യേശുക്രിസ്തുവിന്റെ രക്തബലിയുടെ നിഴൽ ലോകചരിത്രത്തിൽ
പാപം മൂലം തന്നിൽനിന്ന് അകന്നുപോയ മനുഷ്യവർഗ്ഗത്തെ തന്നിലേക്ക് തിരികെ കൊണ്ടുവരുവാൻ ദൈവം തുടങ്ങിവച്ച രക്ഷാകരപ്രവർത്തനത്തിന്റെ ആരംഭം മുതൽ പാപപരിഹാരബലി ഉണ്ടായിരുന്നു. പരിപൂർണ്ണതയുള്ള യേശുക്രിസ്തുവിന്റെ രക്തബലി കാലത്തിന്റെ പൂർത്തീകരണത്തിൽ യാഥാർത്ഥ്യമായി ത്തീരുന്നതുവരെയുള്ള കാലഘട്ടത്തിൽ, താൽക്കാലികമായി പാപത്തെ മറയ്ക്കുന്നതിന് രക്തബലികൾ അർപ്പിച്ചിരുന്നു. ഇത്തരം താൽക്കാലിക രക്തബലികളുടെ ആവശ്യത്തെപ്പറ്റി ദൈവം പഴയഉടമ്പടിയിൽ മോശയുടെ നിയമത്തിലൂടെ വളരെ വ്യക്തമായി ഊന്നിപ്പറഞ്ഞിട്ടുണ്ട്. പഴയഉടമ്പടി കാലത്ത് കാളകളെയും ആടുകളെയും ബലിയർപ്പിക്കുന്നതിലൂടെ പാപപരിഹാരം പ്രതീകാത്മകമായും ആചാരപരമായും മാത്രമേ നേടാൻ സാധിച്ചിരുന്നുള്ളു. പഴയനിയമ കാലത്തെ ബലികളുടെ ഉദ്ദേശ്യം പാപത്തെ താൽക്കാലികമായി മറയ്ക്കുക എന്നതായിരുന്നു. പഴയനിയമ ബലിയായ പാപയാഗത്തിന് രക്തം ചിന്തുക ആവശ്യമായിരുന്നു. ബലിമൃഗത്തെ കൊല്ലുന്ന സമയത്ത് ബലിയർപ്പകൻ ബലിമൃഗത്തിന്റെ തലയിൽ കൈകൾ വച്ച് തന്റെ പാപങ്ങൾ ഏറ്റുപറയണമായിരുന്നു (ലേവി. 3:12-13). യാഗാർപ്പകൻ കൊണ്ടുവരുന്ന ബലിമൃഗം യഥാർത്ഥത്തിൽ യാഗാർപ്പകനെതന്നെ പ്രതിനിധീകരിക്കുന്ന ഒരു പകരംബലിവസ്തുവായിരുന്നു. യാഗാർപ്പകൻ തന്റെ കൈകൾ ബലിമൃഗത്തിന്റെ തലയിൽ വയ്ക്കുകയും, തന്റെ പാപങ്ങൾ ഏറ്റുപറയുകയും ചെയ്യുമ്പോൾ, പകരംബലിവസ്തുവായ ബലിമൃഗം യാഗാർപ്പകന്റെ പാപത്തോട് താദാത്മ്യപ്പെടുന്നു. യാഗാർപ്പകൻ തന്നെ തനിക്ക് പകരമായി കൊണ്ടുവന്ന ബലിമൃഗത്തെ കൊല്ലേണ്ടിയിരുന്നു. ഇപ്രകാരം, ഒരു പകരംബലിമൃഗം ഇല്ലായിരുന്നു ഏങ്കിൽ, താൻതന്നെ തന്റെ പാപങ്ങൾ ചുമക്കുകയും, മരിക്കുകയും ചെയ്യേണ്ടിയിരുന്നു എന്ന് യാഗാർപ്പകന് ബോദ്ധ്യപ്പെടുന്നു. ബലിമൃഗം അതിൻമേൽ യാഗാർപ്പകന്റെ പാപങ്ങളും