മലയാളം/ശരിയായ ക്രിസ്ത്യൻ ജീവിതം/ എന്താണ് യഥാർത്ഥ ക്രിസ്തീയ ജീവിതം?



എന്താണ് യഥാർത്ഥ ക്രിസ്തീയ ജീവിതം?

മനുഷ്യന്റെ പാപപരിഹാരത്തിനായുള്ള ക്രിസ്തുവിന്റെ സഹനത്തിന്റെയും, മരണത്തിന്റെയും അടിസ്ഥാനത്തിൽ, ക്രിസ്തുവിൽ വിശ്വസിക്കുന്നവരുടെ പാപങ്ങൾ ക്ഷമിക്കുന്നതിന് ദൈവത്തിന് ന്യായീകരണമുണ്ട്. ചില സഭാപ്രസ്ഥാനങ്ങളുടെ പാരമ്പര്യങ്ങൾ അനുസരിച്ച് ജീവിക്കുന്നതല്ല ക്രിസ്തീയ ജീവിതം. യേശുവിന്റെ സ്വഭാവവും ഉപദേശവും പ്രായോഗികമാക്കുന്നതാണ് യഥാർത്ഥ ക്രിസ്തീയ ജീവിതം. സത്യഉപദേശവും പ്രായോഗികജീവിതവും തമ്മിലുള്ള അന്തരമാണ് നരകത്തിലേക്കുള്ള പാത. യേശുവിന്റെയും അപ്പോസ്തലന്മാരുടെയും ഉപദേശവും ജീവിതവും തമ്മിൽ അന്തരമില്ലായിരുന്നു. ജനം അധരംകൊണ്ട് എന്നെ ബഹുമാനിക്കുന്നു; എങ്കിലും അവരുടെ ഹൃദയം എങ്കൽ നിന്ന് ദൂരത്ത് അകന്നിരിക്കുന്നു. മാനുഷകൽപനകളായ ഉപദേശങ്ങളെ അവർ ഉപദേശിക്കുന്നതുകൊണ്ട് എന്നെ വ്യർത്ഥമായി ഭജിക്കുന്നു എന്ന് എഴുതിയിരിക്കുന്നതുപോലെതന്നെ. നിങ്ങൾ ദൈവകൽപന വിട്ടുകളഞ്ഞ് മനുഷ്യരുടെ സമ്പ്രദായം പ്രമാണിക്കുന്നു. അതിനാൽ ഇന്ന് അനേകരുടെയും വിശ്വാസം യഥാർത്ഥ വിശ്വാസമല്ലെന്ന് വ്യക്തമാകുന്നു. ദൈവവചനത്തെയും യേശുവിനെയും അനുസരിക്കാത്തതിനാൽ അവർ യഥാർത്ഥ വിശ്വാസികളല്ല. അധരം കൊണ്ടുമാത്രം യേശുവിനെ ബഹുമാനിക്കുകയും ഹൃദയംകൊണ്ട് വിശ്വസിക്കാതിരിക്കുകയും ചെയ്യുന്നവർ വളരെ അപകടകാരികളാണ്. അധരം കൊണ്ടുള്ള ബഹുമാനമല്ല ഹൃദയം കൊണ്ടുള്ള വിശ്വാസമാണ് ആവശ്യം. പരിശുദ്ധാത്മാവിലൂടെയല്ലാതെ യേശു കർത്താവാണ് എന്ന് ഏറ്റുപറയാൻ ആർക്കും സാദ്ധ്യമല്ല. അതായത്, ശരിയായ ഏറ്റുപറച്ചിൽ അധരങ്ങളിലല്ല, ഹൃദയങ്ങളിലാണ് ആരംഭിക്കുന്നത്. പരിശുദ്ധാത്മാവിനാലുള്ള അത്തരം ഹൃദയപൂർവ്വമായ വിശ്വാസവും ഏറ്റുപറച്ചിലും അനുസരണത്തിലേക്ക് നയിക്കുന്നു. യഥാർത്ഥമായി വിശ്വസിക്കുന്നു എന്നതിന്റെ തെളിവ് അനുസരണമാണ്.

 

യേശുവിന്റെയും അപ്പോസ്തലന്മാരുടെയും ഉപദേശവും ജീവിതവും തമ്മിൽ വിടവില്ലായിരുന്നു  ഇന്ന് പലർക്കും ഉപദേശവുമില്ല, ജീവിതവുമില്ല

 

