മരണവും മരണാനന്തര ജീവിതവും
മരണത്തിൽ മനുഷ്യന്റെ സുബോധം ഇല്ലാതാകുന്നില്ല (വെളി 6:9-11). മരണത്തിൽ മനുഷ്യന്റെ ആത്മാവും ശരീരവും തമ്മിൽ വേർപെടുന്നു (യാക്കോ 2:26). യേശുവിൽ വിശ്വസിക്കുന്നവരെല്ലാം മരണശേഷം ഉടൻതന്നെ സുബോധത്തോടെ യേശുവിന്റെ സന്നിധിയിലേക്ക് സന്തോഷകരമായ സഹവർത്തിത്വത്തിലേക്ക് പ്രവേശിക്കുന്നു. അവിടെ അവർ ക്രിസ്തുവിന്റെ രണ്ടാമത്തെ വരവിൽ തങ്ങൾക്ക് സംഭവിക്കാനിരിക്കുന്ന തങ്ങളുടെ ഭൗതികശരീരത്തിന്റെ ഉയിർപ്പും ആത്മാവുമായുള്ള ഏകീകരണവും മഹത്വീകരണവും കാത്തിരിക്കുന്നു. അതിനുശേഷം നിത്യതയിൽ ദൈവത്തെ സേവിച്ചും ആരാധിച്ചും ജീവിക്കും (ലൂക്ക 23:39-43; 2കൊറി 5:1-10; 1കൊറി 15:12-58; 1തെസ്സ 4:13-18; വെളി 21-22). യേശുവിൽ വിശ്വസിക്കാത്തവരെല്ലാം മരണശേഷം ഉടൻതന്നെ സുബോധത്തോടെ യേശുവിന്റെ സന്നിധിയിൽ നിന്ന് നിത്യമായി വേർപെടുത്തപ്പെട്ട അവസ്ഥയിൽ തങ്ങളുടെ ഭൗതികശരീരത്തിന്റെ ഉയിർപ്പിനും ന്യായവിധിക്കും ശിക്ഷക്കും നിത്യനാശത്തിനുമായി കാത്തിരിക്കുന്നു. മരണത്തോടെ ദൈവവുമായി രമ്യപ്പെടുവാനുള്ള അവരുടെ സാദ്ധ്യത എന്നേക്കുമായി അവസാനിക്കുന്നു. (ലൂക്ക 16:19-31; യോഹ 3:18, 36; 2തെസ്സ 1:5-10; വെളി 20:11-15). അങ്ങനെ എല്ലാ മനുഷ്യരും തങ്ങളുടെ ഭൗതികശരീരങ്ങളോടെ ഉയിർപ്പിക്കപ്പെടും. രക്ഷിക്കപ്പെട്ടവർ നിത്യരക്ഷയിലേക്കും രക്ഷിക്കപ്പെടാത്തവർ നിത്യനാശത്തിലേക്കും പ്രവേശിക്കും.
ഭാവികാല സംഭവങ്ങൾ
യേശുക്രിസ്തു സഭായുഗത്തിലെ എല്ലാ വിശ്വാസികളെയും തന്നോട് ചേർക്കാൻ ആകാശത്തിൽ വരുമ്പോൾ സഭ എടുക്കപ്പെടുന്ന ഉൽപ്രാപണം സംഭവിക്കും. ഇത് ഏഴു വർഷ മഹോപദ്രവകാലത്തിന് തൊട്ടുമുമ്പ് സംഭവിക്കും (യോഹ 14:1-3; 1കൊറി 15:51-52; ഫിലി 3:20-21; 1തെസെ 4:15-16; തീത്തോ 2:11-14). അതിനുശേഷമുണ്ടാകുന്ന ഏഴു വർഷത്തെ മഹാപീഢനകാലത്ത് ലോകത്തിലെ പാപത്തിനും തിന്മക്കും എതിരായി ദൈവകോപം പ്രകടമാകുകയും ഇസ്രായേൽ ശുദ്ധീകരിക്കപ്പെടുകയും ചെയ്യും. സത്യദൈവത്തിൽ വിശ്വസിക്കാത്തവരുടെമേൽ ദൈവത്തിന്റെ ന്യായവിധി ഉണ്ടാകും. മഹാപീഢനത്തിന്റെ അത്യുച്ചിയിൽ യേശുക്രിസ്തു മഹത്വത്തോടെ തന്റെ വിശുദ്ധരുമൊത്ത് ഭൂമിയിലേക്ക് മടങ്ങിവരും. അപ്പോൾ പഴയ ഉടമ്പടി കാലത്തെ വിശുദ്ധരും മഹാപീഢനകാലത്തെ വിശുദ്ധരും ഉയിർപ്പിക്കപ്പെടുകയും ജീവിച്ചിരിക്കുന്നവരെ ന്യായം വിധിക്കുകയും ചെയ്യും (ജെറ 30:7-8; ദാനി 9:24-27; മത്താ 24, 25; വെളി 3:10; 6:1-19:21). ഏഴു വർഷക്കാലത്തെ മഹാപീഢനത്തിനുശേഷമുള്ള 1000 വർഷ ഭരണത്തിന് മുമ്പുതന്നെ എതിർക്രിസ്തുവിനെയും കള്ളപ്രവാചകനെയും സാത്താനെയും ഭൂമിയിൽ നിന്ന് മാറ്റിക്കളയും. യേശുക്രിസ്തു തന്റെ രണ്ടാമത്തെ വരവിൽ വ്യക്തിപരമായി വലിയ ശക്തിയോടും മഹത്വത്തോടും കൂടി ഭൂമിയിലേക്ക് മടങ്ങിവന്ന് ന്യായം വിധിക്കുകയും ഭൂമിയിൽ നീതിയും ന്യായവും സമാധാനവുമുള്ള 1000 വർഷം സൽഭരണം നടത്തുകയും ചെയ്യും. ഉയിർപ്പിക്കപ്പെട്ട വിശുദ്ധർ യേശുവിനോടൊപ്പം സകല രാജ്യങ്ങളുടെമേലും ഭരണം നടത്തും. അങ്ങനെ ദൈവം ഇസ്രായേലിനോടുള്ള തന്റെ ഉടമ്പടി വാഗ്ദാനം നിറവേറ്റും (ഏശ 11:4-9; എസെ 37:21-28; ദാനി 17:27; അപ്പൊ. പ്രവൃ. 1:8-11; വെളി 19:11-21; 20:1-6). യേശുക്രിസ്തു ഭൂമിയിൽ നടത്തുന്ന 1000 വർഷത്തെ ഭരണത്തിനുശേഷം സാത്താനെ അൽപസമയത്തേക്ക് അഴിച്ചുവിടും. സാത്താൻ വീണ്ടും ഭൂലോകത്തെ മുഴുവൻ വഞ്ചിച്ച് ദൈവത്തിനെതിരെ തിരിക്കും. ദൈവം അവരെയെല്ലാം ശിക്ഷിക്കുകയും സാത്താനെ അന്ത്യന്യായവിധിക്ക് വിധേയനാക്കി എന്നേക്കുമായി തീത്തടാകത്തിലേക്ക് തള്ളിയിടുകയും ചെയ്യും (വെളി 20:7-10).
അതിനുശേഷം എല്ലാക്കാലത്തെയും അവിശ്വാസികൾ ശരീരത്തോടെ ഉയിർപ്പിക്കപ്പെട്ട് തങ്ങളുടെ ശരീരവും ആത്മാവും ഒന്നിച്ചുചേർന്ന് വെള്ളസിംഹാസന വിധിക്ക് വിധേയരാക്കപ്പെടുകയും എന്നേക്കുമായി തീത്തടാകത്തിലേക്ക് തള്ളിയിടപ്പെടുകയും ചെയ്യും. (യോഹ 5:28-29; വെളി 20:11-15). രക്ഷിക്കപ്പെട്ടവർ ദൈവത്തോടൊപ്പം നിത്യമഹത്വത്തിൽ പ്രവേശിക്കും. യേശുക്രിസ്തു തന്റെ രക്ഷണീയ ധർമ്മം പൂർത്തീകരിച്ചതിനുശേഷം രാജ്യം പിതാവായ ദൈവത്തെ ഏൽപിക്കും (1കൊറി 15:23-28) പഴയ ആകാശവും പഴയ ഭൂമിയും അഴിഞ്ഞു പോകും. പുതിയ ആകാശവും പുതിയ ഭൂമിയും ഉണ്ടാകും. സ്വർഗ്ഗത്തിൽ നിന്ന് പുതിയ യെരുശലേം എന്ന വിശുദ്ധ നഗരം ഇറങ്ങിവരും. ഇവിടെ വിശുദ്ധർ എന്നേക്കും ദൈവത്തോടും വിശുദ്ധരോടുമുള്ള കൂട്ടായ്മയിൽ വസിക്കും (വെളി 20-22; 2പത്രോ 3:10-14). ഒാരോരുത്തർക്കും ഭൂമിയിൽ വച്ച് ദൈവവുമായി ഉണ്ടായിരുന്ന ബന്ധത്തിന് ആനുപാതികമായി ദൈവത്തോടുള്ള അടുപ്പവും കൂട്ടായ്മയും എന്ന പ്രതിഫലം നിത്യതയിൽ ലഭിക്കും. ഭൂമിയിലാകട്ടെ സ്വർഗ്ഗത്തിലാകട്ടെ ദൈവവുമായുള്ള കൂട്ടായ്മയാണ് ഒരു മനുഷ്യന് ലഭിക്കാവുന്ന ഏറ്റവും ഉന്നതമായ പ്രതിഫലം. ഭൂമിയിൽ വച്ച് ദൈവത്തെ അനുസരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നതിന്റെ അളവാണ് സ്വർഗ്ഗത്തിൽ ദൈവവുമായുള്ള ബന്ധത്തിന്റെ നിലവാരം നിശ്ചയിക്കുന്നത്.
മനുഷ്യന് ഏറ്റവും ഭയാനകമായത് പാപത്തിന്റെ ശിക്ഷയായ മരണമാണ്.
നാം ജീവിക്കുന്ന ഈ ലോകത്തിന് ആരംഭവും അവസാനവും ഉണ്ടെന്ന് ആധുനിക ശാസ്ത്രത്തിന് വ്യക്തമായിരിക്കുന്നു. മനുഷ്യവർഗ്ഗത്തിനും ഒരു ആരംഭവും അവസാനവും ഉണ്ട്. മനുഷ്യർ ആരും ഈ ഭൂമിയിൽ എന്നേക്കും ജീവിക്കുകയില്ല. ജനനവും മരണവും മനുഷ്യജീവിതത്തിലെ സുപ്രധാന സംഭവങ്ങളാണ്. എല്ലാ മനുഷ്യരും മരിക്കും എന്നതിനെക്കാൾ ഉറപ്പായ കാര്യം മറ്റൊന്നുമില്ല. എന്നാൽ മരണം എപ്പോൾ സംഭവിക്കും എന്നത് ആർക്കും ഒരിക്കലും ഉറപ്പ് പറയാൻ കഴിയാത്ത ഒരു കാര്യമാണ്. മരണം മനുഷ്യന്റെ ഈ ലോകത്തിലുള്ള എല്ലാ പ്രതീക്ഷകളെയും തകർക്കുന്ന ഭീകര ശത്രുവാണ്. ശാരീരിക മരണം ഇൗലോകത്തിൽനിന്നുള്ള വേർപാടും, ആത്മീയ മരണം ദൈവത്തിൽനിന്നുള്ള വേർപാടുമാണ്. മരണത്തെ വലിയവരും ചെറിയവരും ഭയപ്പെടുന്നു. എന്നാൽ മരണം മനുഷ്യജീവിതത്തിന്റെ അവസാനമല്ല. മരണശേഷം മനുഷ്യന് ഒരു ജീവിതമുണ്ട്. ഈ മരണത്തെ അതിജീവിക്കാൻ ഒരു മാർഗ്ഗമുണ്ട്. അതിന്റെ വിശദാംശങ്ങളിലേക്ക് നമുക്ക് കടക്കാം. മരണം മനുഷ്യരെ സംബന്ധിച്ചിടത്തോളം ഞെട്ടിപ്പിക്കുന്ന ഒരു യാഥാർത്ഥ്യമാണ്. ജീവിതത്തിൽ സംഭവിക്കും എന്ന് ഏറ്റവും ഉറപ്പുള്ളതും, എന്നാൽ എപ്പോൾ സംഭവിക്കുമെന്ന് ആർക്കും അറിയാൻ പറ്റാത്തതുമായ ഒരു കഠിന യാഥാർത്ഥ്യമാണ് മരണം. അതിനാൽ മരിക്കാതിരിക്കാനും, മരണത്തെ വെല്ലുവിളിക്കാനും, എന്നന്നേക്കുമായി മരണത്തെ പരാജയപ്പെടുത്താനുമുള്ള മാർഗ്ഗത്തെപ്പറ്റി നാം ചിന്തിക്കണം. മരണത്തിനപ്പുറത്തും ജീവിതമുണ്ട്.
മനുഷ്യൻ വെറും വട്ടപൂജ്യങ്ങളല്ല. മറിച്ച് എന്നേക്കും നിലനില്ക്കുന്ന വളരെയേറെ മൂല്യമുള്ള വ്യക്തിത്വങ്ങളാണ്. നിത്യതയുമായി താരതമ്യപ്പെടുത്തുമ്പോൾ മനുഷ്യന്റെ ഈ ഭൂമിയിലെ ജീവിതം വെറും ഒരു നിമിഷം പോലെയാണ്. എന്നാൽ നമ്മുടെ ഈ ഭൂമിയിലെ ലഘുവായ ജീവിതമാണ് നമ്മുടെ നിത്യജീവിതം എപ്രകാരമായിരിക്കും എന്ന് തീരുമാനിക്കുന്നത്. അതിനാൽ നാം എങ്ങനെ ഇവിടെ ജീവിക്കുന്നു എന്നതിൽ വളരെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. നാളത്തെ ജീവിതം എങ്ങനെയായിരിക്കും എന്നത് നിർണ്ണയിക്കുന്നത് ഇന്നത്തെ ജീവിതത്തിന്റെ അടിസ്ഥാനത്തിലാണ്. നമുക്ക് ഇഷ്ടമാണെങ്കിലും അല്ലെങ്കിലും മരണശേഷം ന്യായവിധിയുണ്ട്.
