മലയാളം/ക്രിസ്ത്യൻ സുവിശേഷം/ ദൈവത്തിൽ നിന്ന് സൗജന്യമായി ലഭിക്കുന്ന മഹാരക്ഷ സ്വീകരിക്കുന്നതെങ്ങനെ



ദൈവത്തിൽ നിന്ന് സൗജന്യമായി ലഭിക്കുന്ന മഹാരക്ഷ സ്വീകരിക്കുന്നതെങ്ങനെ

സർവശക്തനായ ദൈവം, കൃപയാൽ മനുഷ്യവർഗ്ഗത്തിനു സൗജന്യമായി നൽകുന്ന മഹാരക്ഷ, നമുക്ക് എങ്ങനെ സ്വന്തമാക്കാം എന്നത്, സകല മനുഷ്യർക്കും വളരെ പ്രാധാന്യമുള്ള വിഷയമാണ്. ഇന്ന്, ബഹുഭരിപക്ഷം ക്രിസ്തീയ സഭകളിൽ പോലും, ദൈവികമായ രക്ഷ പ്രാപിക്കുന്നതെങ്ങനെ എന്നതിനെക്കുറിച്ച് വ്യക്തതയില്ലാത്ത, വളരെ അപകടകരമായ സാഹചര്യമാണ് നിലനിൽക്കുന്നത്. ആത്മീയനേതാക്കൾ പോലും, വഴിതെറ്റുകയും വഴിതെറ്റിക്കുകയും ചെയ്യുന്ന അന്ത്യകാലത്ത്, നാം ദൈവവചനത്തെ അടിസ്ഥാനമാക്കി, പാപക്ഷമയും മോക്ഷവും  എങ്ങനെ പ്രാപിക്കാം, എന്നതിനെക്കുറിച്ച് വളരെ വ്യക്തമായി  മനസിലാക്കണം.

 

ലോകം മുഴുവൻ പ്രശ്നങ്ങളുടെ നടുവിലാണ്. ഇന്നത്തെ ലോകത്തിൽ പലവിധ പ്രശ്നങ്ങളാൽ കഷ്ടപ്പെടുന്നവരാണ് അധികവും. പ്രകൃതിക്ഷോഭങ്ങളാലും, രോഗങ്ങളാലും, പരാജയത്താലും, പട്ടിണിയാലും, മറ്റു മോഹഭംഗങ്ങളാലും ഒക്കെയും അനേകർ നിരാശരായി ജീവിക്കുന്നു. എല്ലാ മനുഷ്യരും അനേകം പ്രതീക്ഷകളുമായി ജീവിക്കുന്നവരാണ്. എന്നാൽ പ്രതീക്ഷക്കൊപ്പം ഉയരാതിരിക്കുമ്പോൾ നിരാശയുണ്ടാകുന്നു. ലോകമെമ്പാടും തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ഭൂകമ്പകൾ, കൊടുങ്കാറ്റ്, വെള്ളപ്പൊക്കം, യുദ്ധങ്ങൾ, പകർച്ച വ്യാധികൾ, സാമ്പത്തിക തകർച്ചകൾ തുടങ്ങിയവമൂലം പ്രതീക്ഷ നഷ്ടപ്പെട്ടവരായി ഭയപ്പെട്ടു കഴിയുന്നവർ അനേകരാണ്. മതത്തിന്റെയും ജാതിയുടെയും പേരിൽ നടക്കുന്ന ഭീകര കൊലപാതകങ്ങൾ മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. മനുഷ്യന്റെ പ്രശ്നങ്ങൾക്കെല്ലാം പൂർണ്ണവും, ശാശ്വതവുമായ പരിഹാരം നൽകാൻ ലോക നേതാക്കൾക്കോ, സർക്കാരുകൾക്കോ, നിയമത്തിനോ, പണത്തിനോ, മദ്യത്തിനോ, പുകവലിക്കോ, സിനിമക്കോ, ഗാനത്തിനോ കായിക വിനോദങ്ങൾക്കോ, മതങ്ങൾക്കോ, പാരമ്പര്യങ്ങൾക്കോ ഒന്നും സാദ്ധ്യമല്ല എന്ന് തെളിഞ്ഞുകഴിഞ്ഞു.

 

മനുഷ്യന്റെ ലോകജീവിത സുരക്ഷിതത്വത്തെ ലക്ഷ്യമാക്കിയുള്ള ധാരാളം മുന്നറിയിപ്പുകൾ നാം അനുദിനം കേൾക്കാറുണ്ട്. ഉദാഹരണമായി ഭൂകമ്പം, കൊടുങ്കാറ്റ് എന്നിവ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്... അപകട മേഖല... വാഹനങ്ങൾ സൂക്ഷിച്ച് ഓടിക്കുക... കൈയും തലയും പുറത്തിടരുത്... പുകവലി, മദ്യപാനം എന്നിവ ആരോഗ്യത്തിന് ഹാനികരമാണ്. ഇത്തരം മുന്നറിയിപ്പുകളെ അവഗണിക്കുന്നത് നാശത്തിന് കാരണമായേക്കാം. ഭൗമിക ജീവിതത്തിലെ ഇത്തരം നിശ്ചിതമായ നിയമങ്ങളെപ്പോലെ തന്നെ നമ്മെ നിയന്ത്രിക്കുന്ന ആത്മീയ നിയമങ്ങളും ഉണ്ട് എന്ന സത്യം നാം വിസ്മരിക്കരുത്. താൽക്കാലികമായ ഈ ലോകജീവിതത്തിനപ്പുറത്ത് ഒരു നിത്യസൗഭാഗ്യ ജീവിതത്തിനുള്ള സാദ്ധ്യതയുണ്ട്. എന്നാൽ അതിനായി ചില കാര്യങ്ങൾ മനുഷ്യൻ ചെയ്യാനുണ്ട്. അല്ലെങ്കിൽ മനുഷ്യൻ നിത്യനാശത്തിലായിത്തീരും. അർത്ഥമില്ലാത്തതും, കഷ്ഠത നിറഞ്ഞതുമായ ഒരു ജീവിതം നയിക്കാനായി യാദൃശ്ചികമായി ലോകത്തിൽ എങ്ങനെയോ കടന്നു കൂടിയവരല്ല നാം. മറിച്ചു ആഴമായ അർത്ഥവും, അളവറ്റ മൂല്യവും നമ്മുടെ ജീവിതത്തിന് ഉണ്ട് എന്ന കാര്യം മറക്കരുത്. ഇൗ യാഥാർത്ഥ്യം മനസിലാക്കി നമ്മുടെ സൃഷ്ടാവായ ദൈവത്തോടുള്ള കടപ്പാടു നിറവേറ്റി ജീവിക്കാൻ കടപ്പെട്ടവരാണ് നാം.

 

എല്ലാവരും മോക്ഷത്തിനായി അന്വേഷിക്കുന്നു.എല്ലാ മതങ്ങളും രക്ഷയുടെ ആവശ്യകതയെക്കുറിച്ചു പറയുന്നു. ഇതിനായി അവർ വ്യാപകമായി യാത്ര ചെയ്യുന്നു, തീർത്ഥാടനങ്ങൾ നടത്തുന്നു. അവരുടെ ആദ്യത്തെ ആവശ്യം ദൈവത്തെ കണ്ടെത്തുകയും, പാപക്ഷമ കിട്ടാനുള്ള മാർഗ്ഗം ചോദിച്ചറിഞ്ഞ്  മോക്ഷം അഥവാ രക്ഷ പ്രാപിക്കുക എന്നതാണ്. നാളെയെക്കുറിച്ചുള്ള ഒരു അനിശ്ചിതത്വം മനുഷ്യന്റെ ഉള്ളിൽ നിന്ന് അവനു മുന്നറിയിപ്പു നൽകുന്നു. ലോകത്തിലേക്കും ഭൗതിക ശരീരത്തിലേക്കും മനുഷ്യൻ വന്നതാണ്. ലോകം പോലും അവന്റെ അന്തിമലക്ഷ്യസ്ഥാനമല്ല. മനുഷ്യന്റെ ആത്മാവ് അവന്റെ ശരീരത്തിനു പുറത്തുവരുകയും അടുത്ത ലക്ഷ്യസ്ഥലത്തേക്കു പോവുകയും വേണം. അതു ദൈവത്തിന്റെ ന്യായാസനമാണ്. അതുകൊണ്ട്, പാപത്തിൽ നിന്നുള്ള രക്ഷയും, സ്വർഗ്ഗീയവാസസ്ഥലം പ്രാപിക്കുന്നതും എല്ലാവർക്കും ആവശ്യമാണ്. ആരും തന്നെ അഗ്നിനരകം ലക്ഷ്യസ്ഥാനമാക്കി മുന്നോട്ടുപോകുന്നില്ല. അതിനാൽ നാളെയെക്കുറിച്ചുള്ള ഭയത്തോടെ എല്ലാ മനുഷ്യരും രക്ഷയും മോക്ഷവും പ്രാപിക്കുന്നതിനു വിലകൊടുക്കാൻ മനസ്സുള്ളവരാണ്.

 

യേശുക്രിസ്തുവിന്റെ രക്തബലിയുടെ പ്രയോജനം ലഭിക്കാൻ വ്യക്തിപരമായി ഓരോരുത്തരും യേശുക്രിസ്തുവിൽ വിശ്വസിക്കണം

 

യേശുവിന്റെ പാപപരിഹാരബലിയുടെ മൂല്യം അനന്തമായതിനാൽ എല്ലാക്കാലത്തെയും എല്ലാ മനുഷ്യരുടെയും പാപത്തിന് അത് ധാരാളമായ പരിഹാരമാണ്. എന്നാൽ മാനസാന്തരത്തിലൂടെയും വിശ്വാസത്തിലൂടെയും ഓരോ വ്യക്തിയും യേശുവിലൂടെ ലഭ്യമായ പാപമോചനം വ്യക്തിപരമായി സ്വന്തമാക്കേണ്ടതുണ്ട്. മനുഷ്യന്റെ ആദ്യപാപം ദൈവത്തോടുള്ള അനുസരണക്കേടാണ്. ദൈവത്തോട് അനുസരണക്കേട് കാണിക്കാനുള്ള കാരണം ദൈവത്തെ അവിശ്വസിച്ചതായിരുന്നു. ദൈവത്തിലുള്ള അവിശ്വാസത്തിലൂടെയും അനുസരണക്കേടിലൂടെയും മനുഷ്യൻ പാപം ചെയ്തു. അതിനാൽ പാപത്തിനുള്ള പരിഹാരം യേശുവിലുള്ള വിശ്വാസവും അനുസരണവുമാണ്. ക്രിസ്തു കുരിശിൽ ചൊരിഞ്ഞ രക്തം ഒരു വ്യക്തിയുടെ പാപമോചനത്തിനായി പ്രയോജനപ്പെടുത്തുന്നതിനുള്ള വഴി വ്യക്തിക്ക് യേശുവിലുള്ള വിശ്വാസമാണ്. വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിക്കാൻ സാദ്ധ്യമല്ല (ഹെബ്ര. 11:6). യേശുവിനെ കർത്താവ് എന്ന് വായ്കൊണ്ട് ഏറ്റുപറയുകയും, ദൈവം അവനെ മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേൽപ്പിച്ചു എന്ന് ഹൃദയംകൊണ്ട് വിശ്വസിക്കുകയും ചെയ്താൽ നീ രക്ഷിക്കപ്പെടും. മനുഷ്യൻ ഹൃദയംകൊണ്ട് വിശ്വസിക്കുന്നു, അങ്ങനെ നിതീകരിക്കപ്പെടുന്നു; വായ്കൊണ്ട് ഏറ്റുപറയുന്നു, അങ്ങനെ രക്ഷിക്കപ്പെടുന്നു. അവനിൽ വിശ്വസിക്കുന്ന ഒരുവനും ലജ്ജിതനാകുകയില്ല.... കാരണം കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്ന ഏവരും രക്ഷിക്കപ്പെടും” (റോമ. 10:9-13). ക്രിസ്തുവിൽ വിശ്വസിക്കാത്തവരെല്ലാം അവരുടെ പാപങ്ങളിൽ മരിക്കും (യോഹ. 8:24). മനുഷ്യന് രക്ഷ പ്രാപിക്കുന്നതിനായി വേറോരു നാമവുമില്ല (അപ്പൊ 4:12). പാപത്തിൽ നിന്നുള്ള രക്ഷയുടെ അടിസ്ഥാനം മനുഷ്യന്റെ സൽപ്രവർത്തികളല്ല, മറിച്ച് യേശുക്രിസ്തുവിലൂടെ ദൈവം മനുഷ്യനുവേണ്ടി ചെയ്ത പ്രവർത്തിയിലുള്ള വിശ്വാസമാണ് (യോഹ 3:18; 6:40; എഫേ 2:8-9; തീത്തോ 3:5; റോമ 3:28; ഗലാ 2:16; 3: 8, 26). മനുഷ്യന്റെ അനുസരണക്കേടിനുള്ള ശിക്ഷ യേശു സ്വയം നമുക്ക് പകരമായി അനുഭവിച്ചുതീർത്തു എന്ന സുവിശേഷം അംഗീകരിക്കുന്നതാണ് വിശ്വാസം. വിശ്വാസം ദൈവത്തിലുള്ള ആശ്രയമാണ്. യേശു നമ്മുടെ പാപകടം മുഴുവൻ കൊടുത്തുവീട്ടിയിരിക്കയാൽ പാപമോചനത്തിനും രക്ഷയ്ക്കുമായി നാം യേശുവിൽ ആശ്രയിക്കുക മാത്രമേ ചെയ്യേണ്ടതായിട്ടുള്ളൂ (അപ്പോ 2:21). രക്ഷ ദൈവത്തിന്റെ ദാനമാണ്. രക്ഷ ലഭിക്കുന്നത് ദൈവത്തിന്റെ കൃപയാലാണ്, അല്ലാതെ ഏതെങ്കിലും മാനുഷിക പ്രവർത്തനംകൊണ്ടല്ല. വാസ്തവത്തിൽ തനിക്ക് അർഹതയില്ലാത്ത അവകാശങ്ങളാണ് ദൈവത്തിൽ നിന്ന് തനിക്ക് ലഭിക്കാൻ പോകുന്നത് എന്ന ചിന്ത വിശ്വാസിക്ക് വേണം. സ്വന്ത പരിശ്രമത്താൽ നേടാൻ കഴിയാത്തതും ലഭിക്കാൻ അർഹതയില്ലാത്തതുമായ കാര്യങ്ങളെ സൗജന്യമായി ലഭിക്കുന്നതിനാണ് കൃപ എന്ന് പറയുന്നത്. അദ്ധ്വാനത്തിന്റെ ഫലമായി അർഹതപ്പെട്ടത് ലഭിക്കുന്നതിന് കൂലി എന്ന് പറയുന്നു. യേശുക്രിസ്തുവിൽ നമുക്ക് ലഭിക്കുന്ന രക്ഷ കൃപയാൽ ദൈവത്തിന്റെ ദാനമാണ്. ക്രിസ്തു തന്റെ കുരിശിൽ പൂർത്തിയാക്കിയ രക്ഷാകരപ്രവർത്തനത്തിലുള്ള വിശ്വാസം വഴിയാണ് നമുക്ക് രക്ഷ ലഭിക്കുന്നത് (എഫേ. 2:8-9; യോഹ. 19:30). കർത്താവായ യേശുക്രിസ്തുവിൽ മാത്രമാണ് നാം രക്ഷയ്ക്കായി  ആശ്രയിക്കേണ്ടത്. കാരണം മറ്റാർക്കും അന്ത്യവിധി ദിവസത്തിൽ നമുക്കായി ഒന്നും ചെയ്യാൻകഴിയില്ല. യേശുക്രിസ്തു മാത്രമാണ് വിധികർത്താവ്. അതിനാൽ യേശുവിൽ വിശ്വസിക്കുക, യേശുവിനെ അനുസരിക്കുക, യേശുവിനോട് നല്ലബന്ധം വളർത്തിയെടുക്കുക എന്നിവയാണ് നാം ഏറ്റവും പ്രധാനമായി ചെയ്യേണ്ടത്.