വഹിച്ച് ഒരു പകരംബലിവസ്തുവായി കൊല്ലപ്പെടുമ്പോൾ, ആ ബലിമൃഗം അതിന്റെ ജീവൻ യാഗാർപ്പകന് കൈമാറുകയായിരുന്നു. പാപത്തെ മറയ്ക്കുന്നതിനും, ദൈവകോപത്തെ തടയുന്നതിനും, നിത്യമരണത്തിൽ നിന്നും രക്ഷപെടുന്നതിനും മനുഷ്യൻ ദൈവഹിതാനുസരണം പാപപരിഹാരബലി അർപ്പിക്കേണ്ടിയിരുന്നു. ആ പരിഹാരബലിയിൽ പകരംമരണവും” രക്തംചിന്തലും ഉൾപ്പെട്ടിരുന്നു. ഏതൊരാളുടെ പാപപരിഹാരാർത്ഥമാണോ ബലിയർപ്പിക്കുന്നത്, ആ ആൾ തന്റെ പാപം കാരണമായി താൻ മരണത്തിന് അർഹനാണെന്നും, തന്റെ പാപമോചനത്തിനും, മരണശിക്ഷയിൽ നിന്നുള്ള രക്ഷക്കും വേണ്ടി രക്തം ചിന്തേണ്ടത് ആവശ്യമാണെന്ന് അംഗീകരിക്കുന്നതിനും വേണ്ടി തനിക്ക് പകരമായി ഒരു ബലിമൃഗത്തെ കൊല്ലുകയും രക്തം ചിന്തുകയും ചെയ്യുക ആവശ്യമായിരുന്നു. അങ്ങനെ പരിഹാരബലിയിൽ ആദ്യം മുതൽതന്നെ “പകരംമരണവും” രക്തംചിന്തലും ഉൾക്കൊണ്ടിരുന്നു. രക്തംചിന്തൽ കൂടാതെ പാപത്തിന് പരിഹാരമില്ല (എബ്ര. 9:22). ""ജഡത്തിന്റെ പ്രാണൻ രക്തത്തിലാണല്ലോ. നിങ്ങൾക്കുവേണ്ടി ബലിപീഠത്തിൽ പ്രായശ്ചിത്തം ചെയ്യാൻ അത് ഞാൻ നിങ്ങൾക്ക് നൽകിയിരിക്കുന്നു. രക്തംകൊണ്ട് പ്രായശ്ചിത്തം ചെയ്യണം; പ്രാണൻ രക്തത്തിലാണല്ലോ'' (ലേവി. 17:11). ഇപ്രകാരം ജീവൻ രക്തത്തിൽ കുടികൊള്ളുന്നതുകൊണ്ട് പാപപരിഹാരാർത്ഥം ദൈവികവ്യവസ്ഥപ്രകാരം ചിന്തപ്പെട്ട ബലിരക്തത്തിന് മാത്രമേ പാപപരിഹാരം നൽകാനും, അങ്ങനെ പാപത്തിന്റെ ശിക്ഷയായ മരണത്തെ മറികടക്കാനും സാധിക്കുകയുള്ളു (പുറ 12:13). ഈ യാഥാർത്ഥ്യത്തിന്റെ ഒരു അപൂർണ്ണമായ പ്രതിഫലനമെന്നപോലെയാണ് ലോകചരിത്രത്തിലുള്ള ഏതാണ്ട് എല്ലാ സംസ്ക്കാരങ്ങളും, ജാതികളും പാപത്തിന്റെ പരിഹാരത്തിനും, തങ്ങളുടെ ദൈവങ്ങളെ പ്രീതിപ്പെടുത്തുന്നതിനുമായി രക്തബലി നടത്തിപ്പോന്നത്. എന്നാൽ അവ നടത്തപ്പെട്ടത് ദൈവികനിയമപ്രകാരമല്ലാത്തതിനാൽ സത്യദൈവത്തിന് അവ സ്വീകാര്യമായിരുന്നില്ല.
