ക്രിസ്തുവിന്റെ സ്വഭാവം ഉൾക്കൊള്ളുന്നതാണ് ശരിയായ ആത്മീയത



ക്രിസ്തുവിന്റെ സ്വഭാവം ഉൾക്കൊള്ളുന്നതാണ് ശരിയായ ആത്മീയത

ഇതേക്കുറിച്ചു പലർക്കും പല കാഴ്ചപ്പാടുകളുണ്ട്. ഇന്ന് ആത്മീയതയുടെ പേരിൽ പൊള്ളയായ അനുകരണമാണ് കൂടുതൽ. പ്രത്യേകതരത്തിലുള്ള വസ്ത്രങ്ങൾ ഉപയോഗിച്ചാൽ, ആഭരണം ധരിക്കാതിരുന്നാൽ, കല്യാണം കഴിക്കാതിരുന്നാൽ, താടിവളർത്തിയാൽ, ക്ലീൻഷേവ് ചെയ്താൽ ആത്മീയനാണ് എന്ന് ധരിക്കുന്നത് വിഡ്ഢിത്തമാണ്. ആത്മീയരായിരുന്ന ചിലരുടെ പുറം മോടികൾ അനുകരിക്കുന്നതുകൊണ്ട് ആത്മീയരാകാൻ കഴിയില്ല. ആത്മീയത എന്നത് സ്ഥനമാനങ്ങളല്ല, ശുശ്രൂഷ പദവികളല്ല, വസ്ത്രധാരണരീതികളല്ല, ആഭരണം ധരിക്കാതിരിക്കുന്നത് മാത്രമല്ല, വരങ്ങളല്ല, കഴിവുകളല്ല, നേട്ടങ്ങളല്ല. സഭാപ്രസ്ഥാനങ്ങളുടെ വളർച്ചയല്ല, വ്യക്തികളുടെ ആത്മീയ വളർച്ചയാണ് പ്രധാനം. നാം എന്തായിരിക്കുന്നു എന്നതാണ്, നമുക്കു എന്തൊക്കെയുണ്ട്, നാം എന്തൊക്കെ ചെയ്തു എന്നതിനെക്കാൾ പ്രധാനം. നിങ്ങൾ ബന്ധപ്പെട്ടിരിക്കുന്നത് എത്ര വലിയ ഒരു പ്രസ്ഥാനത്തോടാണ് എന്നതിനെക്കാൾ പ്രധാനം നിങ്ങൾ യേശുവിനോട് യഥാർത്ഥമായി ബന്ധപ്പെട്ടിരിക്കുന്നുവോ എന്നതാണ്. ക്രിസ്തുവിന്റെ പേരിലുള്ള സംഘടനകൾ എല്ലാം ക്രിസ്തുവിന്റെ നിയന്ത്രണത്തിലാണെന്ന് പറയാൻ സാദ്ധ്യമല്ല. സുവിശേഷത്തെ പ്രസ്ഥാനവൽക്കരിച്ചാൽ അത് ജഡികമാകും. അതിനാൽ വ്യക്തികളെ പണിതുയർത്തി യേശുവിനെപ്പോലെയാക്കുന്നതിൽ കൂടുതൽ ഉൗന്നൽ കൊടുക്കുക. മതഭക്തിയും പള്ളിഭക്തിയും വിട്ട് യേശുഭക്തി ആരംഭിക്കുക. മനുഷ്യജീവിതത്തിൽ ഏറ്റവും അർത്ഥപൂർണ്ണമായത് യേശുവിനോടുള്ള ബന്ധത്തിലൂടെ യേശുവിനെപ്പോലെ ആയിത്തീരുക എന്നതാണ്. യേശുവിനെപ്പോലെ ആയിത്തീരുക എന്നതാണ് നമുക്ക് ജീവിതത്തിലൂടെ നേടാവുന്ന ഏറ്റവും വലിയ കാര്യം. അതാണ് യഥാർത്ഥ ആത്മീയതയും ആത്മീയവളർച്ചയും.യേശുവിനെയല്ലാതെ മറ്റാരെയും, മറ്റൊന്നിനെയും മാതൃകയാക്കരുത്. ക്രിസ്തുവിന് മാത്രം അനുരൂപരാകുക. ഒരു സഭക്കും ഗ്രൂപ്പിനും അനുരൂപരാകാൻ ശ്രമിക്കരുത്. ലോകം യേശുവിനെ കാണുന്നതും അറിയുന്നതും സഭാപ്രസ്ഥാനങ്ങളിലൂടെയോ, പള്ളികളിലൂടെയോ, തിരുസ്വരൂപങ്ങളിലൂടെയോ അല്ല. മറിച്ച് ഒാരോ ക്രിസ്തീയ വിശ്വാസികളിലൂടെയുമാണ്.

 

ശരിയായ ആത്മീയതയുടെ മാനദണ്ഡവും അടയാളവും എന്തെന്ന് നാം മനസിലാക്കണം. ആത്മീയതയുടെ തെറ്റുപറ്റാത്ത മാനദണ്ഡവും അടയാളവും വരങ്ങളല്ല, ഫലമാണ്. സ്നേഹം ആത്മീയതയുടെ തെറ്റുപറ്റാത്ത അടയാളമാണ് (ഗലാ 5:22; 1കൊറി 13). എന്നാൽ മനുഷ്യൻ അവക്ക് ബദലായി സ്ഥാനമാനങ്ങളും വിദ്യാഭ്യാസയോഗ്യതകളും പരിഗണിച്ചുതുടങ്ങിയത് അധഃപതനത്തിനു കാരണമായി. യേശുക്രിസ്തുവുമായുള്ള വ്യക്തിപരമായ ബന്ധമാണ് ആത്മീയത.നമ്മുടെ അനുദിനജീവിത്തിൽ യേശു നമ്മിൽ വളർന്നുവലുതാകാൻ അനുവദിക്കുന്നതാണ് ആത്മീയ ജീവിതം.ദൈവത്തിന്റെ സ്വഭാവവും ശക്തിയും നമ്മുടെ ജീവിതത്തിലൂടെ ദൈവമഹത്വത്തിനായി പ്രതിഫലിക്കാൻ അനുവദിക്കുന്നതാണ് ആത്മീയ ജീവിതം. യേശുവിലേക്ക് വളർന്ന് യേശുവിനെപ്പോലെ ആയിത്തീരുന്ന പ്രക്രിയയാണത്. യേശുവുമായി കൂടുതൽ കൂടുതലായി അടുത്തുവരുന്ന ആത്മീയബന്ധമാണത്. അത് ക്രിസ്തു നമ്മുടെ ജീവിതത്തിൽ കൂടുതൽ യഥാർത്ഥമാകുന്ന, അടുത്താകുന്ന അനുഭവമാണ്. യേശുവിന്റെ ആത്മാവിനാൽ നമ്മുടെ ആത്മാവ് കൂടുതൽ കൂടുതലായി നിറയുന്ന അനുഭവമാണത്. യേശുവിനെ ഇൗലോകത്തിൽവച്ച് തന്നെ ആസ്വദിക്കുന്ന അനുഭവമാണത്. അത് നാംതന്നെ നമ്മിൽ ചെയ്യുന്ന കാര്യമല്ലമറിച്ച് നാം അനുവദിക്കുന്നതനുസരിച്ച് യേശു നമ്മിലൂടെ ചെയ്യുന്ന കാര്യമാണ്. അത് ഉള്ളിൽനിന്ന് പുറത്തേക്ക് വളരുന്നതാണ്, അല്ലാതെ പുറത്തുനിന്ന് ഉള്ളിലേക്ക് വളരുന്നതല്ല.

 

യഥാർത്ഥ ആത്മീയജീവിതത്തിൽ നമ്മുടെ പരിശ്രമം ആത്മാവിൽ ജീവിക്കുന്നതിനാണ്. അല്ലാതെ ജഡത്തിൽ ജീവിക്കാതിരിക്കാനല്ല. കാരണം ആത്മാവിൽ ജീവിക്കുമ്പോൾ ജഡത്തിന്റെ ആഗ്രഹങ്ങൾ നിറവേറ്റുന്നില്ല. ക്രിസ്തുവിനെ അറിയുകയും മറ്റുവർക്ക് ക്രിസ്തുവിനെ അറിയിക്കുകയും അങ്ങനെ ദൈവത്തെ മഹത്വപ്പെടുത്തുകയും ചെയ്യുക എന്നതാണ് ആത്മീയ ജീവിതത്തിന്റെ ഉദ്ദേശം. നമുക്ക് ആത്മീയശക്തി ലഭിക്കുന്നത് പ്രാർത്ഥനയിലൂടെയാണ്. ദൈവവുമായുള്ള സ്നേഹബന്ധമാണ് ഏറ്റവും പ്രധാനം. അതിൽനിന്ന് മാത്രമേ നമുക്ക് യഥാർത്ഥമായ ആത്മസംതൃപ്തി ഉണ്ടാവുകയുള്ളൂ. ദൈവവുമായി ശരിയായ ബന്ധമുണ്ടെങ്കിൽ മാത്രമേ മനുഷ്യനുമായി ശരിയായ ബന്ധം സാദ്ധ്യമാകൂ. മനുഷ്യരുമായുള്ള ബന്ധത്തിൽനിന്ന് ദൈവവുമായുള്ള നമ്മുടെ ബന്ധത്തെ മനസിലാക്കാൻ കഴിയും. മനുഷ്യർ തമ്മിലുള്ള ശരിയായ ബന്ധമില്ലാതെ ആത്മീയവളർച്ച സാദ്ധ്യമാകാത്ത രീതിയിലാണ് ദൈവം മനുഷ്യന്റെ ആത്മീയത രൂപകൽപന ചെയ്തിരിക്കുന്നത്. ദൈവത്തോടും മനുഷ്യരോടുമുള്ള നമ്മുടെ ബന്ധത്തിന് സഹായകമല്ലാത്തതെല്ലാം പ്രയോജനമില്ലാത്തതാണ്.

