മലയാളം/റോമൻ കത്തോലിക്കാ മതം/മരിയോളജി/ ബെബിളിലെ മറിയവും യേശുവും തമ്മിലുള്ള ബന്ധം



ബെബിളിലെ മറിയവും യേശുവും തമ്മിലുള്ള ബന്ധം

യേശു മറിയത്തിൽ നിന്നല്ല, മറിയത്തിലൂടെയാണ് ജനിച്ചത്

മറിയത്തിലൂടെ യേശു ജനിച്ചപ്പോൾ, യഥാർത്ഥത്തിൽ മറിയത്തിൽ ഉരുവായത്ദെവമല്ല, ദെവത്തിന് ഒരു ഭൗതികശരീരമാണ്. യേശുവിന്റെ മനുഷ്യശരീരം മറിയത്തിൽ ഉരുവാകാൻ ആരംഭിച്ചത് ദെവാത്മാവിന്റെ പ്രവർത്തനം മൂലമായിരുന്നു. അതുകൊണ്ടാണ് ജനിക്കാൻ പോകുന്ന ശിശുവിനെ ദെവപുത്രൻ എന്ന് ദെവവചനം അഭിസംബോധന ചെയ്യുന്നത് (ലൂക്കാ. 1: 34-35). മാത്രമല്ല, യേശു സാധാരണ ഒരു മനുഷ്യൻ സ്ത്രീയിൽ നിന്ന് ഉരുവാകുന്ന രീതിയിൽ മറിയത്തിൽ നിന്ന് ഉരുവായിട്ടില്ല. യേശു തന്നെ പറഞ്ഞു: സ്ത്രീകളിൽ നിന്ന് ജനിച്ചവരിൽ യോഹന്നാനെക്കാൾ വലിയവൻ ആരുമില്ല (ലൂക്കാ. 7: 28). എന്നാൽ യേശു തന്നെക്കാൾ വലിയവനാണ് എന്ന്, യോഹന്നാൻ തന്നെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു (മർക്കോ. 1: 7). ഇങ്ങനെ മനുഷ്യരൂപമെടുത്തിട്ടുള്ളവരിൽ വച്ച് ഏറ്റവും വലിയവൻ യേശുവാണ് എന്നും, സ്ത്രീകളിൽ നിന്ന് ജനിച്ചിട്ടുള്ളവരിൽ ഏറ്റവും വലിയവൻ യോഹന്നാനാണ് എന്നും ദെവവചനം സാക്ഷ്യപ്പെടുത്തുന്നതിൽ നിന്നും നാം മനസ്സിലാക്കേണ്ടത് യേശുമറിയത്തിൽ ഉരുവായത് മറ്റേത് മനുഷ്യരും തങ്ങളുടെ മാതാക്കളിൽ നിന്ന് ഉരുവാകുന്നതു പോലെയല്ല എന്നാണ്.

യേശു മറിയത്തോടല്ല, മറിച്ച് മറിയം യേശുവിനോടാണ്  കടപ്പെട്ടിരിക്കുന്നത്

യേശുവിന്റെ ദെവത്വം മറിയത്തിൽ നിന്ന് ആരംഭിക്കുന്നതോ, മറിയത്തോട് ഏതെങ്കിലും വിധത്തിൽ ബന്ധപ്പെട്ടതോ അല്ല. യേശുവിന്റെ ദെവത്വം പരിശുദ്ധാത്മാവ് വഴിയായിമറിയത്തിലൂടെ മനുഷ്യരൂപം എടുത്തു എന്നുമാത്രം. അത് യേശുവിന് മറിയത്തോടുള്ള കടപ്പാടാകുകയില്ല, മറിച്ച്,  മറിയത്തിന് ഒരു വലിയ അനുഗ്രഹമായിത്തീരുകയാണ് ചെയ്തത്. ദെവത്തിന് ഏത് കന്യകയെ വേണമെങ്കിലും തിരഞ്ഞെടുക്കാമായിരുന്നു. എന്നാൽ ദെവം മറിയത്തെ തിരഞ്ഞെടുത്തതുകൊണ്ട് മറിയം ഭാഗ്യവതിയായി. ഇന്നുമുതൽ എല്ലാതലമുറകളും എന്നെ ഭാഗ്യവതി എന്നുവാഴ്ത്തും (ലൂക്ക. 1: 48). ദെവത്തിന് ആരോടും കടപ്പാടില്ല. അതിനാൽ ദെവത്തിന് മറിയത്തോട് കടപ്പാടൊന്നുമില്ല. എന്നാൽ മറിയമാകട്ടെ തന്റെ ജീവനും രക്ഷയ്ക്കുമായി യേശുവിനോട് കടപ്പെട്ടിരിക്കുന്നു. ഒരു സാധാരണ മനുഷ്യന് തന്റെ മാതാവിനോടുള്ള കടപ്പാട് യേശുവിന് മറിയത്തോടുള്ളതായി കാണുന്നില്ല.