പൗലോസ് പത്രോസിനെ ശാസിക്കുന്ന കാര്യം ശ്രദ്ധിക്കുക. ക്രിസ്തീയ തത്വപ്രകാരം ജീവിക്കാത്ത ക്രിസ്ത്യാനിക്ക് മറ്റുള്ളവർ ക്രിസ്ത്യാനിയാകണം എന്ന് ക്ഷണിക്കാൻ കഴിയുമോ. പ്രായോഗികവശമാണ് യഥാർത്ഥമായത്. പ്രായോഗികജീവിതത്തിൽ കൊണ്ടുവരാത്ത ഉപദേശം വെറും സ്വാർത്ഥമോഹത്തിനായുള്ള പരസ്യമാണ്. ആത്മാവിന്റെ ഫലമില്ലാത്ത അനുസരണമില്ലാത്ത പ്രവാചകർ കള്ളപ്രവാചകരാണ്. വിശ്വാസവും സന്ദേശവുമെല്ലാമുണ്ടെങ്കിലും ധാർമ്മികമായി പരാജയപ്പെടുന്നവർ കള്ളപ്രവാചകരാണ്. അവർ ദൈവത്തിനും ജനത്തിനും പ്രയോജനമില്ലാത്തവരും ഭാരവുമാണ്. പഴയനിയമ കാലത്തെ കള്ളപ്രവാചകർ മദ്യപാനികളും, വ്യഭിചാരികളും, വിശ്വാസപാതകരും, വ്യാജം പറയുന്നവരും, അവസരവാദികളുമായിരുന്നു (ഏശ 28:7; ജെറ 23:14; സെഫ 3:4; മീഖാ 2:11; 3:11). എന്നാൽ ദൈവത്തിന്റെ പ്രവാചകർ ധാർമ്മികമായി കളങ്കമറ്റവരായിരുന്നു. അവർ സത്യത്തിനായി ജീവൻ അപകടത്തിലാക്കാൻ തയ്യാറായിരുന്നു. പ്രവാചകനും പുരോഹിതനും ഒരുപോലെ വഷളന്മാരായിരിക്കുന്നു.. ആരും തന്റെ ദുഷ്ടത വിട്ടുപിരിയാതെവണ്ണം അവർ ദുഷ്പ്രവൃത്തിക്കാരെ ധൈര്യപ്പെടുത്തുന്നു.. നിങ്ങളോട് പ്രവചിക്കുന്ന പ്രവാചന്മാരുടെ വാക്ക് കേൾക്കരുത്; അവർ നിങ്ങളെ വ്യാജം ഉപദേശിക്കുന്നു; യഹോവയുടെ വായിൽ നിന്നുള്ളതല്ല സ്വന്തഹൃദയത്തിലെ ദർശനമത്രേ അവർ പ്രവചിക്കുന്നത്. എന്നെ നിരസിക്കുന്നവരോട് അവർ: നിങ്ങൾക്ക് സമാധാനം ഉണ്ടാകും എന്ന് യഹോവ അരുളിച്ചെയ്തിരിക്കുന്നു എന്ന് പറയുന്നു; തങ്ങളുടെ ഹൃദയത്തിലെ ശാഠ്യപ്രകാരം നടക്കുന്നവരോടൊക്കെയും നിങ്ങൾക്ക് ഒരു ദോഷവും വരികയില്ല എന്നും പറയുന്നു.. ഞാൻ  പ്രവാചകന്മാരെ അയയ്ക്കാതിരുന്നിട്ടും അവർ ടി; ഞാൻ അവരോട് അരുളിച്ചെയ്യാതിരുന്നിട്ടും അവർ പ്രവചിച്ചു.. അവരുടെ പിതാക്കന്മാർ ബാൽ നിമിത്തം എന്റെ നാമം മറന്നുകളഞ്ഞതുപോലെ ഇവർ അന്യോന്യം വിവരിച്ചുപറയുന്ന സ്വപ്നങ്ങൾകൊണ്ട് എന്റെ ജനം എന്റെ നാമം മറന്നുകളയേണ്ടതിന് ഇടവരുത്തവാൻ വിചാരിക്കുന്നു.. വ്യാജസ്വപ്നങ്ങളെ പ്രവചിച്ച് വിവരിച്ച് ഭോഷ്കുകൊണ്ടും വ്യർത്ഥപ്രശംസകൊണ്ടും എന്റെ ജനത്തെ തെറ്റിച്ചുകളയുന്നവർക്ക് ഞാൻ വിരോധമാകുന്നു എന്ന് യഹോവയുടെ അരുളപ്പാട്; ഞാൻ അവരെ അയച്ചിട്ടില്ല, അവരോട് കൽപിച്ചിട്ടില്ല, അവർ ഇൗ ജനത്തിന് ഒട്ടും പ്രയോജനമായിരിക്കയുമില്ല എന്ന് യഹോവയുടെ അരുളപ്പാട്. ഇൗ ജനമോ ഒരു പ്രവാചകനോ പുരോഹിതനോ യഹോവയുടെ ഭാരം (അരുളപ്പാട്) എന്ത് എന്ന് നിന്നോട് ചോദിക്കുന്നുവെങ്കിൽ, നീ അവരോട് : നിങ്ങൾ ആകുന്നു ഭാരം; ഞാൻ നിങ്ങളെ എറിഞ്ഞുകളയും എന്ന് യഹോവയുടെ അരുളപ്പാട് എന്ന് പറക (യിരെമ്യാവ് 23:11-33). അവനെ അറിഞ്ഞിരിക്കുന്നു എന്ന് പറകയും അവന്റെ കൽപനകളെ പ്രമാണിക്കാതിരിക്കുകയും ചെയ്യുന്നവൻ കള്ളൻ ആകുന്നു; സത്യം അവനിൽ ഇല്ല... അവനിൽ വസിക്കുന്നു എന്ന് പറയുന്നവൻ അവൻ നടന്നതുപോലെ നടക്കേണ്ടതാകുന്നു... സഹോദരനെ പകയ്ക്കുന്നവനോ ഇരുട്ടിൽ ഇരിക്കുന്നു; ഇരുട്ടിൽ നടക്കുകയും ചെയ്യുന്നുഇരുട്ട് അവന്റെ കണ്ണ് കുരുടാക്കുകയാൽ എവിടേക്ക് പോകുന്നു എന്ന് അവൻ അറിയുന്നില്ല (1യോഹ 2:4,6,11). ഇൗ ജനം അധരംകൊണ്ട് എന്നെ ബഹുമാനിക്കുന്നു; എങ്കിലും അവരുടെ ഹൃദയം എങ്കൽ നിന്ന് ദൂരത്ത് അകന്നിരിക്കുന്നു. മാനുഷകൽപനകളായ ഉപദേശങ്ങളെ അവർ ഉപദേശിക്കുന്നതുകൊണ്ട് എന്നെ വ്യർത്ഥമായി ഭജിക്കുന്നു എന്ന് എഴുതിയിരിക്കുന്നതുപോലെതന്നെ. നിങ്ങൾ ദൈവകൽപന വിട്ടുകളഞ്ഞ് മനുഷ്യരുടെ സമ്പ്രദായം പ്രമാണിക്കുന്നു (മർക്കോ 7:6-8). അതിനാൽ ഇന്ന് അനേകരുടെയും വിശ്വാസം യഥാർത്ഥ വിശ്വാസമല്ലെന്ന് വ്യക്തമാകുന്നു. ദൈവവചനത്തെയും യേശുവിനെയും അനുസരിക്കാത്തതിനാൽ അവർ യഥാർത്ഥ വിശ്വാസികളല്ല. അധരം കൊണ്ടുമാത്രം യേശുവിനെ ബഹുമാനിക്കുകയും ഹൃദയംകൊണ്ട് വിശ്വസിക്കാതിരിക്കുകയും ചെയ്യുന്നവർ വളരെ അപകടകാരികളാണ്. അധരം കൊണ്ടുള്ള ബഹുമാനമല്ല ഹൃദയം കൊണ്ടുള്ള വിശ്വാസമാണ് ആവശ്യം. പരിശുദ്ധാത്മാവിലൂടെയല്ലാതെ യേശു കർത്താവാണ് എന്ന് ഏറ്റുപറയാൻ ആർക്കും സാദ്ധ്യമല്ല. അതായത്, ശരിയായ ഏറ്റുപറച്ചിൽ അധരങ്ങളിലല്ല, ഹൃദയങ്ങളിലാണ് ആരംഭിക്കുന്നത്. പരിശുദ്ധാത്മാവിനാലുള്ള അത്തരം ഹൃദയപൂർവ്വമായ വിശ്വാസവും ഏറ്റുപറച്ചിലും അനുസരണത്തിലേക്ക് നയിക്കുന്നു. യഥാർത്ഥമായി വിശ്വസിക്കുന്നു എന്നതിന്റെ തെളിവ് അനുസരണമാണ്.

 

വിശ്വാസം പ്രായോഗികജീവിതത്തിൽ പകർത്തുന്നതായ ആത്മാവിന്റെ ഫലമാണ് രക്ഷയുടെ തെളിവ്.