 

യേശുവിനെപ്പറ്റി അറിഞ്ഞതുകൊണ്ടോ, പഠിച്ചതുകൊണ്ടോ, പ്രസംഗിച്ചതുകൊണ്ടോ അല്ല, വിശ്വസിച്ച് സ്വീകരിക്കുന്നതുകൊണ്ടാണ് രക്ഷ.

 

മനുഷ്യരക്ഷയുടെ ഏക അടിസ്ഥാനം, യേശു ക്രിസ്തുവിന്റെ രക്തബലിയാണ്. യേശുക്രിസ്തു, ഓരോ മനുഷ്യനും പകരമായി, പാപത്തിന്റെ ശിക്ഷയായ മരണം അനുഭവിച്ചു. അതിനാൽ, പാപപരിഹാരത്തിനായി യേശുവിൽ ആശ്രയിക്കുന്നവർക്ക് പാപക്ഷമ ലഭിക്കുന്നു. കുരിശിലുള്ള തന്റെ മരണം വഴിയായി, യേശുക്രിസ്തു തന്റെ ശരീരത്തിൽ, മനുഷ്യരുടെ പാപങ്ങൾ വഹിച്ചു; മനുഷ്യവർഗ്ഗത്തിന്റെ പാപങ്ങളെല്ലാം കുരുശിൽ തറച്ചു; നമുക്ക് ലഭിക്കുമായിരുന്ന ശിക്ഷ, കടംവീട്ടി ഒഴിവാക്കി; പാപത്തിന്റെ അടിമത്തത്തിൽ നിന്ന് നമ്മെ വില കൊടുത്ത് വാങ്ങി. നമ്മുടെ സ്ഥാനത്ത് പാപവും അപമാനവുമായിത്തീർന്നു; എന്നന്നേക്കുമായി സാത്താനെ പരാജയപ്പെടുത്തി; സകല മനുഷ്യരുടെയും പാപങ്ങൾക്ക് മോചനം നേടിയെടുത്തു; അങ്ങനെ, നമ്മെ ദൈവവുമായി ശരിയായ ഒരു ബന്ധത്തിലേക്ക് വീണ്ടെൺടുത്ത് കൊണ്ടുവന്നു (റോമ 5:8; 1കൊറി. 15:3-8; 24-28; എഫേ. 1:10; ഹെബ്ര. 10:13; 1പത്രോ. 2:24; യോഹ. 1:29). സ്വന്തം മരണത്തിലുടെയും, ഉയിർത്തേഴുന്നേൽപിലൂടെയും, യേശുക്രിസ്തു മരണാധികാരിയായിരുന്ന സാത്താനെ പൂർണ്ണമായി പരാജയപ്പെടുത്തി. അതിനാൽ, യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവർക്ക് മരണത്തെയും സാത്താനെയും ഭയപ്പെടേൺ ആവശ്യമില്ല. യേശുക്രിസ്തു മനുഷ്യനെ, പാപത്തിന്റെയും മരണത്തിന്റെയും സാത്താന്റെയും നരകത്തിന്റെയും, ഏറ്റവും ഭയാനകമായ അടിമത്വങ്ങളിൽ നിന്നും രക്ഷിച്ചു.  യേശുക്രിസ്തു അങ്ങനെ, മനുഷ്യവർഗ്ഗത്തിന് ഏറ്റവും വലിയ സംഭാവന നൽകി.

 

രക്ഷ എന്നു പറയുന്നത്, പാപത്തിന്റെയും സാത്താന്റെയും അടിമത്തത്തിൽ നിന്നും, ദൈവം മനുഷ്യനെ മോചിപ്പിക്കുന്നതാണ്. മനുഷ്യൻ രക്ഷ പ്രാപിക്കണമെങ്കിൽ, പാപക്ഷമ ലഭിക്കേൺണ്ടത് ആവശ്യമാണ്. മനുഷ്യന്റെ ഏറ്റവും അടിസ്ഥാനപരമായ ആവശ്യം, പാപക്ഷമ ലഭിക്കുക എന്നതാണ്. മതങ്ങൾക്കൊന്നും, മനുഷ്യന്റെ പാപക്കറകളെ കഴുകിക്കളയാൻ കഴിയില്ല. ദൈവപുത്രനായ യേശുവിന്റെ രക്തത്തിന് മാത്രമേ, നമ്മുടെ പാപക്കറകൾ കഴുകിക്കളഞ്ഞ് നമ്മെ ശുദ്ധീകരിക്കാൻ കഴിയൂ. യേശുക്രിസ്തുവിന്റെ രക്തം, തന്നിൽ വിശ്വസിക്കുന്നവരുടെ പാപങ്ങളെ കഴുകിക്കളയുകയും, അവരെ ദൈവത്തിന്റെ മക്കളാക്കിത്തീർക്കുകയും, അങ്ങനെ നിത്യജിവന് അവകാശികളാക്കിത്തീർക്കുകയും ചെയ്യുന്നു. (റോമ. 8:14-17; ഗലാ. 4:5). യേശുക്രിസ്തുവിന്റെ ചിന്തപ്പെട്ട രക്തമാണ,് മനുഷ്യന്റെ പാപപരിഹാരത്തിനും നിത്യജീവനുമുള്ള ഏക അടിസ്ഥാനം.  ദൈവവുമായുള്ള മനുഷ്യന്റെ ബന്ധം പുനഃസ്ഥാപിക്കാൻ, ദൈവം നൽകിയ ഏകമാർഗ്ഗം യേശുക്രിസ്തുവാണ്. "യേശു പറഞ്ഞു : വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്ക് വരുന്നില്ല' (യോഹ 14:6).

 

മനുഷ്യന്റെ പാപപരിഹാരത്തിനായുള്ള, ക്രിസ്തുവിന്റെ സഹനത്തിന്റെയും മരണത്തിന്റെയും അടിസ്ഥാനത്തിൽ, ക്രിസ്തുവിൽ വിശ്വസിക്കുന്നവരുടെ പാപങ്ങൾ ക്ഷമിക്കുന്നതിന്, ദൈവത്തിന് ന്യായീകരണമുണ്ട്.

 

ദൈവം മനുഷ്യനായി വന്ന് മനുഷ്യർക്ക് വേണ്ടി മരിക്കാതെ, മനുഷ്യന് രക്ഷപ്രാപിക്കാൻ കഴിയാത്തവിധം നാശകരമായ അനുഭവത്തിലാണ് മനുഷ്യൻ ആയിരിക്കുന്നത്. സാത്താനാൽ വഞ്ചിക്കപ്പെട്ട മനുഷ്യവർഗ്ഗം, സാത്താന്റെയും, പാപത്തിന്റെയും ലോകത്തിന്റെയും മരണത്തിന്റെയും കടുത്ത അടിമത്തത്തിലും ബന്ധനത്തിലുമാണ് ആയിരിക്കുന്നത്. മനുഷ്യനെ ദൈവത്തിൽ നിന്ന് അകറ്റിനിർത്താനുള്ള ആയുധങ്ങളായി, പാപത്തെയും ലോകത്തെയും മരണത്തെയും സാത്താൻ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. സാത്താൻ മനുഷ്യനെ ലോകമോഹത്തിന്റെയും പാപസുഖത്തിന്റെയും, ആഴത്തിലേക്ക് മുക്കി കൊന്നുകൊണ്ടിരിക്കുകയാണ്. എല്ലാ മനുഷ്യരും പാപം ചെയ്ത് പാപത്തിന് അടിമകളായിത്തീർന്നു. ഏകസത്യദൈവത്തിന്റെ സ്വഭാവത്തെ, മനുഷ്യൻ ലംഘിക്കുന്നതാണ് പാപം. പാപം മുഖാന്തിരമായി, മനുഷ്യന്റെ അകം ഒരു യുദ്ധക്കളമായി മാറി. അങ്ങനെ, മനുഷ്യന്റെ ആത്മാവും മനസും ശരീരവും, പര്സ്പരം യോജിപ്പില്ലാതെ, ഒന്ന് മറ്റൊന്നിന് വിരോധമായി പ്രവർത്തിച്ചുതുടങ്ങി. മാത്രമല്ലാ, മനുഷ്യർ പര്സ്പരമുള്ള ബന്ധവും, പാപം മൂലം തകരാറിലായി. പാപം സാത്താന്റെ സ്വത്താണ്. പാപം ചെയ്യുന്നവർ സാത്താന്റെ അവകാശമായിത്തീരുന്നു. സ്വാർത്ഥത, അത്യാഗ്രഹം, അഹങ്കാരം, അസൂയ, വിഗ്രഹാരാധന, ആഭിചാരം, മദ്യപാനം മുതലായ ജഡത്തിന്റെ പ്രവർത്തികളെല്ലാം പാപത്തിന്റെ പ്രതിഫലനങ്ങളാണ്. മനുഷ്യന്റെ അകത്തെ പാപത്തെ, സമൂഹത്തിലേക്ക് വ്യാപിപ്പിച്ച് പാപപങ്കിലമായ ഒരു ലോകവ്യവസ്ഥിതിക്ക്  സാത്താൻ രൂപം കൊടുക്കുന്നു. മനുഷ്യനെ പാപച്ചങ്ങലകൊണ്ട് ബന്ധിച്ച്, ലോകമോഹങ്ങളിൽ അന്ധനാക്കി, ദൈവത്തിൽ നിന്ന് അകറ്റി നിർത്തുന്ന ഈ ലോകസംവിധാനത്തെ, മഹതിയാം ബാബിലോൺ, വേശ്യമാരുടെയും മ്ളേച്ഛതകളുടെയും മാതാവ്, എന്നാണ് ബൈബിൾ വിളിക്കുന്നത്.  മരണം മനുഷ്യന്റെ ഏറ്റവും വലിയ ശത്രുവാണ്. മരണം, സകല ഭയാനതകളുടെയും രാജാവും, പറഞ്ഞറിയിക്കാനാവാത്ത ദുരന്തവും, ഒഴിവാക്കാനാവാത്ത കുടുക്കുമാണ്. മരണത്തിന്റെ മുമ്പിൽ മനുഷ്യൻ നിസ്സഹായനാണ്. മരണം മനുഷ്യന് തൊട്ടറിയാവുന്ന യാഥാർത്ഥ്യമാണ്. പാപത്തിന്റെ ശമ്പളമാണ് മരണം. മനുഷ്യന് പാപമുണ്ടെന്നും, മനുഷ്യൻ പാപിയാണെന്നുമുള്ള വസ്തുതയുടെ തെളിവാണ് മരണം.

 

പാപബോധം, യേശുവിലുള്ള വിശ്വാസം, പാപമോചനം, വീണ്ടും ജനനം, രക്ഷ

 

പാപബോധമില്ലാത്തവർക്ക് പശ്ചാത്തപിക്കുവാനോ, യേശുവിൽ വിശ്വസിക്കാനോ കഴിയില്ല. “ഞാൻ വലിയ പാപിയല്ല, ഞാൻ ഇത്രവലിയ പാപങ്ങളൊന്നും ചെയ്യുന്നില്ലല്ലോ’’ എന്നു പറഞ്ഞ് സ്വയം വഞ്ചിക്കപ്പെടരുത്. കാരണം എല്ലാവരും പാപികളാണ്. എല്ലാ മനുഷ്യരും പാപത്തോടെയാണ് ജനിക്കുന്നത്. ഒരു കൊച്ചു കുഞ്ഞിൽ പോലും സ്വാർത്ഥതയുടെ വിത്തുകൾ നിരീക്ഷിച്ചാൽ കാണാവുന്നതാണ്. ഒരു മൃതശരീരത്തിന് മുകളിൽ 100 കിലോ ഭാരം എടുത്തു വച്ചാൽ മൃതശരീരം ഭാരം വഹിക്കുന്നുണ്ടെങ്കിലും അതിന്റെ ഭാരം അറിയുന്നില്ല. അതു പോലെ തന്നെ രക്ഷിക്കപ്പെടാത്ത മരിച്ച ആത്മാവുള്ള മനുഷ്യന് അവന്റെ പാപത്തിന്റെ ഭാരം  അറിയാൻ കഴിയുന്നില്ല. പാപത്തിൽ ജീവിക്കുന്ന ഒരാൾക്ക് പാപത്തിന്റെ ഗൗരവം മനസിലാക്കാൻ സാദ്ധ്യമല്ല. കടലിലൂടെ നീന്തുന്ന ഒരാൾക്ക് തന്റെ മേലുള്ള കടൽ വെള്ളത്തിന്റെ ഭാരം അനുഭവപ്പെടുന്നില്ല. എന്നാൽ അയാൾ കരക്ക് കയറി ഒരു കുടം വെള്ളം എടുത്താൽ അതിന്റെ ഭാരം വലുതായി തോന്നും. അപ്രകാരം തന്നെ പാപത്തിൽ നിന്ന് രക്ഷപ്രാപിച്ച ഒരാൾക്കേ പാപത്തിന്റെ ഗൗരവം മനസിലാകൂ. എന്നാൽ പാപത്തിൽ നിന്ന് സ്വയം രക്ഷപ്രാപിക്കാൻ ശ്രമിക്കുന്നത്. ആഴമേറിയ ചെളിക്കുണ്ടിൽ വീണ ആൾ സ്വയം രക്ഷപെടാൻ ശ്രമിച്ച് ഇളകിമറിയുന്നതു പോലെയാണ്. രക്ഷപെടാൻ ശ്രമിക്കുംതോറും അയാൾ ചെളിക്കുണ്ടിൽ കൂടുതൽ കൂടുതൽ താഴ്ന്നുകൊണ്ടിരിക്കും. മനുഷ്യൻ അവന്റെ സ്വഭാവത്താൽ തന്നെ വളരെ മോശമാണ്. സ്ത്രീയിൽ നിന്ന് ജനിച്ച ആദ്യമനുഷ്യൻ ഒരു കൊലപാതകിയായിരുന്നു. മനുഷ്യൻ തന്റെ സ്വഭാവം ഒഴിച്ച് മറ്റെല്ലാത്തിനെയും കീഴടക്കി. മനുഷ്യസ്വഭാവത്തെ അൽപാൽപമായി നന്നാക്കി പൂർണ്ണതയുള്ളതാക്കിത്തീർക്കാൻ സാദ്ധ്യമല്ല. മനുഷ്യസ്വഭാവം ഒരു പൊട്ടമണിപോലെയാണ്. ഒരു പൊട്ടമണിയെ ഒട്ടിച്ചു വിളക്കി നന്നാക്കിയെടുത്താലും നല്ല സ്വരം ലഭിക്കില്ല. എന്നാൽ അതിനെ ഉടച്ചു വാർത്തെടുത്താൽ നല്ല സ്വരം ലഭിക്കും. അപ്രകാരം തന്നെ മനുഷ്യസ്വഭാവത്തെ പലവിധമായ നിയമങ്ങൾ കൊണ്ടോ, പാരമ്പര്യങ്ങൾ കൊണ്ടോ ഒന്നും നന്നാക്കാൻ ശ്രമിക്കുന്നതുകൊണ്ട് വലിയ ഫലമില്ല. ജഡത്തിൽ നിന്ന് ജനിക്കുന്നത് ജഡമാകുന്നു. അതിനാൽ നാം പരിശുദ്ധാത്മാവിനാൽ വീണ്ടും ജനിക്കേണ്ടിയിരിക്കുന്നു. ദൈവം മൺപാത്രങ്ങളായ നമ്മെ ഉടച്ചു വാർത്ത് ക്രിസ്തുവിൽ ഒരു പുതിയ സൃഷ്ടിയാക്കാൻ ശ്രമിക്കുന്നു. അപ്പോൾ നാം ആത്മാവിന്റെ നല്ല ഫലങ്ങൾ പുറപ്പെടുവിക്കും. അപകടത്തിൽപെട്ട് റോഡിൽ മരിച്ചുകിടക്കുന്ന ആളോട് ശ്വാസം വലിക്കാനും, വ്യായാമം ചെയ്യാനുമൊക്കെ ഉപദേശിക്കുന്നത് ഭോഷത്വമാണ്. അയാൾക്ക് സ്വയം എന്തെങ്കിലും ചെയ്യാൻ കഴിയണമെങ്കിൽ അയാൾക്ക് ജീവൻ തിരിച്ചു കൊടുക്കണം. അതാണ് ദൈവം നമുക്കായി ചെയ്യുന്നത്. മരിച്ച മനുഷ്യനെ ദൈവം വീണ്ടും ജീവിപ്പിക്കുന്നു. അതാണ് വീണ്ടും ജനനം, രക്ഷ എന്നൊക്കെ നാം പറയുന്നത്. വെറും സമൃദ്ധിയോ, സമാധാനമോ, രോഗശാന്തിയോ ഒന്നുമല്ല യേശുവിലുള്ള രക്ഷ.