യേശു മറിയത്തിന്റെ കർത്താവും രക്ഷിതാവും

യേശു മറിയത്തെ അമ്മ എന്ന് വിളിച്ചതായി ബെബിളിൽ കാണുന്നില്ല. എന്നാൽ മറിയം യേശുവിനെ കർത്താവ്എന്ന് വിളിച്ചു (ലൂക്ക. 1: 38, 47-48). ഇത്ബെബിളിന്റെ ആധികാരികതയുടെയും, യേശുവിന്റെ ദെവത്വത്തിന്റെയും ഉത്തമ തെളിവാണ്.

യേശു മറിയത്തിനും മുമ്പേയുള്ളവൻ

യേശുക്രിസ്തു ദെവമാണ്. പരിശുദ്ധ ത്രിത്വത്തിലെ രണ്ടാമത്തെ ആളാണ്. ദെവത്തിന്റെ പുത്രനാണ്. രീതിയിൽ യേശുക്രിസ്തുവിന് ആരംഭവും അവസാനവുമില്ല. അവൻ വഴിയാണ്സകലവും സൃഷ്ടിക്കപ്പെട്ടത്. യേശു എല്ലാറ്റിനും മുമ്പേയുള്ളവനാണ്. അബ്രഹാമിനും മറിയത്തിനും ഒക്കെ മുമ്പേ യേശു ഉണ്ടായിരുന്നു (യോഹ. 8:58). മറിയം ജനിക്കുന്നതിന് പോലും വളരെ മുമ്പേ, അനാദിമുതലേ യേശു ദെവമായിരുന്നു. എന്നാൽ മനുഷ്യൻ പാപം ചെയ്തതുകൊണ്ടും, പാപത്തിന്റെ ശിക്ഷ മരണമായതു കൊണ്ടും മനുഷ്യർ നിത്യനരകത്തിനും നിത്യമരണത്തിനും അർഹരായിത്തീർന്നു. തന്റെ സ്നേഹവും കരുണയും നിമിത്തം ദെവം മനുഷ്യവർഗ്ഗത്തെ രക്ഷിക്കാൻ തീരുമാനിച്ചു. എങ്കിലും ദെവത്തിന്റെ നീതിയിൽ മനുഷ്യവർഗ്ഗത്തെ രക്ഷിക്കണമെങ്കിൽ മനുഷ്യവർഗ്ഗത്തിന്റെ മുഴുവന്റെയും പാപത്തിന്റെ ശിക്ഷ, പാപമില്ലാത്ത ഒരുവൻ ഏറ്റെടുത്ത്മരിക്കേണ്ടത് ആവശ്യമായിരുന്നു. എന്നാൽ മനുഷ്യവർഗ്ഗത്തിന് വേണ്ടി ശിക്ഷ അനുഭവിക്കാൻ വേറൊരാളെ നിയോഗിക്കുന്നത് അനീതിയായതു കൊണ്ട്, മനുഷ്യവർഗ്ഗത്തിന്റെ ശിക്ഷ  സ്വയം ഏറ്റെടുക്കാൻ ദെവം തീരുമാനിച്ചു. അങ്ങനെ പരിശുദ്ധ ത്രിത്വത്തിലെ രണ്ടാമത്തെ ആളായ ദെവപുത്രൻ മനുഷ്യനായി ജനിക്കാനും മനുഷ്യർക്ക്  വേണ്ടി മരിക്കാനും ദെവീക തീരുമാനമുണ്ടായി. അങ്ങനെ കാലത്തിന്റെ പൂർത്തീകരണത്തിൽ ദെവം മറിയം എന്ന കന്യകയിലൂടെ മനുഷ്യനായി അവതരിച്ചു. ഈ ദെവമനുഷ്യന്റെ പേരാണ് യേശുക്രിസ്തു. യേശുക്രിസ്തു ഒരേസമയം പൂർണ്ണമായും ദെവവും, പൂർണ്ണമായും മനുഷ്യനുമാണ്. മറിയം യേശുക്രിസ്തുവിന്റെ ദെവികതയുടെ അമ്മയല്ല. യേശു ക്രിസ്തു മറിയത്തിലൂടെ  ജഡമെടുക്കുകയാണ് ചെയ്തത്. എന്നാൽ അവിടുന്ന് എനിക്കായി ഒരു ശരീരം സജ്ജമാക്കിയിരിക്കുന്നു (എബ്ര 10:5). യേശവിന്റെ മനുഷ്യശരീരം സജ്ജമാക്കിക്കൊടുത്തത് പിതാവായ ദെവമായിരുന്നു. അതായത്, ദെവം മനുഷ്യശരീരം സ്വീകരിച്ചത് മറിയം എന്ന മനുഷ്യസ്ത്രീയിൽ നിന്നാണ്. (മനുഷ്യനെ ആദിയിൽ തന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ചത് ക്രിസ്തുതന്നെയായിരുന്നു).

