയുള്ള ലോകത്തിലെ ഏറ്റവും അടിയന്തിരമായ പ്രശ്നങ്ങളെപ്പറ്റി സംഭാഷണം നടത്തണം. തങ്ങൾ പറയുന്നതു മാത്രമാണ് സത്യം എന്ന തരത്തിലുള്ള അവകാശവാദങ്ങൾ മതങ്ങൾ തമ്മിലുള്ള വിദേ്വഷത്തിനും അക്രമത്തിനും കാരണമായേക്കും. വിവിധ രൂപങ്ങളിൽ ലഭിച്ചിട്ടുള്ള ആത്യന്തികസത്യങ്ങളെ എല്ലാമതങ്ങളും അംഗീകരിക്കുന്നു. ആത്യന്തികസത്യത്തെ മനുഷ്യബുദ്ധിക്ക് പൂർണ്ണമായി മനസിലാക്കാൻ കഴിയില്ലെങ്കിലും, വിവിധ മതങ്ങളിൽ അത് വിവിധ രീതികളിൽ വെളിപ്പെട്ടിരിക്കുന്നു. ഇങ്ങനെ വെവിധ്യം നിറഞ്ഞ തത്ത്വങ്ങളും ആചാരങ്ങളും ഉള്ള ലോകമതങ്ങളെല്ലാം ആത്യന്തികസത്യത്തിലേക്കും പരമോന്നത നന്മയിലേക്കുമുള്ള ആധികാരിക മാർഗ്ഗങ്ങളാണ്. സ്നേഹം, ദയ, സമത്വം, സത്യസന്ധത, മറ്റുള്ളവർ തങ്ങളോട് എങ്ങനെ പെരുമാറണമെന്ന് ആഗ്രഹിക്കുന്നുവോ അതുപോലെ മറ്റുള്ളവരോടും പെരുമാറണമെന്ന കാര്യം എന്നിവയെല്ലാം എല്ലാമതങ്ങൾക്കും പൊതുവായിട്ടുള്ള അടിസ്ഥാന മൂല്യങ്ങളാണ്. എല്ലാവ്യക്തികൾക്കും തങ്ങളുടെ വിശ്വാസം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. പസ്പരസാക്ഷ്യം പരസ്പരബഹുമാനം വളർത്തുന്നു; എന്നാൽ മതപരിവർത്തനം മറ്റേയാളുടെ വിശ്വാസത്തെ വിലകുറച്ചു കാണുന്നു. (Conference Title: “The Pluralist Model: A Multireligious Exploration” at the University of Burmingham, England, Sept. 6-9, organized by John Hick, Paul Knitter, Perry Schmidt-Leukel, Leonard Swindler. 40 participants agreed on the above key principles of Religious pluralism. Current Dialogue No. 42, December 2003. WCC, Geneva, Switzerland.P.35).
ഇന്നത്തെ എക്യുമനിക്കൽ ബെബിൾ വ്യാഖ്യാനം
മേൽപറഞ്ഞ ദെവവിരുദ്ധമായ തത്വചിന്തകൾ സഭാപ്രസ്ഥാനങ്ങളിലേക്ക് വ്യാപിച്ചപ്പോഴാണ് ഇന്നത്തെ തരത്തിലുള്ള സത്യവിരുദ്ധമായ എക്യുമനിക്കൽ ബെബിൾ വ്യാഖ്യാനവും കപട ആത്മീയതയും വ്യാപിക്കാൻ തുടങ്ങിയത്. അവർ ബെബിളിനോടൊപ്പം മറ്റ് ഗ്രന്ഥങ്ങൾക്കും ആധികാരികത കൊടുത്ത്ബെബിളിന്റെ ആധികാരികതയെ ഇല്ലാതാക്കുന്നു. ക്രിസ്തുവിന്റെ നിസ്തുല്യതയെയും ക്രിസ്തുവിലുള്ള രക്ഷയെയും വെറും ആപേക്ഷികമായി കണ്ട് അവയുടെ പ്രാധാന്യത്തെ തുഛീകരിക്കുന്നു.
