സത്യത്തിന്റെ മാനദണ്ധം യേശുവും ബെബിളും മാത്രം
തെറ്റും ശരിയും നമുക്ക് ചുറ്റും
നാം ജീവിക്കുന്ന ലോകത്തിൽ സത്യവും അസത്യവും, ശരിയും തെറ്റും, നന്മയും തിന്മയും, യഥാർത്ഥമായതും യഥാർത്ഥമല്ലാത്തതും, വിജയവും പരാജയവും, രക്ഷയും നാശവും ഒക്കെ ഉണ്ട്. മനുഷ്യന് തിന്മയോട്, തെറ്റിനോട്, ഇരുട്ടിനോട്, കയ്പിനോട് ഒക്കെയും സ്വാഭാവികമായ വിരക്തിയുണ്ട്. നാം നമ്മുടെ അനുദിനജീവിതത്തിൽ നമുക്ക് ചുറ്റുപാടും തെറ്റും ശരിയുമായ അനേകം അഭിപ്രായങ്ങൾ കേൾ ക്കാറുണ്ട്. ഇന്നു അനേകർക്കു തെറ്റും ശരിയും തിരിച്ചറിയാനുള്ള കഴിവു നഷ്ടമായിരിക്കുന്നു. സത്യത്തിന്റെ യഥാർത്ഥ അടിസ്ഥാന വും മാനദണ്ധവും ഏതാണ് എന്ന് ബോധ്യമുള്ളവർ ചുരുക്കമാണ്. അതിന്റെ ഫലമായി ജീവിതത്തിലെ സുപ്രധാന കാര്യങ്ങൾക്ക് പ്രാധാന്യം കൊടുക്കാതെ അപ്രധാന കാര്യങ്ങൾക്ക് അമിതപ്രാധാന്യം കൊടുക്കുന്ന വികലമായ ഒരു ജീവിതശെലിയാണ് ഇന്നു പലർക്കു മുള്ളത്. ശരിയായ അടിസ്ഥാനങ്ങളെ മാറ്റിക്കളഞ്ഞിട്ട് സത്യവിരുദ്ധ മായ അടിസ്ഥാനങ്ങളിന്മേൽ പണിതുയർത്തുന്നവർ തങ്ങളെത്തന്നെ യും മറ്റുള്ളവരെയും നശിപ്പിക്കും. ചില തെറ്റുകൾ തെറ്റുതന്നെയാണെന്ന് പൊതുവെ എല്ലാവരാലും അംഗീകരിക്കപ്പെട്ടവയായിരിക്കും. ഉദാ. കൊലപാതകം തെറ്റാണെന്ന് എല്ലാ മനുഷ്യരും വിശ്വസിക്കുന്നു. എന്നാൽ മറ്റു ചില തെറ്റുകളെ തെറ്റുകളായി അംഗീകരിക്കാൻ കഴിയാതെ പലരും അവയെ ശരി എന്ന് തെറ്റിദ്ധരിക്കുന്നു. ഉദാ. ദെവമില്ല എന്ന നിരീശ്വവാദികളുടെ വിശ്വാസം ശരി തന്നെ എന്ന് പല രും തെറ്റിദ്ധരിക്കുന്നു. നാശത്തിലേക്കുള്ള വഴി വിശാലവും, രക്ഷയിലേക്കുള്ള വഴി ഇടു ങ്ങിയതുമാകുന്നു. നിഗൂഢമായ തിന്മശക്തികൾ ഈലോകത്തിൽ വ്യാപരിക്കുന്നതിനാൽ സത്യവും, നന്മയും, ശരിയും സ്വന്തമാക്കി ജീവിക്കാൻ എളുപ്പമല്ല. എന്നാൽ അസത്യവും, തിന്മയും, തെറ്റും ജീവിതശെലിയാക്കി ജീവിക്കുവാൻ എളുപ്പമാണ്. അങ്ങനെയുള്ളവരാണ് കൂടുതലും. നാശത്തിലേക്കുള്ള പാത വിശാലമാകുന്നു. സമൂഹത്തിൽ പലപ്പോഴും അസത്യവും തെറ്റും ഒക്കെ സത്യവും ശരിയുമായി അംഗീകരിക്കപ്പെടുന്നു. അതിനാൽ നാം സമൂഹത്തിന്റെ ഒഴുക്കിനൊത്ത് മാത്രം നീങ്ങിയാൽ തെറ്റിൽ പെട്ട് പോകും എന്ന് ഉറപ്പാണ്. മനുഷ്യന്റെ വിശ്വാസങ്ങളിൽ പലതും അന്ധവിശ്വാസങ്ങളാണ്. പരസ്പരം ബന്ധമില്ലാത്ത സംഭവങ്ങൾ തമ്മിൽ ബന്ധമുണ്ട് എന്ന് തെറ്റിദ്ധരിക്കുന്നതാണ് അന്ധവിശ്വാസം. അന്ധവിശ്വാസങ്ങളെ വച്ചു പുലർത്തുന്ന മനുഷ്യർ സത്യത്തിന് എതിരെ നിലപാട് എടുക്കുന്നവ രാണ്. മനുഷ്യവർഗ്ഗം പരസ്പരവിരുദ്ധമായ രണ്ട് വൻ ശക്തികൾക്കി ടയിലാണ് ആയിരിക്കുന്നത്. അവ വെളിച്ചത്തിന്റെയും അന്ധകാര ത്തിന്റെയും ശക്തികളാണ്. അവയോട് നിഷ്പക്ഷത പുലർത്താൻ മാത്രമുള്ള ശക്തി മനുഷ്യനില്ല. അതിന്റെ ഫലമായി സത്യദെവ ത്തിൽ വിശ്വസിക്കാത്തവർ തങ്ങൾ അറിഞ്ഞോ അറിയാതെയോ സാ ത്താന്റെ നിയന്ത്രണത്തിലായിരിക്കും.
