മനുഷ്യന്റെ സത്യാന്വേഷഷണത്തിന്റെ അന്ത്യം യേശുവാണ്
യേശുവിൽ വിശ്വസിക്കുമ്പോൾ ജ്ഞാനത്തിനായുള്ള മനുഷ്യന്റെ ദാഹം തൃപ്തിയടയുന്നു. അങ്ങനെ അറിവിന്റെ ഉറവിടം, പ്രപഞ്ചമോ പ്രപഞ്ചരഹസ്യങ്ങളോ, മനുഷ്യബുദ്ധിയോ അല്ല. മറിച്ച് ദെവം മാത്രമാണ്. മനുഷ്യബുദ്ധിക്ക് ദെവത്തിന്റെ സഹായത്തോടെ മാത്രമേ ദെവീകസത്യം ഗ്രഹിക്കാൻ കഴിയൂ. അതിനായി, ആദ്യമായി മനുഷ്യഹൃദയത്തിൽ ദെവവുമായി ബന്ധമില്ലാതെ മരിച്ചിരിക്കുന്ന മനുഷ്യാത്മാവ്, ദെവാത്മാവിന്റെ സഹായത്തോടെ യേശുവിൽ വിശ്വസിച്ച് വീണ്ടുംജനനം എന്ന പ്രക്രിയയിലൂടെ, ജീവൻ പ്രാപിക്കണം. അങ്ങനെ ജീവൻപ്രാപിച്ച മനുഷാത്മാവ്, നിരന്തരമായി ദെവാത്മാവിനാലും ദെവവചനത്താലും നയിക്കപ്പെടണം. അങ്ങനെ ദെവാത്മാവിനാലും ദെവവചനത്താലും നയിക്കപ്പെടുന്ന മനുഷ്യാത്മാവ് മനുഷ്യബുദ്ധിയെ നിയന്ത്രിക്കണം. അപ്പോൾ മാത്രമേ, ദെവീകജ്ഞാനം സംബന്ധമായി മനുഷ്യബുദ്ധി ശരിയായ പാതയിൽ സഞ്ചരിക്കാൻ ആരംഭിക്കുന്നുള്ളൂ. അതായത് യേശുവിൽ യഥാർത്ഥമായി വിശ്വസിക്കാത്തവർക്ക് യഥാർത്ഥസത്യം ഗ്രഹിക്കാൻ കഴിയില്ല. ഹൃദയകാഠിന്യം നിമിത്തം അജ്ഞത ബാധിച്ച അവർ, ബുദ്ധിയിൽ അന്ധകാരം നിറഞ്ഞ് ദെവത്തിന്റെ ജീവനിൽനിന്ന് അകറ്റപ്പെട്ടിരിക്കുന്നു. മനുഷ്യബുദ്ധികൊണ്ടു മാത്രം ദെവജ്ഞാനം അനേ്വഷിക്കുന്നവർ ദെവത്തിന്റെ സത്യം ഉപേക്ഷിച്ച് വ്യാജം സ്വീകരിക്കുകയും സ്രഷ്ടാവിലുമുപരി സൃഷ്ടിയെ ആരാധിക്കുകയും സേവിക്കുകയും ചെയ്യും. അങ്ങനെ അവർ തെറ്റിലും ആശയക്കുഴപ്പത്തിലും ചെന്നുചാടും. അത്തരം ജ്ഞാനമേറുമ്പോൾ ദുഃഖവും ഏറുന്നു, അറിവ് വർദ്ധിക്കുമ്പോൾ വ്യസനവും വർദ്ധിക്കുന്നു. കാരണം ദെവം ജ്ഞാനിയെ അവന്റെതന്നേ ഉപായങ്ങളിൽ കുടുക്കുന്നു.