 

പിതാവായ ദൈവത്താൽ വിളിക്കപ്പെടുന്ന ഒരാൾക്ക് മാത്രമെ ക്രിസ്തുവിൽ വിശ്വസിക്കാൻ കഴിയൂ. പിതാവിൽ നിന്ന് കേൾക്കുകയും, പഠിക്കുകയും ചെയ്യുന്നവരെല്ലാം ക്രിസ്തുവിലേക്ക് വരുന്നു (യോഹ. 6:44-45). ഇങ്ങനെ ക്രിസ്തുവിന് സ്വന്തമായിത്തീർന്നവർക്ക് മാത്രമെ ക്രിസ്തുവിനെ അറിയാനും, അവന്റെ സ്വരം കേൾക്കാനും അവനിൽ വിശ്വസിക്കാനും, അവനെ അനുകരിക്കാനും സാധിക്കുകയുള്ളൂ (യോഹ. 10:14; 27-28). അതിനാൽ, ആരിൽ നിന്നെല്ലാം സുവിശേഷം മറയപ്പെട്ടിരിക്കുന്നുവോ, അത് നാശത്തിലായിരിക്കുന്നവരിൽ നിന്ന് മാത്രമാണ്. സത്യത്തിൽ വിശ്വസിക്കാൻ അവർക്ക് താൽപര്യം ഇല്ലാതിരുന്നതുകൊണ്ട് സാത്താൻ അവരെ ആത്മീയമായി അന്ധരാക്കിത്തീർത്തു (2കൊരി. 4:3-4). ആത്മാർത്ഥതയോടും, ശുഷ്ക്കാന്തിയോടും കൂടി ദൈവത്തെ അന്വേഷിക്കുന്നവരെല്ലാം അവിടുത്തെ കണ്ടെത്തും (1ദിനവൃത്താ. 28:9). സത്യത്തെ അനുകൂലിക്കുന്നവരെല്ലാം ക്രിസ്തുവിന്റെ സ്വരം കേൾക്കുന്നു (യോഹ. 18:37; 8: 47). സത്യസന്ധതയോടും, നല്ല ഹൃദയത്തോടും കൂടി ദൈവവചനം കേൾക്കുന്ന ആർക്കും ദൈവം വിശ്വാസം കൊടുക്കുന്നു (റോമ 10:17; ലൂക്ക 8:12, 15, 18). അതുകൊണ്ട് എന്തു മനോഭാവത്തോടുകൂടിയാണ് ഒരുവൻ ദൈവവചനം കേൾക്കുന്നത് എന്നത് വളരെ പ്രധാനമാണ് (ബൈബിൾ എഴുതപ്പെട്ട ദൈവവചനമാണ്). പാപത്തിൽ നിന്നുള്ള നിങ്ങളുടെ വീണ്ടെടുപ്പിനുള്ള സമ്പൂർണ്ണ പദ്ധതി യേശുക്രിസ്തുവിന്റെ കുരിശുമരണം വഴിയായി ദൈവം ഒരുക്കിയിട്ടുണ്ട്. പാപമില്ലാത്ത യേശു എല്ലാ മനുഷ്യർക്കും വേണ്ടി അർപ്പിച്ച പകരം ബലിമരണമാണ് യേശുവിന്റെ കുരിശുമരണത്തിൽ നാം കാണുന്നത്. എന്നാൽ നിങ്ങളുടെ രക്ഷയും വീണ്ടെടുപ്പും നിങ്ങൾ ജീവിച്ചിരിക്കുമ്പോൾ നിങ്ങളുടെ സഹകരണത്തോടുകൂടി മാത്രമേ ദൈവം അനുവദിക്കുകയുള്ളൂ. നിന്റെ പാപത്തെക്കുറിച്ച് അനുതപിച്ച് യേശു കുരിശിൽ നടത്തിയ പകരം ബലി മരണത്തെ അംഗീകരിച്ചു, തകർന്ന ഹൃദയത്തോടെ ദൈവത്തെ സമീപിച്ചാൽ ദൈവം നിന്റെ സകല പാപങ്ങളും ക്ഷമിച്ച്, നീതീകരിച്ച്, ദൈവപൈതലായി അംഗീകരിച്ച് നിന്റെ പേര് ജീവപുസ്തകത്തിൽ എഴുതും. ഇതാണ് വീണ്ടും ജനനം.

 

തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ നൽകുവാൻ തക്കവണ്ണം ലോകത്തെ അത്രയധികമായി സ്നേഹിച്ചു’’ (യോഹ. 3:16). “പുത്രനിൽ വിശ്വസിക്കുന്നവന് നിത്യജീവൻ ഉണ്ട്. പുത്രനെ അനുസരിക്കാത്തവനോ, ജീവനെ കാണുകയില്ല. ദൈവ ക്രോധം അവന്റെ മേൽ വസിക്കുന്നു’’ (യോഹ. 3:36). “മറ്റൊരുത്തനിലും രക്ഷ ഇല്ല. നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൽ കീഴിൽ, മനുഷ്യരുടെ ഇടയിൽ നൽകപ്പെട്ട വേറൊരു നാമവും ഇല്ല’’ (അപ്പ. 4:12). “അതുകൊണ്ട് താൻ മുഖാന്തരമായി ദൈവത്തോട് അടുക്കുന്നവർക്ക് വേണ്ടി പക്ഷവാദം ചെയ്വാൻ സദാ ജീവിക്കുന്നവനാകയാൽ അവരെ പൂർണ്ണമായി രക്ഷിപ്പാൻ പ്രാപ്തനാകുന്നു’’ (എബ്ര. 7:25). രക്ഷ ദൈവത്തിന്റെ ദാനമാണ്. രക്ഷ ലഭിക്കുന്നത് ദൈവത്തിന്റെ കൃപയാലാണ്, അല്ലാതെ ഏതെങ്കിലും മാനുഷിക പ്രവർത്തനംകൊണ്ടല്ല. ക്രിസ്തു തന്റെ കുരിശിൽ പൂർത്തിയാക്കിയ രക്ഷാകരപ്രവർത്തനത്തിലുള്ള വിശ്വാസം വഴിയാണ് നമുക്ക് രക്ഷ ലഭിക്കുന്നത് (എഫേ. 2:8-9; യോഹ. 19:30). ശരിയായ വിശ്വാസം ലഭിക്കുന്നതിന് നാം പശ്ചാത്തപിക്കുകയും, ദൈവത്തിൽ പൂർണ്ണമായി പ്രത്യാശ വയ്ക്കുകയും ചെയ്യണം. ഇങ്ങനെ പശ്ചാത്താപവും, വിശ്വാസവും മനുഷ്യ രക്ഷക്കായി ദൈവം തിരഞ്ഞെടുത്ത മാർഗ്ഗങ്ങളാണ്. പശ്ചാത്താപം വിശ്വാസത്തിലേക്ക് നയിക്കുന്നു. തന്റെ പാപത്തെപറ്റി കുറ്റബോധം തോന്നിയാൽ മാത്രമെ ഒരാൾക്ക് പശ്ചാത്തപിക്കാൻ കഴിയുകയുള്ളൂ. പശ്ചാത്താപം എന്നതിൽ, തന്റെ മനസ് മാറുന്നതും (തെറ്റായ ബോധ്യങ്ങളും വിശ്വാസങ്ങളും ഉപേക്ഷിക്കുന്നത്), പാപത്തിൽ നിന്ന് വേർതിരിയുന്നതും, രക്ഷക്കായി ക്രിസ്തുവിൽ വിശ്വസിച്ച് ദൈവത്തിലേക്ക് തിരിയുന്നതും, എല്ലാം ഉൾക്കൊള്ളുന്നു. പശ്ചാത്താപമില്ലാത്ത വിശ്വാസം വെറും ബൗദ്ധികവിശ്വാസം മാത്രമാണ്. ഇത്തരത്തിലുള്ള ബൗദ്ധികവിശ്വാസം രക്ഷ പ്രദാനം ചെയ്യുന്നില്ല (മർക്കോ. 1:15). കാരണം ശരിയായ പശ്ചാത്താപവും, ക്രിസ്തുവിലുള്ള വിശ്വാസവും ഇല്ലാതെ പാപത്തിന് മോചനമില്ല. വിശ്വാസം എന്നത് വെറും ബൗദ്ധികമായ സമ്മതമോ, യോജിപ്പോ അല്ല. ക്രിസ്തു ദൈവമാണ് എന്ന ബൗദ്ധികമായ സമ്മതമോ അറിവോ കൊണ്ട് മാത്രം രക്ഷ ലഭിക്കുന്നില്ല. ക്രിസ്തു ദൈവമാണ് എന്ന അറിവ് ഹൃദയത്തിൽ ഉണ്ടാകുബോൾ ശരിയായ വിശ്വാസം ലഭിക്കുകയും വ്യക്തി രക്ഷയിലേക്ക് നയിക്കപ്പെടുകയും ചെയ്യുന്നു. കാരണം രക്ഷയിലേക്ക് നയിക്കുന്ന വിശ്വാസം ഹൃദയംകൊണ്ടുള്ള വിശ്വാസമാണ് (റോമ. (10:10). നമ്മുടെ വിശ്വാസത്തിന്റെ ലക്ഷ്യസ്ഥാനം എപ്പോഴും ക്രിസ്തുവായിരിക്കണം. കാരണം ഒരു വിശ്വാസിയുടെ രക്ഷ യേശുക്രിസ്തുവാണ് (പുറ. 15:2; സങ്കീ. 27:1; 35:3; 62:2; ലൂക്ക. 2:30).

 

മനുഷ്യന്റെ രക്ഷ വീണ്ടുംജനനം

 

എല്ലാ മനുഷ്യരും പാപത്തിൽ മരിച്ച്ദൈവത്തിൽ നിന്ന്അകന്ന് പോയി. അതിനാൽ മനുഷ്യന് അറിവുകൊണ്ടോ, കഴിവുകൊണ്ടോ, സൽപ്രവൃത്തികൾ കൊണ്ടോ, നന്മകൊണ്ടോ രക്ഷ പ്രാപിക്കാൻ കഴിയില്ല. ഏശ 64:6 ഞങ്ങള്‍ എല്ലാവരും അശുദ്ധനെപ്പോലെ ആയ്തീര്‍‍ന്നു; ഞങ്ങളുടെ നീതിപ്രവര്‍‍ത്തികള്‍ ഒക്കെയും കറപിരണ്ട തുണിപോലെ; ഞങ്ങള്‍ എല്ലാവരും ഇലപോലെ വാടിപ്പോകുന്നു; ഞങ്ങളുടെ അകൃത്യങ്ങള്‍ ഞങ്ങളെ കാറ്റുപോലെ പറപ്പിച്ചുകളയുന്നു. മത്താ 16:17 യേശു അവനോടു: “ബര്‍യോനാശിമോനെ, നീ ഭാഗ്യവാന്‍ ; ജഡരക്തങ്ങള്‍ അല്ല, സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവത്രെ നിനക്കു ഇതു വെളിപ്പെടുത്തിയതു. 1കൊറി 1:21 ദൈവത്തിന്റെ ജ്ഞാനത്തില്‍ ലോകം ജ്ഞാനത്താല്‍ ദൈവത്തെ അറിയായ്കകൊണ്ടു വിശ്വസിക്കുന്നവരെ പ്രസംഗത്തിന്റെ ഭോഷത്വത്താല്‍ രക്ഷിപ്പാന്‍ ദൈവത്തിന്നു പ്രസാദം തോന്നി. ദൈവത്തിന്റെ ഇടപെടൽ കൂടാതെ മനുഷ്യന് രക്ഷ പ്രാപിക്കാൻ സാദ്ധ്യമല്ലായിരുന്നു. ലൂക്ക 18:26-27 ഇതു കേട്ടവര്‍: എന്നാല്‍ രക്ഷിക്കപ്പെടുവാന്‍ ആര്‍ക്കും കഴിയും എന്നു പറഞ്ഞു. അതിന്നു അവന്‍ മനുഷ്യരാല്‍ അസാദ്ധ്യമായതു ദൈവത്താല്‍ സാദ്ധ്യമാകുന്നു എന്നു പറഞ്ഞു.  അവർക്ക് പാപമോചനവും ദൈവവുമായുള്ള രമ്യതയും സാദ്ധ്യമാക്കാൻ രക്തബലി ആവശ്യമായിരുന്നു. ദൈവംകൃപയാൽ ഭൂമിയിലെ തന്റെ ഭരണംഉപേക്ഷിച്ചില്ല. മനുഷ്യന്റെ വീണ്ടെടുപ്പ് സാദ്ധ്യമാക്കാൻ ദൈവം മനുഷ്യനുമായി ഉടമ്പടികൾ സ്ഥാപിക്കുകയും തന്റെ സ്നേഹവും കൃപയും പാപികളായ മനുഷ്യർക്ക്  വെളിപ്പെടുത്തുകയും ചെയ്തു. അബ്രഹാമിനോടുള്ള ഉടമ്പടിയിൽ ദൈവംതന്റെ ജനമായ ഇസ്രായേലിനെ പാപത്തിന്റെയും സാത്താന്റെയും അടിമത്തത്തിൽ നിന്ന് രക്ഷിക്കാമെന്നും, അവരിലൂടെ ലോകത്തിലെ എല്ലാ ജനതകളെയും അനുഗ്രഹിക്കാമെന്നും വാഗ്ദാനം ചെയ്തു. പിന്നീട്ദൈവം തന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമായ ഇസ്രായേലിനെ ഈജിപ്തിലെ അടിമത്തത്തിൽ നിന്ന് അനേകം അത്ഭുത പ്രവർത്തനങ്ങളിലൂടെ വീണ്ടെടുത്തു. അതിനുശേഷം ദൈവം മോശയിലൂടെ ഇസ്രായേൽ ജനവുമായി ഉടമ്പടിയുണ്ടാക്കി ന്യായപ്രമാണം നൽകി. തെറ്റും ശരിയും തമ്മിൽ വേർതിരിച്ചറിയാനും പാപബോധം വരുത്താനുമുള്ള മാനദണ്ഡമായും, രക്ഷക്കുള്ള ഏകമാർഗ്ഗമായ ക്രിസ്തുവിലേക്കുള്ള വഴികാട്ടിയായും ന്യായപ്രമാണം പ്രയോജനപ്പെട്ടു.