തെറ്റും ശരിയും തമ്മിൽ വേർതിരിച്ചറിയാൻ അതുല്യമായ ഒരു അടിസ്ഥാനവും മാനദണ്ധവും ആവശ്യമാണ്
അടിസ്ഥാനങ്ങൾ തകർക്കാനും, അടിസ്ഥാനങ്ങളെ സംബന്ധിച്ച് ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കാനും സാത്താൻ ശ്രമിക്കുന്നു. ആത്യ ന്തികമായി തെറ്റും ശരിയും ഏത് എന്ന് തീരുമാനിക്കുന്നത് സംബന്ധിച്ച ആധികാരികതയുടെ മാനദണ്ധവും അടിസ്ഥാനവും എന്താണ് എന്നത് വളരെ പ്രാധാന്യമർഹിക്കുന്ന വിഷയമാണ്. വെറും വസ്തുനിഷ്ഠമോ, ആത്മനിഷ്ഠമോ ആയ യാതൊരു മാനുഷിക ഉപാധികൾക്കോ തത്വസംഹിതകൾക്കോ ഇത്തരം ആത്യന്തികമായ അടിസ്ഥാന ത്തെ നിർമ്മിക്കാനോ മാനദണ്ധത്തെ കണ്ടെത്താനോ കഴിയില്ല. ഇത്തരം മാനദണ്ധത്തിന് അത്യാവശ്യമായും ചില ഗുണവിശേഷങ്ങൾ ഉണ്ടായിരിക്കണം. അതു എല്ലാവർക്കും ആശ്രയിക്കാവുന്നതും, ആധി കാരികവും, വസ്തുനിഷ്ഠവും, തെറ്റുപറ്റാത്തതും, മനുഷ്യചരിത്ര ത്തിൽ സ്വാധീനവും സ്ഥാനവുമുള്ളതും ആയിരിക്കണം. പരസ്പര വിരുദ്ധങ്ങളായ ആശയങ്ങൾ ഉൾക്കൊള്ളുന്ന മതങ്ങളും പ്രത്യയശാസ്ത്രങ്ങളും ഉണ്ട്. അവ ഒാരോന്നും തങ്ങളാണ് ശരി, തങ്ങൾ പറയുന്നതാണ് സത്യം എന്ന് അവകാശപ്പെടുന്നു. ക്രിസ്തുമതത്തിലെ ചില വിഭാഗങ്ങളും ഇത്തരം അവകാശവാദങ്ങൾ ഉന്നയിക്കുന്നു. ഉദാ. റോമൻ കത്തോലിക്ക മത സംഘടനക്ക് പുറത്തുള്ളവർക്ക് രക്ഷയില്ലെന്ന് റോമൻ കത്തോലിക്ക മതം പഠിപ്പിച്ചിരുന്നു. യഹോവ സാക്ഷികൾ, ശബതുകാർ, ദി പെന്തക്കോസ്ത് മിഷൻ മുതലായ സംഘടന കളും തങ്ങൾക്ക് പുറത്ത് രക്ഷയില്ല എന്ന് പഠിപ്പിക്കുന്നു. അവയിൽ ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് ഒരു സത്യാനേ്വഷി എങ്ങനെ അറിയും? അവയിൽ ഏതാണ് ശരി എന്ന് ഒരു സത്യാനേ്വഷി എന്തിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കും? ഭൗതിക യാഥാർത്ഥ്യങ്ങൾക്ക് അപ്പുറത്ത് ചില ഉന്നതമായ യാഥാർത്ഥ്യങ്ങൾ ഉണ്ട്. അവയെ വിശ്വാസത്താൽ മാത്രമേ മനസിലാക്കാൻ കഴിയൂ. ശാസ്ത്രത്തിന്റെ പരിധി വളരെ ചെറുതാണ്. മനുഷ്യന്റെ യുക്തിചിന്തയുടെ പരിധിക്കുള്ളിൽ വരാത്ത കാര്യങ്ങൾ ശാസ്ത്രത്തിന്റെ പരിധിക്കപ്പുറത്താണ്. അവയെ ഉൾക്കൊള്ളാൻ ശാസ്ത്രത്തിനു കഴിയില്ല. ശാസ്ത്രത്തിനു ഉൾക്കൊള്ളാൻ കഴിയാത്ത അനേകം കാര്യങ്ങൾ ലോകചരിത്രത്തിൽ ഉൾക്കൊണ്ടിരിക്കുന്നു. ഉദാഹരണമായി യേശുവിന്റെ പുനരുത്ഥാനത്തെ ശാസ്ത്രീയമായി മനസിലാക്കാൻ കഴിയില്ലെങ്കിലും വിശ്വാസത്താൽ മനസിലാക്കാൻ കഴിയും.
