മലയാളം/ബൈബിൾ/



ദൈവവചനം ബൈബിൾ മാത്രം - തെളിവുകളും കാരണങ്ങളും

ദെവവചനത്തിന്റെ പ്രാധാന്യം

തെറ്റും ശരിയും, സത്യവും അസത്യവും, നന്മയും തിന്മയും എല്ലാം തമ്മിൽ വേർതിരിച്ചറിയുന്നതിൽ ആത്യന്തികമായി തെറ്റുപറ്റാത്ത ഏക മാനദണ്ഡം ബെബിളാണ്. നമ്മുടെ ജീവനും ജീവിതത്തിനും ആധാരമായിരിക്കുന്ന ദെവവചനത്തിന്റെ പ്രാധാന്യം അതുല്യമാണ്. അനുദിനജീവിതത്തിൽ ഓരോ മനുഷ്യനും അഭിമുഖീകരിക്കുന്ന നിർണ്ണായക വിഷയങ്ങളാണ് ഏതാണ് തെറ്റ്-ശരി, സത്യം-അസത്യം, നന്മ-തിന്മ, മരണം മരണാനന്തര ജീവിതം എന്നതെല്ലാം. തെറ്റും ശരിയും, സത്യവും അസത്യവും, നന്മയും തിന്മയും ഒക്കെ തമ്മിൽ വേർതിരിച്ചറിയാനും, മരണത്തെയും മരണാനന്തജീവിതത്തെയും നേരിടാനും മനുഷ്യനെ സഹായിക്കാൻ ബെബിളിനെപ്പോലെ ആധികാരികമായ മറ്റ് ഒരു അടിസ്ഥാനവും ലോകത്തിലില്ല. െബബിളിൽ ഉൾക്കൊണ്ടിരിക്കുന്ന സത്യത്തിന്റെ ഔന്നത്യം കൊണ്ട് എല്ലാത്തിന്റെയും തെറ്റും ശരിയും നിർണ്ണയിക്കാൻ പര്യാപ്തമായ ഏകമാനദണ്ധമാണ് ബെബിൾ. നിലയിൽ ബെബിളിനുള്ള അതുല്യമല്ലായ ദെവികപദവിയാണ് ബെബിളിന്റെ ആധികാരികത എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ബെബിൾ ആധികാരികമായതുകൊണ്ടാണ് അത് വിശ്വാസ്യമായിരിക്കുന്നത്.

എഴുതപ്പെട്ട ദെവവചനം ബെബിൾ മാത്രമാണ്. ബെബിളിനോട് തുല്യമായ വിശ്വാസ്യതയും ആധികാരികതയും ഉള്ള ഗ്രന്ഥമോ വിശ്വാസസംഹിതയോ ലോകത്തിലില്ല.  ദെവത്തെപ്പറ്റിയും, മനുഷ്യനും ദെവവും തമ്മിലുള്ള ബന്ധത്തിന്റെ വിവിധ തലങ്ങളെപ്പറ്റിയും മനുഷ്യമനസാക്ഷിക്ക് അംഗീകരിക്കാൻ കഴിയുന്ന നിലവാരത്തിൽ നമുക്ക് ലഭിക്കുന്നത് ബെബിളിൽ നിന്നാണ്. അതിനാൽ ബെബിളിനോടുള്ള ഒരാളുടെ സമീപനം തന്റെ ജീവിതത്തിന്റെ വിജയ-പരാജയത്തെ നിർണ്ണയിക്കുന്നു. ബെബിളിന് ലോകചരിത്രത്തിലെ മറ്റെന്തിനെക്കാളും ആധികാരികതയും പ്രസക്തിയുമുണ്ട്. ബെബിളിനോട് തുല്യമായ മറ്റൊന്നും ലോകത്തിലില്ല. അതിലെ വസ്തുതകളും സത്യങ്ങളും അനിഷേധ്യമായ വിധത്തിൽ തെളിയിക്കപ്പെട്ടതും വിശ്വാസ്യവുമാണ്. സത്യദെവത്തോട് ബന്ധപ്പെടാനുള്ള ദൃശ്യമായ മാദ്ധ്യമമാണ് ദെവവചനമായ ബെബിൾ.

 

ബെബിൾ - അർത്ഥവും ഭാഷയും

 

ബെബിൾ  ദെവിക വെളിപ്പാടുകളുടെ പുസ്തകരൂപത്തിലുള്ള ചരിത്രരേഖയാണ്. അത് എബ്രായ, അരാമ്യ ഗ്രീക്ക ഭാഷകളിൽ എഴുതപ്പെട്ടിരിക്കുന്നു. ബെബിൾ എന്ന വാക്ക് ബിബ്ലിയോൺ എന്ന ഗ്രീക്ക് വാക്കിൽ നിന്ന് ഉത്ഭവിച്ചതാണ്. ജിപ്തിൽ ബി.സി. 11 -ന്നാം നൂറ്റാണ്ടിൽ പാപ്പിറസ് ചെടിത്തണ്ടിന്റെ പുറം തോടിനെ ബിബ്ലസ് എന്ന് വിളിച്ചിരുന്നു. ബിബ്ലസിൽ നിന്ന് ഉണ്ടാക്കുന്നതും എഴുതാൻ ഉപയോഗിക്കുന്നതുമായ വസ്തുവാണ് ബിബ്ലിയോൺ. ബിബ്ലിയോൺ എന്ന വാക്ക് ഗ്രീക്കിൽ നിന്ന് ലാറ്റിനിലേക്കും, ലാറ്റിനിൽ നിന്ന് ഫ്രഞ്ചിലേക്കും, ഫ്രഞ്ചിൽ നിന്ന് ഇംഗ്ലീഷിലേക്കും കടന്നു. ബിബ്ലിയ എന്ന ഗ്രീക്ക് വാക്കിന് പുസ്തകങ്ങൾ എന്നാണർത്ഥം. ക്രമേണ ദെവികവെളിപ്പാടുകളുടെ പുസ്തകരൂപത്തിലുള്ള ചരിത്രരേഖ എന്ന അർത്ഥം ബെബിൾ എന്ന വാക്കിന് കെവന്നു.

പഴയനിയമം പ്രധാനമായും എബ്രായ ഭാഷയിൽ എഴുതപ്പെട്ടിരിക്കുന്നു. എന്നാൽ പഴയനിയമത്തിലെ ഉൽപ 31: 47 ലെ രണ്ട് വാക്കുകൾ; എസ്രാ 4:8-6:18 വരെയുള്ള ഭാഗം, എസ്രാ 7:12-26 വരെയുള്ള ഭാഗം, ജെറമിയ 10:11 വാക്യം, ദാനി 2:4-7:28 വരെയുള്ള ഭാഗം എന്നിവ അരാമ്യ അഥവാ സുറിയാനി ഭാഷയിൽ എഴുതപ്പെട്ടവയാണ്. പുതിയനിയമം മുഴുവൻ ഗ്രീക്ക് ഭാഷയിലാണ് എഴുതപ്പെട്ടിരിക്കുന്നത്. എന്നാൽ അതിൽ തബീദ കൂമി, ഏലി ഏലി ലമ്മ ശബക്താനി എന്നീ വാക്കുകൾ അരാമ്യഭാഷയിലാണ്.

 

പഴയനിയമവും പുതിയനിയമവും

മനുഷ്യന്റെ രക്ഷയ്ക്ക് പ്രസക്തമായ സകല രഹസ്യങ്ങളും മർമ്മങ്ങളും ബെബിൾ വെളിപ്പടുത്തുന്നു. ബെബിളിലെ 2 ഭാഗങ്ങളാണ് പഴയനിയമവും പുതിയനിയമവും. രണ്ട് ഉടമ്പടികളുടെയും കേന്ദ്രബിന്ദു യേശുക്രിസ്തുവാണ്. ദെവനിവേശിതമെന്ന് ക്രിസ്തുവും അപ്പോസ്തലന്മാരും അംഗീകരിക്കുന്ന പഴയഉടമ്പടിയിലെയും പുതിയഉടമ്പടിയിലെയും തിരുവെഴുത്തുകളെയാണ് ബെബിൾ എന്നു വിളിക്കുന്നത്. ലളിതമായ മനുഷ്യഭാഷയിലുള്ള ദെവികവെളിപ്പാടുകളാണ് ബെബിളിലുള്ളത്. എല്ലാറ്റിന്റെയും ആരംഭത്തെയും സ്വഭാവത്തെയും അവസാനത്തെയും പറ്റിയുള്ള സത്യാവസ്ഥ ബെബിളിൽ ദെവം വെളിപ്പെടുത്തിയിരിക്കുന്നു. മനുഷ്യന്റെ രക്ഷയ്ക്ക് പ്രസക്തമായ സകല രഹസ്യങ്ങളും മർമ്മങ്ങളും ബെബിൾ വെളിപ്പടുത്തുന്നു. അതിനാൽ ബെബിൾ കൃത്യമായി മനസിലാക്കുന്നവർക്ക് യാതൊന്നും രഹസ്യമായി അവശേഷിക്കുകയില്ല.

ബെബിളിലെ ഏറ്റവും വ്യക്തമായ 2 ഭാഗങ്ങളാണ് പഴയനിയമവും പുതിയനിയമവും. നിയമം, ഉടമ്പടി എന്നിവയ്ക്കുള്ള എബ്രായ പദം ബെരീത്ത് ആകുന്നു. അതിന്റെ അർത്ഥം അടിസ്ഥാനപ്രമാണരേഖ എന്നാണ്. ഇംഗ്ലീഷിൽ ഇത് കവനന്റ് എന്ന് അറിയപ്പെടുന്നു. ഗ്രീക്കിൽ ഇതിന് ഡയാത്തീക്കേഎന്ന വാക്കാണ് ഉപയോഗിക്കുന്നത്. ഇംഗ്ലീഷിൽ ഇത് ടെസ്റ്റമെന്റ് എന്ന് അറിയപ്പെടുന്നു. സ്രഷ്ടാവായ ദെവവും പാപം മൂലം ദെവത്തിൽ നിന്ന് അകന്നുപോയ മനുഷ്യനും തമ്മിൽ വീണ്ടും നിരപ്പു പ്രാപിക്കുന്നതിനുവേണ്ടി ഉണ്ടാക്കിയ ഉഭയസമ്മതമാണ് ഉടമ്പടികൾ അഥവാ നിയമങ്ങൾ. ദെവം മോശയിലൂടെ മനുഷ്യനുമായി ഉണ്ടാക്കിയ ഉടമ്പടിയെ പഴയഉടമ്പടിയെന്നും, അതിനെ പൂർത്തീകരിച്ചുകൊണ്ട് യേശുവിലൂടെ ലഭിച്ച ഉടമ്പടിയെ പുതിയഉടമ്പടിയെന്നും ക്രിസ്തീയർ വിളിക്കുന്നു.

രണ്ട് ഉടമ്പടികളുടെയും കേന്ദ്രബിന്ദു യേശുക്രിസ്തുവാണ്. പാപം ചെയ്ത് പാപിയായി, പാപത്തിന് അടിമയായിത്തീർന്ന മനുഷ്യവർഗ്ഗത്തിന്റെ പാപപരിഹാരത്തിനും വീണ്ടെടുപ്പിനും രക്ഷക്കുമായി രക്തബലിയായിത്തീർന്ന യേശുവാണ് ബെബിളിന്റെ പ്രധാന പ്രമേയം. പഴയഉടമ്പടിയിൽ യേശു നിഴലായി, വാക്ക് ചിത്രങ്ങളായി, സൂചകമായി, അനുഷ്ഠാന മർമ്മങ്ങളായി, പ്രവചനങ്ങളായി പൂർണ്ണമായി വെളിപ്പെടാതെ മറഞ്ഞുകിടക്കുന്നു. എന്നാൽ പുതിയ ഉടമ്പടിയിൽ യേശു ഒരു വ്യക്തിയായി പൂർണ്ണമായി വെളിപ്പെട്ടിരിക്കുന്നു. ചരിത്രസംഭവങ്ങളെ വസ്തുനിഷ്ടമായി മനസിലാക്കാനും വിശ്വസിക്കാനും സാധിക്കുന്ന കാര്യമാണ്. യേശുവിനെപ്പറ്റിയുള്ള ബെബിൾ സാക്ഷ്യം ചരിത്രാധിഷ്ടിതവും വിശ്വാസ്യവുമായ യാഥാർത്ഥ്യമാണ്. ബെബിളിന്റെ ചരിത്രപരമായ ആധികാരികതക്കും വിശ്വാസ്യതക്കും ബെബിളിന് അകത്തുനിന്നും പുറത്തുനിന്നും ധാരാളം തെളിവുകളുണ്ട്.

 

ദെവവചനം ബെബിൾ മാത്രമാണ്ബെബിളിന്റെ അകത്തുനിന്നുള്ള തെളിവുകൾ

 

സത്യം സംബന്ധിച്ചുള്ള വിഷയങ്ങളിൽ ആധികാരികതയുടെ അടിസ്ഥാനം ബെബിൾ മാത്രമാണെന്നും, ബെബിൾ ദെവവചനമാണെന്നും, ദെവവചനം ബെബിൾ മാത്രമാണെന്നും മനസിലാക്കുന്നത് ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം വളരെ ഉന്നതവും, പരമപ്രധാനവുമായ ഒരു കാര്യമാണ്. ബെബിൾ ദെവവചനമാണ് എന്നതിന് അടിസ്ഥാനമായി കണക്കാക്കാവുന്ന ചില തെളിവുകൾ താഴെ കൊടുക്കുന്നു.

 

അതുല്യമായ വെവിധ്യത്തിൽ പരിപൂർണ്ണമായ ഏകത്വം ബെബിളിൽ കാണാം

 

ഏകദേശം 1700- അധികം വർഷങ്ങളിലൂടെ 40-ലേറെ വ്യത്യസ്ത വ്യക്തികളാൽ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ വച്ച് എഴുതപ്പെട്ടതായിരുന്നിട്ടും ബെബിളിന്റെ ഉള്ളടക്കത്തിൽ പൊരുത്തക്കേടില്ലചിലർ അവർക്കുമുമ്പേ സംഭവിച്ചത് എഴുതി; മറ്റുചിലർ തങ്ങൾ അനുഭവിച്ചറിഞ്ഞത് എഴുതി; മറ്റുചിലർ ഇനിയും സംഭവിച്ചിട്ടില്ലാത്ത ഭാവികാര്യങ്ങളെക്കുറിച്ച് എഴുതി. പലപ്പോഴും അവർ ഒാരോരുത്തരും എഴുതിയത് എന്താണെന്ന് പരസ്പരം അറിയാതിരുന്നിട്ടും അവരുടെ എഴുത്തുകൾ തമ്മിൽ വെരുദ്ധ്യമില്ലെന്ന് മാത്രമല്ല അവ പരസ്പരപൂരകങ്ങളായിരിക്കുകയും ചെയ്യുന്നു. അവയുടെയെല്ലാം കേന്ദ്രബിന്ദു മനുഷ്യവർഗ്ഗത്തിന്റെ രക്ഷകനായ ക്രിസ്തുവാണ്. അവയുടെയെല്ലാം സമൂലമായ സന്ദേശം ദെവം യേശുക്രിസ്തുവിലൂടെ മനുഷ്യവർഗ്ഗത്തെ സൃഷ്ടിക്കുകയും പാപപരിഹാരം ചെയ്ത് രക്ഷ സാദ്ധ്യമാക്കുകയും ചെയ്തിരിക്കുന്നു എന്നതാണ്.

 

ബെബിൾ പോലൊരു ഗ്രന്ഥമെഴുതാൻ മനുഷ്യന് തനിയെ അസാദ്ധ്യം

 

പാപത്തിൽ നിലനിൽക്കുന്നവർക്ക് ബെബിൾ നരകശിക്ഷ മുന്നറിയിപ്പു കൊടുക്കുന്നു. പാപത്തെ ആസ്വദിക്കുന്ന മോശക്കാരായ മനുഷ്യർ തങ്ങൾക്കുതന്നെ നരകശിക്ഷ കൽപിക്കുന്ന കാര്യം ബെബിളിൽ എഴുതാൻ ആഗ്രഹിക്കുകയില്ല. ബെബിൾ പലപ്പോഴും ദെവവചനമാണെന്ന് സ്വയം അവകാശപ്പെടുന്നു. നല്ലവരായ ചില മനുഷ്യർ ബെബിൾ എഴുതിയിട്ട് ഇപ്രകാരം അത് ദെവത്തിന്റെ പേരിലാക്കിയതാണെങ്കിൽ അത് വഞ്ചനയാണ്; അത് നല്ല മനുഷ്യരുടെ സ്വഭാവമല്ല. അതിനാൽ ബെബിളിനെ നല്ലവരായ ചില മനുഷ്യരുടെയോ മോശക്കാരായ ചില മനുഷ്യരുടെയോ സ്വന്തമായ കരവേലയായി കരുതാനും കഴിയില്ലഅതിനാൽ ബെബിളിന്റെ പ്രഥമനിർമ്മാതാവായി ദെവത്തെയല്ലാതെ മറ്റാരെയും കരുതുവാൻ കഴിയുന്നതല്ല. കാരണം ബെബിളിന്റെ രചന ദെവമല്ലാതെ വേറെ ആര് ആഗ്രഹിച്ചാലും കഴിയുന്നതല്ല. അതുമാത്രവുമല്ല, ദെവമല്ലാതെ മറ്റാർക്കെങ്കിലും അതിന് കഴിയുമെങ്കിൽ പോലും അവർ ബെബിൾ പോലെയൊരു ഗ്രന്ഥമെഴുതാൻ ആഗ്രഹിക്കുകയുമില്ല

 

ബെബിളിന്റെ ഉള്ളടക്കം ദെവത്തിന്റെ ചിന്തകളും പദ്ധതികളുമാണ്

 

ബെബിളിലുള്ളത് ദെവത്തെക്കുറിച്ചുള്ള മനുഷ്യന്റെ തത്ത്വചിന്തകളല്ല. മറിച്ച് ദെവത്തിന്റെ ചിന്തകൾ ദെവം തന്നെ മനുഷ്യന് നൽകിയതാണ്. അതിൽ ദെവത്തിന്റെയും, സാത്താന്റെയും മനുഷ്യന്റെയും സ്വഭാവങ്ങളും, പ്രസക്തമായ ചില  സംഭവങ്ങളും വസ്തുനിഷ്ടമായി രേഖപ്പെടുത്തിയിരിക്കുന്നു. യാഥാർത്ഥ്യം മനസിലാക്കിയാൽ ബെബിളിന്റെ ദെവീകമായ ആധികാരികത വ്യക്തമാകും. യഹോവയുടെ അരുളപ്പാട് എന്ന പ്രയോഗങ്ങൾ ബെബിളിൽ ധാരാളമായി കാണാം. ദെവവചനം നിത്യമാണെന്നും എല്ലാക്കാലത്തേക്കും പ്രസക്തമാണെന്നും ബെബിൾ തന്നെ വ്യക്തമാക്കുന്നു. അനേക വാക്യങ്ങളിൽ ദെവവചനത്തെയും ദെവത്തെയും പരസ്പരതുല്യതയോടെ അവതരിപ്പിക്കുന്നതായി കാണുന്നു. അതിനാൽ ബെബിളിനെ അനുസരിക്കുന്നവർ ദെവത്തെ അനുസരിക്കുന്നു. ബെബിളിനെ നിഷേധിക്കുന്നവർ ദെവത്തെ നിഷേധിക്കുന്നു.