 

ആത്മീയ ജീവിതത്തിന്റെ ആരംഭം ആത്മീയമായ വീണ്ടും ജനനത്തോടെയാണ്.അതിനായി യേശുവിൽ വിശ്വസിച്ച് യേശുവിനെ രക്ഷകനായി അംഗീകരിക്കുക.യേശു നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ യാഥാർത്ഥ്യമായിത്തീരണം. അങ്ങനെ നാം യേശുവിന്റെ നാമത്തിൽ മുങ്ങി യേശുവിനോട് ചേരുന്നു. ആകയാൽ നിങ്ങൾ ക്രിസ്തുവിനോടുകൂടെ ഉയിർത്തെഴുന്നേറ്റിരിക്കുന്നു എങ്കിൽ ക്രിസ്തു ദൈവത്തിന്റെ വലത്തുഭാഗത്ത് ഇരിക്കുന്നിടമായ ഉയരത്തിലുള്ളത് അന്വേഷിപ്പിൻ. ഭൂമിയിലുള്ളതല്ല ഉയരത്തിലുള്ളതുതന്നേ ചിന്തിപ്പിൻ (കൊലോ 3:1-2). ഇപ്രകാരം ദൈവഹിതപ്രകാരം ജീവിക്കുമ്പോൾ മാത്രമാണ് നാം സ്വാതന്ത്ര്യം അനുഭവിക്കുക. ദൈവഹിതത്തിന് വിപരീതമായി നീങ്ങുമ്പോൾ നാം യഥാർത്ഥത്തിൽ ബന്ധനത്തിലാകുന്നു. ആത്മീയമായി വളരുംതോറും മാനുഷികമായ നമ്മുടെ പരിമിതികളെക്കുറിച്ച് നാം കൂടുതൽ അവബോധമുള്ളവരായിത്തീരുന്നു. ഉദാ. താൻ പാപികളിൽ ഒന്നാമനാകുന്നു എന്ന് പൗലോസ് പറഞ്ഞു. അപ്പോൾ യേശുവിലുള്ള നമ്മുടെ ആശ്രയം കൂടുകയും, യേശുവിൽ കൂടുതലായി ആത്മീയസന്തോഷം അനുഭവിക്കുകയും ചെയ്യും.

 

ആത്മീയജീവിതത്തിന്റെ വിജയം തെളിയിക്കേണ്ടത് അത് അനുദിനം പ്രായോഗികമാക്കി ജീവിക്കുന്നതിലാണ്, ബൗദ്ധിക ജ്ഞാനത്തിലും തത്വത്തിലുമല്ല.ദൈവത്തെയും ദൈവം തന്നെപ്പറ്റി വെളിപ്പെടുത്തിയ കാര്യങ്ങളും മനസിലാക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലാണ് നമ്മുടെ ജീവിതവിജയം. ക്രിസ്തീയ വിശ്വാസസത്യങ്ങൾ മനസിലാക്കിയതുകൊണ്ടുമാത്രം നാം ക്രിസ്തുവിൽ വളരുന്നില്ല. ഭക്ഷണത്തെപ്പറ്റി വായിച്ചാൽ നമ്മുടെ വിശപ്പ് മാറുകയില്ല. ഭക്ഷണം കഴിച്ചെങ്കിൽ മാത്രമേ വിശപ്പ് മാറുകയുള്ളൂ. ഭക്ഷണസാധനങ്ങളുടെ ലിസ്റ്റ് വായിച്ച് ദിവസം ചിലവഴിച്ചാൽ വിശപ്പ് മാറില്ല. ഡോക്ടറുടെ കുറിപ്പുപ്രകാരം മരുന്ന് വാങ്ങി കഴിച്ചാൽ മാത്രമേ അസുഖം മാറൂ. ദൈവത്തെപ്പറ്റിയുള്ള അറിവ് നമ്മുടെ ജീവിതത്തിൽ പ്രായോഗികമാക്കുന്നില്ലെങ്കിൽ പ്രയോജനമില്ല (യാക്കോ 1:19-25). അതുപോലെതന്നെ നാം പലതരത്തിലുള്ള ബൗദ്ധികതല അറിവുകൾകൊണ്ട് തൃപ്തിപ്പെടാതെ വിശ്വാസത്തിലും അനുസരണത്തിലും വളരണം. അല്ലെങ്കിൽ പ്രധാനപുരോഹിതർക്ക് പറ്റിയതുപോലെ യഥാർത്ഥ ക്രിസ്തുവിനെ തിരിച്ചറിയാൻ കഴിയാതെ നാം പരാജയപ്പെടും. വിശ്വാസസത്യങ്ങൾ നമ്മുടെ ജീവിതത്തിൽ പ്രായോഗികമാക്കാതെ അതിന്റെ ഫലം നമുക്ക് ലഭിക്കില്ല, നാം ക്രിസ്തുവിൽ വളരുകയില്ല. വിശ്വാസസത്യങ്ങൾ ബുദ്ധിയിൽ മാത്രം ഒതുങ്ങിനിൽക്കാതെ, ഹൃദയത്തിലേക്ക് ആഴമായി കടന്നുചെല്ലണം. അതിനുശേഷം അവ (ഹൃദയത്തിൽനിന്ന് രക്തം മറ്റ് ശരീരഭാഗങ്ങളിലേക്ക് പോകുന്നതുപോലെ) നമ്മുടെ ജീവിതത്തിന്റെ വിവിധ മേഖലകളിൽ പ്രയോഗത്തിൽ വരുത്തുന്നതിലൂടെ മറ്റ് വ്യക്തികൾക്ക് പ്രയോജനമുണ്ടാകണം. എങ്കിൽ മാത്രമേ സഭാശരീരം വളരുകയുള്ളൂ. ഉദാ. നാം കഴിക്കുന്ന ഭക്ഷണം ശരീരത്തിന്റെ മറ്റുഭാഗങ്ങൾക്ക് പ്രയോജനം ചെയ്യാതെ വയറ്റിൽ മാത്രം കിടന്ന് വയറ് മാത്രം വളർന്നാൽ അത് വികൃതമാണ്, അപകടമാണ്. ക്രിസ്തുവിന്റെയും ക്രിസ്തു വാഗ്ദാനംചെയ്ത കാര്യങ്ങളുടെയും സാക്ഷികളായി ജീവിക്കേണ്ടവരാണ് നാം. നമ്മുടെ പ്രായോഗികജീവിതത്തിൽ നമുക്ക് അതിന് സാധിക്കാതെ വന്നാൽ നാം പറയുന്ന കാര്യങ്ങൾ ആരും വിശ്വസിക്കുകയില്ല. ഉദാ. കഷണ്ടിക്കാരൻ കഷണ്ടിക്കുള്ള മരുന്ന് വിറ്റാൽ ആരും വാങ്ങുകയില്ല.സാക്ഷ്യമില്ലാത്ത വിശ്വാസികൾ ക്രിസ്തുവിനെതിരെയുള്ള സാക്ഷ്യങ്ങളാണ്.

 

ആത്മീയവളർച്ചയും ആത്മസംതൃപ്തിയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ദൈവത്തെ അറിയാനുള്ള ആഴമായ ആഗ്രഹം മനുഷ്യനുണ്ട് (സങ്കീ 42:1-2; ഫിലി 3:7-8). ദൈവത്തെക്കൂടാതെ മനുഷ്യന് പൂർണ്ണതയോ സംതൃപ്തിയോ ഉണ്ടാകാത്ത രീതിയിലാണ് ദൈവം മനുഷ്യനെ രൂപകൽപന ചെയ്തിരിക്കുന്നത്. മനുഷ്യഹൃദയത്തിലെ ശൂന്യത ദൈവസാന്നിദ്ധ്യം കൊണ്ടുമാത്രമേ നികത്താനാകൂ. ഇൗലോകം മുഴുവൻ നേടിയാലും മനുഷ്യന് ആത്മസംതൃപ്തിയടയാൻ കഴിയില്ല. ദാഹിക്കുന്നവൻ എന്റെ അടുക്കൽ വന്ന് കുടിക്കട്ടെ എന്നു യേശു പറഞ്ഞു. യേശുവിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽനിന്ന് ജീവജലത്തിന്റെ നദികൾ പുറപ്പെടും. യേശുവിൽ നിന്ന് കുടിക്കുന്നവന് വിണ്ടും ദാഹിക്കാത്ത രീതിയിൽ ആത്മസംതൃപ്തിയുണ്ടാകും. ഇത് മനുഷ്യവർഗ്ഗത്തിന്റെ ഏറ്റവും വലിയ പ്രശ്നത്തിനുള്ള പരിഹാരമാണ്. ഇൗ ലോകത്തിൽനിന്ന് കുടിക്കുന്നവന് സംതൃപ്തിയുണ്ടാകുന്നില്ല. ദൈവം തനിക്കായി ആഗ്രഹിച്ചു ദാഹിക്കുന്നവർക്കാണ് സ്വയം വെളിപ്പെടുത്തുന്നത് (ഏശ 65:1; സങ്കീ 14:2; 2ദിന 16:9). ദൈവത്തിനു മാത്രമേ ഒരു സത്യാന്വേഷിയുടെ അറിവിനായുള്ള ദാഹത്തെ പൂർണ്ണമായി തൃപ്തിയാക്കാൻ കഴിയുകയുള്ളൂ.

 

ക്രിസ്തുവിൽ വിശ്വസിക്കുന്നവർ ക്രിസ്തുവിൽ സംമ്പൂർണ്ണരാണെങ്കിലും, ക്രിസ്തുവിൽ വളരേണ്ടിയിരിക്കുന്നു (കൊലോ 1:28; ഫിലി 3:9-10). ക്രിസ്തുവിൽ വളരുന്ന പ്രക്രിയ നിത്യതയിലേക്ക് നീണ്ടുനിൽക്കുന്ന ഒന്നാണ്. നാം ആത്മീയമായി വളർന്നുകൊണ്ടേയിരുന്നില്ലെങ്കിൽ ക്രമേണ പിന്മാറിപ്പോകുകയും, കാലക്രമത്തിൽ വിശ്വാസത്തെ പൂർണ്ണമായി ഉപേക്ഷിക്കുകയും ചെയ്യും (വിശ്വാസത്യാഗം). ഉദാ. ഒഴുക്കുള്ള വെള്ളത്തിൽ ഒഴുക്കിനെതിരെ നീന്താതിരുന്നാൽ നാം ഒഴുക്കിൽപ്പെട്ടുപോകും. വിമാനം അന്തരീക്ഷത്തിൽ പറക്കാതിതിരുന്നാൽ അത് താഴേക്ക് വീഴും. അത് ഇൗലോകത്തിന്റെ പ്രത്യേകതയാണ്. ഒരു പരിധിക്കപ്പുറം നമ്മുടെ ഹൃദയം കഠിനമായാൽ ദൈവവും മനുഷ്യരുമായുള്ള നമ്മുടെ ബന്ധത്തിലുള്ള തകരാറ് മനസിലാക്കാൻ നമുക്ക് കഴിയാതെപോകും. യേശുവും, യേശുവിനോടുള്ള ബന്ധവും നമ്മുടെ ജീവിതത്തിൽ എത്രത്തോളം യാഥാർത്ഥ്യമാകുന്നുവോ അതനുസരിച്ചാണ് നമ്മുടെ ഇൗ ലോകജീവിത്തിലെ സന്തോഷവും സമാധാനവും. ഒരു ക്രിസ്തീയ വിശ്വാസിക്ക് സന്തോഷമില്ലാത്ത ആളായിരിക്കാൻ സാദ്ധ്യമല്ല. സംതൃപ്തിയും സമാധാനവും ഇല്ലാത്ത ക്രിസ്ത്യാനി ഒരു വൈരുദ്ധ്യമാണ്.