സത്യത്തിന്റെ യഥാർത്ഥ അടിസ്ഥാനം തകർന്നാൽ നീതിമാൻ എന്തു ചെയ്യും (സങ്കീ. 11:3).
തിന്മയെ നന്മയെന്നും നന്മയെ തിന്മയെന്നും വിളിക്കു ന്നവന് ദുരിതം! പ്രകാശത്തെ അന്ധകാരമെന്നും അന്ധകാരത്തെ പ്രകാശമെന്നും ഗണിക്കുന്നവന് ദുരിതം! മധുരത്തെ കയ്പായും കയ്പിനെ മധുരമായും കരുതു ന്നവന് ദുരിതം! തന്നെത്തന്നെ ജ്ഞാനിയെന്നും സൂ ക്ഷ്മബുദ്ധിയെന്നും കരുതുന്നവന് ദുരിതം! (ഏശ 5:20-21). ശരിയെന്നു തോന്നുന്ന വഴി ചിലപ്പോൾ മരണത്തിലേക്ക് നയിക്കുന്നതാവാം (സുഭാ - സദൃശ 14:12). രണ്ടു തരം അടിസ്ഥാനങ്ങൾ ഉണ്ട്. ഒന്ന് പാറമേൽ. മറ്റൊന്ന് മണൽപ്പുറത്ത് (മത്താ 7: 24-27)
മനുഷ്യവർഗ്ഗത്തിന്റെ ഏറ്റവും വലിയ തർക്കവിഷയം സത്യം എന്താണ്, ഏതാണ് എന്നതാണ്
മനുഷ്യജീവിതത്തിൽ രണ്ട് വലിയ വൃക്ഷങ്ങൾ തമ്മിലുള്ള വടം വലി തുടരുന്നു. യുക്തിവാദത്തിലൂടെ (മനുഷ്യബുദ്ധിയുടെ മാത്രം അടിസ്ഥാനത്തിൽ) നാശത്തിലേക്ക് നയിക്കുന്ന വൃക്ഷം - നന്മ തിന്മ കളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷം. നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിലെ ഫലം നീ തിന്നരുത്; തിന്നുന്ന ദിവസം നീ മരിക്കും (ഉൽപ 2:17) എന്നു ദെവം കൽപിച്ചിരുന്നു. യുക്തി ചിന്ത നമ്മുടെ അറിവിനെ അടിസ്ഥാനമാക്കിയുള്ളതാണ്. നമ്മുടെ അറിവ് പരിമിതമാണ്. അതിനാൽ യുക്തിചിന്തയുടെ പരിധി മനുഷ്യന്റെ പരിമിതമായ അറിവിന്റെ വ്യാപ്തിക്കുള്ളിൽ പരിമിതപ്പെട്ടിരിക്കുന്നു. ഇന്ന് നേതൃത്വത്തിലുള്ളവരിൽ പലരും അറിവിന്റെ വൃക്ഷത്തി ലെ ഫലം തിന്ന് സംതൃപ്തിയടഞ്ഞ് നാശത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. മനുഷ്യന്റെ ബൗദ്ധികശക്തിക്ക് പരിമിതികളുണ്ട്. മനുഷ്യന് തന്റെ ബുദ്ധികൊണ്ട് അറിയാൻ കഴിയുന്ന കാര്യങ്ങൾ പരിമിതമാണ്. അതുകൊണ്ട് നമുക്ക് നമ്മുടെ ബുദ്ധികൊണ്ട് എല്ലാക്കാര്യങ്ങളും അറിയാൻ കഴിയും എന്ന ചിന്താഗതി ശരിയല്ല. അതായത് നമുക്ക് നമ്മുടെ ബുദ്ധികൊണ്ട് അറിയാൻ കഴിയാത്ത ഒട്ടേറെ യാ ഥാർത്ഥ്യങ്ങളുണ്ട്. നമ്മുടെ അദ്ധ്വാനം കൊണ്ടു എല്ലാം മനസിലാക്കാനുള്ള ശ്രമം നമ്മെ നശിപ്പിക്കും.