 

ഏറ്റവും വലിയ വ്യക്തിയെ മനുഷ്യവർഗ്ഗത്തിന് പരിചയപ്പെടുത്തുന്ന ഗ്രന്ഥം

 

മനുഷ്യചരിത്രത്തിലെ പൂർണ്ണതയുള്ള ഏകമനുഷ്യനായ യേശുവിനെ ബെബിൾ ലോകത്തിന് അവതരിപ്പിക്കുന്നു. യേശുവിനെപ്പോലെ പരിപൂർണ്ണനും ഉത്തമനുമായ മറ്റൊരു വ്യക്തിയും ലോകചരിത്രത്തിലില്ല. മനുഷ്യഭാവനക്കുപോലും യേശുവിനെപ്പോലെ പരിപൂർണ്ണനായ ഒരു വ്യക്തിയെ ലോകത്തിന്റെ മുമ്പിൽ അവതരിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ഒരേസമയം ഏറ്റവും ജ്ഞാനിയും ഏറ്റവും ക്ഷമാശീലനും, ഏറ്റവും ശക്തനും ഏറ്റവും എളിമയുള്ളവനും ആയിരിക്കാൻ യേശുവിന് മാത്രമേ കഴിഞ്ഞിട്ടുള്ളൂ. യേശുവിന്റെ വാക്കിലും പ്രവർത്തിയിലും സത്യസന്ധമായ രീതിയിൽ അപൂർണ്ണത കണ്ടുപിടിക്കാൻ ആർക്കും സാദ്ധ്യമല്ല. യേശുവിന് തെറ്റുകളോ അബദ്ധങ്ങളോ പറ്റിയിട്ടില്ല. യേശുവിന് തിരക്കിടേണ്ടതായി വന്നിട്ടില്ല. യേശു താൻ പഠിപ്പിച്ചതെല്ലാം ജീവിച്ചുകാണിച്ചു. ഏറ്റവും ഉന്നതനായിരുന്നിട്ടും ഏറ്റവും താഴ്ന്ന രീതിയിൽ ജീവിച്ചു. ഏറ്റവും ധീരതയും നീതിബോധവും മാന്യതയും ഉള്ളവനായിരുന്നിട്ടും എല്ലാവരോടും ഏറ്റവും സ്നേഹവും മൃദുലതയും കാണിച്ചു. ലോകത്തിൽ പരസ്പരം എതിർക്കുന്നതായിക്കാണുന്ന ഇത്തരം ഗുണവിശേഷങ്ങളെ പരിപൂർണ്ണമായി തന്നിൽതന്നെ സംയോജിപ്പിച്ചു കാണിച്ചത് ലോകചരിത്രത്തിൽ യേശു മാത്രമാണ്. അതിനാൽ മനുഷ്യവർഗ്ഗത്തിന്റെ നന്മക്കായി ഏറ്റവും അനുകരണീയനായ വ്യക്തിയും യേശു തന്നെയാണ്.മനുഷ്യത്വത്തെ ഇത്രയേറെ പൂർണ്ണമായി അവതരിപ്പിച്ചു കാണിക്കാൻ ദെവം എന്ന് അവകാശപ്പെടുന്ന മറ്റാർക്കും കഴിഞ്ഞില്ല. മനുഷ്യർക്കുവേണ്ടി ഇത്രയേറെ കഷ്ടം സഹിക്കുകയും സഹിച്ചു എന്ന് അവകാശപ്പെടുകയും ചെയ്ത മറ്റാരുമില്ല. ഇത്ര പരിപൂർണ്ണനായ വ്യക്തിയെ പരിപൂർണ്ണമായി അവതരിപ്പിക്കാൻ പരിപൂർണ്ണനായ വ്യക്തിക്കേ കഴിയൂ. യേശുവിനെപ്പോലെ പരിപൂർണ്ണനായ വ്യക്തിയെ അവതരിപ്പിക്കുന്ന ബെബിളിന്റെ പിന്നിലുള്ള ആൾ യേശുവിനോളം വലിയവനായിരിക്കണം. അതിനാൽ ബെബിളിലെ പ്രധാന കഥാപാത്രമായ യേശുവും ബെബിൾ എന്ന ഗ്രന്ഥത്തിന്റെ കർത്താവും ഒരാൾ തന്നെയാകാതിരിക്കാൻ യുക്തിയില്ല. അങ്ങനെ ബെബിളിന്റെ പിന്നിൽ ദെവമാണെന്നും ദെവം യേശുവാണെന്നും വ്യക്തമാകുന്നു. വാസ്തവത്തിൽ ബെബിളിന്റെ മാഹാത്മ്യം അത് അർഹിക്കുന്ന വലുപ്പത്തിൽ മനസിലാക്കിയാൽ ബെബിൾ മനുഷ്യനിർമ്മിതമാണെന്ന് വിശ്വസിക്കുന്നതിനെക്കാൾ എളുപ്പം ബെബിൾ ദെവനിർമ്മിതമാണെന്ന് വിശ്വസിക്കാനാണ് എന്ന് വ്യക്തമാകും.

 

സ്രഷ്ടാവായ ദെവത്തെ ഏറ്റവും പൂർണ്ണമായി അവതരിപ്പിക്കുന്ന ഗ്രന്ഥമാണ് ബെബിൾ

 

നല്ലവനായ ദെവത്തിന്റെ ഗുണവിശേഷങ്ങൾ അതിന്റെ പൂർണ്ണതയിൽ വെളിപ്പെടുത്തുന്ന വേറൊരു ഗ്രന്ഥവും ലോകത്തിലില്ലബെബിൾ നമ്മുടെ മുമ്പിൽ അവതരിപ്പിക്കുന്ന ദെവത്തെക്കാൾ മെച്ചമായ ഒരു ദെവത്തെപ്പറ്റി മനുഷ്യന് ചിന്തിക്കാൻ പറ്റില്ല. ദെവത്തിന്റെ സ്വഭാവം മെച്ചപ്പെടുത്തുന്നതിനെപ്പറ്റിയോ, ബെബിളിനെ മെച്ചപ്പെടുത്തു ന്നതിനെപ്പറ്റിയോ സത്യസന്ധമായ നിർദ്ദേശങ്ങൾ നൽകുവാൻ മനുഷ്യന് കഴിയുന്നതല്ല. ബെബിളിലെ ഉപദേശങ്ങളും തത്ത്വങ്ങളും, ലോകപരവും മാനുഷികമായ ഉപദേശങ്ങളിൽ നിന്നും തത്ത്വങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. ഇതിൽനിന്നും ബെബിൾ ദെവവചനമാണെന്നും, ബെബിൾ അവതരിപ്പിക്കുന്ന ദെവമാണ് യഥാർത്ഥ ദെവമെന്നും വ്യക്തമാകുന്നു.

 

യേശുവിന്റെ സാക്ഷ്യം ഏറ്റവും വലിയ തെളിവ്

 

ആധികാരികമായത് ഏത് എന്ന് തീരുമാനിക്കുന്നതിൽ കേന്ദ്രസ്ഥാനം യേശുവിനാണ്. കാരണം മനുഷ്യചരിത്രത്തിലെ ഏറ്റവും വിശ്വാസ്യനും, ജ്ഞാനിയും ഉത്തമനുമായ വ്യക്തി യേശുക്രിസ്തു തന്നെയാണ്. യേശു ബെബിൾ ദെവവചനമാകുന്നു എന്നു സാക്ഷ്യപ്പെടുത്തുന്നുലിഖിതമായ പഴയനിയമ തിരുവെഴുത്തുകളെ നിയമം എന്നും പ്രവാചകന്മാർ എന്നും രണ്ടായി തിരിച്ചിരുന്നു. അവ ഇന്നത്തെ പഴയനിയമത്തിലെ 39 പുസ്തകങ്ങളെ അതേപടി വാക്യംപ്രതി ഉൾക്കൊണ്ടിരുന്നു. യേശുക്രിസ്തു അവയ്ക്ക് ആധികാരികത കൊടുത്ത് അംഗീകരിച്ച് ഉപയോഗിച്ചു.മത്താ 5:17;  അവ തനിക്ക് സാക്ഷ്യം വഹിക്കുന്നു എന്ന് യേശു അവകാശപ്പെട്ടു (യോഹ 5:39; എബ്ര 10:7). യേശു തന്റെ അധികാരത്തിന്റെ അടിസ്ഥാനമായി അവയെ കണക്കാക്കി. യേശുവിന്റെ ശുശ്രൂഷ ലിഖിതമായ പഴയനിയമ തിരുവെഴുത്തുകൾക്ക് വിധേയപ്പെട്ടുകൊണ്ടുള്ളതായിരുന്നു. യേശുവിന്റെ ഇൗ സാക്ഷ്യം ബെബിൾ ദെവവചനമാകുന്നു എന്നതിന് മതിയായ തെളിവാണ്. സാക്ഷ്യത്തിന്റെ മൂല്യം സാക്ഷ്യം പറയുന്ന ആളിന്റെ സ്വഭാവം, പറയുന്ന കാര്യത്തെപ്പറ്റി അയാൾക്കുള്ള അറിവ് എന്നിവയെ ആശ്രയിച്ചിരിക്കുന്നു. അതിനാൽ പാപികളും പരിമിതരുമായ മനുഷ്യരുടെ അഭിപ്രായങ്ങളെക്കാൾ ദെവമായ യേശുക്രിസ്തുവിന്റെ അഭിപ്രായമാണ് നാം സ്വീകരിക്കേണ്ടത്. ബെബിൾ ആധികാരികവും തെറ്റില്ലാത്തതും പൂർണ്ണമായി ആശ്രയിക്കാവുന്നതുമാണ് എന്ന് ഏറ്റവും വ്യക്തമായി തെളിയുന്നത് യേശുവിന്റെ സാക്ഷ്യത്തിൽ നിന്നാണ്. ദെവമായ യേശുക്രിസ്തു ബെബിൾ ദെവവചനമാണെന്ന് പറഞ്ഞെങ്കിൽ നാം അത് സംശയിക്കേണ്ട ആവശ്യമില്ല; സംശയിക്കുന്നതിൽ യുക്തിയുമില്ല.

 

പുതിയനിയമ ഗ്രന്ഥങ്ങൾക്ക് ചരിത്രപരമായ ആധികാരികതയുണ്ട്. അവ സാക്ഷാൽ ദെവം മനുഷ്യാവതാരം ചെയ്ത് വന്നതാണ് യേശുക്രിസ്തു എന്ന വാദം അവതരിപ്പിക്കുകയും, വാദം സത്യമാണെന്ന് സ്ഥാപിക്കുകയും ചെയ്യുന്നു. യേശുവിലുള്ള പ്രവചനനിവൃത്തി, യേശുവിന്റെ പാപരഹിതവും അത്ഭുതകരവുമായ ജീവിതം, മരണം, ഉയിർപ്പ് എന്നിവ യേശു ദെവമാണ് എന്നതിന് മതിയായ തെളിവുകളാണ്. ദെവമായ യേശു പഠിപ്പിച്ചതൊക്കെ സത്യമാണ്. യേശു പഴയനിയമം മുഴുവൻ സത്യമാണെന്ന് പ്രസ്താവിക്കുകയും, പുതിയനിയമ സത്യങ്ങൾ  തന്റെ അപ്പോസ്തലന്മാർക്ക് നൽകുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. അതിനാൽ ബെബിൾ പൂർണ്ണമായും വിശ്വാസ്യമായ ദെവവചനമാണെന്ന് യേശുവിന്റെ സാക്ഷ്യത്തിൽ നിന്നുതന്നെ വ്യക്തമാകുന്നു. മരിച്ചവരിൽനിന്നുള്ള യേശുവിന്റെ ഉയിർപ്പ് യേശുവിന്റെ പ്രസ്താവനകളുടെ വിശ്വാസ്യതക്കുള്ള തെളിവാണ്. തന്റെ ജിവിതത്തിലെ ഏറ്റവും നിർണ്ണായക നിമിഷങ്ങളിൽ പോലും യേശു ചില ബെബിൾ ഭാഗങ്ങൾ ഉദ്ധരിച്ചു.

 

ചരിത്രപരമല്ലെന്നും സത്യമല്ലെന്നും ചിലർ തെറ്റായി പ്രചരിപ്പിക്കുന്ന പല സംഭവങ്ങളും കാര്യങ്ങളും സത്യമാണെന്ന് യേശു അംഗീകരിക്കുന്നു എന്നറിയുന്നത് സത്യത്തെ സ്നേഹിക്കുന്നവർക്ക് വലിയ ആശ്വാസമാണ്. ഇതിന് ചില ഉദാഹരണങ്ങളാണ്: പ്രപഞ്ചസൃഷ്ടി ആദാമിന്റെയും ഹവ്വയുടെയും സൃഷ്ടിയും വിവാഹവും, ആബേലിന്റെ കൊല, സോദോം, ലോത്തിന്റെ ഭാര്യ, ട്ടയർ (സോർ) സീദോൻ പട്ടണങ്ങൾ, നോഹയുടെ കാലവും ജലപ്രളയവും, മരുഭൂമിയിലെ മന്ന, ജോനാ മത്സ്യത്തിന്റെ ഉദരത്തിൽ ആയിരുന്ന സംഭവം, ദാനിയേൽ പ്രവചനം എന്നിവയെപ്പറ്റി യേശു പരാമർശിക്കുന്നത്.

 

മോശയാണ് പഞ്ചഗ്രന്ഥങ്ങൾ എഴുതിയത് എന്ന് യേശു വ്യക്തമാക്കിയതായി സുവിശേഷത്തിൽ കാണുന്നു. (ലൂക്ക 24:27, 44-47; യോഹ 7:19).

 

ഏശയ്യായുടെ പ്രവചനഗ്രന്ഥത്തിന് ഏശയ്യാ എന്ന ഒരാൾ മാത്രമേ ഗ്രന്ഥകർത്താവായിട്ടുള്ളൂ എന്നും യേശു വ്യക്തമാക്കി. ഏശ 1 മുതൽ 39 വരെ അദ്ധ്യായങ്ങൾ ഒരാളും 40-66 വരെ  അദ്ധ്യായങ്ങൾ മറ്റൊരാളും എഴുതി എന്ന തെറ്റായ വാദം ഇന്ന് ചില ബെബിൾ വിരുദ്ധർ ഉന്നയിക്കുന്നു. വാദം തെറ്റാണെന്നും ഏശയ്യ ഒന്നു മാത്രമാണെന്നും യേശു വ്യക്തമാക്കിയിട്ടുണ്ട്. മത്താ 15:7-9 ഏശ 6:9 ഉം ലൂക്ക 4:17-21 ഏശ 61:1-2 ഉം ഉദ്ധരിക്കുന്നു. മാത്രമല്ല യോഹ 12:37-41 കാണുന്ന ഏശ 53:1, 6:9 എന്നീ രണ്ട് ഉദ്ധരണികളിലൂടെ ഏശയ്യായുടെ പുസ്തകം ഏശയ്യാ എന്ന ഒരു വ്യക്തി എഴുതിയതാണെന്ന് യേശു വ്യക്തമാക്കുന്നു. അതുമാത്രമല്ലാ, കുംറാൻ ചുരുളിന്റെ ഒരു കോളത്തിൽ തന്നെ ഏശ 38:8 മുതൽ ഏശ 40:2 രേഖപ്പെടുത്തിയിരിക്കുന്നത് ബെബിൾ വിരുദ്ധരുടെ വാദത്തെ തകർത്തു.

 

യേശുവിൽ വിശ്വസിക്കുന്നവർ യേശു വിശ്വസിച്ച കാര്യങ്ങൾ വിശ്വസിക്കണം. യേശു വിശ്വസിച്ച കാര്യങ്ങൾ അവിശ്വസിക്കുന്നത് യേശുവിൽ വിശ്വസിക്കുന്നില്ല എന്നതിന്റെ തെളിവാണ്.

 

 

പുതിയനിയമ എഴുത്തുകാരുടെ സാക്ഷ്യം

 

ബെബിളിന്റെ ചരിത്രപരമായ കൃത്യതയ്ക്ക് യേശുവും പുതിയനിയമ എഴുത്തുകാരും സാക്ഷ്യം പറയുന്നു. ബെബിളിൽ ഏതെങ്കിലും തരത്തിലുള്ള തെറ്റുകൾ ഉണ്ട് എന്ന യാതൊരു സൂചനയും യേശുവിന്റെയോ അപ്പോസ്തലന്മാരുടെയോ വാക്കുകൾ നൽകുന്നില്ല. പഴയനിയമ ഗ്രന്ഥങ്ങളിലെ കാര്യങ്ങൾ അതേപടി ശരിയാണ് എന്ന ന്നലാണ് അവർ നൽകിയിരിക്കുന്നത്. യേശുവിന്റെ പ്രബോധനവും അപ്പോസ്തലന്മാരുടെ സാക്ഷ്യവചനങ്ങളും തമ്മിൽ വെരുദ്ധ്യമില്ലാത്തതുകൊണ്ടും, യേശു പറയാൻ ഉദ്ദേശിച്ച കാര്യങ്ങൾ മാത്രമാണ് അപ്പോസ്തലന്മാർ പറഞ്ഞത് എന്നതുകൊണ്ടും യേശുവിന്റെയും അപ്പോസ്തലന്മാരുടെയും പ്രസ്താവനകൾ വ്യത്യസ്തമായി കണക്കാക്കേണ്ടതില്ല.

 

താത്ത്വികവും സങ്കീർണ്ണവുമായ ആശയങ്ങളുടെ കൃത്യതക്ക് യേശുവും ബെബിളും കൊടുക്കുന്ന പ്രാധാന്യം മറ്റാരും കൊടുത്തിട്ടില്ല. ദെവം മനുഷ്യനായിത്തീരുക എന്ന ആശയത്തെക്കാൾ അസാദ്ധ്യമെന്ന് തോന്നുന്ന മറ്റൊന്നും യാഥാർത്ഥ്യമായതായി ഒരു മനുഷ്യനും അവകാശപ്പെടാനില്ലല്ലോ. എന്നാൽ അതും പൂർണ്ണതയിൽ അവതരിപ്പിക്കുന്ന ഗ്രന്ഥമാണ് ബെബിൾ. അങ്ങനെ ബെബിളിന്റെ തെറ്റില്ലായ്മയെയും തുല്യമില്ലായ്മയെയും  ബെബിൾ തന്നെ ഉറപ്പിക്കുന്നു.

 

പുതിയനിയമ എഴുത്തുകാർക്ക് ക്രിസ്തു ദെവനിശ്വാസീയത വാഗ്ദാനം ചെയ്തു. (യോഹ 14:26). ബെബിൾ ദെവവചനമാണെന്ന് അത് എഴുതിയ മനുഷ്യരായ എഴുത്തുകാർ തന്നെ അവകാശപ്പെടുന്നു. 1കൊറി 14:37; ആദിമുതൽ ഉണ്ടായിരുന്നതും ഞങ്ങൾ കേട്ടതും സ്വന്തം കണ്ണുകൊണ്ടു കണ്ടതും സൂക്ഷിച്ചുവീക്ഷിച്ചതും കെകൊണ്ടു സ്പർശിച്ചതുമായ ജീവന്റെ വചനത്തെപ്പറ്റി ഞങ്ങൾ അറിയിക്കുന്നു. ജീവൻ വെളിപ്പെട്ടു; ഞങ്ങൾ അതു കണ്ടു; അതിനു സാക്ഷ്യം നൽകുകയും ചെയ്യുന്നു. പിതാവിനോടുകൂടെ ആയിരുന്നതും ഞങ്ങൾക്കു വെളിപ്പെട്ടതുമായ നിത്യജീവൻ ഞങ്ങൾ നിങ്ങളോടു പ്രഘോഷിക്കുന്നു. ഞങ്ങൾ കാണുകയും കേൾക്കുകയും ചെയ്തതു നിങ്ങളെയും ഞങ്ങൾ അറിയിക്കുന്നു (യോഹ1:1-3). വെളി 1:1-2).

 

ഇങ്ങനെ ബെബിളിന്റെ എഴുത്തുകാർക്ക് തങ്ങൾ എഴുതുന്നവ ദെവവചനമാണെന്ന ബോദ്ധ്യമുണ്ടായിരുന്നു. (ജെറ 2:4-5; എന്തുകൊണ്ടെന്നാൽ പ്രവചനങ്ങൾ ഒരിക്കലും മാനുഷിക ചോദനയാൽ രൂപംകൊണ്ടതല്ല; പരിശുദ്ധാത്മാവിനാൽ പ്രചോദിതരായി ദെവത്തിന്റെ മനുഷ്യർ സംസാരിച്ചവയാണ് (2പത്രാ 1:21), 2പത്രാ 3:2;

 

ദെവം തങ്ങൾക്ക് വെളിപ്പെടുത്തിയ കാര്യങ്ങൾ വരും തലമുറകൾ അറിയുന്നതിനു വേണ്ടിയുമാണ് അവർ അത് എഴുതിയത്. പുറ 24:4; 1സാമു 10:25).

 

ലോകത്തിൽ നിന്ന് പീഡനങ്ങൾ അനുഭവിക്കേണ്ടിവന്നെങ്കിലും ബെബിളിന്റെ എഴുത്തുകാർ ദെവവചനസത്യങ്ങൾക്കായി നിലകൊണ്ടു. അവരിലൂടെ വെളിപ്പെടുത്തപ്പെട്ട കാര്യങ്ങൾ തെറ്റാണെന്ന് തെളിയിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല. തങ്ങളുടെ അനുഭവത്തിൽനിന്ന് സംസാരിക്കുകയും തങ്ങൾ വിശ്വസിച്ചത് ജീവിക്കുകയും അതിനായി മരിക്കുകയും ചെയ്ത അപ്പോസ്തലന്മാർ പറഞ്ഞതാണ് പണത്തിനും പദവിക്കും വേണ്ടി ജീവിക്കുന്ന ചിലർ ദെവവിരുദ്ധമായി പറയുന്നതിനെക്കാൾ കൂടുതൽ വിശ്വാസ്യം എന്ന് വ്യക്തമാണ്.