ദെവവചനവിരുദ്ധമായ ഇന്നത്തെ ഐക്യ പ്രസ്ഥാനങ്ങളുടെ ചില പ്രതേ്യകതകൾ
സത്യത്തെക്കാൾ പ്രാധാന്യം ഐക്യത്തിന് കൊടുക്കുന്നു. യേശു ക്രിസ്തുവിന് പകരം പ്രാപഞ്ചിക ക്രിസ്തുവിന് ഊന്നൽകൊടുക്കുന്നു. ക്രിസ്തുവിനെക്കാൾ പ്രാധാന്യം പരിശുദ്ധാത്മാവിന് കൊടുക്കുന്നു. പരിശുദ്ധാത്മാവ് സ്വയമായി സംസാരിക്കുകയോ, സ്വയം മഹത്വപ്പെടുത്തുകയോ ചെയ്യാതെ യേശുവിനെ മഹത്വപ്പെടുത്തും (യോഹ 16:13-14). അതിനാൽ യേശുക്രിസ്തുവിനെക്കാൾ പരിശുദ്ധാത്മാവിന് ഊന്നൽ കൊടുക്കുന്നതിന് പിന്നിലുള്ള ആത്മാവ് പരിശുദ്ധാത്മാവല്ല. ഭാഷയുടെ ഉപയോഗത്തിൽപരിശുദ്ധാത്മാവ് എന്ന പ്രയോഗം കുറയുകയും ആത്മാവ് എന്ന പ്രയോഗം കൂടുകയും ചെയ്യുന്നു. യേശുക്രിസ്തു എന്നും, യേശുഎന്നുമുള്ള പ്രയോഗം കുറയുകയും ക്രിസ്തു എന്ന പ്രയോഗം കൂടുകയും ചെയ്യുന്നു.
അനുഭവത്തിന് ബെബിളിനെക്കാൾ പ്രാധാന്യം കൊടുക്കുന്നു. അവർക്ക് നിയമം അവർ തന്നെ ആയിത്തീരുന്നു (റോമ 1). പരിശുദ്ധാത്മാവിന്റേതാണ് എന്ന് അവർ അവകാശപ്പെടുന്ന ചില വെളിപ്പാടുകൾക്ക് അവർ എഴുതപ്പെട്ട ദെവവചനത്തിന്റെ സ്ഥാനം കൊടുക്കുന്നു. അഹങ്കാരം, ലോകസ്നേഹം, അധാർമ്മികത, വ്യക്തിവെരാഗ്യം എന്നിവ അവരിൽ കാണുന്നു. ഘനമേറിയവ ത്യജിച്ചുകളയുന്ന കാപട്യം അവരിൽ പ്രകടമാണ് (മത്താ 23:23-28). യേശുവിലുള്ള വിശ്വാസത്തിലൂടെ രക്ഷിക്കപ്പെട്ട് ആത്മനിറവുള്ള വ്യക്തികൾ തമ്മിലാണ് ക്രിസ്തീയ ഐക്യം സാദ്ധ്യമാകുന്നത്. അതില്ലാത്തവർ തമ്മിൽ സാദ്ധ്യമാകുന്നത് വെറുംസംഘടനയാണ്, യൂണിയനാണ് യൂണിറ്റിയല്ല. പട്ടിയുടെയും പൂച്ചയുടെയും വാൽ കൂട്ടിെക്കട്ടിയാൽ അവ തമ്മിൽ യൂണിയനുണ്ട്, പക്ഷെ യൂണിറ്റി ഇല്ല. യഥാർത്ഥ യേശുവിനെ ഒഴിവാക്കുന്ന ഇന്നത്തെ എക്യുമനിക്കൽ പ്രസ്ഥാനങ്ങൾ നൽകുന്നത് ഇത്തരം ഒരു യൂണിയൻ മാത്രമാണ്.