എന്നാൽ എന്റെ മകനേ പ്രബോധനം കെക്കൊൾക; പുസ്തകം ഓ രോന്നുണ്ടാക്കുന്നതിന് അവസാനമില്ല; അധികം പഠിക്കുന്നത് ശരീരത്തിന് ക്ഷീണം തന്നേ. എല്ലാറ്റിന്റെയും സാരം കേൾക്കുക; ദെവത്തെ ഭയപ്പെട്ട് അവന്റെ കൽപനകളെ പ്രമാണിച്ചു കൊൾക; അത് ആകുന്നു സകല മനുഷ്യർക്കും വേണ്ടുന്നത്. ദെവം നല്ലതും തീയതുമായ സകല പ്രവൃത്തിയെയും സകല രഹസ്യങ്ങളുമായി ന്യായവിസ്താരത്തിലേക്ക് വരുത്തുമല്ലോ (സഭാപ്രസംഗി 12:12-14). വിശാസത്തിലൂടെ രക്ഷയിലേക്ക് നയിക്കുന്ന വൃക്ഷം, ജീവന്റെ വൃക്ഷം, ജീവന്റെ അപ്പം എല്ലാം യേശുക്രിസ്തുവാണ്. വിശ്വാസത്തിന്റെ ശക്തി യുക്തിയുടെ ശക്തിപോലെയല്ല. നമ്മുടെ വിശ്വാസം ദെവത്തിലായതുകൊണ്ട് വിശ്വാസത്തിന്റെ ശക്തിക്ക് ദെവത്തിന്റെ ശക്തിയോളം വലുപ്പമുണ്ട്. നമ്മുടെ യുക്തിചിന്തയുടെ വലുപ്പത്തിന് നമ്മുടെ വലു പ്പമേയുള്ളൂ. വിശാസത്തിന്റെ മുഴുവൻ സാദ്ധ്യതകളും ഫലങ്ങളും നേടാൻ നമുക്ക് കഴിയാതെ വരുന്നതിന്റെ കാരണം നമ്മിൽ പ്രവർ ത്തിക്കുന്ന യുക്തിചിന്തയുടെ ശക്തിയും അത് നമ്മിൽ ഉളവാക്കുന്ന അഹങ്കാരവും നമുക്ക് തടസമായി പ്രവർത്തിക്കുന്നതുകൊണ്ടാണ്. യേശു പറഞ്ഞതിൽ വിശ്വസിച്ച് ആഴത്തിലേക്ക് വല വീശിയ പത്രാസിന് ധാരാളം മീൻ കിട്ടി. ദെവാത്മാവിന്റെ നിർദ്ദേശമനുസരിച്ച് ഫിലിപ്പോസ് ജനവാസമില്ലാത്ത സ്ഥലത്തേക്ക് പോയി. അങ്ങനെ എതേ്യാപ്യൻ ധനകാര്യമന്ത്രിയെ സുവിശേഷം അറിയിച്ചു. യുക്തി മാത്രം അനുസരിച്ച് പ്രവർത്തിച്ചിരുന്നു എങ്കിൽ പത്രാസും ഫിലിപ്പോസും വിജയിക്കുമായിരുന്നില്ല.