 

യേശു സ്വയം തിരഞ്ഞെടുത്ത തന്റെ ജീവിത സാഹചര്യങ്ങൾ. ഒരു അപ്രസക്തമായ ഗ്രാമത്തിൽ ഒരു കാലിത്തൊഴുത്തിൽ പിറന്നു.നിയമാനുസൃതമായി വിവാഹം ചെയ്തിട്ടില്ലാത്തവരുടെ സന്തതി എന്ന നിലയിൽ ചോദ്യംചെയ്യപ്പെടാവുന്ന രീതിയിൽ ജനിച്ചു. കുലീനമല്ലാത്ത വംശപരമ്പര.ജനനം ആഘോഷിക്കാൻ സമൂഹത്തിലെ ഏറ്റവും എളിയവർ മാത്രം ക്ഷണിക്കപ്പെട്ടു. മറ്റുള്ളവരെക്കാൾ സുന്ദരനായി ചമഞ്ഞില്ല. സാധാരണ സാഹചര്യങ്ങളിൽ വളർന്നുവന്നു.സമ്പന്നനല്ലാതെ ജീവിക്കുന്നതിൽ സംതൃപ്തിയടഞ്ഞു. തനിക്കു മുന്നോടിയായി വന്നവൻ അസാധാരണനും, പരുക്കൻ സ്വഭാവക്കാരനുമായിരുന്നു.തന്റെ ശിഷ്യന്മാർ സമൂഹത്തിലെ മാന്യന്മാർ ആയിരുന്നില്ല. ഭരണാധികാരികൾ മാന്യമല്ലാത്ത രീതിയിൽ ശിക്ഷിച്ച് വധിച്ചു.

 

സത്യവും, നിത്യജീവനും യേശുക്രിസ്തു എന്ന വ്യക്തിയാണ്.

 

മനുഷ്യൻ ഏറ്റവും അധികം ആഗ്രഹിക്കുന്ന ആത്യന്തികമായ ജ്ഞാനവും, സത്യവും, നിത്യജീവനും ഒരു വ്യക്തിയുടെ രൂപത്തിൽ യേശുവിൽ വെളിപ്പെട്ടിരിക്കുന്നു. അതിനാൽ യേശുവിനോടുള്ള നമ്മുടെ വ്യക്തിബന്ധത്തിലൂടെ നാം ആത്യന്തികവും തെറ്റുപറ്റാത്തതുമായ ദൈവീകജ്ഞാനത്തോടും, സത്യത്തോടും, നിത്യജീവനോടും വ്യക്തിപരമായി ബന്ധപ്പെടുകയും അവയെ നമ്മിലേക്ക് ഉൾക്കൊള്ളുകയും ചെയ്യുന്നു. അങ്ങനെ സ്വർഗ്ഗത്തിലേക്കുള്ള വഴി, സത്യം, നിത്യജീവൻ എന്നിവ എതെങ്കിലും തത്വസംഹിതകളോ, ആശയങ്ങളോ, ഉപദേശങ്ങളോ, നിയമങ്ങളോ അല്ല; മറിച്ച് അവ യേശുക്രിസ്തു എന്ന വ്യക്തിയെ സൂചിപ്പിക്കുന്നു.

 

എല്ലാറ്റിനും പരിഹാരം യേശുമാത്രം

 

സത്യത്തിനും രക്ഷക്കും സമാധാനത്തിനും വേണ്ടിയുള്ള മനുഷ്യന്റെ ആഗ്രഹത്തിന്റെ പൂർത്തീകരണം യേശുക്രിസ്തുവിൽ മാത്രമാണ് സാധിക്കുന്നത്. യേശു ഇപ്പോൾ താങ്കളുടെ ഹൃദയകവാടത്തിൽ മുട്ടിക്കൊണ്ടിരിക്കുകയാണ്. ഹൃദയം തുറന്ന് യേശുവിനെ സ്വീകരിച്ചാൽ യേശു താങ്കളുടെ ഹൃദയത്തിലേക്ക് കടന്നു വരും. താങ്കളുടെ ഹൃദയത്തിൽ താങ്കളെ പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന അശുദ്ധചിന്തകൾ, സ്വാർത്ഥത, അഹങ്കാരം, കോപം, അത്യാഗ്രഹം, അസംതൃപ്തി, ഭയം, അസൂയ, അലസത, പരദൂഷണം, പ്രതിഹാരദാഹം എന്നിവയുടെ അടിമത്തത്തിൽ നിന്ന് താങ്കൾ സ്വതന്ത്രനാകും. അങ്ങനെ താങ്കൾ നിത്യമരണത്തിൽനിന്ന് നിത്യജീവനിലേക്ക് പ്രവേശിക്കും.

 

ആരാധനയിലൂടെയും പ്രാർത്ഥനയിലൂടെയും യേശുവുമായി നമുക്ക് എവിടെയും എപ്പോഴും ബന്ധപ്പെടാം. യേശു നിന്റെ ഹൃദയത്തിലുണ്ടെങ്കിൽ നിന്റെ ഹൃദയം ദൈവത്തിന്റെ ആലയമായിത്തീരുന്നു. അതിനാൽ വിശുദ്ധിയോടെ ജീവിക്കണംയേശു മാത്രമായിരിക്കണം നമ്മുടെ ആത്മീയജീവിതത്തിന്റെ കേന്ദ്രബിന്ദു. യേശുമാത്രം അർഹിക്കുന്ന ആരാധനയും ഭക്തിയും മറ്റാർക്കും, മറ്റൊന്നിനും കൊടുക്കരുത്. ഏതെങ്കിലും സഭാപ്രസ്ഥാനമല്ല മറിച്ച് യേശു എന്ന വ്യക്തി മാത്രമാണ് നമ്മുടെ പ്രശ്നങ്ങൾക്ക് പരിഹാരം. നമ്മുടെ സമ്പത്തും നേട്ടങ്ങളുമൊന്നും നിലനിൽക്കില്ല. നിത്യതയിലേക്ക് നിലനിൽക്കുന്നത് യേശുവുമായുള്ള നമ്മുടെ വ്യക്തിപരമായ ബന്ധം മാത്രമാണ്. അതിനാൽ നാം നമ്മുടെ ജീവിതത്തിൽ എന്തെല്ലാം നേടി എന്നതല്ല, മറിച്ച് യേശുവുമായുള്ള ബന്ധത്തിൽ നാം ആരാണ്, എവിടെയാണ് എന്നുള്ളതാണ് പ്രധാനംയേശുവുമായുള്ള ബന്ധത്തിൽ വളരുന്നതിനെയാണ് ആത്മീയവളർച്ച എന്ന് പറയുന്നത്. സ്ഥാനമാനങ്ങളും, വസ്ത്രധാരണാരീതിളും, വേഷവിധാനങ്ങളും സമ്പത്തും ഒന്നും ആത്മീയവളർച്ചയുടെ മാനദണ്ഡങ്ങളല്ല. ആത്മീയവളർച്ചയുടെ ഫലമായി നാം യേശുവിനെപ്പോലെ ആയിത്തീരും. അപ്പോൾ നമ്മിൽ സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത, ഇന്ദ്രിയജയം എന്നീ ഫലങ്ങൾ ഉണ്ടായിരിക്കും.

 

പാരമ്പര്യങ്ങളിലൂടെയും ആചാരാനുഷ്ഠാനങ്ങളിലൂടെയും യേശുവിനെ അനുഭവിക്കാൻ കഴിയില്ല. പലപ്പോഴും മാനുഷികനേതാക്കൾ തങ്ങളുടെ അധികാരം ഉറപ്പിക്കാനായി മാനുഷികനിയമങ്ങളെ ദൈവകൽപനകൾ എന്ന വ്യാജേന പ്രചരിപ്പിക്കുന്നു. അവയെ ജനജീവിതത്തിൽ ഉറപ്പിക്കാൻ സങ്കൽപകഥകളും, ആഘോഷങ്ങളും, ആചാരങ്ങളും ഉപയോഗിക്കുന്നു. നേതാക്കൾ തന്നെയാണ് ഇന്നത്തെ ധാർമ്മിക അധഃപതനത്തിന് ഉത്തരവാദികൾ. അങ്ങനെ ദൈവഭക്തി മതഭക്തിയായും, ക്രിസ്തീയവിശ്വാസം ക്രിസ്തുമതമായും അധഃപതിക്കുന്നു. മതപ്രസ്ഥാനങ്ങളോടുള്ള ഭക്തിയുടെ സ്ഥാനത്ത് നാം യേശുക്രിസ്തു എന്ന വ്യക്തിയോടുള്ള ഭക്തിയിലും ബന്ധത്തിലും വളരണം. യേശുക്രിസ്തുവുമായുള്ള വ്യക്തിപരമായ  ബന്ധമാണ് നമ്മുടെ ആത്മീയതയുടെ മാനദണ്ഡം. നമ്മുടെ അനുദിനജീവിതത്തിൽ സാധാരണകാര്യങ്ങൾ ചെയ്യുന്ന രീതി നമ്മുടെ ആത്മീയതയുടെ പ്രതിഫലനമാണ്. ഒാരോ സാഹചര്യത്തിലും യേശു പ്രതികരിക്കുന്ന രീതിയിൽ പ്രതികരിക്കുക. യേശു സ്നേഹിക്കാത്ത ഒന്നിനെയും സ്നേഹിക്കാതിരിക്കുക.