 

ജീവിതരീതിയും ഉപദേശവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്.ഇവ രണ്ടും ചേരുന്നതാണ് ശരിയായ മാതൃക.യേശുവിലും അപ്പോസ്തലന്മാരിലും അതാണ് കാണുന്നത്. പാപത്തിലും സുഖലോലുപതയിലും ജീവിച്ചിട്ട് ഉപദേശം പറയുന്നരീതി പുതിയനിയമത്തിലില്ല. ക്രിസ്തീയ ജീവിതത്തിലെ നേട്ടം ക്രിസ്തുവിന്റെ പേരിൽ പണവും അധികാരവും പേരും പെരുമയും നേടുന്നതല്ല.അതെല്ലാം ന്യായവിധിയിൽ വലിയ കുടുക്കായിത്തീരും എന്ന് മനസിലാക്കാൻ പോലും പലർക്കും ഇന്ന് കഴിയുന്നില്ല. എന്നാൽ ക്രിസ്തീയ ജീവിതത്തിലെ നേട്ടം ക്രിസ്തുവിന്റെ പേരിൽ നമുക്ക് ലാഭമായിരുന്നത് നഷ്ടമാക്കുന്നതാണ്. ക്രിസ്തുവിനുവേണ്ടി നീ എന്തെങ്കിലും നഷ്ടമാക്കിയിട്ടുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം.

 

കർത്താവേ, കർത്താവേ എന്ന് വിളിക്കുന്നുവെങ്കിലും പിതാവിന്റെ ഇഷ്ടം ചെയ്യുന്നില്ല.

 

അവർ യേശുവിനെ പൂർണ്ണമായി അംഗീകരിക്കുന്നു എന്ന് അവകാശപ്പെടുന്നു. യേശു ദൈവമാണെന്നും ദൈവപുത്രനാണെന്നും, കന്യകയിൽ നിന്ന് ജനിച്ചെന്നും, പാപമില്ലാത്തവനാണെന്നും, മനുഷ്യവർഗ്ഗത്തിന്റെ പാപപരിഹാരത്തിനായി മരിച്ചെന്നും, അടക്കപ്പെട്ടെന്നും, ഉയിർത്തെഴുന്നേറ്റെന്നും മറ്റുമുള്ള വസ്തുതകൾ അവർ അംഗീകരിക്കുന്നു. സാത്താനും അവ അംഗീകരിക്കും. പക്ഷെ അവയിൽ വിശ്വസിക്കാനോ അത്തരം വിശ്വാസം ആവശ്യപ്പെടുന്ന ഏകാഗ്രതയോടുള്ള അനുസരണത്തിന്റെയും ആരാധനയുടെയും ജീവിതം നയിക്കാനോ സാത്താന് കഴിയില്ല. സാത്താന്റെ അത്തരം തന്ത്രങ്ങൾക്ക് ഇരയാകുന്നവർക്കും അതിന് കഴിയില്ല. യേശുവിൽ വിശ്വസിക്കുന്നു എന്ന് താത്ത്വികമായി പറയുകയും, വിശ്വാസത്തെ നിഷേധിക്കുന്ന രീതിയിൽ പ്രായോഗികമായി ആചാര-അനുഷ്ടാനങ്ങൾ നടത്തുകയും ചെയ്യുന്നത് സത്യവിശ്വാസത്തിന്റെ ലക്ഷണമല്ല. മറിച്ച് അത് വളരെ കുടിലമായ സാത്താനീയ വഞ്ചനയുടെ ഭാഗമാണ്. അത്തരക്കാർ തങ്ങളുടെ മറ്റ് വിശ്വാസങ്ങളാലും ആത്മീയ ആചാരങ്ങളാലും യേശുവിന്റെ പ്രാമുഖ്യത്തെ പരോക്ഷമായി നിഷേധിക്കുന്നു. അതായത് യേശുവിൽ വിശ്വസിക്കുന്നവർ വാസ്തവമായി ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാനും, ചെയ്യരുതാത്ത കാര്യങ്ങൾ ചെയ്യാതിരിക്കാനും അവർ വിസമ്മതിക്കുന്നു. അവരുടെ വിശ്വാസത്തിന്റെ ചില അടിസ്ഥാനങ്ങളെ ശത്രു മോഷ്ടിച്ച് എടുത്തുമാറ്റുന്നു; മറ്റു ചിലതിനോട് ശത്രു മായം കലർത്തി കൂട്ടിച്ചേർക്കുന്നു. അങ്ങനെ ഒരുപക്ഷെ അവർ അറിയാതെതന്നെ അവരുടെ വിശ്വാസം അട്ടിമറിക്കപ്പെടുന്നു. അവർ തങ്ങളുടെ പ്രവൃത്തികളിലൂടെ തങ്ങൾ അവിശ്വാസികളാണെന്ന് സ്വയം തെളിയിക്കുന്നു. പ്രവൃത്തിയില്ലാത്ത വിശ്വാസം നിർജ്ജീവമാകുന്നു (യാക്കോ 2:26). സത്യവിശ്വാസികൾ തങ്ങളുടെ വിശ്വാസത്തെ അനുസരണത്തിലൂടെ തെളിയിക്കണം; തങ്ങളുടെ അടിസ്ഥാന വിശ്വാസത്തെ നിഷേധിക്കുന്ന മറ്റ് വിശ്വാസങ്ങൾ വച്ചുപുലർത്തരുത്. കള്ളപ്രവാചകന്മാരെ സൂക്ഷിച്ചുകൊൾവിൻ; അവർ ആടുകളുടെ വേഷം പൂണ്ട് നിങ്ങളുടെ അടുക്കൽ വരുന്നു; അകമെയോ കടിച്ചുകീറുന്ന ചെന്നായ്ക്കൾ ആകുന്നു. അവരുടെ ഫലങ്ങളാൽ നിങ്ങൾക്ക് അവരെ തിരിച്ചറിയാം; മുള്ളുകളിൽ നിന്ന് മുന്തിരിപ്പഴവും, ഞെരിഞ്ഞിലുകളിൽ നിന്ന് അത്തിപ്പഴവും പറിക്കാറുണ്ടോ? നല്ല വൃക്ഷം ഒക്കെയും നല്ല ഫലം കായ്ക്കുന്നു. ആകാത്ത വൃക്ഷമോ ആകാത്ത ഫലം കായ്ക്കുന്നു. നല്ല വൃക്ഷത്തിന് ആകാത്ത ഫലവും, ആകാത്ത വൃക്ഷത്തിന് നല്ല ഫലവും കായ്പാൻ കഴികയില്ല. നല്ല ഫലം കായ്ക്കാത്ത വൃക്ഷം ഒക്കെയും വെട്ടി തീയിൽ ഇടുന്നു. ആകയാൽ അവരുടെ ഫലത്താൽ നിങ്ങൾ അവരെ തിരിച്ചറിയും. എന്നോട് കർത്താവേ കർത്താവേ എന്ന് പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നത്. കർത്താവേ കർത്താവേ നിന്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ പ്രവർത്തിക്കയും ചെ്തില്ലയോ എന്ന് പലരും നാളിൽ എന്നോട് പറയും. അന്ന് ഞാൻ അവരോട്: ഞാൻ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടുപോകുവിൻ എന്ന് തീർത്തു പറയും. ആകയാൽ എന്റെ ഇൗ വചനങ്ങളെ കേട്ട് ചെയ്യുന്നവൻ ഒക്കെയും പാറമേൽ വീടുപണിത ബുദ്ധിയുള്ള മനുഷ്യനോട് തുല്യനാകുന്നു (മത്താ 7:15-24). ഫലം എന്നത് ആത്മാവിന്റെ ഫലമാകുന്നു (ഗലാ 5:22).