മാനുഷികമായ നിയമലംഘനങ്ങളുടെ ഫലമായി ലോകമെമ്പാടും അനേകം ആളുകൾ ശിക്ഷയനുഭവിക്കുന്നു. ദൈവിക നിയമലംഘനങ്ങൾക്ക് അതിനെക്കാൾ ഗൗരവമായ ശിക്ഷയുണ്ട്. പാപത്തിന്റെയും മരണത്തിന്റെയും സാത്താന്റെയും അടിമത്വത്തിൽ നിന്നുമുള്ള സ്വാതന്ത്ര്യത്തിനും, ദൈവകോപത്തിൽ നിന്നുള്ള വിടുതലിനും നാം രക്ഷയെന്നും, രക്ഷിക്കുന്ന ആളിനെ രക്ഷകനെന്നും പറയുന്നു. എല്ലാ മനുഷ്യരും പാപികളായതുകൊണ്ട് എല്ലാവർക്കും രക്ഷ ആവശ്യമുണ്ട്. രക്ഷുപ്രാപിക്കാതെ മരിക്കുന്നവർ നരകത്തിൽ നിത്യ ശിക്ഷയനുഭവിക്കും. മരണാനന്തരകർമ്മങ്ങൾ കൊണ്ട് ആർക്കും ആരെയും നിത്യശിക്ഷയിൽ നിന്ന് രക്ഷിക്കാൻ കഴിയില്ല. അതിനാൽ നിത്യരക്ഷക്കാവശ്യമായവ നാം ജീവിച്ചിരിക്കുമ്പോൾ തന്നെ ചെയ്യണം. ഒരു പക്ഷെ മരണം ആർക്കും പ്രവചിക്കാനാവാത്ത വിധം അടുത്തായിരിക്കാം.
ഭൗതിക യാഥാർത്ഥ്യങ്ങൾക്കപ്പുറത്ത് ചില ആത്മീയ യാഥാർത്ഥ്യങ്ങളുണ്ട്. താൻ എവിടെനിന്നു വന്നു, എന്തിനു വന്നു, മരണശേഷം എവിടേയ്ക്കു പോകുന്നു എന്നൊക്കെയുള്ള ചോദ്യങ്ങൾക്ക് മതങ്ങൾക്കോ തത്വശാസ്ത്രങ്ങൾക്കോ ശാസ്ത്രത്തിനോ ഒന്നും ഉത്തരം കൊടുക്കാനാവില്ല. എന്നാൽ ഇത്തരം ചോദ്യങ്ങൾക്കെല്ലാം ഉത്തരം ലഭിക്കുവാൻ യേശുക്രിസ്തു എന്ന വ്യക്തിയെ മനസ്സിലാക്കിയാൽ മതി. മനുഷ്യന് രക്ഷയും നിത്യജീവനും നൽകുവാൻ കഴിയുന്ന ഏകവ്യക്തിയാണ് യേശുക്രിസ്തു. മനുഷ്യന്റെ പാപങ്ങളെല്ലാം മോചിക്കുന്നവനാണ് യേശു. മനുഷ്യന്റെ മരണത്തെ പരാജയപ്പെടുത്തി മനുഷ്യന് നിത്യജീവൻ നൽകുന്നവനാണ് യേശു.
നമുക്ക് അത്ഭുതകരമായ പ്രത്യാശയ്ക്ക് വകയുണ്ട്.
മനുഷ്യജീവിതം മരണംകൊണ്ട് അവസാനിക്കുന്നില്ല. അതിനാൽ നിത്യതയിലേക്ക് നിലനിൽക്കുന്ന കാര്യങ്ങളെപ്പറ്റി നാം ചിന്തിക്കണം. ഏതൊരാളെ ചുറ്റിപ്പറ്റിയാണോ കാലത്തിന്റെയും, നിത്യതയുടെയും ചരിത്രവും ഭാവിയും നിലനിൽക്കുന്നത്, ആ ആളെപ്പറ്റിയും, ആ ആൾക്ക് മനുഷ്യവർഗ്ഗത്തിന്റെ ഭാവി നിർണ്ണയത്തിലുള്ള സ്വാധീനത്തെപ്പറ്റിയും മനസിലാക്കണം.
മരണത്തിനപ്പുറത്ത് മരണാനന്തര ജീവിതമുണ്ട്.
മരണത്തോടെ മനുഷ്യന്റെ ജീവിതം അവസാനിക്കുകയല്ല, മറിച്ച് നിത്യതയുടെ ഒരു പുതിയ മേഖലയിലേക്ക് പ്രവേശിക്കുകയാണ്. നിത്യതയുടെ സന്തോഷ മേഖല സ്വർഗ്ഗവും ദുരിതമേഖല നരകവുമാണ്. മരണത്തിൽ മനുഷ്യന്റെ സുബോധം ഇല്ലാതാകുന്നില്ല. മരണത്തിൽ മനുഷ്യന്റെ ആത്മാവും ശരീരവും തമ്മിൽ വേർപെടുന്നു. യേശുവിൽ വിശ്വസിക്കുന്നവരെല്ലാം മരണശേഷം ഉടൻതന്നെ സുബോധത്തോടെ യേശുവിന്റെ സന്നിധിയിലേക്ക് സന്തോഷകരമായ സഹവർത്തിത്വത്തിലേക്ക് പ്രവേശിക്കുന്നു. അവിടെ അവർ ക്രിസ്തുവിന്റെ രണ്ടാമത്തെ വരവിൽ തങ്ങൾക്ക് സംഭവിക്കാനിരിക്കുന്ന തങ്ങളുടെ ഭൗതികശരീരത്തിന്റെ ഉയിർപ്പും ആത്മാവുമായുള്ള ഏകീകരണവും മഹത്വീകരണവും കാത്തിരിക്കുന്നു. അതിനുശേഷം നിത്യതയിൽ ദൈവത്തെ സേവിച്ചും ആരാധിച്ചും ജീവിക്കും. യേശുവിൽ വിശ്വസിക്കാത്തവരെല്ലാം മരണശേഷം ഉടൻതന്നെ സുബോധത്തോടെ യേശുവിന്റെ സന്നിധിയിൽ നിന്ന് നിത്യമായി വേർപെടുത്തപ്പെട്ട അവസ്ഥയിൽ തങ്ങളുടെ ഭൗതികശരീരത്തിന്റെ ഉയിർപ്പിനും ന്യായവിധിക്കും ശിക്ഷക്കും നിത്യനാശത്തിനുമായി കാത്തിരിക്കുന്നു. മരണത്തോടെ ദൈവവുമായി രമ്യപ്പെടുവാനുള്ള അവരുടെ സാദ്ധ്യത എന്നേക്കുമായി അവസാനിക്കുന്നു. അങ്ങനെ എല്ലാ മനുഷ്യരും തങ്ങളുടെ ഭൗതികശരീരങ്ങളോടെ ഉയിർപ്പിക്കപ്പെടും. രക്ഷിക്കപ്പെട്ടവർ നിത്യരക്ഷയിലേക്കും രക്ഷിക്കപ്പെടാത്തവർ നിത്യനാശത്തിലേക്കും പ്രവേശിക്കും.
മരണത്തോടെ മനുഷ്യന്റെ ജീവിതം അവസാനിക്കുകയല്ല, മറിച്ച് നിത്യതയുടെ ഒരു പുതിയ മേഖലയിലേക്ക് പ്രവേശിക്കുകയാണ്.
നിത്യതയുടെ സന്തോഷ മേഖല സ്വർഗ്ഗവും ദുരിതമേഖല നരകവുമാണ്. ദൈവം നീതിമാനായതിനാൽ പാപിയായ മനുഷ്യൻ ന്യായം വിധിക്കപ്പെടും. എന്നാൽ സ്നേഹവാനായ ദൈവം താൽപര്യമുള്ളവർക്കെല്ലാം രക്ഷ ദാനമായി നൽകുന്നു. ദൈവമായ യേശു നമ്മുടെ പാപത്തിന്റെ ശിക്ഷയായ ലോകകഷ്ടങ്ങളും മരണവും നരകശിക്ഷയും നമുക്ക് പകരമായി അനുഭവിച്ചു. യേശുവിനെ സ്വീകരിക്കുന്നവർക്ക് പാപമോചനവും രക്ഷയും സ്വർഗ്ഗവുമുണ്ട്. അങ്ങനെ യേശുവിലൂടെ നിത്യജീവൻ പ്രാപിക്കുന്നവരാണ് വാസ്തവത്തിൽ മനുഷ്യത്വത്തിന്റെ പൂർണ്ണത നേടുന്നത്.
സൽപ്രവൃത്തികളിലൂടെ രക്ഷയില്ല. കാരണം സൽപ്രവൃത്തികൾ ചെയ്യുമ്പോഴും മനുഷ്യൻ പാപിയാണ്. വെള്ളത്തിൽ മുങ്ങിക്കുഴയുന്നവന്റെ സ്വയം രക്ഷാശ്രമം പോലെ വിഫലമാണ് രക്ഷയ്ക്കായുള്ള മനുഷ്യന്റെ സൽപ്രവൃത്തികളും. വെള്ളത്തിൽ മുങ്ങിത്താഴുന്നവന് ഒരു രക്ഷകനെ ആവശ്യമാണ്. ദൈവത്തിന് സ്വീകാര്യമായ സൽപ്രവൃത്തികൾ രക്ഷയ്ക്ക് ശേഷം രക്ഷയുടെ ഫലമായി പുറപ്പെടുവിക്കുന്നതാണ്. രക്ഷിക്കപ്പെടാത്തവന് നിത്യജീവനില്ലാത്തതിനാൽ മരണത്തിലാണ്. അവരുടെ സൽപ്രവർത്തികളും വളരാനുള്ള ശ്രമങ്ങളും മൃതശരീരത്തിന് മരുന്നുകൊടുക്കുന്നതുപോലെയോ ഉള്ളൂ. പാപം ചെയ്യുന്നതിന് ന്യായീകരണമായി ഏതെങ്കിലും തത്ത്വങ്ങളെ ഉപയോഗിക്കുന്നവർ രക്ഷിക്കപ്പെടാത്തവരാണ്. സോപ്പു ഉപയോഗിക്കാതെ കവറിൽ ആകൃഷ്ടമാകുന്നതുപോലെയാണ് ആത്മീയ വിഷയങ്ങളെ മറന്ന് ശരീര സുഖ സംബന്ധമായ കാര്യങ്ങളിൽ മനുഷ്യൻ ജീവിക്കുന്നത്. നമ്മിലുള്ള പഴയ മനുഷ്യനിലൂടെ സാത്താൻ നമ്മെ കീഴടക്കാൻ നോക്കും. തങ്ങൾക്കുള്ളതും ഉണ്ടാകാൻ പോകുന്നതും, ആഗ്രഹങ്ങളും എല്ലാം പൂർണ്ണമായി സമർപ്പിക്കുന്നവരെ മാത്രം യേശു സ്വീകരിക്കും. നമ്മുടെ ഏറ്റവും നല്ലതെല്ലാം യേശു അർഹിക്കുന്നു.
യേശുവിനെപ്പറ്റി അറിഞ്ഞതുകൊണ്ടോ പഠിച്ചതുകൊണ്ടോ പ്രസംഗിച്ചതു കൊണ്ടോ അല്ല വിശ്വസിച്ച് സ്വീകരിക്കുന്നതുകൊണ്ടാണ് രക്ഷ. നമ്മുടെ ശിക്ഷ യേശു അനുഭവിച്ചതിനാൽ നാം എന്ത് മനോഭാവമാണ് യേശുവിനോട് കാണിക്കേണ്ടത്? ജീവിക്കുന്നത് ക്രിസ്തു മരിക്കുന്നത് ലാഭം (ഫിലി 1:21). ജീവനില്ലാത്തവർക്ക് ജീവൻ കൊടുക്കാൻ (യോഹ 10:10).പാപമില്ലാത്തവൻ പാപമായി (2 കൊറി 5:21). തന്നിൽ വിശ്വസിക്കുന്നവർക്ക് ദൈവമക്കളാകാൻ അധികാരം കൊടുത്തു (യോഹ 1:12). വേറാരും മനുഷ്യരെ രക്ഷിക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടില്ല. വസ്തുതകളെ അവഗണിക്കുന്നത് ആത്മഹത്യാപരമാണ്. പലതും സംഭവിക്കുന്നത് നമ്മുടെ കണക്കുകൂട്ടലുകൾ പോലെയല്ല.
കാണപ്പെടുന്ന ഈ ലോകത്തിൽ കാണപ്പെടാത്ത 2 രാജ്യങ്ങൾ തമ്മിലുള്ള യുദ്ധത്തിൽ എല്ലാ മനുഷ്യരും പങ്കാളികളാണ്
ആദ്യമനുഷ്യൻ പാപം ചെയ്തതുമൂലം മനുഷ്യവർഗ്ഗം മുഴുവനും സാത്താന്റെ രാജ്യത്തിൽ അകപ്പെട്ടുപോയി. ഓരോ മനുഷ്യനും ജനിച്ചുവീഴുന്നത് സാത്താന്റെ രാജ്യത്തിലേക്കാണ്. മനുഷ്യശരീരത്തെ സാത്താൻ ചിലപ്പോൾ തന്റെ ഭവനമാക്കുകയും പാപത്തിന്റെ ശക്തികൊണ്ട് മനുഷ്യനെ കീഴടക്കി ഭരിക്കുകയും ചെയ്യുന്നു. ഇൗ ലോകത്തിന്റെ സമ്പത്തും പ്രതാപവും സാത്താൻ കൈയ്യടക്കി വച്ചിരിക്കുന്നു. അവ സാത്താൻ തന്റെ ലക്ഷ്യങ്ങൾ നേടാനായി തനിക്കിഷ്ടമുള്ളവർക്ക് നൽകുന്നു. സ്വാർത്ഥത, അഹങ്കാരം, അത്യാഗ്രഹം, പണത്തോടും പദവിയോടും പ്രശസ്തിയോടും അധികാരത്തോടും സുഖഭോഗത്തോടുമുള്ള സ്നേഹം എന്നിവ സാത്താന്റെ രാജ്യത്തിന്റെ മുഖമുദ്രകളാണ്. അവിടെ ഭയവും അസൂയയും വിദ്വേഷവും കോപവും പരാജയവും നിരാശയും ഉൽക്കണ്ഠയും നിറഞ്ഞുനിൽക്കുന്നു. സാത്താന്റെ രാജ്യത്തിന്റെ ഭീകരയാഥാർത്ഥ്യങ്ങളിൽ നിന്ന് ഒാടി ഒളിക്കാൻ വേണ്ടി അനേകർ മദ്യത്തെയും മയക്കുമരുന്നിനെയും മറ്റു സുഖഭോഗങ്ങളെയും ആശ്രയിച്ച് സാത്താന് കൂടുതൽ അടിമകളായിത്തീരുന്നു. അനേകർ മാനസികരോഗികളായിത്തീരുകയോ ആത്മഹത്യചെയ്യുകയോ ചെയ്യുന്നു. സാത്താന്റെ രാജ്യത്തിന്റെ ലക്ഷ്യം മനുഷ്യരെ നിത്യമായി നശിപ്പിക്കുക എന്നതാണ്.