യേശു തന്റെ അമ്മയായ മറിയത്തിന് സാധാരണ വിശ്വാസിക്കുള്ളതിനെക്കാൾ ഉന്നത പദവിയൊന്നും കൊടുത്തില്ല

മറ്റുള്ളവർ മറിയത്തെ പുകഴ്ത്തുന്നത് യേശു അംഗീകരിച്ചില്ല. ദെവവചനം കേൾക്കുകയും, അനുസരിക്കുകയും ചെയ്യുന്നവർ മറിയത്തെക്കാൾ അനുഗ്രഹീതരാണെന്ന് യേശു വ്യക്തമാക്കുന്നു. "അവൻ ഇത് അരുളിച്ചെയ്തുകൊണ്ടിരിക്കുമ്പോൾ ജനക്കൂട്ടത്തിൽ നിന്ന് ഒരുസ്ത്രീ ഉച്ചത്തിൽ അവനോട് പറഞ്ഞു: നിന്നെ വഹിച്ച ഉദരവും നിന്നെ പാലൂട്ടിയ മുലകളും ഭാഗ്യമുള്ളവ. അവൻ പറഞ്ഞു: ദെവവചനം കേട്ട് അത് പാലിക്കുന്നവർ കൂടുതൽ ഭാഗ്യവാൻമാർ' (ലൂക്ക 11:27-28). ഇത്തരം വെകാരിക പ്രതികരണങ്ങളെ അംഗീകരിക്കുകയല്ല,  മറിച്ച് സത്യത്തിൽ അധിഷ്ഠിതമായി മൂർച്ചയുള്ള മറുപടി കൊടുക്കുകയാണ് യേശുചെയ്തത്. യേശു മറിയത്തെ അമ്മ എന്നോ, പ്രഭ്വി എന്നോ വിളിച്ചതായി ബെബിളിൽ ഒരിടത്തും കാണുന്നില്ല.  മറിച്ച് യേശു മറിയത്തെ സ്ത്രീ എന്ന്  വിളിച്ചാണ് അഭിസംബോധന ചെയ്യുന്നത് (യോഹ. 19:25-27). യേശു മറിയത്തെ അമ്മ എന്ന വിളിക്കാതിരുന്നത് യാദൃഛികമായ ഒരു സംഭവമായി കാണുന്നത് ശരിയല്ല. യേശു സ്വർഗ്ഗീയ കുടുബത്തിനാണ് കൂടുതൽ പ്രാധാന്യം കൊടുത്തത്. നിത്യതയിൽ മറിയം യേശുവിന്റെ അമ്മയല്ല  മറിച്ച് യേശുവിന്റെ ശരീരമായ സഭയിലെ ഒരംഗമാണ്. രക്ഷ  പ്രാപിച്ചവരായ നാം നിത്യതയിൽ യേശുവിനെ ആരാധിക്കുകയും സ്തുതിക്കുകയും ചെയ്യും എന്നതു പോലെതന്നെ  മറിയവും നിത്യതയിൽ യേശുവിനെ ആരാധിക്കുകയും സ്തുതിക്കുകയും ചെയ്യും.

മറിയം തന്റെ മാതൃത്വം  ഊന്നിപ്പറയാൻ ശ്രമിക്കുമ്പോഴെല്ലാം യേശുതന്റെ ദെവത്വം ഊന്നിപ്പറഞ്ഞ് സത്യം വെളിച്ചത്ത് കൊണ്ടുവരുന്നത് ശ്രദ്ധിച്ച് മനസിലാക്കേണ്ട ഒരു കാര്യമാണ്. യേശുവിന് 12 വയസ്സുള്ളപ്പോൾ, തിരുനാളിൽ ദേവാലയത്തിൽ യേശുവിനെക്കണ്ടപ്പോൾ അവന്റെ അമ്മ അവനോടു പറഞ്ഞു: ""മകനേ നീ ഞങ്ങളോട് ഇങ്ങനെ ചെയ്തതെന്ത്? നിന്റെ പിതാവും ഞാനും ഉൾക്കണ്ഠയോടെ നിന്നെ അനേ്വഷിക്കുകയായിരുന്നു. അവൻ അവരോടു ചോദിച്ചു: ""നിങ്ങൾ എന്തിനാണ് എന്നെ അനേ്വഷിച്ചത്? ഞാൻ എന്റെ പിതാവിന്റെ കാര്യങ്ങളിൽ വ്യാപൃതനായിരിക്കേണ്ടതാണെന്ന് നിങ്ങൾ അറിയുന്നില്ലേ? അവൻ തങ്ങളോട് പറഞ്ഞതെന്തെന്ന് അവർ ഗ്രഹിച്ചില്ല'' (ലൂക്കാ. 2:48-50). "ബോധജ്ഞാനത്തിന്റെ സിംഹാസന'മെന്ന് ഇന്ന് പലരും പറഞ്ഞ് പ്രശംസിക്കുന്ന മറിയത്തിന് 12 വയസ്സുളള യേശു പറഞ്ഞത് ഗ്രഹിക്കാനോ, യേശു വഴിയാത്രയിൽ തങ്ങളുടെകൂടെ ഇല്ല എന്ന് മനസിലാക്കാനോ മാത്രമുള്ള ബോധം ഉണ്ടായിരുന്നില്ല എന്ന യാഥാർത്ഥ്യം ഇവിടെ വ്യക്തമാകുന്നു.