 

ദൈവത്തെ അറിയുന്നതും ദൈവത്തെപ്പറ്റി അറിയുന്നതും രണ്ടും രണ്ടാണ്.

 

ദൈവത്തെപ്പറ്റി അറിയാൻ ആർക്കും സാധിക്കും. യേശുവുമായുള്ള വ്യക്തിപരമായ ബന്ധമാണ് യേശുവിനെപ്പറ്റിയുള്ള താത്വികജ്ഞാനത്തെക്കാൾ പ്രധാനം. യേശുവിനെപ്പറ്റി പഠിക്കുന്നതിനെക്കാൾ പ്രധാനം യേശുവിനെ രുചിച്ചറിയുക എന്നതാണ്. ദൈവത്തെപ്പറ്റി അറിയാൻ ദൈവത്തെപ്പറ്റിയുള്ള വസ്തുതകളും വിവരങ്ങളും ശേഖരിച്ച് മനസിലാക്കിയാൽ മതിയാകും. എന്നാൽ ദൈവത്തെ അറിയാൻ യേശുവിൽ ആഴമായി വിശ്വസിക്കുന്ന ഒരു വ്യക്തിക്കേ കഴിയൂ.കാരണം ദൈവത്തെ അറിയുക എന്നത് ദൈവവുമായുള്ള വ്യക്തിബന്ധത്തിൽനിന്ന് ഉരുത്തിരിയുന്ന ഒന്നാണ്. യേശുവിനെപ്പറ്റി പഠിക്കുവാൻ ഒരു നിരീശ്വരവാദിക്കും കഴിയും. എന്നാൽ യേശുവിനെ അറിയാൻ യേശുവുമായി വ്യക്തിപരമായ ബന്ധമുള്ള വ്യക്തിക്ക് മാത്രമേ കഴിയൂ. ഇൗ ലോകത്തെ കുപ്പയായി കണക്കാക്കുന്ന വ്യക്തിക്ക് മാത്രമേ യേശുവിനെ അറിയാൻ കഴിയൂ. യേശുവുമായുള്ള വ്യക്തിപരമായ ബന്ധം മാത്രമാണ് നിത്യതയിലേക്ക് നിലനിൽക്കുന്നത്. യഥാർത്ഥജ്ഞാനം ലഭിക്കുന്നത് ദൈവവുമായുള്ള ബന്ധത്തിൽനിന്ന് മാത്രമാണ്. മനുഷ്യാത്മാവിന്റെ  ദൈവത്തിനായുള്ള ദാഹം ശമിക്കുന്നത് പ്രാർത്ഥനയിലൂടെയാണ്. ആത്മീയ അനുഭവങ്ങൾ പ്രാർത്ഥനയിലൂടെ മാത്രമെ സാദ്ധ്യമാകു. ആത്മീയ സത്യങ്ങളെ നാം ഗ്രഹിക്കുന്നത് യേശുവിനോടുള്ള സൗഹൃദത്തിലൂടെയും വ്യക്തിബന്ധത്തിലൂടെയുമാണ്. അല്ലാതെ ബൈബിൾ സംബന്ധമോ ദൈവശാസ്ത്ര സംബന്ധമോ ആയ വിഷയങ്ങളെക്കുറിച്ചുള്ള ബൗദ്ധിക അറിവിന്റെ അടിസ്ഥാനത്തിൽ മാത്രമല്ല.

 

നാം ആഴമായ ദൈവാനുഭവത്തിലേക്ക് വളരുന്നതും, ദൈവീകരഹസ്യങ്ങളെ മനസ്സിലാക്കുന്നതും, അത് മറ്റുള്ളവരുമായി പങ്കുവെയ്ക്കാൻ പ്രാപ്തരാകുന്നതുമെല്ലാം പ്രാർത്ഥനയിലൂടെയാണ്. പ്രാർത്ഥനയിൽ നാം നമ്മെത്തന്നെ ദൈവത്തിന് സമർപ്പിക്കുമ്പോൾ ദൈവമായ യേശു സ്വയം നമുക്ക് വെളിപ്പെടുത്തുന്നു. യേശുവിൽക്കൂടി മാത്രമേ ദൈവവുമായി നമുക്ക് ബന്ധം സ്ഥാപിക്കാൻ കഴിയൂ. അങ്ങനെ നമുക്ക് സാദ്ധ്യമാകുന്ന ഏറ്റവും ഉന്നതമായ ബന്ധം നമുക്ക് യേശുവിൽക്കൂടി ലഭിക്കുന്നു. യേശുവിൽ വിശ്വസിക്കുക എന്നത് ദൈവവുമായുള്ള വ്യക്തിബന്ധത്തിന്റെ ആരംഭമാകുന്നു. മനുഷ്യൻ ഏറ്റവും അധികം ആഗ്രഹിക്കുന്ന ആത്യന്തികമായ ജ്ഞാനവും, സത്യവും, നിത്യജീവനും ഒരു വ്യക്തിയുടെ രൂപത്തിൽ യേശുവിൽ നമുക്ക് ലഭ്യമായിരിക്കുന്നു. അതിനാൽ യേശുവിനോടുള്ള നമ്മുടെ വ്യക്തിബന്ധത്തിലൂടെ നാം ആത്യന്തികവും തെറ്റുപറ്റാത്തതുമായ ദൈവീകജ്ഞാനത്തോടും, സത്യത്തോടും, നിത്യജീവനോടും വ്യക്തിപരമായി ബന്ധപ്പെടുകയും അവയെ നമ്മിലേക്ക് ഉൾക്കൊള്ളുകയും ചെയ്യുന്നു. നാം ദൈവത്തെ എത്രമാത്രം അറിയുന്നു എന്നത് ദൈവത്തോടുള്ള നമ്മുടെ ആഗ്രഹത്തോടും ബന്ധത്തോടും ആനുപാതികമായിരിക്കും. ദൈവത്തെ യഥാർത്ഥമായി നമുക്ക് അറിയാൻ കഴിയുന്നത് പഠനത്തിലൂടെയല്ല, മറിച്ച് ദൈവവുമായുള്ള ബന്ധത്തിലൂടെയാണ്. ദൈവത്തോടുള്ള നമ്മുടെ ബന്ധത്തെ നിർണ്ണയിക്കുന്നത് ദൈവത്തെപ്പറ്റിയുള്ള നമ്മുടെ വിവരശേഖരമല്ല, മറിച്ച് ദൈവത്തോടുള്ള നമ്മുടെ അടുപ്പമാണ്. ദൈവത്തോട് അടുത്ത് നിൽക്കുന്നതിന് ആഴമായ സ്നേഹവും, അനുസരണവും, ആശ്രയവും വിശ്വാസവും, ജീവിതവിശുദ്ധിയും ആവശ്യമാണ്. ദൈവത്തോട് അടുത്തുചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോട് അടുത്ത് വരും (യാക്കോ 4:8).