ദൈവരാജ്യത്തിന്റെ സ്വഭാവവും മൂല്യങ്ങളും സാത്താന്റെ രാജ്യത്തിന്റെ സ്വഭാവത്തിനും മൂല്യങ്ങൾക്കും കടകവിരുദ്ധമാണ്
യേശുക്രിസ്തു തന്റെ കുരിശുമരണത്തിലൂടെ സാത്താനെ പരാജയപ്പെടുകയും മനുഷ്യപാപത്തിന് പരിഹാരം നൽകുകയും ചെയ്തു. യേശുവിൽ വിശ്വസിച്ച് വീണ്ടും ജനനം പ്രാപിച്ച് ദൈവമക്കളായിത്തീരുന്നവർ സാത്താന്റെ രാജ്യത്തിൽ നിന്ന് രക്ഷ പ്രാപിച്ച് ദൈവരാജ്യത്തിലെ പൗരന്മാരും ഭൂമിയിൽ ദൈവരാജ്യത്തിന്റെ പ്രതിനിധികളുമായിത്തീരുന്നു. അവർ ക്രിസ്തുവിന്റെ പടയാളി കളായിത്തീരുന്നു. അങ്ങനെ അവർ സാത്താനെതിരായ ഒരു വലിയ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നു. വിശ്വാസി യേശുവിൽ ജീവിക്കുന്നതിനാൽ ഈ യുദ്ധത്തിൽ വിജയം വിശ്വാസിക്ക് ഉറപ്പാണ്. അവരുടെ യുദ്ധം മനുഷ്യർക്ക് എതിരായല്ല. മറിച്ച് ശത്രുവായ സാത്താനും പിശാചുക്കൾക്കും എതിരായി മാത്രമാണ്. ഈ യുദ്ധത്തിൽ വിശ്വാസി ചെന്നായ്ക്കൾക്കിടയിൽ ജീവിക്കുന്ന കുഞ്ഞാടിനെപ്പോലെയാണ്. വിശ്വാസിയുടെ യുദ്ധരീതി തന്നെ എതിർക്കുന്നവരെ സ്നേഹിക്കുക എന്നതാണ്. വിശ്വാസിയുടെ ആയുധം സത്യം, നീതി, സുവിശേഷം, വിശ്വാസം, രക്ഷ, ദൈവവചനം, പ്രാർത്ഥന എന്നിവയാണ്. ക്രിസ്തീയ ജീവിതം സഹനത്തിന്റെ പാതയാണ്. ഇടുങ്ങിയ ഈ പാതയുടെ അന്ത്യം സ്വർഗ്ഗമാണ്. ""എന്തെന്നാൽ അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി തന്റെ ഏകജാതനെ നൽകാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു'' (യോഹ 3:16).""അവന്റെ പുത്രനായ യേശുവിന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു'' (1യോഹ 1:7).
നമ്മുടെ ഈ ലോക ജീവിതം ശാശ്വതമല്ല. ഈ ലോകത്തിന് ഒരു അവസാനമുണ്ട്
ശിഷ്യന്മാർ യേശുവിനോട് തന്റെ രണ്ടാമത്തെ വരവിന്റെയും ലോകാവസാനത്തിന്റെയും അടയാളങ്ങൾ എന്തൊക്കെയായിരിക്കും എന്നു ചോദിച്ചതിന് മറുപടിയായി യേശു അനേകം കാര്യങ്ങൾ പറഞ്ഞു. ഇവ നാം മത്തായിയുടെ സുവിശേഷം 2425 അദ്ധ്യായങ്ങളിൽ വായിക്കുന്നു. ലോകാവസാനം അടുത്തോ എന്നുള്ളത് എങ്ങനെ മനസ്സിലാക്കണം എന്ന് യേശു അത്തിമരത്തിന്റെ ഉപമയിലൂടെ നമ്മെ പഠിപ്പിക്കുന്നു. അത്തിമരത്തിന്റെ “കൊമ്പ് ഇളതായി ഇല തളിർക്കുമ്പോൾ വേനൽ അടുത്തു എന്ന് നിങ്ങൾ അറിയുന്നുവല്ലോ. അങ്ങനെ നിങ്ങൾ ഇതൊക്കെയും കാണുമ്പോൾ അവൻ അടുക്കൽ, വാതിൽക്കൽ തന്നെ ആയിരിക്കുന്നു എന്ന് അറിഞ്ഞുകൊൾവിൻ (മത്താ. 24: 3233). മത്താ. 24 ഉം, 25 ഉം, ലൂക്കോ 21 ഉം അദ്ധ്യായങ്ങളിൽ യേശുക്രിസ്തു തന്റെ രണ്ടാമത്തെ വരവിന്റെയും ലോകാവസാനത്തിന്റെയും അടയാളങ്ങൾ ചുരുക്കിപ്പറഞ്ഞിരിക്കുന്നു. നമ്മുടെ ഇന്നത്തെ ഈ ലോകത്തെപ്പറ്റിയുള്ള നമ്മുടെ അറിവിന്റെയും അനുഭവത്തിന്റെയും പശ്ചാത്തലത്തിൽ നോക്കിയാൽ ക്രിസ്തു പറഞ്ഞ അടയാളങ്ങളൊക്കെ ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുകയാണ് എന്ന് മനസ്സിലാക്കാം.
യേശു പറഞ്ഞതനുസരിച്ച് അനേകം കള്ളപ്രവാചകരും കള്ളക്രിസ്തുക്കളും വരുകയും അനേകരെ വഞ്ചിക്കുകയും ചെയ്യും. യുദ്ധങ്ങളും, യുദ്ധഭീഷണിയും, ക്രമക്കേടുകളും, അസ്ഥിരതയും, ആശയക്കുഴപ്പങ്ങളും ഉണ്ടാകും. രാജ്യങ്ങൾ തമ്മിൽ കലഹങ്ങളുണ്ടാകും. പട്ടിണിയും പകർച്ചവ്യാധികളും, ഭൂകമ്പങ്ങളും പല സ്ഥലങ്ങളിലും ഉണ്ടാകും. ആകാശത്തിൽ ഭയാനകമായ കാഴ്ചകളും, വലിയ അടയാളങ്ങളും കാണപ്പെടും. ക്രിസ്തുവിനെ യഥാർത്ഥത്തിൽ അനുകരിക്കുന്ന യഥാർത്ഥ ക്രസ്തുശിഷ്യർ തങ്ങളുടെ വിശ്വാസം നിമിത്തം എല്ലാവരാലും ദ്വേഷിക്കപ്പെടും. അവർ പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പടുകയും ചെയ്യും. ക്രിസ്തുവിലുള്ള അവരുടെ വിശ്വാസം നിമിത്തം പലരും ഭരണാധികാരികളുടെ മുമ്പാകെ ഹാജരാക്കപ്പെടുകയും, തടവറകളിൽ അടയ്ക്കപ്പെടുകയും ചെയ്യും. അങ്ങനെയുള്ളവരിൽ പലരും തങ്ങളുടെ കുടുംബാംഗങ്ങളാൽ പോലും ദ്വേഷിക്കപ്പെടുകയും ഒറ്റിക്കൊടുക്കപ്പെടുകയും ചെയ്യും. ക്രൂരതയുടെ ആധിക്യം നിമിത്തം പലരുടെയും സ്നേഹം മന്ദീഭവിക്കും. അവസാവനം വരെ സഹിച്ചു നിൽക്കുന്നവർ രക്ഷപ്രാപിക്കും. രാജ്യത്തിന്റെ സുവിശേഷം സകലജാതിക്കാർക്കും സാക്ഷ്യത്തിനായി ലോകമെങ്ങും പ്രസംഗിക്കപ്പെടും. അപ്പോൾ അവസാനം വരും.സഭയുടെ കാലഘട്ടം, സഭയുടെ ഉൾപ്രാപണത്തോടെ അവസാനിക്കും. അത് ലോകാവസാനത്തിന്റെ ആരംഭമായിരിക്കും.സഭയുടെ ഉൾപ്രാപണം എപ്പോൾ വേണമെങ്കിലും സംഭവിക്കാം. അതിന് ശേഷം 7 വർഷത്തെ മഹാപീഡനമുണ്ടാകും. ഇൗ മഹാപീഡനം ഇസ്രായേൽ ജനതയ്ക്കുള്ള ന്യായവിധിയുടെ സമയമായിരിക്കും. അതിന്റെ ഫലമായി ഇസ്രായേൽ ജനത മനസ്തപിക്കും. ജറുസലേം ശത്രു സൈന്യങ്ങളാൽ വളഞ്ഞാൽ നാശം അടുത്തിരിക്കുന്നു എന്ന് മനസ്സിലാക്കണം. അത് പ്രതികാരത്തിന്റെ ദിവസങ്ങളായിരിക്കും. ഇസ്രായേലിൽ വലിയ പീഡനമുണ്ടാകും. യേശുവിന്റെ രണ്ടാമത്തെ വരവ് മുഖാന്തരം, യഹൂദരല്ലാത്തവരുടെ ആദിപത്യ കാലഘട്ടം അവസാനിക്കുന്നതുവരെ, ജറുസലേമിൽ യഹൂദരല്ലാത്തവരുടെ ആദിപത്യം നിലനില്ക്കും. ദാനിയേൽ പ്രവാചകനിലൂടെ വെളിപ്പെടുത്തിയതു പ്രകാരം ശൂന്യമാക്കുന്ന മ്ലേശ്ചത വിശുദ്ധസ്ഥലത്ത് നില്ക്കുമ്പോൾ ഇസ്രായേൽ മലമുകളിലേയ്ക്ക് ഒാടേണ്ടിവരും.
സാത്താന്റെ പ്രവർത്തനങ്ങൾ വളരെയധികം വർദ്ധിച്ചുവരും. കള്ളക്രിസ്തുക്കളും കള്ളപ്രവാചകന്മാരും അനേകം അത്ഭുതങ്ങളും അടയാളങ്ങളും കാണിച്ച് തെരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഞ്ചിക്കും. മഹാപീഡനത്തിന് ശേഷം സൂര്യനും ചന്ദ്രനും ഇരുണ്ടുപോകും. നക്ഷത്രങ്ങൾ ആകാശത്തിൽ നിന്ന് വീഴും. ആകാശ ശക്തികൾ ഇളകിപ്പോകും.ലോകക്രമങ്ങൾ തെറ്റും. സമുദ്രം അലയടിച്ചുയരും. അപ്പോൾ ആകാശത്തിൽ മനുഷ്യപുത്രനായ യേശുക്രിസ്തുവിന്റെ അടയാളം പ്രത്യക്ഷമാകും. അന്നു ഭൂമയിലെ സകല ഗോത്രങ്ങളും വിലപിക്കുകയും യേശുക്രിസ്തു ആകാശമേഘങ്ങളിൽ മഹാശക്തിയോടും തേജസ്സോടും കൂടി വരുന്നതു കാണുകയും ചെയ്യും. അവൻ തന്റെ ദൂതന്മാരെ അയച്ച് തെരഞ്ഞെടുക്കുന്നവരെയെല്ലാം കൂട്ടിച്ചേർക്കും. യേശുക്രിസ്തു തന്റെ മഹത്വത്തിന്റെ സിംഹാസനത്തിലിരുന്ന് സകല ജാതികളെയും ന്യായം വിധിക്കും. നീതി ചെയ്യുന്നവർ നിത്യജീവൻ അകവാശമാക്കും. തിന്മ പ്രവർത്തിക്കുന്നവർ നിത്യശിക്ഷയനുഭവിക്കും. ഇതൊക്കെയും സംഭവിക്കുമ്പോൾ അവസാനം അടുത്തിരിക്കുന്നു എന്ന് മനസ്സിലാക്കണം. എന്നാൽ ഈ അവസാനകാലസംഭവങ്ങളുടെ യാഥാർത്ഥ കൃത്യസമയം സ്വർഗ്ഗസ്ഥനായ പിതാവിന് മാത്രമേ അറിയൂ. എന്നാൽ ആ നാളുകൾ നോഹയുടെ നാളുകൾ പോലെയായിരിക്കും. ആളുകൾ ദൈവത്തിൽ നിന്നുള്ള മുന്നറിയിപ്പുകൾ ഗൗരവമായി എടുക്കാതെ സാധാരണഗതിയിൽ തന്നെ ജീവിച്ചുപോകും. അവർക്ക് ക്രിസ്തുവിന്റെ വരവ് അപ്രതീക്ഷിതമായിരിക്കും. അതുകെണ്ടാണ് യേശു, ബുദ്ധിമാനും വിശ്വസ്തനുമായ ദാസന്റെയും പത്ത് കന്യകമാരുടെയും, താലന്തുക്കളുടെയും ഉപമകളിലൂടെ, നമ്മോട് എല്ലായ്പ്പോഴും, ജാഗ്രതയോടുകൂടിയിരിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
ഈ ലോകത്തിന്റെ അവസാനം അടുത്തിരിക്കുന്നു
എന്നാൽ ഈ യാഥർത്ഥ്യം മനസിലാക്കുന്നവർ ചുരുക്കമാണ്. ഈ ലോകജീവിതം എന്നന്നേക്കും നിലനിൽക്കും എന്ന മിഥ്യാധാരണയുമായാണ് പലരും ജീവിക്കുന്നത്. നാം കാണുന്ന ഈ ഭൗതികലോകം ശാശ്വതമല്ല. ഈ ലോകത്തിന്റെ അവസാനം അധികം താമസിയാതെ ഉണ്ടാകും എന്നത് ആധുനിക ശാസ്ത്രത്തിന്റെ കണ്ടുപിടിത്തങ്ങളിൽ നിന്നുപോലും വെളിവാകുന്ന ഒരു വസ്തുതയാണ്. ഈ ലോകത്തിന്റെ അവസാനം പെട്ടന്നായിരിക്കും. “കർത്താവിന്റെ ദിവസം കള്ളനെപ്പോലെ വരും. അന്ന് ആകാശം വലിയ ശബ്ദത്തോടെ കടന്നുപോകും; മൂലപദാർത്ഥങ്ങൾ ഉഗ്രതാപത്താൽ ഉരുകിപോകും; ഭൂമിയും അതിലുള്ള പണികളും കത്തി ചാമ്പലാക്കപ്പെടുകയും ചെയ്യും” (2പത്രോ. 3:10).