യേശു തന്റെ ഉയിർപ്പിന് ശേഷം ഏകാഗ്രതയോടുകൂടി തന്നെ അനേ്വഷിച്ചിരുന്ന മഗ്ദലനാമറിയത്തിന് പ്രത്യക്ഷനായി (മർക്കോ. 16:9) എന്നാൽ തന്റെ അമ്മയായ മറിയത്തിന് പ്രത്യക്ഷപ്പെട്ടതായി യാതൊരു തെളിവുമില്ല. ഇതിൽ നിന്നും യേശു തന്റെ അമ്മയായ മറിയത്തിന് പ്രതേ്യക പരിഗണനകളൊന്നും കൊടുത്തിട്ടില്ല എന്നും, യേശുവിന്റെ സ്നേഹവും പരിഗണനകളും തന്നെ സ്നേഹിക്കുന്ന, അനേ്വഷിക്കുന്ന എല്ലാവർക്കും ഒരുപോലെ ലഭിക്കുന്നതാണെന്നും വ്യക്തമാകുന്നു. ""ഒരുവൻ അവനോടു പറഞ്ഞു. നിന്റെ അമ്മയും സഹോദരരും നിന്നോട്  സംസാരിക്കാൻ ആഗ്രഹിച്ചു പുറത്ത് നിൽക്കുന്നു. യേശു അവനോടു പറഞ്ഞു: ആരാണ് എന്റെ അമ്മ? ആരാണ് എന്റെ സഹോദരർ? തന്റെ ശിഷ്യൻമാരുടെ നേരെ കൈ ചൂണ്ടിക്കൊണ്ട് അവൻ പറഞ്ഞു: ഇതാ എന്റെ അമ്മയും, സഹോദരങ്ങളും. സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാരോ, അവനാണ് എന്റെ സഹോദരനും, സഹോദരിയും, അമ്മയും'' (മത്താ. 12:46-50; മർക്കോ 3:31-35) എന്ന് യേശു ഊന്നിപ്പറഞ്ഞു. ദെവമെന്ന നിലയിൽ തന്റെമേൽ മറിയത്തിന് അധികാരമില്ലെന്നും, മറിയം തന്റെ ദെവത്വത്തിന്റെ അമ്മയല്ല എന്നും യേശു ഇവിടെ വ്യക്തമാക്കുന്നു. മനുഷ്യവർഗ്ഗത്തിന്റെ രക്ഷക്കു വേണ്ടിയുള്ള ദെവപുത്രന്റെ ശുശ്രൂഷയിൽ മറിയത്തിന് അധികാരമൊന്നുമില്ലെന്ന് യേശു വ്യക്തമാക്കുന്നു. മനുഷ്യവർഗ്ഗത്തിന്റെ മുഴുവൻ രക്ഷകനെന്ന നിലയിൽ ദെവപുത്രനായ യേശു, മറിയത്തെയും തന്റെ സഹോദരരെയും മറ്റ് വിശ്വാസികളിൽ നിന്നു വ്യത്യസ്ഥരായോ, എന്തെങ്കിലും പ്രതേ്യകതയുള്ളവരായോ കണ്ടില്ല. കാരണം മറിയത്തിന് പോലും യേശുവുമായി നിത്യതയിൽ നിലനിൽക്കുന്ന ബന്ധം ഉണ്ടാകണമെങ്കിൽ പിതാവായ ദെവത്തിന്റെ ഇഷ്ടം നിറവേറ്റേണ്ടിയിരുന്നു (മത്താ. 12:50). യേശുക്രിസ്തു തന്റെ ശുശ്രൂഷാ ജീവിത കാലത്ത് മറിയത്തിന്റെ ആദ്യജാതനെന്ന തന്റെ ബന്ധത്തെയല്ല, മറിച്ച് സ്വർഗ്ഗസ്ഥനായ പിതാവിന്റെ ഏക ജാതനാണെന്നുള്ള ബന്ധത്തെയാണ് ഊന്നിപ്പറഞ്ഞിട്ടുള്ളത്. സ്വർഗ്ഗസ്ഥനായ പിതാവിന്റെ ഹിതം നിറവേറ്റുന്നവരാണ് യേശുവിന്റെ അമ്മയും സഹോദരരും. പിതാവായ ദെവത്തിന്റെ ഹിതം നിറവേറ്റുന്നവർക്കെല്ലാം മറിയത്തിനൊപ്പം സ്ഥാനമുണ്ട്എന്ന് യേശു വ്യക്തമാക്കുന്നു. സ്വർഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാണ് യേശുവിന്റെ അമ്മയും സഹോദരരും (മത്താ. 12: 46-50). വാസ്തവത്തിൽ അടിസ്ഥാനത്തിലാണ്  മറിയം യേശുവിന്റെ അമ്മയായിത്തീരുന്നത്. അർത്ഥത്തിൽ യേശുവിന്റെ അമ്മയെപ്പോലെ യേശുവിനോട് അടുത്ത ബന്ധം സ്ഥാപിക്കവാനുള്ള ഭാഗ്യം എല്ലാവർക്കുമുണ്ട്. സ്വർഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റണമെന്ന് മാത്രം. യേശുവിനെ രക്ഷകനായി സ്വീകരിച്ചതുകൊണ്ടാണ് മറിയം ഭാഗ്യവതിയായത്. കാരണം യഥാർത്ഥത്തിൽ യേശുവുമായുള്ള ജഡരക്തങ്ങളിലുള്ള ബന്ധമല്ല ഒരാളെ ഭാഗ്യവതിയോ, ഭാഗ്യവാനോ ആക്കുന്നത്, മറിച്ച് ആത്മീയ ബന്ധമാണ്. ദെവം അരൂപിയാണ്. ദെവത്തെ ആത്മാവിലും സത്യത്തിലും ആരാധിക്കണം (യോഹ. 4:24). യേശു ജഡരക്തങ്ങളിലുള്ള ബന്ധങ്ങളെക്കാൾ ആത്മീയ ബന്ധങ്ങൾക്കാണ് കൂടുതൽ പ്രാധാന്യംകൊടുത്തത്. ദെവസന്നിധിയിൽ ഒരുജഡവും അഹങ്കരിക്കാതിരിക്കാനാണ് ഇത്.

ഇതിൽ നിന്നെല്ലാം ചില സത്യങ്ങൾ വെളിപ്പെടുന്നു

ദെവവചനം കേൾക്കുകയും, അതനുസരിക്കുകയും, അങ്ങനെ പിതാവിന്റെ ഇഷ്ടം നിറവേറ്റുകയും ചെയ്യുന്നവരാണ് യഥാർത്ഥത്തിൽ അനുഗ്രഹിക്കപ്പെട്ടവർ. മറിയം യഥാർത്ഥത്തിൽ അനുഗ്രഹിക്കപ്പെട്ടവളായത് പിതാവായ ദെവത്തിന്റെ ഇഷ്ടം നിറവേറ്റിയതുകൊണ്ടു മാത്രമാണ്. മറിയത്തിന് ദെവപുത്രനായ യേശുക്രിസ്തുവിന്റെ മേൽ യാതൊരു അധികാരമോ, സ്വാധീനമോ ഇല്ല. സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകല അധികാരവും യേശുവിനാണുള്ളത് (മത്താ. 28:18). യേശുവിന്റെ അമ്മയായ മറിയം, ദെവത്തിന്റെ വചനം കേൾക്കുകയും, അതനുസരിക്കുകയും അങ്ങനെ സ്വർഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുകയും ചെയ്യുന്ന മറ്റൊരാളെക്കാൾ വലിയവളോ, അനുഗ്രഹീതയോ, പുകഴ്ചക്ക്  യോഗ്യയോ അല്ല എന്ന് യേശുതന്നെ വ്യക്തമാക്കുന്നു. ദെവത്തിന്റെ മുമ്പിൽ മറിയം, പിതാവിന്റെ ഇഷ്ടം നിറവേറ്റുന്ന മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയല്ല. പിതാവായ ദെവത്തിന്റെ ഇഷ്ടം നിറവേറ്റുന്നവർക്കെല്ലാം തന്റെ സഹോദരനും, സഹോദരിയും, അമ്മയും ആകുവാനുള്ള ഭാഗ്യം യേശുക്രിസ്തു നൽകുന്നു. അതിനാൽ മറിയത്തിന് ലഭിച്ച ഭാഗ്യവും അനുഗ്രഹങ്ങളും യേശുവിൽ വിശ്വസിച്ചാൽ താങ്കൾക്കും നൽകുവാൻ തക്കവണ്ണം സ്നേഹ സമ്പന്നനാണ് ദൈവം.