 

നാം ദൈവത്തോട് അടുക്കുംതോറും നാം ദൈവത്തെ കൂടുതൽ കൂടുതൽ ആഴമായി അറിയുന്നു. ഇവിടെ നാം ദൈവത്തെപ്പറ്റിയുള്ള അറിവ് സമാഹരിക്കുകയല്ല, മറിച്ച് വ്യക്തിപരമായ ബന്ധത്തിലൂടെ ദൈവം എന്ന വ്യക്തിയെ മനസിലാക്കുകയാണ് ചെയ്യുന്നത്. ദൈവം അനന്തനായതുകൊണ്ട് ദൈവത്തെ പൂർണ്ണമായി മനസിലാക്കാൻ ആർക്കും ഒരിക്കലും കഴിയില്ല. ദൈവവുമായുള്ള ബന്ധം നിത്യതയിലേക്ക് നീണ്ടുനിൽക്കുന്ന ഒരു പ്രക്രിയയാണ്. അതിനാൽ ദൈവത്തെ അറിയുക എന്ന കാര്യവും നിത്യതയിലേക്ക് നീണ്ടുനിൽക്കുന്ന ഒന്നാണ് (1കൊറി 13:12). നിത്യതയുടെ ഏത് സ്ഥാനത്തും ദൈവത്തെപ്പറ്റി അറിയാനുള്ളവ അനന്തമായ അളവിൽ അവശേഷിക്കും. അതായത് ദൈവത്തെ നമുക്ക് ഒരിക്കലും അറിഞ്ഞുതീർക്കാൻ കഴിയില്ല.ദൈവത്തെ കൂടുതൽ അനുസരിക്കുംതോറും നാം ദൈവത്തെ കൂടുതൽ അറിയുകയും നമ്മുടെ വിശ്വാസം വളരുകയും ചെയ്യുന്നു. നമ്മുടെ വിശ്വാസം ദൈവത്തെ നാം അറിയുന്നു എന്നതിന് തെളിവാണ്. ദൈവം സ്വയം വെളിപ്പെടുത്തിയില്ലായിരുന്നുവെങ്കിൽ ദൈവത്തെപ്പറ്റി നമുക്ക് ഒന്നും അറിയാൻ കഴിയുമായിരുന്നില്ല. നാം ദൈവത്തെപ്പറ്റി അറിയുന്നത് ദൈവത്തിന്റെ വചനത്തിൽനിന്നും, ദൈവത്തിന്റെ സൃഷ്ടിയിൽ നിന്നുമാണ്. ദൈവത്തെപ്പറ്റി നാം അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ദൈവം ബൈബിളിൽ വെളിപ്പെടുത്തിയിരിക്കുന്നു. ദൈവത്തെപ്പറ്റി ദൈവം വെളിപ്പെടുത്താത്ത കാര്യങ്ങളെപ്പറ്റി നാം ചിന്തിക്കേണ്ട ആവശ്യമില്ല; ചിന്തിച്ചതുകൊണ്ട് പ്രയോജനവുമില്ല. മറിച്ച് ദൈവം തന്നെപ്പറ്റി വെളിപ്പെടുത്തിയ കാര്യങ്ങൾ മനസിലാക്കുകയും അതനുസരിച്ച് ജീവിക്കുകയുമാണ് നാം ചെയ്യേണ്ടത് (നിയമാ 29:29). “വിശുദ്ധലിഖിതങ്ങൾ നിങ്ങൾ പഠിക്കുന്നു. എന്തെന്നാൽ അവയിൽ നിത്യജീവൻ ഉണ്ടെന്ന് നിങ്ങൾ വിചാരിക്കുന്നു. അവതന്നെയാണ് എന്നെക്കുറിച്ച് സാക്ഷ്യം നൽകുന്നത്. എന്നിട്ടും നിങ്ങൾക്ക് ജീവൻ ഉണ്ടാകേണ്ടതിന് എന്റെ അടുത്തേക്ക് വരാൻ നിങ്ങൾ വിസമ്മതിക്കുന്നു” (യോഹ 5:39-40). വിശുദ്ധലിഖിതങ്ങൾ യഹൂദരുടെ കൈവശമായിരുന്നു എന്നും യഹൂദർ വിശുദ്ധലിഖിതങ്ങൾ പഠിച്ചിരുന്നു എന്നും യേശുവിന്റെ  സാക്ഷ്യത്തിൽ നിന്ന് വ്യക്തമാകുന്നു. വിശുദ്ധ ലിഖിതങ്ങളെപ്പറ്റിയുള്ള അറിവിനപ്പുറം എന്തെങ്കിലും ആവശ്യമുണ്ടെന്ന് അവർ കരുതിയില്ല. എന്നാൽ ദൈവവചനം അറിഞ്ഞാൽ മാത്രം പോരെന്നും, ദൈവവചനത്തിലൂടെ വെളിപ്പെടുന്ന ദൈവത്തെ അറിയണമെന്നും യേശു വ്യക്തമാക്കുന്നു. ദൈവവചന പഠനത്തിന്റെ ഉദ്ദേശം യേശുവിനെ കൂടുതൽ അറിയുകയും, യേശുവുമായി കൂടുതൽ അടുത്ത ബന്ധം സ്ഥാപിക്കുകയും ചെയ്യുക എന്നതായിരിക്കണം. നാം നിരന്തരം ദൈവവചനം പഠിക്കുകയും യേശുവുമായി കൂടുതൽ കൂടുതലായി അടുക്കുകയും ചെയ്യണം. യേശുവുമായുള്ള വ്യക്തിപരമായ സ്നേഹബന്ധം വളരുന്നതിനനുസരിച്ചാണ് ബൈബിളിലെ ആത്മീയസത്യങ്ങളെക്കുറിച്ചുള്ള നമ്മുടെ അറിവ് കൂടുതൽ കൂടുതൽ ആഴമാകുന്നത്.

 

 

ശരിയായ ആത്മീയത ക്രിസ്തുവിന്റെ സ്വഭാവം ഉൾക്കൊള്ളുന്നതാണ് - അതുല്യവും പരമോന്നതവുമായ യേശുവിന്റെ സ്വഭാവത്തിലെ ചില സവിശേഷതകൾ

 

യേശുവിന്റെ സ്വഭാവത്തിന് ചേരാത്തതെല്ലാം ദൈവവിരുദ്ധമാണ്. യേശുവിന്റെ സ്വഭാവത്തിന്റെ വിശദവിവരങ്ങൾ ദൈവവചനത്തിൽ വ്യാപിച്ചു കിടക്കുന്നു. “വിശുദ്ധലിഖിതങ്ങൾ നിങ്ങൾ പഠിക്കുന്നു. എന്തെന്നാൽ അവയിൽ നിത്യജീവൻ ഉണ്ടെന്ന് നിങ്ങൾ വിചാരിക്കുന്നു. അവതന്നെയാണ് എന്നെക്കുറിച്ച് സാക്ഷ്യം നൽകുന്നത്. എന്നിട്ടും നിങ്ങൾക്ക് ജീവൻ ഉണ്ടാകേണ്ടതിന് എന്റെ അടുത്തേക്ക് വരാൻ നിങ്ങൾ വിസമ്മതിക്കുന്നു” (യോഹ 5:39-40). ബൈബിൾ യേശുവിലേക്കുള്ള ചൂണ്ടുപലകയാണെന്ന് യേശു തന്നെ ഇവിടെ വ്യക്തമാക്കുന്നുയേശുവിൽ പിതാവായ ദൈവം പ്രസാദിക്കുകയും, യേശുവിനെ ശ്രവിക്കാൻ നമ്മോട് ആവശ്യപ്പെടുകയും ചെയ്യുന്നു. യേശുവിന്റെ സ്വഭാവത്തിന്റെ ചില സവിശേഷതകൾ താഴെ കൊടുക്കുന്നു.