സത്യത്തിന്റെ ഏറ്റവും കൃത്യമായ അടിസ്ഥാനവും മാനദണ്ധവും ദെവപുത്രനും മനുഷ്യപുത്രനുമായ യേശുക്രിസ്തുവാണ്
സത്യത്തിന്റെ കേന്ദ്രബിന്ദുവും അടിസ്ഥാനവും ദെവത്തിന്റെ സ്വഭാവവും, ദെവത്തിന്റെ വെളിപ്പെടുത്തപ്പെട്ട ചിന്തകളും ആകുന്നു. മനുഷ്യന് തന്നിൽനിന്ന് തന്നെ തെറ്റും ശരിയും, സത്യവും അസത്യവും തിരിച്ചറിയാൻ കഴിയില്ല. അതിനാൽ നാം നമ്മുടെ ചിന്തയിൽ ആശ്രയിക്കാതെ ദെവത്തിന്റെ ചിന്തകളിൽ ആശ്രയിക്കണം. എല്ലാ സത്യത്തിന്റെയും ആധികാരികതയുടെയും ആത്യന്തികമായ ഉറവിടവും, അടിസ്ഥാനവും ദെവമാണ്. ദെവത്തിന്റെ സ്വഭാവത്തിന് ചേരാത്ത രീതിയിൽ പ്രവർത്തിക്കുമ്പോഴും യാഥാർത്ഥ്യങ്ങളെ വിശകലനം ചെയ്യുമ്പോഴുമാണ് തെറ്റുപറ്റുന്നത്. സത്യമായിട്ടുള്ളതെല്ലാം ദെവത്തിന്റെ സ്വഭാവത്തോട് ചേർന്ന് പോകുന്നവയായിരിക്കണം. അതിനാൽ ദെവത്തിന്റെ സ്വഭാവവും, ദെവത്തിന്റെ വെളിപ്പെടുത്തപ്പെട്ട തീരുമാനങ്ങളും തെറ്റും ശരിയും മനസിലാക്കാനും, അവ തമ്മിൽ വേർതിരിച്ചറിയാനുമുള്ള അടിസ്ഥാനമായി നമുക്ക് ഉപയോഗിക്കാം.
ദെവത്തിന്റെ സ്വഭാവവും ഹിതവും ദെവവചനത്തിലൂടെ നമുക്ക് മനസിലാക്കാം. ദെവവചനമാണ് നമ്മുടെ ആത്മപരിശോധന കണ്ണാടി. ഒരു ചിന്താഗതി ശരിയാണോ എന്നറിയാൻ, ദെവവചനത്തിന്റെ വെളിച്ചത്തിൽ ദെവവചനത്തിലൂടെ അതിനെ നോക്കിക്കണ്ട്, അത് ദെവവചനവുമായി ഒത്തുപോകുന്നുണ്ടോ എന്ന് പരിശോധിച്ചാൽ മതി. ദെവവചനത്തെക്കാൾ കൂടുതൽ വിശ്വാസ്യമായ ഒരു മാനദണ്ധം മനുഷ്യന് ആവശ്യമില്ല, മനുഷ്യന് ലഭ്യവുമല്ല. യഥാർത്ഥ ക്രിസ്തീയ വിശ്വാസത്തിൽ തെറ്റും ശരിയും എന്തെന്ന് നിർണ്ണയിക്കാനും, രക്ഷപ്രാപിക്കാനും നമ്മെ സഹായിക്കുന്ന ആധികാരികതയുടെ അടിസ്ഥാനം ദെവവചനം മാത്രമാണ്. പുതിയനിയമ വിശ്വാസികൾ ഈ സത്യം മനസിലാക്കിയിരുന്നു. ബെബിൾ നമ്മെ യേശുവുമായുള്ള യഥാർത്ഥ ബന്ധത്തിലേക്കാണ് നയിക്കുന്നത്, അല്ലാതെ ഏതെങ്കിലും സഭാപ്രസ്ഥാനത്തിലേക്കല്ല.