 

അനേകർ യേശുവിനെ അറിഞ്ഞിട്ടും അനുകരിക്കാൻ പരാജയപ്പെടുന്നു. എന്നാൽ  യേശുവിനെ മാത്രം ലക്ഷ്യമാക്കി നീങ്ങിയാൽ നീ അതിൽ വിജയിക്കും. യേശുവിന്റെ കൽപനകൾ മനസിലാക്കി അവ അനുസരിക്കുക. അപ്പോൾ സകലബുദ്ധിയെയും കവിയുന്ന ദൈവീക സമാധാനം നിനക്കുണ്ടാകും. എന്തെന്നാൽ അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി തന്റെ ഏകജാതനെ നൽകാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു (യോഹ 3:16).

 

നാം ദൈവങ്ങളല്ല. നാം രോഗികളാകുകയും മരിക്കുകയും ചെയ്യുന്നു. നാം ദൈവമല്ലെങ്കിലും ദൈവത്തിന്റെ മക്കളാകാൻ നമുക്ക് സാധിക്കും. എന്നാൽ മനുഷ്യന് സ്വയമായി ഇതൊന്നും കഴിയില്ല. അതിനായി ദൈവത്തിന്റെ ലോകത്തിൽ നിന്ന് ഒരാൾ ഇവിടെ വന്ന് അതിനുള്ള വഴി തുറക്കേണ്ടത് ആവശ്യമായിരുന്നു. അതാണ് യേശുക്രിസ്തുവിലൂടെ സംഭവിച്ചത്. യേശു ഉയരത്തിൽ നിന്ന് വന്നു. യേശുവിനെക്കൂടാതെ മനുഷ്യജീവിതത്തിന് ഒരു എത്തും പിടിയും കിട്ടാതെ അർത്ഥശൂന്യമായിത്തീരും. വീണ്ടും ജനനം സ്വർഗ്ഗരാജ്യത്തിലേക്കുള്ള വിസയാണ്. അത് അന്ധകാരത്തിന്റെ രാജ്യത്തിൽ നിന്ന് ദൈവത്തിന്റെ രാജ്യത്തിലേക്കുള്ള പ്രവേശനമാണ്. ഒരു രാജ്യം വിട്ട് മറ്റൊരു രാജ്യത്തിലേക്ക് പോകുന്ന ആൾ തനിക്കുള്ളതെല്ലാം നിസ്വാർത്ഥമായി വിട്ടുകളഞ്ഞിട്ട് പോകുന്നു. വീണ്ടുംജനനത്തിന്റെ തെളിവ് പുതിയജീവിതമാണ്. പുതിയജീവിതം നയിക്കുന്നവർ പുതിയ സൃഷ്ടികളായിത്തീരുന്നു. യേശുവിനെ തിരഞ്ഞെടുക്കാനും വിശ്വസിക്കാനും താങ്കൾക്കുള്ള സ്വാതന്ത്യം ഉപയോഗിക്കൂ. നിങ്ങളുടെ ജീവിതത്തെ നിയന്ത്രിക്കാനും നിങ്ങളുടെ വ്യക്തിത്വത്തിന്റെ കേന്ദ്രബിന്ദുവായി ത്തീരുവാനും യേശുവിനെ അനുവദിക്കൂക. അത് സംഭവിച്ചു എന്ന് വിശ്വസിക്കൂക.

 

രക്ഷകനായ യേശുക്രിസ്തുവിനോട് നന്ദി പ്രകടിപ്പിച്ചുകൊണ്ടുള്ള വിശുദ്ധജീവിതമാണ് യഥാർത്ഥ ആത്മീയജീവിതം

 

സ്രഷ്ടാവും രക്ഷിതാവുമായ ദൈവം നൽകിയിരിക്കുന്ന ഉപകാരങ്ങൾ തിരിച്ചറിഞ്ഞ് നന്ദി പ്രകടിപ്പിക്കാൻ പരാജയപ്പെടുന്നത് കുറ്റകരമാണ്. യേശു നമുക്കുവേണ്ടി ചെയ്തത് എന്തെന്ന് മനസിലാക്കി നന്ദിപൂവ്വം ജീവിക്കുന്നതാണ് ക്രിസ്തീയജീവിതം. സത്യവും, നിത്യജീവനും യേശുക്രിസ്തു എന്ന വ്യക്തിയാണ്. മനുഷ്യൻ ഏറ്റവും അധികം ആഗ്രഹിക്കുന്ന ആത്യന്തികമായ ജ്ഞാനവും, സത്യവും, നിത്യജീവനും ഒരു വ്യക്തിയുടെ രൂപത്തിൽ യേശുവിൽ വെളിപ്പെട്ടിരിക്കുന്നു. അതിനാൽ യേശുവിനോടുള്ള നമ്മുടെ വ്യക്തിബന്ധത്തിലൂടെ നാം ആത്യന്തികവും തെറ്റുപറ്റാത്തതുമായ ദൈവീകജ്ഞാനത്തോടും, സത്യത്തോടും, നിത്യജീവനോടും വ്യക്തിപരമായി ബന്ധപ്പെടുകയും അവയെ നമ്മിലേക്ക് ഉൾക്കൊള്ളുകയും ചെയ്യുന്നു. അങ്ങനെ സ്വർഗ്ഗത്തിലേക്കുള്ള വഴി, സത്യം, നിത്യജീവൻ എന്നിവ എതെങ്കിലും തത്വസംഹിതകളോ, ആശയങ്ങളോ, ഉപദേശങ്ങളോ, നിയമങ്ങളോ അല്ല; മറിച്ച് അവ യേശുക്രിസ്തു എന്ന വ്യക്തിയെ സൂചിപ്പിക്കുന്നു (യോഹ 14:6; 17:3; 1യോഹ. 1:1-2; 5:11-12, 20).

 

നാം ദൈവത്തെ അറിയുന്നു എന്ന് മനസിലാക്കുന്നത് ദൈവകൽപനകൾ അനുസരിക്കുന്നു എന്നതിൽ നിന്ന് മാത്രമാണ്.

 

നാം യേശുവിനെ അറിയുന്നുവെങ്കിൽ യേശുവിന്റെ മനോഭാവം നമ്മിലുണ്ടാകും. യേശുവിന്റെ മനോഭാവം നമുക്കുണ്ടെങ്കിൽ യേശുവിനെ വേദനിപ്പിക്കുന്നത് നമ്മെയും വേദനിപ്പിക്കും. യേശുവിനെ സന്തോഷിപ്പിക്കുന്നത് നമ്മെയും സന്തോഷിപ്പിക്കും. നാം അവന്റെ കൽപനകൾ പാലിച്ചാൽ അതിൽനിന്ന് നാം അവനെ അറിയുന്നുവെന്ന് തീർച്ചയാക്കാം. ഞാൻ അവനെ അറിയുന്നു എന്ന് പറയുകയും അവന്റെ കൽപനകൾ പാലിക്കാതിരിക്കുകയും ചെയ്യുന്നവൻ കള്ളം പറയുന്നു; അവനിൽ സത്യമില്ല (1യോഹ 2:3-4). ദൈവത്തെ നാം എത്ര ആഴമായി അറിയുന്നു എന്നതിന് അടിസ്ഥാനം നമ്മുടെ ആന്തരിക ജീവിതമാണ്, നമ്മുടെ ഹൃദയത്തിന്റെ  നിലവാരമാണ്. അല്ലാതെ താത്ത്വിക വാഗ്വാദങ്ങളിലുള്ള മികവോ, വിദ്യാഭ്യാസമോ ഒന്നുമല്ല. തത്ത്വചിന്തക്കും മനുഷ്യബുദ്ധിക്കും ഒന്നും ദൈവത്തെ ഉൾക്കൊള്ളാൻ കഴിയില്ല.യേശു തന്റെ ശിഷ്യരായി തിരഞ്ഞെടുത്തത് തത്വചിന്തകരെയല്ല സാധാരണ മനുഷ്യരെ ആയിരുന്നു. ലൗകീക മനുഷ്യന് ദൈവത്തെ അറിയാൻ കഴിയില്ല (1കൊറി 2:14). ഭോഷൻമാർ ദൈവത്തെ അറിയുന്നില്ല (സങ്കീ 14:1). വിശ്വാസമില്ലാതെ ദൈവത്തെ പ്രസാദിപ്പിക്കുക സാദ്ധ്യമല്ല (ഹെബ്ര 11:6). ദൈവാത്മാവിന്റെ ആന്തരീക സാന്നിദ്ധ്യവും സഹായവും ആവശ്യമാണ് (1കൊറി 2:4-11).  ദൈവവചനത്തിൽ വിശ്വസിക്കാനിഷ്ടമില്ലാത്തവർക്ക് യേശുവിൽ വിശ്വസിക്കാൻ കഴിയില്ല (യോഹ 5:39-47).  അറിവ് അഹന്ത ജനിപ്പിക്കുന്നു; സ്നേഹമോ ആത്മീയ വളർച്ച വരുത്തുന്നു. അറിവുണ്ടെന്ന് ഭാവിക്കുന്നവൻ അറിയേണ്ടത് അറിയേണ്ടതുപോലെ അറിയുന്നില്ല (1കൊറി 8:1-2).

 

അനുസരണത്തിലൂടെ യേശുവുമായുള്ള വ്യക്തിബന്ധത്തിന്റെ വളർച്ചയാണ് ആത്മീയവളർച്ച.

 

നാം വ്യക്തികളായതുകൊണ്ട് ഏറ്റവും ഉന്നതനായ വ്യക്തിയുമായുള്ള ബന്ധത്തിലൂടെ മാത്രമേ നമുക്ക് ആത്മസംതൃപ്തി ലഭിക്കുകയുള്ളൂ. യേശുവുമായി വ്യക്തിബന്ധം സ്ഥാപിക്കുമ്പോൾ നാം സർവ്വശക്തനായ ദൈവത്തോട് നിത്യതയിലേക്ക് നിലനിൽക്കുന്ന വ്യക്തിബന്ധമാണ് സ്ഥാപിക്കുന്നത്. അതിനാൽ മനുഷ്യന് സാധിക്കുന്നതിലേക്കുംവച്ച് ഏറ്റവും ആഴമായതും ഉറപ്പുള്ളതുമായ വ്യക്തിബന്ധം യേശുവുമായിട്ടുള്ളതാണ്. യേശുവിനെപ്പോലെ ആയിത്തീരുക എന്നതാണ് നമുക്ക് ജീവിതത്തിലൂടെ നേടാവുന്ന ഏറ്റവും വലിയ കാര്യം.അതാണ് യഥാർത്ഥ ആത്മീയതയും ആത്മീയവളർച്ചയും.നമ്മുടെ അനുദിനജീവിത്തിൽ യേശുവിന്  നമ്മിൽ വളർന്നുവലുതാകാൻ അനുവദിക്കുന്നതാണ് ആത്മീയ ജീവിതം. യേശുവിന്റെ ആത്മാവിനാൽ നമ്മുടെ ആത്മാവ് കൂടുതൽ കൂടുതലായി നിറയുന്ന അനുഭവമാണത്. അത് നാംതന്നെ നമ്മിൽ ചെയ്യുന്ന കാര്യമല്ലമറിച്ച് അനുസരണത്തിലൂടെ നാം യേശുവിന് കീഴ്പ്പെട്ട് യേശുവിനോട് അനുരൂപപ്പെടാൻ ശ്രമിക്കുമ്പോൾ യേശു നമ്മിലൂടെ ചെയ്യുന്ന കാര്യമാണ്.

