മലയാളം/ക്രിസ്ത്യൻ ആത്മീയത/ ശരിയായ പ്രാർത്ഥനയും ആരാധനയും



ശരിയായ പ്രാർത്ഥനയും ആരാധനയും

തെറ്റായ പ്രാർത്ഥനയും ആരാധനയും വിഗ്രഹാരാധനയായിത്തീരും. നാം ദെവവുമായി കൂടുതൽ കൂടുതലായി ബന്ധപ്പെടുന്ന പ്രവൃത്തിയാണ് പ്രാർത്ഥന.

 

അതിൽ നമ്മുടെ ആവശ്യങ്ങൾ ദെവത്തെ അറിയിക്കുന്നതും, ചോദിക്കുന്നതും, സ്തുതിക്കുന്നതും, നന്ദി പറയുന്നതും, ആരാധിക്കുന്നതും എല്ലാം ഉൾപ്പെടുന്നു. സ്വർഗ്ഗസ്ഥനായ പിതാവുമായി നമുക്ക് ബന്ധപ്പെടാൻ ഇപ്പോഴുള്ള ഏക സ്വർഗ്ഗീയ മദ്ധ്യസ്ഥനാണ് യേശുക്രിസ്തു (1തിമോ 2:5). സ്വർഗ്ഗസ്ഥനായ പിതാവുമായി നമുക്ക് ബന്ധപ്പെടാൻ ഭൂമിയിൽ നമ്മെ സഹായിക്കുന്ന മദ്ധ്യസ്ഥനാണ് പരിശുദ്ധാത്മാവ് (റോമ 8:27). ഇപ്രകാരം നമ്മുടെ പ്രാർത്ഥനയിൽ, പിതാവായ ദെവം, പുത്രനായ യേശുക്രിസ്തു, പരിശുദ്ധാത്മാവ് എന്നിങ്ങനെ ത്രീയേക ദെവത്തിലെ മൂന്നാളുകളും ഇടപെടുന്നു.

 

പ്രാർത്ഥനയിൽ നാം നമ്മുടെ ഹൃദയം ദെവത്തിനായി തുറന്നു കൊടുക്കുന്നു. പ്രാർത്ഥന യഥാർത്ഥത്തിൽ ദെവത്തിൽ നിന്ന് പലകാര്യങ്ങൾ ചോദിച്ച് സാധിച്ചെടുക്കുന്നതല്ല. പ്രാർത്ഥന ദെവത്തിൽ ജീവിക്കുന്നതാണ്, ദെവത്തോടുകൂടെയിരിക്കുന്നതാണ്, ദെവത്തിന്റെ അടുത്തിരിക്കുന്നതാണ്, ദെവത്തെ നമ്മിലേക്ക് സ്വീകരിക്കുന്നതാണ്. പ്രാർത്ഥനയിൽ നാം ചോദിക്കേണ്ടത് ദെവത്തെത്തന്നെയാണ്. അല്ലാതെ ചില ഭൗതീക വസ്തുക്കളെ മാത്രമല്ല. ദെവേഷ്ടത്തിന് വിരുദ്ധമായതെല്ലാം നമ്മിൽ നിന്ന് മാറ്റണമെന്ന് പ്രാർത്ഥിക്കണം. ദെവത്തിന്റെ സർവ്വാധികാരവും സ്നേഹവും കരുണയും അംഗീകരിച്ചുകൊണ്ട് എളിമയോടെ ദെവത്തോട് നമ്മുടെ ആവശ്യങ്ങൾ അറിയിക്കുന്നത് പ്രാർത്ഥനയാണ്. എന്നാൽ നാം അധികാരമനോഭാവത്തോടെ ദെവത്തിൽനിന്നോ, സൃഷ്ടികളിൽനിന്നോ കാര്യങ്ങൾ നേടിയെടുക്കാൻ ശ്രമിക്കുന്നത് മന്ത്രവാദമാകുന്നു.

 

പ്രാർത്ഥന വളരെ പ്രധാനമാണ്. നാം ദെവത്തെ അനേ്വഷിക്കുന്നതിന് മുമ്പേ ദെവം നമ്മെ അനേ്വഷിക്കുകയായിരുന്നു. ദെവം നമ്മെയും, നാം ദെവത്തെയും അറിഞ്ഞിരിക്കയാൽ  ദെവത്തോടുള്ള നമ്മുടെ ബന്ധം പ്രാർത്ഥനയിലൂടെ ശക്തിപ്പെടുത്തണം. പ്രാർത്ഥനയിലൂടെ ശക്തി പ്രാപിക്കാൻ  എല്ലാവർക്കും കഴിയും. എന്നാൽ അതിനായി നാം ശ്രമിക്കണം. ദെവം അനുവദിക്കുന്നതുകൊണ്ടാണ് നാം ജീവിക്കുന്നത്. ദെവത്തെക്കൂടാതെ നമുക്ക് ജീവിക്കാൻ കഴിയില്ല.എന്നാൽ പലപ്പോഴും നാം ഇതു മനസ്സിലാക്കാതെ ജീവിക്കുന്നു. നാം ശ്വാസം വലിക്കുമ്പോഴെല്ലാം ശ്വാസത്തെപ്പറ്റി ചിന്തിക്കുന്നില്ല. ഉറക്കത്തിലും നാം ശ്വാസം വലിക്കുന്നു. പ്രാണവായുവിനെപ്പറ്റി നാം ചിന്തിച്ചാലും  ഇല്ലെങ്കിലും നാം ജീവിക്കണമെങ്കിൽ അതാവശ്യം തന്നെ. ദെവവുമായുള്ള നമ്മുടെ ബന്ധവും അപ്രകാരമാണ്. പ്രാർത്ഥനയിലൂടെ ദെവവുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കുമ്പോഴാണ് അതിന്റെ പ്രാധാന്യം നമുക്ക് മനസ്സിലാകുക. മീനുകൾ വെള്ളത്തിന് മുകളിൽ വന്ന് ഇടയ്ക്കിടയ്ക്ക് ശുദ്ധവായു വലിച്ചിട്ട് താഴ്ന്നു പോകുന്നതുപോലെയാണ് നമുക്ക് പ്രാർത്ഥന. ഇൗ ലോകക്കടലിൽ കിടന്ന് ശ്വാസം മുട്ടുമ്പോൾ പ്രാർത്ഥനയിലൂടെ ദെവവുമായുള്ള നമ്മുടെ ബന്ധം മെച്ചമായാൽ അത് തുടർന്നും ജീവിക്കാൻ നമുക്ക് ശക്തിയേകും. നാം ഭാരത്തോടെ പ്രാർത്ഥിക്കണം. നമ്മുടെ ഹൃദയത്തിന്റെ അവസ്ഥയാണ് പ്രധാനം. ആത്മീയജീവിതത്തെ ബെബിളിൽ മൽപ്പിടുത്തത്തോടാണ് ഉപമിച്ചിരിക്കുന്നത്. അശ്രദ്ധയുണ്ടായാൽ പരാജയം ഉറപ്പാണ്. ജോഷ്വയുടെ യുദ്ധ വിജയം മോശയുടെ പ്രാർത്ഥനയെ ആശ്രയിച്ചിരുന്നു. അഹറോൻ മോശയെ കെതാങ്ങി സഹായിച്ചു. യുദ്ധവിജയത്തിന്റെ പ്രധാന ഘടകം പ്രാർത്ഥനയാണ്.

 

എങ്ങനെ പ്രാർത്ഥിക്കണം?

 

എങ്ങനെ പ്രാർത്ഥിക്കണമെന്ന് യേശു ജനങ്ങളെ പഠിപ്പിച്ചു: നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ വിജാതീയരെപ്പോലെ അർത്ഥമില്ലാത്ത ധാരാളം വാക്കുകൾ ഉരുവിടരുത്... അതുകൊണ്ട്  ഇങ്ങനെ പ്രാർത്ഥിക്കുവിൻ: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ... (മത്തായി 6:713). സ്വർഗ്ഗസ്ഥനായ പിതാവേ എന്നു വിളിച്ചു പ്രാർത്ഥിക്കാനാണ് യേശു പഠിപ്പിച്ചത് (മത്താ 6:7-13). അല്ലാതെ പ്രാർത്ഥനയുടെ മറവിൽ വെടിക്കെട്ടു നടത്താനോ, പെരുന്നാളുകൂടാനോ, നൊവേന കഴിക്കാനോ, കഴുന്നെടുക്കാനോ, കൊന്തചൊല്ലാനോ, മറിയത്തെയോ മറ്റാരെയെങ്കിലുമോ ഒക്കെ വിളിച്ചു പ്രാർത്ഥിക്കാനോ ഒന്നും യേശു പഠിപ്പിച്ചില്ല. യേശുവിന്റെ നാമത്തില്ലാതെ വേറൊരുനാമത്തിലും വാക്കാലോ പ്രവൃത്തിയാലോ യാതൊരു ആത്മീയപ്രവർത്തനങ്ങളും ദെവം അനുവദിക്കുന്നില്ല (കൊലോ 3:17). വേറെ ആരുടെയെങ്കിലും (മറിയത്തിന്റെയും മററു വിശുദ്ധന്മാരുടെയും) നാമത്തിലുളള പ്രാർത്ഥനക്ക് ഉത്തരം നൽകുമെന്ന യാതൊരു വാഗ്ദാനവും യേശുക്രിസ്തു നൽകിയിട്ടില്ല. മറിയത്തിനോ, വിശുദ്ധർക്കോ നമ്മുടെ പ്രാർത്ഥനയിൽ എന്തെങ്കിലും സ്ഥാനം ഉള്ളതായി ബെബിളിൽ യാതൊരു സൂചനയും ഇല്ല. അതിനാൽ മരിച്ച വിശുദ്ധരുടെ നാമത്തിലുള്ള പെരുന്നാളുകൾ മുതലായ എല്ലാ ആഘോഷങ്ങളും ആത്മീയ പ്രവർത്തനങ്ങളും ദെവവചനവിരുദ്ധവും അപകടകരവുമാണ്. ശരിയായ പ്രാർത്ഥനയുടെ ശരിയായ ലക്ഷ്യം ഉദ്ദിഷ്ടകാര്യസാദ്ധ്യമല്ല, മറിച്ച്, ദെവനാമ മഹത്വമാണ്. നമ്മുടെ പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുന്നതിന്റെ ഉദ്ദേശം ഉദ്ദിഷ്ടകാര്യസാദ്ധ്യമല്ല, മറിച്ച്, പിതാവ് പുത്രനിൽ മഹത്വപ്പെടുക എന്നതാണ്.

