മലയാളം/ക്രിസ്ത്യൻ സുവിശേഷം/ ക്രിസ്തീയ സുവിശേഷത്തിന്റെ ഉള്ളടക്കം യേശുക്രിസ്തുവിന്റെ പാപപരിഹാര രക്തബലിയിൽ വെളിപ്പെടുന്ന ദൈവത്തിന്റെ അനന്തമായ സ്നേഹവും പരിശുദ്ധിയും നീതിയമാണ്



ക്രിസ്തീയ സുവിശേഷത്തിന്റെ ഉള്ളടക്കം യേശുക്രിസ്തുവിന്റെ പാപപരിഹാര രക്തബലിയിൽ വെളിപ്പെടുന്ന ദൈവത്തിന്റെ അനന്തമായ സ്നേഹവും പരിശുദ്ധിയും നീതിയമാണ്

യേശു തന്റെ, പാപരഹിതമായ ജീവിതവും മരണവും ഉയിർത്തെഴുന്നേൽപും കൊണ്ട്, ലോകവ്യവസ്ഥിതിയുടെ മേൽ ജയമെടുത്തു. യേശു തന്റെ ശുശ്രൂഷയിൽ, ദൈവവിരുദ്ധമായ ലോകവ്യവസ്ഥിതിയെ ആശ്രയിച്ചില്ല. സാത്താന്റെ പരീക്ഷണങ്ങളുടെമേൽ യേശു ജയമെടുത്തതും, ഇതിന്റെ തെളിവാണ്. ലോകസുഖങ്ങളെ ഉപേക്ഷിച്ച് യേശുവിലുള്ള നിത്യമഹത്വത്തിന്റെ പ്രത്യാശയിൽ ജീവിച്ചാൽ, ലോകവ്യവസ്ഥിതിയുടെ മേൽ നമുക്കും ജയമെടുക്കാം. യേശു തന്റെ, പാപരഹിതമായ ജീവിതവും, ശുശ്രൂഷയും, മരണവും, ഉയിർത്തെഴുന്നേൽപും കൊണ്ട്, സാത്താന്റെ മേൽ ജയമെടുത്തു. മരുഭൂമിയിൽ വച്ചുണ്ടായ സാത്താന്റെ കഠിന പരീക്ഷണങ്ങളുടെമേൽ യേശു ജയമെടുത്തു. സാത്താൻ ബന്ധിച്ച് രോഗികളാക്കിയിരുന്ന, അനേകരെ യേശു സൗഖ്യമാക്കുകയും, പിശാചുക്കളെ പുറത്താക്കുകയും ചെയ്തു. ഇന്നും യേശു, അനേകരെ സൗഖ്യമാക്കുകയും, പിശാചുക്കളെ പുറത്താക്കുകയും ചെയ്യുന്നു. തന്റെ മരണം കൊണ്ടും, ഉയിർത്തെഴുന്നേൽപ് കൊണ്ടും, മരണാധികാരിയായിരുന്ന സാത്താന്റെ മേൽ യേശു പൂർണ്ണ ജയമെടുത്തു. സാത്താന്റെ പ്രവർത്തികളെ അഴിപ്പാൻ തന്നെ, ദൈവപുത്രൻ പ്രത്യക്ഷനായി.

 

യേശു തന്റെ മരണം കൊണ്ട് പാപത്തിന്റെ മേൽ ജയമെടുത്തു.

 