 

പുതിയനിയമ എഴുത്തുകാരുടെ സാക്ഷ്യം പൂർണ്ണമായും സത്യസന്ധവും വിശ്വാസ്യവുമാണെന്നതിന് തെളിവുണ്ട്

 

ബെബിൾ ദെവവചനമാണെന്ന് അത് എഴുതിയ മനുഷ്യരായ എഴുത്തുകാർ അവകാശപ്പെടുന്നു. ബെബിളിന്റെ എഴുത്തുകാർ സത്യസന്ധരല്ലെന്നോ, ബെബിളിൽ വെരുദ്ധ്യങ്ങളുണ്ടെന്നോ തെളിയിക്കാതെ ബെബിളിന്റെ അവകാശവാദങ്ങൾ തള്ളിക്കളയുന്നതിൽ ഒട്ടും യുക്തിയില്ല ബെബിളിന്റെ എഴുത്തുകാർ സത്യസന്ധരല്ലെന്ന് തെളിയിക്കാൻ അന്നത്തെ റോമാ ഭരണകൂടത്തിനോ യാതൊരു വിമർശർക്കോ കഴിഞ്ഞിട്ടില്ല. ബെബിളിന്റെ എഴുത്തുകാർ മനുഷ്യരാലുള്ള പീഡനത്തെയോ ജയിൽവാസത്തെയോ ഭയപ്പെട്ടില്ല, പണത്താൽ സ്വാധീനിക്കപ്പെട്ടില്ല; നുണ പറയാനോ നുണ പറയുന്നവരെ അംഗീകരിക്കാനോ അവർക്ക് കഴിഞ്ഞില്ല; അവരുടെ വിശ്വാസസത്യത്തിനുവേണ്ടി മരിക്കാൻ അവർ തയ്യാറായിരുന്നു; ശരിയാണെന്ന് ബോദ്ധ്യമില്ലാത്ത കാര്യങ്ങൾക്കായി ആരും മരിക്കാൻ തയ്യാറാകില്ല. ഇതിൽ നിന്നെല്ലാം അവരുടെ സാക്ഷ്യത്തിന്റെ വിശ്വാസ്യത വ്യക്തമാകുന്നു.

 

പുതിയനിയമം ദൃക്സാക്ഷികൾ മുഖാന്തിരമാണ് എഴുതപ്പെട്ടത്. അനേകം വിമർശകർ സൂക്ഷ്മമായി വിശകലനം ചെയ്തിട്ടും എഴുത്തുകാരുടെ സാക്ഷ്യങ്ങളിൽ വെരുദ്ധ്യങ്ങളൊന്നും തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. മത്തായി, പത്രാസ്, യോഹന്നാൻ എന്നീ പുതിയനിയമ എഴുത്തുകാർ പുതിയനിയമ സംഭവങ്ങൾക്ക് ദൃക്സാക്ഷികളായിരുന്നു. പുതിയനിയമ എഴുത്തുകാരായ ലൂക്കായും പൗലോസും തങ്ങൾ സാക്ഷിക്കുന്ന കാര്യങ്ങൾക്ക് അനേകം ദൃക്സാക്ഷികൾ അപ്പോഴും ജീവിച്ചിരിക്കുന്നു എന്ന് വ്യക്തമാക്കുന്നു. യേശുവിന്റെ മരണത്തിന് യോഹന്നാനും, യേശുവിന്റെ അമ്മയും, പട്ടാളക്കാരും, മറ്റ് അനേകരും ദൃക്സാക്ഷികളായിരുന്നു. യേശു തന്റെ ഉയിർപ്പിനുശേഷം ശിഷ്യന്മാർക്ക് പല തവണയും, ഒരു പ്രാവശ്യം 500 അധികം പേർക്കും പ്രത്യക്ഷപ്പെട്ടു (1കൊറി 15:6-7). യേശു അവരെ തന്റെ മുറിവേറ്റ കെകളും കാലുകളും കാണിച്ചു; തന്റെ മുറിവുകളിൽ തൊട്ടുനോക്കി സംശയം മാറ്റാൻ അവർക്ക് അവസരം കൊടുത്തു; അവരോടുകൂടെ ഭക്ഷണം കഴിച്ചു. മറ്റ് അനേകം തെളിവുകൾ അവർക്ക് നൽകുകയും ദെവരാജ്യത്തെപ്പറ്റി സംസാരിക്കുകയും ചെയ്തുകൊണ്ട് അവരോടുകൂടെ വളരെ സമയം ചിലവഴിച്ചു (യോഹ 20:31; പ്രവൃ 1:3).

 

ഉപദേശങ്ങൾ ചരിത്രസംഭവങ്ങൾ എന്നിവയിൽ പഴയനിയമവും പുതിയനിയമവും പരസ്പരം അംഗീകരിക്കുന്നു

 

അനേകം വിഷയങ്ങളിൽ പഴയനിയമവും പുതിയനിയമവും പരസ്പരം അംഗീകരിക്കുന്നു. അതിനാൽ പഴയനിയമത്തെ നിഷേധിക്കുന്നവർ പുതിയനിയമത്തെയും നിഷേധിക്കുന്നു. വസ്തുത താഴെപ്പറയുന്ന വിവരണത്തിൽ നിന്ന് വ്യക്തമാകുന്നു.

 

പ്രപഞ്ചസൃഷ്ടി (ലൂക്കാ 11:51; യോഹ 1:3; 1തിമോ 2:13), ആബേലിന്റെ വധം (1യോഹ 3:12), ഏലിയാവിന്റെ അത്ഭുതങ്ങൾ (ലൂക്കാ 4:25-27; യാക്കോ 5:17), മോശയും പിത്തള സർപ്പവും (യോഹ 3:14; 6:32), മോശയും കത്തുന്ന മുൾപ്പടർപ്പും (ലൂക്കാ 20:32), ഇൗജിപ്തിൽ നിന്നുള്ള പാലായനം, മന്നാ (1കൊറി 10:1-5), അബ്രഹാമും ഗോത്ര പിതാക്കന്മാരും, ഇസഹാക്കിന്റെ യാഗം (എബ്രാ 11), സോദോമിന്റെ നാശം (ലൂക്കാ 17:29), ജെറീക്കോയുടെ വീഴ്ച (എബ്രാ 11:30), സിംഹക്കൂട്ടിലെ ദാനിയേൽ (എബ്രാ 11:33), പഴയനിയമ പ്രവാചകർക്ക് ലഭിച്ച പീഢനം (മത്താ 23:35), തുടങ്ങി ചരിത്രപരമായ അനേകം പഴയനിയമ സംഭവങ്ങളെ പുതിയനിയമം എടുത്തപറഞ്ഞ് അംഗീകരിക്കുന്നു.

 

പഴയനിയമ എഴുത്തുകാർ എഴുതിയത് ദെവവചനമാണെന്ന് പുതിയനിയമ എഴുത്തുകാർ വിശ്വസിച്ചിരുന്നു (മത്താ 21:42; 22:43; പ്രവൃ 28:26-28; റോമ 15:4). ദെവം പൗലോസിന് നൽകിയ വെളിപ്പാട് മറ്റ് വെളിപ്പാടുകളുടെ ഉരകല്ലായി നിലകൊള്ളുന്നു (1കൊറി 14:3-7; ഗലാ 1:8; 1തെസ്സ 4:8). തങ്ങളിലൂടെ നൽകപ്പെട്ട ദെവവചനത്തെ അപ്പോസ്തലന്മാർ പരസ്പരം അംഗീകരിച്ചിരുന്നു. (2പത്രാ 3:15-16).

 

പുതിയനിയമഗ്രന്ഥങ്ങളുടെ രചനാകാലം ക്രിസ്തുവിന്റെ ജീവിതസംഭവങ്ങളോട് അടുത്തു നിൽക്കുന്നത് (.ഡി. 40-80) വിശ്വാസ്യതക്ക് തെളിവ്

 

.ഡി. 67 നീറോ ചക്രവർത്തി പൗലോസിനെ വധിച്ചു. പൗലോസിന്റെ ആദ്യ ലേഖനങ്ങൾ .ഡി. 60-62 ലെ റോമ ജയിൽ വാസത്തിന് മുമ്പ് രചിക്കപ്പെട്ടതാണ്. പൗലോസിന്റെ ലേഖനങ്ങളിൽ യേശുവിന്റെ സുവിശേഷത്തിന്റെ അടിസ്ഥാന വസ്തുതകളെല്ലാം അടങ്ങിയിരിക്കുന്നു. പൗലോസ് സംസാരിച്ചതും എഴുതിയതുമായ കാര്യങ്ങൾ യേശുക്രിസ്തുവിന്റെ വെളിപ്പാടിനാൽ പ്രാപിച്ചതാണ് (ഗലാ 1:11-20). അവ മറ്റ് പുതിയനിയമ ഗ്രന്ഥങ്ങളുമായി യോജിച്ച് പോകുന്നു.

 

പൗലോസ് യേശുവിന്റെ ജീവിതത്തിന്റെ ദൃക്സാക്ഷിയാ യിരുന്നില്ലെങ്കിലും, ദൃക്സാക്ഷിയായിരുന്ന പലരുടെയും സമകാലികനായിരുന്നു. യേശുവിന്റെ ജീവിതസംഭവങ്ങൾ നടന്നിട്ട് 30 വർഷത്തിനകം പൗലോസ് തന്റെ ലേഖനങ്ങൾ എഴുതി. താൻ എഴുതിയ കാര്യങ്ങൾ ശരിയാണോ എന്ന് അപ്പോഴും ജീവിച്ചിരുന്ന ദൃക്സാക്ഷികളുമായി പരിശോധിക്കാൻ പൗലോസ് തന്റെ വായനക്കാരെ വെല്ലുവിളിച്ചു (1കൊറി 15:5). പൗലോസിന്റെ അവകാശവാദങ്ങളിൽ ഏതെങ്കിലും തെറ്റാണെന്ന് ആരെങ്കിലും തെളിയിച്ചതായി യാതൊരു ചരിത്രരേഖകളുമില്ല. നേരെമറിച്ച്, അവയെല്ലാം സത്യമാണെന്നും, അവയെ നിഷേധിക്കുന്നവർ ശിക്ഷാർഹരാകുമെന്നും പത്രാസ് തന്നെ മുന്നറിയിപ്പു നൽകുന്നു. (2പത്രാ 3:15-16).

 

അപ്പോസ്തലപ്രവൃത്തികളിൽ പൗലോസിന്റെ ജയിൽ വാസത്തെപ്പറ്റി പരാമർശിക്കുകയും പൗലോസ് .ഡി. 60-62 ജീവിച്ചിരിക്കുന്നതായി സൂചിപ്പിക്കുകയും ചെയ്യുന്നു. .ഡി. 67 പൗലോസ് വധിക്കപ്പെട്ടതിനെപ്പറ്റി പറയുന്നില്ല. അതിന്റെ അർത്ഥം പൗലോസിന്റെ സഹപ്രവർത്തകനായിരുന്ന ലൂക്കാ അപ്പ. പ്രവൃത്തികൾ .ഡി. 62 നും 66 നും മദ്ധേ്യ എഴുതി എന്നാണ്. ലൂക്കായുടെ സുവിശേഷം അപ്പ.പ്രവൃത്തികളുടെ ആദ്യഭാഗമായി പരിഗണിക്കപ്പെടുന്നു (പ്രവൃ 1:1; ലൂക്കാ 1:3). അതിനാൽ ലൂക്കായുടെ സുവിശേഷം .ഡി. 62 ന് മുമ്പ് എഴുതപ്പെട്ടു എന്ന് അനുമാനിക്കാം.

 

മർക്കോസ് പത്രാസിന്റെ സഹപ്രവർത്തകനായിരുന്നു. മർക്കോസിന്റെ സുവിശേഷം ലൂക്കായുടെ സുവിശേഷത്തിന് മുമ്പ് എഴുതപ്പെട്ടു എന്ന് പൊതുവേ കരുതപ്പെടുന്നു. അങ്ങനെയെങ്കിൽ മർക്കോസിന്റെ സുവിശേഷം .ഡി.50-60 കാലഘട്ടത്തിൽ എഴുതപ്പെട്ടിരിക്കണം. മത്തായിയുടെ സുവിശേഷവും .ഡി.60 ന് മുമ്പ് എഴുതപ്പെട്ടിരിക്കണം. യോഹന്നാന്റെ സുവിശേഷം എഴുതിയത് .ഡി. 90 കാലഘട്ടത്തിൽ അപ്പോസ്തലനായ യോഹന്നാനാണെന്ന് വ്യക്തമായ തെളിവുണ്ട്.

 

ഇതിൽ നിന്നെല്ലാം പുതിയനിയമഗ്രന്ഥങ്ങൾ യേശുവിന്റെ ജീവിതത്തിന്റെയും ഉപദേശങ്ങളുടെയും മരണത്തിന്റെയും ഉയിർപ്പിന്റെയും ദൃക്സാക്ഷികൾ അംഗീകരിച്ച വിവരണങ്ങളാണെന്നും, അവയെല്ലാം സംഭവത്തിനുശേഷം ഏകദേശം 40 വർഷത്തിനകം എഴുതപ്പെട്ടതാണെന്നും വ്യക്തമാകുന്നു. അതിനാൽ പുതിയനിയമ വിവരണങ്ങൾ ആധികാരികവും വിശ്വാസ്യവും അല്ലെന്ന് വാദിക്കാൻ യാതൊരു ന്യായവുമില്ല.

 

ചില ഭൗതീക ചരിത്ര യാഥാർത്ഥ്യങ്ങളും ബെബിളിലെ ആത്മീയസത്യങ്ങളും തമ്മിൽ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു

 

ബെബിളിലെ ആത്മീയസത്യങ്ങൾ ചില ഭൗതിക-ശാസ്ത്രീയ-ചരിത്ര വസ്തുതകളുമായി അഭേദ്യമായ രീതിയിൽ ബന്ധപ്പെട്ടിരിക്കുന്നു.അതിനാൽ യേശു അംഗീകരിച്ചതും പഠിപ്പിച്ചതുമായ ചില ചരിത്രപരവും ഭൗതികവുമായ യാഥാർത്ഥ്യങ്ങളിൽ വിശ്വസിക്കാൻ കഴിയാത്തവർക്ക് യേശുവിൽ വിശ്വസിക്കാനോ, യേശു പഠിപ്പിച്ച ആത്മീയവും സ്വർഗ്ഗീയവുമായ കാര്യങ്ങളിൽ വിശ്വസിക്കാനോ സാധിക്കില്ലെന്ന് യേശു പറഞ്ഞു.(യോഹ 3:12). കാരണം അത്തരം ഭൗതിക യാഥാർത്ഥ്യങ്ങളെ നിഷേധിച്ചാൽ അവ ബന്ധപ്പെട്ട് നിൽക്കുന്ന ആത്മീയസത്യങ്ങളിൽ വിശ്വസിക്കുന്നത് അസാദ്ധ്യമായിത്തീരും. ദെവം ഭൗതിക വിഷയങ്ങളെപ്പറ്റി പറഞ്ഞ കാര്യങ്ങളെല്ലാം ശരിയായതിനാൽ ആത്മീയ വിഷയങ്ങളെപ്പറ്റി പറഞ്ഞിരിക്കുന്ന കാര്യങ്ങളും ശരിയാണെന്ന് വ്യക്തമാണ്.

 

ബെബിളിൽ ആത്മീയസത്യങ്ങളും ഭൗതിക-ചരിത്ര യാഥാർത്ഥ്യങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നും, പഴയനിയമത്തിന്റെ വിശ്വാസ്യതയെ പുതിയനിയമം അംഗീകരിക്കുന്നുഎന്നും വ്യക്തമാക്കാൻ താഴെപ്പറയുന്ന ബെബിൾ ഭാഗങ്ങൾ സഹായിക്കും. ആദാമിന്റെയും ഹവ്വയുടെയും സൃഷ്ടിയും വിവാഹവും (മത്താ 19:3-6), ഹവ്വായും മനുഷ്യവർഗ്ഗത്തിന്റെ വീഴ്ചയും (2കൊറി 11:3), ആദാമും ഹവ്വയും മനുഷ്യവർഗ്ഗത്തിന്റെ വീഴ്ചയും സഭയിലെ വചന പഠനരീതിയും (റോമ 5:12; 1തിമോ 2:11-15). ജലപ്രളയം (2പത്രാ 3:1-16), നോഹയുടെയും ലോത്തിന്റെയും കാലവും യേശുവിന്റെ രണ്ടാമത്തെ വരവും (ലൂക്കാ 17:26-30), ജോനാ മത്സ്യത്തിന്റെ ഉദരത്തിൽ വസിച്ചതും യേശുവിന്റെ മരണവും ഉയിർപ്പും (മത്താ 12:40), യേശുവിന്റെ ജനനസ്ഥലം ബത്ലഹേമാണ് എന്ന പ്രവചനം (മത്താ 2:3-6), യേശുവിന്റെ പാപമില്ലായ്മയും കന്യകാജനനവും, ദെവത്തിന്റെ മനുഷ്യാവതാരവും നസ്രായനായ യേശുവും; യേശുവിന്റെ രക്തവും മരണവും മനുഷ്യന്റെ പാപമോചനവും. ഇവയിലെല്ലാം ചില ആത്മീയസത്യങ്ങൾ ചരിത്രസംഭവങ്ങളുമായി ബന്ധപ്പെട്ടുനിൽക്കുന്നു. യേശുക്രിസ്തുവിന്റെ ഉയിർപ്പ് എന്ന ആത്മീയസത്യം തന്റെ ശരീരം കല്ലറയിൽ നിന്ന് അപ്രത്യക്ഷമായി എന്ന ഭൗതിക യാഥാർത്ഥ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു.

 

 

ഏറ്റവും കൃത്യവും ബൃഹത്തും പ്രസക്തവുമായ പ്രവചനങ്ങളുള്ള ഗ്രന്ഥം

 

യേശുവിന്റെ ജനനം ജീവിതം മരണം ഉയിർപ്പ് സംഭവങ്ങളും മറ്റ് അനേകം സംഭവങ്ങളും ഇനിയും സംഭവിക്കാനിരിക്കുന്നവയും അവ സംഭവിക്കുന്നതിന് ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പുപോലും ബെബിളിൽ എഴുതിയിരിക്കുന്നു. ട്ടയർ, സമറിയ മുതലായ പട്ടണങ്ങളുടെ നാശത്തെപ്പറ്റി അനേകവർഷങ്ങൾക്ക് മുമ്പേ തന്നെ പ്രവചിച്ചു. അനേകം അത്ഭുതങ്ങളുടെ ചരിത്രവിവരണവും ബെബിളിലുണ്ട്.

 

ബെബിളിൽ എഴുതിയിരിക്കുന്ന പല കാര്യങ്ങളും ആയിരക്കണക്കിന് വർഷങ്ങൾക്ക് ശേഷം ഇന്ന് അവക്ക് ശാസ്ത്രീയ കൃത്യതയുണ്ടെന്ന് ലോകം മനസിലാക്കിയിരിക്കുന്നു. പ്രവചനനിവൃത്തിയിലുള്ള കൃത്യത പ്രവചനങ്ങൾ വെറും ഊഹമല്ല എന്ന് തെളിയിക്കുന്നു. ദെവമല്ലായിരുന്നു ബെബിളിന്റെ കർത്താവ് എങ്കിൽ ഇത് സാധിക്കുമായിരുന്നില്ല. ഇത്തരം കൃത്യവും വിശദവുമായ പ്രവചനനിവൃത്തി ബെബിളിലല്ലാതെ ലോകത്തിൽ മറ്റൊരു ഗ്രന്ഥത്തിലുമില്ല.

 

പ്രവചനങ്ങൾ നൽകുന്നതിൽ ദെവത്തിന് പ്രതേ്യക ഉദ്ദേശമുണ്ട്. (ഏശ 48:5, 12, 13).ദെവം ഉണ്ട് എന്നും ദെവത്തിന് ലോകചരിത്രത്തിൽ ഒരു പദ്ധതി പൂർത്തീകരിക്കാനുണ്ട് എന്നും അവ തെളിയിക്കുന്നു.

 

 

 

 

 

 

 

ദെവവചനം ബെബിൾ മാത്രം - ബെബിളിന്റെ പുറത്തുനിന്നുള്ള തെളിവുകൾ

 

 

1. ബെബിൾ മറ്റേത് പുരാതന ഗ്രന്ഥത്തെക്കാളും കൃത്യതയിലും പ്രതിപാദ്യവിഷയത്തിന്റെ ചരിത്രപരതയിലും ബഹുദൂരം മുന്നിലാണെന്ന് താരതമ്യപഠനത്തിൽ നിന്ന് തെളിയുന്നു

 

ബെബിളിന്റെ മൂല കൈയെഴുത്തുപ്രതികൾ ഇന്ന് ലഭ്യമല്ലെങ്കിലും അതിന്റെ കോപ്പികൾ മൂലകെയെഴുത്തുപ്രതികളിൽ നിന്ന് വ്യത്യസ്തമല്ലെന്നും പൂർണ്ണമായും ആധികാരികമാണെന്നും തെളിയുന്നു. ഇത്തരുണത്തിൽ ബെബിളിന്റെ കെയെഴുത്തുപ്രതികളുടെ കോപ്പികളുടെ ബാഹുല്യം, മൂലകെയെഴുത്തുപ്രതികളും അവയുടെ കോപ്പികളും തമ്മിലുള്ള സമയദെർഘ്യത്തിന്റെ കുറവ് എന്നിവ പ്രതേ്യകം ശ്രദ്ധേയമാണ്മൂലകെയെഴുത്തുപ്രതികളും അവയുടെ ആദ്യകോപ്പികളും യേശുവിന്റെ ഇഹലോക ജിവിതസംഭവങ്ങളിൽ നിന്ന് 20 മുതൽ 50 വർഷങ്ങൾക്ക് അപ്പുറമല്ല. ഇൗ കാര്യങ്ങളിൽ ബെബിൾ മറ്റേത് പുരാതന ചരിത്രഗ്രന്ഥത്തെക്കാളും ബഹുദൂരം മുന്നിലാണ്. ഇൗ വസ്തുത താഴെപ്പറയുന്ന താരതമ്യ പഠനത്തിൽ നിന്ന് തെളിയുന്നു.