നിങ്ങൾക്ക് മറിയത്തെക്കാൾ ഭാഗ്യം ലഭിക്കാം

നിന്നെ വഹിച്ച ഗർഭപാത്രവും, നിന്നെ പാലൂട്ടിയ മുലകളും അനുഗ്രഹീതങ്ങളാണ് എന്നു ആൾക്കൂട്ടത്തിൽ നിന്ന് ഒരു സ്ത്രീ പറഞ്ഞതിന് മറുപടിയായി യേശു പറഞ്ഞു: ദെവവചനം കേട്ട് അനുസരിക്കുന്ന വരാണ്  കൂടുതൽ അനുഗ്രഹീതർ (ലൂക്ക. 11: 27-28).

ചോദ്യങ്ങൾ

  1. എന്റെ സൃഷ്ടാവ് ആര് - യേശുക്രിസ്തു.
  2. സ്വർഗ്ഗത്തിലുളളതും ഭൂമിയിലുളളതും, ദൃശ്യമായതും അദൃശ്യമായതും സിംഹാസനങ്ങൾ ആകട്ടെ, കർത്തൃത്വങ്ങൾ ആകട്ടെ, വാഴ്ചകൾ ആകെട്ട, അധികാരങ്ങൾ ആകട്ടെ സകലവും അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു. അവൻ മുഖാന്തരവും അവനായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നുഅവൻ സർവ്വത്തിന്നും മുമ്പെയുളളവൻ, അവൻ സകലത്തിന്നും ആധാരമായിരിക്കുന്നുഅവൻ സഭ എന്ന ശരീരത്തിന്റെ തലയും ആകുന്നു; സകലത്തിനും താൻ മുമ്പനാകേതിന്ന് അവൻ ആരംഭവും മരിച്ചവരുടെ ഇടയിൽനിന്ന് ആദ്യനായി എഴുന്നേററവനും ആകുന്നു. അവനിൽ സർവ്വസമ്പുർണ്ണതയും വസിപ്പാനും, അവൻ ക്രൂശിൽ ചൊരിഞ്ഞ രക്തം കൊണ്ടു അവൻ മുഖാന്തരം സമാധാനം ഉണ്ടാക്കി, ഭൂമിയിലുളളതോ സ്വർഗ്ഗത്തിലുളളതോ സകലത്തെയും അവനെക്കൊണ്ടു തന്നോടു നിരപ്പിക്കാനും പിതാവിന്നു പ്രസാദം തോന്നി (കൊലോ 1:16-20). 
  3. എന്റെ പാപപരിഹാരാർത്ഥം മനുഷ്യനായി അവതരിച്ച ത്രീയേകദെവത്തിലെ രണ്ടാമത്തെ ആളുടെ പേര് - യേശുക്രിസ്തു
  4. എന്റെ പാപപരിഹാരാർത്ഥം രക്തം ചിന്തി കുരിശിൽ മരിച്ചത് ആര് - യേശുക്രിസ്തു മാത്രം
  5. ഭൂമിയിലായിരുന്നപ്പോൾ മനുഷ്യരോടു ഏററവും കൂടുതൽ സ്നേഹം പ്രകടമാക്കിയത് ആര്-യേശുവോ, മറിയമോ, വിശുദ്ധരോ - യേശുക്രസ്തുതന്നെ
  6. ഏതെങ്കിലും ഒരു പാപി മറിയത്തിന്റെ അടുക്കൽ രക്ഷപ്രാപിക്കാൻ വന്നതായി ബെബിളിൽ പറയുന്നുണേ്ടാ - ഇല്ല
  7. എതെങ്കിലും പാപികൾ യേശുവിന്റെ അടുക്കൽ പാപമോചനത്തിനും രക്ഷയ്ക്കുമായി വന്നിട്ടുളളതായി ബെബിളിൽ പറയുന്നുണേ്ടാ - തീർച്ചയായും ഉണ്ട് 
  8. മറിയത്തിന്റെ അടുക്കൽ ആരെങ്കിലും രോഗസൗഖ്യത്തിനായി വന്നതായോ, മറിയം ആരെയെങ്കിലും സൗഖ്യമാക്കിയതായോ ബെബിളിൽ പറയുന്നുാേ - ഇല്ല.
  9. ആരെങ്കിലും യേശുവിന്റെഅടുക്കൽ രോഗസൗഖ്യത്തിനായി വന്നതായിബെബിളിൽ പറയുന്നുണ്ടോ - ഉണ്ട്, അനേകർ.