തന്റെ കുരിശുമരണത്താൽ, യേശു പാപത്തിന് എന്നേക്കുമായി പരിഹാരം വരുത്തി. നാം പാപം സംബന്ധിച്ച് മരിച്ച് നീതിക്ക് ജീവിക്കേണ്ടതിന്, യേശു തന്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ട്, ക്രൂശിന്മേൽ കയറി. അവന്റെ അടിപ്പിണരാൽ, നിങ്ങൾക്ക് സൗഖ്യം വന്നിരിക്കുന്നു. പാപമില്ലാത്തവൻ നമുക്കുവേണ്ടി ശാപവും പാപവുമായിത്തീർന്നു. നമ്മുടെ പാപത്തിന്റെ ശിക്ഷയായ മരണം അനുഭവിച്ച്, യേശു കുരിശിൽ മരിച്ചു. പാപത്തോടുള്ള ദൈവകോപത്തിന്റെ ശിക്ഷ നമ്മുടെ മേൽ ആകാതെ, യേശുവിന്റെ മേൽ ആയി. അവൻ നമ്മുടെ അതിക്രമങ്ങൾ നിമിത്തം മുറിവേറ്റും, നമ്മുടെ അകൃത്യങ്ങൾ നിമിത്തം തകർന്നും ഇരിക്കുന്നു. നമ്മുടെ സാമാധാനത്തിനായുള്ള ശിക്ഷ, അവന്റെമേൽ ആയി. അവന്റെ അടിപ്പിണരുകളാൽ, നമുക്ക് സൗഖ്യം വന്നിരിക്കുന്നു. അവന്റെ പ്രാണൻ ഒരു അകൃത്യയാഗമായിത്തീർന്നു. യേശുവിന്റെ കുരിശു മരണത്തിൽ പാപമില്ലാത്തവനെ കൊന്നതുകൊണ്ട് മനുഷ്യൻ പാപിയാണെന്നും, പാപികൾക്ക് വേണ്ടി ജീവൻ കൊടുത്തതു കൊണ്ട്  ദൈവം സ്നേഹമാണെന്നും തെളിഞ്ഞു. യേശുവിന്റെ കുരിശു മരണത്തിൽ, പാപികളായ നമ്മോടുള്ള ദൈവത്തിന്റെ കരുണയും, പാപത്തെ ശിക്ഷിക്കുക എന്ന, ദൈവത്തിന്റെ നീതിയും തമ്മിൽ, പരസ്പരം ചുംബിച്ചു സമാധാനം സ്ഥാപിച്ചു. അങ്ങനെ യേശു പാപം എന്ന പ്രശ്നത്തിന് എന്നേക്കുമായി പരിഹാരം വരുത്തുകയും, ദൈവവും മനുഷ്യനുമായുള്ള സാമാധാനത്തിന്റെ വാതിൽ തുറക്കുകയും ചെയ്തു. അങ്ങനെ ലോകചരിത്രത്തിലെയും ദൈവചരിത്രത്തിലെയും ഏറ്റവും മൂല്യമേറിയ നിമിഷമാണ് യേശുവിന്റെ കുരിശു മരണം. അവിടെ ദൈവത്തിന്റെ അനന്തമായ കരുണയും സ്നേഹവും നീതിയും, അനന്ത മൂല്യമുള്ള പാപപരിഹാരയാഗത്തിൽ കണ്ടുമുട്ടി. അങ്ങനെ ദൈവസ്നേഹത്തിന്റെ ഏറ്റവും പ്രകടമായ തെളിവാണ് യേശുവിന്റെ കുരിശു മരണം. യേശു പ്രാണനെ വിട്ടപ്പോൾ മന്ദിരത്തിലെ തിരശ്ശീല, മേൽതൊട്ട് അടിയോളം രണ്ടായി ചീന്തിപ്പോയി. ഭൂമി കുലുങ്ങി പാറകൾ പിളർന്നു കല്ലറകൾ തുറന്നു

 

യേശു തന്റെ ഉയിർത്തെഴുന്നേൽപിനാൽ, മരണത്തിന്റെ മേലും, മരണാധികാരിയായിരുന്ന സാത്താന്റെ മേലും, ജയമെടുത്തു.

 

മനുഷ്യന്റെ ഏറ്റവും വലിയ ശത്രുവായ മരണത്തെ തോൽപിക്കാൻ, യേശു മരണത്തിന്റെ ഏറ്റവും ഭീകരമായ അനുഭവത്തിലേക്ക് ഇറങ്ങി, മരണത്തോട് ഏറ്റുമുട്ടി, മരണം അനുഭവിച്ചു. മരണത്തെ, യേശു തന്റെ ഉയിർപ്പിനാൽ കീഴടക്കി. ഉയിർത്തെഴുന്നേൽപ്പ്, മനുഷ്യവർഗ്ഗത്തിന്റെ ഏറ്റവും വലിയ ആവശ്യവും ആഗ്രഹവുമായിരുന്നു. മരണത്തിന്റെ മഹാശക്തിയെ, യേശു തന്റെ ഉയിർപ്പിന്റെ ശക്തിയാൽ കീഴടക്കി. യേശുവിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും. അങ്ങനെ, മനുഷ്യന്റെ ഏറ്റവും ഭയങ്കര ശത്രുവായ മരണത്തെ തോൽപിച്ചുകൊൺണ് ടൺുള്ള യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പ്, മനുഷ്യവർഗ്ഗത്തെ മുഴുവൻ അടിമയാക്കിവച്ചിരുന്ന, ലോകം പാപം മരണം പിശാച് എന്നിവയെ, യേശു തോൽപിച്ചതിന്റെ തെളിവാണ്. ഇങ്ങനെ യേശുവിൽ, പാപത്തിന്റെയും മരണത്തിന്റെയും അതിഭയങ്കരമായ നിയമങ്ങൾ തകർന്നടിയുകയും, ജീവന്റെയും ആത്മാവിന്റെയും ആശ്വാസനിയമങ്ങൾ വാഴുകയും ചെയ്യുന്നു.