 

പ്രാർത്ഥനക്കു ഉത്തരം ലഭിക്കുന്നതിനെക്കുറിച്ചുളള യേശുക്രിസ്തുവിന്റെ വാഗ്ദാനം  ഇപ്രകാരമാണ്. യേശുവിന്റെ നാമത്തിൽ ചോദിക്കുന്നതെന്തും നമുക്ക് ലഭിക്കും (ലൂക്ക 11:9-13; യാക്കോ 1:5-8; 4:8; യോഹ 14:10-15; 21-23; 15:7-8; 16; മത്താ 21:22; 17:20; 1 യോഹ 3:22; എഫേ 6:10-18). നിങ്ങൾ എന്റെ നാമത്തിൽ പിതാവിനോട് ചോദിക്കുന്നതെന്തും അവൻ നിങ്ങൾക്ക് നൽകും (യോഹ 16:23). മക്കൾക്ക് നല്ല ദാനങ്ങൾ കൊടുക്കണമെന്ന് ദുഷ്ടരായ നിങ്ങൾക്ക് പോലും അറിയാമെങ്കിൽ, സ്വഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് തന്നോട് ചോദിക്കുന്നവർക്ക് എത്രയോ അധികം നല്ലവ നൽകും (മത്താ 7:11). നിങ്ങൾ എന്നിൽ വസിക്കുകയും എന്റെ വാക്കുകൾ നിങ്ങളിൽ നിലനിൽക്കുകയും ചെയ്യുന്നെങ്കിൽ ഇഷ്ടമുള്ളത് ചോദിച്ചുകൊള്ളുക, നിങ്ങൾക്ക് ലഭിക്കും (യോഹ 15:7). നിങ്ങൾ എന്നെ തിരഞ്ഞെടുക്കുകയല്ല, ഞാൻ നിങ്ങളെ തിരഞ്ഞെടുക്കുകയാണ് ചെയ്തത്. നിങ്ങൾ പോയി ഫലം പുറപ്പെടുവിക്കുന്നതിനും, നിങ്ങളുടെ ഫലം നിലനിൽക്കുന്നതിനും വേണ്ടി ഞാൻ നിങ്ങളെ നിയോഗിച്ചിരിക്കുന്നു. തൻമൂലം നിങ്ങൾ എന്റെ നാമത്തിൽ പിതാവിനോട് ചോദിക്കുന്നതെന്തും അവിടുന്ന് നിങ്ങൾക്ക് നൽകും (യോഹ 15:16). ഭൂമിയിൽ, നിങ്ങളിൽ രണ്ടുപേർ യോജിച്ച് ഏതെങ്കിലും കാര്യം ചോദിച്ചാൽ, എന്റെ സ്വർഗ്ഗസ്ഥനായ പിതാവ് അത് നിങ്ങൾക്ക് സാധിച്ചു തരും. കാരണം എന്റെ നാമത്തിൽ രണ്ടോ മൂന്നോ പേർ ഒന്നിച്ചു കൂടുമ്പോൾ അവരുടെ ഇടയിൽ ഞാൻ ഉണ്ടായിരിക്കും (മത്താ 18:19-20). നിങ്ങൾ എന്റെ നാമത്തിൽ ആവശ്യപ്പെടുന്നതെന്തും പിതാവ് പുത്രനിൽ മഹത്വപ്പെടാൻ വേണ്ടി ഞാൻ പ്രവർത്തിക്കും. എന്റെ നാമത്തിൽ നിങ്ങൾ എന്നോട് എന്തെങ്കിലും ചോദിച്ചാൽ ഞാനത് ചെയ്തുതരും (യോഹ 14:13-14). നിരാശരാകാതെ നിരന്തരം പ്രാർത്ഥിക്കാൻ പ്രരിപ്പിക്കുന്നതിന് അവരോട് ഒരു  ഉപമ അവൻ പറഞ്ഞു. അപ്പോൾ തന്നോട് രാപ്പകൽ നിലവിളിക്കുന്ന തന്റെ തിരഞ്ഞെടുക്കപ്പെട്ടവരോട് ദെവം നീതി ചെയ്കയില്ലേ. അവരുടെ കാര്യത്തിൽ അവൻ അമാന്തം കാണിക്കുമോ.ഞാൻ പറയുന്നു അവർക്ക് വേണ്ടി അവൻ വേഗത്തിൽ നീതി നടത്തും(ലൂക്കാ 18:1-8).

 

പ്രാർത്ഥനയിൽ നാം ദെവത്തെ ആസ്വദിക്കുന്നു, ദെവാത്മാവിനെ ശ്വസിക്കുന്നു. ദെവസന്നിധിയിലുള്ള നമ്മുടെ ആത്മാവിന്റെ ഉത്സാഹമാണ് പ്രാർത്ഥന. പ്രാർത്ഥനയിൽ നാം ദെവത്തോട് സംസാരിക്കുന്നു, ദെവത്തിൽ നിന്ന് കേൾക്കുന്നു, നമ്മുടെ ആവശ്യങ്ങൾ സ്തോത്രത്തോടെ കർത്താവിനെ അറിയിക്കുന്നു (ഫിലി 4:6). വിശ്വാസത്തോടെ, കണ്ണുനീരോടെ പ്രാർത്ഥിക്കുക. പ്രാർത്ഥിക്കുന്ന വിഷയങ്ങളിൽ കൃത്യതയുണ്ടായിരിക്കണം. മടുത്തുപോകാതെ സ്തോത്രത്തോടെ പ്രാർത്ഥിക്കുക (അപ്പൊ 12:5). ആത്മാവിൽ പ്രാർത്ഥിക്കുക (എഫേ 6:18; റോമ 8:26-27; യോഹ 5:14). ആത്മാവുകൊണ്ടും പ്രാർത്ഥിക്കുക (1കൊറി 14:14-25). യാക്കോബ് ദെവത്തോട് മൽപ്പിടുത്തം നടത്തി ആഗ്രഹം സാധിച്ചെടുത്തു. പ്രാർത്ഥനയും അതുപോലെയാണ്. പ്രാർത്ഥനയിൽ നിശ്ചയദാർഡ്യവും, നിസ്സഹായതയും, ദെവാശ്രയവും ഉണ്ടായിരിക്കണം. പൂർണ്ണ ഹൃദയത്തോടെ അന്വേഷി    ക്കുമ്പോൾ നിങ്ങൾ എന്നെ കണ്ടെത്തും (ജെറെ 29:13). നീതിമാന്റെ ശ്രദ്ധയോടുകൂടിയ പ്രാർത്ഥന വളരെ ഫലിക്കുന്നു (യാക്കോ 5:16). ദെവമക്കൾ ഒരുമയുള്ള ഹൃദയത്തോടെ പ്രാർത്ഥിച്ചാൽ ദെവം ഉത്തരമരുളും. നാം പിതാവായ ദെവത്തോടാണ് പ്രാർത്ഥിക്കേണ്ടത്. സ്വന്തരക്തത്താൽ നമ്മുടെ പാപത്തിന് പരിഹാരം ചെയ്ത യേശുവിന്റെ നാമത്തിൽ പരിശുദ്ധാത്മനിയന്ത്രണത്തിൽ പ്രാർത്ഥിക്കണം. ദെവഹിതപ്രകാരം, അതായത് യേശുവിന്റെ നാമത്തിൽ പ്രാർത്ഥിക്കുക. മനുഷ്യരെ കേൾപ്പിക്കാനായിട്ടല്ല, ദെവം കേൾക്കാനായിട്ടത്ര പ്രാർത്ഥിക്കേണ്ടത്. ദെവസന്നിധിയിലാണ് ഇരിക്കുന്നത് എന്നും ദെവത്തോടാണ് സംസാരിക്കുന്നത് എന്നും ഉറപ്പാക്കുക (എബ്രാ 10:19-22; എഫേ 2:18).