തെറ്റും ശരിയും തമ്മിൽ വേർതിരിച്ചറിയാൻ മറ്റൊരു മാനദണ്ധം ആവശ്യമാണ്
യേശുക്രിസ്തു അംഗീകരിച്ച, ദെവനിവേശിതമായ ബെബിളിനോട് തുല്യമായി മേൽപറഞ്ഞ മാനദണ്ധങ്ങളെ പരിഗണിച്ചാൽ ഫലത്തിൽ അതു അപകടകരമായ രീതിയിൽ ബെബിളിനെ അവഗണിക്കുന്നതിനു തുല്യമാണ്. അവയ്ക്ക് ഏതെങ്കിലുമൊന്നിന്, ഉദാഹരണത്തിന് പാരമ്പര്യത്തിന്, ബെബിളിനൊപ്പം സ്ഥാനം കൊടുക്കാൻ നാം തുനിഞ്ഞാൽ, അടുത്ത പടിയായി അതു നമ്മെ കീഴ്പ്പെടുത്തുകയും നമ്മെ തെറ്റിൽ അകപ്പെടുത്തുകയും ചെയ്യും. അതിനാൽ നാം ഇവയെ ഒന്നും തെറ്റു ശരിയും തിരിച്ചറിയാനുള്ള ആധികാരികവും വസ്തുനിഷ്ഠവുമായ മാനദണ്ധമായി പരിഗണിക്കാൻ പാടില്ല. അതിനാൽ തെറ്റും ശരിയും തമ്മിൽ വേർതിരിച്ചറിയാൻ മറ്റൊരു മാനദണ്ധം ആവശ്യമാണ്.
സത്യത്തിന്റെ ഏറ്റവും കൃത്യമായ അടിസ്ഥാനവും മാനദണ്ധവും - ദെവവചനം
വിശുദ്ധലിഖിതങ്ങൾ നിങ്ങൾ പഠിക്കുന്നു. എന്തെന്നാൽ അവയിൽ നിത്യജീവൻ ഉണ്ടെന്ന് നിങ്ങൾ വിചാരിക്കുന്നു. അവതന്നെയാണ് എന്നെക്കുറിച്ച് സാക്ഷ്യം നൽകുന്നത്. എന്നിട്ടും നിങ്ങൾക്ക് ജീവൻ ഉണ്ടാകേണ്ടതിന് എന്റെ അടുത്തേക്ക് വരാൻ നിങ്ങൾ വിസമ്മതിക്കുന്നു (യോഹ 5:39-40). ആകാശത്തിനു കീഴെ മനുഷ്യരുടെയിടയിൽ നമുക്കു രക്ഷയ്ക്കു വേണ്ടി മറ്റൊരു നാമവും നൽകപ്പെട്ടിട്ടില്ല (അപ്പൊ. പ്രവൃ. 4:12). യേശുക്രിസ്തുവെന്ന അടിസ്ഥാനം സ്ഥാപിക്കപ്പെട്ടു കഴിഞ്ഞു; അതിന്പുറമേ മറ്റൊന്ന് സ്ഥാപിക്കാൻ ആർക്കും സാധിക്കുകയില്ല. ഈ അടിസ്ഥാനത്തിൻമേൽ ആരെങ്കിലും സ്വർണ്ണമോ വെള്ളിയോ രത്നങ്ങളോ തടിയോ പുല്ലോ വയ്ക്കോലോ ഉപയോഗിച്ചു പണിതാലും ഒാരോരുത്തരുടെയും പണി പരസ്യമാകും. കർത്താവിന്റെ ദിനത്തിൽ അത് വിളംബരം ചെയ്യും. അഗ്നിയാൽ അതു വെളിവാക്കപ്പെടും. ഒാരോരുത്തരുടെയും പണി ഏതു തരത്തിലുള്ളതെന്ന് അഗ്നി തെളിയിക്കുകയും ചെയ്യും. ആരുടെ പണി നിലനിൽക്കുന്നുവോ അവൻ സമ്മാനിതനാകും (1കൊറി 3:11-15). ജ്ഞാനത്തിന്റെയും അറിവിന്റെയും നിധികൾ അവനിലാണ് ഒളിഞ്ഞുകിടക്കുന്നത് (കൊളോ 2:3). ദെവത്വത്തിന്റെ പൂർണ്ണതമുഴുവൻ അവനിൽ മൂർത്തീഭവിച്ചിരിക്കുന്നു (കൊളോ 2:9)
സത്യത്തിന്റെ ഏറ്റവും കൃത്യമായ അടിസ്ഥാനവും മാനദണ്ധവും ദെവപുത്രനും മനുഷ്യപുത്രനുമായ യേശുക്രിസ്തു.