യേശുക്രിസ്തുവിന്റെ രക്തബലി എല്ലാ രക്തബലികളുടെയും പൂർത്തീകരണം
മോശയുടെ കാലഘട്ടത്തിലെ പാപയാഗത്തിനുണ്ടായിരുന്ന അതേ അടിസ്ഥാനതത്വങ്ങൾ തന്നെയാണ് യേശുക്രിസ്തു മനുഷ്യവർഗ്ഗത്തിന്റെ പാപപരിഹാരത്തിന് വേണ്ടിയുള്ള തന്റെ രക്തബലിയിലൂടെ പൂർത്തീകരിച്ചത്. ക്രിസ്തു നമുക്കുപകരമായി ബലിവസ്തുവായിത്തീർന്നു. ക്രിസ്തു നമുക്കുവേണ്ടി നമ്മുടെ പാപമായിത്തീർന്നു. ക്രിസ്തു നമ്മുടെ പാപം തന്റെ ശരീരത്തിൽ വഹിച്ചു. ക്രിസ്തു നമ്മുടെ പാപയാഗമായി മരിച്ചു (1പത്രോ. 3:18). നാം അവനിൽ വിശ്വസിക്കുമ്പോൾ, അവൻ നമ്മുടെ പാപങ്ങൾ സ്വയം വഹിക്കുന്നു (1പത്രോ. 2:24). ക്രിസ്തുവിന്റെ മരണം മൂലം അവനിൽ വിശ്വസിക്കുന്നവർക്ക് പുതിയ ജീവൻ ലഭിക്കുന്നു (1യോഹ. 5:1-13). പഴയനിയമ കാലത്തുണ്ടായിരുന്ന നിയമവും, യാഗങ്ങളും, പരിഹാരബലികളും, പ്രതീകങ്ങളും, ആചാരങ്ങളും, എല്ലാം അവയുടെ അർത്ഥവും, പൂർത്തീകരണവും കണ്ടെത്തുന്നത് യേശുക്രിസ്തുവിന്റെ രക്തബലിയിലാണ് (ഏബ്രാ 9:11-26). യേശുക്രിസ്തു ലോകാരംഭത്തിന് മുമ്പുതന്നെ മനുഷ്യവർഗ്ഗത്തിന്റെ പാപപരിഹാരാർത്ഥം കൊല്ലപ്പെട്ട ദൈവത്തിന്റെ ബലിയാടായിരുന്നു (വെളി. 13:8). അതിനാൽ പഴയ നിയമകാലത്തെ ബലിസമ്പ്രദായത്തിൽ യേശുക്രിസ്തുവിന്റെ ബലിമരണം മുൻകൂട്ടി കണ്ട് ദൈവം ജനങ്ങളുടെ പാപങ്ങൾ ക്ഷമിച്ചു.
അങ്ങനെ പഴയഉടമ്പടി കാലഘട്ടത്തിൽ മോശയിലൂടെ ലഭിച്ച ദൈവികനിയമപ്രകാരം ജനങ്ങൾ തങ്ങളുടെ പാപപൂർണ്ണതയെ അംഗീകരിക്കുകയും, പാപങ്ങൾ ക്ഷമിക്കപ്പെടുമെന്ന ഉത്തമവിശ്വാസത്തോടെ കർത്താവിന്റെ നാമം വിളിച്ചപേക്ഷിച്ചുകൊണ്ട് നിയമാനുസൃതമായി ബലിമൃഗത്തെ ബലിയർപ്പിക്കുകയും ചെയ്തപ്പോൾ അവരുടെ പാപങ്ങൾ ക്ഷമിക്കപ്പെടുകയും, അവർ രക്ഷപ്രാപിക്കുകയും ചെയ്തുകൊണ്ടിരുന്നു. യേശുക്രിസ്തു വന്നത് സകല പാപങ്ങളെയും ശുദ്ധീകരിക്കുന്ന തന്റെ രക്തബലിയിലൂടെ, മോശയുടെ നിയമത്തിലുണ്ടായിരുന്ന ബലികളെയെല്ലാം നിർമൂലനം ചെയ്യാൻ വേണ്ടിയായിരുന്നു (എബ്രാ. 10:1-14). നീതിയുടെ പൂർണ്ണതയ്ക്കായി ക്രിസ്തുവിൽ വിശ്വസിക്കുന്നവർക്ക്, ക്രിസ്തു സകല ന്യായപ്രമാണങ്ങളുടെയും പൂർത്തീകരണവും, അവസാനവുമായിത്തീർന്നിരിക്കുന്നു (റോമ. 10:4). പഴയനിയമ കാലഘട്ടത്തിലെ നിയമങ്ങൾ യേശുക്രിസ്തുവിന്റെ ആഗമനംവരെ മാത്രമെ പ്രാബല്യത്തിലുണ്ടായിരുന്നുള്ളു (ലൂക്ക. 16:16-17; മത്താ. 