ബൈബിൾ വെളിപ്പെടുത്തുന്ന ദൈവമാണ് യേശുക്രിസ്തു
എഴുതപ്പെട്ട ദെവവചനമായ ബെബിൾ 66 പുസ്തകങ്ങളിൽ പൂർണ്ണമാണ്. ബെബിൾ വെളിപ്പെടുത്തുന്ന ദെവമാണ് സത്യദെവമായ യേശുക്രിസ്തു. രക്ഷയ്ക്കായി പൂർണ്ണത കെവരിക്കാൻ ആവശ്യമുള്ളതെല്ലാം ബെബിൾ ഉൾക്കൊള്ളുന്നു. പഴയനിയമത്തിന്റെ പൂർത്തീകരണമാണ് യേശു. യേശു പഠിപ്പിച്ചതെല്ലാം തന്റെ അപ്പോസ്തലന്മാരെ ഓർപ്പിക്കുമെന്നും എല്ലാ സത്യത്തിലും അവരെ വഴിനടത്തുമെന്നും യേശു വാഗ്ദാനം ചെയ്തു. അതിനാൽ എല്ലാ സത്യവും അപ്പോസ്തലന്മാർക്ക് ലഭ്യമായിരുന്നു എന്ന് വ്യക്തമാണ്. ആ സത്യം ആധികാരികമായി വെളിപ്പെടുത്താൻ ദെവം നിശ്ചയിച്ചത് 12 അപ്പോസ്തലന്മാരെയാണ്. പൗലോസുപോലും തനിക്ക് കിട്ടിയ വെളിപ്പാടുകൾ ശരിയാണ് എന്ന് ഉറപ്പുവരുത്താൻ അവരുടെ അംഗീകാരം തേടിയതായി കാണുന്നു. യേശു വെളിപ്പെടുത്തുന്ന സത്യത്തിന്റെ ആധികാരികത അംഗീകരിക്കാൻ യേശുവിന്റെ ശുശ്രൂഷക്കും ഉയിർപ്പിനും ദൃക്സാക്ഷികളായ അപ്പോസ്തലന്മാർക്കു മാത്രമേ യോഗ്യതയുള്ളൂ. അവരുടെ അംഗീകാരം ലഭിക്കാത്ത എഴുത്തുകളൊന്നും ദെവവചനമല്ല. അതിനാൽ അവരുടെ മരണശേഷം എഴുതപ്പെട്ടവക്കൊന്നും ദെവവചനമെന്ന സ്ഥാനം ലഭിക്കില്ല. 12 അപ്പോസ്തലന്മാരാൽ എഴുതപ്പെട്ടതോ അവരുടെ അംഗീകാരം ലഭിച്ചതോ ആയ 27 പുസ്തകങ്ങൾ മാത്രമാണ് പുതിയനിയമത്തിലുള്ളത്. ഈ 27 പുസ്തകങ്ങളുടെ എഴുത്തുകാർ മറ്റ് ഏതെങ്കിലും പുസ്തകങ്ങൾ എഴുതിയിട്ടുണ്ടെങ്കിൽ പോലും ഈ 27 പുസ്തകങ്ങളിൽ ഇല്ലാത്ത സത്യങ്ങൾ അവയിൽ ഇല്ല എന്നാണ് അവ നൽകുന്ന സാക്ഷ്യത്തിന്റെ അർത്ഥം. അങ്ങനെ ഈ 27 പുസ്തകങ്ങളോടുകൂടെ ദെവികവെളിപ്പാട് എഴുതപ്പെട്ട രൂപത്തിൽ പൂർണ്ണമായി.
സത്യാത്മാവ് അപ്പസ്തോലന്മാരെ സത്യത്തിന്റെ പൂർണ്ണതയിലേക്ക് നയിച്ചപ്പോൾ നമുക്ക് ലഭിച്ചതാണ് ബെബിൾ എന്ന് വ്യക്തമാകുന്നു. അതിനാൽ യേശുക്രിസ്തുവിനെപ്പറ്റി നാം അടിസ്ഥാനപരമായി അറിയേണ്ട സത്യങ്ങളെല്ലാം ബെബിളിലുണ്ട്. ദെവം മനുഷ്യവർഗ്ഗത്തിന് കൊടുക്കാനിരുന്ന സത്യസന്ദേശം പൂർണ്ണമായും യേശു ക്രിസ്തു എന്ന വ്യക്തിയിൽ നൽകിക്കഴിഞ്ഞിരിക്കുന്നു. ബെബിളിൽ ഉൾക്കൊള്ളാത്തത് മനുഷ്യന്റെ രക്ഷക്ക് ആവശ്യമില്ല. യേശു പറഞ്ഞ വാക്കുകളെല്ലാം ബെബിളിൽ ഉൾപ്പെടുത്തിയിട്ടില്ല (യോഹ 21:25). എന്നാൽ നമ്മുടെ രക്ഷക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും ബെബിളിൽ ഉൾപ്പെടുത്തിയിരിക്കുന്നു (യോഹ 20:30-31). അതിനാൽ ശരിയായ വിശ്വാസത്തിന്റെ അടിസ്ഥാനം ബെബിൾ മാത്രമാണ്. ആത്മീയകാര്യങ്ങളിൽ നമുക്കുള്ള തെറ്റുപറ്റാത്ത ഏകവഴികാട്ടി ബെബിളാണ്.