 

ഹോമർ (ഇലിയഡ്) എഴുതപ്പെട്ടത് ബി.സി. 900; ആദ്യകോപ്പി ബി.സി. 400; പ്രഥമകൃതിയും ആദ്യകോപ്പിയും തമ്മിലുള്ള സമയദെർഘ്യം 500 വർഷം; ലഭ്യമായ കെയെഴുത്തുപ്രതികൾ 643.

 

സോഫോക്ലിസ് എഴുതപ്പെട്ടത് ബി.സി. 496-406; ആദ്യകോപ്പി .ഡി. 1000; പ്രഥമകൃതിയും ആദ്യകോപ്പിയും തമ്മിലുള്ള സമയദെർഘ്യം 1400 വർഷം; ലഭ്യമായ കെയെഴുത്തുപ്രതികൾ 193.

 

ഹെറോഡോട്ടസ് (ചരിത്രം) എഴുതപ്പെട്ടത് ബി.സി. 480-425; ആദ്യ കോപ്പി .ഡി. 900; പ്രഥമകൃതിയും ആദ്യകോപ്പിയും തമ്മിലുള്ള സമയദെർഘ്യം 1300 വർഷം; ലഭ്യമായ കെയെഴുത്തുപ്രതികൾ 8.

 

യൂറിപ്പെഡസ് എഴുതപ്പെട്ടത് ബി.സി. 480-406; ആദ്യകോപ്പി .ഡി. 1100; പ്രഥമകൃതിയും ആദ്യകോപ്പിയും തമ്മിലുള്ള സമയദെർഘ്യം 1500 വർഷം; ലഭ്യമായ കെയെഴുത്തുപ്രതികൾ 9.

 

തൂസിദെഡസ് (ചരിത്രം) എഴുതപ്പെട്ടത് ബി.സി. 460-400; ആദ്യ കോപ്പി .ഡി. 900; പ്രഥമകൃതിയും ആദ്യകോപ്പിയും തമ്മിലുള്ള സമയദെർഘ്യം 1300 വർഷം; ലഭ്യമായ കെയെഴുത്തുപ്രതികൾ 8.

 

അരിസ്റ്റോഫെയിൻസ് എഴുതപ്പെട്ടത് ബി.സി. 450-385; ആദ്യ കോപ്പി .ഡി. 900; പ്രഥമകൃതിയും ആദ്യകോപ്പിയും തമ്മിലുള്ള സമയദെർഘ്യം 1300 വർഷം; ലഭ്യമായ കെയെഴുത്തുപ്രതികൾ 10.

 

പ്ലേറ്റോ എഴുതപ്പെട്ടത് ബി.സി. 427-347; ആദ്യകോപ്പി .ഡി. 900; പ്രഥമകൃതിയും ആദ്യകോപ്പിയും തമ്മിലുള്ള സമയദെർഘ്യം 1000 വർഷം; ലഭ്യമായ കെയെഴുത്തുപ്രതികൾ 7.

 

അരിസ്റ്റോട്ടിൽ എഴുതപ്പെട്ടത് ബി.സി. 384-322; ആദ്യകോപ്പി .ഡി. 1100; പ്രഥമകൃതിയും ആദ്യകോപ്പിയും തമ്മിലുള്ള സമയദെർഘ്യം 1400 വർഷം; ലഭ്യമായ കെയെഴുത്തുപ്രതികൾ 49.

 

ഡിമോസ്ത്തീനസ് എഴുതപ്പെട്ടത് ബി.സി. 383-322; ആദ്യകോപ്പി .ഡി. 1100; പ്രഥമകൃതിയും ആദ്യകോപ്പിയും തമ്മിലുള്ള സമയദെർഘ്യം 1300 വർഷം; ലഭ്യമായ കെയെഴുത്തുപ്രതികൾ 200.

 

സീസർ (ഗാള്ളിക് യുദ്ധങ്ങൾ) എഴുതപ്പെട്ടത് ബി.സി. 100-44; ആദ്യ കോപ്പി .ഡി. 900; പ്രഥമകൃതിയും ആദ്യകോപ്പിയും തമ്മിലുള്ള സമയദെർഘ്യം 1000 വർഷം; ലഭ്യമായ കെയെഴുത്തുപ്രതികൾ 10.

 

കാറ്റുള്ളസ് എഴുതപ്പെട്ടത് ബി.സി. 54; ആദ്യകോപ്പി .ഡി. 1550; പ്രഥമകൃതിയും ആദ്യകോപ്പിയും തമ്മിലുള്ള സമയദെർഘ്യം 1600 വർഷം; ലഭ്യമായ കെയെഴുത്തുപ്രതികൾ 3.

 

ലിവി (റോമാ ചരിത്രം) എഴുതപ്പെട്ടത് ബി.സി. 59- .ഡി. 17; ആദ്യകോപ്പിയുടെ കാലം വ്യക്തമല്ല; ലഭ്യമായ കെയെഴുത്തുപ്രതികൾ 20.

 

പ്ലീനി (നാച്ചുറൽ ഹിസ്റ്ററി) എഴുതപ്പെട്ടത് .ഡി.61-113; ആദ്യ കോപ്പി .ഡി. 850; പ്രഥമകൃതിയും ആദ്യകോപ്പിയും തമ്മിലുള്ള സമയദെർഘ്യം 750 വർഷം; ലഭ്യമായ കെയെഴുത്തുപ്രതികൾ 7.

 

സ്യൂട്ടോണിയസ് എഴുതപ്പെട്ടത് .ഡി. 75-160; ആദ്യകോപ്പി .ഡി. 950; പ്രഥമകൃതിയും ആദ്യകോപ്പിയും തമ്മിലുള്ള സമയദെർഘ്യം 800 വർഷം; ലഭ്യമായ കെയെഴുത്തുപ്രതികൾ 8.

 

ടാസിറ്റസ് (അനൽസ്) എഴുതപ്പെട്ടത് .ഡി.100; ആദ്യകോപ്പി .ഡി. 1100; പ്രഥമകൃതിയും ആദ്യകോപ്പിയും തമ്മിലുള്ള സമയദെർ ഘ്യം 1000 വർഷം; ലഭ്യമായ കെയെഴുത്തുപ്രതികൾ 20.

 

പുതിയനിയമം എഴുതപ്പെട്ടത് .ഡി. 40-90; ആദ്യകോപ്പി .ഡി. 70-125; ലഭ്യമായ കെയെഴുത്തുപ്രതികൾ 24000 (ഗ്രീക്കിൽ മാത്രമായി 5309).

 

(For more details see Norman L. Geisler and Nix, A General Introduction to Bible.  p. 408; Josh McDowell, Evidence that Demands a Verdict.Vol. 1.p.42).

 

കെയെഴുത്തുപ്രതികൾ പകർത്തിയെഴുതുന്നതിൽ ബെബിളിന് അവകാശപ്പെടാവുന്നത്ര കൃത്യത മറ്റൊരു പുരാതന ഗ്രന്ഥത്തിനും അവകാശപ്പെടാനാവില്ല. പുരാതനമായ മറ്റ് ഏത് ഗ്രന്ഥത്തെക്കാളും അധികം കെയെഴുത്തുപ്രതികൾ പുതിയനിയമത്തിനുണ്ട്. പ്രഥമകൃതിയും കെയെഴുത്തുപ്രതികളും തമ്മിലുള്ള സമയദെർഘ്യവും മറ്റേതു പുരാതന ഗ്രന്ഥത്തെക്കാളും കുറവാണ്. മറ്റുചില ഗ്രന്ഥങ്ങളുടെ പ്രഥമകൃതി എഴുതി ആയിരത്തിലധികം വർഷങ്ങൾക്ക് ശേഷമാണ് ആദ്യകോപ്പി എഴുതപ്പെടുന്നത്. അതായത് പ്രഥമകൃതിയും കെയെഴുത്തുപ്രതികളും തമ്മിലുള്ള സമയദെർഘ്യം കൂടുന്തോറും പ്രഥമകൃതിയിൽ മാറ്റങ്ങൾ സംഭവിക്കാനുള്ള സാദ്ധ്യത കൂടുന്നു. എന്നാൽ പുതിയനിയമത്തിന്റെ കാര്യത്തിൽ പ്രഥമകൃതിയും കെയെഴുത്തുപ്രതികളും തമ്മിലുള്ള സമയദെർഘ്യം 40 വർഷത്തിൽ അധികമല്ല എന്ന് തെളിയുന്നു. ഇൗ വസ്തുതകളെല്ലാം പുതിയനിയമത്തിന്റെ ആധികാരികതക്കും വിശ്വാസ്യതക്കും നിസ്തർക്കമായ തെളിവുകളാണ്.

 

ഇതിൽനിന്നും ബെബിളിന്റെ ആധികാരികത മറ്റെല്ലാ ഗ്രന്ഥങ്ങളെക്കാളും വളരെയധികമാണെന്ന് വ്യക്തമാകുന്നു. അതിനാൽ ബെബിളിന് ആധികാരികതയില്ലെന്ന് പറയുന്നവർക്ക് ലോകത്തിൽ മറ്റേതെങ്കിലും ഗ്രന്ഥത്തിനോ തങ്ങൾ പറയുന്നതിനുപോലുമോ ആധികാരികത കൊടുക്കാൻ സാധിക്കുന്നതല്ല

 

2. ചരിത്രവും, പുരാവസ്തുശാസ്ത്രവും ബെബിളിന്റെ ആധികാരികത അംഗീകരിക്കുന്നു

 

തങ്ങൾ നേരിട്ട് കണ്ടറിഞ്ഞ കാര്യങ്ങളെപ്പറ്റി പുതിയനിയമ എഴുത്തുകാർ എഴുതിയതെല്ലാം കൃത്യമായിരുന്നു. അവർ എഴുതിയ കാര്യങ്ങൾ ശരിയല്ലെന്ന് വാദിക്കാൻ ന്യായമായ എന്തെങ്കിലും യുക്തിയോ ചരിത്രരേഖകളോ ഇല്ല. മാത്രമല്ല പുതിയനിയമ വിഷയങ്ങളുടെ ആധികാരികതക്ക് ചരിത്രപരവും പുരാവസ്തുശാസ്ത്ര സംബന്ധവുമായ തെളിവുകളും ഉണ്ട്.

 

ഒന്നാം നൂറ്റാണ്ടിലെ ഫ്ളാവിയസ് ജോസിഫസ്, കൊർണേലിസ് ടാസിറ്റസ്, സ്യൂട്ടോണിയസ് താല്ലൂസ്, മാറാ ബാർ സെറാപ്പിയേൺ, രണ്ടാം നൂറ്റാണ്ടിലെ ലൂസിയാൻ, പ്ലീനി രണ്ടാമൻ, എന്നീ ചരിത്ര പണ്ധിതരും, അഞ്ചാം നൂറ്റാണ്ടിലെ യഹൂദരുടെ താൽമൂദും പുതിയനിയമ ഗ്രന്ഥങ്ങളിലെ ചില പ്രധാന കാര്യങ്ങൾ അംഗീകരിക്കുന്നതായി കാണുന്നു. അവ താഴെപ്പറയുന്നവയാണ് : പന്തിയോസ് പീലാത്തോസിന്റെ കാലത്ത് ഒരു പെസഹാ നാളിൽ യേശുക്രിസ്തു ക്രൂശിക്കപ്പെട്ടുഅവൻ മരണശേഷം മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റു എന്ന് തന്റെ ശിഷ്യർ വിശ്വസിച്ചു; യേശുവിന് മാനുഷിക പിതാവ് ഇല്ലായിരുന്നു എന്നും പല അത്ഭുതങ്ങളും ചെയ്തിരുന്നു എന്നും യഹൂദ നേതാക്കൾ വിശ്വസിച്ചു; റോമാ ഭരണകൂടം ആകുന്നത്ര ശ്രമിച്ചെങ്കിലും ക്രിസ്തീയ വിശ്വാസത്തെ ചെറുക്കാനും ഒതുക്കാനും കഴിഞ്ഞില്ല; യേശുവിന്റെ ശിഷ്യർ ബഹുദെവവിശ്വാസം ഉപേക്ഷിച്ച് യേശുവിനെ ആരാധിച്ചു.

 

പലരുടെയും ബെബിൾ സംബന്ധമായ പല സംശയങ്ങളും പുരാവസ്തു ഗവേഷകരുടെ കണ്ടുപിടിത്തങ്ങൾ ദൂരീകരിച്ചു. ബെബിളിലെ വ്യക്തികളുടെ പേരുകൾ, സ്ഥാനപ്പേരുകൾ, സ്ഥലപ്പേരുകൾ എന്നിവ കൃത്യവും ചരിത്രപരവുമാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. എന്തെങ്കിലും സംശയങ്ങൾ അവശേഷിക്കുന്നെങ്കിൽ അവയും മേൽപറഞ്ഞവയെപ്പോലെ തന്നെ ക്രമേണ ദൂരീകരിക്കപ്പെടും.

 

ഇന്ന് യഥാർത്ഥ പണ്ധിതരായ ചരിത്രകാരന്മാരും പുരാവസ്തു ഗവേഷകരും പുതിയനിയമ ഗ്രന്ഥങ്ങളുടെ ആധികാരികതയെ പൂർണ്ണമായി അംഗീകരിക്കുന്നവരാണ്. വേണ്ടത്ര പരിജ്ഞാന മില്ലാത്തവരോ, ബെബിൾ സത്യങ്ങളെ മനഃപൂർവ്വം നിഷേധിച്ച് ദുരുപദേശങ്ങൾ പരത്തണമെന്ന ദുരുദ്ദേശമുള്ള വിമർശകരോ ആണ് ബെബിളിലെ സത്യങ്ങളെ നിഷേധിക്കാൻ ശ്രമിക്കുന്നത്. വാസ്തവത്തിൽ അത്തരക്കാരുടെ വിമർശനത്തിന് ആധാരമായ വിഷയങ്ങളൊക്കെ പുരാവസ്തു ഗവേഷണത്തിലൂടെ ഇതിനോടകം തന്നെ ദൂരീകരിക്കപ്പെട്ടതാണ്. വസ്തുത മനസിലക്കാതെയാണ് ചിലർ ഇന്നും ബെബിളിനെ അന്ധമായി അവിശ്വസിക്കുകയും വിമർശിക്കുകയും ചെയ്തുപോരുന്നത്.

 

3. ശാസ്ത്രവും ബെബിളിന് അനുകൂലം

 

ബെബിളിന്റെ വിശ്വാസ്യതയെ ശാസ്ത്രം, ചരിത്രം, പുരാവസ്തുശാസ്ത്രം, യേശുവിന്റെ ജനനം, മരണം, ഉയിർപ്പ് മുതലായ വിഷയങ്ങൾ സംബന്ധിച്ചുള്ള പ്രവചനങ്ങളുടെ പൂർത്തീകരണത്തിലുള്ള പരിപൂർണ്ണകൃത്യത തുടങ്ങിയവയിൽ ഉൾക്കൊണ്ടിരിക്കുന്ന അനിഷേദ്ധ്യമായ വസ്തുതകൾ കൊണ്ട് തെളിയിക്കാവുന്നതാണെന്ന് ഇതിനോടകം തന്നെ വ്യക്തമാക്കിയല്ലോ.

 

ബെബിൾ ദെവത്തിന്റെ വചനമാണ്. പ്രപഞ്ചം ദെവത്തിന്റെ കരവേലയാണ്. ശാസ്ത്രം ദെവത്തിന്റെ കരവേലയായ പ്രപഞ്ചത്തെ മനസിലാക്കാനുള്ള മനുഷ്യന്റെ ശ്രമഫലമാണ്. ദെവത്തിന്റെ വചനവും ദെവത്തിന്റെ കരവേലയും തമ്മിൽ വെരുദ്ധ്യമില്ലാത്തതിനാൽ ബെബിളും ശരിയായ ശാസ്ത്രവും തമ്മിലും വെരുദ്ധ്യമില്ല. ശാസ്ത്രീയമായി തെളിയിക്കപ്പെട്ട തത്ത്വങ്ങളൊന്നും ബെബിളിനെതിരല്ല. മറിച്ച് അവ ബെബിൾ പറയുന്ന കാര്യങ്ങളെ ഉറപ്പിക്കുകയാണ് ചെയ്യുന്നത് എന്ന് വ്യക്തമാകുന്നു. ബെബിളിലെ സത്യങ്ങളും പ്രപഞ്ചത്തിന്റെ നിയമങ്ങളും തമ്മിൽ വെരുദ്ധ്യമില്ല. വാസ്തവത്തിൽ ബെബിളും യഥാർത്ഥ ശാസ്ത്രവും പരസ്പരപൂരകങ്ങളാണ്.

 

ലോകചരിത്രത്തിലെ ഏറ്റവും പ്രഗത്ഭരായ ശാസ്ത്രജ്ഞരിൽ പലരും ബെബിൾ സത്യങ്ങളെ അംഗീകരിച്ചവരായിരുന്നു. ലൂയിസ് പാസ്ച്ചർ, എെസക് ന്യൂട്ടൺ, ജോഹാനസ് കെപ്ലർ, റോബർട്ട് ബോയിൽ, ചാൾസ് ബാബേജ്, മെക്കൽ ഫാരഡെ, ജെയിംസ് ക്ലെർക്ക് മാക്സ്വെൽ, ആംബ്രാസ് ഫ്ളെമിംഗ്, ലോർഡ് കെൽവിൻ, ഗ്രിഗോർ മെൻഡെൽ, ലെയോനാർഡോ ഡാ വിൻഞ്ചി, ബ്ലെയിസ് പാസ്ക്കൽ, വില്യം റാംമ്സെ, ജെയിംസ് ജൂൾ, ജെയിംസ് സിംസൺ, ജോസ്ഫ് ഹെന്റി, ജോൺ ഹെർസ്ച്ചൽ, ഫ്രാൻസീസ് ബേക്കൺ, തുടങ്ങി അനേകം പ്രഗത്ഭർ ബെബിൾ സത്യങ്ങളെ അംഗീകരിച്ച വരായിരുന്നു. (Henry M. Morris, The Biblical Basis for Modern Science, Baker Book House, Michigan, 1984.pp. 463-465).

 

4. യഹൂദജനതയുടെ ചരിത്രപരമായ സാക്ഷ്യം

 

യഹൂദജനതയുടെ ചരിത്രപരമായ അസ്തിത്വം ബെബിളിന്റെ വിശ്വാസ്യതക്ക് മതിയായ തെളിവാണ്. ആയിരക്കണക്കിന് വർഷങ്ങൾ നാടുകടത്തപ്പെട്ടിട്ടും സ്വന്തമായി ഒരു രാഷ്ട്രമില്ലാതിരുന്നിട്ടും തങ്ങളുടെ ദേശീയതയും തനിമയും എെക്യവും നിലനിർത്താൻ കഴിഞ്ഞ ജാതി യഹൂദർ മാത്രമാണ്. അവർക്കുണ്ടായ പ്രതികൂലങ്ങളെ എല്ലാം അതിജീവിച്ച് ഒരു ജനതയായി അവർ നിലനിൽക്കുന്നതും അതിലുപരി അവർ ലോകത്തിലെ ഒരു വൻശക്തിയായി തീർന്നതും ലോകചരിത്രത്തിലെ ഏറ്റവും വലിയ അത്ഭുതങ്ങളിലൊന്നാണ്. ദെവം ഉണ്ട് എന്നതിനും ദെവം ഇന്നും പ്രവർത്തിക്കുന്നു എന്നതിനും ബെബിളിന്റെ വിശ്വാസ്യതയ്ക്കും ഒക്കെ ഇവ മതിയായ തെളിവാണ്. യഹൂദജനതയുടെ ചരിത്രവും അവരുടെ ഇന്നത്തെ അവസ്ഥയും, ദുരിതങ്ങളും, ഭാവിയും എല്ലാം മുന്നേകൂട്ടി ബെബിളിൽ എഴുതിയിരിക്കുന്നു എന്നത് ബെബിളിന്റെ വിശ്വാസ്യതക്കും തെളിവാണ്. യഹോവ നിന്നെ ഭൂമിയുടെ ഒരറ്റംമുതല്‍ മറ്റെഅറ്റംവരെ സര്‍വ്വജാതികളുടെയും ഇടയില്‍ ചിതറിക്കും; അവിടെ നീയും നിന്റെ പിതാക്കന്മാരും അറിഞ്ഞിട്ടില്ലാത്തവയായി മരവും കല്ലുംകൊണ്ടുള്ള അന്യദൈവങ്ങളെ നീ സേവിക്കും. നിയമാ 28: 64; എന്നാല്‍ അവരുടെ ലംഘനം ലോകത്തിന്നു ധനവും അവരുടെ നഷ്ടം ജാതികള്‍ക്കു സമ്പത്തും വരുവാന്‍ കാരണമായി എങ്കില്‍ അവരുടെ യഥാസ്ഥാനം എത്ര അധികം? റോമ 11:12.