സത്യത്തിന്റെ അടിസ്ഥാന മാനദണ്ധം പിതാവായ ദെവത്തിന്റെ ഇഷ്ടമാണ്. നാം ചെയ്യുന്ന കാര്യങ്ങൾ സ്വീകാര്യമാകേണ്ട ആളിന് അവ ശരിയാണ് എന്ന് ബോദ്ധ്യമാകണം.ശരിയാണ് എന്ന് നമുക്ക് തോന്നിയാൽ മതിയാവില്ല. നമ്മുടെ എല്ലാ പ്രവൃത്തികളും ആത്യന്തികമായി സ്വീകാര്യമാകേണ്ടത് ദെവത്തിന്റെ മുമ്പിലാണ്. അതിനാൽ ദെവത്തിന്റെ ഇഷ്ടമാണ് പരമപ്രധാനം. അതിനാൽ ദെവഹിതം നിറവേറ്റുന്നത് ഏറ്റവും പ്രാധാന്യമുള്ള കാര്യമാണ്. സ്വർഗ്ഗത്തിൽ എത്തിച്ചേരും എന്ന് ചിന്തിച്ച പലരുടെയും ചിന്ത തെറ്റാണെന്ന് തെളിയുകയും നരകത്തിൽ എത്തിച്ചേരുകയും ചെയ്യും എന്ന് ബെബിളിൽ നിന്ന് വ്യക്തമാകുന്നു. അതിനുകാരണം, അവർ പിതാവിന്റെ ഇഷ്ടം നിറവേറ്റാൻ പരാജയപ്പെട്ടു എന്നുള്ളതാണ്. അവരുടെ ജീവിതത്തിൽ ആധിപത്യം പുലർത്തിയത് അവരുടെ തന്നെ ചിന്തകളും പാരമ്പര്യങ്ങളുമായിരുന്നു, ദെവത്തിന്റെ ഹിതമായിരുന്നില്ല. സത്യമെന്ന് അവകാശപ്പെടുന്നവയെല്ലാം, ദെവത്തിന്റെ സ്വഭാവത്തോടും തീരുമാനങ്ങളോടും ചേർന്ന് പോകുന്നവയാണോ, എന്ന് പരിശോധിക്കണം. നാം ദെവത്തിന്റെ സ്വഭാവവും, ദെവത്തിന്റെ വെളിപ്പെടുത്തപ്പെട്ട തീരുമാനങ്ങളും ഗ്രഹിച്ചിട്ട്, അതുമായി പ്രസക്തസംഭവങ്ങളെയും, ചിന്താഗതികളെയും തട്ടിച്ചുനോക്കി, അവ ദെവീക സ്വഭാവത്തോട് ചേർന്ന് പോകുന്നതാണോ, എന്ന് പരിശോധിക്കുമ്പോൾ നമുക്ക് തെറ്റും ശരിയും തമ്മിൽ വേർതിരിച്ചറിയാൻ കഴിയും. ഇപ്രകാരം ദെവഹിതത്തിന്റെ അടിസ്ഥാനത്തിൽ നീതീകരിക്കാനും ന്യായീകരിക്കാനും പറ്റാത്ത വിശ്വാസങ്ങൾ വിശ്വസനീയമല്ല.
ഇവൻ എന്റെ പ്രീയപുത്രൻ, എന്റെ തെരഞ്ഞെടുക്കപ്പെട്ടവൻ, ഇവന്റെ വാക്ക് ശ്രവിക്കുവിൻ (ലൂക്കാ. 9:35).
സത്യത്തിന്റെ ഏറ്റവും കൃത്യമായ അടിസ്ഥാനവും മാനദണ്ധവും ദെവവും ദെവവചനവും ദെവപുത്രനും മനുഷ്യപുത്രനുമായ യേശുക്രിസ്തു മാത്രമാണ്. ദെവപുത്രനായ യേശുവാണ് യഥാർത്ഥ മനുഷ്യപുത്രൻ. മനുഷ്യവർഗ്ഗത്തിന്റെ യഥാർത്ഥപ്രതിനിധിയും, ഉത്തമമാതൃകയും യേശുവാണ്. ഒരു മനുഷ്യനു വളരാവുന്നതിന്റെ പരിധി യേശുവിൽ തെളിവാകുന്നു. എതിർക്രിസ്തു മനുഷ്യ വർഗ്ഗത്തിന്റെ കപട പ്രതിനിധിയാണ്. ഒരു മനുഷ്യനു അധഃപതിക്കാവുന്നതിന്റെ അളവ് എതിർക്രിസ്തുവിൽ തെളിവാകുന്നു. സത്യത്തിന്റെ ഏറ്റവും പൂർണ്ണമായ അടിസ്ഥാനവും, മൂലക്കല്ലും, ഉരകല്ലും യേശു ക്രിസ്തുവാണ്. എല്ലാവർക്കും എല്ലായ്പ്പോഴും ബെബിളിനെ പൂർണ്ണമായി വിശകലനം ചെയ്തു തെറ്റും ശരിയും കണ്ടെത്താൻ കഴിഞ്ഞു എന്നു വരില്ല. എന്നാൽ ഏതുകാര്യവും യേശുവിന്റെ വെളിച്ചത്തിൽ താരതമ്യപ്പെടുത്തിനോക്കുവാൻ ആർക്കും സാധിക്കും. ഈ പ്രതേ്യകസാഹചര്യത്തിൽ യേശുവാണെങ്കിൽ എങ്ങനെ സംസാരിക്കും, എങ്ങനെ പെരുമാറും എന്നത് ദെവവചനത്തിന്റെയും, നമ്മിലുള്ള പരിശുദ്ധാത്മാവിന്റെയും സഹായത്തോടെ, നമുക്കു തിട്ടപ്പെടുത്താവുന്നതാണ്. തെറ്റും ശരിയും തമ്മിൽ വേർതിരിച്ചറിയാൻ നാം ഉപയോഗിക്കേണ്ട അതിർത്തിരേഖയും, മൂലക്കല്ലും ഉരകല്ലും യേശുമാത്രമാണ്. അല്ലാതെ തത്വചിന്തകളോ, ദെവശാസ്ത്രങ്ങളോ, പാരമ്പര്യങ്ങളോ ഒന്നുമല്ല. സത്യത്തിന്റെ അടിസ്ഥാനം ക്രിസ്തുവാണ്. നമ്മുടെ ജീവിതം ശരിയായ അടിസ്ഥാനത്തിന്മേൽ പണിയണമെന്നു യേശു വ്യക്തമാക്കിയിട്ടുണ്ട്. യേശുവാകുന്ന പാറമേൽ പണിയാത്ത ജീവിതങ്ങൾ പ്രതിസന്ധികളിൽ തട്ടി തകർന്നുപോകും.
നമുക്ക് എങ്ങനെ തെറ്റും ശരിയും തമ്മിൽ വേർതിരിച്ചറിയാം എന്നതാണ് പ്രധാന വിഷയം. തെറ്റും ശരിയും വിവേചിച്ചറിയാൻ നാം കഴിവുറ്റവരാകുന്നത് എങ്ങനെയെന്ന് ദെവവചനം വ്യക്തമാക്കുന്നു. നിങ്ങൾ ഈ ലോകത്തിന് അനുരൂപരാകരുത്; പ്രത്യുത നിങ്ങളുടെ മനസിന്റെ നവീകരണം വഴി രൂപാന്തരപ്പെടുവിൻ. ദെവഹിതം എന്തെന്നും, നല്ലതും പ്രീതിജനകവും പരിപൂർണ്ണവുമായത് എന്തെന്നും വിവേചിച്ചറിയാൻ അപ്പോൾ നിങ്ങൾക്ക് സാധിക്കും. സത്യം എന്താണ് എന്നു അറിയാമെങ്കിൽ, സത്യമല്ലാത്തതെല്ലാം അസത്യമാണ് എന്നു തിരിച്ചറിയാം. ശരിയായത് എന്താണ് എന്നു അറിയാമെങ്കിൽ, ശരിയല്ലാത്തതെല്ലാം തെറ്റാണ് എന്നും തിരിച്ചറിയാം. വെളിച്ചം എന്താണെന്ന് അറിയാവുന്നവന് മാത്രമേ അന്ധകാരത്തെ വെളിച്ചത്തിൽ നിന്നും വേർതിരിച്ചറിയാനും, അന്ധകാരം വെളിച്ചമല്ലെന്ന് മനസിലാക്കുവാനും കഴിയൂ.
ബെബിൾ വായനയും പഠനവും വ്യാഖ്യാനവും അനുസരണവും ആത്മീയവളർച്ചയും ഒന്നിച്ചുപോകണം. ബെബിളിലെ ദെവവചനവുമായി ബന്ധപ്പെടുമ്പോൾ സ്രഷ്ടാവായ ദെവത്തോട് നാം നേരിട്ട് ബന്ധപ്പെടുന്നു.