ഈ ബെബിൾ നമ്മുടെ മുമ്പിൽ തുറന്നു തരുന്നത് മരണത്തിനപ്പുറത്തേക്കും അനന്തസാദ്ധ്യതകളുടെ വാതിലുകളാണ്. നാം ദെവവചനത്തിന്റെ പ്രാധാന്യം മനസിലാക്കാതെയിരുന്നാൽ അത് ജീവിതത്തിൽ നിത്യ നഷ്ടമായിത്തീരും. മരണത്തിനപ്പുറത്തുള്ള ജീവിതമാണ് ഏറ്റവും പ്രധാനം. ദെവവചനത്തിന്റെ ആഴങ്ങൾ മനസിലാകുമ്പോൾ ജീവിതത്തിൽ പ്രാപിച്ചെടുക്കാൻ കഴിയുന്ന അനന്തസാദ്ധ്യതകളുടെ വാതിലുകൾ നമുക്ക് മുമ്പിൽ തുറന്നു വരും. അസാദ്ധ്യതകൾക്ക് മുമ്പിൽ നിസ്സഹായനായി പകച്ചുനിൽക്കുന്ന രീതിയല്ല, സകല കുറവുകളെയും ന്യൂനതകളെയും മറികടന്ന് ജയിക്കാൻ കഴിയുന്ന സാദ്ധ്യതകളുടെ വഴിയാണ് യേശുവിലുള്ളത്. നമുക്കുള്ള സാദ്ധ്യതകളെ തിരിച്ചറിഞ്ഞ് മുന്നേറാൻ നമുക്ക് ദെവവചനത്തെ സമീപിക്കാം.
നമുക്ക് യേശുവിനെപ്പോലെ ആയിത്തീരാനുള്ള സാദ്ധ്യത ബെബിൾ വെളിപ്പെടുത്തുന്നു. ദെവമക്കളും ദെവത്തിന്റെ അവകാശികളു മായിത്തീരാൻ, യേശുവിനെപ്പോലെയാകാനുമുള്ള വലിയ സാദ്ധ്യതകളാണ് നമുക്കുള്ളത്. വളർച്ചയുടെ പാത - യേശുവിലേക്ക് വരുക, വിശ്വസിക്കുക, വചനം ഭക്ഷിക്കുക, യേശുവിൽ നിന്ന് കുടിക്കുക, ആത്മാവിനെ പാനം ചെയ്യുക, അനുസരിക്കുക, യേശുവിൽ വസിക്കുക, യേശുവിനോട് പറ്റിച്ചേരുക, ആത്മാവിലും സത്യത്തിലും ദെവത്തെ ആരാധിക്കുക, യേശുവിനെപ്പോലെയാകുക, ദെവത്തിന്റെ എല്ലാ നിറവോളം നിറഞ്ഞു വരിക.
നാം കേൾക്കുന്ന ഈ വചനങ്ങൾ വിശ്വാസമായി പരിണമിച്ചാൽ അവ നമുക്ക് പ്രയോജനമായിത്തീരും. നമ്മിൽ തന്നെ ഒരു പുതിയ സൃഷ്ടിയത്ര കാര്യം. ആത്മാവെന്ന അകത്തെ മനുഷ്യനെ, ധരിക്കണം. അപ്പോൾ ദേഹവും ദേഹിയും ആത്മാവും ശുഭമാകും. പുതിയ സ്വാതന്ത്ര്യത്തിന്റെ തലങ്ങൾ വെളിപ്പെട്ടുവരും. ജീവനുള്ള ദെവവചനത്തിന്റെ ശക്തിയാൽ നിങ്ങളുടെ ചില ആവശ്യങ്ങളുടെമേൽ ദെവത്തിന്റെ അത്ഭുതം നടക്കും.