 

1.         ദാസൻ- ദാസ്യത്തിന്റേതും, മറ്റുള്ളവരെ കേന്ദ്രീകരിച്ചുള്ളതുമായ സ്വഭാവവും ജീവിതവുമായിരുന്നു യേശുവിന്റേത്. സ്വർഗ്ഗാരോഹണത്തിനു മുമ്പ് ശിഷ്യന്മാർക്ക് ഭക്ഷണം പാകംചെയ്തു വിളമ്പിക്കൊടുത്തു. ദാസന്റെയും പരിചാരകന്റെയും ഹൃദയമാണ് യേശുവിനുണ്ടായിരുന്നത്. യേശു തിരക്ക് കാണിച്ചില്ല. ആഘോഷമായ പരിപാടികളൊന്നും സംഘടിപ്പിച്ചില്ല. കാലു കഴുകി. ഇന്ന് പലരും അതിനെ ഒരു ആഘോഷമായി വളർത്തിയെടുത്തു. ഇന്നത്തെ നേതാക്കൻമാർക്ക് ജനങ്ങളെ യേശുവിന്റെ ശിഷ്യരാക്കുന്നതിലല്ല, തങ്ങളുടെതന്നെ ശിഷ്യരാക്കുന്നതിലാണ് താൽപര്യം കൂടുതൽ. യഥാർത്ഥ ദാസ്യത്തിന്റെ മാർഗ്ഗമാണ് നമ്മുടെ സ്വാധീനം ഏറ്റവും നന്നായി ഉപയോഗിക്കാനുള്ള മാർഗ്ഗം. 2.       മറ്റുള്ളവരുടെമേൽ അധികാരപ്രയോഗം നടത്തിയില്ല. ജനങ്ങൾക്കെതിരെ യാതൊരു ബലപ്രയോഗവും നടത്തിയില്ല.വ്യക്തി സ്വാതന്ത്ര്യം അനുവദിച്ചു. ആരെയും ഭീഷണിപ്പെടുത്തിയില്ല. യേശു അങ്ങനെ ചെയ്തിരുന്നെങ്കിൽ രക്ഷാകര ദൗത്യം നിറവേറ്റുവാൻ കഴിയുമായിരുന്നില്ല. നിങ്ങളെ ആരെങ്കിലും നിർബന്ധിക്കുമ്പോൾ നിങ്ങൾക്ക് എങ്ങനെ അനുഭവപ്പെടുന്നു? (മത്താ 12:19). 4.  മറ്റുള്ളവർക്ക് മാതൃകയായിരുന്നു യേശു. സാധാരണക്കാരിൽ ഒരുവൻ മാത്രമായിരുന്നു യേശു. മറ്റുള്ളവർക്കില്ലാത്ത പ്രത്യേക അവസരങ്ങളൊന്നും യേശുവിനില്ലായിരുന്നു. 5.           താഴ്മയുള്ളവൻ - സത്യസന്ധമായി സ്വന്തം ജീവിതം മറ്റുള്ളവർക്കു തുറന്നു കാണിച്ചു. അങ്ങനെ സ്വന്തം മാതൃക കാണിച്ചു മറ്റുള്ളവരെ പഠിപ്പിച്ചു. നമ്മുടെ മാതൃക എപ്രകാരമുള്ളതാണ് എന്ന് വിലയിരുത്തുക. മറ്റു വിശ്വാസികളിൽനിന്ന് നിങ്ങൾ ഒളിച്ചുവക്കുന്ന കാര്യങ്ങൾ ഏവ? 6.       കുഞ്ഞിനെപ്പോലെ - ആർക്കും ഭീഷണിയാകാത്ത, ശക്തനെന്ന് ആരാലും പുകഴ്ത്തപ്പെടാത്ത, വഞ്ചിക്കാനും ഒളിച്ചുവക്കാനും കഴിവില്ലാത്തതാണ് ഒരു കുഞ്ഞിന്റെ സ്വഭാവം. ഇന്നത്തെ സഭാധികാരികളുടെ വാക്കുകളെ ഒരു കുഞ്ഞിന്റെ വാക്കുകളുമായി താരതമ്യപ്പെടുത്തുക. 7. ഇളയവനെപ്പോലെ - എബ്ര 11:8-15 വായിക്കുക. ഒരു യാത്രക്കാരന്റെയും സ്ഥിരതാമസക്കാരന്റെയും പെരുമാറ്റങ്ങൾ താരതമ്യപ്പെടുത്തുക. നിങ്ങളുടെ അവകാശങ്ങൾ നഷ്ടപ്പെടുത്താൻ നിങ്ങൾ തയ്യാറാണോ, അതോ അവക്കുവേണ്ടി നിങ്ങൾ പോരാടുമോ? ഒരു ക്രിസ്ത്യാനിയായി ജീവിക്കാൻ ഏറ്റവും കുറഞ്ഞ കാര്യങ്ങൾ ഏവ? ആദിമസഭയിലും ബൈബിൾപ്രകാരവും ഇല്ലാത്തതും ഇന്നും സഭയിൽ ഉള്ളതുമായ കാര്യങ്ങൾ ഏവ? 8. ഏറ്റവും അവസാനമുള്ളവനെപ്പോലെ. അവസാനം നിന്നു വലിയവനായി ഭാവിക്കുന്ന പ്രവണതയും ഇന്നുണ്ട്.