മന്ത്രവാദത്തിന്റെ സാന്നിദ്ധ്യവും ക്രിസ്തുവിരുദ്ധമായ ചിന്തകളും ആധുനിക ദെവശാസ്ത്രത്തിലും എക്യൂമെനിക്കൽ പ്രസ്ഥാനങ്ങളിലും വളരെ പ്രബലമാണ്
1992 ജനുവരി മാസത്തിൽ സി. എസ്. ഐ. സിനാഡ് കൂട്ടം പാളയംകോട്ടയിൽ വച്ച് നടന്നു. അന്നത്തെ ബിഷപ്പ് റെറ്റ് റവ. ജേസൻ ധർമ്മരാജ് അവർകളാണ് സിനാഡ് കൂട്ടം ഏർപ്പാടുകൾ ചെയ്തിരുന്നത്. ഡയോസിഷൻ കൗൺസിൽ മെംബർമാരും അച്ചന്മാരും കൂടിവന്ന ഈ കൂട്ടത്തിൽ ആരാധനയിൽ എല്ലാവരാലും ഉപയോഗിക്കപ്പെട്ട ആരാധനാക്രമം മുഖാന്തിരം നടന്ന പ്രാർത്ഥനയിൽ ദെവദൂഷണപരമായ പലതും ഉൾപ്പെട്ടിരുന്നു (പേജ് 9). യേശുവാണ് ശിവൻ, യേശുവാണ് അള്ളാഹൂ, യേശുവാണ് ബുദ്ധൻ. ഞങ്ങളെ കന്യാമറിയത്തോട് വഴിനടത്തണേ. ഇങ്ങനെ എല്ലാ മതവും ഒന്നെന്നും, എല്ലാ ദെവവും ഒന്നെന്നും ഉള്ള ആശയത്തിൽ പ്രാർത്ഥന അവസാനിച്ചു. അന്ന് അവിടെ കൂടിയിരുന്ന എല്ലാ ബിഷപ്പുമാരും അതിന് ആമേനും പറഞ്ഞു (പേജ് 10). ഈ തെറ്റായ പ്രശ്നം സി.എസ്. ഐ. യിൽ നുഴയാൻ കാരണമായിരുന്ന വ്യക്തികൾ ബാംഗ്ളൂരിലെ വെദികകോളജിന്റെ തലവനായിരുന്ന ഡോ. റസ്സൽ എന്ന വ്യക്തിയും, ദക്ഷിണകേരള മഹായിടവകയിലെ അന്നത്തെ ബിഷപ്പായിരുന്ന റെറ്റ് റവ. ശാമുവൽ അമൃതം ബിഷപ്പും എന്നാണ് അറിയാൻ സാധിച്ചത് (പേജ് 11). (ജാമക്കാരൻ, സേലം, ജനുവരി 2004, പേജ് 9-11).
മുൻ ചെന്നെ സി.എസ്. ഐ. ബിഷപ്പ് അസറിയാ: വർഷംതോറും ചില അച്ചന്മാരെ തന്നോടൊപ്പം കൂട്ടിക്കൊണ്ട് ആദിപരാശക്തി ക്ഷേത്രത്തിൽ ആദിപരാശക്തി വിഗ്രഹത്തിന്റെ മുമ്പിൽ സാംഷ്ടാംഗമായി വീണ് അതിനുശേഷം കെകൂപ്പി തൊഴുന്നതിനെ തന്നോടൊപ്പം ക്ഷണിച്ചുകൊണ്ടുപോയ പത്രക്കാരെക്കൊണ്ട് ഫോട്ടോ എടുപ്പിച്ച് തന്റെ മതസൗഹാർദ്ദത്തെ ജനങ്ങളെ അറിയിക്കുന്നതായി ഘോഷിച്ചു (പേജ് 11) (ജാമക്കാരൻ, സേലം, ജനുവരി 2004, പേജ് 11).