 

ഇസ്രായേൽ ദൈവത്തിന്റെ ഭരണം ഉപേക്ഷിച്ച് ഒരു രാജാവിനെ ആവശ്യപ്പെട്ടപ്പോൾദൈവം ഇസ്രായേലിൽ രാജഭരണം ഏർപ്പെടുത്തി. തന്റെ ജനത്തിന്മേലുള്ള തന്റെ ഭരണംദാവീദിന്റെ സന്തതിയായി ജനിക്കാൻ പോകുന്ന മശിഹായിലൂടെ എന്നേക്കുമായി പുനഃസ്ഥാപിക്കുമെന്ന്ദൈവംദാവീദിനോട് ഉപാധികളില്ലാത്ത ഒരു ഉടമ്പടിയിലൂടെ വാഗ്ദാനം ചെയ്തു. ദൈവം മനുഷ്യരക്ഷയ്ക്കായി ഇസ്രായേലുമായി ഉണ്ടാക്കിയ ഉടമ്പടികളും പ്രവാചകർക്ക് നൽകിയവാഗ്ദാനങ്ങളും നിറവേറ്റാൻ സമയത്തിന്റെ പൂർത്തീകരണത്തിൽ തന്റെ പുത്രനായ യേശുക്രിസ്തുവിനെ ഭൂമിയിലേക്കയച്ചു. കന്യകാമറിയത്തിലൂടെ പരിശുദ്ധാത്മാവിനാൽ പിറന്ന യേശുക്രിസ്തു എന്ന വ്യക്തി പൂർണ്ണദൈവവും പൂർണ്ണമനുഷ്യനും ആകുന്നു. എല്ലാ മനുഷ്യരിലും ദൈവം വിഭാവനം ചെയ്യുന്ന മനുഷ്യത്വത്തിന്റെ പൂർണ്ണത യേശുവിൽ വെളിപ്പെടുന്നു. പാപമില്ലാതെ പരിപൂർണ്ണമായ ജീവിതം നയിച്ച യേശു ന്യായപ്രമാണത്തെ പൂർണ്ണമായി നിറവേറ്റി. അതിനുശേഷം മനുഷ്യൻ പാപിയായിരിക്കുമ്പോൾ തന്നെ ക്രിസ്തു മനുഷ്യർക്കായി മരിച്ചു. ക്രിസ്തു മനുഷ്യപാപം സ്വന്തം ശരീരത്തിൽ വഹിച്ച് കുരിശിൽ രക്തംചിന്തി മരിച്ച് മനുഷ്യപാപത്തിന് പരിഹാരം ചെയ്തു. അടക്കപ്പെട്ട്മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റു. അങ്ങനെ ദൈവത്തിന്റെ ന്യായപ്രമാണം അനുസരിക്കാൻ കഴിയാതിരുന്ന മനുഷ്യർക്കായി യേശു ന്യായപ്രമാണം മുഴുവൻ അനുസരിക്കുകയും മനുഷ്യപാപത്തിന്റെ ശിക്ഷ സ്വയം ഏറ്റെടുക്കുകയും ചെയ്തതിനാൽ യേശുവിൽ വിശ്വസിക്കുന്നവർക്ക് യേശുവിന്റെ നീതിലഭിച്ച് രക്ഷ പ്രാപിക്കാനുള്ള മാർഗ്ഗം തുറന്നു.

 

യേശുക്രിസ്തു കാൽവരി ക്രൂശിൽ ചിന്തിയ രക്തമാണ് മനുഷ്യന്റെ പാപമോചനത്തിനും രക്ഷക്കുമുള്ള ഏക അടിസ്ഥാനം. ദൈവത്തിന്റെ ദാനമായ രക്ഷ പരിശുദ്ധാത്മ പ്രവൃത്തിയായ വീണ്ടും ജനനത്തിലൂടെയാണ് മനുഷ്യൻ സ്വീകരിച്ചു തുടങ്ങുന്നത്. രക്ഷ മനുഷ്യന്റെ പ്രവൃത്തികൾ കൊണ്ടോ യോഗ്യതകൾ കൊണ്ടോ നേടിയെടുക്കാനാവില്ല. മനുഷ്യന്റെ രക്ഷക്ക് ആവശ്യമായതെല്ലാം യേശുക്രിസ്തു ചെയ്തുതീർത്തു എന്ന് മനസിലാക്കി യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവർക്ക് ദൈവത്തിൽ നിന്നുള്ള രക്ഷ ലഭിക്കുന്നു. അവരിൽ ദൈവം വസിക്കാൻ ആരംഭിക്കുന്നു. പാപത്തിൽ നിന്ന്ദൈവത്തിലേക്ക് തിരിയുന്ന മാനസാന്തരം രക്ഷാകരമായ വിശ്വാസത്തിന്റെ ഭാഗമാണ്. വിശ്വസിക്കുന്നവരെ രക്ഷിക്കുന്ന അത്ഭുതകരമായ ദൈവശക്തി യേശുക്രിസ്തുവിന്റെ സുവിശേഷത്തിലുണ്ട്. യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവരെല്ലാം പാപക്ഷമ ലഭിച്ച് പരിശുദ്ധാത്മാവിനാൽ വീണ്ടും ജനിച്ച്ദൈവമക്കളായിത്തീരുന്നു. അവർക്ക്ദൈവികസ്വഭാവവും ജീവനും ലഭിച്ചു എന്നതിന്റെ തെളിവ് അവർ പുറപ്പെടുവിക്കുന്ന ആത്മാവിന്റെ ഫലമാണ്. 1യോഹ 2:3-4 അവന്റെ കൽപനകളെ പ്രമാണിക്കുന്നുഎങ്കിൽ നാം അവനെ അറിഞ്ഞിരിക്കുന്നു എന്ന് അതിനാൽ അറിയുന്നു. അവനെ അറിഞ്ഞിരിക്കുന്നു എന്ന് പറയുകയും അവന്റെ കൽപനകളെ പ്രമാണിക്കാതിരിക്കുകയും ചെയ്യുന്നവൻ കള്ളനാകുന്നു; സത്യം അവനിൽ ഇല്ല. അങ്ങനെ അവർ സാത്താന്റെ രാജ്യത്തിൽ നിന്ന്ദൈ വത്തിന്റെ രാജ്യത്തിലേക്ക് പ്രവേശിക്കുന്നു. അവരിൽ പരിശുദ്ധാത്മാവ് അധിവസിക്കുന്നു. അവർ ക്രിസ്തുവിൽ പുതുസൃഷ്ടികളായി ജീവിച്ച് നിത്യതയിൽ ദൈവത്തിന്റെ അവകാശികളായിത്തീരും (യോഹ 1:12-13; 3:3-7; 14-16; 10:26-30; 14:6; 14:23; റോമ 1:16; 6:23; 8:14-17, 32; 10:9-10; 2കൊറി 5:17; എഫേ 1:7; 13-14; 2:8-10; കൊലോ 1:27; 1പത്രോ 1:3-5).

 

യേശുക്രിസ്തുവിലുള്ള വിശ്വാസത്താൽ നാം വീണ്ടുംജനിക്കണം

 

മനുഷ്യജീവിതത്തിലെ ഏറ്റവും വലിയ സംഭവം വീണ്ടുംജനനമാണ്. പാപത്തിൽ നിന്നും മരണത്തിൽ നിന്നും രക്ഷ പ്രാപിക്കണമെങ്കിൽ എല്ലാ മനുഷ്യരും വീണ്ടും ജനിക്കേണ്ടിയിരിക്കുന്നു. "സത്യം സത്യമായി ഞാൻ നിന്നോട് പറയുന്നു, വീണ്ടും ജനിക്കുന്നില്ലെങ്കിൽ ഒരുവന് ദൈവരാജ്യം കാണാൻ കഴിയുകയില്ല' (യോഹ 3:3-6). പാപത്തിൽനിന്നുള്ള നിങ്ങളുടെ വീണ്ടെടുപ്പിനുള്ള സമ്പൂർണ്ണപദ്ധതി യേശുക്രിസ്തുവിന്റെ കുരിശുമരണം വഴിയായി ദൈവം ഒരുക്കിയിട്ടുണ്ട്. പാപമില്ലാത്ത യേശു എല്ലാ മനുഷ്യർക്കും വേണ്ടി അനുഭവിച്ച പാപത്തിന്റെ ശിക്ഷയാണ് യേശുവിന്റെ കുരിശുമരണത്തിൽ സംഭവിച്ചിരിക്കുന്നത്. എന്നാൽ നിങ്ങളുടെ രക്ഷയും വീണ്ടെടുപ്പും നിങ്ങൾ ജീവിച്ചിരിക്കുമ്പോൾ നിങ്ങളുടെ ബോധപൂർവ്വമായ സഹകരണത്തോടുകൂടി മാത്രമേ ദൈവം അനുവദിക്കുകയുള്ളൂ. താങ്കളുടെ പാപത്തെക്കുറിച്ച് അനുതപിച്ച്, യേശു കുരിശിൽ താങ്കൾക്കായി നടത്തിയ പാപപരിഹാര ബലിമരണത്തെ അംഗീകരിച്ച്, തകർന്ന ഹൃദയത്തോടെ ദൈവത്തെ സമീപിച്ചാൽ ദൈവം താങ്കളുടെ സകല പാപങ്ങളും ക്ഷമിച്ച്, നീതീമാനായി കണക്കാക്കി, ദൈവപൈതലായി അംഗീകരിക്കും. പാപത്താൽ മരിച്ച മനുഷ്യാത്മാവിന് ഇങ്ങനെ വീണ്ടും ജീവൻ ലഭിക്കുന്ന സംഭവമാണ് വീണ്ടുംജനനം. ആത്മീകമായി മരിച്ചവരെ ജീവിപ്പിക്കുന്ന പരിശുദ്ധാത്മാവിന്റെ പ്രവർത്തനമാണ് വീണ്ടുംജനനം. വീണ്ടുംജനനം ദൈവത്തിൽ നിന്ന് സംഭവിക്കുന്നതിനാൽ അത്തരക്കാർ ദൈവമക്കളായിത്തീരുന്നു. "തന്നെ സ്വീകരിച്ചവർക്കെല്ലാം, തന്റെ നാമത്തിൽ വിശ്വസിച്ചവർക്കെല്ലാം ദൈവമക്കളാകാൻ അവൻ കഴിവു നൽകി. അവർ ജനിച്ചത് രക്തത്തിൽനിന്നോ ശാരീരികാഭിലാഷത്തിൽനിന്നോ പുരുഷന്റെ ഇച്ഛയിൽനിന്നോ അല്ല, ദൈവത്തിൽനിന്നത്രേ' (യോഹ 1:12-13). യേശു താങ്കളുടെ സകല പാപത്തിനും പരിഹാരം ചെയ്തു എന്ന് ഹൃദയപൂർവ്വം വിശ്വസിച്ച്, പാപങ്ങൾ ഏറ്റുപറഞ്ഞ്, താങ്കളുടെ പാപപരിഹാരത്തിനായി യേശുവിനെ വിശ്വാസത്താൽ ഹൃദയത്തിൽ സ്വീകരിച്ചാൽ താങ്കൾക്ക് പാപത്തിന്റെയും ലോകത്തിന്റെയും സാത്താന്റെയും ബന്ധനങ്ങളിൽ നിന്ന് മോചനം ലഭിക്കും. താങ്കളുടെ മരിച്ച ആത്മാവ് ജീവൻ പ്രാപിക്കും. അങ്ങനെ താങ്കൾ വീണ്ടുംജനിച്ച് മരണത്തിൽ നിന്ന് രക്ഷ പ്രാപിച്ച് നിത്യജീവനിലേക്ക് പ്രവേശിക്കും. താങ്കൾ പാപിയാണെന്നും, ദൈവം യേശുക്രിസ്തുവിൽ മനുഷ്യനായി അവതരിച്ച് പാപമില്ലാതെ ജീവിച്ച് താങ്കളുടെ പാപപരിഹാരത്തിനായി കുരിശിൽ മരിച്ചു എന്നും, അടക്കപ്പെട്ടു എന്നും, മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റ് സാത്താന്റെയും മരണത്തിന്റെയും മേൽ ജയംനേടി എന്നും, യേശുവിൽ വിശ്വസിച്ചാൽ താങ്കൾക്ക് പാപപരിഹാരവും രക്ഷയും ഉണ്ട് എന്നും അംഗീകരിക്കുകയും, അപ്രകാരം വിശ്വസിക്കുകയും ചെയ്യുന്നവർക്ക് വീണ്ടും ജനനം സംഭവിക്കുന്നു. വീണ്ടുംജനനം പ്രാപിക്കുന്ന എല്ലാവർക്കും പാപത്തിന്റെയും, മരണത്തിന്റെയും, സാത്താന്റെയും അടിമത്തത്തിൽ നിന്നും സ്വാതന്ത്ര്യവും, നിത്യരക്ഷയും നിത്യജീവനും സൗജന്യമായി ലഭിക്കുന്നു. യാഥാർത്ഥ്യങ്ങൾ മനസിലാക്കി അംഗീകരിച്ച് നാം ഓരോരുത്തരും വ്യക്തിപരമായി യേശുവിനെ ഏകരക്ഷകനും ദൈവവുമായി സ്വന്തം ഹൃദയത്തിലേക്ക് സ്വീകരിക്കണം. യേശുവിനായി നമ്മെത്തന്നെ സമ്പൂർണ്ണമായി സമർപ്പിക്കണം. അപ്പോൾ നാം വീണ്ടുംജനിക്കുന്നു.