  10. അങ്ങനെ സഹായത്തിനായി യേശുവിനെ സമീപിച്ചവരെ യേശു ശകാരിച്ചതായി ബെബിളിൽ എന്തെങ്കിലും തെളിവുണ്ടോ -    ഒട്ടും ഇല്ല.
  11. യേശു എന്നെങ്കിലും, ആരോടെങ്കിലും, മറിയത്തിന്റെ അടുത്തേക്ക് പോകുക, അവൾ നിങ്ങളെ രക്ഷിക്കും എന്നു പറഞ്ഞിട്ടുണേ്ടാ - ഒരിക്കലുമില്ല.
  12. യേശു എന്നെങ്കിലും, ആരോടെങ്കിലും, നിങ്ങൾ പോയി മറിയത്തിന്റെ ഒത്താശയുമായി മാത്രം എന്റെ അടുക്കൽ വരുക എന്നു പറഞ്ഞിട്ടുണേ്ടാ - ഒരിക്കലുമില്ല.
  13. യേശു പാപികളോട്, നിങ്ങൾ എന്റ അടുക്കൽ വരൂ എന്നു പറഞ്ഞിട്ടുണേ്ടാ - ഉണ്ട്.
  14. പാപികളെ രക്ഷിക്കാൻ കഴിവുളളത് ആർക്ക്-മറിയത്തിനോ, യേശുവിനോ - യേശുവിന്.
  15. യേശുവിന് പാപികളോടുളള തന്റെ സ്നേഹവും കരുണയും, അവരെ രക്ഷിക്കാനുളള തന്റെ കഴിവും കുറഞ്ഞു പോയോഒട്ടും കുറഞ്ഞിട്ടില്ല.
  16. യേശു തന്റെ ശക്തിയും അധികാരവും മറിയത്തിന് കെമാററം ചെയ്തോ - ഇല്ല.
  17. ബെബിളിലെ യേശുവിന്റെ അമ്മയായ മറിയം, താൻ ഏതെങ്കിലും കാലങ്ങളിൽ പ്രത്യക്ഷപ്പെടുമെന്ന് ബെബിളിൽ വാഗ്ദാനം ചെയ്തിട്ടുണേ്ടാ - ഇല്ല.
  18. മറിയത്തിനോ വിശുദ്ധർക്കോ ഇങ്ങനെ കാലാകാലങ്ങളിൽ പ്രത്യക്ഷപ്പെടാനോ, മാദ്ധ്യസ്ഥം വഹിക്കാനോ, വാഗ്ദാനങ്ങൾ നൽകാനോ ഉളള അധികാരമോ, ശക്തിയോ യേശുക്രിസതു അവർക്ക്    കൊടുത്തിട്ടുണേ്ടാ - ഇല്ല
  19. ദെവത്തിനും ജനങ്ങൾക്കും മദ്ധേ്യ നിന്നും  ജനങ്ങൾക്കായി മാദ്ധ്യസ്ഥം വഹിക്കാൻ കഴിവുളള ഏക ആൾ എന്ന്ബെബിൾ ആരെക്കുറിച്ചു സാക്ഷ്യപ്പെടുത്തുന്നു - യേശുക്രിസ്തുവിനെക്കുറിച്ച്.
  20. താനോ, മറ്റാരുമോ പറയുന്നതല്ല, മറിച്ച് യേശു പറയുന്നത് മാത്രമാണ് അനുസരിക്കേതെന്ന് മറിയം അംഗീകരിച്ചിട്ടുണേ്ടാ? -ഉണ്ട് യോഹ 2:5.
  21. ദെവത്തെ നേരിട്ടു സമീപിക്കാനും, ദെവത്തോട് നേരിട്ട് യേശു വിന്റെ നാമത്തിൽ പ്രാർത്ഥിക്കാനുമുളള അവകാശവും സ്വാതന്ത്ര്യവും യേശു തന്റെ കുരിശു മരണത്തിലൂടെ നമുക്ക് നേടിത്തന്നുഎങ്കിൽ പിന്നെ എന്തുകൊണ്ട് നേരിട്ട് യേശുവിനെ സമീപിച്ചുകൂടാ.
  22. മറിയാരാധനയുടെ ഉത്ഭവവും, അനേകലക്ഷം ആരാധകരുണ്ടായിരുന്ന ഇസിസ്, ഡയാന മുതലായ ദേവതകളോടുള്ള ആരാധനയും തമ്മിൽ ബന്ധമുണേ്ടാ?