 

ഇങ്ങനെ സമ്പൂർണ ജയാളിയായ യേശുവിലുള്ള വിശ്വാസത്താൽ,  നമുക്ക് മനുഷ്യവർഗ്ഗത്തിന്റെ ശത്രു സംഘത്തിൻമേൽ സമ്പൂർണ ജയമെടുക്കാൻ കഴിയും

 

മനുഷ്യനോടുള്ള അഗാധമായ സ്നേഹം നിമിത്തം, ദൈവം യേശുവിൽ മനുഷ്യരൂപമെടുത്ത്, മനുഷ്യപാപത്തിന്റെ ശിക്ഷയായ മരണം, കാൽവരി കുരിശിൽ അനുഭവിച്ചു. മനുഷ്യന്റെ പാപപങ്കിലമായ ഹൃദയത്തെ കഴുകി ശുദ്ധീകരിക്കാൻ, മഹാപരിശുദ്ധനായ ദൈവം സ്വന്തം ചങ്കിലെ രക്തം, ക്രൂശിലൂടെ നമുക്ക് നൽകി. അങ്ങനെ യേശു കുരിശിൽ മരിച്ച്, അടക്കപ്പെട്ട്, മൂന്നാം നാൾ, മനുഷ്യന്റെ ഏറ്റവും ഭയങ്കര ശത്രുവായ മരണത്തെ തോൽപിച്ച് ഉയിർത്തെഴുന്നേൽക്കുകയും ചെയ്തു. അങ്ങനെ, മനുഷ്യവർഗ്ഗത്തെ മുഴുവനും അടിമയാക്കിവച്ചിരുന്ന, ലോകം പാപം  മരണം പിശാച് എന്നീ ശത്രുക്കളെ, യേശു തോൽപിച്ചു യേശുവിലുള്ള വിശ്വാസത്താൽ മാത്രമേ, നമുക്ക് ശത്രു സംഘത്തിൻമേൽ ജയമെടുക്കാൻ കഴിയൂതന്റെ പാപത്തെക്കുറിച്ച് പശ്ചാത്തപിക്കുന്ന ഒരു വ്യക്തിയോട് ദൈവം ക്ഷമിക്കുന്നത്, ചരിത്രസംഭവങ്ങളായ യേശുക്രിസ്തുവിന്റെ മരണത്തിന്റെയും ഉയിർപ്പിന്റെയും അടിസ്ഥാനത്തിലാണ്. മനുഷ്യന് ലഭിക്കാവുന്ന ഏറ്റവും വലിയ പരസ്പര കൈമാറ്റത്തിന്റെ വാഗ്ദാനം, യേശുവിന്റെ കുരിശിലാണ് നാം കാണുന്നത്. താങ്കളുടെ പാപത്തെക്കുറിച്ച് താങ്കൾ പശ്ചാത്തപിക്കുന്നു എങ്കിൽ, യേശുക്രിസ്തുവിന്റെ അടുക്കലേക്ക് വന്ന്, പാപക്ഷമയും ദൈവത്തിന്റെ നീതിയും വിശ്വാസത്താൽ ദാനമായി സ്വീകരിക്കുക.