 

ആരാധനയും സ്തുതിയും പ്രാർത്ഥനക്ക് മുന്നോടിയാണ്

 

ദെവം നമ്മുടെ ആരാധന അർഹിക്കുന്നു, ആഗ്രഹിക്കുന്നു (സങ്കീ 29:2). എന്നാൽ പാപം ആരാധനക്ക് തടസമാണ്. മനുഷ്യന് ദെവത്തെ ശരിയായി ആരാധിക്കാൻ കഴിയേണ്ടതിന് ദെവം ബലി സംവിധാനം നൽകി. ആരാധന ദെവത്തിന് സ്വീകാര്യമായിരിക്കുക എന്നത് പ്രധാന കാര്യമാണ്. പഴയനിയമ ബലികളിൽ ജീവൻ നൽകേണ്ടിയിരുന്നു. യേശു തന്റെ ബലിയിലൂടെ നമുക്ക് പകരമായി നമ്മുടെ പാപമോചനത്തിനായി ജീവൻ നൽകി. അതിനാൽ നാം യേശുവിന് സ്തുതിയുടെ ബലിയാണ് അർപ്പിക്കേണ്ടത്. നാം നമ്മുടെ ശരീരങ്ങളെ ജീവിക്കുന്ന ബലിവസ്തുക്കളായി അർപ്പിക്കണം (റോമ 12:1-2). അതായത് നാം ജീവനോടെയിരുന്ന് ക്രിസ്തുവിനോടുകൂടെ കഷ്ടമനുഭവിക്കുമ്പോഴും സ്തോത്രം ചെയ്ത് കൊണ്ടേയിരിക്കണം. നമ്മുടെ എല്ലാ ദുംഖങ്ങൾക്കും ഏറ്റവും നല്ല ഔഷധം സ്തുതിയാണ്. നമ്മെത്തന്നെ ദെവത്തിന് ജീവനുള്ള ബലിയായി അർപ്പിക്കുന്നത് സ്തുതിയിലൂടെയാണ്. സുതിക്കുമ്പോൾ നാം നമ്മിൽ നിന്ന് പുറത്തുവരുന്നു, ദെവത്തോട് അടുക്കുന്നു.

 

മാദ്ധ്യസ്ഥ പ്രാർത്ഥന - ഉന്നതമായ ശുശ്രൂഷ

 

പ്രാർത്ഥന ആത്മീയ യുദ്ധമാണ്. മാദ്ധ്യസ്ഥ പ്രാർത്ഥന വൻ ആത്മീയ യുദ്ധമാണ്. അത് ദെവത്തിനും മനുഷ്യനും മദ്ധേ്യ നിൽക്കുന്നതാണ്. മനുഷ്യനെ പ്രതിനിധീകരിച്ച് ദെവസന്നിധിയിലേക്കും, ദെവത്തെ പ്രതിനിധീകരിച്ച് മനുഷ്യരുടെ അടുത്തേക്കും പോകുന്നു. പ്രാർത്ഥനയും പ്രവർത്തനവും ഒരുമിച്ചു പോകണം. പ്രാർത്ഥനയില്ലാത്ത പ്രവർത്തികളെ സാത്താൻ പരിഹസിക്കുന്നു. പ്രാർത്ഥിക്കുന്നതിനെ സാത്താൻ ഏറ്റവും എതിർക്കുന്നു. നാം ലോകത്തിലായിരിക്കുന്നതിനാൽ പ്രാർത്ഥനയിലൂടെ കൂടുലായി ശക്തി പ്രാപിച്ചുകൊണ്ടിരുന്നില്ലെങ്കിൽ നാം ആത്മീയമായി ക്ഷീണിച്ചുപോകും. ഒരു വിശ്വാസിക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യം പ്രാർത്ഥിക്കുക എന്നതാണ്. പ്രാർത്ഥനയിൽ ഏറ്റവും കൂടുതൽ പോരാടിയവർ സ്വർഗ്ഗത്തിൽ വലിയവരായിരിക്കും. പ്രാർത്ഥന ഏറ്റവും വലിയ ശുശ്രൂഷാരീതിയാണ്. സഭക്കും ലോകത്തിനും മൊത്തമായി പ്രാർത്ഥിക്കുക. പ്രാർത്ഥന തനിക്കും കുടുംബത്തിനും സഭക്കും പ്രസ്ഥാനത്തിനും മാത്രമായി ഒതുക്കരുത്. ബെബിൾ പഠനവും പ്രാർത്ഥനയും ഒന്നല്ല. പ്രാർത്ഥനയെ ബെബിൾ പഠനത്തിൽ മാത്രം ഒതുക്കരുത്.

 

 

ആരുടെ മാദ്ധ്യസ്ഥതയിലൂടെ പ്രാർത്ഥിക്കണം?

 

സ്വർഗ്ഗസ്ഥനായ പിതാവുമായി നമുക്ക് ബന്ധപ്പെടാൻ ഇപ്പോഴുള്ള ഏക സ്വർഗ്ഗീയമദ്ധ്യസ്ഥനാണ് യേശുക്രിസ്തു (1തിമോ 2:5). സ്വർഗ്ഗസ്ഥനായ പിതാവുമായി നമുക്ക് ബന്ധപ്പെടാൻ ഭൂമിയിൽ നമ്മെ സഹായിക്കുന്ന മദ്ധ്യസ്ഥനാണ് പരിശുദ്ധാത്മാവ് (റോമ 8:27). ഇപ്രകാരം നമ്മുടെ പ്രാർത്ഥനയിൽ, പിതാവായ ദൈവം, പുത്രനായ യേശുക്രിസ്തു, പരിശുദ്ധാത്മാവ് എന്നിങ്ങനെ ത്രീയേക ദൈവത്തിലെ മൂന്നാളുകളും ഇടപെടുന്നു. യേശുവിന്റെ നാമത്തിലല്ലാതെ വേറൊരുനാമത്തിലും വാക്കാലോ പ്രവൃത്തിയാലോ യാതൊരു ആത്മീയ പ്രവർത്തനങ്ങളും ദൈവം അനുവദിക്കില്ല (കൊലൊ: 3:17) വേറെ ആരുടെയെങ്കിലും നാമത്തിലുളള പ്രാർത്ഥനക്ക് ഉത്തരം നൽകുമെന്ന യാതൊരു വാഗ്ദാനവും യേശുക്രിസ്തു നൽകിയിട്ടില്ല. തിരുസ്വരൂപങ്ങളെയും മരിച്ചുപോയ വ്യക്തികളെയും മദ്ധ്യസ്ഥ പ്രാർത്ഥനയ്ക്കായി ഉപയോഗിക്കുന്നത് ദൈവികമല്ലാത്തതും അപകടകരവുമായ ആത്മീയ ബന്ധങ്ങൾക്കും ബന്ധനങ്ങൾക്കും കാരണമാകും. മരിച്ചവർ ജീവിച്ചിരിക്കുന്നവർക്കോ ജീവിച്ചിരിക്കുന്നവർ മരിച്ചവർക്കോ മാദ്ധ്യസ്ഥരല്ല. ജീവിച്ചിരിക്കുന്നവർ ജീവിച്ചിരിക്കുന്നവർക്കായാണ് മാദ്ധ്യസ്ഥപ്രാർത്ഥന ചെയ്യേണ്ടത്. ദൈവമല്ലാതെ മറ്റൊരു പരിശുദ്ധനില്ല. യേശുവല്ലാതെ മറ്റൊരു മദ്ധ്യസ്ഥനില്ലയേശുവിന്റെ കുരിശിലെ ബലി ഒരിക്കലായി നടത്തിയതും എന്നേക്കുമായി പൂർത്തിയായതും ആവർത്തിക്കാനാവാത്തതുമാണ്. കർത്തൃമേശയിലൂടെ കർത്താവിന്റെ രണ്ടാമത്തെ വരവുവരെ മനുഷ്യവർഗ്ഗത്തിനുവേണ്ടിയുള്ള കർത്താവിന്റെ ബലി മരണത്തെ ഒാർക്കുകയും പ്രസ്താവിക്കുകയും ചെയ്യുന്നു. അപ്പവും വീഞ്ഞും കർത്താവിന്റെ ശരീരത്തെയും രക്തത്തെയും പ്രതിനിധീകരിക്കുന്നു. കുർബ്ബാനയിലൂടെ യേശുവിന്റെ ബലി ആവർത്തിക്കപ്പെടുന്നു എന്നും അപ്പവും വീഞ്ഞും യേശുവിന്റെ യഥാർത്ഥ ശരീരവും രക്തവുമായി രൂപാന്തരപ്പെടുന്നു എന്നുമുള്ള തത്വം ബൈബിൾ വിരുദ്ധമാണ്.