  23. മറിയത്തിന്റെയും, വിശുദ്ധരുടെയും തിരുസ്വരൂപവണക്കവും, വിജാതീയരിൽ നിന്ന് ക്രിസ്തുമതത്തിലേക്ക് കടന്നുവന്നവരുടെ ദേവീ-ദേവൻമാരോടുള്ള ആരാധനാ പാരമ്പര്യവും തമ്മിൽ എന്തെങ്കിലും ബന്ധം കാണുന്നുണേ്ടാ?
  24. ആദിമ സഭാപാരമ്പര്യവും, ബെബിളും, സഭാപിതാക്കൻമാരുടെയും, സഭാ പണ്ധിതരുടെയും അഭിപ്രായങ്ങളും എല്ലാം മറിയം അമലോത്ഭവയല്ല എന്ന് വ്യക്തമാക്കുന്നില്ലേ?
  25. റോമൻ കത്തോലിക്ക മതം യേശുവിന്റെ സഭയാണോ, അതോ മറിയത്തിന്റെ സഭയാണോ?
  26. മറിയത്തിന് യേശുവിനേക്കാൾ മുൻതൂക്കം കൊടുക്കുന്നത് തെറ്റോ, ശരിയോ? ചിന്തിച്ച് നോക്കുക.
  27. ഇന്നത്തെ റോമൻ കത്തോലിക്ക മറിയം എന്ന കൃത്രിമ മറിയം യേശുക്രിസ്തുവിനെതിരെയുള്ള പിശാചിന്റെ തുറുപ്പുചീട്ടാണ് എന്ന്ബെബിളിന്റെ അടിസ്ഥാനത്തിൽ മനസിലാക്കുവാൻ സാധിക്കുമോ?
  28. ഏറ്റവും ഫലപ്രദമാകുന്ന നുണ അതു 99% വും ശരിയാണെന്ന്തോ ന്നുന്നതായിരിക്കും എന്ന പ്രസ്താവനയെപ്പറ്റി താങ്കൾക്ക് എന്ത്തോന്നുന്നു.
  29. അവസാനകാലത്ത്, എതിർക്രിസ്തുവിന്റെ ശക്തികൾ ലോകത്തിൽ മേധാവിത്വം സ്ഥാപിക്കാൻ ശ്രമിക്കുമ്പോൾ അതിനായി ലോകത്തെ മുഴുവൻ ഒന്നിപ്പിക്കുന്നതിന് ഒരു സ്ത്രീ രൂപത്തിന് വളരെ ചെയ്യുവാൻ കഴിയും എന്ന്താങ്കൾ കരുതുന്നില്ലേ? വെളിപ്പാടിൽ മൃഗത്തിൻമേൽ ഇരിക്കുന്നതായി യോഹന്നാൻ കാണുന്നതും ഒരു സ്ത്രീയെ തന്നെയല്ലേ?
  30. യൂറോപ്യൻ യൂണിയൻ നാണയത്തിൽ പോപ്പിന്റെ പടമാണുള്ളത് എന്ന വസ്തുതക്ക് ഇവയെല്ലാമായി എന്തെങ്കിലും പരസ്പര ബന്ധമുണ്ടോ?
  31. മറിയത്തിന്റെ ഇന്നത്തെ പ്രത്യക്ഷങ്ങൾ പിശാചിന്റേതല്ലെന്നും, ഇത്തരം അത്ഭുതങ്ങൾ പിശാചിന് സാദ്ധ്യമല്ലെന്നും വചചനാടി സ്ഥാനത്തിൽ തെളിയിക്കാമോ?
  32. കത്തോലിക്കർ, ഓർത്തഡോക്സ്, യാക്കോബായർ മാത്രമേ കൊന്ത ഉപയോഗിക്കുന്നുള്ളോ? കൊന്തക്ക് സമാനമായ ആത്മീയ ഉപകരണങ്ങൾ ഉപയോഗിക്കുന്ന മറ്റ്മതക്കാർ ആരൊക്കെ? യഥാർത്ഥത്തിൽ നമ്മുടെ ആത്മീയതക്ക് ഇത്തരം ഉപകരണങ്ങളുടെയും യന്ത്രങ്ങളുടെയും ആവശ്യമുണ്ടോ?
  33. യേശുവിന്റെ അമ്മയായ യഥാർത്ഥ മറിയത്തിന്റെ സ്വഭാവം പഠിച്ചാൽ ഇന്നത്തെ കള്ള മറിയങ്ങളെ തിരിച്ചറിയുവാൻ താങ്കൾക്ക്കഴിയില്ലേ?
  34. നാം മറിയത്തിന്റെയോ, മറ്റാരുടെയെങ്കിലുമോ വരവിനെയാണോ, അതോയേശുവിന്റെ വരവിനെയാണോ കാത്തിരിക്കേത്? എന്താണ്ദെവവചനം പഠിപ്പിക്കുന്നത്?
Ad Image
Ad Image
Ad Image
Ad Image