 

 

5. അനന്തമായ അറിവിന്റെ അക്ഷയഖനിയാണ് ബെബിൾ.

 

 

ഉള്ളടക്കത്തിന്റെ വിശാലതയിലും പൂർണ്ണതയിലും ലാളിത്യത്തിലും ബെബിളിന് തുല്യമായി മറ്റൊന്നില്ല. ലോകചരിത്രത്തിലെ ഏറ്റവും പ്രധാന സംഭവങ്ങളെയും, ലോകത്തിന്റെ ഇന്നത്തെ അവസ്ഥയെയും, ലോകത്തിന്റെ ഭാവി എപ്രകാരമായിരിക്കും എന്നതിനെപ്പറ്റിയും ബെബിളിൽ വ്യക്തമാക്കിയിരിക്കുന്നു. അങ്ങനെ ബെബിളിനെപ്പോലെ പ്രവചനമൂല്യമുള്ളതും ഈ ലോകത്തിന്റെയും മനുഷ്യ ജീവിതത്തിന്റെയും അർത്ഥത്തെപ്പറ്റി ഇത്ര ആഴമായ ഉൾക്കാഴ്ച നൽകുന്നതുമായ മറ്റൊരു ഗ്രന്ഥം ലോകത്തിലില്ല. മനുഷ്യന് അറിയാവുന്നതിൽ വച്ച് ഏറ്റവും യുക്തിയുക്തവും വിശ്വസനീയവുമായ പ്രപഞ്ചോൽപത്തി സിദ്ധാന്തവും, മനുഷ്യജീവതത്തിന്റെ ആരംഭം, അവസാനം അർത്ഥം എന്നിവയെക്കുറിച്ചുള്ള ദർശനങ്ങളും നമുക്ക് ലഭിക്കുന്നത് ബെബിളിൽനിന്നാണ്. തിന്മ, സാത്താൻ, മരണം, സ്വർഗ്ഗം, നരകം എന്നിവയെപ്പറ്റിയും ഇത്രയേറെ വ്യക്തമാക്കുന്ന മറ്റൊരു ശ്രാതസ് മനുഷ്യവർഗ്ഗത്തിന് ലഭ്യമല്ല. മനുഷ്യന് തന്റെ മരണാനന്തര ജീവിതത്തെക്കുറിച്ച് ഇത്ര ഉന്നതവും ഉത്തമവുമായ പ്രതീക്ഷ നൽകുന്ന മറ്റൊരു ഗ്രന്ഥവുമില്ല.

 

പല വിജ്ഞാനീയശാഖകളും അറിവിന്റെ അടിസ്ഥാനമായി ബെബിളിനെ കണക്കാക്കുന്നു. പുസ്തകരചനയിലും പ്രസംഗത്തിനും ബെബിളിനെപ്പോലെ ഉപയോഗിക്കപ്പെടുന്ന മറ്റൊരു ഗ്രന്ഥവുമില്ല. കൂടുതൽ കൂടുതൽ പഠിക്കുംതോറും കൂടുതൽ കൂടുതൽ പഠിക്കാനായി അവശേഷിക്കുന്നു എന്ന് പഠിതാക്കൾ സമ്മതിക്കുന്ന ഗ്രന്ഥമാണ് ബെബിൾ. ബെബിൾ മുഴുവൻ പഠിച്ചുതീർത്തു എന്ന് സത്യസന്ധമായി ആർക്കും പറയാൻ കഴിയാത്തത് അത് നിത്യമായ ദെവവചനമായതിനാലാണ്.

 

6. ഹൃദയത്തിന്റെ അവസ്ഥയനുസരിച്ച് സത്യത്തെ വിളമ്പുന്ന ഗ്രന്ഥമാണ് ബെബിൾ.

 

ആത്മാർത്ഥതയോടെ വായിക്കുന്ന സാധാരണക്കാരന് സത്യം മനസിലാകും. എന്നാൽ ആത്മാർത്ഥതയില്ലാതെ വായിക്കുന്ന ബുദ്ധിജീവികൾക്കും പണ്ധിതർക്കും അതിന്റെ സത്യം മറഞ്ഞിരിക്കും. അഹങ്കാരികൾക്ക് മനസിലാക്കാനും അംഗീകരിക്കാനും കഴിയാത്ത വിധവും, സത്യത്തിനായി ദാഹിക്കുന്നർക്കും എളിമയുള്ളവർക്കും എളുപ്പത്തിൽ മനസിലാക്കാനും അംഗീകരിക്കാനും കഴിയുന്ന വിധത്തിലുമുള്ള അവതരണം ബെബിൾ ദെവവചനമാണ് എന്നതിന് തെളിവാണ്. സാധാരണക്കാർക്കും പണ്ധിതർക്കും മനസിലാക്കാവുന്നതും അതേ സമയം തന്നെ ഇരുകൂട്ടർക്കും വെല്ലുവിളി ഉയർത്തുന്നതുമായ ഗ്രന്ഥമാണ് ബെബിൾ.

 

ബെബിൾ എല്ലാ കാലങ്ങളിലും എല്ലാ മനുഷ്യർക്കും പ്രസക്തമായും പുതുമയുള്ളതായും തങ്ങളുടെ ഏറ്റവും ആഴമായ ആത്മീയ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താൻ കഴിവുള്ളതായും അനുഭവപ്പെടുന്നു. കാരണം ബെബിളിന്റെയും മനുഷ്യാത്മാവിന്റെയും സ്രഷ്ടാവ് ദെവംതന്നെയാണ്. അനുദിനജീവിതത്തിൽ ബെബിളിലെ നിബന്ധനകൾ പാലിക്കുന്നവർക്ക് ബെബിളിലെ വാഗ്ദാനങ്ങൾ നിറവേറിക്കിട്ടുന്നതായി കാണുന്നു.

 

7. ഏറ്റവും ഉന്നതമായ ധാർമ്മികതയുള്ള ഗ്രന്ഥമാണ് ബെബിൾ.

 

ബെബിളിനെപ്പോലെ മനുഷ്യസംസ്കാരത്തെയും ശാസ്ത്രത്തെയും സ്വാധീനിക്കുകയും മനുഷ്യജീവിതങ്ങളെ നന്മക്കായി രൂപാന്തരപ്പെടുത്തുകയും ചെയ്ത മറ്റൊരു ഗ്രന്ഥവുമില്ല. എല്ലാക്കാലത്തെയും എല്ലാത്തരങ്ങളിലുമുള്ള ആളുകളുടെ ഏറ്റവും അടിസ്ഥാനപരമായ ആവശ്യങ്ങൾക്കും പ്രശ്നങ്ങൾക്കും ഉത്തരം നൽകാൻ ബെബിളിന് കഴിയുന്നു. ബെബിളിനെയും ബെബിൾ സത്യങ്ങളെയും നിഷേധിക്കുന്നവർ അന്ധതയിലും അന്ധകാരത്തിലും നിലനിൽക്കുന്നതായി കാണുന്നു. ബെബിളിന്റേതിനെക്കാൾ മെച്ചമായ ധാർമ്മികത മനുഷ്യവർഗ്ഗത്തിന് നൽകിയ മറ്റൊരു ഗ്രന്ഥവുമില്ല. മനുഷ്യവർഗ്ഗത്തിന് അറിയാവുന്നതിലും ഊഹിക്കാവുന്നതിലും വച്ച് ഏറ്റവും ഉന്നതമായ ധാർമ്മികനിലവാരം ബെബിളിൽ കാണുന്നു. നിലവാരത്തിൽ ജീവിച്ച് യേശു നമുക്ക് മാതൃക കാണിച്ചുതന്നു. യേശുവിനെ അനുകരിച്ച് ജീവിക്കുമ്പോൾ യേശുവിന്റെ ഉന്നത ധാർമ്മികനിലവാരത്തിലേക്ക് വളരാനും യേശുവിനെപ്പോലെ ആയിത്തീരാനുമുള്ള അനന്തസാദ്ധ്യതകൾ നമുക്ക് ലഭിക്കുന്നു.

 

ബെബിൾ നൽകുന്ന ധാർമ്മികതയെക്കാൾ മെച്ചമായ ഒരു ധാർമ്മികതയെപ്പറ്റി മനുഷ്യന് ചിന്തിക്കാൻ പോലും പറ്റില്ല. സ്നേഹത്തെ ഇത്ര വിശാലമായി അവതരിപ്പിക്കുന്ന മറ്റൊരു ഗ്രന്ഥവുമില്ല. മറ്റ് മത, തത്ത്വ സംഹിതകളിലെ ധാർമ്മികതയും ബെബിൾ നൽകുന്ന ധാർമ്മികതയും തമ്മിലുള്ള അന്തരം അനന്തമാണ്. അവയെല്ലാം കൂട്ടിച്ചേർത്താലും ബെബിൾ നൽകുന്ന ധാർമ്മിക നിലവാരത്തിന് അടുത്തെത്താൻ കഴിയില്ല. അതിനാലാണ് ലോകരാജ്യങ്ങളുടെ ഭരണഘടനകളും കോടതിനിയമങ്ങളും നീതിന്യായ വ്യവസ്ഥകളും സത്യപ്രതിജ്ഞകളും എല്ലാം ബെബിളിനെ അടിസ്ഥാനമാക്കി നിലനിൽക്കുന്നത്.

 

8. അതുല്യമായ സ്വാധീനം

 

ലോകത്ത് ആദ്യമായി യന്ത്രസഹായത്താൽ അച്ചടിക്കപ്പെട്ട പുസ്തകം ബെബിളാണ്. ലോകത്തിൽ ഏറ്റവും അധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടതും ഏറ്റവും അധികം വിൽക്കപ്പെട്ടതുമായ ഗ്രന്ഥം ബെബിളാണ്. ഇന്ന് ലോകത്തിലെ പല മ്യൂസിയങ്ങളിലും ബെബിളിന്റെ ചരിത്രരേഖകൾ പ്രധാന ആകർഷണമാണ്.

 

എല്ലാ കാലത്തും എല്ലാ തരത്തിലുമുള്ള ആളുകൾക്ക് പ്രസക്തമായ വിഷയങ്ങളും, ജീവൻ തുടിക്കുന്ന വചനങ്ങളും ഉൾക്കൊണ്ടിരിക്കയാൽ ജനങ്ങൾ ബെബിളിൽ ആകൃഷ്ടരായി. മനുഷ്യജീവിതത്തിന്റെ ഏത് ഇരുണ്ട സാഹചര്യത്തിലും പ്രത്യാശ നൽകാൻ കഴിയുന്ന മറ്റൊരു ഗ്രന്ഥവുമില്ല. സാഹിത്യകാരും പണ്ധിതരും എഴുതിയതല്ലെങ്കിലും ഉന്നത സാഹിത്യമൂല്യമുള്ള ആഴമായ അറിവിന്റെ ഉറവിടമായി അത് ഇന്നും ശോഭിക്കുന്നു. ആർക്കും അത് മുഴുവൻ പഠിച്ചുതീർക്കാനോ അതുപോലെ മറ്റൊന്ന് ഉണ്ടാക്കാനോ കഴിഞ്ഞിട്ടില്ല, കഴിയുകയുമില്ല.

 

ബെബിൾ ഇന്നത്തെ രൂപത്തിലും പൂർണ്ണതയിലും മനുഷ്യ വർഗ്ഗത്തിന് ലഭ്യമായിട്ട് ഏതാണ്ട് രണ്ടായിരത്തോളം വർഷങ്ങളായി. ബെബിളും ക്രിസ്തുവും ഇന്നും ജനഹൃദയങ്ങളിൽ മറ്റെന്തിനെക്കാളും സ്ഥാനം നേടിക്കഴിഞ്ഞിരിക്കുന്നു. ഇന്ന് ലോകത്തിൽ ഒരേസമയം ഏറ്റവും സ്നേഹിക്കപ്പെടുന്നതും ഏറ്റവും എതിർക്കപ്പെടുന്നതും ബെബിളും ക്രിസ്തുവും തന്നെ. ബെബിളിന്റെയും യേശുവിന്റെയും അതുല്യമായ പ്രസക്തിക്ക് തെളിവാണിത്. ബെബിൾ ദെവവചനമാണ് എന്നതിനും യേശു ദെവമാണ് എന്നതിനും ഇതുതന്നെ മതിയായ തെളിവാണ്. ഇന്ന് ലോകത്തിൽ അനേകം മാദ്ധ്യമങ്ങളിലൂടെ ഏറ്റവും അധികം പ്രചരിപ്പിക്കപ്പെടുന്ന വ്യക്തി യേശുവാണ്. യേശുവിനോടുള്ളത്ര സ്തുതിഗീതങ്ങളും, പുസ്തകങ്ങളും മറ്റൊരു വ്യക്തിയെപ്പറ്റിയും എഴുതപ്പെട്ടിട്ടില്ല. മറ്റാർക്കും ലഭിക്കാത്ത രീതിയിൽ ജീവൻ തുടിക്കുന്ന പ്രാർത്ഥനയും ആരാധനയും ലോകമെമ്പാടും യേശുവിന് ലഭിക്കുന്നു. യേശു ഇന്നും ജീവിക്കുന്നു.

 

ബെബിളിന്റെ മൂല്യങ്ങളിലും കാഴ്ചപ്പാടിലും ചില വ്യക്തികൾ പ്രചോദിതരായതിന്റെ ഫലമായി മൂല്യബോധമുള്ള ചില ശക്തമായ രാഷ്രങ്ങൾ നിലവിൽ വന്നു. അതിശക്തമായ അനേകം ചാരിറ്റി സംഘടനകൾ, ആശുപത്രികൾ, സ്കൂളുകൾ കോളജുകൾ അനാഥാലയങ്ങൾ പലവിധ സ്ഥാപനങ്ങൾ എന്നിവ നിലവിൽ വന്നു. അവ ലോകത്തിന് നന്മയുടെ കൂറ്റൻ സംഭാവനകളാണ് നൽകിക്കൊണ്ടിരിക്കുന്നത്. ബെബിളിന് എതിരായി നിൽക്കുന്നവരുടെ ഇടയിൽ ബെബിൾസത്യങ്ങൾക്ക് വേണ്ടി മരിക്കാൻ പോലും തയ്യാറുള്ളവർ അനേകരാണ്. ബെബിൾ സത്യങ്ങളെ അറസ്റ്റുചെയ്യാനും നശിപ്പിക്കാനും അതിന്റെ ശത്രുക്കൾക്ക് ഒരിക്കലും കഴിഞ്ഞിട്ടില്ല.

 

മനുഷ്യസ്വഭാവത്തെ മാറ്റാനുള്ള ബെബിളിന്റെ കഴിവ്, അതിന്റെ അത്ഭുതകരമായ യോജിപ്പ്, ആർക്കും നശിപ്പിക്കാൻ കഴിയാത്തത്, മനുഷ്യവർഗ്ഗത്തിന്റെ നന്മയ്ക്ക് ഏറ്റവും യോജിച്ചത് എന്നിങ്ങനെയുള്ള സവിശേഷതകളും ബെബിൾ ദെവവചനമാണെന്ന വസ്തുത തെളിയിക്കുന്നു.

 

9. യേശുവിന്റെ നാമം പറഞ്ഞ് പരീക്ഷിച്ചു നോക്കൂ

 

എഴുതപ്പെട്ട ദെവവചനമായ ബെബിളിലെ ആഴമായ സത്യങ്ങളും ജീവനുള്ള ദെവവചനമായ യേശുവിന്റെ നാമവും പ്രസ്താവിച്ചു നോക്കൂ. യേശു സാത്താന്റെയും പാപത്തിന്റെയും മരണത്തിന്റെയും ലോകത്തിന്റെയും മേൽ പൂർണ്ണജയമെടുത്ത കാര്യം വിശ്വാസത്തോടെ വാക്കാൽ  പ്രസ്താവിച്ചു നോക്കൂ. സത്യവിരുദ്ധമായ ആത്മീയശക്തികൾ ഇളകുന്നത് കാണാം. യേശുവിന്റെ നാമം എല്ലാ നാമത്തിനും മേലായ നാമമാണ്.

 

കൂടുതൽ തെളിവുകളുടെ ആവശ്യമില്ല

 

കാരണങ്ങളെല്ലാം കണക്കിലെടുക്കുമ്പോൾ ലോകത്തിലുള്ള മറ്റെല്ലാ ഗ്രന്ഥങ്ങളെക്കാളും ആധികാരികത ബെബിളിനുണ്ടെന്ന് മാത്രമല്ല, ബെബിൾ ദെവത്തിന്റെ വചനമാണെന്നും വ്യക്തമാകും. ഇത്രമാത്രം ആഴമേറിയതും താത്ത്വികവും ക്രമീകൃതവുമായ അവകാശവാദങ്ങൾ ഉന്നയിക്കാൻ തക്കതായ മറ്റൊന്നും ലോകത്തിൽ ഇല്ല. ബെബിളിന്റെ ആധികാരിക തയെപ്പറ്റി ഇപ്രകാരം മറ്റു പല കാര്യങ്ങളും പറയാൻ കഴിയുമെങ്കിലും ഇതുതന്നെ ധാരാളമാണ്. അതിനാൽ സത്യസന്ധമായി ചിന്തിക്കുന്നവർക്ക് ബെബിളിന്റെ ആധികാരികത അംഗീകരിക്കാ തിരിക്കാനും ബെബിൾ സത്യങ്ങളിൽ വിശ്വസിക്കാതിരിക്കാനും സാദ്ധ്യമല്ല.

 

 

 

 

 

 

 

ബെബിളിലുള്ള ദെവീകവെളിപ്പാട്

 

ദൈവം സ്വയം തന്റെ സ്വഭാവവും ചിന്തകളും പദ്ധതികളും മനുഷ്യർക്ക് വെളിപ്പെടുത്തുന്നതിനെ ദെവികവെളിപ്പാട് എന്ന് പറയുന്നു. ദൈവം പല വിധത്തിൽ പ്രവാചകരോട് സംസാരിച്ചു. ദൈവം പണ്ടു ഭാഗം ഭാഗമായിട്ടും വിവിധമായിട്ടും പ്രവാചകന്മാര്‍മുഖാന്തരം പിതാക്കന്മാരോടു അരുളിച്ചെയ്തിട്ടു ഈ അന്ത്യകാലത്തു പുത്രന്‍ മുഖാന്തരം നമ്മോടു അരുളിച്ചെയ്തിരിക്കുന്നു. അവനെ താന്‍ സകലത്തിന്നും അവകാശിയാക്കി വെച്ചു; അവന്‍ മുഖാന്തരം ലോകത്തെയും ഉണ്ടാക്കി. (എബ്രാ 1:1-2). കേൾക്കാവുന്ന ദെവശബ്ദം, ദെവദൂതന്മാർ, സ്വപ്നം, ദർശനം, ഹൃദയാന്തർഭാഗത്തുനിന്നുള്ള സംഭാഷണം, അത്ഭുതസംഭവങ്ങൾ, പ്രകൃതി, യൂറിം തുമ്മിം, ചീട്ടിടീൽ എന്നിവയിലൂടെ ദെവം തന്റെ പ്രവാചകരോട് സംസാരിച്ചു. ചില സംഭവങ്ങളും ദെവികതീരുമാനങ്ങളും എഴുതിവയ്ക്കുക എന്നത് ദെവകൽപനയായിരുന്നു എന്ന് ബെബിൾ തന്നെ വ്യക്തമാക്കുന്നു. യഹോവ പിന്നെയും മോശെയോടു ഈ വചനങ്ങളെ എഴുതിക്കൊള്‍ക; ഈ വചനങ്ങള്‍ ആധാരമാക്കി ഞാന്‍ നിന്നോടും യിസ്രായേലിനോടും നിയമം ചെയ്തിരിക്കുന്നു എന്നു അരുളിച്ചെയ്തു. (പുറ 34:27).

 

എഴുതപ്പെട്ട ദെവവചനമായ ബെബിളിൽ ദെവം മനുഷ്യർക്കായുള്ള തന്റെ വെളിപ്പാട് സ്ഥിരപ്പെടുത്തിയിരിക്കുന്നു. ബെബിളിൽ ദെവം തന്നെപ്പറ്റിയും, തന്റെ പ്രവൃത്തികളെപ്പറ്റിയും, തന്റെ പദ്ധതികളെപ്പറ്റിയും, താൻ മനുഷ്യരിൽ നിന്ന് പ്രതീക്ഷിക്കുന്നത് എന്താണ് എന്നതിനെപ്പറ്റിയും മനുഷ്യർക്ക് വെളിപ്പെടുത്തിയിരിക്കുന്നു. ഇന്ന് ദെവികവെളിപ്പാടിന്റെ ശ്രാതസും മാനദണ്ധവും ബെബിളാണ്. ബെബളിലുള്ള ദെവികവെളിപ്പാടിനെ അംഗീകരിക്കുകയും പ്രഖ്യാപിക്കുകയമാണ് പ്രഥമവും പ്രധാനവുമായി സഭ ചെയ്യേണ്ടത്.