 

ഇതിൽനിന്നെല്ലാം യേശുക്രിസ്തു ദൈവമാണ് എന്ന സത്യം വെളിപ്പെട്ടുവരുന്നു. മനുഷ്യനുവേണ്ടിയുള്ള ദൈവത്തിന്റെ ഏറ്റവും ഉന്നതമായ വെളിപ്പാടാണ് യേശു. നാം മനുഷ്യരായതുകൊണ്ട്, നമുക്കുവേണ്ടിയുള്ള ദൈവത്തിന്റെ ഏറ്റവും പരിപൂർണ്ണമായ വെളിപ്പാട്, മനുഷ്യരൂപത്തിൽ തന്നെയായിരിക്കണം. യേശുവിലുള്ള ദൈവത്തിന്റെ സമ്പൂർണ്ണ വെളിപ്പാടിലുടെ, നമുക്ക് ദൈവവുമായി നേരിട്ട് ബന്ധപ്പെടാം. യേശുവിനെ കാണുന്നവർ ദൈവത്തെ കാണുന്നു. യേശുവിനെ വിശ്വസിക്കുന്നവർ ദൈവത്തെ വിശ്വസിക്കുന്നു. യേശുവിനെ നിഷേധിക്കുന്നവർ ദൈവത്തെ നിഷേധിക്കുന്നു.

 

യേശുവിന്റെ സുവിശേഷം ഏറ്റവും ഉന്നതമായ തത്ത്വചിന്തയാണ്. ഇത് തള്ളിക്കളയുന്നവർക്ക് ഒരിക്കലും ഇതിനെക്കാൾ ഉന്നതമായ മറ്റൊരു വിശ്വാസ സംഹിത, കണ്ടുപിടിക്കാൻ കഴിയില്ല. അതിനാൽ താങ്കൾ ജീവനോടിരിക്കുന്ന ഇന്ന് ഹൃദയം കഠിനമാക്കാതെ വിവേകപൂർണ്ണമായ തീരുമാനമെടുക്കൂ.

 

ആത്യന്തികമായി മനുഷ്യന് 2 തിരഞ്ഞെടുപ്പുകൾക്കുള്ള സാദ്ധ്യതയാണുള്ളത്. ഒന്നുകിൽ യേശുവിന്റെ സുവിശേഷത്തിൽ വിശ്വസിക്കുന്നതു മുഖാന്തിരമായി, മരിച്ചാലും ഉയിർത്തെഴുന്നേറ്റ്, ദൈവം ഉണ്ടാക്കാൻ പോകുന്നതും അനന്തസാദ്ധ്യതകളുള്ളതുമായ പുതിയ ആകാശത്തെയും പുതിയ ഭൂമിയെയും, ദൈവരാജ്യത്തെയും അവകാശമാക്കുക. അല്ലെങ്കിൽ യേശുവിന്റെ സുവിശേഷത്തെ തള്ളിക്കളഞ്ഞ് പാപത്തിന്റെ ശിക്ഷയായ നിത്യമരണവും നിത്യപീഡനവും അനുഭവിക്കാൻ നിത്യനരകത്തിലേക്ക് തള്ളപ്പെടുക. യേശുവിലുള്ള പാപക്ഷമ പ്രാപിക്കാതെ ജീവനുള്ള ദൈവത്തിന്റെ കരങ്ങളിലേക്ക് വീഴുന്നത് ഏറ്റവും ഭയാനകമായ കാര്യമാണ്നിങ്ങൾക്കുള്ള ഏറ്റവും നല്ലതും സുരക്ഷിതവുമായ തിരഞ്ഞെടുപ്പും തീരുമാനവും, യേശുവിനെ രക്ഷകനും ദൈവവുമായി അംഗീകരിക്കുക എന്നതാണ്. കാരണം യേശുവിനെ രക്ഷകനും ദൈവവുമായി അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്താൽ നരകശിക്ഷ ലഭിക്കും എന്ന ഉപദേശം ലോകത്തിൽ ആർക്കുമില്ല. അതുകൊണ്ട് യേശുവിൽ വിശ്വസിക്കുന്നതുകൊണ്ട് ആർക്കും ഒരിക്കലും ഒരു തത്ത്വചിന്തപ്രകാരവും ഒന്നും നഷ്ടപ്പെടാനില്ല. എന്നാൽ യേശുവിൽ വിശ്വസിക്കാത്തവർക്ക് മരണശേഷം എല്ലാം നഷ്ടപ്പെടും. അതിനാൽ യേശുവിൽ വിശ്വസിക്കുക ഏന്നതാണ് ഏതു മനുഷ്യനെ സംബന്ധിച്ചും ഏറ്റവും സുരക്ഷിതവുമായ തീരുമാനം. യേശുവിന്റെ സുവിശേഷം ഏറ്റവും ഉന്നതമായ തത്ത്വചിന്തയാണ്.  ഇത്തള്ളിക്കളയുന്നവർക്ക് ഒരിക്കലും ഇതിനെക്കാൾ ഉന്നതമായ മറ്റൊരു വിശ്വസസംഹിത കണ്ടുപിടിക്കാൻ കഴിയില്ല. അതിനാൽ താങ്കൾ ജീവനോടിരിക്കുന്ന ഇന്ന് ഹൃദയം കഠിനമാക്കാതെ വിവേകപൂർണ്ണമായ തീരുമാനമെടുക്കൂ.