 

ദൈവവുമായി ശരിയായ ബന്ധമുണ്ടെങ്കിൽ മാത്രമേ മറ്റ് മനുഷ്യരുമായി ശരിയായ ബന്ധം സാദ്ധ്യമാകൂ. മനുഷ്യരുമായുള്ള ബന്ധത്തിൽനിന്ന് ദൈവവുമായുള്ള നമ്മുടെ ബന്ധത്തെ അളക്കാൻ കഴിയും. മനുഷ്യർ തമ്മിലുള്ള ശരിയായ ബന്ധമില്ലാതെ ആത്മീയവളർച്ച സാദ്ധ്യമാകാത്ത രീതിയിലാണ് ദൈവം മനുഷ്യന്റെ ആത്മീയത ക്രമീകരിച്ചിരിക്കുന്നത്. ക്രിസ്തുവിന്റെ ശരീരമായ സഭയുമായുള്ള നല്ല ബന്ധം ആത്മീയവളർച്ചക്ക് ആവശ്യമാണ്. യേശുവുമായുള്ള ബന്ധത്തിലുള്ള വളർച്ചയാണ് ആത്മീയവളർച്ച. യേശുവിന്റെ കൽപനകൾ അനുസരിക്കുന്നതിലൂടെ മാത്രമേ യേശുവുമായുള്ള ബന്ധം നിലനിർത്താനും വളർത്താനും കഴിയൂ. യേശു നമ്മിലും നാം യേശുവിലും വസിക്കുന്ന ഇൗ അനുഭവം അനുദിനം വളരുന്നതും നമ്മുടെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ടതും സന്തോഷകരവുമായ അനുഭവമായിത്തീരണം.

 

ആത്മീയവളർച്ചയും ആത്മസംതൃപ്തിയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.ദൈവത്തെ അറിയാനുള്ള ആഴമായ ആഗ്രഹം മനുഷ്യനുണ്ട് (സങ്കീ 42:1-2; ഫിലി 3:7-8). ദൈവത്തെക്കൂടാതെ മനുഷ്യന് പൂർണ്ണതയോ സംതൃപ്തിയോ ഉണ്ടാകാത്ത രീതിയിലാണ് ദൈവം മനുഷ്യനെ രൂപകൽപന ചെയ്തിരിക്കുന്നത്. മനുഷ്യഹൃദയത്തിലെ ശൂന്യത ദൈവസാന്നിദ്ധ്യം കൊണ്ടുമാത്രമേ നികത്താനാകൂ. ഇൗലോകം മുഴുവൻ നേടിയാലും മനുഷ്യന് ആത്മസംതൃപ്തി ലഭിക്കയില്ല. ദാഹിക്കുന്നവൻ എന്റെ അടുക്കൽ വന്ന് കുടിക്കട്ടെ എന്നു യേശു പറഞ്ഞു. ദൈവത്തിനു മാത്രമേ, ദൈവത്തെക്കൊണ്ട് മാത്രമേ, ഒരു സത്യാന്വേഷിയുടെ അറിവിനായുള്ള ദാഹത്തെ പൂർണ്ണമായി തൃപ്തിയാക്കാൻ കഴിയുകയുള്ളൂ. ക്രിസ്തുവിൽ വിശ്വസിച്ച് ക്രിസ്തുവിനോടുകൂടെ ഉയിർത്തെഴുന്നേറ്റിരിക്കുന്നവർ ക്രിസ്തു ദൈവത്തിന്റെ വലത്തുഭാഗത്ത് ഇരിക്കുന്നിടമായ ഉയരത്തിലുള്ളത് അന്വേഷിക്കുകയും ചിന്തിക്കുകയും ചെയ്യണം (കൊലോ 3:1-2).

 

ക്രിസ്തീയ ജീവിതവും പരിശുദ്ധാത്മനിറവും

 

ഒരു യഥാർത്ഥ ക്രിസ്ത്യാനി തനിക്കുവേണ്ടി തന്നെ ജീവിക്കരുത്. ക്രിസ്ത്യാനിയെ ക്രിസ്തു തന്റെ രക്തത്താൽ വിലകൊടുത്ത് വാങ്ങിയിരിക്കുകയാൽ അയാൾ ക്രിസ്തുവിനുവേണ്ടി ജീവിക്കണം. തന്നിൽ അധിവസിക്കുന്ന പരിശുദ്ധാത്മശക്തിയിൽ വിശ്വാസി ദൈവവചനം കൂടുതൽ കൂടുതലായി അനുസരിച്ച് ക്രിസ്തീയ പക്വത പ്രാപിച്ച് യേശുക്രിസ്തുവിനെപ്പോലെ ആയിത്തീരണം. വിശുദ്ധജീവിതം നയിക്കുകയും ആത്മാവിന്റെ ഫലം പുറപ്പെടുവിക്കുകയും ചെയ്ത് ക്രിസ്തുവിന്റെ ശക്തിയും വരങ്ങളും സഭയുടെ പ്രയോജനത്തിനായി തന്നിലൂടെ വെളിപ്പെടുവാൻ അനുവദിക്കണം. വ്യക്തിപരമായി ക്രിസ്തുവിന് സാക്ഷ്യം വഹിക്കുകയും ശിഷ്യരാക്കുകയും ചെയ്യണം. (മത്താ 28:18-20; യോഹ 15:8,16; അപ്പൊ. പ്രവൃ. 1:8; റോമ 6:11-13; 2കൊറി 5:14-15; ഗലാ 1:3-5; 2:20; എഫേ 4:12-16, 22-24; കൊലോ 1:10-14; 1പത്രോ 1:15-16; 4:10-11). യേശുവിൽ വിശ്വസിക്കുക എന്നതുകൊണ്ട് മരണം വരെ യേശുവിൽ വിശ്വസിക്കുകയും അനുസരിക്കുകയും പരിശുദ്ധാത്മാവിന്റെ ഫലം പുറപ്പെടുവിച്ച് ജീവിക്കുകയും ചെയ്യുക എന്നതാണ് അർത്ഥം (എബ്രാ 3:13-14). സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്ഥത, സൗമ്യത, ഇന്ദ്രിയജയം എന്നിവയാണ് ആത്മാവിന്റെ ഫലം (ഗലാ 5:22).

 

ആത്മനിറവിൽ ജീവിക്കുന്നവർക്ക് യേശു സഭയുടെ പൊതുപ്രയോജനത്തിനായി കൃപാവരങ്ങൾ നൽകുന്നു. അപ്പോസ്തലിക വരം, ജ്ഞാനത്തിന്റെ വചനം, പരിജ്ഞാനത്തിന്റെ വചനം, ആത്മാക്കളുടെ വിവേചനം, പ്രവചനം, പലവിധഭാഷകൾ, ഭാഷയുടെ വ്യാഖ്യാനം, വിശ്വാസ വരം, രോഗശാന്തിവരം, വിവിധ വീര്യപ്രവർത്തികളുടെ വരം, പ്രബോധനവരം, ഉപദേശവരം, സഹായവരം, പരിപാലനവരം, സേവനവരം, ഭരണവരം, ദാനം ചെയ്യാനുള്ള വരം, കരുണ വരം, സുവിശേഷീകരണത്തിനുള്ള വരം എന്നിവയാണവ (റോമ 12:1-21; 1കൊറി 12:8-10, 28-30; എഫേ 4:7-11). കൃപാവരങ്ങൾക്ക് ആത്മാവിന്റെ ഫലത്തെക്കാളും വരദായകനായ യേശുവിനെക്കാളും ഒക്കെ പ്രാധാന്യം കൊടുക്കുന്ന പ്രവണതകൾ ശരിയല്ല. എല്ലാ വരങ്ങളും എല്ലാ വിശ്വാസികൾക്കും ലഭിക്കാവുന്നതാണ്. എന്നാൽ ആത്മാവിന്റെ ഫലമില്ലാത്തവരിലൂടെ പ്രകടമാകുന്ന വരങ്ങൾ ദൈവികമായിരിക്കാൻ സാദ്ധ്യതയില്ല. വിശ്വാസി തന്റെ കുറവുകളെയും പാപങ്ങളെയും കുറിച്ച് ബോധമുള്ളവനായി ജീവിച്ച് മാനസാന്തപ്പെട്ടുകൊണ്ടേയിരിക്കുകയും തുടർച്ചയായി പാപക്ഷമ പ്രാപിക്കുകയും ചെയ്യണം. അല്ലാത്ത പക്ഷം പിന്മാറി പോകുകയും ദൈവകോപത്തിന് ഇരയാകുകയും ചെയ്യും.