സത്യത്തിന്റെ കേന്ദ്രബിന്ദുവും അടിസ്ഥാനവും ദെവത്തിന്റെ സ്വഭാവവും, ദെവത്തിന്റെ വെളിപ്പെടുത്തപ്പെട്ട ചിന്തകളും ആകുന്നു. മനുഷ്യന് തന്നിൽ നിന്ന് തന്നെ തെറ്റും ശരിയും, സത്യവും അസത്യവും തിരിച്ചറിയാൻ കഴിയില്ല. അതിനാൽ നാം നമ്മുടെ ചിന്തയിൽ ആശ്രയിക്കാതെ ദെവത്തിന്റെ ചിന്തകളിൽ ആശ്രയിക്കണം. എല്ലാ സത്യത്തിന്റെയും ആധികാരികതയുടെയും ആത്യന്തികമായ ഉറവിടവും, അടിസ്ഥാനവും ദെവമാണ്. ദെവത്തിന്റെ സ്വഭാവത്തിന് ചേരാത്ത രീതിയിൽ പ്രവർത്തിക്കുമ്പോഴും യാഥാർത്ഥ്യങ്ങളെ വിശകലനം ചെയ്യുമ്പോഴുമാണ് തെറ്റുപറ്റുന്നത്. സത്യമായിട്ടുള്ളതെല്ലാം ദെവത്തിന്റെ സ്വഭാവത്തോട് ചേർന്ന് പോകുന്നവയായിരിക്കണം. അതിനാൽ ദെവത്തിന്റെ സ്വഭാവവും, ദെവത്തിന്റെ വെളിപ്പെടുത്തപ്പെട്ട തീരുമാനങ്ങളും തെറ്റും ശരിയും മനസിലാക്കാനും, അവ തമ്മിൽ വേർതിരിച്ചറിയാനുമുള്ള അടിസ്ഥാനമായി നമുക്കുപയോഗിക്കാം.
ദെവത്തിന്റെ സ്വഭാവവും ഹിതവും ദെവവചനത്തിലൂടെ നമുക്ക് മനസിലാക്കാം. ദെവവചനമാണ് നമ്മുടെ ആത്മപരിശോധന കണ്ണാടി. ഒരു ചിന്താഗതി ശരിയാണോ എന്നറിയാൻ, ദെവവചനത്തിന്റെ വെളിച്ചത്തിൽ ദെവവചനത്തിലൂടെ അതിനെ നോക്കിക്കണ്ട്, അത് ദെവവചനവുമായി ഒത്തുപോകുന്നുണ്ടോ എന്ന് പരിശോധിച്ചാൽ മതി. ദെവവചനത്തെക്കാൾ കൂടുതൽ വിശ്വാസ്യമായ ഒരു മാനദണ്ധം മനുഷ്യന് ആവശ്യമില്ല, മനുഷ്യന് ലഭ്യവുമല്ല. യഥാർത്ഥ ക്രിസ്തീയവിശ്വാസത്തിൽ തെറ്റും ശരിയും എന്തെന്ന് നിർണ്ണയിക്കാനും രക്ഷപ്രാപിക്കാനും നമ്മെ സഹായിക്കുന്ന ആധികാരികതയുടെ അടിസ്ഥാനം ദെവവചനം മാത്രമാണ്. പുതിയനിയമവിശ്വാസികൾ ഇൗ സത്യം മനസിലാക്കിയിരുന്നു (അപ്പൊ 17:11). ബെബിൾ നമ്മെ യേശുവുമായുള്ള യഥാർത്ഥ ബന്ധത്തിലേക്കാണ് നയിക്കുന്നത്. അല്ലാതെ ഏതെങ്കിലും സഭാപ്രസ്ഥാനത്തിലേക്കല്ല. ശരിയായ അടിസ്ഥാനത്തിന്റെ മാനദണ്ധം പിതാവായ ദെവത്തിന്റെ ഇഷ്ടമാണ്. നാം ചെയ്യുന്ന കാര്യങ്ങൾ സ്വീകാര്യമാകേണ്ട ആളിന് അവ ശരിയാണ് എന്ന് ബോദ്ധ്യമാകണം. ശരിയാണ് എന്ന് നമുക്ക് തോന്നിയാൽ മതിയാവില്ല. നമ്മുടെ എല്ലാ പ്രവൃത്തികളും ആത്യന്തികമായി സ്വീകാര്യമാകേണ്ടത് ദെവത്തിന്റെ മുമ്പിലാണ്. അതിനാൽ ദെവത്തിന്റെ ഇഷ്ടമാണ് പരമപ്രധാനം. അതിനാൽ ദെവഹിതം നിറവേറ്റുന്നത് ഏറ്റവും പ്രാധാന്യമുള്ള കാര്യമാണ്. സ്വർഗ്ഗത്തിൽ എത്തിച്ചേരും എന്ന് ചിന്തിച്ച പലരുടെയും ചിന്ത തെറ്റാണെന്ന് തെളിയുകയും നരകത്തിൽ എത്തിച്ചേരുകയും ചെയ്യും എന്ന് ബെബിളിൽ നിന്ന് വ്യക്തമാകുന്നു (ലൂക്ക 13:24). കാരണം അവർ പിതാവിന്റെ ഇഷ്ടം നിറവേറ്റാൻ പരാജയപ്പെട്ടു (മത്താ 7:21-27). അവരുടെ ജീവിതത്തിൽ ആധിപത്യം പുലർത്തിയത് അവരുടെ തന്നെ ചിന്തകളും പാരമ്പര്യങ്ങളുമായിരുന്നു, ദെവത്തിന്റെ ഹിതമായിരുന്നില്ല.