 

എല്ലാക്കാര്യത്തിലും യേശുക്രിസ്തുവിനെപ്പോലെ ഉത്തമനായ വ്യക്തി ഭൂമുഖത്ത് ജീവിച്ചിരുന്നിട്ടില്ല. ഇത്രയേറെ ആകർഷണീയവും പ്രയോജനകരവുമായ മറ്റൊരു വ്യക്തിത്വമില്ല. ലോകചരിത്രത്തെ ക്രിസ്തുവിന് മുമ്പ് എന്നും ക്രിസ്തുവിന് ശേഷം എന്നും രണ്ടായി വിഭജിക്കാൻ തക്കവിധം അത്രയധികം ലോകത്തെ സ്വാധീനിച്ച മറ്റൊരു ചരിത്രവ്യക്തിയും ലോകത്തിലുണ്ടായിട്ടില്ല. യേശു നമുക്കായി മരിക്കുകയും ഉയിർത്തെഴുന്നേൽക്കുകയും ചെയ്തു. മരണശേഷം ഉയിർത്തെഴുന്നേറ്റ ഏക വ്യക്തി യേശുവാണ്. യേശു ഇന്നും യഥാർത്ഥമായി ജീവിക്കുന്നു. യേശു അനേകർക്ക് ഇന്നും സൗഖ്യവും പ്രതീക്ഷയും സമാധാനവും നൽകിക്കൊണ്ടിരിക്കുന്നു. ലോകത്തിൽ പലവിധങ്ങളായ പുസ്തകങ്ങൾ, സ്തുതിഗീതങ്ങൾ, പ്രസംഗങ്ങൾ, റേഡിയോ, ടി.വി., ദിനപ്പത്രങ്ങൾ, മാസികകൾ, ലഘുലേഖകൾ എന്നിവ വഴി ഇത്രയേറെ പ്രചരിപ്പിക്കപ്പെടുകയും സ്തുതിക്കപ്പെടുകയും ആരാധിക്കപ്പെടുകയും ചെയ്യുന്ന മറ്റൊരു വ്യക്തിത്വവും ലോകത്തിലില്ല. മതങ്ങളും സഭാപ്രസ്ഥാനങ്ങളും ജീർണ്ണിച്ചുകൊൺണ്ടിരിക്കുമ്പോൾ യേശു ഇന്നും ലോകത്തിന് മുഴുവൻ ഏക പ്രതീക്ഷയായി നിലനിൽക്കുന്നു. തന്നെ സമീപിക്കുന്നവർക്ക് യേശു ഇന്നും ആശ്വാസവും, സമാധാനവും നിത്യജീവനും നൽകുന്നു. അവരുടെ ആത്മീയദാഹം യേശു ശമിപ്പിക്കുന്നു. യേശുവിൽ വിശ്വസിക്കുന്നവർ മരിച്ചാലും ജീവിക്കും.

 