ബെബിൾ പഠനം ദെവത്തെ അനുസരിക്കാനുള്ള ആന്തരിക നിർബ്ബന്ധം ഉളവാക്കണം. വാസ്തവത്തിൽ ബെബിളിൽ ദെവം സ്വയം വെളിപ്പടുത്തുന്നു. ബെബിളിലെ ഓരോ വാക്കും ദെവവചനമാണ്. ബെബിളിലെ ഓരോ വാക്കും ദെവനിശ്വാസീയവും വസ്തുനിഷ്ടവും, സാർവ്വത്രികവും ആധികാരികവുമാണ്. അതിനാൽ ബെബിളിലെ ദെവവചനവുമായി ബന്ധപ്പെടുമ്പോൾ സ്രഷ്ടാവായ ദെവത്തോട് നാം നേരിട്ട് ബന്ധപ്പെടുന്നു. ഈ സത്യം വിശ്വാസത്താൽ അംഗീകരിക്കുന്നവർക്ക് ദെവത്തോടുള്ള സമീപനവും, ദെവത്തിന് അവരോടുള്ള ബന്ധവും, കൂടുതൽ ആഴമുള്ളതായിരിക്കും. യേശുവിനെയും, ബെബിളിൽ വ്യക്തമായി പറഞ്ഞിരിക്കുന്ന കാര്യങ്ങളെയും, അനുസരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് യഥാർത്ഥ വിശ്വാസിയുടെ ലക്ഷണം. വിശ്വാസികൾ യേശുവിൽ വിശ്വസിക്കുന്നതിനും, യേശുവിനെ അനുസരിക്കുന്നതിനും മുൻതൂക്കം കൊടുക്കണം. ഈ ഉൾക്കാഴ്ചയും ഊന്നലും നഷ്ടമാകുന്നവർ വഴിതെറ്റിപ്പോകും.
ബെബിൾ പഠനത്തിന്റെയും വ്യാഖ്യാനത്തിന്റെയും ലക്ഷ്യം, ബുദ്ധിപരമായ അറിവു നേടുക, അർത്ഥം ഗ്രിഹിക്കുക എന്നിവയിൽ ഒതുങ്ങി നിൽക്കാൻ പാടില്ല. ബുദ്ധിയിൽ ഒതുങ്ങിനിൽക്കുന്ന അറിവു അഹങ്കാരത്തിന് കാരണമായിത്തീരും. വ്യാഖ്യാനത്തിലൂടെ ലഭിക്കുന്ന ദെവികജ്ഞാനം, ഉപദേശരൂപീകരണത്തിനും, പ്രബോധനത്തിനും പ്രസംഗത്തിനും ക്രിസ്തീയജീവിത രൂപീകരണത്തിനും, അനുദിനം ഉപയോഗിക്കണം. ബെബിൾ എത്ര ആഴമായി പഠിച്ചാലും യേശുവിന്റെ സ്വഭാവത്തിലേക്ക് വളരാൻ കഴിയുന്നില്ലെങ്കിൽ പ്രയോജനമില്ല. ഉദാഹരണമായി, ക്രിസ്തുവിന്റെ രണ്ടാമത്തെ വരവിനെപ്പറ്റിയുള്ള ബെബിൾ ഭാഗങ്ങൾ വെറുതെ പഠിക്കുന്നതിനെക്കാൾ പ്രധാനം, ക്രിസ്തുവിന്റെ രണ്ടാമത്തെ വരവ് എന്ന യാഥാർത്ഥ്യത്തിന്റെ അടിസ്ഥാനത്തിൽ അതിനായി ഒരുങ്ങുന്നതും മറ്റുള്ളവരെ ഒരുക്കുന്നതുമാണ്. ദെവവചനത്തിൽ നിന്ന് ഉൾക്കൊള്ളുന്ന ദെവികജ്ഞാനം, ഹൃദയത്തിൽ ഉൾക്കൊണ്ട് ഉത്തരവദിത്വങ്ങൾ സ്വന്തജീവിതത്തിൽ പ്രാവർത്തികമാക്കി അനുസരിക്കാനുള്ള, സുവിശേഷം അറിയിക്കാനജ൹, ആന്തരികമായ നിർബ്ബന്ധം ഒാരോ വിശ്വാസിക്കും ഉണ്ടാകണം.