11: 12-13), 5:17-18). യേശുക്രിസ്തു വന്നത് നിയമത്തെ നശിപ്പിക്കാനല്ല, മറിച്ച്, നിയമത്തെ പൂർത്തീകരിക്കാനും, സംസ്ഥാപിക്കുവാനുമാണ് (മത്താ. 5:17). ന്യായപ്രമാണത്തിന്റെ ഭാരം യേശുക്രിസ്തു നീക്കിക്കളഞ്ഞു (അപ്പോ. 15:10-11; കൊളോ. 2:8-18). ഉന്നതമായ കൃപയുടെ ഉടമ്പടി സ്ഥാപിച്ചുകൊണ്ട് യേശുക്രിസ്തു ന്യായപ്രമാണത്തെ പൂർത്തീകരിച്ച് മാറ്റിക്കളഞ്ഞു (എബ്രാ 8: 6-13). മോശവഴി നിയമം നൽകപ്പെട്ടു, യേശുക്രിസ്തുവഴി കൃപയും സത്യവും ഉണ്ടായി”(യോഹ. 1:17). ദൈവീക പദ്ധതിപ്രകാരമുള്ള ഈ കൃപയുടെ കാലഘട്ടത്തിൽ “മനുഷ്യരെല്ലാം പാപമോചനത്തിനും രക്ഷക്കുമായി യേശുക്രിസ്തുവിൽ വിശ്വസിക്കുക എന്ന നിയമത്തിൻ കീഴിലാണ്. ക്രിസ്തുവിൽ വിശ്വസിക്കുക” എന്ന നിയമം അനുസരിക്കുന്നതാണ് രക്ഷ പ്രാപിക്കുന്നതിനുള്ള വ്യവസ്ഥ. അങ്ങനെ മനുഷ്യരക്ഷയെ സംബന്ധിച്ചിടത്തോളം ന്യായപ്രമാണം നീങ്ങിപ്പോകുകയും യേശുവിലുള്ള വിശ്വാസം എന്ന പ്രമാണം നിലവിൽ വരുകയും ചെയ്തു. യേശുക്രിസ്തു സകല മനുഷ്യരുടെയും പാപ പരിഹാരാർത്ഥം സ്വയം രക്തബലി അർപ്പിച്ചതുകൊണ്ട്, മനുഷ്യരാരും ഇപ്പോൾ രക്തബലി അർപ്പിക്കേണ്ട ആവശ്യം ഇല്ല. ക്രിസ്തുവിന്റെ രക്തബലിക്ക് ശേഷം അന്നുവരെ യഹൂദദേവാലയത്തിൽ ഉണ്ടായിരുന്ന രക്തബലികൾ എല്ലാം നിന്നുപോയി എന്നുള്ളത് ഒരു ചരിത്രയാഥാർത്ഥ്യമാണ്. ഇപ്പോൾ യഹൂദർക്ക് ദേവാലയമോ, രക്തബലികളോ ഇല്ല.
പാപപരിഹാരബലികളുടെ ചരിത്രവും പൂർത്തീകരണവും.
ദൈവപുത്രനായ യേശുക്രിസ്തുവിന്റെ രക്തബലിമരണത്തിൽ, ലോകചരിത്രത്തിലെ പാപപരിഹാരബലികളെല്ലാം പൂർത്തീകരിക്കപ്പെട്ടു. യേശുക്രിസ്തുവിന്റെ കുരിശിലെ രക്തബലി മനുഷ്യചരിത്രത്തിലെ സകല രക്തബലികളുടെയും വിജയകരമായ പൂർത്തീകരണമാണ്. കാരണം മനുഷ്യവർഗ്ഗത്തിന്റെ പാപപരിഹാരത്തിനും രക്ഷക്കും വേണടി, ദൈവം മനുഷ്യനായി വന്ന് മരിക്കേണ്ടത് ആവശ്യമായിരുന്നു. പാപം മൂലം, തന്നിൽനിന്ന് അകന്നുപോയ മനുഷ്യവർഗ്ഗത്തെ, തന്നിലേക്ക് തിരികെ കൊൺണ്ടുവരുവാൻ, ദൈവം തുടങ്ങിവച്ച രക്ഷാകരപ്രവർത്തനത്തിന്റെ ആരംഭം മുതൽ, പാപപരിഹാരബലി ഉൺണ്ടായിരുന്നു.