 

പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുന്നതിനെക്കുറിച്ചുളള യേശുക്രിസ്തുവിന്റെ വാഗ്ദാനം  ഇപ്രകാരമാണ്: യേശുവിന്റെ നാമത്തിൽ ചോദിക്കു ന്നതെന്തും നമുക്ക് ലഭിക്കും (ലൂക്ക 11:9-13; യാക്കോ 1:5-8; 4:8; യോഹ 14:10-15; 21-23; 15:7-8; 16; മത്താ 21:22; 17:20; 1 യോഹ 3:22; എഫേ 6:10-18). നിങ്ങൾ എന്റെ നാമത്തിൽ പിതാവിനോട് ചോദിക്കുന്നതെന്തും അവൻ നിങ്ങൾക്ക് നൽകും”(യോഹ 16:23; യോഹ 15:16). നിങ്ങൾ എന്നിൽ വസിക്കുകയും എന്റെ വാക്കുകൾ നിങ്ങളിൽ നിലനിൽക്കുകയും ചെയ്യുന്നെങ്കിൽ ഇഷ്ടമുള്ളത് ചോദിച്ചുകൊള്ളുക, നിങ്ങൾക്ക് ലഭിക്കും (യോഹ 15:7). ഭൂമിയിൽ, നിങ്ങളിൽ രണ്ടുപേർ യോജിച്ച് ഏതെങ്കിലും കാര്യം ചോദിച്ചാൽ, എന്റെ സ്വർഗ്ഗസ്ഥനായ പിതാവ് അത് നിങ്ങൾക്ക് സാധിച്ചു തരും. കാരണം എന്റെ നാമത്തിൽ രണ്ടോ മൂന്നോ പേർ ഒന്നിച്ചു കൂടുമ്പോൾ അവരുടെ ഇടയിൽ ഞാൻ ഉണ്ടായിരിക്കും”(മത്താ 18:19-20). നിങ്ങൾ എന്റെ നാമത്തിൽ ആവശ്യപ്പെടുന്നതെന്തും പിതാവ് പുത്രനിൽ മഹത്വപ്പെടാൻ വേണ്ടി ഞാൻ പ്രവർത്തിക്കും. എന്റെ നാമത്തിൽ നിങ്ങൾ എന്നോട് എന്തെങ്കിലും ചോദിച്ചാൽ ഞാനത് ചെയ്തുതരും (യോഹ 14:13-14).

 

ശരിയായ ദൈവാരാധന

 

ആരാധനയിൽ നാം ദൈവത്തെ ദൈവം ആയിരിക്കുന്നതുപോലെയും, നമ്മെ നാം ആയിരിക്കുന്നതുപോലെയും യഥാർത്ഥ അവസ്ഥ തിരിച്ചറിഞ്ഞ് അംഗീകരിക്കുന്നു. നമ്മുടെ ഭാഗത്തുനിന്ന് ദൈവത്തിന് കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ കാര്യമാണ് ആരാധന. ആരാധ നയിൽ നാം നമ്മെത്തന്നെ ദൈവസന്നിധിയിൽ താഴ്ത്തി സമർപ്പി ക്കുന്നു. ദൈവസന്നിധിയിൽ നാം പൂർണ്ണമായി കീഴടങ്ങുന്നു. ദൈവ ത്തിനായി പൂർണ്ണമായി ആഗ്രഹിക്കുകയും, സ്വയം ദൈവത്തിന് സമർപ്പി ക്കുകയും ചെയ്യുന്നതാണ് ആരാധന. ഒരു മനുഷ്യന് തന്റെ ജീവിതത്തിൽ ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം സത്യദൈവത്തെ ആത്മാവിലും സത്യത്തിലും ആരാധിക്കുക എന്നതാണ് (യോഹ 4:23-24). മനുഷ്യൻ ഏറ്റവും അധികം സന്തോഷം കണ്ടെത്തേണ്ടത് തന്റെ സ്രഷ്ടാവായ ദൈവത്തെ ആരാധിക്കുന്നതിലും മഹത്വപ്പെടുത്തുന്നതിലുമാണ്. മനുഷ്യന് തന്റെ വ്യക്തിത്വത്തിന്റെ പൂർണ്ണത പ്രാപിക്കാൻ ആരാധനയിലൂടെ മാത്രമേ കഴിയൂ. മനുഷ്യ ഹൃദയത്തിലെ ശൂന്യത നികത്താനും, അർത്ഥത്തിന് വേണ്ടിയുള്ള മനുഷ്യാത്മാവിന്റെ ദാഹം ശമിപ്പിക്കാനും ആരാധനയിൽകൂടി മാത്രമേ കഴിയൂ.

 

സ്രഷ്ടാവ്-സൃഷ്ടി ബന്ധത്തെക്കാൾ ഉപരിയായി, പിതാവ്-മക്കൾ എന്ന ബന്ധമാണ് ആരാധനയിൽ ദൈവവുമായി നമുക്ക് ഉണ്ടായിരിക്കേണ്ടത് (യോഹ 4:23-24). ആരാധനയിൽ നാം പിതാവിനെയാണ്  ആരാധിക്കേണ്ടത്. പുത്രനെയോ, പരിശുദ്ധാത്മാവിനെയോ അല്ല. മക്കൾക്കേ പിതാവിനെ ആരാധിക്കാൻ കഴിയൂ. അതിനാൽ യേശുവിനെ രക്ഷിതാവായി സ്വീകരിക്കുന്നവർക്ക് മാത്രമേ സത്യമായ ആരാധനക്കുള്ള അർഹത ലഭിക്കുന്നുള്ളൂ (യോഹ 1:12; റോമ 3:23-26; 8:14-17; 10:9; 1കൊറി 1:2, 30; ഗലാ 3:26-27; 4:6-7; എഫേ 5:1-2; 1യോഹ 3:1-3). ആത്മാവിലും സത്യത്തിലുമാണ് നാം പിതാവിനെ ആരാധിക്കേണ്ടത്. യേശുവിലൂടെ വചനപ്രകാരം. മുഴുവൻ സത്യത്തോടും ഒരുമിച്ചുനിന്ന്. മനസ്, ചിന്ത, ആഗ്രഹം എല്ലാം ക്രിസ്തുവിൽ കേന്ദ്രീകരിച്ചുംആത്മാവിനെ ഉള്ളിൽ വച്ചും, ആത്മാവിന്റെ ഫലങ്ങളിൽ നിലനിന്നും നാം പിതാവിനെ ആരാധിക്കുന്നു. യേശുവെന്ന അടിസ്ഥാനത്തിൽ നിലനിന്ന് ആത്മാവിന്റെ ഫലം പുറപ്പെടുവിക്കുന്നതാണ് ജീവിതയാഗം. ആത്മാവായ ദൈവത്തെ മനുഷ്യന്റെ ജീവൻ പ്രാപിച്ച ആത്മാവിൽ സത്യമായ യേശുവിലൂടെ ബന്ധപ്പെടണം. ആരാധനയുടെ ഭാഷ സ്നേഹത്തിന്റെ ഭാഷയാണ്സ്നേഹ മില്ലാത്ത ആത്മനിറവ് ദൈവാത്മാവിന്റേതല്ല. നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കുക എന്ന കൽപനയും, ദേഹം, ദേഹി, ആത്മാവിന്റെ പൂർണ്ണതയിൽ ദൈവത്തെ സ്നേഹിക്കുക എന്ന കൽപനയും ജീവിതത്തിലുടനീളമുള്ള ആരാധനയുടെ ഭാഗമാണ്.

 

ദൈവമല്ലാത്തവരോടുള്ള ഭക്തിയും പ്രാർത്ഥനയും വിഗ്രഹാരാധനയാണ്

 

 

ആര് ആരോടു പ്രാർത്ഥിക്കണം?

 

വിശ്വാസി നിരന്തരമായി പ്രാർത്ഥനയിലൂടെ ദൈവവുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കണം. പ്രാർത്ഥനയിൽ നമ്മുടെ ആവശ്യങ്ങൾ ദൈവത്തെ അറിയിക്കുന്നതും, ചോദിക്കുന്നതും, സ്തുതിക്കുന്നതും, നന്ദി പറയുന്നതും, ആരാധിക്കുന്നതും എല്ലാം ഉൾപ്പെടുന്നു. സ്വർഗ്ഗസ്ഥനായ പിതാവേ എന്ന് വിളിച്ചു പ്രാർത്ഥിക്കാനാണ് യേശു പഠിപ്പിച്ചത് (മത്താ 6:7-13). യേശുവിലുള്ള വിശ്വാസത്തിലൂടെ ദൈവമക്കളായിത്തീർന്നവരാണ് പിതാവായ ദൈവത്തോട് പ്രാർത്ഥിക്കേണ്ടത്.