 

നീതീകരണം, ദൈവപുത്രപദവി, ദൈവത്തിന്റെ അവകാശം

 

നീതീകരിക്കുന്നവൻ ദൈവമാണ് (റോമ 8:33). ഒരുവൻ നീതിമാൻ ആകുന്നു എന്ന് ദൈവം പ്രസ്താവിക്കുന്നതാണ് നീതീകരണം. പാപിയായ മനുഷ്യന് സ്വയം നീതിമാനായിത്തീരാനോ, സ്വയം ദൈവത്തിൽനിന്ന് നീതീകരണം പ്രാപിക്കാനോ കഴിയില്ല. എന്നാൽ യേശു തന്റെ പാപപരിഹാരബലിയിലൂടെ നമ്മുടെ പാപകടം മുഴുവൻ കൊടുത്തുവീട്ടി ദൈവത്തിന്റെ നീതിയും ന്യായവും പൂർത്തിയാക്കി ദൈവത്തെ തൃപ്തിപ്പെടുത്തി. അതിനാൽ യേശുവിൽ വിശ്വസിക്കുന്നവർക്ക് യേശുവിന്റെ നീതി ലഭിക്കുന്നു. ക്രിസ്തുവിന്റെ പ്രായശ്ചിത്തവും നീതിയും വിശ്വാസിയുടെ പേരിൽ കണക്കിട്ട് വിശ്വാസി തന്റെ പാപകടം മുഴുവൻ വീട്ടിയതായും, വിശ്വാസിക്ക് ദൈവപ്രീതി ലഭിച്ചതായും ദൈവം പ്രഖ്യാപിക്കുന്നു. അങ്ങനെ വിശ്വാസി നീതീകരണം പ്രാപിക്കുന്നു. നീതീകരണം പ്രാപിച്ച വ്യക്തിയാണ് നീതിമാൻ. യേശുവിൽ വിശ്വസിച്ച് നീതീകരണം പ്രാപിച്ച് വീണ്ടുംജനിക്കുന്നവർക്ക് ദൈവമക്കൾ എന്ന പദവി ലഭിക്കുന്നു. ദൈവമക്കളുടെ ഹൃദയങ്ങളിൽ ദൈവത്തിന്റെ പരിശുദ്ധാത്മാവ് വസിക്കുകയും അവർ ദൈവത്തിന്റെ മന്ദിരമായിത്തീരുകയും ചെയ്യുന്നു. അങ്ങനെ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രീയേകദൈവം ക്രിസ്തുവിശ്വാസികളിൽ വസിക്കുന്നുഅങ്ങനെ അവർ ദൈവത്തിന്റെ അവകാശികളായിത്തീരുന്നു (യോഹ 14:23; 15:3-17; 17:21; റോമ 5:5; 8:9, 14-16; 1കൊറി 3:16; 6:11, 19; 2കൊറി 6:16; ഗലാ 3:26; 4:6-7; കൊലോ 1:27; തീത്തോ 3:3-8).

 

പാപബോധവും പശ്ചാത്താപവും

 

വെള്ളത്തിൽ കിടക്കുന്നവന് വെള്ളത്തിന്റെ ഭാരം അനുഭവപ്പെടാത്തതുപോലെ, പാപത്തിൽ കിടക്കുന്നവന് പാപത്തിന്റെ ഭാരവും അനുഭവപ്പെടില്ല. എന്നാൽ കരയ്ക്ക് കയറിയതിനുശേഷം ഒരു കുടം വെള്ളം എടുത്താൽ അതിന്റെ ഭാരം അനുഭവപ്പെടുന്നു. അപ്രകാരം തന്നെ പാപബന്ധനത്തിൽ നിന്ന് രക്ഷപ്രാപിച്ചതിന് ശേഷം മാത്രമേ നമ്മുടെ യഥാർത്ഥ അവസ്ഥ നമുക്ക് മനസിലാകുകയുള്ളൂ. ദൈവികസാന്നിദ്ധ്യത്തിൽ നാം നമ്മെത്തന്നെ നോക്കിക്കാണണം. നമുക്ക് യഥാർത്ഥമായ പാപബോധമില്ലെങ്കിൽ, നാം നല്ലവരാണെന്നും പാപമില്ലാത്തവരെന്നും തെറ്റിദ്ധരിച്ചാൽ, യേശുവിലൂടെയുള്ള രക്ഷയുടെ പ്രയോജനം നമുക്ക് ലഭിക്കാതെ പോകും.താൻ പാപിയാണെന്ന് സമ്മതിക്കുന്നവന് മാത്രമേ പാപക്ഷമ ലഭിക്കുകയുള്ളൂ. നഷ്ടപ്പെട്ടുപോയതിനെ മാത്രമേ വീണ്ടെടുത്ത് രക്ഷിക്കാൻ കഴിയൂ. അതിനാൽ പാപക്ഷമയും രക്ഷയും ലഭിക്കാൻ പാപബോധം അത്യാവശ്യമാണ്. തന്റെ പാപത്തെപ്പറ്റി കുറ്റബോധം തോന്നിയാൽ മാത്രമേ ഒരാൾക്ക് പശ്ചാത്തപിക്കാൻ കഴിയുകയുള്ളൂ. പാപിനിയായ സ്ത്രീയും (ലൂക്കാ 7:36) പത്രോസും (ലൂക്കാ 22:61-62) തങ്ങളുടെ പാപത്തെ ഓർത്ത് ദുഃഖിക്കുകയും മാനസാന്തരപ്പെടുകയും ചെയ്തു. പാപബോധവും പാശ്ചാത്താപവും മാനസാന്തരത്തിലേക്ക് നയിക്കുന്നു.

 

മാനസാന്തരം

 

സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവാൻ യോഹന്നാനും യേശുവും ജനങ്ങളെ ആഹ്വാനം ചെയ്തു (മത്താ 3:2; 4:17). മാനസാന്തരപ്പെടാത്തവർ നശിച്ചുപോകും എന്ന് യേശു മുന്നറിയിപ്പ് നൽകി (ലൂക്കാ 13:3-5).  ഒരുവൻ ക്രിസ്തുവിലായാൽ അവൻ പുതിയസൃഷ്ടി ആകുന്നു (2കൊറി 5:17). അങ്ങനെ പുതിയസൃഷ്ടി ആയിത്തീരുന്ന ക്രിസ്തീയപക്വതയിലേക്കുള്ള യാത്രയുടെ തുടക്കമാണ് മാനസാന്തരം. ഒരുവൻ മാനസാന്തരപ്പെടണമെങ്കിൽ ദൈവഭാഗത്തുനിന്ന് കൃപയും, മനുഷ്യഭാഗത്തുനിന്ന് പാപബോധവും പാശ്ചാത്താപവും ആവശ്യമാണ്. ധൂർത്ത പുത്രൻ (ലൂക്കാ 15) തന്റെ പാപത്തെക്കുറിച്ച് ദുഃഖിതനായി. പഴയതിനോട് വിടപറയാൻ ബോധപൂർവ്വം തീരുമാനമെടുത്തു. തന്നിഷ്ടം ഉപേക്ഷിച്ച് പിതാവിന്റെ ദയയിൽ മാത്രം ആശ്രയിച്ചു. സക്കേവൂസും (ലൂക്കാ 19:1-10) മാനസാന്തരപ്പെട്ടപ്പോൾ ജീവിതത്തിൽ വേണ്ട ക്രമീകരണങ്ങൾ വരുത്തി. മാനസാന്തരം എന്നതിൽ തെറ്റായ ബോദ്ധ്യങ്ങളും വിശ്വാസങ്ങളും ഉപേക്ഷിക്കുന്നതും, പാപത്തിൽ നിന്ന് വേർതിരിയുന്നതും, രക്ഷയ്ക്കായി ക്രിസ്തുവിൽ വിശ്വസിച്ച് ദൈവത്തിലേക്ക് തിരിയുന്നതും, എല്ലാം ഉൾക്കൊള്ളുന്നു. ശരിയായ മാനസാന്തരവും, ക്രിസ്തുവിലുള്ള വിശ്വാസവും ഇല്ലാതെ പാപത്തിന് മോചനമില്ല. വിശ്വാസം എന്നത് വെറും ബൗദ്ധികമായ സമ്മതമോ, യോജിപ്പോ അല്ല. ക്രിസ്തു ദൈവമാണ് എന്ന ബൗദ്ധികമായ സമ്മതമോ അറിവോകൊണ്ട് മാത്രം രക്ഷ ലഭിക്കുന്നില്ല. രക്ഷയിലേക്ക് നയിക്കുന്ന വിശ്വാസം ഹൃദയംകൊണ്ടുള്ള വിശ്വാസമാണ് (റോമ. (10:10). നമ്മുടെ വിശ്വാസത്തിന്റെ ലക്ഷ്യസ്ഥാനം എപ്പോഴും ക്രിസ്തുവായിരിക്കണം. മാനസാന്തരം വിശ്വാസികൾക്കും ആവശ്യമാണ്. തെറ്റായ കാര്യങ്ങൾ ശരിയാണ് എന്നും, പാപകരമായ കാര്യങ്ങളെ പാപമല്ല എന്നും കരുതിയത് തെറ്റാണെന്ന് ബോദ്ധ്യപ്പെടുമ്പോൾ മനസുപുതുക്കി രൂപാന്തരപ്പെട്ട് യേശുവിന്റെ സ്വഭാവത്തോട് അനുരൂപപ്പെട്ടുകൊണ്ടിരിക്കണം. വിശ്വാസി തന്റെ പാപങ്ങളെ ദൈവത്തിന്റെ മുമ്പിൽ തുടർച്ചയായി ഏറ്റുപറഞ്ഞ് ക്ഷമ പ്രാപിച്ചുകൊണ്ടേയിരിക്കണം. അത് ശുദ്ധീകരണത്തിനും ആത്മീയവളർച്ചയും ആവശ്യമാണ് (1യോഹ 1:5-2:6). വെള്ളത്തിൽ വീണതുകൊണ്ട് മാത്രം ആരും മരിക്കുന്നില്ല; എന്നാൽ വെള്ളത്തിൽതന്നെ കിടന്നാൽ മരിക്കും. അതുപോലെതന്നെ വിശ്വാസി പാപത്തിൽ കടന്നാൽ വിശ്വാസത്യാഗം സംഭവിക്കും. അതിനാൽ വിശ്വാസികൾ തങ്ങളുടെ ജീവിതത്തിൽ വന്നുപോകുന്ന പാപങ്ങളെ തിരിച്ചറിഞ്ഞ് ദൈവത്തിൽനിന്ന് തുടർച്ചയായി പാപക്ഷമ പ്രാപിച്ചുകൊണ്ടേയിരിക്കണം. അങ്ങനെ ചെയ്യാത്തവർ ആത്മീയമായി മുരടിക്കുകയും, അവരുടെ ഹൃദയം പാപത്താൽ കഠിനമാകുകയും പാപത്തിൽ നിലനിൽക്കുകയും, ക്രമേണ പിന്മാറ്റവും വിശ്വാസത്യാഗവും സംഭവിച്ച് നിത്യനരകത്തിന് വിധിക്കപ്പെടുകയും ചെയ്യും.

 

 

പാപക്ഷമയും വിടുതലും

 

നാം നമ്മുടെ പാപങ്ങൾ ദൈവസന്നിധിയിൽ സമ്മതിക്കുമ്പോൾ ദൈവം നമ്മോട് ക്ഷമിക്കുകയും നാം പാപത്തിന്റെയും സാത്താന്റെയും ബന്ധനങ്ങളിൽ നിന്ന് വിടുവിക്കപ്പെടുകയും ചെയ്യും. നാം ചെയ്ത തെറ്റുകൾ ദൈവം നമ്മോട് ക്ഷമിക്കണമെങ്കിൽ, മറ്റുള്ളവർ നമ്മോട് ചെയ്ത തെറ്റുകൾ നാം അവരോട് ക്ഷമിക്കണം. നാം മറ്റുള്ളവരോട് ക്ഷമിക്കുകയും, ദൈവം നമ്മോട് ക്ഷമിക്കുകയും ചെയ്യുമ്പോൾ പാപത്തിന്റെയും സാത്താന്റെയും ബന്ധനത്തിൽ നിന്ന് നാം സ്വാതന്ത്ര്യം പ്രാപിക്കുന്നു. അങ്ങനെ ക്രിസ്തു നമ്മുടെ ജീവിതത്തിൽ ആധിപത്യം പുലർത്തുമ്പോൾ നാം യഥാർത്ഥ സ്വാതന്ത്ര്യം അനുഭവിച്ചുതുടങ്ങും. യേശുവിന്റെ കുരിശിലെ ബലി എന്ന പ്രായശ്ചിത്ത പ്രവർത്തിയുടെ അടിസ്ഥാനത്തിലാണ് പാപക്ഷമ സാദ്ധ്യമായത്. താങ്കളുടെ പാപത്തിന്റെ ശിക്ഷ യേശു ഏറ്റെടുത്തു എന്ന വസ്തുത അംഗീകരിച്ച് യേശുവിൽ വിശ്വസിച്ചാൽ വിശ്വാസം താങ്കൾക്ക് നീതിയായി എണ്ണപ്പെടും (റോമ 4:5). ക്ഷമിച്ച പാപം ദൈവം മറക്കുകയും നീക്കിക്കളയുകയും ചെയ്യുന്നു (ഏശ 43:25; കൊലോ 2:14). ദുർന്നടപ്പ്, അശുദ്ധി, ദുഷ്കാമം, വിഗ്രഹാരാധന, ആഭിചാരം, പക, പിണക്കം, ജാരകങ്ക, ക്രോധം, ശാഠ്യം, ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെറിക്കൂത്ത് എന്നിവയെല്ലാം പാപമാണ്. യേശുവിൽ വിശ്വസിക്കുമ്പോൾ യേശുവിന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു (1യോഹ 1:7). സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്ഥത, സൗമ്യത, ഇന്ദ്രിയജയം എന്നീ ആത്മാവിൻെറ ഫലം നാം നമ്മിൽ വളർത്തിയെടുക്കാൻ ബോധപൂർവ്വം ശ്രമിക്കണം.