 

ദെവികസത്യങ്ങളുടെയും വസ്തുതകളുടെയും ഉത്ഭവത്തെയും അവയെ രേഖപ്പെടുത്താനായി ദെവം അവ മനുഷ്യന് നൽകുന്നതിനെയുമാണ് വെളിപ്പാട് സൂചിപ്പിക്കുന്നത്. വെളിപ്പാട് പൂർണ്ണമായും ദെവപ്രവർത്തിയാണ്. വെളിപ്പാടിനുള്ള ഹീബ്രൂ വാക്ക് ഗുലാ എന്നും, ഗ്രീക്ക് വാക്ക് അപ്പോക്കാലിപ്റ്റെയിൻ  എന്നും, ലാറ്റിൻ വാക്ക് റെവെലാരെ എന്നുമാണ്. കണ്ടുപിടിക്കുക എന്നതിെനക്കാൾ വെളിപ്പെട്ടു ലഭിക്കുക എന്നാണ് ഇവയുടെയെല്ലാം അർത്ഥം. ദെവം സ്വയം തന്റെ സ്വഭാവവും ചിന്തകളും പദ്ധതികളും മനുഷ്യർക്ക് വെളിപ്പെടുത്തുന്നതിനെ ദെവികവെളിപ്പാട് എന്ന് പറയുന്നു. ദെവികവെളിപ്പാട് സന്ദേശമാണ്. അത് സൃഷ്ടിയിലും, യേശുവിന്റെ മനുഷ്യാവതാരത്തിലും ബെബിളിന്റെ ദെവനിശ്വാസീയതയിലും അടങ്ങിയിരിക്കുന്നു. പുരോഗമനാ ത്മകമായിരുന്ന ദെവികവെളിപ്പാട് ഇപ്പോൾ പൂർണ്ണമായ അവസ്ഥയിലാണ്.

 

ദെവം വെളിപ്പെടുത്തുന്ന സത്യങ്ങളെ മനുഷ്യന് കണ്ടുപിടിക്കാനും വ്യഖ്യാനിക്കാനും കഴിയും. ദെവം വെളിപ്പെടുത്തിയിട്ടല്ലാതെ മനുഷ്യന് ദെവത്തെപ്പറ്റിയും മനുഷ്യനെപ്പറ്റിയും ആത്മലോകത്തെപ്പറ്റിയും പല കാര്യങ്ങളും അറിയാൻ സാദ്ധ്യമല്ല. ലോകചരിത്രത്തിലെ തത്ത്വചിന്തകന്മാർക്ക് കഴിയാത്തവിധം വിശാലവും ആഴവും ക്രമീകൃതവുമായ ആശയ സംവിധാനമാണ് ദെവീകവെളിപ്പാടിലൂടെ ബെബിളിൽ നിന്ന് നമുക്ക് ലഭിക്കുന്നത്. മനുഷ്യന് ആവശ്യമുള്ളതൊക്കെയും ദെവം ബെബിളിൽ വെളിപ്പെടുത്തിയിരിക്കുന്നു. പ്രപഞ്ചത്തിന് നൽകാൻ കഴിയുന്നതിനെക്കാൾ ആഴമായ സത്യങ്ങൾ മനസിലാക്കാൻ മനുഷ്യഹൃദയം ദാഹിക്കുന്നതിനാൽ ദെവികവെളിപ്പാട് മനുഷ്യനെ സംബന്ധിച്ചിടത്തോളം ന്യായമായ ഒരു ആവശ്യം തന്നെയാണ്. എന്നാൽ ദെവം വെളിപ്പെടുത്താത്തതും മനുഷ്യപരിധിക്ക് അപ്പുറത്തുള്ളതുമായ കാര്യങ്ങൾ കണ്ടുപിടിക്കാനുള്ള മനുഷ്യന്റെ ശ്രമം തെറ്റുകളിലേക്ക് നയിക്കും.

 

ദെവിക വെളിപ്പാട് രണ്ട് തരമുണ്ട് : പൊതുവായ വെളിപ്പാടും, പ്രതേ്യകമായ വെളിപ്പാടും. സ്രഷ്ടപ്രപഞ്ചത്തിലൂടെ എപ്പോഴും എല്ലായിടത്തും എല്ലാവർക്കും ദെവം തന്റെ സ്വഭാവവും പദ്ധതികളും വെളിപ്പെടുത്തുന്നതിനെ പൊതുവെളിപ്പാട് എന്നു പറയുന്നു.

 

ദെവം തന്റെ വചനത്താൽ പ്രപഞ്ചസൃഷ്ടി നടത്തിയതുമുതൽ വെളിപ്പാട് ആരംഭിക്കുന്നു. സർവ്വാധികാരിയായ പ്രപഞ്ചസ്രഷ്ടാവ് എന്ന നിലയിൽ ദെവം തന്റെ അസ്ഥിത്വത്തെയും സ്വഭാവത്തെയും കുറിച്ച് തന്റെ സൃഷ്ടികളിലൂടെയും ചരിത്രത്തിലൂടെയും (വാക്കിലൂടെയല്ലാതെ) മനഃസാക്ഷിയിലൂടെയും മനുഷ്യർക്ക് വെളിപ്പെടുത്തുന്നു. ആകാശം ദൈവത്തിന്റെ മഹത്വത്തെ വര്‍ണ്ണിക്കുന്നു; ആകാശവിതാനം അവന്റെ കൈവേലയെ പ്രസിദ്ധമാക്കുന്നു. സങ്കീ 19:1; അവന്‍ സകലവും അതതിന്റെ സമയത്തു ഭംഗിയായി ചെയ്തു നിത്യതയും മനുഷ്യരുടെ ഹൃദയത്തില്‍ വെച്ചിരിക്കുന്നു. എങ്കിലും ദൈവം ആദിയോടന്തം ചെയ്യുന്ന പ്രവൃത്തിയെ ഗ്രഹിപ്പാന്‍ അവര്‍ക്കും കഴിവില്ല.  സഭാപ്രസംഗി 3:11; ദൈവം അവര്‍ക്കും വെളിവാക്കിയല്ലോ. അവന്റെ നിത്യശക്തിയും ദിവ്യത്വവുമായി അവന്റെ അദൃശ്യലക്ഷണങ്ങള്‍ ലോകസൃഷ്ടിമുതല്‍ അവന്റെ പ്രവൃത്തികളാല്‍ ബുദ്ധിക്കു തെളിവായി വെളിപ്പെട്ടുവരുന്നു; അവര്‍ക്കും പ്രതിവാദമില്ലാതിരിക്കേണ്ടതിന്നു തന്നേ.  റോമ 1:20; അവരുടെ മനസ്സാക്ഷിക്കുടെ സാക്ഷ്യം പറഞ്ഞും അവരുടെ വിചാരങ്ങള്‍ തമ്മില്‍ കുറ്റം ചുമത്തുകയോ പ്രതിവാദിക്കയോ ചെയ്തുംകൊണ്ടു അവര്‍ ന്യായപ്രമാണത്തിന്റെ പ്രവൃത്തി തങ്ങളുടെ ഹൃദയത്തില്‍ എഴുതിയിരിക്കുന്നതായി കാണിക്കുന്നു; റോമ 2:15; ഇതിനെ പൊതുവെളിപ്പാട് എന്ന് പറയുന്നു.

 

ദെവം പ്രതേ്യക സംഭവങ്ങളിലൂടെയും വ്യക്തികളിലൂടെയും സ്വയം വെളിപ്പെടുത്തുന്നതിനെ പ്രതേ്യക വെളിപ്പാട് എന്നു പറയുന്നു.

 

പൊതുവെളിപ്പാടിലൂടെ ദെവമുണ്ട് എന്നും താൻ പാപിയാണ് എന്നും എല്ലാ മനുഷ്യർക്കും വ്യക്തമാണ്. അതിനാൽ മനുഷ്യന്റെ പാപത്തിന് അവനെ ഉത്തരവാദിയായി കണക്കാക്കാൻ പൊതുവെളിപ്പാട് മതിയാകും. എന്നാൽ പൊതുവെളിപ്പാടിലൂടെ ദെവമുണ്ട് എന്നും താൻ പാപിയാണ് എന്നും അംഗീകരിക്കുന്നതുകൊണ്ട് മാത്രം ആരും രക്ഷപ്രാപിക്കുന്നില്ല. പൊതുവെളിപ്പാടിലൂടെ തങ്ങൾക്ക് ലഭിച്ച വെളിച്ചത്തിന്റെ അടിസ്ഥാനത്തിൽ സത്യാനേ്വഷണം തുടരുന്നവർക്ക് രക്ഷയിലേക്ക് നയിക്കാൻ പര്യാപ്തമായ പ്രതേ്യകവെളിപ്പാട് ലഭിക്കുന്നുപ്രതേ്യകവെളിപ്പാടിന്റെ വെളിച്ചത്തിൽ മാത്രമേ പൊതുവെളിപ്പാടിനെ ശരിയായി മനസിലാക്കാൻ മനുഷ്യന് കഴിയൂ. പ്രതേ്യകവെളിപ്പാട് യേശുക്രിസ്തുവിന്റെ മരണത്തിലും ഉയിർപ്പിലും വ്യക്തിപരമായി പൂർണ്ണമാക്കപ്പെടുന്നു.

 

ദെവം പ്രതേ്യക സംഭവങ്ങളിലൂടെയും വ്യക്തികളിലൂടെയും സ്വയം വെളിപ്പെടുത്തുന്നതിനെ പ്രതേ്യകവെളിപ്പാട് എന്നു പറയുന്നു. ചില ചരിത്രസംഭവങ്ങൾ, ചില വ്യക്തികളോടുള്ള നേരിട്ടുള്ള സംസാരം, സ്വപ്നങ്ങളിലൂടെയും ദർശനങ്ങളിലൂടെയും പ്രചോദനങ്ങളിലൂടെയുമുള്ള സംസാരം, ചരിത്രസംഭവങ്ങളുടെ വ്യാഖ്യാനങ്ങളിലൂടെയുള്ള സംസാരം, ദെവികഅവതാരം എന്നിങ്ങനെ പലതരത്തിൽ പ്രതേ്യക ദെവികവെളിപ്പാട് ഉണ്ടാകുന്നു. ഇവയ്ക്ക് പുറമേ ഇത്തരം വെളിപ്പാടുകളുടെ ദെവനിശ്വാസീയമായ ലിഖിതരൂപം ദെവവചനമായി ബെബിളിൽ നമുക്ക് ലഭിച്ചിരിക്കുന്നു.

 

പ്രതേ്യകവെളിപ്പാടിൽ ദെവം എഴുതപ്പെട്ട തന്റെ വചനത്തിലൂടെയും ജീവനുള്ള ദെവവചനമായ യേശുക്രിസ്തുവിലൂടെയും സ്വയം വെളിപ്പെടുത്തിയിരിക്കുന്നു

 

പ്രതേ്യകവെളിപ്പാടിൽ ദെവം എഴുതപ്പെട്ട തന്റെ വചനത്തിലൂടെയും ജീവനുള്ള ദെവവചനമായ യേശുക്രിസ്തുവിലൂടെയും സ്വയം വെളിപ്പെടുത്തിയിരിക്കുന്നു. യോഹ 1:14; യോഹ 5:39-40; യോഹ 14:6-7; വാക്കാലുള്ള പ്രതേ്യകവെളിപ്പാടിൽ ദെവം എല്ലാത്തിന്റെയും അധിപനായും മനുഷ്യന്റെ രക്ഷകനായും സ്വയം വെളിപ്പെടുത്തുന്നു.

 

പ്രതേ്യകവെളിപ്പാടിൽ ബെബിളിലെ അടിസ്ഥാന ഉപദേശങ്ങളെല്ലാം ഉൾപ്പെടുന്നു. പ്രതേ്യക വെളിപ്പാട് പൂർത്തിയാകുന്നതുവരെ അതിനെപ്പറ്റിയുള്ള അറിവ് അപൂർണ്ണമായിരുന്നെങ്കിലും അതിന്റെ സന്ദേശം പഴയനിയമഗ്രന്ഥങ്ങളിൽ പൂർണ്ണമായും ലഭ്യമായിരുന്നു.

 

ദെവം മനുഷ്യനെ സ്വന്തം ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ചു. മനുഷ്യന് ദെവത്തിന്റെ ഛായയും സാദൃശ്യവും ഉള്ളതിനാൽ ദെവവുമായി ആശയവിനിമയം നടത്താനും ദെവത്തെ അറിയാനും അനുസരിക്കാനും കഴിവുള്ളനായിത്തീർന്നു. പാപം ചെയ്തു അധഃപതിച്ചുപോയ മനുഷ്യവർഗ്ഗത്തിന് സ്വയം വെളിപ്പെടുത്തുന്ന ദെവീകപദ്ധതി അബ്രഹാമിന്റെ വിളിയോടെ ഇസ്രായേലിലൂടെ ആരംഭിച്ചു. പിന്നീട് യേശുക്രിസ്തുവിൽ ദെവം പൂർണ്ണമായി സ്വയം വെളിപ്പെടുത്തുകയും മനുഷ്യവർഗ്ഗത്തിനു മുഴുവനും രക്ഷയുടെ വാതിൽ തുറന്നുകൊടുക്കുകയും ചെയ്തു.

 

എഴുതപ്പെട്ട ദെവവചനവും ജീവിക്കുന്ന ദെവവചനവും - രണ്ടിലും ദെവത്വവും മനുഷ്യത്വവും സമ്മേളിച്ചിരിക്കുന്നു

 

എഴുതപ്പെട്ട ദെവവചനം ദെവനിശ്വാസീയമായി മനുഷ്യരാൽ എഴുതപ്പെട്ട പുസ്തകരൂപത്തിൽ ആയിരിക്കുന്നു. എന്നാൽ ജീവിക്കുന്ന ദെവവചനമായ യേശുക്രിസ്തു മനുഷ്യനായിത്തീർന്ന ദെവമാണ്. യോഹ 1:1; വെളി 19:13. രണ്ടിലും ദെവസ്വഭാവവും മനുഷ്യസ്വഭാവവും സമ്മേളിച്ചിരിക്കുന്നു.

 

എഴുതപ്പെട്ട ദെവവചനമായ ബെബിൾ പരിശുദ്ധാത്മാവിനാൽ ദെവനിശ്വാസീയമാണ്; പൂർണ്ണവും തെറ്റില്ലാത്തതുമാണ്. ജീവിക്കുന്ന ദെവവചനമായ യേശുക്രിസ്തു പരിശുദ്ധാത്മാവിനാൽ ഉരുവാക്കപ്പെട്ടു; പൂർണ്ണനും പാപമില്ലത്തവനുമായിരുന്നു. (ലൂക്കാ 1:35; 2പത്രാ 1:21; യോഹ 17:17; എബ്രാ 4:15; .

 

ബെബിൾ സാധാരണക്കാർക്കും മനസിലാകുന്ന രീതിയിലുള്ള ദെവത്തിന്റെ നിത്യചിന്തകളാണ്; (സങ്കീ 119:89). യേശു സാധാരണക്കാർക്കും സാമീപ്യനായിരുന്ന സാധരണ മനുഷ്യനായിത്തീർന്ന നിത്യദെവമാണ്. ബെബിൾ യേശുവിന് സാക്ഷ്യം വഹിക്കുന്നു; യേശുവിനെ വെളിപ്പെടുത്തുന്നു. യേശു ബെബിളിന് സാക്ഷ്യം വഹിക്കുന്നു; പിതാവായ ദെവത്തെ വെളിപ്പെടുത്തുന്നു.

 

 

 

ബെബിളിന്റെ ദെവനിശ്വാസീയത

 

ദെവം തിരഞ്ഞെടുത്ത വ്യക്തികളെ തന്റെ വചനം കൂട്ടാതെയും കുറയ്ക്കാതെയും കൃത്യമായി എഴുതാൻ കഴിവുള്ളവരാക്കിത്തീർത്ത ദെവികപ്രവൃത്തിയാണ് ബെബിളിന്റെ ദെവനിശ്വാസീയത. ദെവം വെളിപ്പെടുത്തിയ സത്യങ്ങൾ ദെവം മനുഷ്യന് നൽകിയ രീതിയെയും അവ മനുഷ്യരായ എഴുത്തുകാർ ദെവികനിയന്ത്രണത്തിൽ സ്വീകരിച്ച് ദെവസഹായത്തോടെ തെറ്റുകൂടാതെ എഴുതിയതിനെയുമാണ് ദെവനിശ്വാസീയത സൂചിപ്പിക്കുന്നത്. ബെബിളിൽ ദെവിക വെളിപ്പാടിന്റെ സത്യങ്ങൾ നിക്ഷിപ്തമാക്കാൻ ദെവം ഉപയോഗിച്ച മാർഗ്ഗമാണ് ദെവനിശ്വാസീയത. അത് ദെവം എങ്ങനെ നടപ്പാക്കി എന്നത് മനുഷ്യന് അറിയാൻ കഴിയില്ല. മനുഷ്യന് അറിയാൻ കഴിവില്ലാത്ത കാര്യങ്ങളും നടപ്പിലാക്കാൻ ദെവത്തിന് കഴിയും എന്ന് നാം മനസിലാക്കണം. ദെവനിശ്വാസീയത എന്നതിന്റെ അർത്ഥം ദെവത്തിന്റെ നിശ്വസനം എന്നാണ്. ബെബിളിന്റെ മൂലരൂപത്തിലെ എല്ലാ വാക്കുകളും ചിന്തകളും ഒരുപോലെ ദെവാത്മപ്രവൃത്തിയുടെ ഫലമാണ് എന്ന ചിന്തയാണിത്. ലാറ്റിനിലുള്ള Inspirare എന്ന വാക്കിൽ നിന്നാണ് മറ്റൊന്നിലേക്ക് നിശ്വസിക്കുക, ഊതുക എന്നർത്ഥമുള്ള inspiration എന്ന ഇംഗ്ലീഷ് വാക്കുണ്ടായത്. ദെവനിശ്വാസീയതക്ക് ശ്വസിക്കുക എന്നർത്ഥമുള്ള inspiration എന്നതിനെക്കാൾ കൂടുതൽ അർത്ഥം വ്യക്തമാക്കുന്നത് God-breathed എന്ന പ്രയോഗമാണ്. Theopneustos എന്ന ഗ്രീക്ക് വാക്കിന് നിശ്വസിക്കുക, breathing out എന്നാണ് അർത്ഥം.

 

വിശുദ്ധലിഖിതമെല്ലാം ദെവനിവേശിതമാണ്. അവ പ്രബോധനത്തിനും ശാസനത്തിനും, തെറ്റുതിരുത്തലിനും നീതിയിലുള്ള പരിശീലനത്തിനും ഉപകരിക്കുന്നു. ഇതുവഴി ദെവഭക്തനായ മനുഷ്യൻ പൂർണ്ണത കെവരിക്കുകയും എല്ലാ നല്ല പ്രവൃത്തികളും ചെയ്യുന്നതിന് പര്യാപ്തനാവുകയും ചെയ്യുന്നു (2തിമോ 3:15-17). 21പ്രവചനം ഒരിക്കലും മനുഷ്യന്റെ ഇഷ്ടത്താല്‍ വന്നതല്ല, ദൈവകല്പനയാല്‍ മനുഷ്യര്‍ പരിശുദ്ധാത്മനിയോഗം പ്രാപിച്ചിട്ടു സംസാരിച്ചതത്രേ. 2പത്രാ 1:21 ഇവയുടെ അർത്ഥം സൂക്ഷ്മമായി മനസിലാക്കേണ്ടതാണ്. യഥാർത്ഥത്തിൽ ചിലരുടെ ചില എഴുത്തുകൾ ദെവികസ്വാധീനം മൂലം ബെബിളായിത്തീരുകയല്ല ചെയ്തത്. മറിച്ച് ദെവത്തിന്റെ അധരത്തിൽ നിന്ന് പുറപ്പെട്ട വചനങ്ങളെ (മത്താ 4:4) തെറ്റുകൂടാതെ എഴുതുവാൻ തക്കവണ്ണം ദെവം ചില മനുഷ്യരെ ദെവാത്മാവിനാൽ പ്രചോദിപ്പിക്കുകയും കഴിവുള്ളവരാക്കുകയും ചെയ്തു എന്നതാണ് വസ്തുത

 

ദെവനിശ്വാസീയത എന്ന പ്രക്രിയയിൽ മനുഷ്യപ്രവർത്തിയും ഉൾപ്പെട്ടിരിക്കുന്നു. ദെവം തിരഞ്ഞെടുത്ത വ്യക്തികളെ തന്റെ വചനം കൂട്ടാതെയും കുറയ്ക്കാതെയും കൃത്യമായി എഴുതാൻ കഴിവുള്ളവരാക്കിത്തീർത്ത ദെവികപ്രവൃത്തിയാണ് ബെബിളിന്റെ ദെവനിശ്വാസീയത. സാധാരണ മനുഷ്യഭാഷയും, മനുഷ്യന്റെ അനുഭവത്തിന്റെയും അറിവിന്റെയും പരിധിയും ഉപയോഗിച്ചാണ് ദെവം തന്റെ സത്യങ്ങൾ വെളിപ്പെടുത്തുന്നത്. ദെവം വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ ദെവം തിരഞ്ഞെടുത്ത ചില എഴുത്തുകാരെ ദെവാത്മാവിലൂടെ പ്രചോദിപ്പിച്ച് അവരിലൂടെ മനുഷ്യർക്ക് മനസിലാകുന്ന രീതിയിൽ സംവേദിപ്പിച്ച് ലിഖിതരൂപത്തിലാക്കുന്ന പ്രക്രിയയെയാണ് ബെബിളിന്റെ ദെവനിശ്വാസീയത എന്ന് പറയുന്നത്.