 

ദൈവത്തിനല്ലാതെ മറ്റാർക്കും  പ്രാർത്ഥന അർപ്പിച്ചതായി യാതൊരു സംഭവമോ പ്രബോധനമോ ബൈബിളിലില്ല. ബൈബിളിൽ അനവധി പ്രാർത്ഥനകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ദൈവത്തോട് മാത്രമാണ് ബൈബിളിലെ പ്രാർത്ഥനയെല്ലാം (ലൂക്ക.11:2). സൃഷ്ടികളായ യാതൊന്നിനെയും ആരാധിക്കരുതെന്നും സ്രഷ്ടാവായ ദൈവത്തെ മാത്രമെ ആരാധിക്കുകയും സേവിക്കുകയും ചെയ്യാവു എന്നും ബൈബിളിൽ വ്യക്തമായി കാണുന്നു (മത്താ 4:10; ലൂക്ക 4:8). നമ്മുടെ ഹൃദയത്തിന്റെ ആഗ്രഹം ദൈവത്തിന് മാത്രമേ മനസിലാക്കാൻ കഴിയൂ (1രാജാ 8:40). അതിനാൽ ദൈവത്തോട് മാത്രമാണ് പ്രാർത്ഥിക്കേണ്ടത്

 

ജീവിച്ചിരിക്കുന്ന ഏതെങ്കിലും വിശ്വാസി മരിച്ചു പോയ വിശുദ്ധനെ ആരാധിക്കുകയോ അദ്ദേഹത്തോട് പ്രാർത്ഥിക്കുകയോ ചെയ്യുന്ന  ഒരു സാഹചര്യംപോലും ബെബിളിലില്ല. ദെവം മോശ വഴി പ്രവർത്തിച്ച അത്ഭുതങ്ങൾ കണ്ട ജോഷ്വ തന്റെ പ്രതിസന്ധികളിൽ മോശയോടല്ല ദെവത്തോടാണ് പ്രാർത്ഥിച്ചത്. തിമോഥെയോസ് പൗലോസിനോടോ, മാർക്കോസ് പത്രാസിനോടോ പ്രാർത്ഥിച്ചില്ല. അവർ ദെവത്തോട് യേശുവിന്റെ നാമത്തിൽ പ്രാർത്ഥിച്ചു. ബെബിളിൽ ദെവേഷ്ടപ്രകാരം ആരും മരിച്ചുപോയ മനുഷ്യരോട് പ്രാർത്ഥിക്കുന്നതിന് ഒരു ഉദാഹരണം പോലുമില്ല. മറിച്ച് ജീവിച്ചിരിക്കുന്നവർ മരിച്ചവരോട് പ്രാർത്ഥിക്കുന്നത് പാപമാണെന്നും, പെശാചികമാണെന്നും ദെവം വെളിപ്പെടുത്തുന്നു. ജനം തങ്ങളുടെ ദെവത്തോടല്ലയോ ചോദിക്കേണ്ടത്? ജീവനുള്ളവർക്കുവേണ്ടി മരിച്ചവരോടൊ ചോദിക്കേണ്ടത്? (ഏശ.8:19). ദെവദൂതൻ മാരെ കുമ്പിടുന്നതും വിശുദ്ധരെ മഹത്വപ്പെടുത്തുന്നതും ദെവവചനവിരുദ്ധമാണ്. യോഹന്നാൻ ദെവദൂതന്റെ മുമ്പിൽ വീണ് ആരാധിക്കാൻ ശ്രമിച്ചപ്പോൾ ദൂതൻ യോഹന്നാനെ അതിൽനിന്ന് തടഞ്ഞു (വെളി 19:10; 22:9). പൗലോസും, പത്രാസും മനുഷ്യരിൽ നിന്നുള്ള എല്ലാ വണക്കങ്ങളും തടഞ്ഞു (അപ്പൊ 10:25,26; 14:8-18). സൃഷ്ടികളായ യാതൊന്നിനെയും ആരാധിക്കരുതെന്നും സ്രഷ്ടാവായ ദെവത്തെ മാത്രമെ ആരാധിക്കുകയും സേവിക്കുകയും ചെയ്യാവു എന്നും ബെബിളിൽ വ്യക്തമായി കാണുന്നു (മത്താ 4:10; ലൂക്ക 4:8). വിശുദ്ധർക്ക് നമ്മുടെ പ്രാർത്ഥന കേൾക്കാനോ, നമ്മുടെ ആവശ്യങ്ങൾ മനസിലാക്കാനോ കഴിയില്ല. നമ്മുടെ ഹൃദയത്തിന്റെ ആഗ്രഹം ദെവത്തിന് മാത്രമേ മനസിലാക്കാൻ കഴിയൂ. അങ്ങു മാത്രമാണ് മനുഷ്യഹൃദയങ്ങളെ അറിയുന്നത് (1രാജാ 8:40).

 

സത്യദൈവം മാത്രം അർഹിക്കുന്ന ആരാധന നമ്മിൽനിന്ന് സ്വീകരിക്കുന്ന മറ്റാരും മറ്റെന്തും വിഗ്രഹങ്ങളാണ്.

 

അത്തരം വിഗ്രഹ ങ്ങൾക്ക് നാം നടത്തുന്ന സമർപ്പണമാണ് വിഗ്രഹാരാധന. ദൈവമല്ലാ ത്തതിൽ നാം ആശ്രയിക്കുമ്പോൾ നാം വിഗ്രഹാരാധികളാകുന്നു. സത്യദൈവത്തെ നാം ആരാധിക്കാതിരിക്കുമ്പോൾ നാം വിഗ്രഹാ രാധികളാകുന്നു. വിഗ്രഹാരാധനയിൽ മനുഷ്യൻ ദൈവത്തിന്റെ  സൃഷ്ടികളെയും മനുഷ്യൻതന്നെ നിർമ്മിച്ച വസ്തുക്കളെയും ആരാധിക്കുന്നു. വിഗ്രഹാരാധനയിൽ മനുഷ്യൻ ദൈവത്തിന് ദൈവത്തിന്റെ സ്ഥാനം കൊടുക്കാൻ വിസമ്മതിക്കുകയും, ദൈവത്തിന്റെ സ്ഥാനം മറ്റുപലതിനും കൊടുക്കുകയും ചെയ്യുന്നു. വിഗ്രഹാരാധന ഏറ്റവും വലിയ നുണയാണ്; ഏറ്റവും വലിയ നുണ വിഗ്രഹാരാധനയാണ്. കാരണം വിഗ്രഹാരാധനയിൽ ദൈവമല്ലാത്തതിനെ ദൈവമായി കണക്കാക്കുന്നു. ദൈവത്തെ പ്രതിനിധീകരിക്കുവാൻ ഏതെങ്കിലും സൃഷ്ടികൾക്കോ മനുഷ്യനിർമ്മിതമായ പ്രതിമകൾക്കോ കഴിയില്ല. വിഗ്രഹാരാധന ദൈവത്തോട് കാണിക്കാവുന്ന ഏറ്റവും വലിയ നന്ദികേടും അവിശ്വസ്തതയുമാണ് (റോമ 1:21-23).

 

ശരിയായ പ്രാർത്ഥനയുടെ പ്രാധാന്യവും നേട്ടവും

 

എന്നോട് ചോദിച്ചുകൊള്ളുക; ഞാൻ നിനക്ക് ജാതികളെ അവകാശമായും ഭൂമിയുടെ അറ്റങ്ങളെ കൈവശമായും തരും (സങ്കീ 2:8; വെളി 2:26; ദാനി 7:27).

 

അതിരുകളില്ലാത്ത വിജയം നിങ്ങൾക്ക് സൗജന്യം. നിങ്ങളുടെ ജീവിതം കൊണ്ട് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യം എന്തെന്ന് മനസിലാക്കൂ. നിത്യവിജയത്തിനുള്ള അതിരുകളില്ലാത്ത അവസരങ്ങളെ ശരിയായി വിനിയോഗിക്കൂജീവിതത്തിൽ സാധിക്കാവുന്ന ഏറ്റവും വലിയ കാര്യം ചെയ്യണമെന്നും, നഷ്ടപ്പെട്ടുപോയ അവസരങ്ങൾ പരിഹരിക്കണമെന്നും, നിത്യതക്കായി ഏറ്റവും പ്രയോജനപ്പെടണമെന്നും നിങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിൽ ഇൗ സംരംഭം നിങ്ങൾക്കുള്ളതാണ്. ഒഴിവുസമയമോ മുഴുസമയമോ എവിടെയും ഇഷ്ടാനുസരണം ഉപയോഗിക്കാം. അതും യാതൊരു ചിലവുമില്ലാതെ!.