യേശു നമ്മെ സ്നേഹിക്കുന്നു. എന്നാൽ യാഥാർത്ഥ്യം വേൺതുപോലെ മനസിലാക്കാത്തതും നാം യേശുവിനെ സ്നേഹിക്കാത്തതുമാണ് നമ്മുടെ പ്രശ്നങ്ങളുടെയും ദുഃഖങ്ങളുടെയും അടിസ്ഥാനകാരണം.എല്ലാ മനുഷ്യരും പാപികളാണ്. നീയും ഒരു പാപിയാണ് എന്ന ബോദ്ധ്യവും, പാപജീവിതം ഉപേക്ഷിക്കാനുള്ള ആഗ്രഹവും തീരുമാനവും വേണം. തെറ്റിൽ നിന്നും ശരിയിലേക്ക് മനസ് തിരിയണം. ഇതാണ് മാനസാന്തരം. സർവ്വശക്തനായ ഏകദൈവം യേശുക്രിസ്തുവിൽ മനുഷ്യനായി എന്നും, നിന്റെ പാപപരിഹാരത്തിനായി കുരിശിൽ മരിച്ച് അടക്കപ്പെട്ട് മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റു എന്നും ഹൃദയം കൊണ്ടൺ്ൺ് വിശ്വസിക്കുകയും അധരംകൊണ്ടൺ് ഏറ്റുപറയുകയും ചെയ്താൽ നീ നിത്യമരണത്തിൽ നിന്നും നിത്യജീവനിലേക്ക് പ്രവേശിക്കും. ഇന്നുമുതലുള്ള നിന്റെ ജീവിതത്തിനായി, നിന്റെ നിത്യരക്ഷക്കായി യേശുവിൽ പൂർണ്ണമായി ആശ്രയിച്ചാൽ ഇപ്പോൾതന്നെ നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉൺണ്ടൺ്ാകും. യേശു നിന്റെ ഹൃദയത്തിൽ വന്ന് വസിക്കും. നിന്റെ ദുഃഖവും നിരാശയും ഭയവും എല്ലാം മാറും.ഏറ്റവും നല്ല മനുഷ്യനും, സർവ്വശക്തനായ ദൈവവുമായ യേശു നിന്റെ ഉറ്റ സുഹൃത്താകും.ഇന്നുമുതൽ മരണത്തിന് നശിപ്പിക്കാൻ കഴിയാത്ത വലിയ സ്വർഗ്ഗീയസമ്പത്ത് നിനക്ക് യേശുവിൽ ലഭിക്കും. ഇതാ യേശു നിന്റെ ഹൃദയ വാതിലിൽ മുട്ടുന്നു. നീ വാതിൽ തുറന്നുകൊടുത്താൽ യേശു നിന്റെ ഹൃദയത്തിലേക്ക് കടന്നുവരും. ഇനി ഒരു നിമിഷം പോലും പാപഭാരവും ചുമന്ന് രോഗിയായി പ്രതീക്ഷയില്ലാതെ പ്രശ്നങ്ങളുടെ നടുവിൽ കിടന്ന് നീ നീറിപ്പുകഞ്ഞ് നശിക്കേണ്ടൺആവശ്യമില്ല. നിന്റെ പാപപരിഹാരത്തിനായി നീ ഒന്നും ചെയ്യേൺ. പണം മുടക്കുകയോ, നേർച്ച ഇടുകയോതിരികത്തിക്കുകയോ, തീർത്ഥാടനം നടത്തുകയോ വേൺണ്ടൺ. നിന്റെ ഹൃദയം നിന്റെ പാപത്തിന് പരിഹാരം വരുത്തിയ യേശുവിന്റെ മുമ്പിൽ താഴ്ത്തുക. തകർന്ന ഹൃദയത്തോടെ നിന്റെ പാപങ്ങളെ യേശുവിനോട് ഏറ്റുപറഞ്ഞ് അപേക്ഷിക്കുക. യേശു നിന്റെ പാപങ്ങൾ ക്ഷമിച്ച് നിന്നെ രക്ഷിക്കും.

 

വഴിയും സത്യവും ജീവനും ഒരു വ്യക്തി

 