 

ദെവം വെളിപ്പെടുത്തി, മനുഷ്യൻ എഴുതി. ദെവത്തിന്റെ ആത്മാവ് മനുഷ്യരായ എഴുത്തുകാരെ വളരെ പ്രതേ്യകമായ രീതിയിൽ സ്വാധീനിച്ചു. എന്നാൽ അതിൽ അവരുടെ വ്യക്തിത്വവും ശെലിയും ബെബിളിൽ നിലനിർത്താൻ ദെവം അനുവദിച്ചു. അങ്ങനെ പൂർണ്ണ മാനുഷിക സ്വാതന്ത്ര്യത്തിലാണ് അവർ എഴുതിയതെങ്കിലും അവർ ദെവിക പരിപാലനത്തിൽ സൂക്ഷിക്കപ്പെട്ടു. (ദെവികസ്വാധീനത്തിന് എത്രത്തോളം കീഴ്പ്പെടുന്നുവോ അത്രത്തോളം മനുഷ്യന്റെ വ്യക്തിത്വവും സ്വാതന്ത്ര്യവും പൂർണ്ണതയുള്ളതായിത്തീരുന്നു. അല്ലാതെ ദെവികസ്വാധീനത്തിന് കീഴ്പ്പെടുമ്പോൾ മനുഷ്യന്റെ വ്യക്തിത്വം നഷ്ടപ്പെടുകയല്ല ചെയ്യുന്നത്). അപ്രകാരം അവരാൽ എഴുതപ്പെട്ട വാക്കുകൾ മാത്രം ദെവനിശ്വാസീയമായിത്തീർന്നു. എങ്കിലും പിതാവു എന്റെ നാമത്തില്‍ അയപ്പാനുള്ള പരിശുദ്ധാത്മാവു എന്ന കാര്യസ്ഥന്‍ നിങ്ങള്‍ക്കു സകലവും ഉപദേശിച്ചുതരികയും ഞാന്‍ നിങ്ങളോടു പറഞ്ഞതു ഒക്കെയും നിങ്ങളെ ഔര്‍മ്മപ്പെടുത്തുകയും ചെയ്യും. യോഹ 14: 26; അതു ഞങ്ങള്‍ മാനുഷജ്ഞാനം ഉപദേശിക്കുന്ന വചനങ്ങളാല്‍ അല്ല, ആത്മാവു ഉപദേശിക്കുന്ന വചനങ്ങളാല്‍ തന്നേ പ്രസ്താവിച്ചുകൊണ്ടു ആത്മികന്മാര്‍ക്കും ആത്മികമായതു തെളിയിക്കുന്നു.  1കൊറി 2:13). അങ്ങനെ അവയ്ക്ക് മറ്റ് ഗ്രന്ഥങ്ങൾക്ക് ഒന്നിനുമില്ലാത്ത പൂർണ്ണത കെവന്നു. എന്നാൽ അതേ എഴുത്തുകാരാൽ തന്നെ അപ്രകാരമല്ലാതെ എഴുതപ്പെട്ട പുസ്തകങ്ങളൊന്നും ദെവനിശ്വാസീയമല്ല എന്ന കാര്യം പ്രതേ്യകം ഓർക്കേണ്ടതാണ്.

 

മനുഷ്യനെ ഉൾപ്പെടുത്താതെ ദെവം തനിയെ ബെബിളിന്റെ രൂപീകരണം നടത്തിയിരുന്നെങ്കിൽ മനുഷ്യന് അതിന്റെ ഉള്ളടക്കം മനസിലാകുമായിരുന്നില്ല. നേരെമറിച്ച് ദെവം ബെബിളിന്റെ രൂപീകരണപ്രക്രിയയിൽ നേരിട്ട് പങ്കെടുത്തില്ലായിരുന്നെങ്കിൽ അതിൽ തെറ്റുകൾ ഉണ്ടാകുമായിരുന്നു. എന്നാൽ ദെവത്തിന്റെ മേൽനോട്ടത്തിൽ മനുഷ്യഭാഷയിൽ എഴുതപ്പെട്ടപ്പോൾ ബെബിൾ മനുഷ്യന് മനസിലാകുന്നതും തെറ്റില്ലാത്തതുമായിത്തീർന്നു. അങ്ങനെ ബെബിളിന്റെ രൂപീകരണത്തിൽ ദെവത്തിന്റെയും മനുഷ്യരുടെയും സ്വാധീനത്തിന്റെ അസാധാരണമായ ഒരു സങ്കലനം നടന്നിരിക്കുന്നു. മനുഷ്യൻ ദെവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടതിനാലാണ് ഇത്തരം സങ്കലനം സാദ്ധ്യമായത്.

 

ഒരു കാര്യംതന്നെ പല വീക്ഷണകോണുകളിലൂടെയും പല ശെലിയിലും പറയുന്നതിൽ വെരുദ്ധ്യമുണ്ടെന്നോ, അതിനാൽ ദെവനിശ്വാസീയമല്ലെന്നോ പറയാനാവില്ല. വിവിധ വ്യക്തിത്വങ്ങളുള്ള പലരെ ഉപയോഗിക്കുന്നത് ദെവനിശ്വാസീയതക്ക് തടസമല്ല. ബെബിളിന് പുറത്തുള്ള ചില ഗ്രന്ഥങ്ങളിലെ ജ്ഞാനശകലങ്ങളെ ഉപയോഗിക്കുന്നത് ബെബിളിന്റെ ദെവനിശ്വാസീയതയെ ഹനിക്കുന്നില്ല. ആധുനികശാസ്ത്രത്തിന്റെ പദപ്രയോഗങ്ങൾ ഉപയോഗിക്കാത്തതുകൊണ്ട് ബെബിളിന്റെ ആധികാരികതയും വിശ്വാസ്യതയും ഒരുതരത്തിലും കുറയുന്നില്ല. വിവിധ സാഹിത്യരൂപങ്ങളുടെ ഉപയോഗം ദെവനിശ്വാസീയതക്ക് തടസമാകുന്നില്ല.

 

ബെബിൾ മുഴുവനായും, അതിന്റെ ഒാരോ വാക്കുകളും അക്ഷരങ്ങളും ദെവനിശ്വാസീയമാണ്. ബെബിളിന്റെ മൂലകൃതിയാണ് ദെവനിശ്വാസീയം. ബെബിളിന്റെ പരിഭാഷകൾക്കും കോപ്പികൾക്കും ഉള്ളത് മൂലകൃതിയുമായുള്ള കൃത്യതയാണ്.

 

ബെബിൾ വിശദമായി പ്രബോധിപ്പിക്കുന്ന സത്യങ്ങളെപ്പോലെ തന്നെ ബെബിൾ സാന്ദർഭികമായി പരാമർശിക്കുന്ന കാര്യങ്ങളും ശരിയാണ്, ദെവനിവേശിതമാണ്. ബെബിൾ മുഴുവനായും, അതിന്റെ ഓരോ വാക്കുകളും അക്ഷരങ്ങളും ദെവനിശ്വാസീയമാണ്. ബെബിൾ വചനങ്ങൾ ഓരോന്നായും മൊത്തമായും ഒരുപോലെ ദെവവചനമാണ്. പഴയനിയമത്തിലെ എഴുതപ്പെട്ട വചനങ്ങളെല്ലാം ദെവവചനമായതിനാൽ അലംഘനീയമാണെന്ന് യേശു പറഞ്ഞു. ബെബിളിലെ ആശയങ്ങൾ മാത്രമല്ല, ആശയങ്ങളെ പ്രകടിപ്പിക്കാൻ ഉപയോഗിച്ചിരിക്കുന്ന വ്യാകരണവും വാക്കുകളും ദെവനിശ്വാസീയമാണ്. ബെബിൾ വ്യാഖ്യാനത്തിന്റെ സാദ്ധ്യതകൾ വാക്കുകളുടെ തലം വരെ മാത്രമല്ല അവയുടെ ക്രീയാകാലം, ഏകവചന ബഹുവചനപ്രയോഗം എന്നിവ വരെയും എത്തിനിൽക്കുന്നു എന്ന് ബെബിളിൽ നിന്നുതന്നെ വ്യക്തമാകുന്നു. യേശു സത്യമായിട്ടു ഞാന്‍ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തില്‍നിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല. മത്താ 5:18;

 

ആത്യന്തികമായി ദെവനിശ്വാസീയമായിരിക്കുന്നത് എഴുതപ്പെട്ട വാക്കുകൾ മാത്രമാണ്. എഴുത്തുകാരന്റെ വ്യക്തിപരമായ ഉദ്ദേശങ്ങളും ആശയങ്ങളും ദെവനിശ്വാസീയമാണെന്ന് അവകാശപ്പെടാൻ അടിസ്ഥാനമില്ല. ബെബിളിന്റെ എഴുത്തുകാരല്ല, അവർ ദെവികസ്വാധീനത്തിൽ എഴുതിയ ദെവത്തിന്റെ വചനങ്ങൾ മാത്രമാണ് ദെവനിശ്വാസീയം.

 

ബെബിളിൽ ദെവത്തിന്റേതല്ലാത്ത വചനങ്ങളില്ലേ എന്ന് ചിലർ ചോദിച്ചേക്കാം. ബെബിളിൽ ദെവത്തിന്റെയും ദെവദൂതന്മാരുടെയും ദെവമനുഷ്യരുടെയും അവിശ്വാസികളുടെയും സാത്താന്റെയും ഒക്കെ വാക്കുകളുണ്ട്. സാത്താന്റെയും ചില മനുഷ്യരുടെയും നുണകളും ക്രൂരതകളും ബെബിളിൽ എഴുതപ്പെട്ടിരിക്കുന്നത് ബെബിൾ അവയെ അംഗീകരിക്കുന്നതുകൊണ്ടല്ല. ബെബിൾ അംഗീകരിക്കാത്ത വസ്തുതകളെയും സംഭവങ്ങളെയും സംഭവവിവരണമെന്ന നിലയിൽ ബെബിൾ സത്യസന്ധമായി രേഖപ്പെടുത്തുന്നു. ദെവനിശ്വാസീയമായ സത്യങ്ങൾ ദെവത്തിന്റെയും, ദെവദൂതന്മാരുടെയും, സാത്താന്റെയും, മനുഷ്യന്റെയും ഒക്കെ വാക്കുകളിലൂടെയാണ് എഴുതപ്പെട്ടിരിക്കുന്നത്. സാത്താൻ പറഞ്ഞതെല്ലാം സത്യമല്ലെങ്കിലും അവ വാസ്തവമായി പറയപ്പെട്ടതാണെന്നും, പറയപ്പെട്ടതിനെ സത്യസന്ധമായി എഴുതി എന്നും ദെവനിശ്വാസീയത ഉറപ്പുവരുത്തുന്നു. വെളിപ്പെടുത്തപ്പെട്ട സത്യങ്ങൾ പൂർണ്ണമായും ശരിയായി രേഖപ്പെടുത്തി എന്ന് ദെവനിശ്വാസീയത ഉറപ്പുനൽകുന്നു. ബെബിൾ മുഴുവൻ ഒരേ അളവിൽ പൂർണ്ണമായും ദെവനിശ്വാസീയമാണ്. എന്നാൽ ബെബിളിൽ വെളിപ്പെടുത്തപ്പെട്ട സത്യങ്ങൾ എല്ലാം എല്ലാവർക്കും എല്ലായ്പ്പോഴും ഒരേ അളവിൽ പ്രസക്തമായി തോന്നണമെന്നില്ല.

 

ബെബിളിന്റെ മൂലകൃതിയാണ് ദെവനിശ്വാസീയം. ബെബിളിന്റെ പരിഭാഷകൾക്കും കോപ്പികൾക്കും ഉള്ളത് കൃത്യതയാണ്. ബെബിളിന്റെ എഴുത്തുകാർ എഴുതിയ വാക്കുകളുടെ പരിഭാഷപ്രക്രിയയിൽ ദെവനിശ്വാസീയത ഇല്ല. ബെബിളിന്റെ പരിഭാഷകളും കോപ്പികളും മൂലരൂപത്തിലെ അർത്ഥത്തോട് ക്യപ്പെട്ടിരിക്കുന്നതിന്റെ അളവിന് അനുസരിച്ചേ അവ ദെവനിശ്വാസീയമെന്ന് പറയാനാവൂ.

 

ബെബിളിലെ ഗ്രന്ഥങ്ങളുടെ സാഹിത്യരൂപത്തിലും ഭാഷയിലും മാനുഷിക എഴുത്തുകാരുടെ വ്യക്തിത്വം പ്രതിഫലിച്ചുകണ്ടേക്കാമെങ്കിലും, അതിലെ രോ വാക്കിലും അടങ്ങിയിരിക്കുന്ന അടിസ്ഥാനസത്യങ്ങൾ ദെവിക പ്രതിഫലനമാണ്.

 

ബെബിളിലെ ഓരോ വാക്കും ദെവനിശ്വാസീയമാണെങ്കിലും ഓരോ വാക്കിനും ബാഹ്യമായി പ്രകടമാകുന്നതിനെക്കൾ കൂടുതൽ ആഴമായ അർത്ഥവ്യാപ്തിയുണ്ട്. അതിനാൽ ചില വാക്കുകളെ അക്ഷരാർത്ഥത്തിൽ മാത്രം വ്യാഖ്യാനിക്കുന്നത് തെറ്റുകളിലേക്ക് നയിക്കും. ഉദാ. ദെവത്തിന്റെ കുഞ്ഞാട്, ഞാൻ മുന്തിരിവള്ളിയും നിങ്ങൾ ശാഖകളുമാകുന്നു. ഇവിടെയൊക്കെ പ്രകടമായ അർത്ഥത്തിലുള്ള വ്യാഖ്യനം യഥാർത്ഥ അർത്ഥത്തെ മറച്ചുകളയും.

 

ബെബിളിന്റെ ആധികാരികതയും അലംഘനീയതയും യേശു ഉൗന്നിപ്പറയുന്നു. ബെബിൾ ദെവനിശ്വാസീയമാണെന്ന ബെബിളിന്റെ അവകാശവാദം ശരിയാണോ എന്ന് പരിശോധിക്കാതെ അത് നിഷേധിക്കാൻ പാടില്ല. യേശു പഴയനിയമഗ്രന്ഥങ്ങൾക്ക് നൽകിയ ദെവനിശ്വാസീയ സ്ഥാനവും അംഗീകാരവും പുതിയനിയമഗ്രന്ഥങ്ങൾക്കും ബാധകമാണ് എന്ന് താഴെപ്പറയുന്നതുപോലെ വ്യക്തമാക്കാൻ സാധിക്കും.

 

തിരുവെഴുത്തുകൾ പൂർണ്ണമായും ദെവനിശ്വാസീയമാണ്. പുതിയനിയമവും തിരുവെഴുത്തുകളാണ്. അതിനാൽ പുതിയനിയമവും ദെവനിശ്വാസീയമാണ്. പ്രവചനതിരുവെഴുത്തുകൾ ദെവനിശ്വാസീയമാണ്. പുതിയനിയമവും പ്രവചനതിരുവെഴുത്താണ്. ആ മര്‍മ്മം ഇപ്പോള്‍ അവന്റെ വിശുദ്ധ അപ്പൊസ്തലന്മാര്‍ക്കും പ്രവാചകന്മാര്‍ക്കും ആത്മാവിനാല്‍ വെളിപ്പെട്ടതുപോലെ പൂര്‍വ്വകാലങ്ങളില്‍ മനുഷ്യര്‍ക്കും അറിയായ്‍വന്നിരുന്നില്ല. എഫേ 3:5; ദെവവചനം ദെവനിശ്വാസീയമാണ്. പുതിയനിയമം ദെവവചനമാണ്. അതിനാൽ പുതിയനിയമം ദെവനിശ്വാസീയമാണ്.

 

ബെബിളിന്റെ ദെവനിശ്വാസീയതക്ക് യേശുവിന്റെ സാക്ഷ്യമുണ്ട്

 

പഴയനിയമം ദെവനിശ്വാസീയമാണെന്നതിനുള്ള ഏറ്റവും വലിയ തെളിവ് അതിന് യേശുക്രിസ്തുവും പുതിയനിയമഗ്രന്ഥങ്ങളും നൽകുന്ന സാക്ഷ്യമാണ്. പുതിയനിയമഗ്രന്ഥങ്ങൾ പഴയനിയമഗ്രന്ഥഭാഗങ്ങളിൽ നിന്ന് ഉദ്ധരിച്ച് അവയുടെ ആധികാരികതയ്ക്ക് അംഗീകാരം നൽകുന്നതായി കാണാം. പഴയനിയമം ദെവവചനമാണെന്നതിന് പുതിയനിയമം നൽകുന്ന സാക്ഷ്യത്തിന് മൂല്യമുണ്ടാകുന്നത് പുതിയനിയമവും പഴയ നിയമത്തെപ്പോലെ തന്നെ ദെവനിശ്വാസീയമായ ദെവവചനമായതിനാലാണ്.

 

യേശു തന്റെ ശിഷ്യന്മാരോട് താൻ അവരെ എല്ലാ സത്യത്തിലേക്കും വഴിനടത്തുമെന്ന് വാഗ്ദാനം ചെയ്തു. തങ്ങളിലൂടെ ലിഖിതരൂപത്തിൽ നൽകപ്പെട്ട ദെവവചനം ഇൗ വാഗ്ദാനത്തിന്റെ പൂർത്തീകരണമാണെന്ന് പുതിയനിയമ എഴുത്തുകാർ വിശ്വസിച്ചു. തങ്ങളുടെ ഇൗ ഗ്രന്ഥങ്ങൾ പരിശുദ്ധാത്മനിവേശിതമായ വിശുദ്ധലിഖിതമാണെന്നും, ഇവയ്ക്ക് പഴയനിയമ തിരുവെഴുത്തകൾക്കു തുല്യമായ ആധികാരികത ഉണ്ടെന്നും, പുതിയനിയമസഭയുടെ അടിസ്ഥാനപ്രമാണങ്ങളെ ഉൾക്കൊള്ളുന്നതാണെന്നും അവർ കരുതി. വസ്തുതകൾ അവരുടെ പ്രസ്തുത എഴുത്തുകളിൽ നിന്നുതന്നെ വ്യക്തമാകുന്നു. അവയില്‍ ഗ്രഹിപ്പാന്‍ പ്രയാസമുള്ളതു ചിലതുണ്ടു. അറിവില്ലാത്തവരും അസ്ഥിരന്മാരുമായവര്‍ ശേഷം തിരുവെഴുത്തുകളെപ്പോലെ അതും തങ്ങളുടെ നാശത്തിന്നായി കോട്ടിക്കളയുന്നു. (2 പത്രാ 3:16).

 

ദെവനിശ്വാസീയത ഉണ്ടായിരുന്നതിനാൽ മാനുഷിക എഴുത്തുകാർ എഴുതിയ കാര്യങ്ങൾ ഒരേസമയം മാനുഷികവും, ദെവികവും, തെറ്റില്ലാത്തതും, ദെവവചനവും ആയിത്തീർന്നു. ദെവനിശ്വാസീയത ഉണ്ടായിരുന്നതിനാൽ മാനുഷിക എഴുത്തുകാർ എഴുതിയ കാര്യങ്ങൾ പൂർണ്ണമായും മാനുഷികവും, ദെവികവും, തെറ്റില്ലാത്തതും, ദെവവചനവും ആയിത്തീർന്നു. ബെബിൾ ദെവവചനമാണ് എന്ന് പറയുന്നതിന്റെ കാരണം ബെബിളിലുള്ള ദെവനിശ്വാസീയമായ വെളിപ്പാടാണ്. ദെവനിശ്വാസീയമായ വെളിപ്പാടിന്റെ ആത്യന്തികഫലം ബെബിളിന്റെ ആധികാരികതയും അലംഘനീയതയുമാണ്. ബെബിളിന്റെ ആധികാരികത ദെവനിശ്വാസീയതയിൽ അടിസ്ഥാനപ്പെട്ടിരിക്കുന്നു. അതിനാൽ ബെബിളിന്റെ ദെവനിശ്വാസീയതയെ സംശയിക്കാൻ സാത്താൻ മനുഷ്യരെ പല തരത്തിലും പ്രരിപ്പിക്കും. അതിനാൽ വിശ്വാസികൾ ജാഗ്രതയുള്ളവരായിരിക്കണം.