സത്യമെന്ന് അവകാശപ്പെടുന്നവയെല്ലാം ദെവത്തിന്റെ സ്വഭാവത്തോടും തീരുമാനങ്ങളോടും ചേർന്ന് പോകുന്നവയാണോ എന്ന് പരിശോധിക്കണം. നാം ദെവത്തിന്റെ സ്വഭാവവും, ദെവത്തിന്റെ വെളിപ്പെടുത്തപ്പെട്ട തീരുമാനങ്ങളും ഗ്രഹിച്ചിട്ട്, അതുമായി പ്രസക്ത സംഭവങ്ങളെയും, ചിന്താഗതികളെയും തട്ടിച്ചുനോക്കി, അവ ദെവീകസ്വഭാവത്തോട് ചേർന്ന് പോകുന്നതാണോ എന്ന് പരിശോധിക്കുമ്പോൾ നമുക്ക് തെറ്റും ശരിയും തമ്മിൽ വേർതിരിച്ചറിയാൻ കഴിയും. ഇപ്രകാരം ദെവഹിതത്തിന്റെ അടിസ്ഥാനത്തിൽ നീതീകരിക്കാനും ന്യായീകരിക്കാനും പറ്റാത്ത വിശ്വാസങ്ങൾ വിശ്വസനീയമല്ല.
ഇവൻ എന്റെ പ്രീയപുത്രൻ, എന്റെ തെരഞ്ഞെടു ക്കപ്പെട്ടവൻ, അവന്റെ വാക്ക് ശ്രവിക്കുവിൻ (ലൂക്കാ.9:35)
സത്യത്തിന്റെ ഏറ്റവും കൃത്യമായ അടിസ്ഥാനവും മാനദണ്ധവും ദെവവും ദെവവചനവും ദെവപുത്രനും മനുഷ്യപുത്രനുമായ യേശുക്രിസ്തു മാത്രമാണ്. ദെവപുത്രനായ യേശുവാണ് യഥാർത്ഥ മനുഷ്യപുത്രൻ. മനുഷ്യവർഗ്ഗത്തിന്റെ യഥാർത്ഥ പ്രതിനിധിയും ഉത്തമമാതൃകയും യേശുവാണ്. ഒരു മനുഷ്യനു വളരാവുന്നതിന്റെ പരിധി യേശുവിൽ തെളിവാകുന്നു. എതിർക്രിസ്തു മനുഷ്യവർഗ്ഗത്തിന്റെ കപട പ്രതിനിധിയാണ്. ഒരു മനുഷ്യനു അധഃപതിക്കാവുന്നതിന്റെ അളവ് എതിർക്രിസ്തുവിൽ തെളിവാകുന്നു. സത്യത്തിന്റെ ഏറ്റവും പൂർണ്ണമായ അടിസ്ഥാനവും മൂലക്കല്ലും ഉരകല്ലും യേശുക്രിസ്തുവാണ്. എല്ലാവർക്കും എല്ലായ്പ്പോഴും ബെബിളിനെ പൂർണ്ണമായി വിശകലനം ചെയ്തു തെറ്റും ശരിയും കണ്ടെത്താൻ കഴിഞ്ഞു എന്നു വരില്ല. എന്നാൽ ഏതുകാര്യവും യേശുവിന്റെ വെളിച്ചത്തിൽ താരതമ്യപ്പെടുത്തിനോക്കുവാൻ ആർക്കും സാധിക്കും. ഈ പ്രതേ്യക സാഹചര്യത്തിൽ യേശുവാണെങ്കിൽ എങ്ങനെ സംസാരിക്കും എങ്ങനെ പെരുമാറും എന്നത് ദെവവചനത്തിന്റെയും നമ്മിലുള്ള പരിശുദ്ധാത്മാവിന്റെയും സഹായത്തോടെ നമുക്കു തിട്ടപ്പെടുത്താവുന്നതാണ്. തെറ്റും ശരിയും തമ്മിൽ വേർതിരിച്ചറിയാൻ നാം ഉപയോഗിക്കേണ്ട അതിർത്തിരേഖയും, മൂലക്കല്ലും ഉരകല്ലും യേശുമാത്രമാണ്. അല്ലാതെ തത്വചിന്തകളോ, ദെവശാസ്ത്രങ്ങളോ, പാരമ്പര്യങ്ങളോ ഒന്നുമല്ല. സത്യത്തിന്റെ അടിസ്ഥാനം ക്രിസ്തുവാണ്. നമ്മുടെ ജീവിതം ശരിയായ അടിസ്ഥാനത്തിന്മേൽ പണിയണമെന്നു യേശു വ്യക്തമാക്കിയിട്ടുണ്ട്.