രക്ഷാമാർഗ്ഗവും, സത്യവും, നിത്യജീവനും വെറും ആശയങ്ങളല്ല, യേശു എന്ന വ്യക്തിയാണ്. സത്യവും നിത്യജീവനും വെറും ആശയങ്ങളല്ല. ആത്യന്തികമായി അവ ആരംഭവും, അവസാനവുമില്ലാത്ത സർവ്വശക്തനായ ഒരു വ്യക്തിയെ സൂചിപ്പിക്കുന്നു. സത്യവും നിത്യജീവനും യേശുക്രിസ്തു എന്ന വ്യക്തിയാകുന്നു. ലോകചരിത്രത്തിൽ മറ്റൊരു വ്യക്തിക്കും സാധിക്കാത്ത രീതിയിൽ യേശുക്രിസ്തു പ്രസ്താവിച്ചു, “ഞാൻ തന്നേ വഴിയും, സത്യവും ജീവനും ആകുന്നു. എന്നിൽ കൂടിയല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല” (യോഹ 14:6). അങ്ങനെ സ്വർഗ്ഗത്തിലേക്കുള്ള വഴി, സത്യം, നിത്യജീവൻ എന്നിവ എതെങ്കിലും തത്ത്വസംഹിതകളോ, ആശയങ്ങളോ, ഉപദേശങ്ങളോ, നിയമങ്ങളോ അല്ല; മറിച്ചു അവ യേശുക്രിസ്തു എന്ന വ്യക്തിയെ സൂചിപ്പിക്കുന്നു. നിത്യജീവൻ എന്നത് യേശുക്രിസ്തുവിൽ നിന്ന് വേർതിരിക്കാൻ സാദ്ധ്യമല്ല.“ആദി മുതലുള്ളതും, ഞങ്ങൾ കേട്ടതും, സ്വന്തം കണ്ണുകൊണ്ടു കണ്ടതും, ഞങ്ങൾ നോക്കിയതും, ഞങ്ങളുടെ കൈ തൊട്ടതും ആയ ജീവന്റെ വചനം സംബന്ധിച്ച്: ജീവൻ പ്രത്യക്ഷമായി, ഞങ്ങൾ കണ്ട് സാക്ഷീകരിക്കുകയും പിതാവിനോടു കൂടെയിരുന്ന് ഞങ്ങൾക്ക് പ്രത്യക്ഷമായ നിത്യജീവനെ നിങ്ങളോട് അറിയിക്കയും ചെയ്യുന്നു” (1യോഹ. 1:1-2). “ദൈവത്തിന്റെ സാക്ഷ്യം, ദൈവം നമുക്ക് നിത്യജീവൻ തന്നു എന്നതും, ജീവൻ അവന്റെ പുത്രനിൽ ഉണ്ട് എന്നതുമാണ്. പുത്രനുള്ളവന് ജീവൻ ഉണ്ട്, ദൈവപുത്രനില്ലാത്തവന് ജീവൻ ഇല്ല” (1യോഹ. 5:11-12). “ദൈവപുത്രൻ വന്നു എന്നും സത്യദൈവത്തെ അറിയുവാൻ അവൻ നമുക്ക് വിവേകം തന്നു എന്നും നാം അറിയുന്നു. നാം സത്യദൈവത്തിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു. അവൻ സത്യദൈവവും, നിത്യജീവനും ആകുന്നു” (1യോഹ. 5:20).

 

മനുഷ്യനെ സംബന്ധിച്ചിടത്തോളം യേശുക്രിസ്തുവിനെ അറിയുന്നതും, അവനിൽ ആയിരിക്കുന്നതുമാണ് നിത്യജീവൻ. “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നത് തന്നേ നിത്യജീവൻ ആകുന്നു” (യോഹ. 17:3). ക്രിസ്തുവിശ്വാസി നിത്യതയിൽ എന്നന്നേക്കും ദൈവത്തെ കൂടുതൽ കൂടുതലായി അറിഞ്ഞുകൊണ്ടിരിക്കും.ഇങ്ങനെ നിത്യജീവൻ എന്നത് അസ്ഥിത്വമുളള ഒരു യാഥാർത്ഥ്യമാണ്. യഥാർത്ഥ്യം ഓരോ യഥാർത്ഥ ക്രിസ്തുവിശ്വാസിയിലും ജീവിക്കുന്ന യേശുക്രിസ്തു എന്ന വ്യക്തിയാണ്.“യേശു ദൈവപുത്രൻ എന്ന് സ്വീകരിക്കുന്നവനിൽ ദൈവവും, അവൻ ദൈവത്തിലും വസിക്കുന്നു” (1യോഹ. 4:15). നിത്യജീവൻ എന്നു  പറയുന്നത് എന്നന്നേക്കുമുള്ള നിലനിൽപ്പ് മാത്രമല്ല. നരകത്തിൽ ജീവിക്കുന്നവർക്ക് എന്നന്നേക്കുമുള്ള നിലനിൽപ്പും, അസ്ഥിത്വവും ഉണ്ടെങ്കിലും അവർക്ക് നിത്യജീവനില്ല. എന്നാൽ യേശുക്രിസ്തുവിനെ സ്വീകരിക്കുന്നവർക്കെല്ലാം നിത്യജീവനുണ്ട്. ക്രിസ്തു നിന്നിലും, നീ അവനിലും വസിക്കുന്നുണ്ടെങ്കിൽ നിനക്ക് നിത്യജീവനുണ്ട്. ക്രിസ്തുവിനെ കൂടാതെ ഒരു വ്യക്തിക്കും നിത്യജീവൻ ലഭിക്കുക സാദ്ധ്യമല്ല, കാരണം ദൃശ്യവും, അദൃശ്യവുമായ എല്ലാത്തിനും അടിസ്ഥാനമായിരിക്കുന്നത് യേശുക്രിസ്തുവാണ് (കൊളോ. 1:15-17). നിത്യജീവൻ എന്നത് ദൈവവുമായി എന്നന്നേക്കുമുളള കൂട്ടായ്മയും, സഹവർത്തിത്വവുമാണ്. നിത്യമരണം എന്നത് ദൈവത്തിൽ നിന്നുള്ള എന്നന്നേക്കുമുള്ള വേർപാടാണ്.