 

ഏറ്റവും ഉന്നതമായ സംതൃപ്തിയുടെ രഹസ്യം. ജ്ഞാനികൾ തങ്ങളുടെ അനുദിനജീവിതം നിത്യതയുടെ വെളിച്ചത്തിൽ ക്രമീകരിക്കുന്നു. എല്ലാ മനുഷ്യരും കൂടുതൽ കൂടുതൽ സംതൃപ്തി നേടിയെടുക്കാനായി ജീവിക്കുന്നവരാണ്. എന്നാൽ അതിനായി അവർ സ്വീകരിക്കുന്ന മാർഗ്ഗങ്ങൾ വ്യത്യസ്തമാണ്. ഏറ്റവും നല്ല മാർഗ്ഗം ഏറ്റവും കൂടുതൽ സംതൃപ്തി നൽകും. എന്നാൽ ഏറ്റവും പരക്കെ ഉപയോഗിക്കപ്പെടുന്ന തെറ്റായ ഒരു മാർഗ്ഗമാണ് ധന സമ്പാദനം. കൂടുതൽ കൂടുതൽ പണത്തിനും പദവിക്കും വേണ്ടിയുള്ള ശ്രമം നിത്യനഷ്ടത്തിൽ കലാശിക്കും. നാം കൂടുതൽ കൂടുതൽ സമ്പത്ത് കൈവശമാക്കുന്നതിനനുസരിച്ച്, സമ്പത്ത് നമ്മെ അടിമയാക്കി അതിന്റെ അനീതിയുള്ള സ്വഭാവം നമ്മിൽ കുത്തിവച്ച് നമ്മെ അന്ധരാക്കുന്നു. സമ്പത്ത് കൂടുന്നതനുസരിച്ച് അതിനെ ഉപേക്ഷിച്ച് അതിന്റെ ബന്ധനത്തിൽ നിന്ന് രക്ഷപെടുക എന്നത് കൂടുതൽ വിഷമമായിത്തീരും. അതുകൊണ്ടാണ് ധനവാൻ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുന്നത് വിഷമമുള്ള കാര്യമാണെന്ന് യേശു പറഞ്ഞത്. ഭൗതികസമ്പത്തുണ്ടെങ്കിൽ സമാധാനവും സന്തോഷവും ലഭിക്കും എന്ന ചിന്ത മാരകമായ തെറ്റാണ്. ഭൗതിക സമ്പത്തിനൊന്നും മനുഷ്യഹൃദയത്തെ തൃപ്തിപ്പെടുത്താനാവില്ല. ലോകം വാഗ്ദാനം ചെയ്യുന്നത് നാം നേടിയെടുക്കുമ്പോൾ നമുക്ക് ലോകത്തിന്റെ സമാധാനം ലഭിക്കുന്നു. എന്നാൽ നാം ലോകം വാഗ്ദാനം ചെയ്യുന്നത് നിരസിച്ച് ദൈവത്തിൽ മാത്രം ആശ്രയിക്കുമ്പോൾ നമുക്ക് ദൈവത്തിന്റെ സമാധാനം ലഭിക്കുന്നു. ദൈവം തരുന്ന സമാധാനം ലോകത്തിന് തരാൻ കഴിയുന്നതിനെക്കാൾ അനന്തമേന്മയുള്ളതും ഏറ്റവും ആഴമായ സംതൃപ്തി നൽകുന്നതുമാണ്. സമ്പത്തിനോടുള്ള സ്നേഹം മരണത്തിലേക്കും നാശത്തിലേക്കും നയിക്കുന്നു. എന്നാൽ സ്വന്തലാഭം നോക്കാതെ യേശുവിനായി സ്വയത്തെയും സമ്പത്തിനെയും ത്യജിക്കുന്നവർക്ക് നിത്യജീവൻ ലഭിക്കുന്നു. യേശുവിനോടുള്ള സ്നേഹം മൂലം സ്വയം ത്യജിക്കുന്നതുകൊണ്ട് ഉണ്ടാകുന്ന കഷ്ടങ്ങളിൽ വലിയ നന്മ ഉണ്ടെന്ന് ഗ്രഹിക്കുന്നവർക്കേ നിത്യതയിൽ ഏറ്റവും വലിയ നേട്ടങ്ങൾ ഉണ്ടാകുകയുള്ളൂ. ദൈവികമായ ലക്ഷ്യങ്ങൾ നേടാൻ നാം തകർക്കപ്പെടണം. ക്രിസ്തുവായ പാറ തകർക്കപ്പെട്ടപ്പോഴാണ് ജീവജലനദികൾ പുറപ്പെട്ടത് എന്ന കാര്യം നാം മറക്കരുത്.

 

ഏറ്റവും നല്ല നിക്ഷേപം പ്രാർത്ഥനയിലൂടെ. മരണവും വിനാശങ്ങളും ഭൗതിക സമ്പത്തിന് ഭീക്ഷണിയാണ്. എന്നാൽ സ്വർഗ്ഗത്തിൽ നിങ്ങൾ നിക്ഷേപിക്കുന്ന സമ്പത്ത് നിങ്ങൾക്ക് എന്നേക്കും ലഭിക്കുന്ന കിരീടങ്ങളായിത്തീരും. സ്വർഗ്ഗത്തിൽ നിക്ഷേപിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം പ്രാർത്ഥനയാണ്. മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കുക എന്നത് ഒരു ക്രിസ്തീയവിശ്വാസിക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യമാണ്. പ്രാർത്ഥിക്കുക എന്നത് ദൈവസന്നിധിയിൽ നമുക്കുള്ള പ്രത്യേക അവകാശമാണ്. പ്രാർത്ഥന എന്നത് ആർക്കും എപ്പോഴും എവിടെ വച്ചും സാധിക്കുന്ന കാര്യമാണ്. പ്രാർത്ഥിക്കുമ്പോൾ നാം ദൈവത്തിനും മനുഷ്യർക്കും മദ്ധ്യേ നിൽക്കുന്നുആത്മാക്കളുടെ രക്ഷക്കായി നാം പ്രാർത്ഥിക്കുമ്പോൾ ദൈവം പ്രവർത്തിക്കുന്നു. അങ്ങനെ തിന്മയുടെ ശക്തികൾ പരാജയപ്പെടുകയും ആത്മാക്കൾ വിടുവിക്കപ്പെടുകയും ചെയ്യും. നമ്മുടെ പ്രാർത്ഥനയുടെ പരിണിതഫലങ്ങൾ നിത്യതയിലേക്ക് നീണ്ടുനിൽക്കുന്നതാണ്. മദ്ധ്യസ്ഥപ്രാർത്ഥന ഏറ്റവും വലിയ ആത്മീയ യുദ്ധമാണ്. പ്രാർത്ഥനയിൽ പൊരുതിയവർ സ്വർഗ്ഗത്തിൽ ഏറ്റവും വലിയവരുടെ ഗണത്തിൽപ്പെടും. യഥാർത്ഥമായ പ്രാർത്ഥന ഉളവാകേണ്ടത് യേശുവിനോടുള്ള സ്നേഹത്തിൽ നിന്നും നാശത്തിലായിരിക്കുന്ന വരോടുള്ള ദയയിൽ നിന്നുമാണ്.

 

ഇത്ര വലിയ നിക്ഷേപസാദ്ധ്യത നമുക്ക് എങ്ങനെ ലഭിച്ചു? ദൈവം മനുഷ്യനെ സ്വന്തം ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ചു. എന്നാൽ മനുഷ്യൻ സാത്താനാൽ വഞ്ചിക്കപ്പെടുകയും ദൈവത്തെ ധിക്കരിക്കുകയും ചെയ്തു. അങ്ങനെ മനുഷ്യന് ദൈവവുമായുള്ള കൂട്ടായ്മ നഷ്ടമായി. അങ്ങനെ മനുഷ്യൻ ദൈവമില്ലാത്തവനും ഭയമുള്ളവനും അഹങ്കാരിയും സ്വാർത്ഥനും ആയിത്തീർന്നു. മനുഷ്യന്റെ പാപത്തിനുള്ള ശിക്ഷ ഏറ്റെടുത്ത് മനുഷ്യനെ നരകത്തിൽ നിന്ന് രക്ഷിക്കാൻ ദൈവത്തിന് മാത്രമേ കഴിയുമായിരുന്നുള്ളൂ. അതിനാൽ മനുഷ്യവർഗ്ഗത്തിന് പാപക്ഷമ നൽകേണ്ടതിനായി ദൈവം സ്വയം യേശുക്രിസ്തു എന്ന ചരിത്രവ്യക്തിയിൽ മനുഷ്യനായി വന്ന് മനുഷ്യവർഗ്ഗത്തിന്റെ ഏക പാപപരിഹാരമായി കുരിശിൽ മരിച്ചു. യേശു അടക്കപ്പെടുകയും മൂന്നാം നാൾ ഉയിർത്തെഴുന്നേൽക്കുകയും പിന്നീട് സ്വർഗ്ഗത്തിലേക്ക് ആരോഹണം ചെയ്യുകയും ചെയ്തു. അങ്ങനെ യേശു പാപം, ലോകം, മരണം, സാത്താൻ എന്നിവയുടെ മേൽ ജയമെടുത്തു. യേശുക്രിസ്തുവിനെ വിശ്വസിച്ച് അനുസരിക്കുന്നവർക്ക് ലോകശക്തികളുടെമേൽ ജയവും ദൈവത്തിന്റെ സമ്പത്തിൽ നിത്യമായി അവകാശവും ലഭിക്കും. ആരും നശിച്ചുപോകാൻ ദൈവം ആഗ്രഹിക്കുന്നില്ല. അതിനാൽ എല്ലാവരും യേശുക്രിസ്തുവിന്റെ സുവിശേഷം കേട്ട് വിശ്വസിച്ച് രക്ഷയിലേക്ക് കടന്നുവരാൻ ദൈവം ആഗ്രഹിക്കുന്നു. ആത്മാക്കളുടെ രക്ഷക്കായി ദൈവം ഒരുക്കിയിരിക്കുന്ന തന്റെ പദ്ധതിയിൽ നിങ്ങളും സഹകരിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. അതിനാൽ നാം ആത്മാക്കളുടെ രക്ഷക്കായി പ്രാർത്ഥിക്കുകയും സുവിശേഷീകരണം നടത്തുകയും ചെയ്യണം.