എന്റെ ഈ വചനങ്ങൾ ശ്രവിക്കുകയും അവ അനുസരിക്കുകയും ചെയ്യുന്നവൻ പാറമേൽ ഭവനം പണിത വിവേകമതിയായ മനുഷ്യനു തുല്യനായിരിക്കും. മഴ പെയ്തു, വെള്ളപ്പൊക്കമുണ്ടായി, കാറ്റൂതി, അതു ഭവനത്തിന്മേൽ ആഞ്ഞടിച്ചു.എങ്കിലും അതു വീണില്ല. എന്തുകൊണ്ടെന്നാൽ അതു പാറമേൽ സ്ഥാപിതമായിരുന്നു. എന്റെ ഈ വചനങ്ങൾ കേൾക്കുകയും എന്നാൽ അത് അനുസരിക്കാതിരിക്കുകയും ചെയ്യുന്നവൻ മണൽപ്പറത്തു ഭവനം പണിത ഭോഷനു തുല്യനായിരിക്കും. മഴ പെയ്തു, വെള്ളപ്പൊക്കമുണ്ടായി, കാറ്റൂതി, അതു ഭവനത്തിന്മേൽ ആഞ്ഞടിച്ചു. അതു വീണുപോയി. അതിന്റെ വീഴ്ച വലുതായിരുന്നു (മത്താ 7:24-27). യേശുവാകുന്ന പാറമേൽ പണിയാത്ത ജീവിതങ്ങൾ പ്രതിസന്ധികളിൽ തട്ടി തകർന്നുപോകും. മനുഷ്യൻ അപ്പം കൊണ്ടുമാത്രമല്ല, ദെവത്തിന്റെ നാവിൽനിന്ന് പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടുമാണ് ജീവിക്കേണ്ടത് (മത്താ 4:4).
എങ്ങനെ നമുക്ക് തെറ്റും ശരിയും തമ്മിൽ വേർതിരിച്ചറിയാം എന്നതാണ് പ്രധാന വിഷയം. തെറ്റും ശരിയും വിവേചിച്ചറിയാൻ നാം കഴിവുറ്റവരാകുന്നത് എങ്ങനെയെന്ന് ദെവവചനം വ്യക്തമാക്കുന്നു. നിങ്ങൾ ഈ ലോകത്തിന് അനുരൂപരാകരുത്; പ്രത്യുത നിങ്ങളുടെ മനസിന്റെ നവീകരണം വഴി രൂപാന്തരപ്പെടുവിൻ. ദെവഹിതം എന്തെന്നും, നല്ലതും പ്രീതിജനകവും പരിപൂർണ്ണവുമായത് എന്തെന്നും വിവേചിച്ചറിയാൻ അപ്പോൾ നിങ്ങൾക്ക് സാധിക്കും (റോമ 12:2). സത്യം എന്താണ് എന്നു അറിയാമെങ്കിൽ, സത്യമല്ലാത്തതെല്ലാം അസത്യമാണ് എന്നു തിരിച്ചറിയാം. ശരിയായത് എന്താണ് എന്നു അറിയാമെങ്കിൽ, ശരിയല്ലാത്തതെല്ലാം തെറ്റാണ് എന്നും തിരിച്ചറിയാം. വെളിച്ചം എന്താണെന്ന് അറിയാവുന്നവന് മാത്രമേ അന്ധകാരത്തെ വെളിച്ചത്തിൽ നിന്നും വേർതിരിച്ചറിയാനും, അന്ധകാരം വെളിച്ചമല്ലെന്ന് മനസിലാക്കുവാനും കഴിയൂ. സ്വന്തം അമ്മയെ തിരിച്ചറിയാൻ കഴിയുന്ന വ്യക്തിക്ക്, മറ്റാരും തന്റെ അമ്മ അല്ലെന്നും തിരിച്ചറിയാം.