 

 

 

 

ബെബിളിന്റെ തെറ്റില്ലായ്മ

 

ബെബിളിലെ മൂലപ്രതികളിലും ഇന്ന് ലഭ്യമായ വിശ്വസ്ത കോപ്പികളിലും പരിഭാഷകളിലും പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പൂർണ്ണമായും ശരിയാണെന്നും യാതൊരു തെറ്റും ഇല്ലാത്തതാണെന്നുമുള്ള ചിന്തയാണ് ബെബിളിന്റെ തെറ്റില്ലായ്മ. ബെബിളിന്റെ തെറ്റില്ലായ്മ ഏറ്റവും പ്രധാന ക്രിസ്തീയ ഉപദേശങ്ങളിൽ ഒന്നാണ്. പ്രസക്തമായ എല്ലാ വസ്തുതകളും പരിഗണിക്കുകയും സത്യസന്ധമായി ബെബിളിനെ വ്യാഖ്യാനിക്കുകയും ചെയ്താൽ ബെബിളിലെ മൂലപ്രതികളിലും ഇന്ന് ലഭ്യമായ വിശ്വസ്ത കോപ്പികളിലും പരിഭാഷകളിലും പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പൂർണ്ണമായും ശരിയാണെന്നും യാതൊരു തെറ്റും ഇല്ലാത്തതാണെന്നുമുള്ള ചിന്തയാണ് ബെബിളിന്റെ തെറ്റില്ലായ്മ. ദെവം കൊടുത്ത രൂപത്തിൽ ബെബിളിൽ തെറ്റില്ല എന്നതാണ് ഇതിന്റെ അർത്ഥം. ബെബിളിലെ സന്ദേശങ്ങളും ഉപദേശങ്ങളും മാത്രമല്ല, ബെബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന കാര്യങ്ങളെല്ലാം തെറ്റില്ലാത്തതാണ്. ബെബിളിലെ തത്ത്വങ്ങളെല്ലാം സത്യമാണ്. ബെബിൾ ദെവനിശ്വാസീയമായതിനാലാണ് അതിലുള്ള ദെവികവെളിപ്പാടുകളായ സന്ദേശങ്ങൾ തെറ്റില്ലാത്തതും ഒരിക്കലും തെറ്റു പറ്റുകയില്ലാത്തതുമായിരിക്കുന്നത്.

 

ബെബിൾ ഒരു ശാസ്ത്ര-ചരിത്ര പാഠപുസ്തകമല്ല. എന്നാൽ ശാസ്ത്ര-ചരിത്ര വിഷയങ്ങളെ സംബന്ധിച്ച് ബെബിൾ നടത്തുന്ന പരാമർശങ്ങളെല്ലാം പുർണ്ണമായും ശരിയാണ്. ബെബിൾ സത്യങ്ങളോട് പൊരുത്തപ്പെടാത്ത എല്ലാത്തരം തത്ത്വങ്ങളും തെറ്റാണെന്ന വസ്തുത ചരിത്രം തെളിയിക്കുന്നു.

 

തെറ്റില്ലായ്മ ബെബിളിന്റെ പ്രഥമ കെയെഴുത്തുപ്രതിക്ക് മാത്രമേ ബാധകമാകുന്നുള്ളൂ. ബെബിളിന്റെ പരിഭാഷകളും കോപ്പികളും മൂലരൂപത്തിലെ അർത്ഥത്തോട് ഐക്യപ്പെട്ടിരിക്കുന്നതിന്റെ അളവിന് അനുസരിച്ച് മാത്രമേ തെറ്റില്ലാത്തവയാകുന്നുള്ളൂ. ബെബിളിന്റെ പ്രഥമ കെയെഴുത്തു പ്രതിയിൽ ഉണ്ടായിരുന്നതെല്ലാം ഇന്നത്തെ വിശ്വസ്ത പരിഭാഷകളിലും ഉൾക്കൊണ്ടിരിക്കുന്നു. ഇന്ന് ലഭ്യമായ ബെബിൾ അതിന്റെ ആദിമരൂപത്തിൽ നിന്ന് അടിസ്ഥാനപരമായി ഒട്ടും വ്യത്യസ്തമല്ല. ബെബിളിന്റെ അടിസ്ഥാനസത്യങ്ങൾ നിലനിർത്തുന്ന പതിനായിരക്കണക്കിന് വ്യത്യസ്ത കെയെഴുത്തുപ്രതികളും പരിഭാഷകളും തെളിയിക്കുന്നത് അവയെല്ലാം തെറ്റില്ലാത്ത ഒരു പ്രഥമ കെയെഴുത്തുപ്രതിയിൽ നിന്ന് ഉരുത്തിരിഞ്ഞതാണെന്നാണ്. പുതിയതായി പുരാവസ്തുഗവേഷകർക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ബെബിളിന്റെ പുരാതന കെയെഴുത്തുപ്രതികളും ഇൗ വസ്തുത തന്നെയാണ് തെളിയിക്കുന്നത്.

 

ബെബിളിന്റെ ആധികാരികത അതിന്റെ പ്രഥമകൃതിയുടെ ഇന്നത്തെ ലഭ്യതയെ ആശ്രയിച്ചല്ല നിലകൊള്ളുന്നത്. കോപ്പികളുടെ കൃത്യതയിൽ ബെബിളിനുള്ളത്ര കൃത്യതയും ആധികാരികതയും അവകാശപ്പെടാൻ കഴിയുന്ന മറ്റൊരു ഗ്രന്ഥവും ലോകത്തിലില്ല. മാത്രമല്ല ലോകത്തിലെ പ്രധാന ഗ്രന്ഥങ്ങളുടെയൊന്നും ആധികാരികത നിർണ്ണയിക്കപ്പെടുന്നത് അവയുടെ മൂലകൃതിയുടെ ലഭ്യതയുടെ അടിസ്ഥാനത്തിലുമല്ല. ബെബിളിന്റെ ആദ്യ കെയെഴുത്തുപ്രതികൾ ഇപ്പോൾ നിലവിലില്ല. തെറ്റൊന്നും ഇല്ലാതിരുന്ന ആദ്യകെയെഴുത്തുപ്രതികളോ, ആദ്യകെയെഴുത്തുപ്രതികളുടെ തെറ്റില്ലാത്ത ഒരു കോപ്പിയോ നിലനിർത്താൻ ദെവം തിരുമനസ്സായില്ല. ഒരുപക്ഷെ അങ്ങനെ ചെയ്തിരുന്നെങ്കിൽ സ്ഥാപിതതാൽപര്യക്കാർ അവയിൽ കൃത്രിമം ചെയ്ത് ദെവവചനത്തിൽ മായം ചേർക്കാൻ സാദ്ധ്യതയുണ്ടെന്ന് ദെവം ചിന്തിച്ചിരിക്കാം. ബെബിളിന്റെ തെറ്റില്ലാത്ത കോപ്പി ഉണ്ടായിരുന്നെങ്കിൽ ചിലപ്പോൾ മനുഷ്യർ അതിനെ ആരാധിക്കുമായിരുന്നില്ലേ എന്നും ചിന്തിക്കേണ്ടതാണ്. ദെവവചനം തലമുറ തലമുറയായി കെമാറ്റം ചെയ്യാനും പ്രസംഗിക്കാനും ദെവം ഉപയോഗിക്കുന്നത് അപൂർണ്ണരും തെറ്റു പറ്റാവുന്നവരുമായ മനുഷ്യരെയാണ് എന്ന കാര്യവും ശ്രദ്ധേയമാണ്.

 

എന്നാൽ ഇന്ന് ബെബിളിന്റെ അനേകം കോപ്പികൾ നിലവിലുള്ളതിനാൽ ആർക്കും കൃത്രിമം ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. അതിനാൽ ഇപ്പോഴുള്ള വിശ്വസ്ത പരിഭാഷകളും കോപ്പികളും മൂലകൃതിയോട് വിശ്വസ്തത പുലർത്തുന്നവയാണ് എന്ന് ഉറപ്പിക്കാം.

 

സഭാപിതാക്കന്മാരുടെ ഗ്രന്ഥങ്ങളിൽ നിന്നും പുതിയനിയമ പുസ്തകങ്ങളുടെ ഉള്ളടക്കം മുഴുവൻ തന്നെ കണ്ടെത്താവുന്നതാണ്. അങ്ങനെ പല രിതികളിലും ഇന്ന് ലഭ്യമായ ബെബിളിന്റെ കോപ്പികൾ പൂർണ്ണവും ആധികാരികവുമാണെന്ന് ഉറപ്പാക്കാവുന്നതാണ്.

 

ബെബിൾ പൂർണ്ണമായും തെറ്റില്ലാത്തതാണ്. ബെബിൾ സത്യമാണെന്നും ദെവവചനമാണെന്നും യേശു പഠിപ്പിച്ചു. ദെവത്തിന് തെറ്റുപറ്റില്ല

 

ബെബിൾ പൂർണ്ണമായും തെറ്റില്ലാത്തതാണെന്ന് യുക്തി ഉപയോഗിച്ചുപോലും മനസിലാക്കാം. ദെവം ഉണ്ട് എന്നത് തെളിവില്ലാതെ തന്നെ മനസിലാക്കാവുന്ന വ്യക്തമായ വസ്തുതയാണ്. ദെവം ഉള്ളതിനാൽ അത്ഭുതങ്ങൾ സാദ്ധ്യമാണ്. ബെബിൾ ചരിത്രസംബന്ധമായും വിശ്വാസ്യമായ ഗ്രന്ഥമാണ്. ബെബിളിൽ വിവരിക്കുന്ന അത്ഭുതങ്ങൾ യേശുവിന്റെ ദെവത്വത്തിന് തെളിവാണ്. ദെവമായ യേശു പഠിപ്പിക്കുന്നത് സത്യമാണ്. ബെബിൾ സത്യമാണെന്നും ദെവവചനമാണെന്നും യേശു പഠിപ്പിച്ചു. ദെവത്തിന് തെറ്റുപറ്റില്ല. അതിനാൽ ബെബിളിന് തെറ്റുപറ്റില്ല.

 

ബെബിൾ അനേക തവണ പകർത്തിയെഴുതപ്പെട്ടിട്ടുണ്ടെങ്കിലും അതിൽ ആശയപരമായ തെറ്റൊന്നുമില്ല. മൂലകൃതിയും ആദ്യകെയെഴുത്തുപ്രതിയും തമ്മിലുള്ള സമയദെർഘ്യക്കുറവ്, കെയെഴുത്തുപ്രതികളുടെ ബാഹുല്യം, ചുരുങ്ങിയ കാലയളവിൽ മറ്റ് അനേകം ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെട്ടു എന്ന വസ്തുത ആദിയായ കാര്യങ്ങളെല്ലാം കണക്കിലെടുക്കുമ്പോൾ മറ്റേതു പുരാതന ഗ്രന്ഥത്തെക്കാളും ആധികാരികത ബെബിളിനുണ്ടെന്ന് വ്യക്തമാകുന്നു. അതിനാൽ സത്യവിരുദ്ധശക്തികളുടെ പ്രചോദനമില്ലാതെ മനുഷ്യന് ബെബിളിന്റെ ആധികാരികതയെ ചോദ്യം ചെയ്യാൻ കഴിയില്ല

 

ബെബിളിന്റെ ആധികാരികത മനുഷ്യരുടെ പാരമ്പര്യങ്ങളെക്കാളും അഭിപ്രായങ്ങളെക്കാളും തത്ത്വചിന്തകളെക്കാളും ഉന്നതമാണ്. അതിനാൽ ബെബിൾ എന്ന ദെവിക മാനദണ്ധത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് മറ്റെല്ലാത്തിനെയും നാം അളക്കേണ്ടത്.

 

ബെബിൾ ദെവത്തിന്റെ വചനമാണെന്നും ദെവവചനം സത്യമാണെന്നും ദെവം അവകാശപ്പെടുന്നു. അതിനാൽ ബെബിളിൽ തെറ്റുണ്ടെന്ന വാദം ദെവം നുണയനാണെന്ന് സ്ഥാപിക്കാനുള്ള സാത്താനീയ തന്ത്രമാണ്. എന്നാൽ ദെവത്തിന് നുണ പറയാൻ സാദ്ധ്യമല്ലെന്ന് ബെബിൾ വ്യക്തമാക്കുന്നു. ബെബിൾ ദെവവചനമാണെങ്കിൽ അതിൽ തെറ്റുണ്ടാകുക അസാദ്ധ്യമാണ്. കാരണം ദെവത്തിന് തെറ്റുപറ്റുക അസാദ്ധ്യമാണ്.

 

ബെബിളിന്റെ മൂലകൃതി ലഭ്യമല്ലാത്തിനാൽ അതിൽ തെറ്റുണ്ടെന്ന വാദം തികച്ചും അടിസ്ഥാനരഹിതമാണ്. ബെബിളിൽ തെറ്റുകളുണ്ടെന്ന് വാദിക്കുന്നവർ യഥാർത്ഥത്തിൽ ബെബിൾ ദെവത്തിന്റെ വചനമല്ലെന്നും ദെവം നുണ പറയുന്നെന്നും വാദിക്കുന്നു.

 

ബെബിളിന്റെ പരിഭാഷകളിലും കോപ്പികളിലും ആരോപിക്കപ്പെടുന്ന ക്രമക്കേടുകൾ ബെബിളിന്റെ പ്രഥമ കെയെഴുത്തു പ്രതിയുടെ കൃത്യതയെയും തെറ്റില്ലായ്മയെയും ഒരു തരത്തിലും ബാധിക്കുന്നില്ല. ബെബിളിന്റെ ഇന്ന് ലഭ്യമായ ആയിരക്കണക്കിന് കോപ്പികൾ തമ്മിൽ താരതമ്യപ്പെടുത്തി നോക്കുമ്പോൾ അവ തമ്മിൽ കാണുന്ന വ്യത്യാസങ്ങളെയെല്ലാം മനഃപൂർവ്വവും അനാവശ്യമായും തെറ്റുകളായി കണക്കാക്കുന്നതുകൊണ്ടാണ് ബെബിളിൽ അനേകം തെറ്റുകളുണ്ടെന്ന് ചിലർ വാദിക്കുന്നത്. അവയിൽ ചിലത് ചില അക്ഷരപിശകുകളും വാക്കുകളുടെ ക്രമത്തിലുള്ള വ്യത്യാസവും മാത്രമാണ്. ആശയപരമായ തെറ്റുകളിലേക്ക് അവ ഒരുതരത്തിലും വ്യാപിക്കുന്നില്ല. അത്തരം 10 വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ ബെബിളിന് 5000 അധികം കെയെഴുത്തുപ്രതികൾ ഉള്ളതിനാൽ മൊത്തം വ്യത്യാസങ്ങൾ 50000 ആയി കണക്കാക്കപ്പെടും. എന്നാൽ അതുവച്ച് ബെബിളിൽ 50000 അധികം തെറ്റുകളുണ്ടെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നവർ ബെബിൾ സത്യങ്ങളെ ശത്രുതാപരമായും അന്ധമായും എതിർക്കുന്നവരാണ്.

 

കോപ്പികളിലുള്ള ചില വ്യത്യസ്തതകൾ തെറ്റുകളാണെന്ന് വരുത്തിത്തീർക്കാൻ ചിലർ നടത്തുന്ന ശ്രമം മൂലം ബെബിളിന്റെ അടിസ്ഥാനസത്യങ്ങൾ പോലും തെറ്റാണോ എന്ന് സംശയം ചിലരിലെങ്കിലും ഉളവാക്കിയേക്കാം. അതിനാൽ ദെവവചനത്തെ സംശയിപ്പിക്കാൻ സാത്താൻ നടത്തുന്ന പോരാട്ടത്തിന്റെ ഭാഗമാണ് ബെബിളിൽ തെറ്റുണ്ടെന്ന ആരോപണങ്ങൾ. സത്യത്തോട് യഥാർത്ഥത്തിൽ സ്നേഹമുള്ളവരാരും ഇത്തരം തടസങ്ങൾക്ക് ഇരയാകുകയില്ല. കാരണം അവർക്ക് ദെവവചനസത്യത്തെ സംബന്ധിച്ച് പരിശുദ്ധാത്മാവിൽ നിന്ന് ആന്തരിക ബോദ്ധ്യം ലഭിക്കുന്നു. എന്നാൽ സത്യത്തോട് യഥാർത്ഥ സ്നേഹമില്ലാത്തവർ സത്യത്തിൽ അവിശ്വസിക്കാനുള്ള ന്യായീകരണമായി  ഇത്തരം ആരോപണങ്ങളെ കണ്ടെത്തും.

 

അങ്ങനെയെങ്കിൽ കോപ്പികളിലുള്ള ചില വ്യത്യസ്തതകൾ സംഭവിച്ചതിന് ദെവത്തിന് ചില ഉദ്ദേശങ്ങൾ ഉണ്ടായിരിക്കാം. അതായത് കള്ളവിശ്വാസികളുടെ തനിനിറം വെളിപ്പെടുത്താനുള്ള ഒരു മാർഗ്ഗമായിരിക്കാം ദെവവചനമായ ബെബിളിനോട് അവർക്കുള്ള മനോഭാവം. അതുമാത്രവുമല്ല അത്തരം ചില ചെറിയ ക്രമക്കേടുകൾക്ക് ഊന്നൽ കൊടുക്കുന്നതിനു പകരം ബെബിളിലൂടെ മൊത്തമായി ഉരുത്തിരിയുന്ന അടിസ്ഥാന സന്ദേശങ്ങൾക്കാണ് ഊന്നൽ കൊടുക്കേണ്ടത് എന്ന സൂചനയാണ് ദെവം നൽകുന്നത്. ബെബിളിന്റെ മൊത്തമായ ആശയ പശ്ചാത്തലത്തിൽ സത്യസന്ധമായി വിശകലനം ചെയ്താൽ വ്യക്തമാകാത്ത ഒരു കാര്യവും ബെബിളിൽ ഇല്ല. അതു മാത്രമല്ല ബെബിളിന്റെ പ്രധാന സന്ദേശങ്ങളെല്ലാം വളരെ വ്യക്തമായി ലഭിക്കുകയും ചെയ്യുന്നു.

 

മനുഷ്യന് തെറ്റു പറ്റാറുണ്ട്. എന്നാൽ എല്ലായ്പ്പോഴും തെറ്റുപറ്റാറുണ്ട് എന്ന വാദം തെറ്റാണ്, വെരുദ്ധ്യാത്മകമാണ്. കാരണം അങ്ങനെയെങ്കിൽ വിമർശകരുടെ വാദം തന്നെയും തെറ്റാണെന്ന് അവർതന്നെ സമ്മതിക്കേണ്ടിവരും. മനുഷ്യന് എപ്പോഴും തെറ്റുപറ്റാറില്ല. ചില കാര്യങ്ങളെങ്കിലും തെറ്റില്ലാതെ ചെയ്യാൻ മനുഷ്യന് കഴിയും എന്നതാണ് വാസ്തവം.

 

നല്ല പരിഭാഷകളിൽ മാത്രം പ്രഥമകൃതിയിലെ സന്ദേശം പൂർണ്ണമായി വ്യക്തമാകുന്നു

 

വസ്തുനിഷ്ടമായും സത്യസന്ധമായും ബെബിൾ പഠിച്ചാൽ ബെബിളിന്റെ നല്ല പരിഭാഷകളിലും കോപ്പികളിലും ആരോപിക്കപ്പെടുന്ന ക്രമക്കേടുകൾ യഥാർത്ഥ തെറ്റുകളല്ലെന്നും, അവയൊന്നും ബെബിളിന്റെ സത്യസന്ദേശത്തിന് ഒരുവിധത്തിലും ആഘാതമേൽപിക്കുന്നില്ലെന്നും തെളിയുന്നതാണ്. ഉദാഹരണമായി അഹാസിയ രാജാവിന്റെ വയസ് 2 രാജാ 8:26 പ്രകാരം 22 ആകുന്നു; എന്നാൽ അത് 2 ദിന 22:2 പ്രകാരം 42 ആകുന്നു. (പുതിയ പരിഭാഷകളിൽ ഇത് 22 എന്ന് തിരുത്തിയിരിക്കുന്നു). 2ദിന 21:20 നിന്ന് ഭരിക്കാൻ തുടങ്ങിയപ്പോൾ അഹാസിയ രാജാവിന് വാസ്തവത്തിൽ 22 വയസ്സായിരുന്നു എന്ന് തെളിയുന്നു. കാരണം അപ്പോൾ രാജാവിന് 42 ആയിരുന്നു എന്ന് വാദിച്ചാൽ അദ്ദേഹത്തിന് അന്ന് തന്റെ പിതാവിനെക്കാൾ പ്രായമുണ്ടായിരുന്നു എന്നും വാദിക്കേണ്ടിവരും. എന്നാൽ അത് അസംഭാവ്യവും സാമാന്യബുദ്ധിക്ക് പോലും നിരക്കാത്തതുമായ നിഗമനമാണ്. ഇതിൽ നിന്നും സാമാന്യബുദ്ധി ഉപയോഗിച്ച് സത്യസന്ധമായി ചിന്തിക്കാൻ തയ്യാറാകുന്നവർക്ക് ബെബിൾ സത്യങ്ങൾ വെരുദ്ധ്യങ്ങളില്ലാതെ വ്യക്തമായി വെളിപ്പെടും എന്ന് വ്യക്തമാകുന്നു.

Ad Image
Ad Image
Ad Image
Ad Image