1992 ജനുവരിയിൽ പാളയംകോട്ട സി. എസ്. ഐ. സഭയിലെ ബിഷപ്പുമാർ ചേർന്ന സമ്മേളനത്തിൽ അംഗീകരിച്ച പൊതുപ്രാർത്ഥനയിൽ യേശു, ശിവൻ, അള്ളാ എന്നിവർ ഒന്നാണെന്ന് പ്രഖ്യാപിക്കുകയുണ്ടായി. ഇസ്രായേൽ തോമസ് എന്ന വെദികൻ എഴുതി വഴികാട്ടി എന്ന മാസികയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഇപ്രകാരം പറയുന്നു: എല്ലാ മതങ്ങളിലും ദെവീകവെളിപ്പാടും ദെവകൃപയുമുണ്ട്. സഭയ്ക്ക് പുറത്ത് രക്ഷയില്ല എന്ന ചിന്ത തുരുമ്പിച്ച ആശയമാണ്. എന്നാൽ മതങ്ങൾ ദെവത്തെ അവരവരുടെ വീക്ഷണകോണിൽ നിന്ന് ഗ്രഹിക്കാൻ ശ്രമിക്കുമ്പോഴാണ് താൻ മാത്രം ശരിയും മറ്റെല്ലാം പെശാചികവുമായി കാണുന്നത്. ക്രിസ്തുവിന്റെ കുരിശും, ശിവന്റെ ശൂലവും, ഇസ്ലാമിന്റെ ചന്ദ്രക്കലയും ചേർത്ത് ഒരു ചിഹ്നമായി സ്വീകരിച്ചുള്ള ആത്മീയ പരിണാമം സംഭവിക്കണം. ക്രസ്തവദേവാലയങ്ങളിലും അമ്പലങ്ങളിലും മോസ്കുകളിലും ഇതേ എബ്ലം വച്ചുള്ള ലെറ്റർ പാഡുകളിലൂടെ മത സൗഹാർദ്ദം പുരോഗമിക്കുന്നതു കാണുമ്പോൾ സന്തോഷംകൊണ്ട് തുള്ളിച്ചാടുന്ന ലൂസിഫറിന്റെയും കൂട്ടരുടെയും പെശാചികഭാവം ഒരാത്മീയന് ഭാവനയിൽ കാണാൻ സാധിക്കും. ആ പെശാചികതയുടെ ഭീകരത മനസ്സിലാക്കാൻ വചനാടിസ്ഥാനത്തിൽ ദെവത്തെ ആരാധിക്കുന്നവർക്ക് മാത്രമേ സാധിക്കൂ (റവ. ജോർജ്ജ് മാത്യു പുതുപ്പള്ളി, അനുഭവങ്ങൾ അനുസ്മരണങ്ങൾ, ഇടപ്പള്ളി, 2002, പേജ് 15).
ഓർത്തഡോക്സ് സഭയുടെ ഡോ. ഗീവർഗ്ഗീസ് മാർ ഒസ്താത്തിയോസ് ദെവവചനവിരുദ്ധമായ ചില ആശയങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നതായി കാണുന്നു. എല്ലാ മനുഷ്യരും ആരാധിക്കുന്നതും, വിഗ്രഹാരാധകരുടെ പ്രാർത്ഥനയ്ക്ക് ഉത്തരമരുളുന്നതും, ബ്രഫ്മാവ്, വിഷ്ണു, ശിവൻ എന്നിവരെ ഒന്നാക്കുന്നതും, ഹിന്ദു ക്രിസ്ത്യൻ മുസ്ലീം ജനങ്ങളാൽ ഒരുപോലെ ആരാധിക്കപ്പെടുന്നതും, നിത്യസത്യസ്നേഹം എന്ന ത്രീയേക ദെവമാണ് എന്ന് അദ്ദേഹം പറയുന്നു. ഇത്തരം ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ഏക ലോക മത പ്രസ്ഥാനത്തിനുവേണ്ടി അദ്ദേഹം ശക്തമായി വാദിക്കുന്നു (Geevarghese Mar Osthathios, One Religion of Love, Christava Sahitya Samithy, Tiruvalla, 2003. pp. 53-63; appendix). ഇവിടെ അദ്ദേഹം സ്നേഹം എന്ന ആശയത്തെ ദെവമാക്കുന്നു. ദെവം