ലോകാവസാനത്തിന്റെ അടയാളങ്ങൾ ഇപ്പോൾതന്നെ വളരെ പ്രകടമാണ്
അന്ത്യകാലത്ത് നാശകരമായ സമയങ്ങൾ വരും” (2തിമോ. 3:1). ആഗോള സാമ്പത്തിക കുഴപ്പങ്ങൾ, പട്ടിണി, ഭൂകമ്പം, യുദ്ധങ്ങളും യുദ്ധസന്നാഹങ്ങളും, നിയന്ത്രണാതീതമായ രോഗങ്ങൾ, പരിസ്ഥിതിയുടെ അധഃപതനം, നീരീശ്വരവാദത്തിലുള്ള വളരുന്ന താല്പര്യം, തെറ്റായ ആത്മീയത, സാത്താന്യ ആരാധന, സമുദായങ്ങൾ തമ്മിലുള്ള വിദ്വേഷം, ഉന്നതസ്ഥാനങ്ങളിലുള്ളവരുടെ ആത്മീയ ക്രൂരത, ദൈവവചനത്തിന്റെ അധികാരത്തിനും, ക്രിസ്തുവിനും എതിരെയുള്ള വെല്ലുവിളി എന്നിവയെല്ലാം ഇന്നത്തെ ലോകത്തിൽ കൂടുതൽ കൂടുതലായി പടർന്ന് പന്തലിച്ചുകൊണ്ടിരിക്കുന്നു. ഏകലോക ഭരണകൂടം, ഏക ലോക സാമ്പത്തികക്രമം, ഏകലോക മതം എന്നിവ എതിർക്രിസ്തുവിന്റെ വരവിന് ഉതകുന്ന ക്രമീകരണങ്ങൾ എന്ന നിലയിൽ അതിവേഗം രൂപപ്പെട്ടുകൊണ്ടിരിക്കുന്നു. അഴിമതി, കള്ളത്തരം, നിയമരാഹിത്യം, ചൂഷണം, അശ്ലീലം, ലൈംഗിക അധാർമ്മികത, കുടുംബങ്ങളുടെ തകർച്ച എന്നിവ ജീവിതത്തിന്റെ എല്ലാ മേഖലകളിലും അനിയന്ത്രിതമായ രീതിയിൽ വളർന്നുകൊണ്ടിരിക്കുന്നു.
ഒരു സമയത്ത് വിശ്വാസികളായിരുന്നവരുടെ വിശ്വാസപരിത്യാഗം ഇന്ന് ഒരു യാഥാർത്ഥ്യമാണ്. യേശു തന്റെ ശിഷ്യരോട് അത്തിമരത്തെ നോക്കി ഒരു കാര്യം മനസ്സിലാക്കാൻ ആവശ്യപ്പെട്ടു. അത്തിമരത്തിന്റെ കൊമ്പുകൾ ഇളതായി ഇല തളിർക്കുമ്പോൾ വേനൽ അടുത്തു എന്ന് നിങ്ങൾ അറിയുന്നുവല്ലോ. അങ്ങനെ തന്നെ നിങ്ങൾ ഇതെല്ലാം കാണുമ്പോൾ അവൻ അടുക്കൽ തന്നെ ആയിരിക്കുന്നു എന്നു അറിഞ്ഞുകൊൾവിൻ (മത്താ. 24:32). ഇസ്രായേലിന്റെ ഉയർച്ചയ്ക്ക് യേശുവിന്റെ രണ്ടാമത്തെ വരവുമായി ബന്ധമുണ്ട്. തന്റെ രണ്ടാമത്തെ വരവിൽ യേശുക്രിസ്തു സകല തിന്മശക്തികളെയും പരാജയപ്പെടുത്തുകയും, പുതിയ ആകാശവും, പുതിയ ഭൂമിയും സൃഷ്ടിക്കുകയും, ലോകമെമ്പാടും തന്റെ പരമാധികാര ഭരണം സ്ഥാപിക്കുകയും ചെയ്യും.
ഭാവികാല സംഭവങ്ങൾ
യേശുക്രിസ്തു സഭായുഗത്തിലെ എല്ലാ വിശ്വാസികളെയും തന്നോട് ചേർക്കാൻ ആകാശത്തിൽ വരുമ്പോൾ സഭ എടുക്കപ്പെടുന്ന ഉൽപ്രാപണം സംഭവിക്കും. ഇത് ഏഴു വർഷ മഹോപദ്രവകാലത്തിന് തൊട്ടുമുമ്പ് സംഭവിക്കും. അതിനുശേഷമുണ്ടാകുന്ന ഏഴു വർഷത്തെ മഹാപീഢനകാലത്ത് ലോകത്തിലെ പാപത്തിനും തിന്മക്കും എതിരായി ദൈവകോപം പ്രകടമാകുകയും ഇസ്രായേൽ ശുദ്ധീകരിക്കപ്പെടുകയും ചെയ്യും. സത്യദൈവത്തിൽ വിശ്വസിക്കാത്തവരുടെമേൽ ദൈവത്തിന്റെ ന്യായവിധി ഉണ്ടാകും. മഹാപീഢനത്തിന്റെ അത്യുച്ചിയിൽ യേശുക്രിസ്തു മഹത്വത്തോ ടെ തന്റെ വിശുദ്ധരുമൊത്ത് ഭൂമിയിലേക്ക് മടങ്ങിവരും. അപ്പോൾ പഴയ ഉടമ്പടി കാലത്തെ വിശുദ്ധരും മഹാപീഢനകാലത്തെ വിശുദ്ധരും ഉയിർ പ്പിക്കപ്പെടുകയും ജീവിച്ചിരിക്കുന്നവരെ ന്യായം വിധിക്കുകയും ചെയ്യും. ഏഴു വർഷക്കാലത്തെ മഹാപീഢനത്തിനുശേഷമുള്ള 1000 വർഷ ഭരണത്തിന് മുമ്പുതന്നെ എതിർക്രിസ്തുവിനെയും കള്ളപ്രവാചകനെയും സാത്താനെയും ഭൂമിയിൽ നിന്ന് മാറ്റിക്കളയും. യേശുക്രിസ്തു തന്റെ രണ്ടാമത്തെ വരവിൽ വ്യക്തിപരമായി വലിയ ശക്തിയോടും മഹത്വത്തോടും കൂടി ഭൂമിയിലേക്ക് മടങ്ങിവന്ന് ന്യായം വിധിക്കുകയും ഭൂമിയിൽ നീതിയും ന്യായവും സമാധാനവുമുള്ള 1000 വർഷം സൽഭരണം നടത്തുകയും ചെയ്യും. ഉയിർപ്പിക്കപ്പെട്ട വിശുദ്ധർ യേശുവിനോടൊപ്പം സകല രാജ്യങ്ങളുടെമേലും ഭരണം നടത്തും. അങ്ങനെ ദൈവം ഇസ്രായേലിനോടുള്ള തന്റെ ഉടമ്പടി വാഗ്ദാനം നിറവേറ്റും.
യേശുക്രിസ്തു ഭൂമിയിൽ നടത്തുന്ന 1000 വർഷത്തെ ഭരണത്തിനുശേഷം സാത്താനെ അൽപസമയത്തേക്ക് അഴിച്ചുവിടും. സാത്താൻ വീണ്ടും ഭൂലോകത്തെ മുഴുവൻ വഞ്ചിച്ച് ദൈവത്തിനെതിരെ തിരിക്കും. ദൈവം അവരെയെല്ലാം ശിക്ഷിക്കുകയും സാത്താനെ അന്ത്യന്യായവിധിക്ക് വിധേയനാക്കി എന്നേക്കുമായി തീത്തടാകത്തിലേക്ക് തള്ളിയിടുകയും ചെയ്യും. അതിനുശേഷം എല്ലാക്കാലത്തെയും അവിശ്വാസികൾ ശരീരത്തോടെ ഉയിർപ്പിക്കപ്പെട്ട് തങ്ങളുടെ ശരീരവും ആത്മാവും ഒന്നിച്ചുചേർന്ന് വെള്ളസിംഹാസന വിധിക്ക് വിധേയരാക്കപ്പെടുകയും എന്നേക്കുമായി തീത്തടാകത്തിലേക്ക് തള്ളിയിടപ്പെടുകയും ചെയ്യും. രക്ഷിക്കപ്പെട്ടവർ ദൈവത്തോടൊപ്പം നിത്യമഹത്വത്തിൽ പ്രവേശിക്കും. യേശുക്രിസ്തു തന്റെ രക്ഷണീയ ധർമ്മം പൂർത്തീകരിച്ചതിനുശേഷം രാജ്യം പിതാവായ ദൈവത്തെ ഏൽപിക്കും (1കൊറി 15:23-28) പഴയ ആകാശവും പഴയ ഭൂമിയും അഴിഞ്ഞു പോകും. പുതിയ ആകാശവും പുതിയ ഭൂമിയും ഉണ്ടാകും. സ്വർഗ്ഗത്തിൽ നിന്ന് പുതിയ യെരുശലേം എന്ന വിശുദ്ധ നഗരം ഇറങ്ങിവരും. ഇവിടെ വിശുദ്ധർ എന്നേക്കും ദൈവത്തോടും വിശുദ്ധരോടുമുള്ള കൂട്ടായ്മയിൽ വസിക്കും. ഓരോരുത്തർക്കും ഭൂമിയിൽ വച്ച് ദൈവവുമായി ഉണ്ടായിരുന്ന ബന്ധത്തിന് ആനുപാതികമായി ദൈവത്തോടുള്ള അടുപ്പവും കൂട്ടായ്മയും എന്ന പ്രതിഫലം നിത്യതയിൽ ലഭിക്കും. ഭൂമിയിലാകട്ടെ സ്വർഗ്ഗത്തിലാകട്ടെ ദൈവവുമായുള്ള കൂട്ടായ്മയാണ് ഒരു മനുഷ്യന് ലഭിക്കാവുന്ന ഏറ്റവും ഉന്നതമായ പ്രതിഫലം. ഭൂമിയിൽ വച്ച് ദൈവത്തെ അനുസരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നതിന്റെ അളവാണ് സ്വർഗ്ഗത്തിൽ ദൈവവുമായുള്ള ബന്ധത്തിന്റെ നിലവാരം നിശ്ചയിക്കുന്നത്.