 

9.         ഏറ്റവും ചെറിയവനെപ്പോലെ. എന്നാൽ ഇന്ന് സഭകളിൽ പോലും ബഹുമാനവും, അംഗീകാരവും കൊടുക്കുവാനും വാങ്ങുവാനുമുള്ള സംവിധാനങ്ങൾ ഉണ്ട്. 10.       സ്വന്തമായി ഒന്നുമില്ലാത്തവനായി ജീവിച്ചു. സഭകളിൽ ഇന്ന് പലരും നേട്ടങ്ങൾക്കുവേണ്ടിയാണ് ജീവിക്കുന്നത്. 11. അതിമോഹങ്ങളില്ലായിരുന്നു. പിതാവ് തന്നിൽനിന്ന് ആഗ്രഹിച്ച ലക്ഷ്യം നേടാൻ പിതാവിന്റെ അംഗീകാരമുള്ള മാർഗ്ഗങ്ങൾ മാത്രമേ യേശു ഉപയോഗിച്ചുള്ളൂ. പ്രശസ്തി സ്വയമേ വേണ്ടെന്നുവച്ചു. മറ്റുള്ളവരുടെ അംഗീകാരത്തിനുവേണ്ടി യേശു ഒന്നും ചെയ്തില്ല. പിതാവിന്റെ അംഗീകാരം മാത്രമായിരുന്നു യേശുവിനു പ്രധാനം. എന്നാൽ കാപട്യക്കാർ ചെയ്യുന്നതെല്ലാം മനുഷ്യരെ കാണിക്കാൻ വേണ്ടിയാണ് (മത്താ 23:5). അവർ ദൈവത്തിന്റെ അംഗീകാരത്തെക്കാൾ മനുഷ്യരുടെ പുകഴ്ച അന്വേഷിച്ചു (യോഹ 12:43). തങ്ങളുടെ ആത്മീയ ഒൗന്നദ്ധ്യവും കൃപാവരങ്ങളും മറ്റുള്ളവരുടെ മുമ്പിൽ ഉയർക്കാണിക്കാനും ജനങ്ങളുടെ അംഗീകാരം സ്വീകരിക്കാനും ഇത്തരക്കാർക്ക് സന്തോഷമാണ്. ചിലർ തങ്ങളുടെ സഭയിലുള്ള വിശ്വാസികളെപ്പറ്റി അഹങ്കരിക്കും. തങ്ങളുടെ സുവിശേഷീകരണ പ്രവർത്തനങ്ങൾ പോലെയുള്ള നല്ല ലക്ഷ്യങ്ങൾക്കായി ദൈവീകമല്ലാത്ത രീതികൾ ഉപയോഗിക്കുന്നവരുമുണ്ട്. തങ്ങളുടെ പേരിൽ സ്വന്തമായി ഒരു സഭാപ്രസ്ഥാനത്തെ ഉണ്ടാക്കിയെടുക്കും. ഇതെല്ലാം തിന്മയാണ് (1കൊറി 3:5-7, 21). ഇന്നു മിക്കവാറും സഭകളിലും മനുഷ്യരെ പ്രസാദിപ്പിക്കുന്ന ആത്മാവിന്റെ സാന്നിദ്ധ്യം മനസിലാക്കാവുന്നതാണ്. മനുഷ്യരുടെ പുകഴ്ചയെ ആഗ്രഹിക്കുന്നവരാരും യേശുവിന്റെ ദാസരല്ല (ഗലാ 1:10). യേശു മനുഷ്യരുടെ പുകഴ്ച ആഗ്രഹിച്ചിരുന്നെങ്കിൽ നമുക്ക് രക്ഷ ലഭിക്കുമായിരുന്നില്ല. 12.            പൂർണ്ണമായും ഒരു സാധാരണ മനുഷ്യനായി ജീവിച്ചു. ഒരുതരത്തിലുള്ള അംഗീകാരമോ സ്ഥാനമാനങ്ങളോ തനിക്കായി നേടിയെടുത്തില്ല. സമൂഹം നൽകുന്ന പദവികളുടെ ഭാരമൊന്നുമില്ലാതെ യേശു ജീവിച്ചു. സമൂഹത്തിലെ ഏറ്റവും താഴത്തെ തട്ടിലുള്ളവരും യേശുവിന്റെ അടുത്തുവരാൻ ധൈര്യപ്പെട്ടു. അവരോടുകൂടെ ആയിരിക്കുന്നതിൽ യേശു അസ്വസ്ഥനായില്ല. അത്തരക്കാരുടെ സാന്നിദ്ധ്യത്തിൽ നാം അസ്വസ്ഥരാകാറുണ്ടോ? നിങ്ങളുടെ അധികാരികളെ സമീപിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ട് തോന്നാറുണ്ടോ? ക്രിസ്തുവല്ലാത്ത എന്തെങ്കിലും നിങ്ങളിൽ വിഭാഗീയതക്ക് കാരണമാകുന്നുണ്ടോ? മറ്റുള്ളവർക്ക് നിങ്ങളെ അപ്രാപ്യനാക്കുന്ന സ്ഥാനമാനങ്ങളോ വസ്തുക്കളോ നിങ്ങൾക്കുണ്ടോ? സാമ്പത്തികശക്തി പ്രകടമാക്കുന്ന സഭാപ്രസ്ഥാനങ്ങളും കെട്ടിടങ്ങളും യേശുവിന്റെ സ്വഭാവത്തോട് ഒത്തുപോകുന്നവയാണോ? 13.          അനുസരണവും കീഴ്വക്കവുമുള്ള വനായി ജീവിച്ചു. യേശു പിതാവിൽ നിന്ന് കേട്ടതും കണ്ടതും മാത്രം സംസാരിക്കുകയും ചെയ്യുകയും ചെയ്തു. യേശുവിന് ലഭിച്ച അഭിഷേകത്തിലൂടെ അനുസരണമുള്ളവനായിരിക്കാനുള്ള ശക്തി യേശുവിന് ലഭിച്ചു. ഇന്ന് അഭിഷേകമുണ്ടെന്ന് പറയുന്നവരുടെ സ്വഭാവം എങ്ങനെ? 14.       മനുഷ്യരെ ഭയപ്പെട്ടില്ല. കാപട്യക്കാർ മനുഷ്യരെ ഭയപ്പെടുകയും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതി നഷ്ടപ്പെടുത്തുകയും ചെയ്യും (1സാമു 15:24). ദൈവത്തോട് അടുത്ത ബന്ധമുണ്ടായിരിക്കുകയും ദൈവസാന്നിദ്ധ്യം അനുഭവിക്കുകയും ചെയ്യുന്ന വ്യക്തി ഒരിക്കലും മനുഷ്യരെ ഭയപ്പെട്ട് കീഴടങ്ങുകയില്ല. 15. എല്ലാവർക്കുമായി സ്വന്തം ജീവനെ നൽകി. നാം എന്തിനുവേണ്ടിയാണ് മരിക്കാൻ തയ്യാറായിരിക്കുന്നത്? മരിക്കാൻ തയ്യാറുള്ള കാര്യങ്ങൾക്ക് വേണ്ടിയാണോ നാം ജീവിക്കുന്നത്? സഭയിലെ അംഗങ്ങൾ സഭാശരീരത്തിനായി ജീവിക്കാൻ തയ്യാറാകണം. കാൻസർ ശരീരത്തെ തിന്നുവളരുന്ന സ്വാർത്ഥമതിയായ ഒരു സെല്ലാണ്.സഭാപ്രസ്ഥാനങ്ങൾ ഇന്ന് നല്ല ഉദ്ദേശത്തോടെ തുടങ്ങുന്നുവെങ്കിലും ക്രമേണ അവ സ്വയം വളർന്നു വലുതാവുക എന്ന ലക്ഷ്യവുമായി നീങ്ങുന്നു. 16. നല്ല ഇടയൻ. 99 നെ വിട്ടിട്ട് കാണാതെപോയതിനെ അന്വേഷിച്ചുപോകുന്ന കരുണാമയൻ. എന്നാൽ ഇന്ന് വലിയ കൂട്ടങ്ങൾക്കാണ് പ്രസക്തി. കാണാതെപോയതിനോടുള്ള സ്നേഹവും ഉൽക്കണ്ഠയും പൊതുവേ കുറവാണ്. 17.       ശത്രുക്കളെ സ്നേഹിച്ചു, മരണസമയത്തു പോലും. നിഗൂഢതയെ ഒഴിവാക്കി എല്ലാം വ്യക്തമായി വെളിപ്പെടുത്തി.മറ്റുള്ളവരെ കാണിക്കാൻ വേണ്ടി ഒന്നും ചെയ്തില്ല.മറ്റുള്ളവർക്കായി തന്നെത്തന്നെ നൽകി