 

പ്രാർത്ഥനയാൽ നിങ്ങളെയും ലോകത്തെയും രൂപാന്തരപ്പെടുത്തുക. ദൈവം പ്രാർത്ഥനയെ ലോകസുവിശേഷീകരണത്തിനുള്ള ഏറ്റവും അത്യാവശ്യ ഘടകമാക്കിയിരിക്കുന്നു. പ്രാർത്ഥനയിലൂടെ നമുക്ക് ലോകത്തിലുള്ള ഏത് വ്യക്തിയെയും സംഭവത്തെയും സ്വാധീനിക്കുകയും ആത്മാക്കളെ നേടുകയും ചെയ്യാം. നാം പ്രാർത്ഥിക്കുമ്പോൾ ദൈവം നമുക്കായി പ്രവർത്തിക്കുകയും ലോകത്തെ മാറ്റുകയും ചെയ്യും. അതിനാൽ നാം ശ്രദ്ധയോടെ പ്രാർത്ഥിക്കണം. അപ്പോൾ നാം നമ്മിലും ലോകത്തിലും വലിയ രൂപാന്തരം കണ്ടുതുടങ്ങും. മാറ്റിവയ്ക്കരുത്- ഇപ്പോൾ തന്നെ പ്രാർത്ഥിച്ചുതുടങ്ങുക. അങ്ങനെ നിങ്ങളുടെ ജീവിതത്തിലെ ഒാരോ നിമിഷത്തിന്റെയും പൂർണ്ണസാദ്ധ്യതകളെ പ്രയോജനപ്പെടുത്തൂ!. ദൈവത്തോടൊപ്പം വൻകാര്യങ്ങൾ ചെയ്യുന്നതിന്റെ സന്തോഷം ആസ്വദിക്കൂ. ദൈവത്തിന്റെ ഭാഗത്തുള്ളവരും സാത്താന്റെ ഭാഗത്തുള്ളവരും തമ്മിലുള്ള വലിയ പോരാട്ടത്തിന് വേദിയായ ലോകചരിത്രത്തിന്റെ അവസാനം അടുത്തുകൊണ്ടിരിക്കുന്നു. ദൈവത്തിനും മനുഷ്യവർഗ്ഗത്തിനും എതിരായ തന്റെ യുദ്ധത്തിന്റെ ഭാഗമായി ലോകമൊട്ടുക്കും സാത്താൻ തിന്മയുടെ ശക്തികളെ നിറച്ചുകൊണ്ടിരിക്കുന്നു. അതിനാൽ സാത്താന്റെ തന്ത്രങ്ങൾക്കെതിരെ എല്ലാ മനുഷ്യരും നിലയുറപ്പിക്കണം. നഷ്ടപ്പെട്ടുപോയവരെ വീണ്ടെടുത്ത് രക്ഷിക്കുക എന്നതാണ് ഭൂമിയിൽ ദൈവത്തിന്റെ പ്രവർത്തനലക്ഷ്യം. സാത്താനെതിരെയുള്ള ഇൗ അന്ത്യകാലപോരാട്ടത്തിൽ മനുഷ്യരായ നമ്മുടെ ലക്ഷ്യവും അനേകരെ രക്ഷയിലേക്ക് കൊണ്ടുവരിക എന്നതായിരിക്കണം. അതിനാൽ നമുക്ക് ദൈവത്തൊടൊത്ത് പ്രവർത്തിച്ചുതുടങ്ങാം. അങ്ങനെ ഏറ്റവും വലിയ വ്യക്തിയോടൊപ്പം ഏറ്റവും വലിയ കാര്യത്തിനുവേണ്ടി പ്രവർത്തിക്കുന്നതിന്റെ സംതൃപ്തിയും സൗന്ദര്യവും അനുഭവിക്കൂ.

 

കൂടുതൽ സ്നേഹിച്ചാൽ കൂടുതൽ പ്രാർത്ഥിക്കും. കൂടുതൽ കൂടുതലായി മറ്റുള്ളവർക്കായി പ്രാർത്ഥിക്കാൻ സ്നേഹം നമ്മെ നിർബന്ധിക്കുന്നു. സുവിശേഷീകരണം നടത്തിയാൽ പീഢനവും മരണവും തീർച്ചയായും ഉണ്ടാകുന്ന സ്ഥലങ്ങൾ ഇന്ന് ലോകത്തിലുണ്ട്. ജയിക്കാൻ വിഷമമുള്ള ഇത്തരം മേഖലകൾക്കായി പ്രാർത്ഥനയിൽ പോരാടി ജയമെടുക്കുന്നത് നമുക്ക് ഏറ്റവും സന്തോഷമുള്ള കാര്യവും വെല്ലുവിളിയുമായിത്തീരണം. നഷ്ടപ്പെട്ട അവസ്ഥയിലായിരിക്കുന്നവരോടുള്ള സ്നേഹവും കരുണയും നാം വളർത്തിയെടുക്കുകയും അവർക്കുവേണ്ടി വിജയം നേടിയെടുക്കുകയും വേണം. നാം അവരെ സ്നേഹിച്ചാൽ മാത്രമേ അവർക്കായി പ്രാർത്ഥിക്കാൻ നമുക്ക് കഴിയൂ. നാം മറ്റുള്ളവർക്കായി പ്രാർത്ഥിക്കാത്തതിന്റെ കാരണം നാം അവരെ സ്നേഹിക്കാത്തതാണ്.

 

ലോകം മുഴുവനും വേണ്ടി പ്രാർത്ഥിക്കുക. രാജ്യങ്ങളും ജനങ്ങളും സമാധാനപരമായി ജീവിക്കാൻ; ലോകനേതാക്കൾ ദൈവികജ്ഞാനത്തോടെ ഭരണം നടത്താൻ; ജനങ്ങൾ തെറ്റായ വിശ്വാസങ്ങളും പാപജീവിതവും ഉപേക്ഷിക്കാനും യേശുവിനെ അറിയാനും; കുടുംബങ്ങളിൽ സമാധാനം ഉണ്ടാകാൻ; വിദ്യാർത്ഥികളും അദ്ധ്യാപകരും സത്യത്തോട് കൂറുപുലർത്താൻ; സാമൂഹ്യവും സാമ്പത്തികവുമായ അനീതി, യുദ്ധം, സാമൂഹ്യതിന്മകൾ, രോഗം, പട്ടിണി എന്നിവയിൽ നിന്ന് ജനങ്ങൾക്ക് സ്വാതന്ത്ര്യം ലഭിക്കാൻ; അനാഥരുടെ സംരക്ഷണത്തിന്; തടവുകാർ, ലൈംഗികതൊഴിലാളികൾ, മദ്യത്തിനും മയക്കുമരുന്നിനും അടിമകളായവർ, ഭീകരർ, കുറ്റവാളികൾ, സാത്താനെ ആരാധിക്കുന്നവർ, വിഗ്രഹാരാധികൾ, നിരീശ്വരർ, മന്ത്രവാദികൾ എന്നിവരുടെ മാനസാന്തരത്തിന്; നിരാശയിലും ആത്മഹത്യാപ്രവണതയിലും ആയിരിക്കുന്നവരുടെ വിടുതലിന്; ലോകസുവിശേഷീകരണത്തിന്; സുവിശേഷം പ്രസംഗിക്കുന്നവർക്കും കേൾക്കുന്നവർക്കും വേണ്ടി; സഭയിലെ ലൗകികത മാറാനും ഉണർവ്വ് ഉണ്ടാകാനും.