യേശുക്രിസ്തു വീണ്ടും വരുകയും സഭ എടുക്കപ്പെടുകയും (ഉൽപ്രാപണം) ചെയ്യും
ബൈബിളിലുള്ള പ്രവചനങ്ങൾക്കനുസൃതമായി നോക്കുമ്പോൾ, അടുത്തതായി നടക്കാൻ പോകുന്ന സംഭവം, ക്രിസ്തുവിന്റെ സഭയുടെ ഉൽപ്രാപണമാണ്. ഉൽപ്രാപണം എന്നത് കർത്താവായ യേശുക്രിസ്തു സ്വയം വ്യക്തിപരമായി മേഘങ്ങളിൽ മടങ്ങിവന്ന് മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ വിശുദ്ധരെ തന്നിലേക്ക് സ്വീകരിക്കുന്ന സംഭവമാണ്. ആസന്നഭാവിയിൽ ദൈവത്തിന്റെ കാഹള ധ്വനിയുണ്ടാകുകയും മരിച്ചുപോയ ദൈവമക്കൾ ഉയിർത്തെഴു ന്നേൽക്കുകയും, ജീവനോടെ ശേഷിക്കുന്ന വിശുദ്ധീകരണം പ്രാപിച്ച ദൈവമക്കൾ ശരീര രൂപാന്തരം പ്രാപിച്ച് അവരോടൊന്നിച്ച് ആകാശമേഘങ്ങളിൽ ചേർക്കപ്പെടുകയും ചെയ്യും. നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുത്. ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ. എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ട്. ഇല്ലെങ്കിൽ ഞാൻ നിങ്ങളോട് പറയുമായിരുന്നു. ഞാൻ നിങ്ങൾക്ക് സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്ക് സ്ഥലം ഒരുക്കിയാൽ ഞാൻ ഇരിക്കുന്ന ഇടത്ത് നിങ്ങളും ഇരിക്കേണ്ടതിന് പിന്നെയും വന്ന് നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും (യോഹ. 14:1-3). നാം എല്ലാവരും നിദ്ര കൊള്ളുകയില്ല. എന്നാൽ അന്ത്യ കാഹളനാദത്തിങ്കൽ പെട്ടെന്ന് കണ്ണിമക്കുന്നിടയിൽ നാം എല്ലാവരും രൂപാന്തരപ്പെടും, കാഹളം ധ്വനിക്കും. മരിച്ചവർ അക്ഷയരായി ഉയിർക്കുകയും നാം രൂപാന്തരപ്പെടുകയും ചെയ്യും.... ഈ ദ്രവത്വമുള്ളത് അദ്രവത്വത്തെയും ഈ മർത്യമായത് അമർത്യത്തെയും ധരിക്കുമ്പോൾ “മരണം നീങ്ങി ജയം വന്നിരിക്കുന്നു. എന്ന വചനം നിവൃത്തിയാകും. ഹേ മരണമേ നിന്റെ ജയമെവിടെ? ഹേ മരണമേ നിന്റെ വിഷമുള്ളെവിടെ?... (1കൊറി. 15:52-55). കർത്താവു തൻ ഗംഭീരനാദത്തോടും പ്രധാന ദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളനാദത്തോടും കൂടെ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പേ ഉയിർത്തെഴുന്നേൽക്കയും ചെയ്യും. പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോട് ഒരുമിച്ച് ആകാശത്തിൽ കർത്താവിനെ എതിരേൽക്കാൻ മേഘങ്ങളിൽ എടുക്കപ്പെടും. ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും (1തെസ. 4:15-17). നമ്മുടെ മഹാദൈവവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ മഹത്വപൂർണ്ണമായ പ്രത്യക്ഷക്കായി നാം പ്രത്യാശയോടെ കാത്തിരിക്കണം (തീത്തോ. 2:12)
മഹാപീഡനവും ലോകവ്യവസ്ഥകളുടെ തകർച്ചയും, യേശുക്രിസ്തുവിന്റെ രണ്ടാമത്തെ വരവും എല്ലാം തുടർച്ചയായി നടക്കും
സഭയുടെ ഉൽപ്രാപണത്തിന് ശേഷം ഭൂമിയിൽ ഏഴ് വർഷത്തെ മഹാപീഡനമുണ്ടാകും. ഈ കാലഘട്ടത്തിൽ സാത്താന്റെ തനിനിറം മനുഷ്യർക്ക് മനസിലാകും. സാത്താൻ എതിർക്രിസ്തുവിലൂടെയും കള്ളപ്രവാചകനിലൂടെയും ലോകത്തിന്റെ നിയന്ത്രണം പൂർണ്ണമായി ഏറ്റെടുക്കും. അവർ പൂർണ്ണമായും ക്രിസ്തുവിരുദ്ധ നിലപാട് സ്വീകരിക്കും. ലോകജനത ഏറ്റവും ക്രൂരമായ പീഡനങ്ങൾക്കും കഷ്ടതകൾക്കും ഇരയാകും. എന്നാൽ സാത്താൻ സൂക്ഷ്മതയോടെ വളർത്തിയെടുത്ത അസത്യത്തിലധിഷ്ഠിതമായ സാമ്പത്തിക വ്യവസ്ഥിതികളും, ആത്മീയ-മതവ്യവസ്ഥിതികളും പെട്ടെന്ന് തകർന്ന് വീഴും (വെളി. 17,18 അദ്ധ്യായങ്ങൾ കാണുക). ക്രിസ്തുവിനെ എതിർക്കുന്ന എതിർക്രിസ്തുവിനെയും സൈന്യത്തെയും ക്രിസ്തു നശിപ്പിച്ചുകളയും. ‘സ്വർഗ്ഗീയ സൈന്യങ്ങളോടൊപ്പം യേശുക്രിസ്തു കുതിരപ്പുറത്തു വരുമ്പോൾ, അവരോടു യുദ്ധം ചെയ്യാൻ എതിർക്രിസ്തുവും ഭൂമിയിലെ രാജാക്കന്മാരും, അവരുടെ സൈന്യങ്ങളും ഒന്നിച്ചു കൂടും. മൃഗത്തെയും അഥവ എതിർ ക്രിസ്തുവിനെയും അതിന്റെ മുമ്പാകെ താൻ ചെയ്ത അടയാളങ്ങളാൽ മനുഷ്യരെ ചതിച്ച് മൃഗത്തിന്റെ മുദ്ര ഏൽപ്പിക്കുകയും, അതിന്റെ പ്രതിമയെ നമസ്കരിപ്പിക്കയും ചെയ്ത കള്ളപ്രവാചകനെയും പിടിച്ചു കെട്ടുകയും ഇരുവരെയും ഗണ്ഡകം കത്തുന്ന തീ തടാകത്തിൽ ജീവനോടെ തള്ളിക്കളയുകയും ചെയ്യും. ശേഷിച്ചവർ കുതിരപ്പുറത്തിരിക്കുന്നവന്റെ വായിൽ തിന്ന് പുറുപ്പെടുന്ന വാൾകൊണ്ട് വധിക്കപ്പെടും. അവരുടെ മാംസം ഭക്ഷിച്ച് സകല പക്ഷികളും തൃപ്തിപ്പെടും’ (വെളി. 19:19-21)
യേശുക്രിസ്തുവിന്റെ 1000 വർഷ ഭരണം ഈ ഭൂമിയിൽതന്നെ ഉണ്ടാകും
യേശുക്രിസ്തു തന്റെ രണ്ടാമത്തെ വരവിൽ സകല തിന്മശക്തികളെയും പരാജയപ്പെടുത്തുകയും ലോകമെമ്പാടും തന്റെ പരമാധികാര ഭരണം സ്ഥാപിക്കുകയും ചെയ്യും. യേശുവിന്റെ ഭരണകാലം സമാധാനത്തിന്റെയും സമൃദ്ധിയുടെയും കാലമായിരിക്കും. ഈ കാലഘട്ടത്തിൽ സാത്താൻ അഗാധഗർത്തത്തിൽ ചങ്ങലയാൽ ബന്ധിതനായിരിക്കും. ‘ആയിര ആണ്ട് കഴിയുമ്പോൾ സാത്താനെ തടവിൽ നിന്ന് അഴിച്ചു വിടും. അവൻ ഭൂമിയുടെ നാലു ദിക്കിലുമുള്ള അനേകരെ യുദ്ധത്തിനായി വശീകരിച്ച് കൂട്ടിചേർക്കും, അവർ ചെന്ന് വിശുദ്ധന്മാരുടെ പാളയത്തെയും പ്രിയ നഗരത്തെയും വളയും. എന്നാൽ ആകാശത്തിൽ നിന്ന് തീ ഇറങ്ങി അവരെ ദഹിപ്പിച്ചുകളയും’ (വെളി. 20:7-9). അങ്ങനെ ക്രിസ്തുവിനെതിരെ പ്രവർത്തിച്ച എല്ലാക്കാലങ്ങളിലുമുള്ള എല്ലാവരുടെയും സകല തന്ത്രങ്ങളും പൂർണ്ണമായും പരാജയപ്പെടും.
ന്യായവിധി, നരകം അഥവ തീതടാകം, നിത്യപീഢനം, രണ്ടാം മരണം എന്നിവ യാഥാർത്ഥ്യങ്ങളാണ്
നരകം പാപത്തിനെതിരെയുള്ള ദൈവകോപത്തിന്റെ നിത്യസാക്ഷിയും, തെളിവുമായിരിക്കും. യേശുക്രിസ്തുവിലുള്ള വിശ്വാസം വഴിയായി രക്ഷ പ്രാപിക്കാൻ താല്പര്യമില്ലാതിരുന്ന എല്ലാവരും എന്നന്നേക്കുമായി നരകത്തിൽ ജീവിക്കും. (നരകം അവസാനമില്ലാത്ത പീഡനത്തിന്റെ സ്ഥലമാണ്). അവരെ വഞ്ചിച്ച പിശാചിനെ മൃഗവും, കള്ള പ്രവാചകനും കിടക്കുന്ന ഗണ്ഡകത്തീതടാകത്തിലേക്ക് തള്ളിയിടും; അവർ എന്നന്നേക്കും, രാവും പകലും, ദണ്ഡനം സഹിക്കേണ്ടിവരും. ഞാൻ വലിയ ഒരു വെള്ള സിംഹാസനവും, അതിൽ ഒരുവൻ ഇരിക്കുന്നതും കണ്ടു; അവന്റെ സന്നിധിയിൽ നിന്ന് ഭൂമിയും ആകാശവും കടന്നുപോയി; അവക്ക് നിലനിൽക്കാൻ സ്ഥലം കണ്ടില്ല. മരിച്ചവർ, ചെറിയവരും വലിയവരും ദൈവത്തിന്റെ മുമ്പിൽ നിൽക്കുന്നത് ഞാൻ കണ്ടു. പുസ്തകങ്ങൾ തുറന്നു; ജീവന്റെ പുസ്തകം എന്ന മറ്റൊരു പുസ്തകവും തുറന്നു; മരിച്ചവർ അവർ ചെയ്തതായി പുസ്തകങ്ങളിൽ എഴുതപ്പെട്ടിരുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിൽ വിധിക്കപ്പെട്ടു. സമുദ്രം അതിലുണ്ടായിരുന്ന മരിച്ചവരെ ഏല്പിച്ചുകൊടുത്തു; മരണവും പാതാളവും തങ്ങളിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു. ഓരോരുത്തനും അവനവന്റെ പ്രവൃത്തികൾക്കനുസൃതമായി വിധിക്കപ്പെട്ടു. മരണവും പാതാളവും തീ തടാകത്തിലേക്ക് എറിയപ്പെട്ടു. ഈ തീ തടാകമാണ് രണ്ടാമത്തെ മരണം. ജീവപുസ്തകത്തിൽ പേരെഴുതിക്കാണാത്ത ഏവരും തീ തടാകത്തിലേക്ക് എറിയപ്പെട്ടു” (വെളി. 20:10-15). അങ്ങനെ യേശുക്രിസ്തുവിനെ വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്യാത്തവരെല്ലാം എന്നന്നേക്കും തീതടാകത്തിൽ പീഡിപ്പിക്കപ്പെടും. ‘അങ്ങനെ കർത്താവായ യേശുക്രിസ്തു തന്റെ ശക്തിയുള്ള ദൂതന്മാരുമായി സ്വർഗ്ഗത്തിൽ നിന്ന് അഗ്നിജ്വാലയിൽ പ്രത്യക്ഷനായി ദൈവത്തെ അറിയാത്തവർക്കും യേശുവിന്റെ സുവിശേഷം അനുസരിക്കാത്തവർക്കും പ്രതികാരം കൊടുക്കും’ (2തെസ. 1:6-7)
ക്രിസ്തുവിൽ വിശ്വസിക്കുന്നവർക്കുള്ള വാഗ്ദാനങ്ങൾ അനേകമാണ്
യേശുവിൽ ജ്ഞാനത്തിന്റെയും പരിജ്ഞാനത്തിന്റെയും നിക്ഷേപങ്ങൾ ഒക്കെയും ഗുപ്തമായിട്ട് ഇരിക്കുന്നു. അവനിൽ ദൈവത്തിന്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നു. എല്ലാ വാഴ്ചയ്ക്കും അധികാരത്തിനും തലയായ അവനിൽ നിങ്ങൾ പരിപൂർണ്ണരായിരിക്കുന്നു. (കൊലോ. 2:3, 9-10). ഓരോരുത്തർക്കും അവരവരുടെ പ്രവൃത്തിക്കു തക്കവണ്ണം കൊടുപ്പാനുള്ള പ്രതിഫലവുമായി യേശു വേഗം വരും (വെളി. 22:12). “ജയിക്കുന്നവന് ഞാൻ ദൈവത്തിന്റെ പറുദീസയിൽ ഉള്ള ജീവ വൃക്ഷത്തിന്റെ ഫലം ഭക്ഷിക്കാൻ കൊടുക്കും’’ (വെളി. 2:7). “ജയിക്കുന്നവന് രണ്ടാം മരണത്താൽ ദോഷം വരുകയില്ല’’ (വെളി. 2:11). ജയിക്കുന്നവന് ഞാൻ മറഞ്ഞിരിക്കുന്ന മന്ന കൊടുക്കും, ഞാൻ അവന് വെള്ളക്കല്ലും, ലഭിക്കുന്നവനല്ലാതെ ആരും അറിയാത്തതും, ആ കല്ലിൻമേൽ എഴുതിയിരിക്കുന്നതുമായ പുതിയ പേരു കൊടുക്കും (വെളി. 2:17). “ജയിക്കയും ഞാൻ കല്പിച്ച പ്രവൃത്തികളെ അവസാനത്തോളം അനുഷ്ഠിക്കുകയും ചെയ്യുന്നവന്, എന്റെ പിതാവ് എനിക്ക് തന്നതുപോലെ, ഞാൻ ജാതികളുടെ മേൽ അധികാരം കൊടുക്കും. അവൻ ഇരുമ്പു കോൽ കൊണ്ട് അവരെ ഭരിക്കും. അവർ കുശവന്റെ പാത്രങ്ങൾ പോലെ നുറുങ്ങിപ്പോകും. ഞാൻ അവന് ഉദയനക്ഷത്രവും കൊടുക്കും’’ (വെളി. 2:26-28). “ജയിക്കുന്നവൻ വെള്ളയുടുപ്പു ധരിക്കും, അവന്റെ പേര് ഞാൻ ജീവപുസ്തകത്തിൽ നിന്ന് മായിച്ചുകളയാതെ എന്റെ പിതാവിന്റെ സന്നിധിയിലും, അവന്റെ ദൂതന്മാരുടെ മുമ്പിലും, അവന്റെ പേര് ഏറ്റ് പറയും’’ (വെളി. 3:5). “ജയിക്കുന്നവനെ ഞാൻ എന്റെ ദൈവത്തിന്റെ ആലയത്തിൽ ഒരു തൂണാക്കും. അവൻ ഒരിക്കലും അവിടെ നിന്ന് പോകയില്ല. എന്റെ ദൈവത്തിന്റെ നാമവും, എന്റെ ദൈവത്തിന്റെ പക്കൽ നിന്നും സ്വർഗ്ഗത്തിൽ നിന്ന് തന്നെ ഇറങ്ങുന്ന പുതിയ ജറുസലേം എന്ന എന്റെ ദൈവത്തിന്റെ നഗരത്തിന്റെ നാമവും, എന്റെ പുതിയ നാമവും ഞാൻ അവന്റെ മേൽ എഴുതും’’ (വെളി. 3:12). “ജയിക്കുന്നവന് ഞാൻ എന്നോടുകൂടെ എന്റെ സിഹാസനത്തിൽ ഇരിക്കാൻ വരം നൽകും. ഞാനും ജയിച്ച് എന്റെ പിതാവിനോടുകൂടെ അവന്റെ സിംഹാസനത്തിൽ ഇരുന്നതുപോലെ തന്നെ’’ (വെളി. 3:21). “ജയിക്കുന്നവന് ഇത് എല്ലാം അവകാശമായി ലഭിക്കും. ഞാൻ അവന് ദൈവവും, അവൻ എനിക്ക് മകനുമായിരിക്കും.’’ (വെളി. 21:7). ഇപ്രകാരം ക്രിസ്തു നമുക്ക് നൽകിയിരിക്കുന്ന വാഗ്ദാനങ്ങളിൽ പ്രതീക്ഷ കേന്ദ്രീകരിച്ച് ജീവിച്ചാൽ, ഈ ലോകത്തിന്റെ പ്രലോഭനങ്ങളിൽ കുടുങ്ങി വഞ്ചിക്കപ്പെട്ട് നിത്യജീവൻ നഷ്ടപ്പെടുത്താതിരിക്കാം.