സ്നേഹമാണ്. പക്ഷെ സ്നേഹം ദെവമല്ല. സ്നേഹം ദെവമാണെന്ന് ബെബിൾ പഠിപ്പിക്കുന്നില്ല. ദെവം മനുഷ്യന് നിർവ്വചിക്കാനാകുന്ന സ്നേഹത്തെക്കാൾ വലുതാണ്. ഒസ്ത്താത്തിയോസിന്റെ ചിന്തകൾക്ക് ബെബിളിനോടുള്ളതിനെക്കാൾ ബന്ധം സായി ബാബയുടെയും അമൃതാനന്ദമയിയുടെയും ചിന്തകളോടാണോ എന്ന് പരിശോധിക്കണം. അവരെല്ലാം സ്നേഹത്തെ ദെവമാക്കുന്നു. അങ്ങനെ മനുഷ്യസങ്കൽപത്തിലുള്ള സ്നേഹത്തെ ജനങ്ങൾക്ക് സ്വീകാര്യമായ രീതിയിൽ പ്രടിപ്പിക്കുന്നവർക്ക് തങ്ങൾ ദെവമാണ് എന്ന് അവകാശപ്പെടാനുള്ള പഴുതുണ്ടാകുന്നു. ഇതെല്ലാം ദെവവചന വിരുദ്ധമാണ്. ഡി.ജി. എസ്. ദിനകരൻ വിഗ്രഹപൂജയ്ക്കുള്ള വെള്ളിപ്പാത്രങ്ങൾ സമർപ്പിച്ച് കാഞ്ചി ശങ്കരാചാര്യരുടെ ആത്മീയഗുരുത്വത്തെ അംഗീകരിച്ചതും (ജാമക്കാരൻ, മാർച്ച് 2003. പേജ് 3-7);
ആർച്ച് ബിഷപ്പ് മാർ ജേക്കബ് തൂങ്കുഴി ബ്രഹ്മസ്വം മഠത്തിലെ സോമയാഗവേദി സന്ദർശിച്ച് കർമ്മം ചെയ്യുന്നവരുടെ നന്മയെ പ്രകീർത്തിക്കുകയും അവിടെ വ്യാപരിക്കുന്ന ദെവത്തിന്റെ ശക്തിയെ അംഗീകരിക്കുകയും പ്രാത്സാഹിപ്പിക്കുകയും ചെയ്തതും (മലയാള മനോരമ, ഏപ്രിൽ 12, 2003), അവിശ്വാസികളെപ്പോലും ഉൾക്കൊള്ളുന്ന വിശാലമായ ചിന്താധാരയാണ് സഭകളുടെ ഐക്യത്തിന്റെ അടിസ്ഥാനമെന്ന് മാർത്തോമ്മാ സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്ത ഡോ.ജോസഫ് മാർ ഐറേനിയസ് ചൂണ്ടിക്കാട്ടിയതും (നവീകരണം, മാർച്ച് 2003), എല്ലാം അന്ത്യകാല സർവ്വമത സംഗമത്തിനും ലോകമത രൂപീകരണത്തിനും വേണ്ടി നടക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമാണ്. ഇപ്രകാരമുള്ള സർവ്വമതഭക്തിയും ആരാധനയും അന്ത്യകാല സർവ്വമത സംഗമത്തിനും ലോകമത രൂപീകരണത്തിനും ആത്മീയ ഉത്തേജനം നൽകുന്നു. ഇതെല്ലാം വാസ്തവത്തിൽ ദെവഹിതത്തിന് വിരുദ്ധമാണ്.
ബെബിൾ പറയുന്നു: നിങ്ങൾ അവിശ്വാസികളുമായി കൂട്ടുചേരരുത്. നീതിയും അനീതിയും തമ്മിൽ എന്ത് പങ്കാളിത്തമാണു ള്ളത്? പ്രകാശത്തിന് അന്ധകാരവുമായി എന്ത് കൂട്ടുകെട്ടാണുള്ളത്? ക്രിസ്തുവിന് ബെലിയാലുമായി എന്ത് യോജിപ്പാണുള്ളത്? വിശ്വാസിക്ക് അവിശ്വാസിയുമായി എന്താണ് പൊതുവിലുള്ളത്? ദെവത്തിന്റെ ആലയത്തിന് വിഗ്രഹങ്ങളുമായി എന്ത് പൊരുത്തമാണുള്ളത്? നമ്മൾ ജീവിക്കുന്ന ദെവത്തിന്റെ ആലയമാണ് (2കൊറി 6:14-16).