മനുഷ്യൻ പാപിയാണെന്ന അവബോധത്തിന്റെയും, മനുഷ്യപാപത്തിന് പരിഹാരം ചെയ്യണമെന്ന ആവശ്യബോധത്തിന്റെയും, അപൂർണ്ണമായ പ്രതിഫലനമെന്നപോലെയാണ്, ലോകചരിത്രത്തിലുള്ള ഏതാണ്ട് എല്ലാ സംസ്ക്കാരങ്ങളും, ജാതികളും, മതങ്ങളും പാപത്തിന്റെ പരിഹാരത്തിനും, മനുഷ്യർ തങ്ങളുടെ ദൈവങ്ങളെ പ്രീതിപ്പെടുത്തുന്നതിനുമായി രക്തബലി നടത്തിപ്പോന്നത്. ഈ വസ്തുതയുടെ പ്രതിഫലനമായി, ഏതാണ്ടൺ് എല്ലാ മതങ്ങളിലും, ഏതെങ്കിലും തരത്തിലുള്ള ബലിയർപ്പണം നടത്തിപ്പോരുന്നു. എന്നാൽ അവയെല്ലാം നടത്തപ്പെടുന്നത് ദൈവികനിയമപ്രകാരമല്ലാത്തതിനാൽ, സത്യദൈവത്തിന് അവ സ്വീകാര്യമല്ല.
പരിപൂർണ്ണതയുള്ള യേശുക്രിസ്തുവിന്റെ രക്തബലി, കാലത്തിന്റെ പൂർത്തീകരണത്തിൽ, യാഥാർത്ഥ്യമായിത്തീരുന്നതുവരെയുള്ള കാലഘട്ടത്തിൽ, താൽക്കാലികമായി പാപത്തെ മറയ്ക്കുന്നതിന്, രക്തബലികൾ അർപ്പിച്ചിരുന്നു. ഇത്തരം താൽക്കാലിക രക്തബലികളുടെ ആവശ്യത്തെപ്പറ്റി, ദൈവം പഴയഉടമ്പടിയിൽ, മോശയുടെ നിയമത്തിലൂടെ വളരെ വ്യക്തമായി ഊന്നിപ്പറഞ്ഞിട്ടുണ്ട്.
പഴയഉടമ്പടി കാലത്ത് കാളകളെയും ആടുകളെയും ബലിയർപ്പിക്കുന്നതിലൂടെ, പാപപരിഹാരം പ്രതീകാത്മകമായും ആചാരപരമായും മാത്രമേ, നേടാൻ സാധിച്ചിരുന്നുള്ളു. പഴയനിയമ കാലത്തെ ബലികളുടെ ഉദ്ദേശ്യം, പാപത്തെ താൽക്കാലികമായി മറയ്ക്കുക, എന്നതായിരുന്നു. പഴയനിയമ ബലിയായ പാപയാഗത്തിന് രക്തം ചിന്തുക ആവശ്യമായിരുന്നു. ബലിമൃഗത്തെ കൊല്ലുന്ന സമയത്ത്, ബലിയർപ്പകൻ ബലിമൃഗത്തിന്റെ തലയിൽ കൈകൾ വച്ച്, തന്റെ പാപങ്ങൾ ഏറ്റുപറയണമായിരുന്നു (ലേവി. 3:12-13). യാഗാർപ്പകൻ കൊൺണ്ടുവരുന്ന ബലിമൃഗം, യഥാർത്ഥത്തിൽ യാഗാർപ്പകനെതന്നെ പ്രതിനിധീകരിക്കുന്ന, ഒരു പകരംബലിവസ്തുവായിരുന്നു. യാഗാർപ്പകൻ തന്റെ കൈകൾ, ബലിമൃഗത്തിന്റെ തലയിൽ വയ്ക്കുകയും, തന്റെ പാപങ്ങൾ ഏറ്റുപറയുകയും ചെയ്യുമ്പോൾ, പകരംബലിവസ്തുവായ ബലിമൃഗം, യാഗാർപ്പകന്റെ പാപത്തോട് താദാത്മ്യപ്പെടുന്നു. യാഗാർപ്പകൻ തന്നെ, തനിക്ക് പകരമായി