 

പരിശുദ്ധാത്മനിറവിലുള്ള ജീവിതം അനുസരണത്തിന്റെ ജീവിതമാണ്

 

വിശ്വാസത്താലുള്ള വീണ്ടുംജനനത്തിൽ ആരംഭിച്ച്ആത്മനിറവിലൂടെ ക്രിസ്തുവിന്റെതലയോളംവളരുന്ന ആത്മീയവളർച്ചയുടെ അനന്തസാദ്ധ്യത ക്രിസ്തീയജീവിതത്തിലുണ്ട്. ആത്മാവിനാൽ നിറയപ്പെടേണ്ട ഉത്തരവാദിത്വംവിശ്വാസിയുടേതാണ്. അതിനാൽ പരിശുദ്ധാത്മ നിറവ്വിശ്വാസികൾക്ക്വിവിധ അളവുകളിൽ അനുഭവപ്പെടുന്നു. ഒരുവന് പരിശുദ്ധാത്മനിറവുണ്ടാകുമ്പോൾ അയാളുടെവ്യക്തിത്വത്തെ മുഴുവൻ പരിശുദ്ധാത്മാവ് നിയന്ത്രിക്കുകയും, യേശുവിന്റെസ്വഭാവം പ്രകടിപ്പിക്കുകയും, പരിശുദ്ധാത്മാവിന്റെ ഫലം പുറപ്പെടുവിക്കുകയും ചെയ്യും. അതിനാൽ പരിശുദ്ധാത്മനിറവിന്റെ യഥാർത്ഥ തെളിവ്ചില അനുഭവമോ, മറ്റ് അനുഭൂതികളോവരങ്ങളോ അല്ല, മറിച്ച്ആത്മാവിന്റെ ഫലമാണ്. ഒരുവിശ്വാസി വചനം അനുസരിക്കുമ്പോൾ വിശ്വാസിയിൽ ആത്മാവ് പുറപ്പെടുവിക്കുന്ന ആത്മാവിന്റെ ഫലമാണ് ആത്മനിറവിന്റെയഥാർത്ഥ തെളിവ്. പരിശുദ്ധാത്മാവുമായി സഹകരിച്ച്ജീവിക്കുമ്പോൾ ലഭിക്കുന്നതാണ്ആത്മാവിന്റെ ഫലം. ആത്മനിറവിന്റെ യഥാർത്ഥ അടയാളം സ്നേഹമാണ്. സ്നേഹംആത്മാവിന്റെ ഫലമാണ് (ഗലാ 5:22-23). ആത്മാവിന്റെ ഫലംഏറ്റവും ക്രമീകൃതമായിജീവിച്ചുകാണിച്ചത്യേശുവാണ്. ആത്മാവിന്റെ ഫലം എല്ലാവിശ്വാസികളും സ്വായത്തമാക്കേണ്ടതാണ്. ആത്മാവിന്റെ ഫലം പുറപ്പെടുവിക്കുന്നതിലൂടെയാണ് നാം യേശുവിനെ പ്പോലെയാകുന്നത്. ഇങ്ങനെ പരിശുദ്ധാത്മനിറവിൽ ജീവിക്കുന്നവർക്ക്ദൈവം സഭയുടെ പ്രയോജനത്തിനായികൃപാവരങ്ങൾ നൽകും. എന്നാൽആത്മാവിന്റെ ഫലംഇല്ലാത്തവരിലൂടെ കൃപാവരങ്ങളെന്നപോലെ പ്രകടമാകുന്ന ആത്മീയ പ്രതിഭാസങ്ങൾ ദൈവികമായിരിക്കാൻ സാദ്ധ്യത കുറവാണ്.

 

ആത്മനിറവ് എന്നതിൽ ദൈവകൽപനകളുടെ അനുസരണവും, പരിശുദ്ധാത്മനിയന്ത്രണത്തിന് വിധേയപ്പെടുന്നതും, ആത്മാവിന്റെ ഫലം പുറപ്പെടുവിക്കുന്നതും എല്ലാം ഉൾപ്പെടുന്നു. വൃക്ഷത്തെ അതിന്റെ ഫലത്തിൽ നിന്ന്തിരിച്ചറിയാം. അനുസരണക്കേട്കാണിക്കുകയും നിറവുലഭിക്കുകയുംചെയ്യുക അസാദ്ധ്യമാണ് (പ്രവൃ 5:32). സ്നേഹം ആത്മീയതയുടെ തെറ്റുപറ്റാത്ത അടയാളമാണ്. ആത്മാവിന്റെ ഫലവും സ്നേഹവും യേശുവിന്റെ രൂപമാണ്. സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്ഥത, സൗമ്യത, ഇന്ദ്രിയജയം എന്നിവയാണ് ആത്മാവിന്റെ ഫലം (ഗലാ 5:22). സ്നേഹംദീർഘമായി ക്ഷമിക്കയും ദയകാണിക്കയും ചെയ്യുന്നു; സ്നേഹം സ്പർദ്ധിക്കുന്നില്ല. സ്നേഹം നിഗളിക്കുന്നില്ല, ചീർക്കുന്നില്ല; അയോഗ്യമായി നടക്കുന്നില്ല, സ്വാർത്ഥം അന്വേഷിക്കുന്നില്ല, ദ്വേഷ്യപ്പെടുന്നില്ല.ദോഷം കണക്കിടുന്നില്ല; അനീതിയിൽ സന്തോഷിക്കാതെ സത്യത്തിൽ സന്തോഷിക്കുന്നു: എല്ലാം പൊറുക്കുന്നു, എല്ലാം വിശ്വസിക്കുന്നു, എല്ലാം പ്രത്യാശിക്കുന്നു, എല്ലാം സഹിക്കുന്നു. സ്നേഹം ഒരുനാളും ഉതിർന്നുപോകയില്ല (1കൊറി 13:4-8). ആത്മാവിന്റെ ഫലവും സ്നേഹവും ത്യാഗപൂർവ്വം ജീവിതത്തിൽ പ്രകടമാക്കാതെ ആത്മനിറവ് അനുഭവിക്കാനോ യേശുവിനെപ്പോലെ ആകാനോ കഴിയില്ല.

 

ഓരോവിശ്വാസിയെ സംബന്ധിച്ചും പ്രധാനമായ വിഷയം ആത്മാവിനാൽ നിറഞ്ഞിരിക്കുക എന്നതാണ്. നാം ദൈവത്തിന്റെ ഛായയിൽ സൃഷ്ടിക്കപ്പെട്ടതുതന്നെ ദൈവാത്മാവിനാൽ നിറയപ്പെടുവാനാണ്. നാം ദൈവത്മാവിനാൽ നിറയപ്പെടുമ്പോൾ മാത്രമാണ് നമുക്ക് പൂർണ്ണമായ ആത്മസംതൃപ്തി ലഭിക്കുന്നത്. നാം യേശുവിന് നമ്മെത്തന്നെ പൂർണ്ണമായി സമർപ്പിച്ച് യേശുവിനെ അനുസരിക്കുമ്പോൾ പരിശുദ്ധാത്മാവ് നമ്മിൽ പൂർണ്ണമായ നിയന്ത്രണം ഏറ്റെടുക്കുന്നു. ഇതാണ് ആത്മനിറവ്. ദൈവഹിതത്തിന് നാം സ്വയം സമർപ്പിച്ചുക്കൊണ്ട് നമ്മിൽ വസിക്കുന്ന പരിശുദ്ധാത്മാവിന് നമ്മുടെ ജീവിതത്തിൽ പ്രവർത്തിക്കാൻ അനുവദിച്ചുകൊടുക്കുന്ന സ്വാതന്ത്ര്യത്തിന്റെ അളവനുസരിച്ചാണ് നമുക്ക്ആത്മനിറവ് അനുഭവപ്പെടുന്നത്. നാം ഇപ്രകാരം പരിശുദ്ധാത്മാവിന് നമ്മുടെ വിശുദ്ധജീവിതത്തിലൂടെ കൂടുതൽകൂടുതൽ സ്വാതന്ത്ര്യം അനുവദിക്കുംതോറും പരിശുദ്ധാത്മാവിന്റെ പ്രവർത്തനം നമ്മിൽ വർദ്ധിക്കും. നാം യേശുവിന് നമ്മെത്തന്നെ ഏൽപിച്ചുകൊടുക്കുന്ന അളവിന് ആനുപാതികമായി മാത്രമാണ് ആത്മനിറവ് അനുഭവിക്കുന്നത്. അങ്ങനെ നാം കൂടുതലായി പരിശുദ്ധാത്മാവിനാൽ നിറയുന്ന അനുഭവമുണ്ടാകും. ആത്മനിറവ് അകത്തുനിന്ന് പുറത്തേക്കുള്ളഒരു പ്രക്രിയയാണ് (യോഹ 7:37-39). യേശുവിലുള്ള വിശ്വാസത്താൽ സംഭവിക്കുന്ന വീണ്ടുംജനനത്തിലൂടെ വിശ്വാസിയുടെ ഉള്ളിൽ വസിക്കുന്ന പരിശുദ്ധാത്മാവിന് പ്രവർത്തനസ്വാതന്ത്ര്യം അനുവദിക്കുന്ന പ്രക്രിയയാണ് ആത്മനിറവ്. എത്രയേറെ നാം ആത്മാവിന് വിധേയപ്പെടുന്നുവോ, എത്രമാത്രം നാം യേശുവിനെ അനുസരിക്കുന്നുവോ, അത്രയേറെ നാം ആത്മനിറവുള്ളവരായിത്തീരും. അങ്ങനെ നാം ആത്മീയമായി വളർന്ന് യേശുവിന്റെ സ്വഭാവമുള്ളവരായിത്തീരുന്നു. അതനുസരിച്ച് നാം സത്യത്തിന് സാക്ഷ്യംവഹിക്കാൻ ശക്തിയുള്ളവരായിത്തീരുന്നു. നാം നമ്മെത്തന്നെ ആത്മാവിന് ഉപയോഗിക്കാനായി ഏൽപിച്ചുകൊടുക്കുന്നു. (ഗലാ 5:16-22; എഫേ 6:18; റോമ 1:10). എന്നാൽ ആത്മാവിന്റെ ആലോചനക്ക് വിരുദ്ധമായി നമ്മുടെ സ്വയത്തിന്റെ ആലോചനയനുസരിച്ച് ജീവിക്കുമ്പോൾ ആത്മാവിനെ ദുഃഖിപ്പിക്കുകയും കെടുക്കുകയും ചെയ്ത് ആത്മനിറവ് നഷ്ടമാകും (എഫേ 4:30; 1തെസ 5:19).