സ്വർഗ്ഗം (പുതിയ ആകാശവും, പുതിയ ഭൂമിയും), പുതിയ ജറുസലേം, പിതാവിന്റെ ഭവനം എന്നിവയിൽ താങ്കൾക്കും അവകാശിയാകാം
യേശുക്രിസ്തുവിലുള്ള വിശ്വാസം വഴിയായി രക്ഷ പ്രാപിച്ചവരെല്ലാം എന്നന്നേക്കും ക്രിസ്തുവിനോടു കൂടിയായിരിക്കും. “സിംഹാസനത്തിൽ നിന്ന് ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടത്, ഇതാ ദൈവത്തിന്റെ കൂടാരം, മനുഷ്യരോട് കൂടെ; അവൻ അവരോടു കൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം തന്നെ അവരുടെ ദൈവമായി അവരോടു കൂടെ ഇരിക്കും. അവൻ അവരുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ എല്ലാം തുടച്ചുകളയും; വീണ്ടും മരണമോ, ദുഃഖമോ, കരച്ചിലോ, വേദനയോ ഉണ്ടാകുകയില്ല; കാരണം മുമ്പുണ്ടായിരുന്നവ കടന്നുപോയി. സിംഹാസനത്തിൽ ഇരിക്കുന്നവൻ, ഇതാ ഞാൻ സകലവും പുതുതാക്കുന്നു എന്ന് പറഞ്ഞു” (വെളി. 21:3-5). “യാതൊരു ശാപവും ഇനി ഉണ്ടാകുകയില്ല; ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനം ആ നഗരത്തിൽ ഉണ്ടായിരിക്കും; അവന്റെ ദാസന്മാർ അവനെ സേവിക്കും; അവർ അവന്റെ മുഖം കാണും; അവന്റെ പേര് അവരുടെ നെറ്റിയിൽ ഉണ്ടായിരിക്കും. അവിടെ രാത്രി ഉണ്ടായിരിക്കുകയില്ല. ദൈവമായ കർത്താവ് അവർക്ക് പ്രകാശം നൽകുന്നതുകൊണ്ട്, വിളക്കിന്റെയോ, സൂര്യന്റെയോ പ്രകാശം അവർക്ക് ആവശ്യമില്ല. അവർ എന്നന്നേക്കും ഭരിക്കും” (വെളി. 22:3-5). ആദാമിൽ മനുഷ്യന് നഷ്ടമായതെല്ലാം ക്രിസ്തു നമുക്ക് വീണ്ടെടുത്തുതന്നു.
അവസാനം അടുത്തിരിക്കുന്നതിനാൽ നാം തയ്യാറെടുക്കേണ്ടിയിരിക്കുന്നു
ഇൗ പ്രപഞ്ചവും, അതിലുള്ള സകലതും വെന്തുരുകി അഴിഞ്ഞു പോകുമെന്നുള്ളതുകൊണ്ട് നാം എത്രമാത്രം വിശുദ്ധിയും ഭക്തിയുമുളളവരായി ജീവിക്കേണ്ടിയിരിക്കുന്നു (2പത്രോ 3:10-12). ദുരുപദേഷ്ടാക്കളിൽ നിന്നും, കള്ളപ്രവാചകരിൽ നിന്നും, വ്യാജപ്രമാണങ്ങളിൽ നിന്നും, ആധുനിക ലോകത്തിന്റെ കപടത നിറഞ്ഞ ജീവിത രീതികളിൽ നിന്നും നമുക്ക് ഈ നാളുകളിൽ നേരിട്ടു കൊണ്ടിരിക്കുന്ന വെല്ലുവിളികളെക്കുറിച്ച് നാം അതിഗൗരവമായി അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇത്തരം വെല്ലുവിളികൾ ക്രിസ്തീയം എന്ന് അവകാശപ്പെടുന്ന പല സഭകളിൽ നിന്ന് പോലും ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നത് ഗുരുതരമായ ഒരു സംഭവവികാസമാണ്. നമ്മുടെ ജീവിതത്തിലെ ഉറപ്പിനും, ഭദ്രതക്കും, സുരക്ഷിതത്വ ബോധത്തിനും അടിസ്ഥാനം നശിച്ചുപോകുന്നതായ ഭൗതിക വസ്തുക്കളോ വ്യക്തികളോ ആയിരിക്കരുത്. മറിച്ച് ആർക്കും നശിപ്പിക്കാനാവാത്ത ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസമായിരിക്കണം. ഒരു മനുഷ്യന് തന്റെ ജീവിതത്തിൽ ചെയ്യാൻ കഴിയുന്നതിലേക്കും വച്ച് ഏറ്റവും അർത്ഥപൂർണ്ണമായ സംഗതി യേശുക്രിസ്തുവിൽ വിശ്വസിക്കുകയും, അവനെ അനുസരിക്കുകയും, അങ്ങനെ ദൈവത്തെ ആത്മാവിലും സത്യത്തിലും ആരാധിക്കുകയും ചെയ്യുക എന്നതാണ് (യോഹ. 4:23-24). അതിനാൽ വിജ്ഞാനി തന്റെ വിജ്ഞാനത്തെക്കുറിച്ച് അഹങ്കരിക്കരുത്; ബലവാൻ തന്റെ ബലത്തെക്കുറിച്ച് അഹങ്കരിക്കരുത്; ധനവാൻ തന്റെ ധനത്തെക്കുറിച്ച് അഹങ്കരിക്കരുത്.എന്നാൽ ആരെങ്കിലും അഹങ്കരിക്കുന്നെങ്കിൽ, അയാൾ എന്നെ മനസ്സിലാക്കുകയും, അറിയുകയും ചെയ്യുന്നു എന്നതിനെക്കുറിച്ച് അഹങ്കരിക്കട്ടെ. കാരണം ഞാനാണ് കർത്താവ് (യിരെ. 9:23-24). ക്രിസ്തുയേശുവിൽ ദൈവിക ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നവരെല്ലാം തീർച്ചയായും പീഡിപ്പിക്കപ്പെടും; എന്നാൽ ദുഷ്ടരും, കപടനാട്യക്കാരുമാകട്ടെ, വഞ്ചിച്ചും, വഞ്ചിക്കപ്പെട്ടും അടിക്കടി തിന്മയിൽ വളർന്നുവരും (2തിമോ. 3:12-14); ലൂക്ക. 9: 23-24). എന്നാൽ ശരീരത്തെ കൊല്ലാൻ കഴിയുന്നവരെങ്കിലും, ആത്മാക്കളെ കൊല്ലാൻ കഴിയാത്തവരായ മനുഷ്യരെ നാം ഭയപ്പെടേണ്ട ആവശ്യമില്ല. എന്നാൽ ആത്മാവിനെയും, ശരിരത്തെയും ഒപ്പം നരകത്തിൽ നശിപ്പിക്കാൻ കഴിവുള്ളവനായ ദൈവത്തെ ഭയപ്പെടുക (മത്താ 10:28). ഇതാ അവൻ വേഗം വരുന്നു - നിന്റെ ദൈവത്തെ എതിരേൽക്കാൻ ഒരുങ്ങിക്കൊൾക.
വഞ്ചിക്കപ്പെടാതിരിക്കാൻ സത്യത്തെ മുറുകെപ്പിടിക്കണം
ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു. മനുഷ്യൻ സാത്താന്റെ പ്രേരണയാൽ ദൈവത്തോട് അനുസരണക്കേട് കാണിച്ച് പാപം ചെയ്തു. നിത്യമരണശിക്ഷക്ക് വിധിക്കപ്പെട്ട മനുഷ്യന്റെ രക്ഷയ്ക്കായി ദൈവം മനുഷ്യനായി വന്നതാണ് യേശുക്രിസ്തു. യേശു മനുഷ്യപാപത്തിന്റെ ശിക്ഷയായ മരണം സ്വയം ഏറ്റെടുത്തു. യേശുവാണ് മനുഷ്യന്റെ പാപമോചനത്തിനും രക്ഷക്കുമുള്ള ഏക അടിസ്ഥാനം. അവിശ്വാസത്തിലൂടെയും അനുസരണക്കേടിലൂടെയുമുള്ള മനുഷ്യപാപത്തിന് മറുമരുന്ന് പാപപരിഹാരബലിയായിത്തീർന്ന യേശുവിലുള്ള വിശ്വാസവും അനുസരണവും മാത്രം.
എന്നാൽ മനുഷ്യവർഗ്ഗം വീണ്ടും സാത്താനാൽ വഞ്ചിക്കപ്പെടുകയാണ്. ശത്രുവായ സാത്താൻ അലറുന്ന സിംഹത്തെപ്പോലെ ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചുകൊണ്ട് ചുറ്റിനടക്കുന്നു. മനുഷ്യന്റെ ആത്മാവിനെയും മനസിനെയും കീഴടക്കാനുള്ള പ്രപഞ്ചത്തിലെ ഏറ്റവും വലിയ യുദ്ധത്തിലൂടെ സാത്താൻ ഈലോകത്തിന്റെ ദൈവമായി ആരാധിക്കപ്പെടാനായി ഒരു കപടസാമ്രാജ്യം പണുതുയർത്തുന്നു. സാത്താൻ ഇതിനോടകം തന്നെ ലോക സാമ്പത്തിക രാഷ്ട്രീയ മത മേഖലകൾ ചില സ്വകാര്യ വ്യക്തികളുടെ നിയന്ത്രണത്തിലാക്കിക്കഴിഞ്ഞു. യുദ്ധങ്ങളും, കലാപങ്ങളും, ധാർമ്മികത്തകർച്ചയും ഉണ്ടാക്കാൻ സാത്താൻ അവരെ പ്രേരിപ്പിക്കുന്നു. ഈ ലോകവ്യവസ്ഥിതി ദൈവത്തെ ദുഷിക്കുകയും, മനുഷ്യരെ വഞ്ചിക്കുകയും കൊല്ലുകയും ചെയ്യുന്നു. ഓരോ കൊലപാതകവും സാത്താന് അർപ്പിക്കുന്ന രക്തബലിയും ആരാധനയുമാണ്.
കള്ളക്രിസ്തുക്കളും കള്ളപ്രവാചകന്മാരും എഴുന്നേറ്റ് കഴിയുമെങ്കിൽ വൃതന്മാരെയും തെറ്റിപ്പാനായി വലിയ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും. എല്ലാ ആത്മാക്കളെയും നാം വിശ്വസിക്കരുത്. അവ ദൈവത്തിൽ നിന്നാണോ എന്ന് വിവേചിക്കണം. ക്രിസ്തീയ സ്വഭാവം അഭിനയിക്കുന്ന ദുരാത്മാക്കൾ സഭാപ്രസ്ഥാനങ്ങളിൽ ആത്മീയനേതാക്കളുടെ വേഷംകെട്ടി ആൾമാറാട്ടം നടത്തി അഴിഞ്ഞാടുന്നു. യഥാർത്ഥ കൃപാവരങ്ങളില്ലാതെ ഉണ്ടെന്ന് അഭിനയിക്കുന്ന കള്ളപ്രവാചകന്മാർ പണത്തിനുവേണ്ടി ജനത്തെ വഞ്ചിക്കുന്നു.ജനം മറ്റൊരു സുവിശേഷത്തിലേക്ക് മറിയുന്നു. സാത്താന്റെ ഏറ്റവും മാരകമായ തന്ത്രം സത്യത്തെ വളച്ചൊടിച്ച് മായം ചേർക്കുക എന്നതാണ്. സത്യത്തിന്റെ ശരിയായ അനുപാതം അട്ടിമറിക്കപ്പെടുമ്പോഴാണ് ദുരുപദേശമുണ്ടാകുന്നത്. യേശുക്രിസ്തുവിലുള്ള ഏകാഗ്രത നഷ്ടപ്പെടുന്നതാണ് ദുരുപദേശത്തിന്റെ കാതൽ. ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനിൽക്കാതെ അതിർകടന്നുപോകുന്നവർക്ക് ദൈവം ഇല്ല. ഭൗതിക നന്മയെ ലാക്കാക്കി ശുശ്രൂഷിക്കുന്നവർ യൂദാസിന്റെ അനുയായികളാണ്. യൂദാസ് ഒരിക്കൽ ദൈവദാസനും യേശുവിന്റെ സ്നേഹിതനുമായിരുന്നു. ദ്രവ്യാഗ്രഹം മൂലം യൂദാസ് സത്യത്തെ വിറ്റ് കാശാക്കി. സമൃദ്ധിയുടെ സുവിശേഷം ജനത്തെ ഈലോകത്തോട് അനുരൂപപ്പെടുത്തുന്ന സാത്താന്റെ ഭൗതികവാദമാണ്. അത് യേശുക്രിസ്തുവിന്റെ സുവിശേഷത്തിനും സ്വഭാവത്തിനും വിരുദ്ധമാണ്.
പുരോഹിതവർഗ്ഗവും പീലാത്തോസുമാരും എക്കാലത്തും സത്യത്തെ ക്രൂശിച്ച് ബറാബ്ബാസിനെ രക്ഷിച്ച് ജനത്തെ വഞ്ചിച്ച് സഭയെ കലക്കുന്നു. ക്രിസ്തുവിനെ പുറത്താക്കുന്ന, ദൈവവചന സത്യത്തെ വേദപഠനത്തിലൂടെ കൊന്നുകളയുന്ന, ശരിയായ വ്യാഖ്യാനരീതികളെ അട്ടിമറിക്കുന്ന, സഭയെ വഞ്ചിക്കുന്ന ആധുനിക ദൈവശാസ്ത്രത്തെയും അതിന്റെ ഉൽപന്നങ്ങളെയും സൂക്ഷിക്കുക. സഭാനേതാക്കൾ ഇടത്-വലത് ലിബറലിസത്തിലൂടെ സത്യത്തെ കൊന്ന് ക്രിസ്തുവിനെ ഒഴിവാക്കി ക്രിസ്തുവില്ലാത്ത സാത്താന്റെ എക്യുമനിസത്തിലൂടെ ലോകമത ഐക്യത്തിന് ഊന്നൽ കൊടുക്കുന്നു.