വചനം പഠിച്ചാൽ മാത്രം പോരാ, ദെവത്തിന്റെ ഉദ്ദേശപ്രകാരം വളരുകയും ശക്തിപ്പെടുകയും ചെയ്യണം
ദെവവചനത്തിന്റെ പരധിക്കകത്ത് നിന്നുകൊണ്ട്, ദെവത്തിന്റെ പ്രതീക്ഷക്കൊത്ത് വളരണം. ബെബിളിൽ വെളിപ്പാടെല്ലാം ഉണ്ട് എന്ന് വാദിച്ച് ബെബിൾ അപ്പാടെ പഠിച്ചതുകൊണ്ടായില്ല. ബെബിളിൽ ദെവം നൽകുന്ന പ്രസക്തമായ വാഗ്ദത്തങ്ങളും, അവസരങ്ങളും ഉപയോഗിച്ച് വളർന്ന്, സുവിശേഷം പ്രസംഗിച്ച് ദെവത്തെ മഹത്വപ്പെടുത്തണം. ഉദാഹരണമായി, ഒരാൾ തന്റെ രാജ്യത്തിന്റെ ഭരണഘടന പഠിച്ച് കെയിൽ വച്ച് നടന്നതുകൊണ്ടായില്ല. ഭരണഘടനയുടെ ഉള്ളടക്കവും പ്രസക്തിയും മനസിലാക്കി അത് പൗരന് നൽകുന്ന അവസരങ്ങൾ വേണ്ടപോലെ വിനിയോഗിച്ച് വളർന്ന് വലുതായി രാജ്യത്തിനു പ്രയോജനമുള്ള വ്യക്തിയായി തീരുന്നതിലാണ് വിജയം. അതുപോലെതന്നെ ബെബിളിനെ അംഗീകരിക്കുകയും പഠിക്കുകയും ചെയ്താൽ മാത്രം പോരാ, അതിന്റെ ആത്മീയ സാദ്ധ്യതകൾക്കൊത്ത് വളരുകയും വേണം.
യേശുവുമായുള്ള വ്യക്തിബന്ധം ഇന്നും, എന്നേക്കും ഏറ്റവും പ്രധാനം
എഴുതപ്പെട്ട ദെവവചനത്തിന്റെ പഠനം, ജീവിക്കുന്ന ദെവവചനമായ യേശുക്രിസ്തു എന്ന വ്യക്തിയോടുള്ള ബന്ധത്തിലേക്ക് നയിക്കണം. ക്രിസ്തീയ ആത്മീയതയുടെ സാരാംശം, യേശുക്രിസ്തുവുമായുള്ള ബന്ധമാണ്. യേശുക്രിസ്തുവുമായുള്ള വ്യക്തി ബന്ധം സ്ഥാപിക്കുന്നതിനും, നിലനിർത്തുന്നതിനും ആവശ്യമായ നിബന്ധനകൾ ബെബിൾ വ്യക്തമായി നൽകുന്നുണ്ട്. യേശുവുമായുള്ള നമ്മുടെ ബന്ധം വളരുന്നതിനനുസരിച്ച് പരിശുദ്ധാത്മനിറവും, വരങ്ങളും ഫലവും വർദ്ധിച്ച് നാം അനേകർക്ക് ആത്മീയ പ്രയോജനത്തിന് കാരണമായിത്തീരും. അങ്ങനെ സ്വർഗ്ഗത്തിലുള്ള നമ്മുടെ പ്രതിഫലവും വർദ്ധിക്കും. വിശ്വാസിക്കുള്ള ഏറ്റവും വലിയ പ്രതിഫലം ദെവം തന്നെയാണ്. അതിന്റെ ശേഷം അബ്രാമിന്നു ദര്‍ശനത്തില്‍ യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാല്‍അ ബ്രാമേ, ഭയപ്പെടേണ്ടാ; ഞാന്‍ നിന്റെ പരിചയും നിന്റെ അതി മഹത്തായ പ്രതിഫലവും ആകുന്നു. (ഉൽപ 15:1). അതിനാൽ ഏതൊരു മനുഷ്യനും സ്വർഗ്ഗത്തിൽ ലഭിക്കാവുന്ന ഏറ്റവും വലിയ പ്രതിഫലം എന്നത് യേശുക്രിസ്തുവുമായുള്ള ഏറ്റവും അടുത്ത ബന്ധവും സഹവാസവുമാണ്. ചുരുക്കത്തിൽ ഈ ലോകത്തിൽ നാം ജീവിച്ചിരിക്കുമ്പോൾ യേശുവുമായി നമുക്കുള്ള അടുപ്പത്തിന്റെ അളവിന് ആനുപാതികമായിരിക്കും നമ്മുടെ ശുശ്രൂഷാജീവിതത്തിന്റെ വിജയവും, സ്വർഗ്ഗത്തിലുള്ള പ്രതിഫലമായ ദെവവുമായുള്ള ബന്ധത്തിന്റെ ആഴവും അടുപ്പവും.