 

ദൈവത്തെ ഭയപ്പെട്ട് ദൈവത്തിന്റെ കൽപനകൾ അനുസരിച്ച്ജീവിക്കുക എന്നതാണ് ഏറ്റവും പ്രധാനം (സഭാപ്രസംഗി 12:13). ആത്മനിറവ് ഓരോ വിശ്വാസിക്കും തുടർച്ചയായി ആവർത്തിച്ചാവർത്തിച്ച് ഉണ്ടാകേണ്ട അനുഭവമാണെന്ന്ബൈബിൾ വ്യക്തമാക്കുന്നു (യോഹ 7:37-39). അതിനാൽ ആത്മാവിനാൽ നിറഞ്ഞുകൊണ്ടിരിക്കണമെന്ന കൽപന എല്ലാ വിശ്വാസികൾക്കുമായി നൽകുന്നു (എഫേ 5:18).പത്രോസും പൗലോസും ശിഷ്യരും ആത്മാവിൽ വീണ്ടുംവീണ്ടും നിറഞ്ഞ അനുഭവം അപ്പോസ്തല പ്രവൃത്തികളിൽ കാണുന്നു. നാം ദൈവത്തെ അറിയുന്നുവെങ്കിൽ യേശുവിന്റെ മനോഭാവം നമ്മിലുണ്ടാകും. നാം ദൈവത്തിന്റെ കൽപനകൾ പാലിച്ചാൽഅതിൽനിന്ന് നാം അവനെ അറിയുന്നുവെന്ന്തീർച്ചയാക്കാം. ഞാൻ അവനെ അറിയുന്നുഎന്ന് പറയുകയും അവന്റെ കൽപനകൾ പാലിക്കാതിരിക്കുകയും ചെയ്യുന്നവൻ കള്ളം പറയുന്നു; അവനിൽ സത്യമില്ല (1യോഹ 2:3-4). വിശുദ്ധീകരണം കൂടാതെ ആരും കർത്താവിനെ കാണുകയില്ല (എബ്രാ 12:14; 10:10-18; 12:3-14; 13:12-16; 1തെസ 4:3).

 

വിശ്വാസി മഹത്വീകരിക്കപ്പെട്ട് പൂർണ്ണതയിലേക്ക്

 

മനുഷ്യന് സാധിക്കാവുന്നതിൽ വച്ച് ഏറ്റവും ഉന്നതമായ അവസ്ഥയിൽ എത്തിച്ചേരുന്ന അനുഭവമാണ് വിശ്വാസിയുടെ മഹത്വീകരണം. പുനരുത്ഥാനത്തിൽ വിശ്വാസിയുടെ ദേഹം, ദേഹി, ആത്മാവ് എന്നിവ യേശുവിന്റെ മഹത്വീകരിക്കപ്പെട്ട വ്യക്തിത്വത്തോട് അനുരൂപപ്പെട്ട് വിശ്വാസി തന്റെ മുഴുവ്യക്തിത്വവും പൂർണ്ണമായി പ്രാപിക്കും. അന്ന് വിശ്വാസികൾ തേജസ്കരിക്കപ്പെട്ട്, യേശുവിന്റെ പ്രതിമ ധരിച്ച്, യേശുവിനോട് സദൃശ്യന്മാരായി യേശുവിനോടുകൂടെ വെളിപ്പെടും (റോമ 8:17-19; 1കൊറി 15:49; കൊലോ 3:4; 1യോഹ 3:2). ഇതാണ് വിശ്വാസിയുടെ മഹത്വീകരണം. നീതിമാനായി നിലനിൽക്കുന്നവന് ദൈവത്തിന്റെ പുത്രത്വവും അവകാശവും ലഭിക്കുന്നു (റോമ 3:19-4:8; ഗലാ 2:16; 3:23-29). ദൈവത്തിന് എന്തുണ്ടോ അതിനും, ദൈവം എന്തായിരിക്കുന്നവോ അതിനും ക്രിസ്തുവിശ്വാസികൾ അവകാശികളായിത്തീരുന്നു.

 

യേശുവുമായി നിലനിൽക്കുന്ന ബന്ധമാണ് രക്ഷയുടെ ഉറപ്പ്

 

മനുഷ്യചരിത്രത്തിനോ മനുഷ്യഭാവനക്കോ യേശുവിനെക്കാൾ നല്ല ഒരു വ്യക്തിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ക്രിസ്തുവാണ് ചരിത്രത്തിന്റെയും നിത്യതയുടേയും കേന്ദ്രബിന്ദു. മനുഷ്യചരിത്രം യേശുവിനെ ചുറ്റിപ്പറ്റി നിലകൊള്ളുന്നു. ജനിക്കുന്നതിന് മുമ്പേതന്നെ ജീവിച്ചിരുന്ന ഒരേ ഒരു വ്യക്തി യേശു മാത്രമാണ്. മരിച്ചതിന് ശേഷം ഉയിർത്ത ഒരേ ഒരു വ്യക്തി യേശുമാത്രമാണ്. യേശു മനുഷ്യചരിത്രത്തെ ബി.സി. (ക്രിസ്തുവിന് മുമ്പ്) എന്നും .ഡി. (ക്രിസ്തു വർഷം) എന്നും രണ്ടായി വിഭജിച്ചു. മനുഷ്യചരിത്രത്തെ ഇത്രയധികം സ്വാധീനിച്ച  മറ്റൊരു വ്യക്തിയുമില്ല. യേശു ലോകത്തെ സ്വാധീനിച്ചത് തന്റെ മരണശേഷമായിരുന്നു. യേശു മരിച്ചുപോയഒരു വ്യക്തിയല്ലെന്നും മരണശേഷം ഉയിർത്തെഴുന്നേറ്റ് ഇന്നും ജീവിക്കുന്നവനാണ് എന്നും ഇത് തെളിയിക്കുന്നു. ലോകം മുഴുവനുമുള്ള കോടിക്കണക്കിനാളുകൾ അനുദിനം ഇന്നും ജീവിക്കുന്ന യേശുവിനെ ആരാധിക്കുകയും യേശുവുമായി വ്യക്തിപരമായി ബന്ധപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു. യേശു അനേകരുടെ ജീവിതത്തിൽ ജീവൻ തുടിക്കുന്ന അനുഭവങ്ങളും അത്ഭുതങ്ങളും നൽകിക്കൊണ്ടിരിക്കുന്നു. ലോകചരിത്രത്തിൽ വേറെ ആരും ഇത്രയേറെ ആളുകളുടെ നൂറ്റാണ്ടുകളിലൂടെ തുടരുന്ന, അനുദിനം വളരുന്ന ആരാധനയും വിശ്വാസവും പിടിച്ചുപറ്റിയിട്ടില്ല. വേറൊരു വ്യക്തിയെയും കുറിച്ച് ഇത്രയേറെ പുസ്തകങ്ങളും ആരാധനാകീർത്തനങ്ങളും എഴുതപ്പെട്ടിട്ടില്ല യേശുവുമായി വ്യക്തി ബന്ധം സ്ഥാപിക്കുന്നതിലൂടെ യഥാർത്ഥത്തിൽ നാം സർവ്വശക്തനായ ദൈവത്തോടാണ് വ്യക്തിബന്ധം സ്ഥാപിക്കുന്നത്. യേശുവുമായുള്ള വ്യക്തിപരമായ ബന്ധം നമ്മുടെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ടതും സന്തോഷകരവുമായ അനുഭവമായത്തീരും. മനുഷ്യന് സാധിക്കുന്നതിലേക്കും വച്ച് ഏറ്റവും ആഴമായതും ഉറപ്പുള്ളതുമായ വ്യക്തിബന്ധം യേശുവുമായിട്ടുള്ളതാണ്. യേശു പറഞ്ഞു, ദാഹിക്കുന്നവൻ എന്നിൽ നിന്ന് കുടിക്കട്ടെ.

 

യേശുക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെ ദൈവമക്കളായിത്തീർന്നവർക്ക് സൃഷ്ടാവായ ദൈവവുമായി  എന്നന്നേക്കും നിലനിൽക്കുന്ന കൂട്ടായ്മ  ഉണ്ടാകും. അങ്ങനെയെങ്കിൽ  യാഥാർത്ഥ്യത്തിന്റെ അടിസ്ഥാനത്തിൽ വേണം നാം നമ്മുടെ ഓരോ ചിന്തകളും, മനോഭാവങ്ങളും പ്രവർത്തനങ്ങളും ക്രമീകരിക്കേണ്ടത്നമ്മുടെ നിത്യതയെ സംബന്ധിച്ചിടത്തോളം യേശുവുമായുള്ള ബന്ധത്തിൽ നാം ആരാണ് എന്നതാണ് പ്രധാനം. നമ്മുടെ വിജയങ്ങളോ, സമ്പത്തോ, പ്രശസ്തിയോ ഒന്നുമല്ല. യേശുവുമായി കൂടുതലായി അടുക്കുന്ന അനുഭവം നമുക്കുണ്ടാകണം. യേശുവുമായുള്ള ആത്മീയ ബന്ധത്തിലുള്ള വളർച്ചയാണ് ആത്മീയ വളർച്ച. നിത്യതയിലേക്ക് നിലനിൽക്കുന്നത് യേശുവുമായുള്ള ബന്ധം മാത്രമാണ്. യേശു നമ്മിലും നാം യേശുവിലും വസിക്കുന്ന അനുഭവം അനുദിനം വളരേണ്ട അനുഭവമാണ്. ഇതിന് പകരമായി മത ആചാരങ്ങളോ, ചടങ്ങുകളോ പാരമ്പര്യങ്ങളോ മതിയാകുന്നതല്ല. യേശുവിലൂടെ നമുക്ക് ദൈവത്തെ അനുഭവിച്ചറിയാം. നിങ്ങളുടെ പ്രശ്നവും പരാജയവും എത്ര വലുതാണെങ്കിലും യേശുവിനെ അറിയേണ്ടതുപോലെ അറിഞ്ഞാൽ, യേശുവമായി ശരിയായ ബന്ധം സ്ഥാപിച്ചാൽ താങ്കൾ യഥാർത്ഥത്തിൽ വിജയിക്കും. പൈശാചികശക്തികളുടെ പോരാട്ടമുണ്ടെങ്കിൽ യേശുവിന്റെ നാമം ഉച്ചരിച്ച് വിജയം പ്രഖ്യാപിക്കുക. നിങ്ങൾക്ക് വിടുതൽ ലഭിക്കും. മറ്റൊരു രീതിയിലും ലഭിക്കുകയില്ലാത്ത അത്ഭുതകരമായ ഹൃദയസമാധാനം നിങ്ങൾക്ക് ലഭിക്കും. അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കൽ വരുവിൻ, ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം (മത്താ 11:28). ഞാൻ നിങ്ങൾക്ക് സമാധാനം തന്നിട്ട് പോകുന്നു. എന്റെ സമാധാനം ഞാൻ നിങ്ങൾക്ക് നൽകുന്നു. ലോകം നൽകുന്നതുപോലെയല്ല ഞാൻ നൽകുന്നത്. നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. നിങ്ങൾ ഭയപ്പെടുകയും വേണ്ടാ (യോഹ 14:27).