 

എല്ലാറ്റിനും പരിഹാരം യേശുമാത്രം

 

സത്യത്തിനും രക്ഷക്കും സമാധാനത്തിനും വേണ്ടിയുള്ള മനുഷ്യന്റെ ആഗ്രഹത്തിന്റെ പൂർത്തീകരണം യേശുക്രിസ്തുവിൽ മാത്രമാണ് സാധിക്കുന്നത്. യേശു ഇപ്പോൾ താങ്കളുടെ ഹൃദയകവാടത്തിൽ മുട്ടിക്കൊണ്ടിരിക്കുകയാണ്. ഹൃദയം തുറന്ന് യേശുവിനെ സ്വീകരിച്ചാൽ യേശു താങ്കളുടെ ഹൃദയത്തിലേക്ക് കടന്നു വരും. താങ്കളുടെ ഹൃദയത്തിൽ താങ്കളെ പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന അശുദ്ധചിന്തകൾ, സ്വാർത്ഥത, അഹങ്കാരം, കോപം, അത്യാഗ്രഹം, അസംതൃപ്തി, ഭയം, അസൂയ, അലസത, പരദൂഷണം, പ്രതിഹാരദാഹം എന്നിവയുടെ അടിമത്തത്തിൽ നിന്ന് താങ്കൾ സ്വതന്ത്രനാകും. അങ്ങനെ താങ്കൾ നിത്യമരണത്തിൽനിന്ന് നിത്യജീവനിലേക്ക് പ്രവേശിക്കും.

 

നിങ്ങളുടെ പ്രശ്നവും പരാജയവും എത്ര വലുതാണെങ്കിലും യേശുവിനെ അറിയേണ്ടതുപോലെ അറിഞ്ഞാൽ, യേശുവുമായി ശരിയായ ബന്ധം സ്ഥാപിച്ചാൽ താങ്കൾ വിജയിക്കും. സാത്താനീയ ശക്തികളുടെ പോരാട്ടമോ മറ്റ് പ്രശ്നങ്ങളോ ഉണ്ടെങ്കിൽ യേശുക്രിസ്തുവിന്റെ നാമത്തിൽ വിജയം പ്രഖ്യാപിക്കുക. യേശു പറഞ്ഞു : അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കൽ വരുവിൻ, ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം (മത്താ 11:28). ഞാൻ നിങ്ങൾക്ക് സമാധാനം തന്നിട്ട് പോകുന്നു. എന്റെ സമാധാനം ഞാൻ നിങ്ങൾക്ക് നൽകുന്നു. ലോകം നൽകുന്നതുപോലെയല്ല ഞാൻ നൽകുന്നത്. നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. നിങ്ങൾ ഭയപ്പെടുകയും വേണ്ടാ (യോഹ 14:27).

 

ഇപ്പോൾ തന്നെ യേശുവിനെ വിശ്വാസം വഴിയായി സ്വീകരിക്കാം

 

മേൽപറഞ്ഞ അടിസ്ഥാന ആത്മീയ സത്യങ്ങൾ സ്വതന്ത്രമനസ്സോടും തുറന്ന ഹൃദയത്തോടും കൂടെ താങ്കൾ അംഗീകരിക്കുന്നു എങ്കിൽ ഇപ്പോൾ തന്നെ യേശുവിനെ സ്വീകരിച്ച് രക്ഷ പ്രാപിക്കാൻ ഇപ്രകാരം പ്രാർത്ഥിക്കൂ. എന്റെ കർത്താവായ യേശുവേ അങ്ങ് ഏകസത്യദൈവമാണെന്നും അങ്ങ് എന്റെ പാപങ്ങളുടെ മോചനത്തിനായി കുരിശിൽ മരിച്ചെന്നും ഞാൻ വിശ്വസിക്കുന്നു. യേശുവേ എന്റെ പാപങ്ങൾ ക്ഷമിച്ച് എന്നെ രക്ഷിക്കേണമേ. എന്നെ വിശുദ്ധിയിൽ വഴിനടത്തി നിത്യജീവൻ നൽകി അനുഗ്രഹിക്കേണമേ.

 

നാം വ്യക്തിപരമായി യേശുവിനെ നമ്മുടെ പാപത്തിന് പരിഹാരമായ ഹൃദയത്തിൽ സ്വീകരിക്കണം. യേശുവിനെ ഏകരക്ഷകനും ദൈവവുമായി അംഗീകരിക്കണം. യേശുവിനായി നമ്മെത്തന്നെ സമ്പൂർണ്ണമായി സമർപ്പിക്കണം. അപ്പോൾ യേശു നമ്മുടെ ഹൃദയത്തിൽ വരും.അതിനുള്ള തെളിവ് യേശുവിന്റെ വചനം തന്നെയാണ്.“ആരെങ്കിലും എന്റെ സ്വരം കേട്ട് വാതിൽ തുറന്നു തന്നാൽ ഞാൻ അവന്റെ അടുത്തേക്ക് വരും’ (വെളി 3:20). “അവന്റെ ഇഷ്ടത്തിനനുസൃതമായി എന്തെങ്കിലും നാം ചോദിച്ചാൽ അവിടുന്ന് നമ്മുടെ പ്രാർത്ഥന കേൾക്കും എന്നതാണ് നമുക്ക് അവനിലുള്ള ഉറപ്പ്. നമ്മുടെ അപേക്ഷ അവിടുന്ന് കേൾക്കുന്നെന്ന് നമുക്കറിയാമെങ്കിൽ നാം ചോദിച്ചത് കിട്ടിക്കഴിഞ്ഞു എന്നും നമുക്ക് അറിയാം’ (1യോഹ 5:14-15). ഒരു മനുഷ്യനുണ്ടാകുന്ന മാറ്റത്തിന്റെ ആരംഭം അവന്റെ ഉള്ളിന്റെ ഉള്ളിൽ ആയിരിക്കണം. ഒരു മനുഷ്യന് യഥാർത്ഥ സമാധാനം നൽകുന്നത് അവന്റെ ഭൗതീകജീവിത സാഹചര്യങ്ങളായ സമ്പത്തോ, പദവിയോ, ആരോഗ്യമോ അല്ല; മറിച്ച് ആത്മാവിന്റെ സ്ഥിതിയാണ്. ഒരു മനുഷ്യനിൽ ജീവനുള്ള ആത്മാവുണ്ടങ്കിൽ ആയാളുടെ ജീവിതം സന്തോഷവും സമാധാനവും നിറഞ്ഞതാകും. ഹൃദയത്തിന് രോഗമുള്ള ഒരു മനുഷ്യന്റെ മറ്റവയവങ്ങൾക്ക് പ്രവർത്തനശേഷി കുറയുമ്പോൾ അവയെ പ്രത്യേകം പ്രത്യേകമായി ചികിത്സിക്കുകയല്ല, മറിച്ച് ഹൃദയത്തെത്തന്നെ ആദ്യമായി ചികൽസിച്ച് സുഖപ്പെടുത്തുകയാണ് വേണ്ടത്. അതുപോലെ തന്നെ നമ്മുടെ ആത്മാക്കളെ രോഗനിർണ്ണയം നടത്തി സത്യവിശ്വാസമാകുന്ന മരുന്നുകൊടുത്ത് സുഖപ്പെടുത്തിയാൽ നമ്മുടെ ജീവിതം ധന്യമാകും.

 

രക്ഷയുമായുള്ള ബന്ധത്തിൽ വിവിധതരം ആളുകൾ

 

1. വീണ്ടുംജനനം പ്രാപിച്ച് അന്ത്യത്തോളം വിശ്വാസത്തിൽ നിലനിൽക്കുന്നവരാണ് സ്വർഗ്ഗത്തിൽ നിത്യജീവന് അർഹരായിത്തീരുന്നത്. 2. ബുദ്ധികൊണ്ട് വിശ്വാസത്തോടെ യോജിക്കുന്നവർ; എന്നാൽ ഹൃദയം കൊണ്ട് വിശ്വസിച്ച് വീണ്ടുംജനനം പ്രാപിക്കാത്തവർ. ഇവർ നാമമാത്ര വിശ്വാസികളാണ്. വാസ്തവമായി വീണ്ടുംജനനം പ്രാപിക്കാതെ പ്രാപിച്ചു എന്ന് തെറ്റിദ്ധരിക്കുന്നവർ തങ്ങൾ ദൈവമക്കളാണെന്ന് തെറ്റദ്ധരിച്ച് തങ്ങൾക്ക് ലഭിക്കാത്ത രക്ഷയിൽ അഹങ്കരിച്ച് പാപത്തിനടിമയായി ജീവിക്കുന്ന ഇവർ മാനസാന്തരപ്പെട്ടില്ലെങ്കിൽ ക്രിസ്തീയവിശ്വാസം സ്വീകരിക്കാതെ നശിച്ചുപോകും. അവർ ഹൃദയംകൊണ്ട് വിശ്വസിക്കാതെ ബുദ്ധികൊണ്ട് മാത്രം വിശ്വസിച്ച് യാന്ത്രികമായി അധരം കൊണ്ട് ഏറ്റ് പറഞ്ഞിരുന്നവരാണ്. അവസാനകാലത്ത് യഥാർത്ഥമായി വീണ്ടും ജനനം പ്രാപിക്കാതെ പ്രാപിച്ചു എന്ന് അഭിനയിക്കുന്ന കള്ളസഹോദരരുടെയും കപടവിശ്വാസികളുടെയും എണ്ണം കൂടും. 3. വീണ്ടുംജനനം പ്രാപിച്ചശേഷം വിശ്വാസം ത്യജിക്കുന്ന ചിലരുണ്ട്. വിശ്വാസിയെപ്പോലെ ജീവിച്ചിട്ട് പാപത്തിൽ തുടരുകയും പിന്നീട് മാനസാന്തരപ്പെടാൻ കഴിയാതിരിക്കുകയും ചെയ്യുന്നവർ എല്ലാവരും വീണ്ടുംജനനം പ്രാപിക്കാത്തവരാണ് എന്ന ചിന്ത ബൈബിൾപരമല്ല. അത്തരക്കാരിൽ ചിലർ രക്ഷിക്കപ്പെടാത്തവരും ചിലർ രക്ഷിക്കപ്പെട്ടതിനുശേഷം പിന്മാറ്റത്തിലൂടെ വിശ്വാസത്യാഗത്തിലേക്ക് നീങ്ങുന്നവരും ആയിരിക്കും. 4. സുവിശേഷം കേൾക്കാത്ത അവിശ്വാസികൾ. 5. സുവിശേഷം കേട്ടിട്ട് അവിശ്വാസികളായി തുടരുന്നവർ.

 

ക്രിസ്തീയ സുവിശേഷത്തിന്റെ പ്രാധാന്യം

 

മനുഷ്യവർഗ്ഗത്തിന് ലഭ്യമായ ഏറ്റവും വലിയ ചിന്തയാണ് സുവിശേഷം. എന്നാൽ എന്താണ് സുവിശേഷം, എന്തിനാണ് സുവിശേഷം, എങ്ങനെയാണ് സുവിശേഷം പ്രയോജനപ്പെടുത്തുന്നത് എന്നീ പരമപ്രധാനങ്ങളായ കാര്യങ്ങളെപ്പറ്റി അനേകർക്ക് അറിവില്ല. യേശുക്രിസ്തുവിന്റെ സുവിശേഷമാണ് മനുഷ്യജീവിതത്തിലെ ഏറ്റവും ഉന്നതമായ തത്ത്വചിന്തയും, ഏറ്റവും പ്രധാന വിഷയവും. എങ്കിലും യേശുക്രിസ്തുവിന്റെ സുവിശേഷത്തോട് പലരും പല രീതികളിലാണ് പ്രതികരിക്കുന്നത്. ലോകചരിത്രത്തിലെ എല്ലാ മേഖലകളിലുമുള്ള പ്രമുഖർ, ശാസ്ത്രജ്ഞരും നിയമജ്ഞരും ലോകനേതാക്കളും തത്ത്വചിന്തകരും ഉൾപ്പെടെ അനേകർ, യേശുവിന്റെ സുവിശേഷത്തെ അംഗീകരിച്ചവരാണ്.  യേശുവിന്റെ സുവിശേഷം രോ മനുഷ്യനും അനന്തമായ സാദ്ധ്യതകളുടെ വാതിൽ തുറന്നുകൊടുക്കുന്നു. ജീവിതത്തിൽ ഏറ്റവും ഉറപ്പുള്ള മരണം എപ്പോൾ വരുമെന്ന് ആരും അറിയുന്നില്ല. നാം സമ്പാദിച്ച പണവും സ്ഥാനമാനവും പേരും പെരുമയും, എന്തിന് സ്വന്തം ശരീരം പോലും കൊണ്ടുപോകാൻ കഴിയില്ല. എന്നാൽ യേശുവിന്റെ സുവിശേഷം നമ്മുടെ മരണശേഷമുള്ള ജീവിതത്തിന്, ഏറ്റവും ശോഭനമായ ഭാവി വാഗ്ദാനം ചെയ്യുന്നു. അത് വിശ്വസിക്കുന്ന ഏവനും രക്ഷക്കായി ദൈവശക്തിയാകുന്നു. യേശുവിന്റെ സുവിശേഷം, മനുഷ്യചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളായ, ദൈവത്തിന്റെ മനുഷ്യാവതാരം, മരണം, ഉയിർത്തെഴുന്നേൽപ്പ് എന്നിവയെ ആധാരമാക്കി നിലകൊള്ളുന്നു. നാം മനുഷ്യരായതുകൊണ്ട് നമുക്കു വേണ്ടിയുള്ള ദൈവത്തിന്റെ ഏറ്റവും പരിപൂർണ്ണമായ വെളിപ്പാട്, മനുഷ്യരൂപത്തിൽ തന്നെയായിരിക്കണം. യേശുവിലുള്ള ദൈവത്തിന്റെ വെളിപ്പാടിലുടെ, നമുക്ക് ദൈവവുമായി നേരിട്ട് ബന്ധപ്പെടാനുള്ള അവസരമുണ്ടായി. ഈ സത്യം, എല്ലാ തത്ത്വചിന്തകളെക്കാളും ദൈവശാസ്ത്രങ്ങളെക്കാളും ശാസ്ത്ര സാങ്കേതിക വിദ്യകളെക്കാളും ഉന്നതവും, കൃപയും ജീവനും നിറഞ്ഞ് നിൽക്കുന്നതുമായ യാഥാർത്ഥ്യമാണ്.

 

മനുഷ്യരക്ഷയ്ക്കുള്ള ദൈവത്തിന്റെ രക്ഷാകരപദ്ധതി എല്ലാ മനുഷ്യർക്കും വേണ്ടിയുള്ളതാണ്.

 

ദൈവം എല്ലാ മനുഷ്യരെയും രക്ഷയിലേക്ക് സ്വാഗതം ചെയ്യുന്നു (യോഹ 3:16). എല്ലാവരും രക്ഷിക്കപ്പെടണമെന്നതാണ് ദൈവത്തിന്റെ ആഗ്രഹം (1തിമോ 2:4-6; 4:10; തീത്തോ 2:11). ആരും നശിച്ചുപോകാൻ ദൈവം ആഗ്രഹിക്കുന്നില്ല (പ്രവൃ 17:30-31; 2പത്രോ 3:9; വെളി 22:17). ദൈവത്തിന് പക്ഷപാതമില്ല (കൊലോ 3:15).