അറിഞ്ഞിട്ടും അനുസരിക്കാത്തവർ സ്വയം വഞ്ചിക്കുന്നു
ശരിയായി വ്യാഖ്യാനിച്ചിട്ട് ജീവിതത്തിൽ പ്രായോഗികമാക്കാത്തതും, തെറ്റായി വ്യാഖ്യാനിച്ച കാര്യങ്ങൾ പ്രയോഗത്തിൽ വരുത്തുന്നതും രണ്ടും അപകടമാണ്. ശരിയായി വ്യാഖ്യാനിച്ചിട്ട് വേണം കാര്യങ്ങൾ ജീവിതത്തിൽ പ്രായോഗികമാക്കാൻ. ബെബിൾ ഭാഗങ്ങളെ ശരിയായി വ്യാഖ്യാനിക്കുകയും, വ്യാഖ്യാനിച്ചത് ശരിയായി പ്രയോഗിക്കുകയും ചെയ്യുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ശരിയായ വ്യാഖ്യാനത്തിലൂടെ ഉരുത്തിരിയുന്ന തത്ത്വങ്ങളെ ജീവിതത്തിൽ നടപ്പിലാക്കുന്നതിലാണ് വിജയം അടങ്ങിയിരിക്കുന്നത്. ദെവം ഉദ്ദേശിക്കുന്ന അർത്ഥം ലഭിച്ചതിനുശേഷം എനിക്ക് അത് എങ്ങനെ പ്രസക്തമായിരിക്കുന്നു എന്ന് മനസിലാക്കുകയും, അനുസരിക്കുകയും ചെയ്യണം. ബെബിളിൽ നിന്ന് വ്യക്തമാകുന്ന സത്യങ്ങൾ ഉൾക്കൊള്ളാനും, നമ്മുടെ അനുഭവമാക്കാനും, ദെവം നമ്മോട് ആവശ്യപ്പെടുന്ന കാര്യങ്ങൾ ചെയ്യാനും നമുക്ക് കഴിയണം. എല്ലാ വിശ്വാസികളും, തങ്ങളുടെ തത്ത്വങ്ങൾക്കും ഉപദേശങ്ങൾക്കും ചിന്തകൾക്കും ആഗ്രഹങ്ങൾക്കും വാക്കുകൾക്കും പ്രവർത്തനങ്ങൾക്കും, തങ്ങളോടും മറ്റുള്ളവരോടും ദെവത്തോടുമുള്ള എല്ലാത്തരം ഇടപെടലുകൾക്കും, നഷ്ടപ്പെടുത്തിയ അവസരങ്ങൾക്കും കഴിവുകൾക്കും എല്ലാം, ദെവത്തിന്റെ മുമ്പിൽ കണക്ക് ബോധിപ്പിക്കേണ്ടിവരും.
യേശു പറഞ്ഞു: എന്റെ ഈ വചനങ്ങൾ ശ്രവിക്കുകയും അവ അനുസരിക്കുകയും ചെയ്യുന്നവൻ പാറമേൽ ഭവനം പണിത വിവേകമതിയായ മനുഷ്യനു തുല്യനായിരിക്കും. മഴ പെയ്തു, വെള്ളപ്പൊക്കമുണ്ടായി, കാറ്റൂതി, അതു ഭവനത്തിന്മേൽ ആഞ്ഞടിച്ചു. എങ്കിലും അതു വീണില്ല. എന്തുകൊണ്ടെന്നാൽ,അതു പാറമേൽ സ്ഥാപിതമായിരുന്നു. എന്റെ ഈ വചനങ്ങൾ കേൾക്കുകയും എന്നാൽ അത് അനുസരിക്കാതിരിക്കുകയും ചെയ്യുന്നവൻ മണൽപ്പറത്തു ഭവനം പണിത ഭോഷനു തുല്യനായിരിക്കും. മഴ പെയ്തു, വെള്ളപ്പൊക്കമുണ്ടായി, കാറ്റൂതി, അതു ഭവനത്തിന്മേൽ ആഞ്ഞടിച്ചു. അതു വീണുപോയി. അതിന്റെ വീഴ്ച വലുതായിരുന്നു.