 

നമ്മുടെ വിശ്വാസം ജീവിതത്തിലൂടെ പ്രവർത്തിച്ച് തെളിയിക്കണം

 

യേശുക്രിസ്തുവിനോട് ചേരുവാൻ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്റെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനം ഏറ്റിരിക്കുന്നു എന്ന് നിങ്ങൾ അറിയുന്നില്ലയോ? അങ്ങനെ നാം അവന്റെ  മരണത്തിൽ പങ്കാളികളായിത്തീർന്നു. സ്നാനത്താൽ അവനോടുകൂടെ അടക്കപ്പെട്ടു. ക്രിസ്തു മരിച്ചിട്ട് പിതാവിന്റെ മഹിമയാൽ ജീവിച്ചെഴുന്നേറ്റതുപോലെ നാമും ജീവന്റെ പുതുക്കത്തിൽ നടക്കേണ്ടതിന് തന്നെ. അവന്റെ മരണത്തിന്റെ സാദൃശ്യത്തോട്  നാം ഏകീഭവിച്ചവരായെങ്കിൽ പുനരുത്ഥാനത്തിന്റെ സാദൃശ്യത്തോടും ഏകീഭവിക്കും. നാം ഇനി പാപത്തിന് അടിമപ്പെടാതവണ്ണം പാപശരീരത്തിന്  നീക്കം വരേണ്ടതിന് നമ്മുടെ പഴയ മനുഷ്യൻ അവനോടു കൂടെ ക്രൂശിക്കപ്പെട്ടു എന്ന് നാം അറിയുന്നു. അങ്ങനെ മരിച്ചവൻ പാപത്തിൽ നിന്ന് മോചനം പ്രാപിച്ചിരിക്കുന്നു. നാം ക്രിസ്തുവിനോട് കൂടെ മരിച്ചു എങ്കിൽ അവനോടു കൂടെ ജീവിക്കും എന്ന് വിശ്വസിക്കുന്നുക്രിസ്തു മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റിരിക്കയാൽ ഇനി മരിക്കയില്ല.മരണത്തിന് അവന്റെ  മേൽ ഇനി കർത്തൃത്വമില്ല എന്നു നാം അറിയുന്നുവല്ലോ. അവൻ മരിച്ചത്  പാപസംബന്ധമായി ഒരിക്കലായിട്ട് മരിച്ചു. അവൻ ജീവിക്കുന്നതോ ദൈവത്തിന് ജീവിക്കുന്നു. അപ്രകാരം നിങ്ങളും പാപസംബന്ധമായി മരിച്ചവർ എന്നും ക്രിസ്തുയേശുവിൽ ദൈവത്തിന് ജീവിക്കുന്നവർ എന്നും നിങ്ങളെത്തന്നെ എണ്ണുവിൻ. ആകയാൽ പാപം നിങ്ങളുടെ മർത്യശരീരത്തിൽ അതിന്റെ മോഹങ്ങളെ അനുസരിക്കുമാറ് ഇനി വാഴരുത്. നിങ്ങളുടെ അവയവങ്ങളെ അനീതിയുടെ ആയുധങ്ങളായി പാപത്തിന് സമർപ്പിക്കയും അരുത്. നിങ്ങളെത്തന്നെ മരിച്ചിട്ട് ജീവിക്കുന്നവരായും നിങ്ങളുടെ അവയവങ്ങളെ നീതിയുടെ ആയുധങ്ങളായും ദൈവത്തിന് സമർപ്പിച്ചുകൊൾവിൻ. (റോമ. 6:3-13). സ്നാനത്തിൽ നിങ്ങൾ അവനോടുകൂടെ അടക്കപ്പെടുകയും, അവനെ മരിച്ചവരുടെ ഇടയിൽ നിന്ന് ഉയർത്തെഴുന്നേല്പ്പിച്ച ദൈവത്തിന്റെ വ്യാപാരശക്തിയിലുള്ള വിശ്വാസത്താൽ അവനോടുകൂടെ നിങ്ങളും ഉയിർത്തെഴുന്നല്ക്കുകയും ചെയ്തു. ..നിങ്ങൾ ക്രിസ്തുവിനോടുകൂടെ ലോകത്തിന്റെ ആദ്യപാഠങ്ങൾ  സംബന്ധിച്ച് മരിച്ചു എങ്കിൽ ലോകത്തിൽ ജീവിക്കുന്നവരെപ്പോലെ ആകരുത്..... ആകയാൽ നിങ്ങൾ ക്രിസ്തുവിനോടുകൂടെ ഉയിർത്തെഴുന്നേറ്റിരിക്കുന്നു എങ്കിൽ ക്രിസ്തു ദൈവത്തിന്റെ വലത്തു ഭാഗത്ത് ഇരിക്കുന്നിടമായ ഉയരത്തിലുള്ളത് അന്വേഷിപ്പിൻ. ഭൂമിയിലുള്ളതല്ല ഉയരത്തിലുള്ളതുതന്നെ ചിന്തിപ്പിൻ. നിങ്ങൾ മരിച്ചു നിങ്ങളുടെ ജീവൻ ക്രിസ്തുവിനോടു കൂടെ ദൈവത്തിൽ മറഞ്ഞരിക്കുന്നു. നമ്മുടെ ജീവനായ ക്രിസ്തു വെളിപ്പെടുമ്പോൾ നിങ്ങളും അവനോടുകൂടെ തേജസിൽ വെളിപ്പെടും (കൊലോ. 2:12, 20; 3:14).

 

ഒരു ക്രിസ്തു വിശ്വാസി തനിക്കു ലഭിച്ച നിത്യജീവനും നിത്യ സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിന്, യേശുക്രിസ്തുവിലുള്ള വിശ്വാസം കാത്തു സൂക്ഷിക്കുകയും, തന്റെ ജീവിതത്തിൽ നല്ല ഫലങ്ങൾ പുറപ്പെടുവിക്കുകയും വേണം. ആത്മാവിന്റെ ഫലം : സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, ഇന്ദ്രിയജയം എന്നിവയാണ് (ഗലാ. 5:22). വൃക്ഷത്തെ അതിന്റെ ഫലത്തിൽ നിന്ന് തിരിച്ചറിയാം. ഒരു മനുഷ്യനെ അന്തിമമായി ഗുണനിർണ്ണയം ചെയ്യുന്നത് അയാളുടെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ്. എന്നാൽ ജഡത്തിന്റെ പ്രവർത്തികളായ ദുർനടപ്പ്, അശുദ്ധി, ദുഷ്ക്കാമം, വിഗ്രഹാരാധന, ആഭിചാരം, പക, പിണക്കം, ജാരശങ്ക, ക്രോധം, ശാഠ്യം, ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം എന്നിവ പ്രവർത്തിക്കുന്നവരും, ഭീരുക്കളും, അവിശ്വാസികളും, അറയ്ക്കപ്പെട്ടവരും, കൊലപാതകികളും, കള്ളപ്രവാചകരും, നുണയന്മാരും, തുണയെ സ്നേഹിക്കുവരും, അന്യായം ചെയ്യുന്നവരും, വ്യഭിചാരികളും, സ്വയഭോഗികളും, പുരുഷകാമികളും, കള്ളന്മാരും, അത്യാഗ്രഹികളും ദൂഷകന്മാരും പിടിച്ചുപറിക്കാരും ദൈവരാജ്യം അവകാശമാക്കുകയില്ല. (1കൊറി. 6:9-10, ഗലാ. 5:19-21, കൊലേ 3:5-17, വെളി. 21:8, 22:15)

 

ചില പ്രായോഗിക നിർദ്ദേശങ്ങൾ

 

1.         താങ്കളുടെ രക്ഷയുടെ ഉത്തരവാദിത്വം വേറൊരു വ്യക്തിക്കോ സഭയ്ക്കോ വിട്ടുകൊടുക്കാതിരിക്കുക. താങ്കളുടെ വിശ്വാസം ദൈവവചനമായ യേശുവിലും ബൈബിളിലും അടിസ്ഥാനപ്പെടുത്തുക.

 

2.         യേശുവിന്റെയും അപ്പോസ്തലൻമാരുടെയും തത്വങ്ങളെ മുറുകെപ്പിടിക്കുക. അവരുടെ പ്രബോധനങ്ങളിലും ജീവിതശൈലിയിലും അധിഷ്ഠിതമല്ലാത്ത യാതൊരു പ്രബോധനങ്ങളെയും, ജീവിതരീതികളെയും നമ്മുടെ ആത്മീയജീവിതത്തിന് പരമപ്രധാനമായി കരുതാൻ പാടില്ല.

 

3.         മനുഷ്യന്റെ പെരുമാറ്റ ചട്ടങ്ങളേയും അഭിപ്രായങ്ങളേയും (അവ കൃത്യമായി ദൈവവചനത്തിൽ പറഞ്ഞിട്ടില്ലെങ്കിൽ) ദൈവീക പ്രബോധനങ്ങളായി ഉപദേശരൂപത്തിൽ പഠിപ്പിക്കാതിരിക്കുക. അങ്ങനെ പഠിപ്പിക്കുന്നവരെ സൂക്ഷിക്കുക.

 

4.         ബൈബിൾ വായിച്ചുനോക്കി താങ്കളുടെ പല വിശ്വാസപ്രമാണങ്ങൾക്കും വ്യക്തമായ അടിസ്ഥാനം ബൈബിളിൽ കാണുന്നുണ്ടോ എന്ന് പരിശോധിക്ക. നമ്മുടെ വിശ്വാസത്തിന്റെയും അനുദിനജീവിതത്തിന്റെയും ആധികാരികമായ അടിസ്ഥാന പ്രമാണസംഹിത ബൈബിളാണ് എന്ന് മനസിലാക്കുക.

 

5.         നാം ചെയ്യണം എന്ന് ബൈബിൾ നിർദ്ദേശിക്കുന്ന കാര്യങ്ങൾ ചെയ്യുക; ചെയ്യരുത് എന്ന പറയുന്ന കാര്യങ്ങൾ ചെയ്യാതിരിക്കുക. ചെയ്യണം എന്ന് നിർദ്ദേശിക്കാത്ത ആത്മീയകാര്യങ്ങൾ നിർബ്ബന്ധപൂർവ്വം ചെയ്യാൻ ശ്രമിക്കാതിരിക്കുക. കൃപാവരങ്ങൾ ഇണ്ടെങ്കിലും ആത്മാവിന്റെ ഫലത്തോടെ വിശുദ്ധജീവിതം നയിക്കാത്തവർ നിത്യതയിൽ അപകടത്തിലാകും.

Ad Image
Ad Image
Ad Image
Ad Image