 

മാദ്ധ്യസ്ഥ പ്രാർത്ഥന - ഉന്നതമായ ശുശ്രൂഷ. പ്രാർത്ഥന ആത്മീയ യുദ്ധമാണ്. മാദ്ധ്യസ്ഥ പ്രാർത്ഥന വൻ ആത്മീയ യുദ്ധമാണ്. അത് ദൈവത്തിനും മനുഷ്യനും മദ്ധ്യേ നിൽക്കുന്നതാണ്. മനുഷ്യനെ പ്രതിനിധീകരിച്ച് ദൈവസന്നിധിയിലേക്കും, ദൈവത്തെ പ്രതിനിധീകരിച്ച് മനുഷ്യരുടെ അടുത്തേക്കും പോകുന്നു. പ്രാർത്ഥനയും പ്രവർത്തനവും ഒരുമിച്ചു പോകണം. പ്രാർത്ഥനയില്ലാത്ത പ്രവർത്തികളെ സാത്താൻ പരിഹസിക്കുന്നു. പ്രാർത്ഥിക്കുന്നതിനെ സാത്താൻ ഏറ്റവും എതിർക്കുന്നു. നാം ലോകത്തിലായിരിക്കുന്നതിനാൽ പ്രാർത്ഥനയിലൂടെ കൂടുലായി ശക്തി പ്രാപിച്ചുകൊണ്ടിരുന്നില്ലെങ്കിൽ നാം ആത്മീയമായി ക്ഷീണിച്ചുപോകും. ഒരു വിശ്വാസിക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യം പ്രാർത്ഥിക്കുക എന്നതാണ്. പ്രാർത്ഥനയിൽ ഏറ്റവും കൂടുതൽ പോരാടിയവർ സ്വർഗ്ഗത്തിൽ വലിയവരായിരിക്കും. പ്രാർത്ഥന ഏറ്റവും വലിയ ശുശ്രൂഷാരീതിയാണ്. സഭക്കും ലോകത്തിനും മൊത്തമായി പ്രാർത്ഥിക്കുക. പ്രാർത്ഥന തനിക്കും കുടുംബത്തിനും സഭക്കും പ്രസ്ഥാനത്തിനും മാത്രമായി ഒതുക്കരുത്. ബൈബിൾ പഠനവും പ്രാർത്ഥനയും ഒന്നല്ല. പ്രാർത്ഥനയെ ബൈബിൾ പഠനത്തിൽ മാത്രം ഒതുക്കരുത്.

 

എങ്ങനെ പ്രാർത്ഥിക്കണം. പ്രാർത്ഥനയിൽ നാം ദൈവത്തെ ആസ്വദിക്കുന്നു, ദൈവാത്മാവിനെ ശ്വസിക്കുന്നു. ദൈവസന്നിധിയിലുള്ള നമ്മുടെ ആത്മാവിന്റെ ഉത്സാഹമാണ് പ്രാർത്ഥന. പ്രാർത്ഥനയിൽ നാം ദൈവത്തോട് സംസാരിക്കുന്നു, ദൈവത്തിൽ നിന്ന് കേൾക്കുന്നു, നമ്മുടെ ആവശ്യങ്ങൾ സ്തോത്രത്തോടെ കർത്താവിനെ അറിയിക്കുന്നു (ഫിലി 4:6). വിശ്വാസത്തോടെ, കണ്ണുനീരോടെ പ്രാർത്ഥിക്കുക. പ്രാർത്ഥിക്കുന്ന വിഷയങ്ങളിൽ കൃത്യതയുണ്ടായിരിക്കണം. മടുത്തുപോകാതെ സ്തോത്രത്തോടെ പ്രാർത്ഥിക്കുക (അപ്പൊ 12:5). ആത്മാവിൽ പ്രാർത്ഥിക്കുക (എഫേ 6:18; റോമ 8:26-27; യോഹ 5:14). ആത്മാവുകൊണ്ടും പ്രാർത്ഥിക്കുക (1കൊറി 14:14-25). യാക്കോബ് ദൈവത്തോട് മൽപ്പിടുത്തം നടത്തി ആഗ്രഹം സാധിച്ചെടുത്തു. പ്രാർത്ഥനയും അതുപോലെയാണ്. പ്രാർത്ഥനയിൽ നിശ്ചയദാർഡ്യവും, നിസ്സഹായതയും, ദൈവാശ്രയവും ഉണ്ടായിരിക്കണം. പൂർണ്ണ ഹൃദയത്തോടെ അന്വേഷിക്കുമ്പോൾ നിങ്ങൾ എന്നെ കണ്ടെത്തും (ജെറെ 29:13). നീതിമാന്റെ ശ്രദ്ധയോടുകൂടിയ പ്രാർത്ഥന വളരെ ഫലിക്കുന്നു (യാക്കോ 5:16). ദൈവമക്കൾ ഒരുമയുള്ള ഹൃദയത്തോടെ പ്രാർത്ഥിച്ചാൽ ദൈവം ഉത്തരമരുളും. നാം പിതാവായ ദൈവത്തോടാണ് പ്രാർത്ഥിക്കേണ്ടത്. സ്വന്തരക്തത്താൽ നമ്മുടെ പാപത്തിന് പരിഹാരം ചെയ്ത യേശുവിന്റെ നാമത്തിൽ പരിശുദ്ധാത്മനിയന്ത്രണത്തിൽ പ്രാർത്ഥിക്കണം. ദൈവഹിതപ്രകാരം, അതായത് യേശുവിന്റെ നാമത്തിൽ പ്രാർത്ഥിക്കുക. മനുഷ്യരെ കേൾപ്പിക്കാനായിട്ടല്ല, ദൈവം കേൾക്കാനായിട്ടത്രേ പ്രാർത്ഥിക്കേണ്ടത്. ദൈവസന്നിധിയിലാണ് ഇരിക്കുന്നത് എന്നും ദൈവത്തോടാണ് സംസാരിക്കുന്നത് എന്നും ഉറപ്പാക്കുക (എബ്രാ 10:19-22; എഫേ 2:18).

 

ലോകസുവിശേഷീകരണത്തിന് പ്രാർത്ഥന അത്യാവശ്യമാണ്. പ്രാർത്ഥിക്കുന്നത് കൽപന അനുസരിക്കാൻ വേണ്ടിയുമാണ്. വേലക്കാരെ അയയ്ക്കാൻ വിളവിന്റെ നാഥനോട് പ്രാർത്ഥിക്കുക (ലൂക്ക 10:2). നിങ്ങൾ പോയി സകല ജാതികളോടും സുവിശേഷം അറിയിക്കുക, ലോകമെങ്ങും പോയി എന്റെ സാക്ഷികളാകുക എന്നിങ്ങനെ യേശു കൽപിച്ചു. ലോകസുവിശേഷീകരണത്തിനായി പ്രവർത്തിക്കാതെ സ്വർഗ്ഗീയ പിതാവിന്റെ ഹിതം നിറവേറ്റാനാവില്ല. ലോകസുവിശേഷീ കരണത്തിനായുള്ള ഏറ്റവും പ്രയോജനകരമായ പ്രവർത്തി അതിനായി പ്രാർത്ഥിക്കുക എന്നതാണ്. നാം പ്രാർത്ഥിക്കുമ്പോൾ ദൈവം പ്രവർത്തിക്കും; സുവിശേഷകർ മുന്നോട്ടുവരും. നേതാക്കളുടെയും സുവിശേഷവിരുദ്ധരുടെയും മനസു മാറും; ജനങ്ങൾ മാനസാന്തരപ്പെടും. ലോകത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും. അനേകർ രക്ഷിക്കപ്പെടും. നമ്മുടെ പ്രാർത്ഥന ദൈവപ്രവർത്തിക്ക് വഴിയൊരുക്കും, നമുക്കും മറ്റ് അനേകർക്കും വിടുതലിന് കാരണമാകും. സങ്കീ 2:8, വെളി 2:26, ദാനി 7:21-22, 27

 

പ്രാർത്ഥനയിലൂടെ ലോകത്തെ നേടാം സ്വർഗ്ഗത്തിൽ നിക്ഷേപിക്കാം. പ്രാർത്ഥനയാൽ നാം അന്ധകാരശക്തികൾക്കെതിരേ നിൽക്കുമ്പോൾ, നാം വാസ്തവത്തിൽ ലോകസംഭവങ്ങളെ സ്വാധീനിക്കുന്നു, ലോകത്തെ ഭരിക്കുന്നു. ലോകം സഹായത്തിനായി നിലവിളിക്കുമ്പോൾ നമുക്ക് ദൈവസഹായത്തിനായി യാചിക്കാം. തന്റെ രക്തംകൊണ്ട് സർവ്വഗോത്രത്തിലും ഭാഷയിലും വംശത്തിലും ജാതിയിലും നിന്നുള്ളവരെ വിലക്ക് വാങ്ങി, സാത്താനെ പരാജയപ്പെടുത്തിയ ദൈവപുത്രന്റെ രാജ്യത്തെപ്പറ്റിയുള്ള ദർശനം പ്രാപിച്ച് ബന്ധനത്തിലായിരിക്കുന്നവരെ ക്രിസ്തുവിൽ മോചിപ്പിക്കാനുള്ള ആത്മീയ എരിവോടെ പ്രാർത്ഥനയിൽ സദാ ജാഗരിക്കുക. നിങ്ങളുടെ പ്രാർത്ഥന ലോകചരിത്രത്തിന്റെ ഗതിയെയും നിത്യതയിൽ സ്വർഗ്ഗത്തിന്റെയും നരകത്തിന്റെയും അവസ്ഥയെയും സ്വാധീനിക്കും. ശത്രുവായ സാത്താൻ നിങ്ങളുടെ പ്രാർത്ഥനയെ ഭയക്കുന്നു. നിങ്ങൾ പ്രാർത്ഥിക്കാതിരിക്കാൻ വേണ്ടതൊക്കെ ചെയ്യാൻ അവൻ ശ്രമിക്കും.

Ad Image
Ad Image
Ad Image
Ad Image