കൊൺണ്ടുവന്ന ബലിമൃഗത്തെ കൊല്ലേണ്ടിയിരുന്നു. ഇപ്രകാരം, ഒരു പകരംബലിമൃഗം ഇല്ലായിരുന്നു ഏങ്കിൽ, താൻതന്നെ തന്റെ പാപങ്ങൾ ചുമക്കുകയും, മരിക്കുകയും ചെയ്യേണ്ടിയിരുന്നു എന്ന് യാഗാർപ്പകന് ബോദ്ധ്യപ്പെടുന്നു. ബലിമൃഗം, അതിൻമേൽ യാഗാർപ്പകന്റെ പാപങ്ങളും വഹിച്ച്, ഒരു പകരംബലിവസ്തുവായി കൊല്ലപ്പെടുമ്പോൾ, ആ ബലിമൃഗം, അതിന്റെ ജീവൻ യാഗാർപ്പകന് കൈമാറുകയായിരുന്നു. പാപത്തെ മറയ്ക്കുന്നതിനും, ദൈവകോപത്തെ തടയുന്നതിനും, നിത്യമരണത്തിൽ നിന്നും രക്ഷപെടുന്നതിനും, മനുഷ്യൻ ദൈവഹിതാനുസരണം പാപപരിഹാരബലി അർപ്പിക്കേൺണ്ടിയിരുന്നു. ആ പരിഹാരബലിയിൽ, “പകരംമരണവും” രക്തംചിന്തലും, ഉൾപ്പെട്ടിരുന്നു. ഏതൊരാളുടെ പാപപരിഹാരാർത്ഥമാണോ ബലിയർപ്പിക്കുന്നത്, ആ ആൾ തന്റെ പാപം കാരണമായി, താൻ മരണത്തിന് അർഹനാണെന്നും, തന്റെ പാപമോചനത്തിനും മരണശിക്ഷയിൽ നിന്നുള്ള രക്ഷക്കും വേണ്ടി, രക്തം ചിന്തേണ്ടത് ആവശ്യമാണെന്ന് അംഗീകരിക്കുന്നതിനും വേണ്ടി, തനിക്ക് പകരമായി ഒരു ബലിമൃഗത്തെ കൊല്ലുകയും, രക്തം ചിന്തുകയും ചെയ്യുക ആവശ്യമായിരുന്നു. അങ്ങനെ, പരിഹാരബലിയിൽ ആദ്യം മുതൽതന്നെ, “പകരംമരണവും” രക്തംചിന്തലും ഉൾക്കൊണ്ടിരുന്നു. രക്തംചിന്തൽ കൂടാതെ പാപത്തിന് പരിഹാരമില്ല, എന്നും (എബ്ര. 9:22). "ജഡത്തിന്റെ പ്രാണൻ രക്തത്തിലാണല്ലോ, നിങ്ങൾക്കുവേണ്ടി ബലിപീഠത്തിൽ പ്രായശ്ചിത്തം ചെയ്യാൻ, അത് ഞാൻ നിങ്ങൾക്ക് നൽകിയിരിക്കുന്നു എന്നും, രക്തംകൊണ്ട് പ്രായശ്ചിത്തം ചെയ്യണം; പ്രാണൻ രക്തത്തിലാണല്ലോ, (ലേവി. 17:11), എന്നും, ദൈവം പറഞ്ഞിരിക്കുന്നു. ഇപ്രകാരം, ജീവൻ രക്തത്തിൽ കുടികൊള്ളുന്നതുകൊണ്ട് പാപപരിഹാരാർത്ഥം ദൈവികവ്യവസ്ഥപ്രകാരം, ചിന്തപ്പെട്ട ബലിരക്തത്തിന് മാത്രമേ, പാപപരിഹാരം നൽകാനും, അങ്ങനെ പാപത്തിന്റെ ശിക്ഷയായ മരണത്തെ മറികടക്കാനും സാധിക്കുകയുള്ളു (പുറ 12:13).
യേശുക്രിസ്തുവിന്റെ രക്തബലി എല്ലാ രക്തബലികളുടെയും പൂർത്തീകരണമാണ്.