ദൈവവചനവിരുദ്ധമായ പാരമ്പര്യങ്ങൾ ജനത്തെ അടിമകളാക്കുന്നു. ജീവിച്ചിരിക്കുന്നവരെ ദൈവത്തെപ്പോലെയാക്കുന്ന വ്യക്തിപൂജ വിഗ്രഹാരാധനയാണ്. പത്രോസും പൗലോസും ദൈവദൂതനും തങ്ങൾക്ക് ലഭിച്ച വണക്കം സ്വീകരിച്ചില്ല. പുകഴ്ചക്ക് യോഗ്യൻ യേശുക്രിസ്തു മാത്രം. സ്വയം ഉയർത്താൻ സ്ഥാനപ്പേരുകൾ സ്വീകരിക്കുന്നവരുടെ എണ്ണം സഭകളിൽ പെരുകുന്നു. വിശുദ്ധരോടുള്ള മദ്ധ്യസ്ഥപ്രാർത്ഥനയിലൂടെ മരിച്ച മനുഷ്യരെ ദൈവത്തെപ്പോലെയാക്കുന്നതും വിഗ്രഹാരാധനയാണ്. ദൈവത്തിന്റെയും മനുഷ്യരുടെയും ശത്രുവായ സാത്താൻ മനുഷ്യന്റെ ദൈവഭക്തിയെ അട്ടിമറിച്ച് ആരാധനയെ തട്ടിയെടുക്കാൻ ശ്രമിക്കുന്നു. പഴയ-പുതിയനിയമങ്ങൾ തിരുസ്വരൂപവണക്കത്തെ എതിർക്കുന്നു. മരിച്ചവരോട് പ്രാർത്ഥിക്കുകയോ, മരിച്ചവർക്ക് വേണ്ടി പ്രാർത്ഥിക്കുകയോ ചെയ്യുന്ന പതിവ് പഴയ-പുതിയനിയമങ്ങളിൽ കാണുന്നില്ല. ദൈവകൽപന പ്രകാരമല്ലാത്തതും മലിനവുമായ ആരാധന സാത്താന് ലഭിക്കുന്നു. മനുഷ്യർക്ക് മദ്ധ്യസ്ഥൻ യേശു മാത്രം. ദൈവവുമായുള്ള ബന്ധം നേരിട്ടു മാത്രം.
കള്ളക്രിസ്തുക്കൾ, കള്ളപ്രവാചകന്മാർ, ആത്മീയതയുടെ വേഷം കെട്ടി ആൾമാറാട്ടം നടത്തി സുവിശേഷത്തെ മറിച്ചുകളയുന്നവർ, സത്യത്തിൽ മായം ചേർത്ത് വളച്ചൊടിച്ച് സമൃദ്ധി വാഗ്ദാനം ചെയ്ത് സമൃദ്ധിനേടുന്നവർ, ആത്മീയ അഹങ്കാരികൾ, അധികാരമോഹികൾ, ദ്രവ്യാഗ്രഹികൾ, ദൈവവചനസത്യത്തെ വേദപഠനത്തിലൂടെ കൊന്നുകളയുന്ന ആധുനിക ദൈവശാസ്ത്രം, ക്രിസ്തുവിനെ ഒഴിവാക്കുന്ന സാത്താന്റെ എക്യുമനിസം, ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും ദൈവത്തെപ്പോലെയാക്കുന്ന പ്രവണതകൾ, ദൈവവചനവിരുദ്ധമായ പാരമ്പര്യങ്ങൾ എന്നിവയെ ഒഴിവാക്കുക.
ക്രിസ്തുവിന്റെ സ്വഭാവം ഉൾക്കൊണ്ട് ജീവിക്കുന്നതാണ് ശരിയായ ആത്മീയത. സത്യത്തിന്റെയും മാനുഷികമൂല്യങ്ങളുടെയും ഏറ്റവും ഉന്നതവും കൃത്യവുമായ അടിസ്ഥാനവും മാനദണ്ഡവും ദൈവപുത്രനും മനുഷ്യപുത്രനുമായ യേശുക്രിസ്തു എന്ന ദൈവവചനമാണ്. യേശുവിന്റെയും അപ്പോസ്തലന്മാരുടെയും ജീവിതത്തിൽ ഉപദേശവും ജീവിതവും തമ്മിൽ വിടവില്ലായിരുന്നു. എത്ര വലിയവനെന്നോ ദൈവദാസനെന്നോ വിശുദ്ധനെന്നോ പരിശുദ്ധനെന്നോ ഒരു വ്യക്തിയെക്കുറിച്ച് സമൂഹം പറഞ്ഞാലും, വചനപ്രകാരം യേശുവും അപ്പോസ്തലന്മാരും ജീവിച്ച മാതൃകപ്രകാരം ജീവിച്ചില്ലെങ്കിൽ നിത്യനരകത്തിലെത്തും.
കാലം തികഞ്ഞു, അവസാനം അടുത്തിരിക്കയാൽ തയ്യാറെടുക്കുക, ഒരുങ്ങിയിരിക്ക
ലോകാവസാനത്തിന്റെ അടയാളങ്ങൾ ഇപ്പോൾതന്നെ വളരെ പ്രകടമാണ്. യേശുക്രിസ്തു മദ്ധ്യാകാശത്ത് വരുകയും യഥാർത്ഥ സഭ എടുക്കപ്പെടുകയും (ഉൽപ്രാപണം) ചെയ്യും. മഹാപീഡനവും ലോകവ്യവസ്ഥകളുടെ തകർച്ചയും, യേശുക്രിസ്തുവിന്റെ രണ്ടാമത്തെ വരവും എല്ലാം തുടർച്ചയായി നടക്കും. യേശുക്രിസ്തുവിന്റെ 1000 വർഷ ഭരണം ഇൗ ഭൂമിയിൽതന്നെ ഉണ്ടാകും. ന്യായവിധി, നരകം, നിത്യപീഢനം, രണ്ടാം മരണം എന്നിവ യേശുവിൽ പാപക്ഷമ പ്രാപിക്കാത്തവർ അനുഭവിക്കേണ്ടിവരും. എന്നാൽ ക്രിസ്തുവിൽ വിശ്വസിക്കുന്നവർക്കുള്ള വാഗ്ദാനങ്ങൾ അനേകമാണ്. താങ്കൾക്കും നിത്യതയിൽ ദൈവത്തിന്റെ അവകാശിയാകാം. അപ്പോൾ നാം ഒരിക്കലും അറിഞ്ഞിട്ടില്ലാത്തത് കാണുകയും ഒരിക്കലും കേട്ടിട്ടില്ലാത്തത് ഗ്രഹിക്കുകയും ചെയ്യാം (ഏശ 52:15).
ബൈബിളിൽ ഉള്ള യേശുവിന്റെ സുവിശേഷത്തെക്കാൾ ഉന്നതമായ മറ്റൊരു ദൈവികവെളിപ്പാടും ഇല്ല. പഴയതിന്റെ സ്ഥാനത്ത് പുതിയ ആകാശവും പുതിയ ഭൂമിയും ഉൺാകും. ദൈവരാജ്യം തൊട്ടറിയാവുന്ന യാഥാർത്ഥ്യമായിത്തീരും.
ആത്യന്തികമായി മനുഷ്യന് 2 തിരഞ്ഞെടുപ്പുകൾക്കുള്ള സാദ്ധ്യതയാണുള്ളത്. ഒന്നുകിൽ യേശുവിന്റെ സുവിശേഷത്തിൽ വിശ്വസിക്കുന്നതു മുഖാന്തിരമായി, മരിച്ചാലും ഉയിർത്തെഴുന്നേറ്റ്, ദൈവം ഉണ്ടാക്കാൻ പോകുന്നതും അനന്തസാദ്ധ്യതകളുള്ളതുമായ പുതിയ ആകാശത്തെയും പുതിയ ഭൂമിയെയും, ദൈവരാജ്യത്തെയും അവകാശമാക്കുക. അല്ലെങ്കിൽ യേശുവിന്റെ സുവിശേഷത്തെ തള്ളിക്കളഞ്ഞ് പാപത്തിന്റെ ശിക്ഷയായ നിത്യമരണവും നിത്യപീഡനവും അനുഭവിക്കാൻ നിത്യനരകത്തിലേക്ക് തള്ളപ്പെടുക. യേശുവിലുള്ള പാപക്ഷമ പ്രാപിക്കാതെ ജീവനുള്ള ദൈവത്തിന്റെ കരങ്ങളിലേക്ക് വീഴുന്നത് ഏറ്റവും ഭയാനകമായ കാര്യമാണ്. നിങ്ങൾക്കുള്ള ഏറ്റവും നല്ലതും സുരക്ഷിതവുമായ തിരഞ്ഞെടുപ്പും തീരുമാനവും, യേശുവിനെ രക്ഷകനും ദൈവവുമായി അംഗീകരിക്കുക എന്നതാണ്. കാരണം യേശുവിനെ രക്ഷകനും ദൈവവുമായി അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്താൽ നരകശിക്ഷ ലഭിക്കും എന്ന ഉപദേശം ലോകത്തിൽ ആർക്കുമില്ല. അതുകൊണ്ട് യേശുവിൽ വിശ്വസിക്കുന്നതുകൊണ്ടൺ്ൺ് ആർക്കും ഒരിക്കലും ഒരു തത്ത്വചിന്തപ്രകാരവും ഒന്നും നഷ്ടപ്പെടാനില്ല. എന്നാൽ യേശുവിൽ വിശ്വസിക്കാത്തവർക്ക് മരണശേഷം എല്ലാം നഷ്ടപ്പെടും. അതിനാൽ യേശുവിൽ വിശ്വസിക്കുക ഏന്നതാണ് ഏതു മനുഷ്യനെ സംബന്ധിച്ചും ഏറ്റവും സുരക്ഷിതവുമായ തീരുമാനം. യേശുവിന്റെ സുവിശേഷം ഏറ്റവും ഉന്നതമായ തത്ത്വചിന്തയാണ്. ഇത് തള്ളിക്കളയുന്നവർക്ക് ഒരിക്കലും ഇതിനെക്കാൾ ഉന്നതമായ മറ്റൊരു വിശ്വസസംഹിത കണ്ടുപിടിക്കാൻ കഴിയില്ല. അതിനാൽ താങ്കൾ ജീവനോടിരിക്കുന്ന ഇന്ന് ഹൃദയം കഠിനമാക്കാതെ വിവേകപൂർണ്ണമായ തീരുമാനമെടുക്കൂ. ഇന്നാണ് നിങ്ങളുടെ രക്ഷാദിവസം.
യേശുവിലുള്ള വിശ്വാസത്താൽ വീണ്ടും ജനനം പ്രാപിച്ച്, അനുസരണത്തിലൂടെ വിശുദ്ധജീവിതം നയിക്കുക. പ്രസ്ഥാനങ്ങളോട് ചേർന്നുനിൽക്കുന്നതിനെക്കാൾ പ്രാധാന്യം സത്യത്തോട് ചേർന്ന് നിൽക്കുന്നതിന് കൊടുക്കുക. സത്യസഭയുമായി ആത്മീയമായി ഏകീഭവിക്കുക. ദുരുപദേശക്കാരെ വേർതിരിച്ചറിഞ്ഞ് അവരിൽ നിന്ന് വേർപെടുക. അവസാനമായി കർത്താവിലും അവിടുത്തെ ശക്തിയുടെ പ്രാഭവത്തിലും കരുത്തുള്ളവരാകുവിൻ. സാത്താന്റെ കുടിലതന്ത്രങ്ങളെ എതിർത്തുനിൽക്കാൻ ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിൻ. എന്തെന്നാൽ നമ്മൾ മാംസത്തിനും രക്തത്തിനും എതിരായിട്ടല്ല, പ്രഭുത്വങ്ങൾക്കും ആധിപത്യങ്ങൾക്കും ഇൗ അന്ധകാരലോകത്തിന്റെ അധിപൻമാർക്കും സ്വർഗ്ഗീയഇടങ്ങളിൽ വർത്തിക്കുന്ന തിൻമയുടെ ദുരാത്മാക്കൾക്കുമെതിരായിട്ടാണ് പടവെട്ടുന്നത്. അതിനാൽ ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിൻ. തിന്മയുടെ ദിനത്തിൽ ചെറുത്തുനിൽക്കാനും എല്ലാ കർത്തവ്യങ്ങളും നിറവേറ്റിക്കൊണ്ട് പിടിച്ചുനിൽക്കാനും അങ്ങനെ നിങ്ങൾക്ക് സാധിക്കും. അതിനാൽ സത്യംകൊണ്ട് അരമുറുക്കി, നീതിയുടെ കവചം ധരിച്ച് നിങ്ങൾ ഉറച്ചുനിൽക്കുവിൻ. സമാധാനത്തിന്റെ സുവിശേഷത്തിനുള്ള ഒരുക്കമാകുന്ന പാദരക്ഷകൾ ധരിക്കുവിൻ. സർവ്വോപരി ദുഷ്ടന്റെ ജ്വലിക്കുന്ന കൂരമ്പുകളെ കെടുത്തുന്നതിന് നിങ്ങളെ ശക്തരാക്കുന്ന വിശ്വാസത്തിന്റെ പരിച എടുക്കുവിൻ. രക്ഷയുടെ പടത്തൊപ്പി അണിയുകയും ദൈവവചനമാകുന്ന ആത്മാവിന്റെ വാൾ എടുക്കുകയും ചെയ്യുവിൻ. നിങ്ങൾ അപേക്ഷകളോടും യാചനകളോടും കൂടെ എല്ലാസമയവും ആത്മാവിൽ പ്രാർത്ഥനാനിരതരായിരിക്കുവിൻ. അവിശ്രാന്തം ഉണർന്നിരുന്ന് എല്ലാ വിശുദ്ധർക്കും വേണ്ടി പ്രാർത്ഥിക്കുവിൻ (എഫേ 6:10-18).