 

എന്നാൽ ചിലർ പറയും. എനിക്കിതെന്നും മനസ്സിലാകുന്നില്ല. അതുകൊണ്ട് എനിക്കിതൊന്നും വേണ്ട. എന്നാൽ ഇത് ശരിയായ ഒരു മനോഭാവമല്ല. കാരണം പലപ്പോഴും നിങ്ങൾ ചെയ്യുന്നതും ഉപയോഗിക്കുന്നതും, അംഗീകരിക്കുന്നതുമായ കാര്യങ്ങളെപ്പറ്റി പൂർണ്ണമായ അറിവ് നിങ്ങൾക്കില്ല എന്നുള്ളതാണ്. നാം ഭൂമിയിൽ നടക്കുന്നു. സൂര്യപ്രകാശം അനുഭവിക്കുന്നു. കൃഷിചെയ്തു വിളവെടുക്കുന്നു. ഭക്ഷണം കഴിക്കുന്നു. വായു ശ്വസിക്കുന്നു. വസ്ത്രം ധരിക്കുന്നു. മരുന്ന് ഉപയോഗിക്കുന്നു. വാഹനങ്ങൾ ഉപയോഗിക്കുന്നു. ഇലക്ട്രിസിറ്റി ഉപയോഗിച്ചുള്ള വിവിധങ്ങളായ ജീവിതസൗകര്യങ്ങൾ ആസ്വദിക്കുന്നു. എന്നാൽ ഇവയെപ്പറ്റിയെല്ലാം പൂർണ്ണമായ അറിവുണ്ടായതിന് ശേഷമല്ല നാം അവ ഉപയോഗിക്കുന്നത്. അവയെപ്പറ്റി പൂർണ്ണമായും എനിക്കറിയില്ല. അതുകെണ്ട് എനിക്ക് അവയെന്നും വേണ്ട എന്നു പറയുന്നതു ബുദ്ധിയല്ല. അതുപോലെ തന്നെ യേശുക്രിസ്തുവിലുള്ള പാപമോചനവും വീണ്ടെുടുപ്പും രക്ഷയും എനിക്ക് മനസ്സിലാകുന്നില്ല. അതുകൊണ്ട്  എനിക്കത് വേണ്ട എന്ന വാദം ശരിയല്ല. വിശ്വാസം അറിവിലേക്ക് നയിക്കും. ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പ്രകാശം നിങ്ങളിലുള്ള അറിവില്ലായ്മയുടെ അന്ധകാരത്തെ നീക്കിക്കളയും. എന്നാൽ അന്ധകാരത്തിന് പ്രകാശത്തെ നീക്കാൻ കഴിയില്ല. വിശ്വാസം എന്നത് മനുഷ്യന്റെ ജീവിതക്രമത്തിലെ അടിസ്ഥാനഘടകമാണ്. ഇത്തരം സാധാരണ വിശ്വാസം എല്ലാ മനുഷ്യരുടെയും ജീവിതത്തിന്റെ  ഭാഗമാണ്. ഉദാഹരമണമായി ഒരാൾ തന്റെ വീട്ടിൽ കിടന്നുറങ്ങുന്നതിന് കാരണം വീട് തന്റെ മേൽ തകർന്ന് വീഴില്ല എന്ന വിശ്വാസം ഉള്ളതുകെണ്ടാണ്. വീട് തകരുമോ എന്ന് സംശയം ഉണ്ടെങ്കിൽ തീർച്ചയായും അയാൾ അവിടെ കിടന്നുറങ്ങില്ല.

Ad Image
Ad Image
Ad Image
Ad Image