മോശയുടെ കാലഘട്ടത്തിലെ, പാപയാഗത്തിനുൺണ്ടായിരുന്ന അതേ അടിസ്ഥാനതത്വങ്ങൾ തന്നെയാണ്, യേശുക്രിസ്തു, മനുഷ്യവർഗ്ഗത്തിന്റെ പാപപരിഹാരത്തിന് വേൺണ്ടിയുള്ള, തന്റെ രക്തബലിയിലൂടെ പൂർത്തീകരിച്ചത്. ക്രിസ്തു, നമുക്കുപകരമായി ബലിവസ്തുവായിത്തീർന്നു. ക്രിസ്തു നമുക്കുവേണ്ടി, നമ്മുടെ പാപമായിത്തീർന്നു. ക്രിസ്തു നമ്മുടെ പാപം, തന്റെ ശരീരത്തിൽ വഹിച്ചു. ക്രിസ്തു നമ്മുടെ പാപയാഗമായി മരിച്ചു (1പത്രോ. 3:18). ഠയശു സകല മനുഷ്യർക്കും വേണടി പാപവും ശാപവുമായിത്തീർന്നു. നാം അവനിൽ വിശ്വസിക്കുമ്പോൾ, അവൻ നമ്മുടെ പാപങ്ങൾ സ്വയം വഹിക്കുന്നു (1പത്രോ. 2:24). ക്രിസ്തുവിന്റെ മരണം മൂലം, അവനിൽ വിശ്വസിക്കുന്നവർക്ക് പുതിയ ജീവൻ ലഭിക്കുന്നു (1യോഹ. 5:1-13). പഴയനിയമ കാലത്തുണ്ടൺായിരുന്ന, നിയമവും യാഗങ്ങളും, പരിഹാരബലികളും പ്രതീകങ്ങളും ആചാരങ്ങളും എല്ലാം, അവയുടെ അർത്ഥവും പൂർത്തീകരണവും കണ്ടെത്തുന്നത്, യേശുക്രിസ്തുവിന്റെ രക്തബലിയിലാണ് (ഏബ്രാ 9:11-26). യേശുക്രിസ്തു ലോകാരംഭത്തിന് മുമ്പുതന്നെ, മനുഷ്യവർഗ്ഗത്തിന്റെ പാപപരിഹാരാർത്ഥം കൊല്ലപ്പെട്ട, ദൈവത്തിന്റെ ബലിയാടായിരുന്നു (വെളി. 13:8). അതിനാൽ, പഴയ നിയമകാലത്തെ ബലിസമ്പ്രദായത്തിൽ, യേശുക്രിസ്തുവിന്റെ ബലിമരണം മുൻകൂട്ടി കണ്ട് ദൈവം ജനത്തിന്റെ പാപങ്ങൾ ക്ഷമിച്ചു. അങ്ങനെ, പഴയഉടമ്പടി കാലഘട്ടത്തിൽ, മോശയിലൂടെ ലഭിച്ച ദൈവികനിയമപ്രകാരം, ജനങ്ങൾ തങ്ങളുടെ പാപപൂർണ്ണതയെ അംഗീകരിക്കുകയും, പാപങ്ങൾ ക്ഷമിക്കപ്പെടുമെന്ന ഉത്തമവിശ്വാസത്തോടെ, കർത്താവിന്റെ നാമം വിളിച്ചപേക്ഷിച്ചുകൊണ്ട്, നിയമാനുസൃതമായി ബലിമൃഗത്തെ ബലിയർപ്പിച്ചപ്പോൾ, അവരുടെ പാപങ്ങൾ ക്ഷമിക്കപ്പെടുകയും, അവർ രക്ഷപ്രാപിക്കുകയും ചെയ്തുകൊണ്ടിരുന്നു.
യേശുക്രിസ്തു വന്നത്, സകല പാപങ്ങളെയും ശുദ്ധീകരിക്കുന്ന തന്റെ രക്തബലിയിലൂടെ, മോശയുടെ നിയമത്തിലുണ്ടായിരുന്ന ബലികളെയെല്ലാം, നിർമൂലനം ചെയ്യാൻ വേണ്ടിയായിരുന്നു (എബ്രാ. 10:1-14). നീതിയുടെ പൂർണ്ണതയ്ക്കായി ക്രിസ്തുവിൽ വിശ്വസിക്കുന്നവർക്ക്, ക്രിസ്തു സകല ന്യായപ്രമാണങ്ങളുടെയും പൂർത്തീകരണവും, അവസാനവുമായിത്തീർന്നിരിക്കുന്നു (റോമ. 10:4). പഴയനിയമ കാലഘട്ടത്തിലെ നിയമങ്ങൾ, യേശുക്രിസ്തുവിന്റെ ആഗമനംവരെ മാത്രമെ, പ്രാബല്യത്തിലുണ്ടായിരുന്നുള്ളു (ലൂക്ക. 16:16-17; മത്താ. 11: 12-13), 5:17-18). യേശുക്രിസ്തു വന്നത് നിയമത്തെ നശിപ്പിക്കാനല്ല, മറിച്ച്, നിയമത്തെ പൂർത്തീകരിക്കാനും, സംസ്ഥാപിക്കുവാനുമാണ് (മത്താ. 5:17). ന്യായപ്രമാണത്തിന്റെ ഭാരം യേശുക്രിസ്തു നീക്കിക്കളഞ്ഞു (അപ്പോ. 15:10-11; കൊളോ. 2:8-18). ഉന്നതമായ കൃപയുടെ ഉടമ്പടി സ്ഥാപിച്ചുകൊണ്ട്, യേശുക്രിസ്തു, ന്യായപ്രമാണത്തെ പൂർത്തീകരിച്ച് മാറ്റിക്കളഞ്ഞു (എബ്രാ 8: 6-13).