മരണത്തിനപ്പറത്തേക്ക്
മരണത്തോടെ മനുഷ്യന്റെ ജീവിതം അവസാനിക്കുകയല്ല, മറിച്ച് നിത്യതയുടെ ഒരു പുതിയ മേഖലയിലേക്ക് പ്രവേശിക്കുകയാണ്. നിത്യതയുടെ സന്തോഷ മേഖല സ്വർഗ്ഗവും ദുരിതമേഖല നരകവുമാണ്. ദെവം നീതിമാനായതിനാൽ പാപിയായ മനുഷ്യൻ ന്യായം വിധിക്കപ്പെടും. എന്നാൽ സ്നേഹവാനായ ദെവം താൽപര്യമുള്ളവർക്കെല്ലാം രക്ഷ ദാനമായി നൽകുന്നു. ദെവമായ യേശു നമ്മുടെ പാപത്തിന്റെ ശിക്ഷയായ ലോകകഷ്ടങ്ങളും മരണവും നരകശിക്ഷയും നമുക്ക് പകരമായി അനുഭവിച്ചു. യേശുവിനെ സ്വീകരിക്കുന്നവർക്ക് പാപമോചനവും രക്ഷയും സ്വർഗ്ഗവുമുണ്ട്. അങ്ങനെ യേശുവിലൂടെ നിത്യജീവൻ പ്രാപിക്കുന്നവരാണ് വാസ്തവത്തിൽ മനുഷ്യത്വത്തിന്റെ പൂർണ്ണത നേടുന്നത്. സൽപ്രവൃത്തികളിലൂടെ രക്ഷയില്ല. കാരണം സൽപ്രവൃത്തികൾ ചെയ്യുമ്പോഴും മനുഷ്യൻ പാപിയാണ്. വെള്ളത്തിൽ മുങ്ങിക്കുഴയുന്നവന്റെ സ്വയം രക്ഷാശ്രമം പോലെ വിഫലമാണ് രക്ഷയ്ക്കായുള്ള മനുഷ്യന്റെ സൽപ്രവൃത്തികളും. വെള്ളത്തിൽ മുങ്ങിത്താഴുന്നവന് ഒരു രക്ഷകനെ ആവശ്യമാണ്. ദെവത്തിന് സ്വീകാര്യമായ സൽപ്രവൃത്തികൾ രക്ഷയ്ക്ക് ശേഷം രക്ഷയുടെ ഫലമായി പുറപ്പെടുവിക്കുന്നതാണ്. രക്ഷിക്കപ്പെടാത്തവന് നിത്യജീവനില്ലാത്തതിനാൽ മരണത്തിലാണ്. അവരുടെ സൽപ്രവർത്തികളും വളരാനുള്ള ശ്രമങ്ങളും മൃതശരീരത്തിന് മരുന്നുകൊടുക്കുന്നതുപോലെയോ ഉള്ളൂ.
പാപം ചെയ്യുന്നതിന് ന്യായീകരണമായി ഏതെങ്കിലും തത്ത്വങ്ങളെ ഉപയോഗിക്കുന്നവർ രക്ഷിക്കപ്പെടാത്തവരാണ്. സോപ്പു ഉപയോഗിക്കാതെ കവറിൽ ആകൃഷ്ടമാകുന്നതുപോലെയാണ് ആത്മീയ വിഷയങ്ങളെ മറന്ന് ശരീര സുഖ സംബന്ധമായ കാര്യങ്ങളിൽ മനുഷ്യൻ ജീവിക്കുന്നത്. നമ്മിലുള്ള പഴയ മനുഷ്യനിലൂടെ സാത്താൻ നമ്മെ കീഴടക്കാൻ നോക്കും. തങ്ങൾക്കുള്ളതും ഉണ്ടാകാൻ പോകുന്നതും, ആഗ്രഹങ്ങളും എല്ലാം പൂർണ്ണമായി സമർപ്പിക്കുന്നവരെ മാത്രം യേശു സ്വീകരിക്കും. നമ്മുടെ ഏറ്റവും നല്ലതെല്ലാം യേശു അർഹിക്കുന്നു. യേശുവിനെപ്പറ്റി അറിഞ്ഞതുകൊണ്ടോ പഠിച്ചതുകൊണ്ടോ പ്രസംഗിച്ചതുകൊണ്ടോ അല്ല വിശ്വസിച്ച് സ്വീകരിക്കുന്നതുകൊണ്ടാണ് രക്ഷ. നമ്മുടെ ശിക്ഷ യേശു അനുഭവിച്ചതിനാൽ നാം എന്ത് മനോഭാവമാണ് യേശുവിനോട് കാണിക്കേണ്ടത്? ജീവിക്കുന്നത് ക്രിസ്തു മരിക്കുന്നത് ലാഭം (ഫിലി 1:21). ജീവനില്ലാത്തവർക്ക് ജീവൻ കൊടുക്കാൻ (യോഹ 10:10). പാപമില്ലാത്തവൻ പാപമായി (2 കൊറി 5:21). തന്നിൽ വിശ്വസിക്കുന്നവർക്ക് ദെവമക്കളാകാൻ അധികാരം കൊടുത്തു (യോഹ 1:12). വേറാരും മനുഷ്യരെ രക്ഷിക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടില്ല. വസ്തുതകളെ അവഗണിക്കുന്നത് ആത്മഹത്യാപരമാണ്. പലതും സംഭവിക്കുന്നത് നമ്മുടെ കണക്കുകൂട്ടലുകൾ പോലെയല്ല.
പൊതുവായ ചില ചോദ്യങ്ങൾ
ഈ പ്രപഞ്ചം എങ്ങനെ രൂപം കൊണ്ടു: പരിണാമം വഴിയായോ, അതോ ദെവത്തിന്റെ സൃഷ്ടി വഴിയായോ? 2. ഈ ലോകത്തിന് അവസാനമുണ്ടോ? ശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങൾ എന്ത് തെളിയിക്കുന്നു? 3. ദെവം ഉണ്ടോ? ദെവമുണ്ടങ്കിൽ ആരാണ് ആ ദെവം? ആ ദെവത്തിന്റെ പേരെന്ത്? ഏത് തരത്തിലുള്ള ആളാണ് ദെവം? 4. നിങ്ങളുടെ ജീവിതത്തിന്റെ ഉദ്ദേശമെന്ത്? താങ്കൾ ഇപ്പോൾ താൽപര്യം വച്ചിരിക്കുന്ന ജീവിത ഉദ്ദേശങ്ങൾക്കായി എന്തുകൊണ്ടാണ് താങ്കൾ ജീവിക്കുന്നത്? താങ്കൾ ഈ ഭൂമിയിൽ ഏതാനം ചില വർഷങ്ങൾ ജീവിക്കുന്നു. അതിന്റെ അവസാനം നിരാശയായിരിക്കുമോ, അതോ സംതൃപ്തിയും സമാധാനവുമായിരിക്കുമോ? താങ്കൾ ഇപ്പോൾ ജീവിക്കുന്ന ജീവിത ഉദ്ദേശങ്ങളെക്കാൾ ഉന്നതമായ ചില കാര്യങ്ങൾക്കായി താങ്കളുടെ ജീവിതത്തിലെ ബാക്കി സമയം ചിലവഴിക്കാൻ കഴിയുമോ? ആയിരം കല്ലുകളെക്കാൾ നല്ലത് ഒരു വജ്രമല്ലേ? താങ്കളുടെ ജീവിതത്തിലെ ഏറ്റവും മുഖ്യമായ യാഥാർത്ഥ്യം ദെവമാണോ? ദെവമഹത്വത്തിനായി മാത്രമാണോ താങ്കൾ ജീവിക്കുന്നത്? ഭൂമിയിലുള്ള താങ്കളുടെ ജീവിതം ഈ ദെവത്തെ സേവിക്കാനുള്ള ഒരു പ്രതേ്യക അവസരമല്ലേ? ഉറപ്പില്ലാത്ത ഭൗതീകനേട്ടങ്ങൾക്കും, സുഖങ്ങൾക്കുമായി യേശുവിലുള്ള നിത്യരക്ഷ നഷ്ടമാക്കുവാൻ താങ്കൾ തയ്യാറാണോ? 5.നിത്യതയുടെ വെളിച്ചത്തിൽ മനുഷ്യന്റെ വലുപ്പമെന്ത്? ഉദാഹരണമായി ഇനിയും 200 വർഷങ്ങൾക്ക് ശേഷം താങ്കൾ എവിടെയായിരിക്കും? ഈ ഭൂമിയിൽ താങ്കൾ എന്നേക്കും ജീവിക്കും എന്ന് കരുതുന്നുണ്ടോ? ഈ ലോകത്തിലൂടെ കടന്നുപോകാൻ അവസരം കിട്ടിയ ഒരു സഞ്ചാരിയല്ലേ താങ്കൾ? ജീവിതയാത്രയുടെ തിരക്കിൽ നിത്യതയെപ്പറ്റി ചിന്തിക്കാൻ മറന്നുപോകുന്നത് അനേകർക്ക് പറ്റുന്ന അബദ്ധമാണ്. താങ്കളുടെ നിത്യജീവിതത്തിന്റെ ഗുണനിലവാരം തീരുമാനിക്കപ്പെടുന്നത് ഇപ്പോൾ താങ്കൾ എടുക്കുന്ന ചില തീരുമാനങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും. 6.താങ്കൾ മരണത്തെ ഭയപ്പെടുന്നുവോ? എപ്പോഴായിരിക്കും താങ്കളുടെ മരണം?മരണശേഷം താങ്കൾക്ക് എന്തു സംഭവിക്കും? മരണശേഷം മനുഷ്യന് ഒരു ജീവിതമുണ്ടോ? സ്വർ ഗ്ഗവും നരകവുമുണ്ടോ? മരണശേഷം നാം എവിടെയായിരിക്കും എന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനിക്കപ്പെടുന്നത്? അനന്ത സ്നേഹവാനായ ദെവത്തിന് മനുഷ്യനെ നരകത്തിൽ വിടാൻ കഴിയുമോ? 7. ആധുനിക മനുഷ്യജീവിതത്തിന്റെ വിവിധമേഖലകളിൽ എന്തെങ്കിലും അപാകതകൾ ഉള്ളതായി താങ്കൾക്ക് തോന്നിയിട്ടുണ്ടോ? ഈ ലോകത്തിൽ തിന്മ കുറയുകയാണോ അതോ കൂടുകയാണോ? ഈ ലോകം പുരോഗമിക്കുന്നുണ്ടോ? എന്ത് അർത്ഥത്തിൽ? എങ്ങോട്ട്? എന്തുകൊണ്ടാണ് ലോകത്തിൽ തിന്മയുള്ളത്? തിന്മ എങ്ങനെ ലോകത്തിൽ ഉത്ഭവിച്ചു? 8. പാപം എന്ന ഒന്നുണ്ടോ? എന്താണ് പാപം? പാപത്തിന് എന്തെങ്കിലും പരിഹാരമുണ്ടോ? മനുഷ്യചരിത്രത്തിൽ രക്തബലിയുടെ ആരംഭം എങ്ങനെയായിരുന്നു? രക്തബലിയുടെ ചരിത്രവും യേശുക്രിസ്തുവും തമ്മിൽ എന്തെങ്കിലും ബന്ധം കാണുന്നുണ്ടോ? രക്തബലിക്ക് ആരംഭമുണ്ടങ്കിൽ അതിനൊരു പൂർത്തീകരണവുമുണ്ടായിരിക്കണം. മനുഷ്യചരിത്രത്തിലെ രക്തബലിയുടെ ഉദ്ദേശമെല്ലാം യേശുക്രിസ്തുവിൽ പൂർത്തീകരിക്കപ്പെടുന്നു എന്ന യാഥാർത്ഥ്യം താങ്കൾക്ക് മനസിലായിട്ടുണ്ടോ? 9.നാം കാണുന്ന ഈ ഭൗതികലോകത്തിനപ്പുറത്ത് അതിനെക്കാൾ വലിയ ഒരു ആത്മീയ യാഥാർത്ഥ്യം ഉണ്ട് എന്ന് താങ്കൾക്ക് തോന്നുന്നില്ലേ? 10.സാത്താൻ എന്നൊരാൾ ഉണ്ടോ? സാത്താൻ ഒരു വ്യക്തിയാണോ? എങ്കിൽ അയാൾ ഇപ്പോൾ ലോകത്തിൽ എന്തൊക്കെ പ്രവർത്തനങ്ങൾ നടത്തുന്നു? 11. താങ്കളെ സംബന്ധിച്ചിടത്തോളം യേശുക്രിസ്തു ആരാണ്? രക്ഷ പ്രാപിക്കാൻ യേശുവിൽ വിശ്വസിക്കേണ്ടത് ആവശ്യമാണെന്ന് താങ്കൾ വിശ്വസിക്കുന്നുണ്ടോ? എന്താണ് രക്ഷ? എന്താണ് സുവിശേഷം? 12. മനുഷ്യവർഗ്ഗത്തിന് യേശുവിനെക്കാൾ മെച്ചമായ ഒരു മാതൃകാവ്യക്തിയെ എടുത്തുകാണിക്കാനുണ്ട് എന്ന് സത്യസന്ധമായി പറയുവാൻ കഴിയുമോ? ഞാൻ വഴിയും സത്യവും ജീവനും ആകുന്നു എന്ന് യേശു പറയുകയും, മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേൽക്കുകയും ചെയ്തു. മാത്രമല്ല ഞാൻ വീണ്ടും വരുമെന്ന് വാഗ്ദാനവും നൽകിയിരിക്കുന്നു. എന്തുകൊണ്ടാണ് മറ്റാർക്കും അതിന് കഴിയാതിരുന്നത്? 13. ലോകചരിത്രത്തിൽ ദെവം മനുഷ്യരൂപം എടുത്തിട്ടുണ്ടെങ്കിൽ അത് യേശുവിനെക്കാൾ വിഭിന്നനായ മറ്റൊരു വ്യക്തിയാകാൻ കഴിയുമോ? ദെവം മനുഷ്യനാകുകയാണെങ്കിൽ യേശുവിനെക്കാൾ നല്ല ഒരു വ്യക്തിയാകുവാൻ സാധിക്കുകയില്ല എന്ന് വ്യക്തമാകുന്നില്ലേ? യേശു പാപികളെ നശിപ്പിക്കാനല്ല രക്ഷിക്കാനാണ് വന്നത്. യേശുവിനെ നിങ്ങളുടെ രക്ഷകനും ദെവമായി അംഗീകരിക്കൂ. ലോകചരിത്രത്തിലെ ഏറ്റവും അനുകരണീയനും പരിപൂർണ്ണനുമായ വ്യക്തി യേശുവായതുകൊണ്ട് യേശുവിനെപ്പറ്റി കൂടുതൽ അറിയാൻ ശ്രമിക്കൂ. താങ്കൾക്കും താങ്കളുടെ സുഹൃത്തുക്കൾക്കും ഒരുപോലെ അനുകരിക്കുകയും അതിന്റെ ഫലമായി നിങ്ങൾക്ക് പരസ്പരം സ്നേഹത്തോടെയും പ്രയോജനപ്രദമായും ജീവിക്കാൻ കഴിയുന്ന ലോകചരിത്രത്തിലെ ഏക വ്യക്തി യേശുക്രിസ്തു മാത്രമല്ലെന്ന് തെളിയിക്കാൻ കഴിയുമോ?