 

ദൈവം തന്റെ രക്ഷ എല്ലാ മനുഷ്യർക്കും വേണ്ടി ഒരുക്കിയിരിക്കുന്നു.

 

ദൈവം ചിലരെ മാത്രം രക്ഷയ്ക്കായി തിരഞ്ഞെടുത്തെന്നോ, അവരുടെ മാത്രം പേരുകൾ അനാദിമുതൽ ജീവപുസ്തകത്തിൽ എഴുതിയെന്നോ, അവർക്ക് ദൈവത്തെ നിരസിക്കാൻ കഴിയില്ലെന്നോ, രക്ഷ നഷ്ടപ്പെടില്ലെന്നോ ബൈബിൾ പറയുന്നില്ല. ശിക്ഷാവിധിയിലായിരിക്കുന്ന എല്ലാ പാപികളെയും ദൈവം സ്നേഹിക്കുന്നു. അവരെ എല്ലാവരെയും ഒരുപോലെ കാണുന്നു, ഇടപെടുന്നു. ആർക്കും പ്രത്യേക പരിഗണന കൊടുത്ത് പാക്ഷപാതം കാണിക്കുന്നില്ല. പക്ഷപാതം കാണിക്കുന്നത് പാപമാണ് (യാക്കോ 2:9). ദൈവത്തിന് പക്ഷപാതമില്ല (റോമ 2:11). ദൈവം മുൻനിർണ്ണയിച്ച പദ്ധതിയോട് സ്വതന്ത്രമനസ്സോടെ സഹകരിച്ച് ദൈവത്തിൽ വിശ്വസിച്ച് ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ടവരാകാൻ ആർക്കും സാധിക്കും. തിരഞ്ഞെടുപ്പും മുൻനിർണ്ണയവും  പൊതുവെ തെറ്റിദ്ധരിക്കപ്പെടുന്ന വിഷയങ്ങളാണ്. ദൈവം മുൻനിർണ്ണയിച്ചത് മനുഷ്യരക്ഷയ്ക്കുള്ള ദൈവത്തിന്റെ രക്ഷാകരപദ്ധതി മാത്രമാണ്. ആരൊക്കെ സ്വർഗ്ഗത്തിൽ പോകണം ആരൊക്കെ നരകത്തിൽ പോകണം എന്നിങ്ങനെ മനുഷ്യന്റെ വ്യക്തിസ്വാതന്ത്ര്യത്തെയും സ്വതന്ത്രമനസിനെയും നിഷേധിക്കുന്ന രീതിയിൽ ദൈവം മുൻനിർണ്ണയം നടത്തിയിട്ടില്ല. എന്നാൽ തന്റെ പദ്ധതിയുമായി സഹകരിക്കുന്നവർക്കും സഹകരിക്കാത്തവർക്കും അവരുടെ പ്രതികരണത്തിന്റെ അളവിനനുസരിച്ച് തക്ക പ്രതിഫലം ദൈവം മുൻനിർണ്ണയിച്ചിരിക്കുന്നു. അതായത് മനുഷ്യന് സ്വതന്ത്ര മനസ് നൽകിയാൽ സംഭവിക്കാൻ സാദ്ധ്യതയുള്ളതിനെ സംഭവിക്കാൻ ദൈവം മുൻകൂട്ടി അനുവദിച്ചതാണ് മുൻനിർണ്ണയം.

 

ദൈവം അനാദി മുതലേ മുൻനിർണ്ണയിച്ച തന്റെ രക്ഷാകരപദ്ധതിയോട് തങ്ങളുടെ ജീവിതകാലത്തിൽ സഹകരിക്കുന്നവർ രക്ഷിക്കപ്പെടുന്നു; അല്ലാത്തവർ ശിക്ഷിക്കപ്പെടുന്നു. മുൻനിർണ്ണയിക്കപ്പെട്ടത് പ്രഥമമായും പദ്ധതിയാണ്, വ്യക്തികളോ വ്യക്തികളുടെ പ്രവർത്തികളോ അല്ല.മനുഷ്യരക്ഷയുടെ ആദ്യപടി എടുത്തത് രക്ഷാകരപദ്ധതി നൽകിയ ദൈവമാണ്. ദൈവത്തിന്റെ പദ്ധതിയോട് മനുഷ്യൻ സ്വതന്ത്ര മനസ്സാൽ സഹകരിക്കുകയാണ് ചെയ്യേണ്ടത്.വിശ്വസിക്കുന്നവർ തിരഞ്ഞെടുക്കപ്പെടുന്നു, തിരഞ്ഞെടുക്കപ്പെടുന്നവരല്ല വിശ്വസിക്കുന്നത്. ദൈവം ദാനമായി നൽകിയ രക്ഷയിലേക്ക് ഒരു വ്യക്തി തിരഞ്ഞെടുക്കപ്പെടുന്നത് ആ വ്യക്തിയുടെ ഉത്തരവാദിത്വമാണ്. പൂർവ്വനിത്യത മുതൽ ദൈവത്തിന് തന്റെ പദ്ധതിയുണ്ട് (എഫേ 1:4-12; കൊളോ 1:26-27). തന്റെ പദ്ധതിപ്രകാരം ദൈവം എല്ലാവരെയും ന്യായം വിധിക്കും (വെളി 20:11-15). ദൈവത്തിന്റെ പദ്ധതിയോട് സഹകരിക്കുന്നവർ ആരൊക്കെയായാലും രക്ഷിക്കപ്പെടുന്നു; സഹകരിക്കാത്തവർ ആരൊക്കെയായാലും ശിക്ഷിക്കപ്പെടുന്നു. ആഗ്രഹമുള്ള ആർക്കും ദൈവത്തിന്റെ പദ്ധതിയോട് സ്വതന്ത്രമായി സഹകരിക്കാൻ കഴിയും (യോഹ 3:16-20; വെളി 22:17). ദൈവം പക്ഷപാതപരമായി ചിലരെ രക്ഷയ്ക്കായും മറ്റുചിലരെ ശിക്ഷയ്ക്കായും തിരഞ്ഞെടുക്കുന്നില്ല. എല്ലാവരും രക്ഷിക്കപ്പെടണമെന്നതാണ് ദൈവത്തിന്റെ ആഗ്രഹം. എന്നാൽ രക്ഷിക്കപ്പെടാനുള്ള തീരുമാനം ഓരോരുത്തരും എടുക്കണം. അവരവരുടെ ഹിതത്തിന് വിരുദ്ധമായി ദൈവം ആരേയും രക്ഷിക്കുകയോ ശിക്ഷിക്കുകയോ ചെയ്യും എന്നതിന് യാതൊരു തെളിവും ബൈബിളിൽ ഇല്ല.സ്വതന്ത്രമനസ്സുള്ള മനുഷ്യന്റെ പ്രവർത്തികൾ ദൈവം മുൻനിർണ്ണയിക്കില്ല. കാരണം അപ്രകാരം മുൻനിർണ്ണയിച്ചാൽ സ്വതന്ത്രമനസ്സിന് പ്രസക്തിയില്ലാതായിത്തീരും.

 

തങ്ങൾ ആയിരിക്കുന്ന നാശകരമായ ഈ   ബന്ധനത്തിന്റെ അവസ്ഥയിൽ നിന്ന്, സ്വയം വിടുവിക്കപ്പെട്ട് രക്ഷപ്രാപിക്കുക എന്നത്, മനുഷ്യന് അസാദ്ധ്യമായ കാര്യമാണ്.

 

മനുഷ്യന് രക്ഷപ്രാപിക്കാൻ സർവ്വശക്തനായ ഒരു രക്ഷകനെ ആവശ്യമുണ്ട്. സർവ്വശക്തനും സ്നേഹസമ്പന്നനുമായ ദൈവത്തിന്, മനുഷ്യരൂപമെടുത്ത് മനുഷ്യനെ രക്ഷിക്കുന്നതിന് ഒരു തടസ്സവുമില്ല. കാരണം ദൈവം സർവ്വശക്തനാണ്. പഴയനിയമം മുഴുവനും, ദൈവം മനുഷ്യരൂപമെടുക്കുന്നതിനുള്ള തയ്യാറെടുപ്പിന്റെ രേഖാചിത്രമാണ്. കാലത്തിന്റെ പൂർത്തീകരണത്തിൽ, ദൈവം യേശുക്രിസ്തുവിൽ മനുഷ്യരൂപമെടുത്തു. മനുഷ്യവർഗ്ഗം പരാജയപ്പെട്ട മേഖലകളിലെല്ലാം, യേശു മനുഷ്യന് പകരമായി ജയമെടുത്തു.

 

പാപം ചെയ്ത മനുഷ്യന് അർഹമായ ശിക്ഷ കൊടുക്കുക എന്നത് ദൈവനീതിയാണ്.

 

ദൈവം നീതിമാനും പരിശുദ്ധനുമായതുകൊണ്ട്, മനുഷ്യപാപത്തിന് തക്ക പരിഹാരം ലഭിക്കാതെ, ദൈവത്തിന് മനുഷ്യനെ സഹായിക്കുക സാദ്ധ്യമല്ലായിരുന്നു. അതേസമയം തന്നെ, മനുഷ്യപാപത്തിന് പരിഹാരമൊന്നും ലഭിക്കാതെ, മനുഷ്യവർഗ്ഗം മുഴുവൻ നശിച്ചുപോകുന്നത് സ്നേഹസമ്പന്നനായ ദൈവത്തിന് അനുവദിക്കാനും കഴിഞ്ഞില്ല. തന്റെ പാപത്തിന്, സ്വയമായി പരിഹാരം കണടെൺെത്താൻ കഴിവില്ലാത്ത മനുഷ്യനെ സഹായിക്കാൻ, ദൈവത്തിന്റെ സ്നേഹം ദൈവത്തെ നിർബ്ബന്ധിച്ചു. അതിനാൽ, മനുഷ്യവർഗ്ഗത്തിന്റെ പാപത്തിന്റെ ശിക്ഷ സ്വയം ഏറ്റെടുത്ത് മനുഷ്യപാപത്തിന് പരിഹാരം ചെയ്ത് മനുഷ്യവർഗ്ഗത്തിന് രക്ഷാമാർഗ്ഗം തുറക്കാൻ ദൈവം തീരുമാനിച്ചു. മനുഷ്യവർഗ്ഗത്തിന്റെ പാപത്തിന്റെ ശിക്ഷ, യേശു അനുഭവിച്ചു. മനുഷ്യവർഗ്ഗത്തിന്റെ പാപത്തിന്റെ ശിക്ഷ ദൈവം യേശുക്രിസ്തുവിൽ സ്വയം ഏറ്റെടുത്ത് മനുഷ്യനെ രക്ഷിച്ചു. തന്റെ നീതിയും സ്നേഹവും പ്രകടമാകുന്നതിനും, അങ്ങനെ മനുഷ്യന് നിത്യരക്ഷയും നിത്യജീവനും നൽകുന്നതിനുമായി, കാലത്തിന്റെ പൂർത്തീകരണത്തിൽ ദൈവം തന്റെ ഏകപുത്രനെ മനുഷ്യപാപത്തിന് പരിഹാരബലിയായി ഭൂമിയിലേക്കയച്ചു (റോമ. 3:24-26; 5:8; 1 യോഹ. 4:10). ദൈവം യേശുക്രിസ്തുവിൽ മനുഷ്യനായി വന്ന,് സ്വന്തം ജീവൻ ബലിയർപ്പിച്ച്, മനുഷ്യവർഗ്ഗത്തിന്റെ പാപപരിഹാരവില, മനുഷ്യർക്ക് വേൺണ്ടി ദൈവത്തിന് കൊടുത്ത,് പാപത്തോടുള്ള ദൈവകോപത്തെ അകറ്റി, ദൈവത്തിന്റെ നീതിയെയും ന്യായത്തെയും പരിശുദ്ധിയെയും വെളിപ്പെടുത്തി. അങ്ങനെ, ദൈവവുമായുള്ള മനുഷ്യന്റെ അനുരജ്ഞനത്തിനുള്ള ഏകവഴി ഒരുങ്ങുകയും, മനുഷ്യവർഗ്ഗത്തിന്റെ വീണ്ടെൺടുപ്പ് സാദ്ധ്യമാകുകയും ചെയ്തു.

 

മനുഷ്യനെ ദൈവത്തിൽ നിന്ന് അകറ്റിനിർത്താനുള്ള ആയുധങ്ങളായി, പാപത്തെയും ലോകത്തെയും മരണത്തെയും, സാത്താൻ ഉപയോഗിച്ചു കൊണ്ടിരിക്കുന്നു. യേശുവിൽ ജയമെടുക്കുക.

 

സാത്താൻ മനുഷ്യനെ,  ലോകമോഹത്തിന്റെയും പാപസുഖത്തിന്റെയും, ആഴത്തിൽ,  മുക്കി കൊന്നുകൊ ണ്ടിരിക്കുകയാണ്. എല്ലാ മനുഷ്യരും പാപം ചെയ്ത് , പാപത്തിന് അടിമകളായിത്തീർന്നു. ഏകസത്യദൈവത്തിന്റെ സ്വഭാവത്തെ, മനുഷ്യൻ ലംഘിക്കുന്നതാണ് പാപം. പാപം മുഖാന്തിരമായി, മനുഷ്യന്റെ അകം ഒരു യുദ്ധക്കളമായി മാറി. അങ്ങനെ, മനുഷ്യന്റെ ആത്മാവും മനസും ശരീരവും, പര്സ്പരം യോജിപ്പില്ലാതെ, ഒന്ന് മറ്റൊന്നിന് വിരോധമായി പ്രവർത്തിച്ചുതുടങ്ങി. മാത്രമല്ലാ, മനുഷ്യർ പര്സ്പരമുള്ള ബന്ധവും, പാപം മൂലം തകരാറിലായി. പാപം സാത്താന്റെ സ്വത്താണ്. പാപം ചെയ്യുന്നവർ സാത്താന്റെ അവകാശമായിത്തീരുന്നു. സ്വാർത്ഥത, അത്യാഗ്രഹം, അഹങ്കാരം, അസൂയ, വിഗ്രഹാരാധന, ആഭിചാരം, മദ്യപാനം മുതലായ ജഡത്തിന്റെ പ്രവർത്തികളെല്ലാം, അകത്തെ പാപത്തിന്റെ പ്രതിഫലനങ്ങളാണ്. പാപം എന്നത് മനുഷ്യന് മഹാപ്രശ്നമാണ്. മനുഷ്യവർഗ്ഗത്തിന്റെ ഏറ്റവും അടിസ്ഥാനപ്രശ്നമാണ് പാപം. എന്നാൽ, പാപം മൂലം ആത്മീയ അന്ധത ബാധിച്ച മനുഷ്യന്, തന്റെ യഥാർത്ഥ പ്രശ്നം പാപമാണെന്ന് സമ്മതിക്കാൻ കഴിയുന്നില്ല. ദൈവസ്വഭാവത്തിന്റെയും ദൈവകൽപനയുടെയും, ലംഘനമാണ് പാപം. പാപം മൂലം എല്ലാ മനുഷ്യരും, ദൈവകോപത്തിൽ ജീവിക്കുന്ന, അത്യന്തം അപകടകരമായ ഇൗ അവസ്ഥക്ക്, ഒരു പരിഹാരമുൺണ്ട്. പാപത്തിന്റെ ചരിത്രപശ്ചാത്തലവും, മനുഷ്യന്റെ അധഃപതിച്ച അവസ്ഥയും നാം വ്യക്തമായി മനസിലാക്കണം. ദൈവം മനുഷ്യനെ പുരുഷനും സ്ത്രീയുമായി, സ്വന്തം ഛായയിലും സാദൃശത്തിലും, സ്വന്തമായി ചിന്തിക്കാനും, തീരുമാനം എടുക്കാനും കഴിവുള്ളവനായും, ധാർമ്മിക ബോധം ഉള്ളവനായും, മണ്ണിൽ നിന്ന് മെനഞ്ഞുൺണ്ടാക്കി. മനുഷ്യൻ പരിണാമഫലമായി ഉരുത്തിരിഞ്ഞു വന്നതല്ല.