അങ്ങനെ, മോശവഴി നിയമം നൽകപ്പെട്ടു, യേശുക്രിസ്തുവഴി, കൃപയും സത്യവും ഉണ്ടായി” (യോഹ. 1:17).
ദൈവീകപദ്ധതി പ്രകാരമുള്ള, ഈ കൃപയുടെ കാലഘട്ടത്തിൽ, മനുഷ്യരെല്ലാം പാപമോചനത്തിനും രക്ഷക്കുമായി, യേശുക്രിസ്തുവിൽ വിശ്വസിക്കുക, എന്ന നിയമത്തിൻ കീഴിലാണ്. ക്രിസ്തുവിൽ വിശ്വസിക്കുക എന്ന നിയമം, അനുസരിക്കുന്നതാണ് രക്ഷ പ്രാപിക്കുന്നതിനുള്ള വ്യവസ്ഥ. അങ്ങനെ മനുഷ്യരക്ഷയെ സംബന്ധിച്ചിടത്തോളം, ന്യായപ്രമാണം നീങ്ങിപ്പോകുകയും, യേശുവിലുള്ള വിശ്വാസം എന്ന പ്രമാണം, നിലവിൽ വരുകയും ചെയ്തു. യേശുക്രിസ്തു, സകല മനുഷ്യരുടെയും പാപപരിഹാരാർത്ഥം, സ്വയം രക്തബലി അർപ്പിച്ചതുകൊണട്, മനുഷ്യരാരും ഇപ്പോൾ രക്തബലി അർപ്പിക്കേൺ ആവശ്യം ഇല്ല. ക്രിസ്തുവിന്റെ രക്തബലിക്ക് ശേഷം, അന്നുവരെ യഹൂദദേവാലയത്തിൽ ഉണ്ടായിരുന്ന, രക്തബലികൾ എല്ലാം നിന്നുപോയി എന്നുള്ളത്, ഒരു ചരിത്രയാഥാർത്ഥ്യമാണ്. ഇപ്പോൾ യഹൂദർക്ക് ദേവാലയമോ, രക്തബലികളോ ഇല്ല. മനുഷ്യനോടുള്ള അഗാധമായ സ്നേഹം നിമിത്തം, ദൈവം യേശുവിൽ മനുഷ്യരൂപമെടുത്ത്, മനുഷ്യപാപത്തിന്റെ ശിക്ഷയായ മരണം, കാൽവരി കുരിശിൽ അനുഭവിച്ചു. മനുഷ്യന്റെ പാപപങ്കിലമായ ഹൃദയത്തെ കഴുകി ശുദ്ധീകരിക്കാൻ, മഹാപരിശുദ്ധനായ ദൈവം സ്വന്തം ചങ്കിലെ രക്തം, ക്രൂശിലൂടെ നമുക്ക് നൽകി. ദൈവമായ യേശു, നമ്മുടെ പാപത്തിന്റെ ശിക്ഷയായ, കഷ്ടങ്ങളും മരണവും നരകശിക്ഷയും, നമുക്ക് പകരമായി അനുഭവിച്ചു. യേശുവിനെ സ്വീകരിക്കുന്നവർക്ക് പാപമോചനവും രക്ഷയും സ്വർഗ്ഗവുമുണ്ട്. അങ്ങനെ, യേശുവിലൂടെ നിത്യജീവൻ പ്രാപിക്കുന്നവരാണ് വാസ്തവത്തിൽ, മനുഷ്യത്വത്തിന്റെ പൂർണ്ണത നേടുന്നത്.