 

ഏറ്റവും പരിപൂർണ്ണനും ഉത്തമനുമായ വ്യക്തി

 

എല്ലാക്കാര്യത്തിലും യേശുക്രിസ്തുവിനെപ്പോലെ ഉത്തമനായ വ്യക്തി ഭൂമുഖത്ത് ജീവിച്ചിരുന്നിട്ടില്ല. ഇത്രയേറെ ആകർഷണീയവും പ്രയോജനകരവുമായ മറ്റൊരു വ്യക്തിത്വമില്ല. ലോകചരിത്രത്തെ ക്രിസ്തുവിന് മുമ്പ് എന്നും ക്രിസ്തുവിന് ശേഷം എന്നും രൺണ്ടായി വിഭജിക്കാൻ തക്കവിധം അത്രയധികം ലോകത്തെ സ്വാധീനിച്ച മറ്റൊരു ചരിത്രവ്യക്തിയും ലോകത്തിലുൺണ്ടായിട്ടില്ല. യേശു നമുക്കായി മരിക്കുകയും ഉയിർത്തെഴുന്നേൽക്കുകയും ചെയ്തു. മരണശേഷം ഉയിർത്തെഴുന്നേറ്റ ഏക വ്യക്തി യേശുവാണ്. മതങ്ങളും സഭാപ്രസ്ഥാനങ്ങളും ജീർണ്ണിച്ചുകൊണ്ടിരിക്കുമ്പോൾ യേശു ഇന്നും ലോകത്തിന് മുഴുവൻ ഏക പ്രതീക്ഷയായി നിലനിൽക്കുന്നു. യേശു ഇന്നും യഥാർത്ഥമായി ജീവിക്കുന്നു. യേശു അനേകർക്ക് ഇന്നും സൗഖ്യവും പ്രതീക്ഷയും സമാധാനവും നൽകിക്കൊൺണ്ടിരിക്കുന്നു. തന്നെ സമീപിക്കുന്നവർക്ക് യേശു ഇന്നും ആശ്വാസവും, സമാധാനവും നിത്യജീവനും നൽകുന്നു. അവരുടെ ആത്മീയദാഹം യേശു ശമിപ്പിക്കുന്നു. യേശുവിൽ വിശ്വസിക്കുന്നവർ മരിച്ചാലും ജീവിക്കും. ലോകത്തിൽ പലവിധങ്ങളായ പുസ്തകങ്ങൾ, സ്തുതിഗീതങ്ങൾ, പ്രസംഗങ്ങൾ, റേഡിയോ, ടി.വി., ദിനപ്പത്രങ്ങൾ, മാസികകൾ, ലഘുലേഖകൾ എന്നിവ വഴി ഇത്രയേറെ പ്രചരിപ്പിക്കപ്പെടുകയും സ്തുതിക്കപ്പെടുകയും ആരാധിക്കപ്പെടുകയും ചെയ്യുന്ന മറ്റൊരു വ്യക്തിത്വവും ലോകത്തിലില്ല. യേശുവിനെപ്പോലെ പരിപൂർണ്ണനും ഉത്തമനുമായ മറ്റൊരു വ്യക്തിയും ലോകചരിത്രത്തിലില്ല. മനുഷ്യഭാവനക്കുപോലും യേശുവിനെപ്പോലെ പരിപൂർണ്ണനായ ഒരു വ്യക്തിയെ ലോകത്തിന്റെ മുമ്പിൽ അവതരിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ഒരേസമയം ഏറ്റവും ജ്ഞാനിയും ഏറ്റവും ക്ഷമാശീലനും, ഏറ്റവും ശക്തനും ഏറ്റവും എളിമയുള്ളവനും ആയിരിക്കാൻ യേശുവിന് മാത്രമേ കഴിഞ്ഞിട്ടുള്ളൂ. യേശുവിന്റെ വാക്കിലും പ്രവർത്തിയിലും സത്യസന്ധമായ രീതിയിൽ അപൂർണ്ണത കണ്ടുപിടിക്കാൻ ആർക്കും സാദ്ധ്യമല്ല. യേശുവിന് തെറ്റുകളോ അബദ്ധങ്ങളോ പറ്റിയിട്ടില്ല. യേശുവിന് തിരക്കിടേണ്ടതായി വന്നിട്ടില്ല. യേശു താൻ പഠിപ്പിച്ചതെല്ലാം ജീവിച്ചുകാണിച്ചു. ഏറ്റവും ഉന്നതനായിരുന്നിട്ടും ഏറ്റവും താഴ്ന്ന രീതിയിൽ ജീവിച്ചു. ഏറ്റവും ധീരതയും നീതിബോധവും മാന്യതയും ഉള്ളവനായിരുന്നിട്ടും എല്ലാവരോടും ഏറ്റവും സ്നേഹവും മൃദുലതയും കാണിച്ചു. ഇൗ ലോകത്തിൽ പരസ്പരം എതിർക്കുന്നതായിക്കാണുന്ന ഇത്തരം ഗുണവിശേഷങ്ങളെ പരിപൂർണ്ണമായി തന്നിൽതന്നെ സംയോജിപ്പിച്ചു കാണിച്ചത് ലോകചരിത്രത്തിൽ യേശു മാത്രമാണ്. അതിനാൽ മനുഷ്യവർഗ്ഗത്തിന്റെ നന്മക്കായി ഏറ്റവും അനുകരണീയനായ വ്യക്തിയും യേശു തന്നെയാണ്. മനുഷ്യത്വത്തെ ഇത്രയേറെ പൂർണ്ണമായി അവതരിപ്പിച്ചു കാണിക്കാൻ ദൈവം എന്ന് അവകാശപ്പെടുന്ന മറ്റാർക്കും കഴിഞ്ഞില്ല. മനുഷ്യർക്കുവേണ്ടി ഇത്രയേറെ കഷ്ടം സഹിക്കുകയും സഹിച്ചു എന്ന് അവകാശപ്പെടുകയും ചെയ്ത മറ്റാരുമില്ല.

Ad Image
Ad Image
Ad Image
Ad Image