 

ദൈവം സ്വന്തം ഛായയിലും, സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ചു. ദൈവം ഭൂമിയിലെ പൊടി കൊണ്ട് മനുഷ്യനെ നിർമ്മിച്ചിട്ട്, അവന്റെ മൂക്കിൽ ജീവശ്വാസം ഊതി. അങ്ങനെ മനുഷ്യൻ ജീവനുള്ള ആത്മാവായിത്തീർന്നു. ദൈവം മനുഷ്യനെ പാപമില്ലാതെ കളങ്കമറ്റവനായും, പൂർണ്ണതയുള്ള സ്വതന്ത്രമനസോടുകൂടിയുമാണ് സൃഷ്ടിച്ചത്. മനുഷ്യനും ദൈവവുമായി, പരസ്പര സ്നേഹബന്ധവും കൂട്ടായ്മയും നിലനിർത്തുന്നതിനും, ദൈവത്തെ മഹത്വപ്പെടുത്തുന്നതിനും വേണ്ടിയാണ്, ആത്മാവായ ദൈവം, മനുഷ്യനെ ആത്മാവുള്ളവനായി ഭൂമിയിൽ സൃഷ്ടിച്ചത്. ദൈവം മനുഷ്യനെ സൃഷ്ടിച്ചതിന്റെ ഉദ്ദേശം, മനുഷ്യൻ ദൈവത്തെ ആരാധിക്കുകയും, സേവിക്കുകയും ചെയ്ത് മഹത്വപ്പെടുത്തുക വഴി, ദൈവവുമായി കൂട്ടായ്മയിൽ ആയിരിക്കുവാനാണ്. അനുസരണത്തോടെ, ദൈവേഷ്ടപ്രകാരമുള്ള ഒരു ജീവിതമാണ്, ദൈവം മനുഷ്യനിൽ നിന്ന് ആവശ്യപ്പെട്ടത്.

 

ദൈവം സകല പ്രപഞ്ചത്തിന്റെയും ജീവജാലങ്ങളുടെയും സ്രഷ്ടാവാണ്. ദൈവം സൃഷ്ടിച്ചിട്ടുള്ളവരിൽ, ഏറ്റവും ഉന്നതനായിരുന്നു ലൂസിഫർ. ലൂസിഫർ സ്വർഗ്ഗത്തിലായിരുന്ന കാലത്ത്, തന്റെ ഹൃദയത്തിൽ അഹങ്കരിക്കുകയും, ദൈവത്തെ അട്ടിമറിക്കാൻ ശ്രമിക്കുകയും ചെയ്തു. അതിന്റെ ഫലമായി, ലൂസിഫറും, തന്നോട് കൂട്ടുചേർന്ന സ്വർഗ്ഗത്തിലെ മൂന്നിലൊന്ന് ദൈവദൂതൻമാരും, സ്വർഗ്ഗത്തിൽനിന്ന് പുറത്താക്കപ്പെട്ടു. അവരാണ് ഇന്നത്തെ സാത്താനും ചിശാചുക്കളും. അഹങ്കാരം നിറഞ്ഞ്, ദൈവത്തിനെതിരെ തിരിഞ്ഞപ്പോൾ, ദൈവദൂതനായിരുന്ന ലൂസിഫർ സാത്താനായി രൂപാന്തരപ്പെട്ടു. ദൈവത്തിനെതിരായി പ്രവർത്തിക്കുക എന്നതാണ്, സാത്താന്റെ സ്വഭാവം. അങ്ങനെ, ഇന്നും ദൈവത്തിന്റെ സൃഷ്ടികളെയെല്ലാം നശിപ്പിക്കുക, എന്ന ലക്ഷ്യവുമായി സാത്താൻ മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുന്നു. ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യനോട്, സാത്താന് അടക്കാനാവാത്ത വിദ്വേഷമാണ്. ദൈവം സാത്താനുവേണ്ടി ഒരുക്കിയ നരകത്തിൽ, മനുഷ്യരെയും എത്തിച്ച് നശിപ്പിക്കുക, എന്നതാണ് സാത്താന്റെ ലക്ഷ്യം. മനുഷ്യൻ, സാത്താന്റെ പ്രേരണയാൽ ദൈവത്തോട് അനുസരണക്കേട് കാണിച്ച് പാപം ചെയ്യുകയും, അങ്ങനെ ദൈവകൃപയിൽ നിന്ന് വീണുപോകുകയും ചെയ്തു. മനുഷ്യൻ ആത്മീയമായി മരിച്ച്, ദൈവത്തിൽ നിന്ന് അകന്നുപോയി. അങ്ങനെ ലോകത്തിൽ, പാപവും രോഗവും മരണവും കടന്നു. മനുഷ്യൻ സാത്താനെ അനുസരിച്ച്, സാത്താന്റെ നിയന്ത്രണത്തിൽ അകപ്പെട്ട്, ജന്മനാ പാപം നിറഞ്ഞ സ്വഭാവപ്രകൃതിയുള്ളവനായി.

 

അതിനാൽ സ്വയം രക്ഷിക്കുവാനോ, സ്വന്തം പരിശ്രമവും യോഗ്യതകളും കൊണ്ട്, ദൈവവുമായുള്ള ബന്ധം വീൺണ്ടെടുക്കുവാനോ കഴിയാത്തവിധം, മനുഷ്യൻ അധഃപതിച്ചു. ദൈവത്തിന് സ്വീകാര്യമായ നിലവാരത്തിൽ ചിന്തിക്കാനും, പ്രവർത്തിക്കാനും മനുഷ്യന് കഴിവില്ലാതായി. പാപം മനുഷ്യനെ നിത്യമരണത്തിനും, നിത്യനരകത്തിനും അർഹനാക്കി. പാപം ചെയ്യുന്ന ആത്മാവ് മരിക്കും, എന്നാണ് ദൈവപ്രമാണം. അതിനാൽ ദുഷ്ടനായ സാത്താൻ, ദൈവകൽപന ലംഘിപ്പിച്ച് പാപം ചെയ്യാൻ, മനുഷ്യനെ പ്രേരിപ്പിച്ചു. സാത്താൻ സർപ്പരൂപത്തിൽ വന്ന്, നുണ പറഞ്ഞ് മനുഷ്യനെ വഞ്ചിച്ചു. മനുഷ്യൻ, സാത്താൻ പറഞ്ഞ നുണ വിശ്വസിച്ച് സാത്താനെ അനുസരിച്ചു. അങ്ങനെ മനുഷ്യൻ, ദൈവത്തെ അവിശ്വസിച്ച് ദൈവത്തോട് അനുസരണക്കേട് കാണിച്ച്, പാപം ചെയ്തു. പാപം മൂലം മനുഷ്യന്റെ ആത്മാവ് മരിച്ചു. ഇപ്രകാരം, മനുഷ്യന് ദൈവത്തോടുൺണ്ടായിരുന്ന, തന്റെ ബന്ധം നഷ്ടമായി. അങ്ങനെ മനുഷ്യൻ സാത്താന്റെ അടിമത്തം അനുഭവിക്കുക മാത്രമല്ല, ആസ്വദിക്കുകയും ചെയ്യുന്ന, ശോചനീയമായ അവസ്ഥയിലേക്ക് അധഃപതിച്ചു.

 

പാപം ദൈവത്തിന്റെ സൃഷ്ടിയല്ല. ദൈവഹിതത്തിനെതിരായി പ്രവർത്തിച്ച, മനുഷ്യഹിതമാണ് പാപം. അങ്ങനെ മനുഷ്യൻ ദൈവഹിതത്തിന് വിരുദ്ധമായി, സ്വന്തം ഹിതം ചെയ്ത്, ദൈവത്തിൽ നിന്ന് അകന്നുപോയി. അതാണ് മരണം. പാപം മൂലം ആദത്തിന്റെ ആത്മാവ് മരിച്ചപ്പോൾ, ആദത്തിൽ എല്ലാ മനുഷ്യരുടെയും ആത്മാക്കൾ മരിച്ചു. കാരണം പാപത്തിന്റെ കൂലി മരണമാകുന്നു. ആദത്തിന്റെ പാപത്തിനുശേഷം, മനുഷ്യസ്വഭാവം പാപപ്രകൃതമുള്ളതായിത്തീർന്നു. ആദത്തിന്റെ സന്തതികൾ എല്ലാവരും, പാപത്തിൽ മരിച്ച ആത്മാവോടുകൂടി ജനിക്കുകയും, അങ്ങനെ അവർ ആത്മീയമായി, സാത്താന്റെ മക്കളായിത്തീരുകയും ചെയ്തു. എല്ലവരും പാപം ചെയ്തു. അങ്ങനെ എല്ലാവരും പാപത്തിനും, സാത്താനും അടിമപ്പെട്ടു. മനുഷ്യപാപത്തിന് രണ്ട് തലങ്ങളുണ്ട്. ഒന്നാമതായി, എല്ലാ മനുഷ്യരിലും, ജന്മനാ ആരോപിക്കപ്പെട്ടിരിക്കുന്ന പാപമുണ്ട്. ഇത്, ആദാമിൽ നിന്ന് ജനിച്ച എല്ലാവർക്കും, പൈതൃകമായി വന്ന് ഭവിച്ചിരിക്കുന്ന ജന്മപാപത്തെയാണ് സൂചിപ്പിക്കുന്നത്. ജന്മപാപം, ഭൗമിക പിതാവുള്ള എല്ലാ മനുഷ്യരിലും വ്യാപിച്ചിരിക്കുന്നു. മരണം വരെ, പാപത്തിന്റെ പ്രകൃതം മനുഷ്യനിൽ അവശേഷിക്കുന്നു. രണ്ടാമതായി, എല്ലാവർക്കും വ്യക്തിപരമായ പാപവുമുണ്ട്. മനുഷ്യന് ജന്മനാ പാപപ്രകൃതമുള്ളതിനാൽ, അവൻ പാപം ചെയ്യുന്നു. അവൻ പാപിയായതുകൊണ്ടാണ് പാപം ചെയ്യുന്നത്. വ്യക്തിപരമായ പാപത്തിൽ, ജഡത്തിന്റെ പ്രവർത്തികൾ മാനസിക പാപങ്ങൾ, നാവിന്റെ പാപങ്ങൾ, കൊലപാതകം, വ്യഭിചാരം, മോഷണം മുതലായ പരസ്യമായ പാപങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുന്നു. പാപം ചെയ്തതുമൂലം, മനുഷ്യർ മരണത്തിനും, നരകത്തിലുള്ള നിത്യശിക്ഷക്കും അർഹരായിത്തീർന്നു. അങ്ങനെ, ദൈവത്തോടുകൂടി വസിക്കുക എന്ന നിത്യസൗഭാഗ്യം നഷ്ടമാകുകയും, നരകത്തിലെ നിത്യശിക്ഷ വിധിക്കപ്പെടുകയും ചെയ്തിരിക്കുന്നു, എന്ന ഏറ്റവും പരിതാപകരമായ അവസ്ഥയാണ് മനുഷ്യനുള്ളത്.

 

ദൈവസ്വഭാവത്തിന് എതിരായി, മനുഷ്യനിലൂടെ പ്രവർത്തിക്കുന്ന സാത്താന്റെ സ്വാധീനവും ശക്തിയും സ്വഭാവവുമാണ്, പാപം. അവ ജഡത്തിന്റെ പ്രവൃത്തികളായി, മനുഷ്യനിൽ പ്രകടമാകുന്നു. ദുർന്നടപ്പ്, അശുദ്ധി, ദുഷ്കാമം, വിഗ്രഹാരാധന, ആഭിചാരം, പക, പിണക്കം, ജാരശങ്ക, ക്രോധം, ശാഠ്യം, ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെറിക്കൂത്ത് എന്നിവയാണ് ജഢത്തിന്റെ പ്രവൃത്തികൾ. പാപം മൂലം മനുഷ്യൻ, സാത്താന്റെ അടിമത്തത്തിലായി. എല്ലാ മനുഷ്യരും ജന്മസ്വഭാവത്താലും, സ്വതന്ത്രതീരുമാനത്താലും പാപികളാണ്. അതിനാൽ, എല്ലാ മനുഷ്യരും സാത്താന്റെ അടിമകളും, ദൈവത്തിന്റെ ന്യായവിധിക്കും നരകത്തിനും, അർഹരുമാണ്. മനുഷ്യന്റെ അകത്തെ പാപത്തെ, സമൂഹത്തിലേക്ക് വ്യാപിപ്പിച്ച്, പാപപങ്കിലമായ ഒരു ലോകവ്യവസ്ഥിതിക്ക്  സാത്താൻ രൂപം കൊടുക്കുന്നു. മനുഷ്യനെ പാപച്ചങ്ങല കൊണ്ട് ബന്ധിച്ച്, ലോകമോഹങ്ങളിൽ അന്ധനാക്കി, ദൈവത്തിൽ നിന്ന് അകറ്റി നിർത്തുന്ന ഈ ലോകസംവിധാനത്തെ, മഹതിയാം ബാബിലോൺ, വേശ്യമാരുടെയും മ്ളേച്ഛതകളുടെയും മാതാവ്, എന്നാണ് ബൈബിൾ വിളിക്കുന്നത്.

 

മരണം, സകല ഭയാനതകളുടെയും രാജാവും, പറഞ്ഞറിയിക്കാനാവാത്ത ദുരന്തവും, ഒഴിവാക്കാനാവാത്ത കുടുക്കുമാണ്. മരണത്തിന്റെ മുമ്പിൽ മനുഷ്യൻ നിസ്സഹായനാണ്. മരണം മനുഷ്യന് തൊട്ടറിയാവുന്ന യാഥാർത്ഥ്യമാണ്. പാപത്തിന്റെ ശമ്പളമാണ് മരണം. മനുഷ്യന് പാപമുണെ് ടൺൺന്നും, മനുഷ്യൻ പാപിയാണെന്നുമുള്ള വസ്തുതയുടെ തെളിവാണ് മരണം.

Ad Image
Ad Image
Ad Image
Ad Image